shabd-logo

രഥയാത്ര

29 October 2023

0 കണ്ടു 0
ശ്രീധരൻ കുടക്കാൽ ബാലനെ കാണാൻ അവന്റെ പുരയിലേക്കു ചെന്നു. ചായ്പിലിട്ട ചൂടിക്കട്ടിലിൽ അവശനിലയിൽ കിടക്കുകയായിരുന്നു, ബാലൻ! ശ്രീധരനെ കണ്ടപ്പോൾ അവനൊന്നു മുഖം ചുളിച്ചു. മുഖത്ത് ഒരു മന്ദഹാസത്തിന്റെ പേക്കോലം നിരങ്ങിപ്പോയി.

“ബാലാ, നിനക്കെന്തുപറ്റി?" ശ്രീധരൻ കട്ടിലിൽ ബാലന്റെയരികെ ഇരുന്ന് അവനെ ആപാദചൂഡം ഒന്നു വീക്ഷിച്ചു. സംഭവങ്ങളുടെ സത്യാവസ്ഥ, യാദൃശ്ഛരികമായി മറ്റൊരു വഴിക്കു ശ്രീധരൻ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു.

“പോലീസുകാർ സ്റ്റേഷനിലേക്കു വിളിച്ചുകൊണ്ടുപോയി എന്നെ ഈ നിലയിലാക്കി വിട്ടു. ശ്രീധരാ...... ബാലൻ കീഴ്ച്ചുണ്ടു കടിച്ച്, നെഞ്ഞു തടവി, മുറ്റത്തെ അന്യതയിലേക്കു തുറിച്ചുനോക്കിക്കൊണ്ടു മൊഴിഞ്ഞു.

സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുപോയി പോലീസുകാർ തന്നെ കുത്തിച്ചതച്ചു വിട്ട കഥയൊന്നും ബാലൻ പുരയിൽ അറിയിച്ചിരുന്നില്ല. ദേഹത്തിനു നല്ല സുഖമില്ല എന്നുമാത്രം പറഞ്ഞു നെഞ്ഞും നാഭിയും ഉഴിഞ്ഞു വേദന കടിച്ചുതിന്നുകൊണ്ട് മിണ്ടാതെ കട്ടിലിൽക്കേറി കിടക്കുകയായിരുന്നു.

നടുവകത്തെ മൂലയിൽനിന്നു മൂളലും ഞരങ്ങലും കേൾക്കുന്നു. ബാലന്റെ അച്ഛൻ കറപ്പന്റെ ജ്വരഗർജ്ജനങ്ങൾ മുനിസിപ്പൽ ആസ്പത്രിയില് നിന്നു കൊടുത്ത ക്വയിനാഗുളികകളും വിഴുങ്ങി, വിറച്ചും വിയർത്തൊലിച്ചും, കൂടെക്കൂടെ ചൂടുവെള്ളം മോന്തിക്കുടിച്ചും, മൈസൂർക്കാടുകളെ ശപിച്ചും കിടന്നുഴലുകയാണ്, ആ മനുഷ്യൻ.

“പോലീസുകാർ നിന്നെ വല്ലാണ്ട് ഉപദ്രവിച്ചോ ബാലാ.? നീറുന്ന സഹതാപത്തോടെ ശ്രീധരൻ ചോദിച്ചു. ബാലൻ എല്ലാം വിസ്തരിച്ചു പറഞ്ഞു. പോലീസിന്റെ മൃഗീയ മർദ്ദന വിധികൾ അനുഭവസ്ഥനായ സുഹൃത്തിൽനിന്നു കേട്ടപ്പോൾ ശ്രീധരന്റെ മിഴികൾ നനഞ്ഞുപോയി. ബാലന്റെ മെലിഞ്ഞു കോമളമായ ശരീരം ഇങ്ങനെ ഇടിച്ചു കലക്കിവിടാൻ

അവർക്കെങ്ങനെ മനസ്സുവന്നു. ഭഗവാനേ!

മർത്ത്യനു മർത്ത്യനെപ്പോലെയി

നിർദ്ദയനായൊരു ശത്രുവില്ലാ

മർദ്ദനവൈഭവമിത്തരത്തിൽ

ക്രുദ്ധമൃഗങ്ങൾക്കുപോലുമില്ല......

ശ്രീധരന്റെ മനസ്സിൽ അപ്പോൾ അങ്ങനെയൊരു കവിത രൂപം പ്രാപിച്ചു. അത്, ബാലനെ പാടിക്കേൾപ്പിക്കണമെന്നു തോന്നി. എന്നാൽ, അങ്ങനെ ചെയ്തില്ല. ബാലൻ തെറ്റിദ്ധരിക്കും. താൻ പ്രാണവേദനകൊണ്ടു പിടയുന്നു ഇവൻ പാട്ടുപാടുന്നു.

“ബാലാ, നിന്നെ പോലീസിനെക്കൊണ്ടു തല്ലിച്ചത് ആരാണെന്നു നിനക്കറിയോ?”


ഭാസ്കരൻ മുതലാളിയല്ലാതെ പിന്നിയാരാണ്?-അന്നു പണിക്കരെ സ്കൂളിലെ നാടകം എറിഞ്ഞു നാറ്റിച്ചതിന് അയാളു പകവീട്ടിയതാണ്.

ബാലൻ തലയാട്ടിക്കൊണ്ടു പറഞ്ഞു.

“ഇതു ചെയ്യിച്ചതു ഭാസ്കരൻ മുതലാളിതന്നെ-എന്നാൽ, നാടകം കലക്കിയ കുറ്റത്തിനല്ല നിനക്കിതു കിട്ടിയത്....."

“പിന്നെന്തിനാണ്?

“ഭാസ്കരൻ മുതലാളിയുടെ ഭാര്യയുടെ അനുജത്തി നളിനിയെ പരിഹസിച്ചു. പാട്ടുകെട്ടിപ്പാടി അവളോടു ശൃംഗരിക്കാൻ ചെന്നുവെന്നാണ് നിന്റെ പേരിലുള്ള GAT......"

“ആര്, ഞാനോ?ആ കുളൂസ്കാരി നളിനിയോടു ഞാൻ കൊഞ്ചാൻ ചെന്നുവെന്നോ? -ഒരു ഫലിതം കേട്ടപോലെ ബാലൻ കോന്തമ്പല്ല കാട്ടി തനിയേ ചിരിച്ചു.

“നീ ചിരിക്കണ്ട സംഗതി അതാണ് ഭാസ്കരൻ മുതലാളിയെ ഒരുത്തൻ അങ്ങനെ നുണപറഞ്ഞു വിശ്വസിപ്പിച്ചു.

“ആരാണതു ചെയ്തത്?

“ആ ഹമുക്ക്, ആശാരി മാധവൻ.....

അതു കേട്ടപ്പോൾ ബാലൻ മിഴിച്ചിരുന്നുപോയി. ശ്രീധരൻ വിസ്തരിച്ചുപറഞ്ഞുകൊടുത്തു: “വാസ്തവത്തിൽ, ഉസ്താദ് വാസുവും സ്വസ്ഥം കുഞ്ഞാണ്ടിയുമാണ് അന്ന് ആ ഇടവഴിയിൽ വെച്ചു പാട്ടും ഡാൻസും നടത്തിയത്. അതു നളിനിയെ കണ്ടിട്ടായിരുന്നില്ല. അമ്മാളുഅമ്മയുടെ മോള് ആ വെള്ളക്കൂറയില്ല മീനാക്ഷി അവളെക്കണ്ടിട്ടാണ് ഉസ്താദിനു ഹാലിളകിയത്. നളിനി ഭാസ്കരൻ മുതലാളിയോടു സങ്കടം പറഞ്ഞു. മുതലാളി, ആ റൗഡിപ്പിള്ളരെ നോക്കി മനസ്സിലാക്കി വരാൻ ആശാരി മാധവനെ പറഞ്ഞയച്ചു. ഉസ്താദിനേയും തന്റെ പുതിയ ചങ്ങാതിയായ സ്വസ്ഥം കുഞ്ഞാണ്ടിയേയുമാണ് മാധവൻ അവിടെ കണ്ടത്. കുഞ്ഞാണ്ടിയെ രക്ഷിക്കാനും നിന്നോടുള്ള പകവീട്ടാനും ആശാരി അറപ്പിൽക്കൊള്ളിക്കും പോലെ ഒരു കളവു തിരുകിക്കൊടുത്തു; ഉസ്താദിന്റെ കൂടെയുണ്ടായിരുന്നത് സേട്ടുവിന്റെ കൊളമ്പിയാ വർക്ക്ഷാപ്പിലെ ബാലനായിരുന്നുവെന്ന്. ആ റൗഡിപ്പിള്ളരെ ഒന്ന് അലക്കിവിടാൻ ഭാസ്കരൻ മുതലാളി, ഷഡകൻ കുമാരൻ ഹേഡിനെ ശട്ടം ചെയ്തു. ഉസ്താദിനെ കിട്ടിയില്ല. ഉസ്താദിനു വെച്ചതുംകൂടി അവർ നിനക്കുതന്നു അതാണുണ്ടായത്.

