ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത ഗണതന്ത്ര രാജ്യമായതിന്റെ്റെ ഓർമ്മക്കായി ജനുവരി 26 ന് ആഘോഷിക്കുന്നതിനെയാണ് റിപ്പബ്ലിക് ദിനം(ഗണതന്ത്രദിനം) എന്നറിയപ്പെടുന്നത്.
ഇന്ത്യയിലെ ദേശീയ അവധി ദിവസങ്ങളിൽ ഒന്നാണ് ജനുവരി 26.
1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ഇന്ത്യയുടെ പരമോന്നത ഭരണ ഘടന നിലവിൽ വന്നത് 1950 ജനുവരി 26 നാണ്. 1947 മുതൽ 1950 വരെയുള്ള കൈമാറ്റ കാലയളവിൽ ജോർജ്ജ് നാലാമനായിരുന്നു
ഇന്ത്യയുടെ ഭരണ തലവൻ. ആ കാലഘട്ടത്തിലെ ഗവർണർ ജനറൽ സി. രാജഗോപാലാചാരി ആയിരുന്നു. 1950 ജനുവരി 26 ന് ഡോ. രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി തെരെഞ്ഞെടുക്കപ്പെട്ടു.
ഡോ. ബാബാ സാഹേബ് അംബേദ്കർ
ചെയർമാനായ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയാണ്
ഭരണ ഘടന തയ്യാറാക്കിയത്. ബ്രീട്ടീഷുകാരുടെ
ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ടിനെ (1935)
പിൻവലിച്ച് 1950 ജനുവരി 26ന് ഇന്ത്യയുടെ
ഭരണഘടന രാജ്യമെമ്പാടും നിലവിൽ വന്നു.
ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ
വന്നതിൻറെ ഓർമ്മക്കായാണ് ജനുവരി 26
രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്.