മഹാഭാരത ഇതിഹാസത്തിൽ , അസ്തിക മുനി,ജന്മിജയാ രാജാവിനെ യാഗം ചെയ്യുന്നതിൽ നിന്നും ഒടുവിൽ സർപ്പ വംശത്തെ സർപ്പ സത്രം നശിപ്പിക്കുന്നതിൽ നിന്നും തടയുന്നു. സർപ്പരാജാവായ തക്ഷകനാൽ കൊല്ലപ്പെട്ട തന്റെ പിതാവായ പരീക്ഷിതത്തിന്റെ മരണത്തിന് പ്രതികാരം ചെയ്യാനാണ് ജനമേജയൻ ഈ യാഗം നടത്തിയത് . ശ്രാവണ മാസത്തിലെ ശുക്ലം പക്ഷ പഞ്ചമി നാളിലായിരുന്നു യാഗം നിർത്തിയ ദിവസം . ഈ യാഗത്തിനിടയിൽ, മഹാഭാരതം മൊത്തത്തിൽ ആദ്യമായി വിവരിച്ചത് വൈശമ്പായന മുനിയാണ് ആ ദിവസം മുതൽ നാഗപഞ്ചമിയായി ആചരിച്ചുവരുന്നു.
ഇന്ത്യയിലുടനീളമുള്ള ഹിന്ദുകളും, ജൈനവരും, ബുദ്ധമാധകാരും , മറ്റ് രാജ്യങ്ങളും ആചരിക്കുന്ന നാഗിൻ പാമ്പുകളെ പുരണത്തിലെ നാഗ ജീവികളുമായി ബന്ധപ്പെട്ടിരിക്കുന്ന പരമ്പരാഗത ആരാധനയുടെ ദിവസമാണ് നാഗപഞ്ചമി.
ഹിന്ദു കലണ്ടർ പ്രകാരം ശ്രവണ മാസത്തിലെ ജൂലൈ/ഓഗസ്റ്റ്ശു ഭ്രമായ പകുതിയുടെ അഞ്ചാം ദിവസത്തിലാണ് ആരാധന നടത്തുന്നത് .കർണാടക രാജസ്ഥാൻ ഗുജറാത് തുടങ്ങിയ ചില ഇന്ത്യൻ സംസ്ഥാനങ്ങൾ അതേ മാസത്തിലെ ഇരുണ്ട പകുതിയിൽ കൃഷ്ണ പക്ഷത്തിൽ നാഗപഞ്ചമി ആഘോഷിക്കുന്നു. . ആഘോഷങ്ങളുടെ ഭാഗമായി, വെള്ളി, കല്ല്, മരം, അല്ലെങ്കിൽ പെയിന്റിംഗ് എന്നിവകൊണ്ട് നിർമ്മിച്ച ഒരു നാഗ അല്ലെങ്കിൽ നാഗദൈവത്തെ പാലിൽ ആരാധനയോടെ കുളിപ്പിക്കുകയും കുടുംബത്തിന്റെ ക്ഷേമത്തിനായി അവരുടനുഗ്രഹം തേടുകയും ചെയ്യുന്നു. ജീവനുള്ള പാമ്പുകളെ, പ്രത്യേകിച്ച് മുർഖൻ പാമ്പുകളെ ഈ ദിവസം ആരാധിക്കുന്നു.പ്രത്യേക പാൽ നിവേദ്യം എന്നിങ്ങനെ നിരവധി പരിപാടികൾ ഈ ദിവസം നടത്ത പെടുന്നു.
കേരളത്തിൽ കാസർക്കോടും കോട്ടയത്തും മറ്റും ഗൗഡസാരസ്വത ബ്രാഹ്മണർ ഇതാഘോഷിക്കുന്നു.
ഇതിനോടനുബന്ധിച്ച് സർപ്പക്കാവിലും മറ്റും 'നൂറും പാലും' നിവേദിക്കുന്ന ചടങ്ങും നടത്താറുണ്ട്. നാഗപഞ്ചമി ദിവസം പാമ്പുകളെ കൊല്ലാറില്ല. ചില പ്രദേശങ്ങളിൽ പാമ്പുകളെ പിടികൂടി കുടത്തിലിട്ടടച്ച് ആഘോഷദിവസം തുറന്നു വിടുന്ന പതിവുമുണ്ട്. സ്ത്രീകളും കുട്ടികളും പ്രത്യേക പാട്ടുകൾ പാടുകയും പതിവാണ്.