ബാലൻ കുറച്ചുനേരം ചിന്താമഗ്നനായി മൗനംപൂണ്ടു കിടന്നു. പിന്നെ ഒരു ദീർഘനിശ്വാസംവിട്ടുകൊണ്ടു ചോദിച്ചു: “ശ്രീധരൻ എങ്ങനെയാണ് ഇതെല്ലാം അറിഞ്ഞത്?"

“സ്വസ്ഥം കുഞ്ഞാണ്ടിതന്നെ പറഞ്ഞതാണ് കുഞ്ഞാണ്ടി കള്ളു കുടിക്കാൻ ചെന്നപ്പോൾ ചെത്തുകാരൻ മാക്കോതയോടു പറഞ്ഞു. മാക്കോത ഭാര്യ അമ്മിണിയോടു പറഞ്ഞു. അമ്മിണി കന്നിപ്പറമ്പിൽ വന്നപ്പോൾ അമ്മയോടു പറഞ്ഞു. അമ്മ അച്ഛനോടു

പറയുന്നതു ഞാൻ കേട്ടു.... ബാലൻ വീണ്ടും മൗനം പൂണ്ടു കിടന്നു.

“ഇതെല്ലാം ആ ആശാരിയുടെ വികസ്സാണെന്ന് ഇപ്പോൾ ബാലനു മനസ്സിലായില്ലേ? ആശാരി മാധവനെ വെറുതെവിടാൻ പാടില്ല, അവനെ ഒരു പാഠം   പഠിപ്പിക്കും.”

അതു കേട്ടു ബാലൻ ഒന്നു മന്ദഹസിച്ചു.

“ബാലൻ എന്താലോചിച്ചിട്ടാണ് തനിയെ ചിരിക്കുന്നത്? ശ്രീധരൻ ചോദിച്ചു.

“അല്ലാഞാൻ ആലോചിക്ക്യാണ്. ബാലൻ താടി തടവിക്കൊണ്ടു പറഞ്ഞു: “നമ്മളെ സപ്പർ സർക്കീറ്റസംഘത്തിന്റെ ഒരു ഗ്രഹചാരം ആദ്യം വെള്ളക്കൂറ കുഞ്ഞിരാമൻ പോയി. പിന്നെ കൊമ്പൻദാമു പോയി. തടിച്ചി കുങ്കിച്ചിയമ്മയും നമ്മളെ താവളവും പോയി, ആശാരി കാലുമാറി. ഇപ്പോഴിതാ ഉസ്താദ് വാസുവും നമ്മളെ വിട്ടുപോയി ഞാനോ, ഈ നിലയിലുമായി.....

“നീ ഏതു നിലയിലാണായത്? ബാലനെ ആശ്വസിപ്പിക്കാൻ തക്കം പാർത്തിരുന്ന ശ്രീധരൻ ചോദിച്ചു: “നീ ഒരുഴിച്ചൽ കഴിക്കണം. പിന്നെ പതിന്നാലു ദിവസം കോഴിപ്പു കുടിക്കണം എന്നാൽ തടി നന്നാകും"

“ഹും! ഉഴിച്ചലും പിഴിച്ചലും!-ബാലൻ മുറ്റത്തേക്കു മിഴിച്ചുനോക്കിക്കൊണ്ടു പറഞ്ഞു: “അതിനൊക്കെ ചെലവിടാൻ പൈസയെവിടെ? കമ്പനിയിൽ പോകാതിരുന്നാൽ പുര പട്ടിണിയാകും അതാണു സ്ഥിതി!"

ശ്രീധരന് ഒന്നും പറയാനില്ല.

ബാലൻ പുതിയൊരാവേശത്തോടെ എഴുന്നേറ്റിരുന്നു കൈ ഞെരിച്ചുകൊണ്ടു ദൃഢസ്വരത്തിൽ പറഞ്ഞു: “ശ്രീധരാ, നമ്മുടെ സംഘം പൊളിയാൻ പാടില്ല...... “എന്റേയും ആഗ്രഹം അതാണ്...." ബാലന്റെ ആവേശത്തിൽ ശ്രീധരനും

“സംഘത്തിന്റെ ഒരടിയന്തിരയോഗം വിളിച്ചുകൂട്ടണം. ബാലന്റെ പ്രമേയത്തേയും ശ്രീധരൻ പിന്താങ്ങി.

പങ്കുചേർന്നു. യോഗം ആരു വിളിക്കും? സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നത് ആശാരി മാധവനായിരുന്നു. അവൻ ശത്രുപക്ഷത്തിലേക്കു വലിഞ്ഞിരിക്കയാണ്-നേതാവ് ഉസ്താദ് വാസു നാടുവിട്ടു. ചക്കരച്ചോറു കേളുക്കുട്ടിയും മുതലാളി പക്ഷത്തുചേർന്ന്, കോർമീനയിലെ കോരപ്പൻ കൺട്രാക്ടരുടെ ഒരു കീൺട്രാക്ടരായി തമിഴ്നാട്ടിൽ താവളമാക്കിയിരിക്കയാണ്. പിന്നെയുള്ളതു കരിമ്പൂച്ച ധോബി മുത്തുവാണ്. അവനെ നമ്പിക്കൂടാ. മീറ്റിങ്ങിനു വിളിച്ചാൽ വരാമെന്നു പറയും; വരില്ല. രാവും പകലും അർജന്റ് വർക്കാണ് വളരെക്കാലത്തിനിടയ്ക്കു സംഘം പരിപാടികളിൽ പങ്കെടുത്തുകൊണ്ട് അവൻ നിർവ്വഹിച്ച ഒരു സേവനം, പണിക്കരുടെ സ്കൂളിൽ വെച്ചു നടന്ന അമ്മാളുപരിണയം നാടകം കലക്കിപ്പരിപാടിയിൽ ഒരു അ്യാനിലവിളി മുഴക്കിയതായിരുന്നു. അന്ന് അയാനിലവിളി മുഴക്കിയതു താനായിരുന്നുവെന്ന് അവൻ നാടുമുഴുവൻ പറഞ്ഞു പരത്തുകയും ചെയ്തു....പുറത്തിറങ്ങാൻ ആവതില്ലാത്ത അവസ്ഥയിൽ കിടക്കുന്നു കുടക്കാൽ ബാലൻ. സജീവാംഗമായി ഒരുത്തൻ മാത്രമുണ്ട് ഈയുള്ളവൻ മൈനർ ശ്രീധരൻ.....

ബാലന്റെ ചിന്തയും ഏതാണ്ട് ആവഴിക്കുതന്നെയാണു സഞ്ചരിക്കുന്നതെന്ന് ശ്രീധരൻ ഊഹിച്ചു.

“നമുക്കൊരു പുതിയ നേതാവിനെ തിരഞ്ഞെടുക്കണം. ബാലൻ നെഞ്ഞുഴിഞ്ഞുകൊണ്ടു പറഞ്ഞു.


സപ്പർസർക്കീറ്റ് സംഘത്തിന്റെ പുതിയ ഉസ്താദ് ഇനി ബാലൻ തന്നെ
ശ്രീധരൻ സമർദിച്ചു 

എണീറ്റുനടക്കാൻ കൊതംല്ലാത്ത ഞാനതിനു പറ്റൂല, ശരീധരാ!' ബാലൻ
ചുണ്ടുകടിച്ചു തലയാട്ടികൊണ്ട് ഒഴിഞ്ഞുമാരി 
എന്നാൽ സംഘം പിരിച്ചുവിടാം.” ശ്രീധരൻ അഭിപ്രായപ്പെട്ടു.

ബാലൻ കുറച്ചുനേരം ആലോചിച്ചു: “പിരിച്ചുവിടേണ്ടാ ഇനിമേൽ ശ്രീധരൻ

മൈനറില്ല മേജർ തന്നെ. സംഘത്തിന്റെ നേതൃത്വം ശ്രീധരൻ ഏറ്റെടുക്കണം.... അതു കേട്ടപ്പോൾ ശ്രീധരന്റെ അന്തരംഗത്തിൽ പുതിയൊരഭിമാനവും ലേശം ആശങ്കയും ഉദയംചെയ്തു.....വിപൽസന്ധിയിൽനിന്നു സംഘത്തെ രക്ഷിക്കേണ്ടതു തന്റെ കർത്തവ്യമാണ് ധീരമായൊരു പരീക്ഷണം.

വേലിക്കലെ കടലാവണക്കിൻ ചെടികളിലേക്കു നോക്കിക്കൊണ്ട് ശ്രീധരൻ ഗാഢമായി ആലോചിച്ചു.

“ശ്രീധരൻ എന്തു പറയുന്നു?" ബാലന്റെ ചോദ്യം.

