കേരള സംസ്ഥാനത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിലെ പ്രസിദ്ധമായ മഹാവിഷ്ണുക്ഷേത്രമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം.
അനന്തൻ (ആദിശേഷൻ) എന്ന നാഗത്തിന്റെ പുറത്ത് ലക്ഷ്മിദേവിയോടൊപ്പം ശയിക്കുന്ന മഹാവിഷ്ണുവാണ് ഏറ്റവും പ്രധാന പ്രതിഷ്ഠ. പത്മനാഭസ്വാമിയെക്കൂടാതെ ഉഗ്രമൂർത്തിയായ തെക്കെടത്ത് നരസിംഹമൂർത്തി, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി എന്നിവർക്കും തുല്യപ്രാധാന്യത്തോടെ പ്രതിഷ്ഠകളുണ്ട്. കൂടാതെ,.
ക്ഷേത്രത്തിന് ചുറ്റുമുള്ള കോട്ടമതിലിന്റെ കിഴക്കേകോട്ടയുടെ വാതിലിന് അഭിമുഖമായാണ് ക്ഷേത്രത്തിന്റെ പ്രധാന ഗോപുരം സ്ഥിതി ചെയ്യുന്നത്. ദ്രാവിഡ ശൈലിയിൽ നിർമ്മിച്ച ക്ഷേത്രത്തിന്റെ ഈ പ്രധാന ഗോപുരം തിരുവനന്തപുരം നഗരത്തിന്റെ മുഖമുദ്രകളിലൊന്നാണ്. ശ്രീപത്മനാഭസ്വാമി മാത്രം വിഷ്ണുഭക്തനായിരുന്ന തിരുവിതാംകൂർ രാജാവ് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ, രാജ്യം ഭഗവാന് സമർപ്പിച്ച രേഖകൾ ആണ് തൃപ്പടിദാനം എന്നറിയപ്പെടുന്നത്.
ഇതിനെത്തുടർന്ന് തിരുവിതാകൂർ രാജ്യത്തിലെ ഭരണാധികാരികൾ പത്മനാഭദാസന്മാർ എന്നറിയപ്പെട്ടു.തമിഴ് സാഹിത്യത്തിലെ പ്രശസ്തരായ ആഴ്വാർമാർ പാടിപ്പുകഴ്ത്തിയ നൂറ്റെട്ട് ദിവ്യദേശങ്ങളിലൊന്നായ ഈ ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ധർമ്മശാസ്താവ്.