രണ്ടാം ദിവസമാണ് തൈപ്പൊങ്കൽ. അന്ന് പൂജയുണ്ടാകും. വർണ്ണാഭമായ കോലം മുറ്റത്തൊരുക്കുന്നു.
അരി പാലിൽ വേവിയ്ക്കും. വീടിന് പുറത്ത് അടുപ്പു കൂട്ടിയാണ് ഇതു ചെയ്യുക. ഈ സ്ഥലത്ത് കോലമിട്ടിട്ടുണ്ടാകും. പാത്രത്തിൽ മഞ്ഞൾച്ചെടി കെട്ടി വയ്ക്കും. അരി, കരിമ്പ്, പഴം, നാളികേരം എന്നിവ സൂര്യന് സമർപ്പിക്കും. ഇതിനുപയോഗിച്ച സാധനങ്ങളും പാത്രങ്ങളും ഉപേക്ഷിക്കുകയാണ് ചെയ്യുക.
വിവാഹം കഴിഞ്ഞ് ഒരുവർഷം തികഞ്ഞ വധുവിന്റെ വീട്ടുകാർക്ക് പൊങ്കൽപാത്രം, അരി, ശർക്കര, പുതുവസ്ത്രം എന്നിവ നല്കും.
തങ്ങളുടെ പ്രധാന ഭക്ഷണമായ അരിയുടെ സമൃദ്ധമായ വിളവെടുപ്പിനായി പ്രകൃതി മാതാവിനെയും അവളുടെ ഘടകങ്ങളെയും ആശ്രയിക്കുന്ന കർഷകർ പരമ്പരാഗതമായി വിളവെടുപ്പിനും സൂര്യനുമായി സമർപ്പിക്കുന്ന ഉത്സവമാണ് തായ് പൊങ്കൽ.
കർഷകർ വെയിൽ, മഴ, മണ്ണ്, വെള്ളം, പശുക്കൾ, എരുമകൾ മുതലായവയെ ആശ്രയിക്കുന്നു. ഒരു വിവേചനവുമില്ലാതെ, എല്ലാ തുറകളിലുമുള്ള ആളുകൾ ഈ ഉത്സവം ആഘോഷിക്കുന്നു.