“എന്നാൽ ഒരു കാര്യം ചെയ്യാം അവസാനത്തെ ഒരു പരിപാടിയും നടത്തി

സംഘം ലിക്വിഡേറ്റ് ചെയ്യാം ശ്രീധരൻ അഭിപ്രായപ്പെട്ടു.

“ആ പരിപാടി എന്താണ്?” ബാലന്റെ ചോദ്യം.

“ആ ആശാരിയെ ഒന്നു വകയിരുത്തണം.” ശ്രീധരൻ പ്രതികാരവാഞ്ഛയോടെ

ബാലൻ ഒന്നും മിണ്ടിയില്ല.

ശ്രീധരൻ സഹതാപത്തോടെ ബാലന്റെ മുഖത്തേക്കു നോക്കി. കൃഷ്ണൻ മാരെ തന്റെ അച്ഛനെ പരസ്യമായി അപമാനിക്കുന്നതു തടയാനാണ് ബാലൻ അമ്മാളുപരിണയം അലങ്കോലപ്പെടുത്തിയത്. വാസ്തവത്തിൽ അന്നത്തെ ആ പ്രകടനത്തിന്റെ പേരിലാണ് അവൻ പോലീസിന്റെ മൃഗീയമർദ്ദനമേറ്റ്, ഇങ്ങനെ ജീവച്ഛവമായിത്തീർന്നത്. ആ ആശാരിയുടെ ഏഷണിയുടെ ഫലമായി. ആ ആശാരിയെ ഒന്നു ശരിപ്പെടുത്തിയേ കഴിയൂ. സപ്പർ സർക്കീറ്റ് അതു നടത്തണം. സംഘത്തിന്റെ കൊടിക്കീഴിൽത്തന്നെ

“കരിമ്പൂച്ചയെ കിട്ടിയില്ലെങ്കിൽ ശ്രീധരൻ തന്നെ ഒറ്റയ്ക്ക് ആ പരിപാടി നടത്തേണ്ടിവരും. ബാലൻ താക്കീതുചെയ്തു.

“ഓ!-ഞാനേറ്റു.” ശ്രീധരൻ ബാലന്റെ കൈപിടിച്ചു കുലുക്കി. അടുത്ത ഞായറാഴ്ച അർദ്ധരാത്രി. സപ്പർ സർക്കീറ്റ്സംഘത്തിന്റെ ചരമയോഗം ബാലന്റെ പുരയിൽവെച്ചു ചേരാൻ തീരുമാനിച്ചു. ശ്രീധരൻ ബാലനോടു യാത്രപറഞ്ഞു പിരിഞ്ഞു.

വിവരം ഒരംഗത്തെ മാത്രമേ അറിയിക്കേണ്ടതുണ്ടായിരുന്നുള്ളു കരിമ്പൂച്ച ധോബി മുത്തുവിനെ 
ശ്രീധരൻ കന്നിപ്പറമ്പിൽ മടങ്ങിയെത്തിയപ്പോൾ അമ്മ പറഞ്ഞു: “ആ പട്ടര് നിന്നെ

വിളിച്ചിരുന്നു.” ശ്രീധരന്റെ അമ്മ പട്ടരെന്നു പറഞ്ഞത്, കോർമീനയിലെ കോരപ്പൻ കൺട്രാക്ടർ
വാടകയ്ക്കു കൊടുക്കാൻ പണിത മാളികവീട്ടിൽ താമസമാക്കിയ ധർമ്മരാജഅയ്യങ്കാരെപ്പറ്റിയായിരുന്നു. റെയിൽവേ ട്രാഫിക് സൂപ്രണ്ടാപ്പീസിലെ ഒരുദ്യോഗസ്ഥനാണ് ധർമ്മരാജ്. തൃശ്ശിനാപ്പള്ളിയിൽനിന്നു ട്രാൻസ്ഫറായി ഇവിടെ വന്നിരിക്കയാണ്. വൃദ്ധയായ മാതാവും യുവതിയായ സഹോദരിയുമടങ്ങിയ ഒരു ചെറുകുടുംബം. ധർമ്മരാജ് അവിവാഹിതനാണ്.

പുതിയ അയൽപക്കക്കാരെന്നനിലയിൽ ആ അയ്യങ്കാർ കുടുംബവുമായി കന്നിപ്പറമ്പിലുള്ളവർ പരിചയപ്പെട്ടു. ചെറുപ്പക്കാരനായ ആ ഉദ്യോഗസ്ഥനെപ്പറ്റി കൃഷ്ണൻമാസ്റ്റർക്കു വലിയ മതിപ്പു തോന്നി. മിസ്റ്റർ ധർമ്മരാജ് അയ്യങ്കാർ, ബി. ഏ. ഓണേർസ് ഫസ്റ്റ്ക്ളാസ്സായി പാസ്സായ വീരനാണ്. ഉച്ചാരണം അൽപം മോശമാണെങ്കിലും ഇംഗ്ലീഷ് പൊടി പൊടിച്ചു സംസാരിക്കും. ഇഡമേറ്റിക് ഇംഗ്ലീഷ്. തൃശ്ശിനാപ്പള്ളിയിലെ വെള്ളപ്പാതിരിമാരുടെ കോളേജിൽനിന്നാണ് ധർമ്മരാജ് അയ്യങ്കാർ പഠിച്ചു പാസ്സായത്. അതുകൊണ്ടാണ് അയാൾക്ക് ഇംഗ്ലീഷ് ഭാഷ ഇങ്ങനെ ഭേഷായി കൈകാര്യം ചെയ്യാൻ കഴിയുന്നത് എന്ന് കൃഷ്ണൻമാസ്റ്റർ ശ്രീധരനോടു പറഞ്ഞു. (ഇന്റർ പാസ്സായാൽ ശ്രീധരനെ ബി. ഏ. യ്ക്കു പഠിപ്പിക്കാൻ തൃശ്ശിനാപ്പള്ളിയിലേക്കയച്ചാലോ എന്നും മാസ്റ്റർ ഒരിക്കൽ ആലോചിക്കുകയുണ്ടായി.)

ധർമ്മരാജ് അയ്യങ്കാരുടെ സഹോദരി സരസ്വതിയംബാൾ, അഴകിന്റെ ഒരദ്ഭുതസൃഷ്ടിയായിരുന്നു. പത്തരമാറ്റു തങ്കത്തിന്റെ നിറമുള്ള മേനി. അഴിച്ചിട്ടാൽ കണങ്കാൽ വരെയെത്തുന്ന കരിനീലത്തലമുടി. പൂർണ്ണചന്ദ്രബിംബം പോലെ പ്രശാന്തജോതിസ്സുവഴിയുന്ന വലിയ വട്ടമുഖം. ആഭരണത്തിന്റെയോ പൊന്നിന്റെയോ ഒരു മിന്നുപോലും ആ മെയ്യിലണിഞ്ഞിരുന്നില്ല. സരസ്വതിയംബാൾ വിധവയാണ്. പതിനഞ്ചാം വയസ്സിൽ വിവാഹിതയായി. പതിനാറാം വയസ്സിൽ വിധവയായി, അതാണ് സരസ്വതിയംബാളുടെ ജീവിതകഥ.

ആഫീസ് വിട്ടു വന്നാൽ ധർമ്മരാജ് അയ്യങ്കാർക്കു പുസ്തക വായനയാണ് കൊണൻ ഡോയൽ, മേറി കോലി, റൈഡര് ഹാഗേർഡ് തുടങ്ങിയ ഫിഷ്യൻ എഴുത്തുകാരുടെ കൃതികൾ റെയിൽവേ ഇന്സ്റ്റിറ്റ്യൂട്ട് ലൈബ്രറിയിൽനിന്ന് എടുത്തുകൊണ്ടുവരും. പുസ്തകങ്ങൾ ശ്രീധരനും വായിക്കാൻ കൊടുക്കും. അങ്ങനെ ശ്രീധരനും ഇംഗ്ലീഷ് നോവൽ വായനയിൽ താൽപര്യം വളർന്നു. അയ്യങ്കാരുടെ വീട്ടിൽ ഒരു നിത്യനായിത്തീർന്നു, ശ്രീധരൻ.

ഒരുദിവസം അയ്യങ്കാർ ശ്രീധരനോടു പറഞ്ഞു: “ശ്രീധരൻ, നിന ഈരണ്ടു കോഴിമുട്ട വേണം. പെങ്ങൾക്കു തലയിൽ തേക്കാൻ ഉണ്ടാക്കുന്ന ഒരു തൈലത്തിൽ ചേർക്കാനാണ്."

“ഓ റെഡി!”—ീധരൻ തലകുലുക്കി. കന്നിപ്പറമ്പിൽ ശ്രീധരന്റെ അമ്മ ആറേഴു കോഴികളെ വളർത്തുന്നുണ്ടായിരുന്നു. നിത്യവും നാലഞ്ചു മുട്ടുകൾ കിട്ടും. ഈരണ്ടെണ്ണം സരസ്വതിയംബാളുടെ കുന്തളതൈലത്തിനു നീക്കിവെച്ചു.

