ഒരു വ്യത്യസ്തമായ പ്രണയകഥ ! ഒരു പ്രണയവല്ലരി പൂത്തുതളിരിടാൻ ഏറ്റവും സാധ്യത കുറഞ്ഞ നിലം തന്നെ കിളച്ചുമറിച്ച് അതിനെ അവിടെത്തന്നെ വളർത്തിയെടുത്തു ബഷീർ ! ഒരിക്കലും തന്റെ വായനക്കാരെ വിരസത എന്തെന്ന് അറിയിക്കില്ലെന്ന ഉഗ്രപ്രതിജ്ഞയ്ക്ക് ഇത്തവണയും മുടക്കം വരുത്തിയില്ല ബേപ്പൂർ സുൽത്താൻ !! ഒരു ജയിൽവാസക്കാലത്തെ തന്റെ അനുഭവങ്ങൾ എത്ര ആസ്വാദ്യകരമായും, രസകരമായും എഴുതിയിരിക്കുന്നു ബഷീർ !! വെറുതേ ഒരു ഘടാഘടിയൻ നോവൽ പടച്ചുവിട്ടിട്ട്, വേണേൽ വായിച്ചിട്ട് പൊയ്ക്കോ, എന്ന ഭാവം ബഷീറിന് അജ്ഞാതമാണ്.
തന്റെ വായനക്കാരുടെ ഹൃദയത്തിന് ഊഷ്മളമായ ഒരു വായനാനുഭവം പകർന്നുതന്ന്, അവരുടെ അധരങ്ങളിൽ ഒരുഗ്രൻ പുഞ്ചിരി സൃഷ്ടിച്ചു എന്നുറപ്പു വരുത്തിയിട്ടേ മൂപ്പർ അടങ്ങൂ ! ബഷീർ ,
. നമിക്കുന്നു അങ്ങയെ !! നാരായണിയുടെയും കഥാനായകന്റെയും പ്രണയം, അതിന്റെ നിഷ്കളങ്കത, മൊത്തത്തിൽ ഒരു കിടിലൻ ബഷീർ കൃതി !
' മതിലുകൾ ' എന്ന നോവൽ പോലെത്തന്നെ, നോവലിന്റെ കൂടെയുള്ള, ബഷീർ മതിലുകൾ എഴുതാനിടയായ കഥ വിവരിക്കുന്ന, പഴവിള രമേശന്റെ ' മതിലുക'ളുടെ പണിപ്പുരയിൽ ' എന്ന ഓർമ്മക്കുറിപ്പും ആസ്വാദ്യകരമാണ്.