ജനുവരി 10 ന് ആണ് നമ്മൾ ലോക ഹിന്ദി ദിനമായി ആചാരിക്കുന്നത്.
രാജ്യത്തെ 9 സംസ്ഥാനങ്ങളുടെയും 3കേന്ദ്രഭരണ പ്രദേശത്തിന്റെയും ഔദ്യോഗിക
ഭാഷയും 3 സംസ്ഥാനങ്ങളുടെയും അധിക ഔദ്യോഗിക ഭാഷയുമാണ് ഹിന്ദി.
എല്ലാവർഷവും ജനുവരി 10 ന് ലോക ഹിന്ദി
നാഷണൽ കൗൺസിൽ ഓഫ് ഇന്ത്യൻ കൾച്ചർ,
ഹിന്ദി നിധി ഫൗണ്ടേഷൻ, ഇന്ത്യൻ
ഹൈക്കമ്മീഷൻ, മഹാത്മാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്
ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ, സനാത
ധർമ്മ മഹാ സഭ എന്നിവ സംഘടിപ്പിക്കുന്ന
പരിപാടികളോടെയാണ് ജനുവരി 10 ന് ലോക
ഹിന്ദി ദിനം ആഘോഷിക്കുന്നത്.
ഹിന്ദിഭാഷാ വിദഗ്ദ്ധനായിരുന്ന ബിയോഹർ രാജേന്ദ്ര സിൻഹയുടെ ജന്മദിനം കൂടിയാണ് സപ്തംബർ 14.
അദ്ദേഹത്തിന്റേയും ഹസാരിപ്രസാദ് ദ്വിവേദി, കാകാ കലേൽക്കർ, മൈഥിലിശരൺ ഗുപ്ത, സേത് ഗോവിന്ദ് ദാസ് എന്നിവരുടേയും പ്രവർത്തനഫലമായി 1949 സപ്‌തംബർ 14 ന് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി ഹിന്ദിയെ അംഗീകരിച്ചു.1950 ജനുവരി 26 ന് നിലവിൽ വന്ന ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 343 പ്രകാരം, ദേവനാഗരി ലിപിയിലെഴുതുന്ന ഹിന്ദി ഔദ്യോഗിക ഭാഷയായിത്തീർന്നു.
ഇരുപത്തിരണ്ട് ഷെഡ്യൂൾഡ് ഭാഷകളിൽ; ഹിന്ദിയും, ഇംഗ്ലീഷും കേന്ദ്ര സർക്കാർ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു.
ഇരുപത്തഞ്ച് കോടിയിൽപ്പരം ആളുകൾ നേരിട്ടുപയോഗിക്കുന്ന ഹിന്ദി, ലോകത്ത് ഉപയോഗത്തിൽ നാലാം സ്ഥാനത്താണ്.