സരസ്വതിയംബാളുടെ തലമുടിയുടെ സമൃദ്ധമായ വളർച്ചയ്ക്കും മിനുപ്പിനും കാരണം, ആ കോഴിമുട്ടത്തൈലപ്രയോഗമാണെന്ന് ശ്രീധരൻ വിശ്വസിച്ചു. അങ്ങനെയിരിക്കെ ഒരുദിവസം ശ്രീധരൻ വായിച്ചുതീർത്ത റൈഡർ ഹാഗ്ഗർഡിന്റെ “കിങ് സോളമൺസ്
മൈൻസ്' എന്ന ഗ്രന്ഥം മടക്കിക്കൊടുക്കാൻ രാവിലെ അവിടെ ചെന്നപ്പോൾ അയ്യങ്കാർ അടുക്കളയിലായിരുന്നു. അടുക്കളയിൽനിന്നു മുട്ടപൊരിക്കുന്ന മണം ഇഴഞ്ഞുവരുന്നു. ശ്രീധരൻ വാതിൽക്കൽച്ചെന്ന് ഒന്നെത്തിനോക്കി. ഒരു ടർക്കിഷ് ബാത്ത് ടൗവൽ ഉടുത്ത്, അർദ്ധനഗ്നനായി, പൂണൂലിട്ട ആ ബ്രാഹ്മണൻ അടുപ്പിലെ ചട്ടിയിൽ ഓമ്ലറ്റ് പാകംചെയ്യുന്നു! ശ്രീധരനെ കണ്ടപ്പോൾ ധർമ്മരാജ് ഒരിളിഭ്യച്ചിരി ചിരിച്ചു. പിന്നെ വാസ്തവം തുറന്നുപറഞ്ഞു: കോഴിമുട്ട വാങ്ങുന്നതു പൊരിച്ചു തിന്നാനാണ്. തനിക്ക് ബ്രേക്ക് ഫാസ്റ്റിനു നിത്യവും ഓമ്ലറ്റ് കൂടിയേ കഴിയൂ. പച്ചക്കറി മാർക്കറ്റിൽനിന്ന് പട്ടർ കോഴിമുട്ട വാങ്ങുന്നതു കണ്ടാൽ ആളുകൾ പരിഹസിക്കും. അതുകൊണ്ടാണ് ഉപായം പറഞ്ഞ് ശ്രീധരനെക്കൊണ്ട് അതു വരുത്തിക്കുന്നത്.

ഒരു ദിവസം സരസ്വതിയംബാളും ശ്രീധരന്റെ മുമ്പിൽ ഒരപേക്ഷ സമർപ്പിച്ചു. കൊഞ്ചം പൂ കൊടുക്കുമാ?' “

പൂക്കൾ സരസ്വതിയംബാൾക്കു മുടിയിൽ ചൂടാനല്ല പൂജചെയ്യാനാണ്. “

ഓ, റെഡി!” ശ്രീധരൻ ഓടി.

കന്നിപ്പറമ്പിൽ ശ്രീധരൻ വളർത്തുന്ന ഉദ്യാനം നിറയെ പൂക്കൾ ചൂടി

നിൽക്കുകയാണ്. നാനാനിറങ്ങളിലുള്ള പനിനീർ പലതരത്തിലുള്ള ചെമ്പരത്തി മുല്ല പിച്ചകങ്ങൾ നന്ത്യാർവട്ടം, ചേമന്തി, അന്തിമലരി, അശോകത്തെച്ചി, പെഗോഡ അങ്ങനെ പൂക്കളുടെ ഒരു പൂരം. പാരിജാതമരവും നിറയെ പൂത്തു നിൽക്കുന്നുണ്ടായിരുന്നു.

പൂക്കളറുത്ത് വാഴിയിലക്കുമ്പിളിൽ നിറച്ചു സരസ്വതിയംബാൾക്കു നിത്യവും കാഴ്ചവയ്ക്കും.

മാളികയിലാണ് സരസ്വതിയംബിടെ പൂജാമുറി. (കണിപ്പറമ്പിലെ മാളികമുറിയിൽ നിന്നാൽ, സരസ്വതിയംബാൾ പൂജചെയ്യുന്നതു ശരിക്കുകാണാം.) ധർമ്മരാജ് അടുക്കളയിൽനിന്ന് ഓമറ്റ് പൊരിക്കുമ്പോൾ, സരസ്വതിയംബാൾ മുകളിലെ മുറിയിൽ ദേവനു പുഷ്പാർച്ചന നടത്തുന്നുണ്ടാവും.

ദേവന്റെ മുമ്പിൽ നിലത്ത് എറിഞ്ഞുകളയുന്ന ആ പൂക്കൾ സരസ്വതിയംബാൾ മുടിയിൽ ചൂടിയിരുന്നുവെങ്കിൽ

ശ്രീധരൻ പഴയപോലെ സായാഹ്നങ്ങളിൽ മുനിസിപ്പൽ ലൈബ്രറിയിൽ പോയിത്തുടങ്ങി. റെയിൽവേ കോമ്പൗണ്ടിലൂടെയുള്ള കുറുക്കുവഴിക്കല്ല, ഇപ്പോഴത്തെ പോക്ക്. പൊതുനിരത്തിലൂടെയും ഇടവഴികളിലൂടെയും ഒരു മൈൽ ചുറ്റിവളഞ്ഞു സഞ്ചരിക്കും. റെയിൽവേ യാർഡിലൂടെയാണെങ്കിൽ അന്നു പൊന്നമ്മയുടെ മാംസക്കഷണങ്ങളും കുരുതിക്കളവും ഉടഞ്ഞ തയിർക്കുടവും ചിതറിക്കിടന്നിരുന്ന മൂല കടന്നു പോകണം. ആ സന്ധിയിലെത്തുമ്പോൾ തലചുറ്റി വീണുപോകുമെന്നൊരു ഭയം തീവണ്ടിയെഞ്ചിന്റെ തുമ്മലും ചീറ്റലും കേൾക്കുമ്പോൾ തലച്ചോറിലെ സിരകളിലൂടെ ഉരുക്കുചക്രങ്ങൾ നിരങ്ങുന്നതുപോലെ ഒരു കിരുകിരുപ്പ് അനുഭവപ്പെടും...അമ്മുക്കുട്ടിയെ ഓർക്കുമ്പോൾ ആ മൂക്കുത്തിക്കല്ലും, ചെമ്പൻമിഴികളും, കുപ്പിവളക്കൈകളും, പൊന്നമ്മയുടെ ബലിക്കളം വിഴുങ്ങിക്കളയുന്നു. ആ സമ്മിശ്രസ്മരണകൾ മനസ്സിൽനിന്നു ക്ഷണനേരത്തേക്കെങ്കിലും ഉഴിഞ്ഞു മാറ്റിക്കളയുന്നതിന് ഒരുപായം കണ്ടെത്തിയിരിക്കുന്നു. സരസ്വതിയംബാളുടെ മുഖം പൂർണ്ണചന്ദ്രനെപ്പോലുള്ള ആ മുഖം ശുദ്ധിയും ശാന്തിയും ദിവ്യതേജസ്സും തളംകെട്ടി നിൽക്കുന്ന ആ മുഖം സ്ത്രൈണതാരുണ്യസൗന്ദര്യം

സ്വാഭാവികമായും മനസ്സിലങ്കുരിപ്പിക്കുന്ന മോഹവികാരങ്ങളല്ല, സരസ്വതിയംബാളെ കാണുമ്പോഴും ഓർക്കുമ്പോഴും ശ്രീധരന്റെ യുവഹൃദയത്തിലുളവാകുന്നത്. പൗർണ്ണമിനിലാവു കാണുമ്പോഴുണ്ടാകുന്ന ഒരാനന്ദം ശ്മശാനത്തെപ്പോലും സുന്ദരദൃശ്യമാക്കിത്തീർക്കുന്ന പൗർണ്ണമി നിലാവ്...

ഞായറാഴ്ച രാത്രി വന്നുചേർന്നു. സപ്പർസർക്കീറ്റ്സംഘത്തിന്റെ അന്തരാത്രി ആശാരി മാധവനോടുള്ള പ്രതികാരം നിർവ്വഹിക്കാൻ നീക്കിവെച്ച നിർണ്ണായകരാത്രി മണി പന്ത്രണ്ടടിച്ചു.

ശ്രീധരൻ കോസടിയിൽ നിന്നെണീറ്റു. ഷർട്ടു ധരിച്ചു തലയിൽ തോർത്തു മുണ്ടുകൊണ്ടൊരു കെട്ടും കെട്ടി കഠാരിക്കത്തിയെടുത്തു മടിക്കുത്തിൽ തിരുകി (മത്സ്യത്തിന്റെ ആകൃതിയിലുള്ള പിത്തളപ്പിടിയോടു കൂടിയ ആ നാടൻ കത്തി, കിഴക്കുള്ള ചന്തുക്കുഞ്ഞൻ ശ്രീധരനു സമ്മാനിച്ചതായിരുന്നു.) മാളികവരാന്തയിൽ വന്നു നിന്നു.

