കുവൈത്ത് സിറ്റി: കുവൈത്ത് പൗരന്മാർക്ക് ദീർ ഘകാല, മൾട്ടി എൻട്രി ഷെങ്കൻ വിസ നൽകാൻ ഒരുങ്ങി യൂറോപ്യൻ യൂനിയൻ. നേരത്തേ ഇതു സംബന്ധമായ ചർച്ചകൾ യൂറോപ്യൻ പാർലമെ ന്റിൽ നടന്നിരുന്നുവെങ്കിലും കൂടുതൽ ചർച്ചകൾ ക്കായി നിർദേശം തിരികെ അയക്കുകയായിരു ന്നു.
തുടർന്ന് കുവൈത്ത് അധികൃതരും യുറോ പ്യൻ യൂനിയനും തമ്മിൽ നടന്ന ഉഭയകക്ഷി ചർ ച്ചകളുടെ ഭാഗമായാണ് കുവൈത്തിന് അനുകൂ ലമായ തീരുമാനം കൈക്കൊണ്ടത്.
ഇതോടെ കുവൈത്തിൽനിന്ന് ഷെങ്കൻ വിസക്ക് അപേക്ഷിക്കുന്ന കുവൈത്ത് പൗരന്മാർക്ക് അ ഞ്ചു വർഷത്തേക്ക് സാധുതയുള്ള മൾട്ടി എൻട്രി വിസകൾ നൽകുമെന്ന് അധികൃതർ അറിയിച്ചു.
ഷെങ്കൻ വിസ സൗകര്യം ലഭിക്കുന്നതോടെ വിവി ധ യൂറോപ്യൻ രാജ്യങ്ങളിൽ വിസരഹിതമായി കുവൈത്ത് പൗരന്മാർക്ക് സഞ്ചരിക്കാൻ കഴി യും.
യുറോപ്യൻ യൂനിയന്റെ സുപ്രധാന പങ്കാളിയാ ണ് കുവൈത്ത്. ഈ തീരുമാനത്തിലൂടെ ഗൾഫു മായുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ വ ർധിപ്പിക്കാൻ സഹായിക്കുമെന്നാണ് കരുതപ്പെ ടുന്നത്.
2022 ഡിസംബർ ഒന്നിന്, പൗരസ്വാത ന്ത്ര്യം, നീതി, ആഭ്യന്തര കാര്യങ്ങൾ എന്നിവയെ ക്കുറിച്ചുള്ള യൂറോപ്യൻ യൂനിയൻ കമ്മിറ്റി, കു വൈത്ത് പൗരന്മാർക്കുള്ള ഷെങ്കൻ വിസ ആവ ശ്യകത എടുത്തുകളയുന്നതിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു.
കമ്മിറ്റിയിൽ 42 പേർ അനുകൂലമായും 16 പേർ എതിർത്തും വോട്ട് രേഖപ്പെടുത്തിയാണ് അംഗീ കാരം നൽകിയത്. എന്നാൽ, കുവൈത്തിനെ ഷെങ്കൻ വിസയിൽനിന്ന് ഒഴിവാക്കുന്ന ഫയൽ പൗരസ്വാതന്ത്ര്യം, നീതി, ആഭ്യന്തര കാര്യങ്ങൾ എന്നിവ സംബന്ധിച്ച കമ്മിറ്റിക്ക് തിരിച്ചയക്കാൻ യൂറോപ്യൻ പാർലമെന്റ് തീരുമാനമെടുത്തു.
സ്ട്രാസ്ബർഗിൽ നടന്ന പ്ലീനറി സെഷന്റെ ഉ ദ്ഘാടന വേളയിൽ വിസ സ്വാതന്ത്ര്യം അനുവദി ക്കുന്ന നിയമനിർമാണ നിർദേശം കൂടുതൽ ചർ ച്ചകൾക്കായി തിരികെ അയക്കാൻ തീരുമാനിക്കു കയായിരുന്നു. പാർലമെന്റ് നടപടിക്രമങ്ങളിലെ റൂൾ 198 അടിസ്ഥാനമാക്കിയാണ് തീരുമാനമെടു ത്തത്. വിഷയത്തിൽ കുവൈത്തും യൂറോപ്യൻ യൂനിയൻ രാജ്യങ്ങളും തമ്മിൽ നിരവധി ചർച്ചക ൾ നടത്തിയിരുന്നു.