ശ്രീനഗർ : കല്ലേറും, ഭീഷണികളും, ബോംബ് സ്ഫോടനങ്ങളുമില്ലാത്ത ശാന്തമായ കശ്മീരിൽ ആദ്യമായി ഗണേശ ചതുർത്ഥി ആഘോഷം .
ഭീകരവാദത്തിനെതിരെ സൈന്യം ശക്തമാക്കിയ നടപടി സ്വീകരിച്ച ശേഷം ഇതാദ്യമായാണ് കശ്മീരിൽ ഗണേശ ചതുർത്ഥി ആഘോഷം നടത്തുന്നത് .
നഗരത്തിലെ ഹബ്ബ കടൽ ഏരിയയിലെ ഗണപതിയാർ ക്ഷേത്രത്തിലാണ് ഏറ്റവും വലിയ ഉത്സവും
പൂജയും സംഘടിപ്പിച്ചത്.രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെപ്പോലെ കശ്മീരിലും ഗണേശ ചതുർത്ഥി ആഘോഷിക്കുന്നതിൽ ഏറെ സന്തോഷമാണെന്ന് കശ്മീരി പണ്ഡിറ്റ് നേതാവ് സഞ്ജയ് ടിക്കു പറഞ്ഞു .
ഹവനമടക്കമുള്ള പൂജകളും ക്ഷേത്രത്തിൽ നടത്തി . സിദ്ധിവിനായക ക്ഷേത്രത്തിൽ 12 മുതൽ 14 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന യജ്ഞവും ആരതിയും ഘോഷയാത്രയും നടത്തിപരിസ്ഥിതി സൗഹൃദ ഗണപതി വിഗ്രഹമാണ് ഝലം നദിയിൽ നിമജ്ജനം ചെയ്തത്.
1989-ന് ശേഷം ഇതാദ്യമായാണ് ആഘോഷമായി കശ്മീരിൽ ഗണേശ ചതുർത്ഥി പൂജകൾ നടക്കുന്നത്.