പുറത്തു നല്ല നിലാവ്, പൗർണ്ണമിയാണ്.

പറമ്പിലെ തെങ്ങിൻ കൂട്ടങ്ങളുടെ പഴുതിലൂടെ വെള്ളിനിലാവ്, വീടിന്റെ മൂലയിൽ, ഒഴുകിക്കൊണ്ടിരുന്നു. ആ മൂലയിലൂടെയാണ് ശ്രീധരനു താഴെയിറങ്ങേണ്ടത്.

പെട്ടെന്നു ഗോപാലേട്ടനെ ഓർത്തു. കോലായയുടെ മറ്റേ മൂലയിൽക്കിടക്കുന്ന ഗോപാലേട്ടൻ ഉറങ്ങിയിരിക്കുമോ?

അടുത്ത കുറച്ചുദിവസമായിട്ടു ഗോപാലേട്ടന്റെ ദീനത്തിനു വളരെ ആശ്വാസം കാണുന്നുണ്ട്. ഇപ്പോൾ തലയോട്ടിയിൽനിന്ന് ഊറാമ്പുലിയും തേളും തൊട്ടാലൊട്ടിയും പുറത്തുചാടാറില്ല.

കാലുകൾ ചത്തനിലയിൽത്തന്നെയാണെങ്കിലും, ശേഷം അവയവങ്ങൾ ശരിക്കും ഉണർന്നു പ്രവർത്തിക്കുന്നുണ്ട്. രുചിയോടെ ആഹാരം കഴിക്കുന്നു. രാത്രിയിൽ സുഖമായി ഉറങ്ങുന്നു. ബുദ്ധിയുടെ വെളിവും മുഖത്തെ തേജസ്സും വർദ്ധിച്ചിരിക്കുന്നു.

അപ്പോൾ എന്തുകൊണ്ടോ സരസ്വതിയംബാളെക്കുറിച്ച് ഓർത്തു താരുണ്യത്തഴപ്പും, സൗന്ദര്യപ്പൊലിമയും ആരോഗ്യവായ്പുമുള്ള ആ അയ്യങ്കാർ മങ്കയുടെ ജീവിതം ഈശ്വരപൂജയ്ക്ക് ഉഴിഞ്ഞിട്ടിരിക്കയാണ്.......... സരസ്വതിയംബാൾ വിധവയായിരുന്നില്ലെങ്കിൽ!....ഗോപാലേട്ടൻ നിത്യരോഗിയായിരുന്നില്ലെങ്കിൽ!.....ഗോപാലേട്ടൻ സരസ്വതിയംബാളെ വിവാഹം കഴിച്ച് കന്നിപ്പറമ്പിൽ ആനന്ദത്തോടെ ജീവിതമാഘോഷിക്കുന്ന ഒരു ചിത്രം ഒരു സ്വപ്നംപോലെ മനസ്സിലേക്കിഴഞ്ഞുവന്നു. അസംബന്ധം... ഗോപാലേട്ടനും സരസ്വതിയംബാളും രോഗത്തിൽനിന്നും വൈധവ്യത്തിൽനിന്നും വിമുക്തരായിരുന്നുവെങ്കിൽക്കൂടി അവർക്ക് അന്യോന്യം വിവാഹം കഴിക്കാൻ നിലവിലുള്ള ജാതിസമ്പ്രദായം വിലങ്ങുതടിയായി നിൽക്കുകയില്ലേ?

സ്വതന്ത്രജീവിതബന്ധങ്ങൾ കത്തിക്കലക്കാൻ ഈശ്വരനും മനുഷ്യനും കൂടി നടത്തുന്ന ക്രൂരവിനോദങ്ങളുടെ ഗൂഢാലോചനകളാണ് ലോകത്തിലെങ്ങും നടക്കുന്നത്

-സുന്ദരീരത്നമായ സരസ്വതിയംബാളെ വൈധവ്യം കൊണ്ടു വധിച്ച ദുഷ്ടനായ ദൈവം -കോമളഗാത്രനായ ഗോപാലേട്ടനെ രോഗംകൊണ്ടു വീഴ്ത്തിയ ദുഷ്ടനായ ദൈവം നിരപരാധിയായ ബാലനെ മർദ്ദിച്ചു ചാവാറാക്കിവിട്ട ദുഷ്ടനായ മനുഷ്യൻ... സരസ്വതിയംബാളെ ഒരു ജേഷ്ഠസഹോദരിയെന്നപോലെ സ്നേഹിക്കുന്നു.

സ്വന്തമായി ഒരു സഹോദരിയെക്കിട്ടാനുള്ള ഭാഗ്യം ജീവിതത്തിലുണ്ടായിരുന്നില്ല- നിത്യവും രാവിലെ സരസ്വതിയംബാളുടെ പൂജയ്ക്കു വേണ്ടി കന്നിപ്പറമ്പിലെ തോട്ടത്തിൽനിന്നു പൂക്കളിറുക്കുമ്പോൾ ഒരു സഹോദരിക്കുവേണ്ടി സേവനം നിർവ്വഹിക്കുന്നതിലുള്ള ആനന്ദവും ചാരിതാർത്ഥ്യവുമാണ് അനുഭവപ്പെടുന്നത്.......

ശ്രീധരൻ ചുമരിലെ ആദ്യത്തെ മൂലക്കല്ലിൽ കാലെടുത്തുവെച്ചു. പിന്നേയും സംശയിച്ചുനിന്നു നിലാവ് ആ മൂലയിലേക്കു ടോർച്ചടിക്കും പോലെ പ്രകാശം വീശുന്നു...നിലാവിനെ ശപിച്ചു. നിലാവിനെക്കുറിച്ചു നീണ്ട കവിതകൾ രചിച്ച യുവകവിയായ ശ്രീധരൻ നിലാവിനെ ശപിച്ചു കവികൾക്കു പ്രിയങ്കരനായ ചന്ദ്രൻ, കാമുകന്മാർക്കും കള്ളന്മാർക്കും ഭയങ്കരനാണെന്നു ബോദ്ധ്യമായി... പൂർണ്ണചന്ദ്രനെ കണ്ടപ്പോൾ സരസ്വതിയംബാളുടെ മുഖം മനസ്സിൽ നിറഞ്ഞുനിന്നു.

ബാലൻ ശ്രീധരനെയും കാത്തു നിമിഷങ്ങളെണ്ണിക്കിടക്കുകയായിരിക്കും... ചുമരിൽ പറ്റിപ്പിടിച്ച് പടവുകൾ ചവിട്ടി ഇറങ്ങി കോലായത്തെമ്പിൽ കാലുകുത്തി
ശ്രീദര ശ്രീദര  കള്ളൻ കള്ളൻ 

ഗോപാലേട്ടന്റെ നിലവിളി.

ഇടിവെട്ടേറ്റപോലെ ശ്രീധരൻ അങ്ങനെതന്നെ നിന്നുപോയി ഉണർന്നു കിടന്ന ഒരു ബീഡി വലിച്ചുകൊണ്ടിരുന്ന ഗോപാലേട്ടൻ ചുമരിൽ പറ്റിപ്പിടിച്ചു നിൽക്കുന്ന 'കള്ളനെ കണ്ട് ഉറക്കെ നിലവിളികൂട്ടുകയാണ്.

ഒരു നിർണായക നിമിഷം 
ആപൽഘട്ടം തരണം ചെയ്യാൻ ഒരു വഴിയേയുള്ളൂ. ഗോപാലേട്ടനെ ശരണം പ്രാപിക്കുക

തലക്കെട്ടഴിച്ച് ഗോപാലേട്ടന്റെ അടുത്തേക്കു ചെന്നു: “പേടിക്കണ്ട. ഗോപാലേട്ടാ ഇത് ഞാനാണ്...... "mo?....mlaws?—volwas.."

ഗോപാലേട്ടന്റെ നിലവിളി കേട്ട്, അകത്തുനിന്ന് അച്ഛൻ, “എന്താ ഗോപാലാ, എന്താ ഗോപാലാ?” എന്നു പരിഭ്രമത്തോടെ വിളിച്ചുചോദിച്ചുകൊണ്ടു വാതിൽ തുറക്കുന്ന ശബ്ദം

“വേഗം അപ്പുറത്തു പോയി ഒളിച്ചോ.....” ബീഡിക്കുറ്റി മുറ്റത്തേയ്ക്ക് വലിച്ചെറിഞ്ഞ്, ഗോപാലേട്ടൻ ഉപദേശിച്ചു.

ശ്രീധരൻ അടുക്കളയുടെ പിന്മുറ്റത്തേക്കു പാഞ്ഞു.

“ഗോപാലനെന്തിനാണു നിലവിളിച്ചത്?'' അച്ഛൻ കോലായിൽനിന്നു ചോദിക്കുന്നതു കേട്ടു.

