അക്കാലത്തെ മലയാളത്തിൽ ചരിത്രവും പുരാണവും ചൊൽക്കേൾവിയും
കെട്ടുപിണഞ്ഞു പ്രചരിച്ചിരുന്ന കഥകളെല്ലാം 126 ലേഖനങ്ങളിലായി തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുകയാണ് ഈ ഗ്രന്ഥത്തിൽ. ചെറിയ കുട്ടികൾക്കുപോലും മനസ്സിൽ കൗതുകം വളർത്തുന്ന വിധത്തിലാണ് ഐതിഹ്യമാലയിലെ വർണ്ണനകൾ. എന്നിരുന്നാലും വെറും സങ്കല്പകഥകൾക്കപ്പുറം ഐതിഹ്യമാലയിൽ ചരിത്രം, വേണ്ടത്ര തെളിവുകളില്ലാതെയാണെങ്കിലും, ഇഴപിരിഞ്ഞു കിടക്കുന്നുണ്ട്. പൊതുവേ ചരിത്രരചനാശീലമില്ലായിരുന്ന തള്ളിക്കളയാനാവാത്ത ഒരു അവലംബ
കേരളീയസമൂഹത്തിൽ ഈ ഗ്രന്ഥം ഇപ്പോഴും ചരിത്രവിദ്യാർത്ഥികൾക്ക്
ഉപാധിയാണു്. എന്നാൽ ഇതിലെ കെട്ടുകഥകൾ പലതും ചരിത്രമോ ശാസ്ത്രമോ
ആയി ബന്ധമില്ലാത്തതാണെങ്കിലും പലരും ഈ കഥകളെ തെറ്റായ അവലംബങ്ങൾ ആയി മറ്റിടങ്ങളിൽ ഉപയോഗിക്കാറുണ്ട്.
പണ്ഡിതസമൂഹത്തിനിടയിലും ആഢ്യകുലത്തിന്റെ സൊറപറയൽ വേദികളിലും മാത്രം ഒതുങ്ങിനിന്നിരുന്ന
ഐതിഹ്യസാഹിത്യത്തെ
സാധാരണക്കാർക്കിടയിലേക്കു
കൊണ്ടുവരാൻ ഐതിഹ്യമാല വഹിച്ച പങ്കു
വളരെ വലുതാണ്. പിൽക്കാലത്ത് മലയാളത്തിൽ വേരുറപ്പിച്ചിടള്ള പലമലയാളത്തിൽ വേരുറപ്പിച്ചിട്ടുള്ള പല കഥാപാത്രങ്ങളും ലിഖിതമായി ആദ്യം
പന്തിരുകുലവും ആ കുലത്തിലെ 'പന്തിരു‘നായകന്മാരും കേരളത്തിൽ ഇത്രയും
പ്രത്യക്ഷപ്പെട്ടത് ഈ കൃതിയിലൂടെയാണ്. ഒരുപക്ഷേ ഐതിഹ്യമാല ഉണ്ടായിരുന്നില്ലെങ്കിൽ പറയിപെറ്റ 'കുളപ്പുറത്തു ഭീമൻ', എന്നീ വീരനായകന്മാരും 'പാഴൂർ പടിപ്പുര', 'കല്ലൂർ മന',
പ്രസിദ്ധമാകുമായിരുന്നില്ല. അതുപോലെത്തന്നെയാണ് കടമറ്റത്തു കത്തനാർ', 'കായംകുളം കൊച്ചുണ്ണി',
'പാണ്ടൻപുറത്തെ ഉപ്പുമാങ്ങ' തുടങ്ങിയ സ്ഥല,സാമഗ്രികളും പ്രാദേശികഭേദമന്യേ മലയാളികൾക്ക് പരിചിതമായി തീർന്നത്.