നാലാം ദിവസം കാണും പൊങ്കൽ എന്ന ആഘോഷമുണ്ടാകും. ബന്ധുക്കളും സുഹൃത്തുകളും ഒത്തു കൂടുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്ന ദിവസമാണിത്. തമിഴർ തങ്ങളുടെ കീഴിൽ പണി ചെയ്യുന്നവർക്ക് ഈ ദിവസം സമ്മാനങ്ങൾ നൽകും.
കാണും പൊങ്കൽ നാളിൽ ഭക്തർ അവരുടെ വീടുകൾ വൃത്തിയാക്കി 'കോലം' കൊണ്ട് അലങ്കരിക്കുന്നു. ഈ ദിവസം, തായ് മാസത്തിലെ പ്രധാന ദേവതയായി സൂര്യദേവന്റെ കോലം വരയ്ക്കുന്നു. പ്രത്യേക പൂജകൾ നടത്തുകയും സൂര്യഭഗവാൻ നിവേദ്യമായി ശർക്കരൈ പൊങ്കൽ സമർപ്പിക്കുകയും ചെയ്യുന്നു.
കാവേരി നദിയുടെ തീരം സന്ദർശിക്കുന്നതാണ് കാണും പൊങ്കൽ ദിനത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം. 'ഭായ് ധൂജ്', 'രക്ഷാ ബന്ധൻ' എന്നിവ പോലെ സുഹൃത്തുക്കളുമായും കുടുംബങ്ങളുമായും ഇത് ആഘോഷിക്കുന്നു. വിഭവസമൃദ്ധമായ ഭക്ഷണമാണ് ഈ ദിവസം തയ്യാറാക്കുന്നത്. ആളുകൾ ഉച്ചഭക്ഷണം പൊതിഞ്ഞ് കാവേരി നദിയുടെ തീരത്ത് കുടുംബത്തോടൊപ്പം ആസ്വദിക്കുന്നു. ചില സ്ഥലങ്ങളിൽ കാവേരി മാതാവിന് പ്രത്യേക പ്രാർത്ഥനകളും പൂജകളും നടത്താറുണ്ട്.
കാണും പൊങ്കലിൽ ആചരിക്കുന്ന മറ്റൊരു ആചാരമാണ് 'കുമി പാട്ട്' അല്ലെങ്കിൽ 'കുമ്മിപ്പാട്ട്'. തമിഴ്‌നാട്ടിലെ ഗ്രാമപ്രദേശങ്ങളിൽ ഈ ആചാരം വളരെ പ്രബലമാണ്, ചില കാരണങ്ങളാൽ വിവാഹം വൈകുന്ന പെൺകുട്ടികളുടെ വേഗത്തിലുള്ള വിവാഹത്തിനാണ് ഇത് ചെയ്യുന്നത്.