ശ്രീധരൻ അടുക്കളച്ചുമരിനോടു പറ്റിനിന്നു ചെവിയോർക്കുകയായിരുന്നു. ഗോപാലേട്ടൻ എന്താണു പറയുക?-ശ്രീധരന്റെ കരൾ ഉച്ചത്തിൽ മിടിച്ചു.

“ഗോപാലൻ കള്ളനെ കണ്ടിട്ടല്ലേ നെലേം വിളീം കൂട്ടായത് എവിടെ കള്ളൻ?...” അമ്മയുടെ ശബ്ദം. (അച്ഛനു പിറകെ അമ്മയും കോലായിലെത്തിയിരിക്കുന്നു.)

“ഞാൻ ഉറക്കത്തിൽ എന്തോ കണ്ടു പേടിച്ചു ” ഗോപാലേട്ടന്റെ മൃദുലസ്വരം

ശ്രീധരൻ ആശ്വാസത്തോടെ നെഞ്ഞുഴിഞ്ഞ് ഒരു നെടുവീർപ്പയച്ചു. ഈശ്വരാ,
രക്ഷപെട്ടു 
ഇല്ല. തികച്ചും രക്ഷപ്പെട്ടിട്ടില്ല. തലച്ചോറിൽ നിന്നൊരരുളപ്പാട്: മാളിക മുറിയിൽക്കിടന്നുറങ്ങുന്ന ശ്രീധരനെ വിളിക്കണമെന്ന് അച്ഛനു തോന്നിയാൽ?... ഈ നിലവിളിയും ബഹളവുമൊക്കെ കേട്ടിട്ടും ചെക്കൻ ഉണർന്നില്ലേ?

വിളിച്ചാൽ വിളി കേൾക്കുകയില്ല. ചെന്നു നോക്കിയാൽ കോസടിയിൽ കാണുകയില്ല. അങ്ങനെയൊരു നിലപാടിലാണു ശ്രീധരൻ!

രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ മാളികവരാന്തമൂലയിലെ കോണിക്കൂടിന്റെ വാതിൽപ്പലക താഴ്ത്തി കീഴെനിന്നു തഴുതിട്ടു പൂട്ടുകയാണു പതിവ്. താഴെനിന്നു തഴുതു നീക്കിക്കൊടുത്താൽ മാത്രമേ കോണിയിറങ്ങി വരാൻ കഴിയൂ.

അച്ഛൻ കോണിക്കൂടു തുറന്നു വരാന്തയിൽ കേറി, ശ്രീധരന്റെ കോസടി ശൂന്യമായിക്കാണുമ്പോൾ!....തന്റെ രാത്രിഞ്ചരത്വം അച്ഛൻ കണ്ടുപിടിക്കും. അതോർക്കാൻപോലും കഴിയുന്നില്ല. അടി കിട്ടുന്നതിൽ അത്ര ഭയമില്ല. അച്ഛൻ എന്തൊക്കെയോ തെറ്റിദ്ധരിക്കും. കുഞ്ഞപ്പൂവിനെപ്പോലെ തോന്ന്യവാസിയായി കണ്ട തെമ്മാടിപ്പിള്ളരുടെകൂടെ കള്ളും കുടിച്ച് ചെയൂന്താൻ പോയിത്തുടങ്ങിയോ ഈ ചെക്കനും -അച്ഛന്റെ മനസ്സിൽ ഒരു കറ പറ്റിയാൽപ്പിന്നെ അതു മായാൻ കുറച്ചു പ്രയാസമാണ്.

എങ്ങനെയെങ്കിലും മാളികവരാന്തയിൽ കടന്നുകൂടി രക്ഷപ്പെടണം. ഒക്കത്തു തിരുകിവെച്ചിരുന്ന കഠാരിക്കത്തിയെടുത്തു നിവർത്തി, അടച്ചിട്ട അടുക്കളവാതിലിന്റെ പഴുത്തിലൂടെ കത്തിയുടെ അലകു കടത്തി. തഴുതിന്റെ കീഴ്ത്തല പരിതിപ്പിടിച്ചു തഴുതു മേൽപോട്ടു തിക്കിക്കൊടുത്തു....

(ഉസ്താദ് വാസു ഒരിക്കൽ ഉപദേശിച്ചുകൊടുത്ത സൂത്രമാണ്. അതാദ്യമായിട്ടാണു പരീക്ഷിക്കുന്നത്. പരീക്ഷണം വിജയിച്ചു. വാതിൽ സാവധാനം തുറന്നു.

(വാതിൽ തുറക്കുമ്പോൾ വാതിലിന്റെ കരച്ചിൽ കേൾക്കാതിരിക്കാൻ, വാതിൽക്കുറ്റിയുടെ കുഴിയിൽ കുറച്ചു വെള്ളമൊഴിക്കണമെന്നും ആ ഉപദേശത്തിന്റെ ഉപഖണ്ഡികയായി ഉസ്താദ് പറഞ്ഞുതന്നിട്ടുണ്ടായിരുന്നു.)

അടുക്കളയിൽനിന്ന് ഇടനാഴിയിൽക്കടന്ന് പൂച്ചയെപ്പോലെ പതുങ്ങിപ്പതുങ്ങി കോണികേറി. തഴുതു നീക്കി കോണിക്കൂടിന്റെ വാതിലും പൊക്കി വരാന്തയിലെത്തി, പലക താഴ്ത്തിയിട്ടു. ഷർട്ടും തോർത്തുമുണ്ടും കോസടിയിലേക്കു വലിച്ചെറിഞ്ഞ് ഉറക്കെ വിളിതുടങ്ങി. “അമ്മേ, അമ്മേ, കോണിക്കൂടു തുറക്കിൻ

അമ്മ വന്നു കോണിക്കൂടു തുറന്നു.

(കോണിക്കൂടിന്റെ വാതിൽ തഴുതിട്ടിട്ടില്ലെന്ന വസ്തുത അമ്മ സൂക്ഷിച്ചുവോ, ആവോ! വാതിൽ ആ സ്ഥിതിയിൽ കണ്ടിരുന്നുവെങ്കിൽത്തന്നെ അതു തനിക്കു പറ്റിയ ഓർമ്മത്തെറ്റാണെന്നേ അവർ കരുതുകയുള്ളൂ. രാത്രി കോണിക്കൂട് അടച്ചു തഴുതിടുന്നത് അമ്മയുടെ ഡ്യൂട്ടിയാണ്.)

“ഗോപാലേട്ടനെന്തിനാ നിലവിളിച്ചത്?” ശ്രീധരൻ കണ്ണു തിരുമ്മിക്കൊണ്ടു ചോദിച്ചു. “ഗോപാലേട്ടൻ ഒറക്കത്ത് കള്ളന്മാരെക്കണ്ടു നൈലോളിച്ചതാ.” അമ്മ പറഞ്ഞു. കോലായിൽച്ചെന്നപ്പോൾ അച്ഛനെ അവിടെ കണ്ടില്ല. അച്ഛൻ ഒരു പാനീസ്സും


ലാന്തർ) കത്തിച്ച് സംശയം തീർക്കാൻ പറമ്പിന്റെ മുക്കിലും മൂലയിലും തിരയുകയാണ്. കൈയിലൊരു വടിയും കരുതിയിട്ടുണ്ട്.

അച്ഛന്റെ ശുദ്ധഗതിയോർത്ത് ശ്രീധരനു ചിരിവന്നു. ഗോപാലേട്ടനും തനിയെ മന്ദഹസിക്കുന്നുണ്ടായിരുന്നു.

“നിങ്ങളങ്ങനെ കളിയാക്കിച്ചിരിക്കണ്ട.” അമ്മ അൽപം ഗൗരവത്തോടെ പറഞ്ഞു: “മൂന്നാലുദെവസം മുമ്പല്ല അമ്മിണീന്റെ മുറ്റത്തു വെച്ച ഒരു ചെമ്പുപാത്രം ആരോ കട്ടോണ്ടുപോയത്!..

അച്ഛന് ആരെയും കണ്ടുകിട്ടിയില്ല. വിളക്കും വടിയുമായി കോലായിലേക്കുതന്നെ

തിരിച്ചുവന്നു. “ശ്രീധരാ, നീ ഇന്നു ഗോപാലേട്ടന്റെകൂടെ കോലായിൽക്കിടന്നുറങ്ങിക്കോ അച്ഛന്റെ കൽപന.

ശ്രീധരൻ മുകളിലെ മുറിയിൽനിന്നു കോസടിയും വിരിയും തലയണയും ചുരുട്ടിക്കെട്ടി

കോലായിൽ ഗോപാലേട്ടന്റെയരികെ കൊണ്ടുവന്നു നിവർത്തിയിട്ടു. പാനീസ് ലേശം തിരിതാഴ്ത്തി ഗോപാലേട്ടന്റെ തലയ്ക്കൽ വെച്ച് അച്ഛനും അമ്മയും അകത്തു പോയി വാതിലടച്ചു.

