സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ
(എസ് എഫ് ഐ), ഇന്ത്യയിലെ ഏറ്റവും വലിയ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയാണ്.
1970 ഡിസംബർ 27 മുതൽ 30 വരെ തിരുവനതപുരത്ത് ചേർന്ന അഖിലേന്ത്യാ സമ്മേളനത്തിൽ ആണ് ഇന്ത്യൻ വിദ്യാർത്ഥി ഫെഡറേഷൻ (എസ് എഫ് ഐ) രൂപീകരിച്ചത്. ബിമൻ ബോസ് ആയിരുന്നു സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറി. സി.ഭാസ്ക്കരൻ അഖിലേന്ത്യാ അധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടു.
വെള്ള പശ്ചാത്തലത്തിൽ മുകളിൽ ഇടത്തേ മൂലയിൽ അഞ്ച് കോണുകളോടുകൂടിയ ചുവന്ന നക്ഷത്രചിഹ്നവും മധ്യത്തിൽ ചുവപ്പുനിറത്തിൽ ഒന്നിനു കീഴെ മറ്റൊന്നായി സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നീ വാക്കുകൾ എഴുതിയതുമായിരിക്കും. പതാക അതിൻ്റെ നീളവും വീതിയും 3:2 എന്ന അനുപാതത്തിലായിരിക്കും.
സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ കേരളം, പശ്ചിമബംഗാൾ, ത്രിപുര, ആന്ധ്ര പ്രദേശ്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ സർവ്വകലാശാലകളിലെ വിദ്യാർത്ഥി യൂണിയനുകൾ നയിച്ചിട്ടുണ്ട്.
കേരളത്തിലെ പ്രബലമായ വിദ്യാർത്ഥി സംഘടനയാണ് എസ്.എഫ്.ഐ. ബഹുഭൂരിപക്ഷം കോളേജുകളുടെയും വിദ്യാർത്ഥി യൂണിയനുകൾ എസ്.എഫ്.ഐ യുടെ നിയന്ത്രണത്തിലുമാണ്. കേരളത്തിനു പുറമെ പശ്ചിമ ബംഗാൾ,ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലും എസ്.എഫ്.ഐ ക്ക് ശക്തമായ സ്വാധീനമാണുള്ളത്.