സാമ്പത്തികമായി നടുവൊടിഞ്ഞു കിടക്കുകയാണെങ്കിലും
കോവിഡനന്തരലോകത്ത് വിള്ളലുകൾ വളരുകയാണ്. ചേർന്നിരിക്കാനുള്ള വിമുഖതകൊണ്ടാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ ഈ ഉച്ചകോടിയിൽ പങ്കെടുക്കാത്തത്. റഷ്യയെ ജി 20-ൽനിന്ന് പുറത്താക്കണം എന്നാണ് അമേരിക്കയുടെ ആവശ്യം. റഷ്യ-യുക്രൈൻ യുദ്ധം ലോകത്തെ രണ്ടുചേരിയായി തിരിച്ചിട്ടുണ്ട്. പിടിഞ്ഞാറിന്റെ ശത്രുവാണ് റഷ്യ. പക്ഷേ, ഇന്ത്യക്ക് മിത്രമാണ് അവർ. ലോകവേദിയിൽ
മീശപിരിച്ചുനിൽക്കുന്ന ചൈനയും അതുകണ്ട് പുകയുന്ന അമേരിക്കയും പിന്നെ ഓസ്ട്രേലിയയും ലാറ്റിനമേരിക്കൻ രാജ്യങ്ങളായ ബ്രസീലും അർജന്റീനയും ജി 20-
യിലെ അംഗങ്ങളാണ്. ഗ്രൂപ്പിലെ അംഗമായ റഷ്യയുടെ പേരുകേട്ടാൽമതി, യൂറോപ്യൻ രാജ്യങ്ങളുടെ ചോരതിളയ്ക്കും.
ഇത്തരമൊരു ഗ്രൂപ്പിന്റെ നേതൃത്വമാണ് ഉച്ചകോടിയിൽ നേരിട്ടു പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റെടുക്കുന്നത്. വലിയ വെല്ലുവിളിയാണ്
ഇന്ത്യക്കുമുന്നിലുള്ളത്. വലിയ സാധ്യതകളും. ഈവർഷം ഡിസംബർ ഒന്നുമുതൽ അടുത്തവർഷം നവംബർ മുപ്പതുവരെയാണ് ഇന്ത്യയുടെ നേതൃകാലം. അടുത്തവർഷം സെപ്റ്റംബറിൽ ന്യൂഡൽഹി ജി 20 ഉച്ചകോടിയുടെ വേദിയാവും.
കരുത്തരായ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി 20. 1999-ൽ കിഴക്കനേഷ്യാ സാമ്പത്തിക പ്രതിസന്ധിക്കാലത്ത് രൂപവത്കരിക്കപ്പെട്ട ഈ കൂട്ടായ്മയുടെ പ്രാഥമികലക്ഷ്യം ലോക സാമ്പത്തികമേഖലയെ തകിടംമറിയാതെ തുഴഞ്ഞുകൊണ്ടുപോവുക എന്നതായിരുന്നു. അംഗരാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരും സെൻട്രൽ ബാങ്ക് തലവന്മാരുമായിരുന്നു ആ സമയത്ത് പ്രതിനിധികളായുണ്ടായിരുന്നത്.
അടുത്ത ഒൻപതുവർഷം പൊടിപിടിച്ചുകിടന്ന ഈ കൂട്ടായ്മ വീണ്ടും സജീവമാകുന്നത് 2008- ലാണ്. ലോകം മറ്റൊരു
സാമ്പത്തികപ്രതിസന്ധി അഭിമുഖീകരിച്ച വർഷമായിരുന്നു അത്. ധനകാര്യമന്ത്രിമാർക്ക് പകരം രാഷ്ട്രത്തലവന്മാർത്തന്നെ നേരിട്ട് പങ്കെടുക്കുന്ന ഒരു വേദിയാവുന്നത് ആ വർഷമാണ്. പിന്നീടിങ്ങോട്ട് കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിനിടയിൽ ജി 20 വലിയ കൂട്ടായ്മയായി പരിണമിച്ചു.
കേവലം സാമ്പത്തികമേഖലയ്ക്കപ്പുറം ലോകസുരക്ഷ, ഭക്ഷ്യസുരക്ഷ, ഊർജസുരക്ഷ, പരിസ്ഥിതി, പൊതുജനാരോഗ്യം തുടങ്ങി സ്റ്റാർട്ടപ്പുവരെ ചർച്ചചെയ്യുന്ന വേദിയായി ഈ സംഘടന വളർന്നിട്ടുണ്ട്. സ്ഥിരം ആസ്ഥാനമില്ല എന്നതാണ് ഈ ഗ്രൂപ്പിന്റെ മറ്റൊരു പ്രത്യേകത. പ്രസിഡൻസി ഓരോവർഷം ഓരോ രാജ്യങ്ങളിലേക്കായി തിരിഞ്ഞുവരും. അങ്ങനെപുതിൻ പങ്കെടുക്കുന്നില്ലെങ്കിലും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രീമിയർ ഷി ജിൻ പിങ്ങും ഉച്ചകോടിയിൽ പങ്കെടുക്കും. ഇരുവരും കണ്ട് സംസാരിക്കുകയും ചെയ്യും. പ്രധാനമന്ത്രി
നരേന്ദ്രമോദി ഇവരുമായി കൂടിക്കാഴ്ച
നടത്തുമോ എന്ന് ഇപ്പോൾ വ്യക്തമല്ല.
അധികാരം അരക്കിട്ടുറപ്പിച്ചശേഷമാണ് ഷി ബാലിയിലെത്തുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാകട്ടെ, ഇടക്കാല തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിക്കേറ്റ തിരിച്ചടിയുടെ ക്ഷീണത്തിലാണ്. ഏതായാലും, ലോകത്തെ ഒന്നുംരണ്ടും രാജ്യത്തെ നേതാക്കൾക്ക് പരസ്പരംകണ്ട് സംസാരിക്കാൻ ഈ ഉച്ചകോടി വേദിയാവുന്നു എന്നത് ആശ നൽകുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെ കാണും. ഇവർക്കിടയിലെ ആദ്യ കൂടിക്കാഴ്ചയാവും ഇത്. ഈമാസം നടക്കാനിരുന്ന ഇന്ത്യ സന്ദർശനം സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ മാറ്റിവെച്ചിരുന്നു. അദ്ദേഹവുമായും മോദി, ബാലിയിൽ കൂടിക്കാഴ്ച നടത്തും.