ശ്രീധരൻ കിടന്നു.

അപകടമേഖലകൾ ഇനിയും കടക്കാനുണ്ട്. ഗോപാലേട്ടൻ ഇപ്പോൾ കേസ് വിസ്താരം നടത്തും. ഒരാശ്വാസമുണ്ട്. ഇത്തിരി മുമ്പു മാപ്പുതന്ന് തന്നെ രക്ഷിച്ച ഗോപാലേട്ടനല്ലേ?

“ശ്രീധരാ!.....” ഗോപാലേട്ടന്റെ ഗാനമാധുര്യം കലർന്ന വിളി.

“എന്താ ഗോപാലേട്ടാ?...

“നീയെങ്ങനെയാണു മോളിലെത്തിയത്?"

കത്തികൊണ്ടു തഴുതി നീക്കി അടുക്കളവാതിൽ തുറന്ന് അകത്തു കടന്ന കഥ ശ്രീധരൻ വിസ്തരിച്ചു പറഞ്ഞുകൊടുത്തു.

“ഈ കിപ്പണിയൊക്കെ നീ പഠിച്ചുവച്ചിരിക്കുന്നു. ഇ ശ്രീധരൻ ഒന്നും മിണ്ടിയില്ല.

“നോക്കട്ടെ ആ കത്തി.

ശ്രീധരൻ ഒക്കത്തുനിന്നു കത്തിയെടുത്ത് ഗോപാലേട്ടനു കൊടുത്തു. ഗോപാലേട്ടൻ അതു കൈയിൽ വെച്ചു.

“നീ ഈ രിസർീറ്റ തുടങ്ങിയിട്ട് എത്രകാലമായി?”

ശ്രീധരൻ ഒന്നും ഒളിച്ചുവെച്ചില്ല. സപ്പർസർക്കീറ്റ് സംഘത്തിൽ മൈനറായിച്ചേർന്നതുമുതക്കുള്ള ചരിത്രം പറഞ്ഞുകൊടുത്തു. അവസാനത്തെ പരിപാടിയെക്കുറിച്ച് ഒന്നും മിണ്ടിയില്ല. നടക്കാതെപോയ പരിപാടിയെക്കുറിച്ച് എന്തു പറയാനാണ്?

നീ “അപ്പോൾ നീ മുകളിൽനിന്ന് ഇറങ്ങിവര്വായിരുന്നു. അല്ല?-ഞാൻ വിചാരിച്ചു. ശിക്കാറു കഴിഞ്ഞു മടങ്ങിവര്വായിരുന്നു എന്ന്

ഗോപാലേട്ടന്റെ ആ 'ശിക്കാറു' പ്രയോഗത്തിൽ ഒരു ചീത്ത അർത്ഥം  സൂറിച്ചിരുന്നു.

കുറച്ചുനേരം മൗനം.

“ശ്രീധരാ, നിന്റെ ഈ കള്ളസർക്കീറ്റുകൾ ഒടുവിൽ നിന്റെ ജീവിതത്തെ നാറ്റിക്കുമെന്ന് നീ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?"

“ഞാൻ എപ്പോഴും രാത്രി ഇങ്ങനെ പുറത്തു പോകാറില്ല ഗോപാലേട്ടാ രണ്ടും മൂന്നും മാസം കൂടുമ്പോൾ ഒരിക്കൽ "

ഗോപാലേട്ടൻ ഒന്നു ഞരങ്ങി.

സദാചാരവിരുദ്ധമായ പോക്കിരിത്തങ്ങൾക്കുവേണ്ടിയാണ് ശ്രീധരൻ ഇങ്ങനെ രാത്രിയിൽ ഒളിച്ചോടിപ്പോകുന്നതെന്ന് ഗോപാലേട്ടനു തോന്നിയിട്ടുണ്ടായിരിക്കണം. പക്ഷേ, ഒന്നും ചോദിച്ചില്ല. ചോദിക്കാതെ അങ്ങോട്ടെന്തെങ്കിലും പറഞ്ഞാൽ അതു

കൂടുതൽ സംശയങ്ങൾക്കിടവരുത്തും. അതുകൊണ്ട് ശ്രീധരൻ മിണ്ടാതെയിരുന്നു. മുറ്റത്തും പറമ്പിലും വെണ്ണിലാവിന്റെ വിളയാട്ടം. വേലിക്കരികെയുള്ള വെള്ളിലപ്പടർപ്പ് ചന്ദ്രനു താലപ്പൊലിയർപ്പിക്കുന്നു.

പെട്ടെന്ന് ശ്രീധരൻ കുടക്കാൽബാലനെ ഓർത്തു; പാവം! ശ്രീധരനേയും കാത്ത്, നെഞ്ഞുഴിഞ്ഞുകൊണ്ട് ചായ്പിലെ ചൂടിക്കട്ടിലിൽ കിടക്കുന്നുണ്ടാവും “ശ്രീധരാ!” ഗോപാലേട്ടന്റെ വിളി.

അപരാധം തീണ്ടിക്കിടക്കുന്ന അനുജനെ വാത്സല്യത്തോടെ വീണ്ടും വിളിക്കുകയാണ്-

“എന്താ ഗോപാലേട്ടാ

“ശ്രീധരാ, ജീവിതം വഴിപിഴച്ചു വഷളാവാൻ തെറ്റുകൾ എമ്പാടും വേണമെന്നില്ല. ചിലപ്പോൾ ഒരൊറ്റത്തെറ്റു മതി അവിവേകമായി ചെയ്ത ഒരു ദുഷ്കർമ്മത്തിന്റെ അനന്തരഫലമാണ് ഞാനിക്കാലമത്രയും അനുഭവിച്ചു കൊണ്ടിരിക്കുന്നത്. യൗവനാരംഭത്തിന്റെ ചോരത്തിളപ്പിൽ വീരസാഹസങ്ങൾ വിനോദങ്ങളായിത്തോന്നും, വികാരങ്ങൾ ശമിപ്പിക്കാൻ എന്ത് അഗ്നിപരീക്ഷകൾക്കും ചെറുപ്പക്കാർ തയ്യാറാവും. പുതുതായി ചിറകുകൾ മുളച്ചു പുഴു പാറ്റയായിത്തീരുന്നു. പുഷ്പമെന്നു കരുതിയിട്ടല്ല ഈയൽപ്പാറ്റ തീനാളത്തോടടുക്കുന്നത്. ഒന്നു പൊരുതി നോക്കാമെന്ന അഹങ്കാരമാണ് അതിനെ അഗ്നിജ്വാലയോടേപ്പിക്കുന്നത്. ചിറകു കരിഞ്ഞു പിടഞ്ഞു ചാവുകയും qm....."

ഗോപാലേട്ടന്റെ വാക്കുകൾ ശ്രീധരൻ ശ്രദ്ധിച്ചുകേട്ടു. പെട്ടെന്നു ഗോപാലേട്ടൻ ശ്രീധരന്റെ കഠാരിക്കത്തിയെടുത്തു കൈയിൽ തിരുമ്മിക്കളിച്ചു കൊണ്ട് ഒരു ചോദ്യം: “നീയെന്തിനാണ് ഈ കത്തി കൈയിൽക്കരുതിയത്?

ശ്രീധരൻ ഒന്നു പരുങ്ങി. ആ ആയുധംകൊണ്ട് എന്തും ചെയ്തു പോകുമായിരുന്നു. എല്ലുകൾ ഒടിഞ്ഞ്, ഹൃദയരക്തം കലങ്ങി, കർമ്മശേഷി നശിച്ച കുടക്കാൽബാലന്റെ വെളുത്തുമെലിഞ്ഞു കോമളമായ ദേഹവും, അതങ്ങനെയായിത്തീരാൻ കാരണക്കാരനായ ആശാരി മാധവന്റെ ഏഷണിവിഷം കലർന്ന കൂരലും, ശ്രീധരൻ മനസ്സിൽ കാണുന്നു......

ഗോപാലേട്ടനെ അതൊക്കെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും?.... ഒടുവിൽ ശ്രീധരൻ ഒരു വിഴുപ്പൻ സത്യം വിളമ്പിക്കൊടുത്തു: “ആത്മരക്ഷയ്ക്ക്.
“ആത്മരക്ഷയ്ക്കോ? ഗോപാലേട്ടൻ തനിയെ ചിരിച്ചു. തുടർന്നു മറ്റൊരു ചോദ്യം: “ശ്രീധരനു ദൈവത്തിൽ വിശ്വാസമുണ്ടോ?

മറുപടി പറയാൻ ഗോപാലേട്ടൻ നിർബന്ധിച്ചില്ല ശാന്തസ്വരത്തിൽ സംഭാഷണം തുടർന്നു: “ശ്രീധരാ നിന്റെ ആത്മരക്ഷയ്ക്കുള്ള ആയുധം നിന്റെ ഉള്ളിൽത്തന്നെയുണ്ട്...... കുറച്ചുനേരം മൗനം.

