ലാഭം ലക്ഷ്യമാക്കാതെ പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്ര- വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് വാഷിങ്ടൺ, ഡി.സി. ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നാഷനൽ ജ്യോഗ്രാഫിക് സൊസൈറ്റി (National Geographic Society, NGS), ആഗോളതലത്തിൽ പ്രവർത്തിക്കുന്ന നാഷണൽ ജ്യോഗ്രാഫിക് സൊസൈറ്റിയിൽ ലോകത്തെമ്പാടുമുള്ള 185 രാജ്യങ്ങളിലെ ഏകദേശം 10 ദശലക്ഷം പേർക്ക് അംഗത്വമുണ്ട്. 1888 ജനുവരി 27-ന് 33 അംഗങ്ങൾ ചേർന്നാണ് വാഷിങ്ടണിൽ ഈ സൊസൈറ്റി സ്ഥാപിച്ചത്. ഗാർഡിനെർ ഗ്രീൻ ഹബാർഡ് ആയിരുന്നു സൊസൈറ്റിയുടെ ആദ്യ പ്രസിഡന്റ്.
ഭൂമിശാസ്ത്രസംബന്ധമായ അറിവുകൾ എല്ലാതലങ്ങളിലേക്കും വ്യാപിപ്പിക്കുക, ഈ ശാസ്ത്രശാഖയെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുക നാഷണൽ ജ്യോഗ്രാഫിക് എന്നിവയാണ് സൊസൈറ്റിയുടെ മുഖ്യലക്ഷ്യങ്ങൾ.
നാഷണൽ ജ്യോഗ്രാഫിക് മാഗസിൻ ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങളും നാഷണൽ ജ്യോഗ്രാഫിക് എന്ന ടി.വി. ചാനലും ഈ സംഘടനയുടേതാണ്; വിവിധ ശാസ്ത്രമേഖലകളിൽ നടക്കുന്ന പര്യവേക്ഷണ ഗവേഷണങ്ങൾക്ക് ധനസഹായവും നല്കുന്നുണ്ട്.
നാഷണൽ ജ്യോഗ്രാഫിക് സൊസൈറ്റിയുമായി സഹകരിച്ച് അനവധി മേഖലകളിൽ പര്യവേക്ഷണങ്ങൾ നടന്നിട്ടുണ്ട്.
പൂർവ ആഫ്രിക്കയിലെ ആദിമമനുഷ്യരെക്കുറിച്ച് ലൂയി ലീക്കി നടത്തിയ പഠനം ഇതിൽ ഏറെ ശ്രദ്ധേയമാണ്. സു. 2 ദശലക്ഷം വർഷങ്ങൾക്കു മുമ്പ് ഭൂമുഖത്തു നിവസിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന 'ഹോമോ ഹാബിലിസ്' എന്ന മനുഷ്യപൂർവ സ്പീഷിസിനെക്കുറിച്ചുള്ള തെളിവുകൾ ഈ സംരംഭത്തിലൂടെ ശേഖരിക്കുകയുണ്ടായി.
നാഷണൽ ജ്യോഗ്രാഫിക് സൊസൈറ്റിയുമായി സഹകരിച്ച് അനവധി മേഖലകളിൽ പര്യവേക്ഷണങ്ങൾ നടന്നിട്ടുണ്ട്.
പൂർവ ആഫ്രിക്കയിലെ ആദിമമനുഷ്യരെക്കുറിച്ച് ലൂയി ലീക്കി നടത്തിയ പഠനം ഇതിൽ ഏറെ ശ്രദ്ധേയമാണ്. സു. 2 ദശലക്ഷം വർഷങ്ങൾക്കു മുമ്പ് ഭൂമുഖത്തു നിവസിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന 'ഹോമോ ഹാബിലിസ്' എന്ന മനുഷ്യപൂർവ സ്പീഷിസിനെക്കുറിച്ചുള്ള തെളിവുകൾ ഈ സംരംഭത്തിലൂടെ ശേഖരിക്കുകയുണ്ടായി. സമുദ്രത്തിനടിയിൽ മനുഷ്യവാസത്തിന്റെ സാധ്യതയെക്കുറിച്ച് ജാക്വസ് കൂസ്റ്റേ നടത്തിയ പഠനം, പെബ്ലോ ഇന്ത്യരുടെ അധിവാസകേന്ദ്രങ്ങളെക്കുറിച്ചുള്ള പഠനം, ധ്രുവപര്യവേക്ഷണം, എവറസ്റ്റ് പര്യവേക്ഷണം, ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾക്കായി നടത്തിയ തിരച്ചിൽ തുടങ്ങി ഒട്ടനവധി ശ്രദ്ധേയമായ പഠനങ്ങൾക്ക് നാഷണൽ ജ്യോഗ്രാഫിക്
സൊസൈറ്റി നേതൃത്വം നല്കുകയോ ധനസഹായം നല്കുകയോ ചെയ്തിട്ടുണ്ട്.
നാഷണൽ ജ്യോഗ്രാഫിക് സൊസൈറ്റിയുടെ പ്രസിദ്ധീകരണങ്ങളിൽ നാഷണൽ ജ്യോഗ്രാഫിക് മാസികയ്ക്കാണ് പ്രഥമസ്ഥാനം. കുട്ടികൾക്കുവേണ്ടിയുള്ള നാഷണൽ ജ്യോഗ്രാഫിക് വേൾഡ് മാസിക, ഗവേഷണമേഖലയെ ലക്ഷ്യമാക്കിയുള്ള റിസർച്ച് ആൻഡ് എക്സ്പ്ളൊറേഷൻ എന്ന ശാസ്ത്രപ്രസിദ്ധീകരണം, നാഷണൽ ജ്യോഗ്രാഫിക് ട്രാവലർ എന്ന യാത്രാമാസിക, മറ്റു പല ആധികാരികഗ്രന്ഥങ്ങൾ, അറ്റ്ലസുകൾ, ഭൂപടങ്ങൾ തുടങ്ങിയവയും സൊസൈറ്റി പ്രസിദ്ധീകരിക്കുന്നുണ്ട്.