തിരിച്ചു വരവിന്റെ പാതയിലാണ് മലയാളികളുടെ പ്രിയ മിമിക്രി താരം മഹേഷ് കുഞ്ഞുമോൻ. അപകടത്തിൽ സംഭവിച്ച പരുക്കിൽ നിന്ന് പൂർണ്ണമായും മുക്തനായിട്ടില്ലെങ്കിലും മഹേഷ് കഴിഞ്ഞ ദിവസം ഒരു വീഡിയോ പങ്കുവെക്കുകയും ഇത് വൈറലാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ തിരിച്ചുവരവിനെ കുറിച്ച് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് താരം.നടന്ന കാര്യങ്ങളെ കുറിച്ച് ഓർക്കാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്ന് മഹേഷ് പറഞ്ഞു. ഇനി എന്ത് ചെയ്യാം എന്നതാണ് തന്റെ ചിന്തയെന്നും, പഴയ മഹേഷ് കുഞ്ഞുമോനെയല്ല പുതിയ ഒരാളെയാണ് പ്രേക്ഷകർക്ക് വേണ്ടതെന്നും മഹേഷ് പറഞ്ഞു. ജീവിതത്തിന്റെ തിരക്കിനിടയ്ക്ക് ആളുകളെ പിടിച്ചു നിർത്താൻ കഴിയണം. അതിനാണ് പ്രാധാന്യമെന്നുംനടന്ന കാര്യങ്ങളെ കുറിച്ച് ഓർക്കാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്ന് മഹേഷ് പറഞ്ഞു. ഇനി എന്ത് ചെയ്യാം എന്നതാണ് തന്റെ ചിന്തയെന്നും, പഴയ മഹേഷ് കുഞ്ഞുമോനെയല്ല പുതിയ ഒരാളെയാണ് പ്രേക്ഷകർക്ക് വേണ്ടതെന്നും മഹേഷ് പറഞ്ഞു. ജീവിതത്തിന്റെ തിരക്കിനിടയ്ക്ക് ആളുകളെ പിടിച്ചു നിർത്താൻ കഴിയണം. അതിനാണ് പ്രാധാന്യമെന്നും മഹേഷ് കുഞ്ഞുമോൻ പറഞ്ഞു.
മഹേഷ് കുഞ്ഞുമോൻ പറഞ്ഞത്
മിമിക്രിയെ സംബന്ധിച്ച് കുറച്ച് നാൾ ഒന്നും ചെയ്തില്ലെങ്കിൽ അത് നമ്മളെ വിട്ട് പോകും, വീട്ടിലുണ്ടായിരുന്ന മുഴുവൻ സമയവും മിമിക്രിയിലായിരുന്നു. ചെയ്ത് അത്യാവശ്യം ഒ.കെ ആയപ്പോഴാണ് ഞാൻ പുറത്തിറങ്ങിയത്. മോശമായ അവസ്ഥയിൽ കിടക്കുമ്പോഴും വോയ്സ് ട്രൈ ചെയ്യുമായിരുന്നു, പറ്റില്ലെങ്കിലും എന്റെ സന്തോഷത്തിന് വേണ്ടിയായിരുന്നു.ജയിലർ ഞാൻ മൂന്ന് തവണ കണ്ടു. അതിന് കാരണം വിനായകൻ ചേട്ടന്റെ അഭിനയമാണ്. അത് കണ്ടപ്പോൾ വലിയ സന്തോഷം തോന്നി.ജയിലർ ഞാൻ മൂന്ന് തവണ കണ്ടു. അതിന് കാരണം വിനായകൻ ചേട്ടന്റെ അഭിനയമാണ്. അത് കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. അങ്ങനെയാണ് ആ വിഡിയോയിലേക്ക് എത്തിയത്. വെറുതെ അനുകരിച്ചിട്ട് കാര്യമില്ലെന്ന് തോന്നി അതുകൊണ്ടാണ് എന്തെങ്കിലും വ്യത്യസ്തത അതിൽ കൊടുക്കണമെന്ന് കരുതിയത്. എന്റെ ചേട്ടൻ എല്ലാത്തിനും കൂടെയുണ്ടായിരുന്നു. എന്റെ ഈ തിരിച്ചുവരവിൽ എല്ലാവരുടെയും സപ്പോർട്ട് ഉണ്ട്. എനിക്ക് ചുറ്റുമുള്ള എല്ലാ മനുഷ്യരും എന്നെ ഒരുപാട് സപ്പോർട്ട് ചെയ്തിട്ടുണ്ട്.
നടന്ന കാര്യങ്ങൾ ഒന്നും ഓർക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. ഇനി എന്ത് ചെയ്യാം എന്നതാണ് എന്റെ ചിന്ത. പഴയ മഹേഷ് കുഞ്ഞുമോനെയല്ല പുതിയ ഒരാളെയാണ് പ്രേക്ഷകർക്ക് വേണ്ടത്. ജീവിതത്തിന്റെ തിരക്കിനിടയ്ക്ക് ആളുകളെ പിടിച്ചു നിർത്താൻ കഴിയണം. ഇപ്പോഴും ശരീരം പഴയത് പോലെയായിട്ടില്ല. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടുകൾ ഉണ്ട്. പക്ഷെ മിമിക്രിയോടുള്ള ഇഷ്ടം വെറുതെ ഇരിക്കാൻ എന്നെ സമ്മതിക്കുന്നില്ല. പുതിയ വീഡിയോ കണ്ട് ഒരുപാട് പേർ പ്രോഗ്രാം ചെയ്യാൻ വിളിക്കുന്നുണ്ട് പക്ഷെ ശാരീരികമായി സ്റ്റേജിൽ നിന്ന് ഒരു പ്രോഗ്രാം ചെയ്യാനുള്ള ആരോഗ്യം