യു.എസിലെ ടെന്നസിയിലെ ബ്രൈറ്റ്സ് മൃഗശാലയിൽ ജനിച്ച അപൂർവ ജിറാഫ് കൗതുകമാകുന്നു. പുളികളില്ലാത്ത പൂർണമായും തവിട്ട് നിറത്തോട് കൂടിയ ശരീരമാണ് ഈ കുട്ടി ജിറാഫിനെ മറ്റുളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. നിലവിൽ ലോകത്ത് ജീവിക്കുന്ന ഇത്തരത്തിലെ ഏക ജിറാഫാണിതെന്ന് കരുതുന്നു. ഈ കുഞ്ഞൻ ജിറാഫിന് പേരിടാൻ ഫേസ്ബുക്കിലൂടെ വോട്ടെടുപ്പിനൊരുങ്ങുകയാണ് അധികൃതർ. ഇക്കഴിഞ്ഞ ജൂലായ് 31നായിരുന്നു ഈ ജിറാഫിന്റെ ജനനം.
നിലവിൽ ആറടിയോളം നീളമുണ്ട് ഇതിന്. അമ്മയായ ' ഷെന്ന ' എന്ന ഒമ്പത് വയസുള ജിറാഫിനും ഷെന്നയുടെ മറ്റ് മൂന്ന് കുട്ടികൾക്കും സാധാരണ ജിറാഫുകളുടേത് പോലെ പുളികളോട് കൂടിയ ശരീരമാണ്. അമ്മ ജിറാഫുകളിൽ നിന്നാണ് കുട്ടികൾക്ക് പുളി ലഭിക്കുന്നത്.
ലോകത്തെ നാല് ജിറാഫ് സ്പീഷീസുകളിൽ ഒന്നായ റെറ്റിക്കുലേറ്റഡ് ജിറാഫ് ഇനത്തിൽപ്പെട്ട ഇതിനെ ഈ മാസമാണ് മൃഗശാല പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. നിലവിൽ ഏകദേശം 16,000 റെറ്റിക്കുലേറ്റഡ് ജിറാഫുകളാണ് ലോകത്ത് കാടുകളിൽ ജീവിക്കുന്നതെന്ന് ജിറാഫ് കൺസർവേഷൻ ഫൗണ്ടേഷൻ പറയുന്നു. മൂന്നര പതിറ്റാണ്ട് മുമ്പ് ഇത് 36,000 ആയിരുന്നുജനിതക വ്യതിയാനമാണ് ബ്രൈറ്റ്സ് മൃഗശാലയിൽ ജനിച്ച ജിറാഫിന്റെ ശരീരത്തിൽ പുളികളില്ലാത്തതിന് കാരണം. അതേ സമയം, 1972ൽ ടോക്കിയോ മൃഗശാലയിലാണ് ഇതിന് മുമ്പ് പുളികളില്ലാത്ത ഒരു ജിറാഫ് ജനിച്ചത്. 2017ൽ കെനിയയിൽ വെള്ല നിറത്തിലെ ജിറാഫ് ജനിച്ചിരുന്നു.
സ്വാഹിലി ഭാഷയിൽ ' അതുല്യം ' എന്ന് അർത്ഥം വരുന്ന ' കിപകീ ' ഉൾപ്പെടെ നാല് പേരുകളാണ് ഫേസ്ബുക്ക് വോട്ടിലേക്ക് മൃഗശാല അധികൃതർ മുന്നോട്ടുവച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന പേര് സെപ്തംബർ 4ന് പ്രഖ്യാപിക്കും.