ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവതി പേരാണ് ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴാൻ വെരുക.ലോകംമെമ്പാടും വളരെ അതികം പ്രശസ്തി നേടിയതും കേട്ടുകേൾവിയിൽ മുൻമ്പോട്ട് നിൽക്കുന്ന ഒരു ക്ഷേത്രം കൂടിയാണ് ഗുരുവായൂർ ക്ഷേത്രം.
ദക്ഷിണേന്ത്യയിൽ കേരളത്തിലെ തൃശ്ശൂർ
ജില്ലയിൽ ചാവക്കാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന അതിപ്രസിദ്ധമായ ഒരു ഹൈന്ദവ ക്ഷേത്രമാണ് ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണിത്. ഇന്ത്യയിൽ തിരുമല തിരുപ്പതി വെങ്കടേശ്വരക്ഷേത്രം, പുരി ജഗന്നാഥക്ഷേത്രം, ബദരീനാഥ് മഹാവിഷ്ണുക്ഷേത്രം എന്നിവ കഴിഞ്ഞാൽ ഏറ്റവുമധികം തിരക്കുള്ള വൈഷ്ണവദേവാലയവും, കേരളത്തിൽ ഏറ്റവും കൂടുതൽ ഭക്തർ എത്തിച്ചേരുന്ന ക്ഷേത്രവും, ഏറ്റവും കൂടുതൽ വിവാഹം നടക്കുന്നതുമായ ക്ഷേത്രം ഗുരുവായൂരാണ്. തൃശ്ശൂർ പട്ടണത്തിൽ നിന്ന് 26 കി.മീ വടക്കുപടിഞ്ഞാറുമാറി ഗുരുവായൂർ പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ യഥാർത്ഥ പ്രതിഷ്ഠ ചതുർബാഹുവായ മഹാവിഷ്‌ഭഗവാനാണ്. എന്നിരുന്നാലും ഭഗവാൻ്റെ ഒൻപതാമത്തെ അവതാരമായ ശ്രീകൃഷ്‌ണൻ്റെ പേരിലാണ് ഈ ക്ഷേത്രത്തിന്റെ പ്രസിദ്ധി. ഗുരുവായൂരപ്പൻ എന്നറിയപ്പെടുന്ന ഇവിടെയുള്ള ഭഗവാൻ, കേരളീയ ഹൈന്ദവരുടെ പ്രധാന
ആരാധനാമൂർത്തികളിലൊരാളാണ്. നിരവധി രൂപങ്ങളിൽ ആരാധിയ്ക്കപ്പെടുന്നുണ്ടെങ്കിലും ഉണ്ണിക്കണ്ണന്റെ രൂപത്തിലാണ് ഭൂരിപക്ഷം ഭക്തരും ഗുരുവായൂരപ്പനെ ആരാധിയ്ക്കുന്നത്. കൃഷ്ണാവതാരസമയത്ത്, മാതാപിതാക്കളായ ദേവകിക്കും വസുദേവർക്കും കാരാഗൃഹത്തിൽ വച്ചു ദർശനം നൽകിയ വിഷ്ണുരൂപമാണ് ഇവിടെയുള്ളതെന്ന് ഭക്തർ വിശ്വസിയ്ക്കുന്നു. ഇതാണ് ഗുരുവായൂരപ്പനെ ഉണ്ണിക്കണ്ണന്റെ രൂപത്തിൽ കാണുന്നതിന് ഒരു കാരണം. ആദ്യകാലത്ത് ഇതൊരു ദേവീക്ഷേത്രമായിരുന്നു. പഴയ ഭഗവതിപ്രതിഷ്ഠയാണ് ഇന്ന് ക്ഷേത്രമതിലകത്ത് വടക്കുകിഴക്കായി ഇടത്തരികത്ത് കാണപ്പെടുന്ന ദുർഗ്ഗാ-ഭദ്രകാളി സങ്കല്പങ്ങളോടുകൂടിയ പരാശക്തിയായ ഭഗവതി. ഈ ഭഗവതിയാണ് ഗുരുവായൂർ ക്ഷേത്രത്തിന്റെ സംരക്ഷണമൂർത്തി എന്നാണ് വിശ്വാസം. തന്മൂലം ഈ പ്രതിഷ്ഠയ്ക്ക് ഭഗവാന് തുല്യമായ സവിശേഷപ്രാധാന്യം നൽകുന്നുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, അയ്യപ്പൻ, സുബ്രഹ്മണ്യൻ, ഹനുമാൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. അനന്തപദ്‌മനാഭരൂപത്തിൽ മഹാവിഷ്ണുവിൻ്റെ മറ്റൊരു രൂപവും ക്ഷേത്രത്തിൽ ആരാധിക്കപ്പെടുന്നു.