യാംബു: സൗദിയിലെ രണ്ടാമത്തെ വ്യവസായ നഗരമായ യാംബുവിൽ 101 കോടി റിയാൽ ചെ ലവിൽ പുതിയ വിനോദകേന്ദ്രം നിർമിക്കുന്നു. യാംബു റോയൽ കമീഷനിലെ ചെങ്കടൽ ഭാഗ ത്ത് ഒരുക്കിയ മനുഷ്യനിർമിതമായ 'നൗറസ് ദ്വീ പി'ന്റെ ഒരു ഭാഗത്താണ് സൗദി എന്റർടൈൻ മെൻറ് പ്രോജക്ട്സ് കമ്പനി ‘സെവൻ' വിനോദ കേന്ദ്രം ഒരുക്കുന്നത്. 62,000 ചതുരശ്ര മീറ്ററാണ് ഇവിടെ നിർമിക്കുന്ന കെട്ടിടങ്ങളുടെ വിസ്തീർ ണം.30 ക്ലൈമ്പിങ് ചലഞ്ചുകൾ വാഗ്ദാനം ചെയ്യുന്ന 'ക്ലിപ്പ് എൻ ക്ലൈമ്പ് ഏരിയ, ഫാമിലി എന്റർടൈ ൻമെന്റ് ഏരിയ, കുട്ടികൾക്കുള്ള വിനോദമേഖ ല, ആധുനിക സൗകര്യങ്ങളുള്ള സിനിമ ഹാൾ എന്നിവയാണ് ഒരുക്കുന്നത്. ബൗളിങ് ഏരിയ യും ഇൻഡോർ ഗോൾഫ് സാഹസികതക്കുള്ള സംവിധാനവും ഇവിടെ ഒരുക്കും. പ്രാദേശിക, അന്തർദേശീയ കമ്പനികളുടെ റസ്റ്റാറന്റുകളും ഫുഡ് കോർട്ടുകളും പുതിയ വിനോദ ഉല്ലാസകേ ന്ദ്രത്തിൽ ഒരുക്കും.രാജ്യത്ത് 'സെവൻ കമ്പനി 5,000 കോടി റിയാലി ലധികം നിക്ഷേപം നടത്തി 21 വിനോദ കേന്ദ്ര ങ്ങൾ നിർമിക്കാനുള്ള ഒരുക്കത്തിലാണെന്നും വി നോദ ഉല്ലാസ മേഖലയിലേക്ക് ആഗോള തലത്തി ലുള്ള കമ്പനികളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന താണ് ഈ പദ്ധതിയെന്നും ഡയറക്ടർ ബോർ ഡ് ചെയർമാൻ അബ്ദുല്ല അൽ ദാവൂദ് പറഞ്ഞു. ജിദ്ദ, ത്വാഇഫ്, അൽഖോബാർ, അൽഅഹ്സ, റി യാദ്, തബൂക്ക്, മക്ക, ദമ്മാം, മദീന, ജീസാൻ, ബു റൈദ, അബഹ, അൽഖർജ് എന്നീ നഗരങ്ങളി ലും വിനോദകേന്ദ്രങ്ങൾ നിർമിക്കും.രാജ്യത്തെ ഏറ്റവും പഴയ തുറമുഖങ്ങളിലൊന്നാ യ യാംബുവിലെ വിനോദമേഖലയെ സമ്പുഷ്ട മാക്കുന്നതിന് പുതിയ വികസന പദ്ധതി ഏറെ സഹായിക്കുമെന്ന് വിലയിരുത്തുന്നു. സഞ്ചാരി കളുടെ ഇഷ്ടകേന്ദ്രമായി 'നൗറസ് ദ്വീപ് ഇതിന കം മാറിയിട്ടുണ്ട്. 2,32,800 സ്ക്വയർ മീറ്ററിൽ നിർ മിച്ച ദ്വീപിലേക്ക് സമുദ്രതീരത്തുനിന്ന് നീണ്ട മേ പാലമുണ്ട്. ഇതിലൂടെ വാഹനങ്ങൾ വഴി സ ഞ്ചാരികൾക്ക് അവിടെ എത്താം.
ദ്വീപിൽ വിശാലമായ വാഹന പാർക്കിങ് ഏരിയ യും വിശ്രമ ഇടങ്ങളും കടലോര ഇരിപ്പിടങ്ങളും കൊച്ചുപാർക്കുകളും ഒരുക്കിയിട്ടുണ്ട്. മുകളിൽ നിന്നുള്ള കാഴ്ചയിൽ സാഗര നീലിമയിലേക്ക് ഉ തിർന്നുവീഴുന്ന ഒരു ജലകണം പോലെയാണ് ഈ കൃത്രിമ ദ്വീപിന്റെ ആകൃതി. സഞ്ചാരികൾക്ക് വിസ്മയം പകരുന്ന കാഴ്ചകളാണുള്ളത്. വൈ കുന്നേരങ്ങളിൽ സകുടുംബം സ്വദേശികളും വി ദേശികളും ഇവിടെ എത്തുന്നുണ്ട്.
കുടുംബത്തിന് ഒരുമിച്ചിരിക്കാൻ പറ്റുന്ന തണൽ കൂടാരങ്ങൾ, പ്രാർഥനാ ഇടങ്ങൾ, വൃത്തിയുള്ള ടോയിലറ്റ് സംവിധാനങ്ങൾ എന്നിവ ഇവിടെയും ഒരുക്കിയിട്ടുണ്ട്. പുതിയ വിനോദ കേന്ദ്രത്തിന്റെ പണി പൂർത്തിയാകുമ്പോൾ സന്ദർശകരുടെ വർ ധിച്ച സാന്നിധ്യം ഇവിടെ ഉണ്ടാകുമെന്ന് പ്രതീടായിലറ്റ് സംവിധാനങ്ങൾ എന്നിവ ഇവിടെയും ഒരുക്കിയിട്ടുണ്ട്. പുതിയ വിനോദ കേന്ദ്രത്തിന്റെ പണി പൂർത്തിയാകുമ്പോൾ സന്ദർശകരുടെ വർ ധിച്ച സാന്നിധ്യം ഇവിടെ ഉണ്ടാകുമെന്ന് പ്രതീ ക്ഷിക്കുന്നു.