“ദൈവം ഉണ്ടെങ്കിൽ അയാൾ ആകാശത്തിൽ വളരെ അകലെയാണ് നീ വിളിച്ചാൽ കേട്ടില്ലന്നുവരാം എന്നാൽ, ആപൽഘട്ടത്തിൽ നിന്റെ വിളി എളുപ്പം കേൾക്കുന്ന, നിന്റെ രക്ഷയ്ക്ക് ഉടൻ ഉപദേശം മന്ത്രിച്ചുതരുന്ന മറ്റൊരു ദൈവം ഒരു മഹച്ഛക്തി-നിന്റെ ഉള്ളിൽത്തന്നെ കുടി കൊള്ളുന്നുണ്ട്. നിന്റെ മനസ്സാക്ഷി എന്തു കാര്യം ചെയ്യാൻ പുറപ്പെടുമ്പോഴും നിന്റെ മനസ്സാക്ഷിയോട് ഉപദേശം തേടുക. ഞാനിതു ചെയുന്നതു മനുഷ്യനീതിക്കു നിരക്കുന്നതാണോ?-ഈ പ്രവൃത്തി എന്റെ ജീവിതത്തെ മലിനപ്പെടുത്തുമോ?--മറ്റൊരു സഹജീവിയെ ഇതു പ്രതികൂലമായി ബാധിക്കുമോ? അതെല്ലാം നിന്റെ മനസ്സാക്ഷിയോടു ചോദിക്കുക. ശരിയായ ഉത്തരം മനസ്സാക്ഷി മന്ത്രിച്ചുതരും. മനസ്സാക്ഷിയെ വഞ്ചിച്ചാൽ നീ നശിക്കുന്നത് അറിയുകയില്ല- പ്രപഞ്ചത്തിലെ ജീവജാലങ്ങളെല്ലാം ഭ്രമണാത്മകമായ ഒരു ചിച്ഛക്തിയിൽപ്പെട്ട അണുക്കളാണ്. വേറൊരു സഹജീവിയെ ദ്രോഹിക്കാൻ മനസാ വാചാ കർമ്മണാ നീ എറിയുന്ന ആയുധം, ലക്ഷ്യത്തിൽക്കൊണ്ടാലും ഇല്ലങ്കിലും, ചുറ്റിത്തിരിഞ്ഞ് ഒരുകാലത്ത് നിന്നെത്തേടി നിന്റെ മാറിൽത്തന്നെ വന്നു പതിക്കുന്നത് നീ അറിയുകയില്ല. അജ്ഞാതമായ ആ ഭ്രമണനിയാമകശക്തിക്കു മുമ്പിൽ മനുഷ്യൻ
നിസാഹായനാണ് ശ്രീധരൻ അമ്പരന്നുപോയി. ഗോപാലേട്ടൻ തന്നെയാണോ സംസാരിക്കുന്നത്? എട്ടാംക്ളാസ്സിൽ തോറ്റ്, പിന്നെ മരക്കണക്കെഴുത്തുകാരനായി കാടും മലകളുമായി കഴിഞ്ഞുകൂടിയ കന്നിപ്പറമ്പിലെ ഗോപാലൻറൈറ്റർ തന്നെയാണോ ഒരു ദാർശനികനെപ്പോലെ ഇങ്ങനെ പ്രസംഗിക്കുന്നത്?

ലാന്തറിന്റെ മങ്ങിയ പ്രകാശത്തിൽ ഗോപാലേട്ടനെ ശ്രീധരൻ സൂക്ഷിച്ചു നോക്കി. ദേഹം മുഴുവനും ഭസ്മംപൂശിയ ഒരു പുതിയ സന്ന്യാസിയെയാണ് മുമ്പിൽ ദർശിക്കുന്നതെന്നു തോന്നിപ്പോയി. ആ മുഖത്ത് എന്തൊരു തേജസ്സ്! ആ വാക്കുകൾക്ക് എന്തൊരു വശ്യാത്മകത! ആശയങ്ങൾക്ക് എന്തൊരു ഗാംഭീര്യം! -ഊറാമ്പുലിയും കരിങ്ങാണിയും പുത്തുചാടിയിരുന്ന ആ തലയോട്ടിയിൽ നിന്നുതന്നെയാണോ ഈ തത്ത്വചിന്താരത്നങ്ങൾ പൊഴിയുന്നത്!.....

ഗോപാലേട്ടന്റെ ആദ്ധ്യാത്മികനിഗമനങ്ങളും സാരോപദേശങ്ങളും ശ്രീധരന്റെ യുവഹൃദയത്തിൽ ഒരു പുതിയ പ്രകാശം പകർന്നുകൊടുത്തു. പുസ്തകങ്ങളിൽനിന്നു പഠിച്ചതോ പണ്ഡിതന്മാരിൽനിന്നു കേട്ടതോ ആചാര്യന്മാർ ഉപദേശിച്ചു കൊടുത്തതോ ആയ കാര്യങ്ങളല്ല ഗോപാലേട്ടൻ ആവിഷ്കരിക്കുന്നത്. രോഗത്തിന്റെ ദീർഘകാലതപസ്യയിൽ, അടിച്ചേൽപിക്കപ്പെട്ട വിരക്തിയിൽ, ആത്മജ്ഞാനത്തിൽ, സ്വയം നേടിയെടുത്ത ജ്ഞാനമാണ് ആ ധർമ്മസൂക്തങ്ങളിൽ പ്രതിദ്ധ്വനിക്കുന്നത്.....ഗോപാലേട്ടൻ അറിയാതെ ഒരു പരമഹംസനായി  മാറിയിരിക്കുന്നു.

ഗോപാലേട്ടന്റെ വാക്കുകൾ പുതിയൊരു ലഹരിയോടെ അയവിറക്കിക്കൊണ്ടു ശ്രീധരൻ മുറ്റത്തിനപ്പുറത്തുള്ള പൂന്തോപ്പിലേക്കു മിഴിച്ചു നോക്കി.... പൂനിലാവും നിഴലുകളും ഇഴുകിപ്പിടിച്ച കളങ്ങളും മൂലകളും മിഴികളിൽ മായികചിത്രങ്ങൾ വിടർത്തി നിശ്ശബ്ദതയെ കിക്കിളിപ്പെടുത്തിക്കൊണ്ടു വള്ളിപ്പടർപ്പിനുള്ളിൽ നിന്ന് ഒരു കശപിശ. പക്ഷിയുടെ ചിറകടിയാണെന്നു മനസ്സിലായി. എന്തോ ഒരു ജീവിയെ എലിയായിരിക്കണം അപഹരിച്ചുകൊണ്ട് വലിയൊരു മൂങ്ങ, നിലാവിലൂടെ ഊളിയിട്ട് വടക്കേപ്പറമ്പിലെ അയനിപ്പിലാവിന്റെ കുരലിലേക്കു പോയി.

ശ്രീധരൻ അയനിപ്പിലാവിന്റെ മുകളിലേക്കു ദൃഷ്ടിയയച്ചു. ആ കൂമൻ ഇപ്പോൾ എലിയെ കാൽനഖങ്ങളിൽ ഇറുക്കിപ്പിടിച്ചു കൊത്തിപ്പറിച്ചു വിഴുങ്ങുന്നുണ്ടാവും.

മണി രണ്ടടിച്ചു.

അയനിപ്പിലാവിന്റെ മുകളിൽനിന്ന് ശ്രീധരന്റെ ചിന്തകൾ കുടക്കാൽ ബാലന്റെ അടുക്കലേക്കു ചിറകടിച്ചുപറന്നു.

സപ്പർസർക്കറ്റ് സംഘത്തിന്റെ അവസാനത്തെ അത്താഴവും ഒരുക്കി വെച്ചു കാത്തിരിക്കുന്നുണ്ടാവും ബാലൻ. അവസാനമായി ശ്രീധരനും സംഘത്തെ വെടിഞ്ഞു. അങ്ങനെയായിരിക്കും ബാലന്റെ ചിന്ത... മനുഷ്യന്റെ തീരുമാനങ്ങളെയും മോഹവ്യവഹാരങ്ങളെയും കാലത്തിന്റെ ഒളിയമ്പുകൾ തകിടം മറിക്കുന്നു. ശ്രീധരൻ മാളികവരാന്തയിൽനിന്നു കോലായത്തെമ്പിലെത്തിയ ആ മുഹമൂർത്തത്തിൽ ഗോപാലേട്ടന് ഒരു ബീഡി കത്തിക്കാൻ തോന്നിയിരുന്നില്ലെങ്കിൽ!.....

“ശ്രീധരാ, നീയിപ്പോൾ കവിതയെഴുതാറില്ലേ?” ഗോപാലേട്ടന്റെ പെട്ടെന്നുള്ള ചോദ്യം ശ്രീധരനെ തത്ത്വചിന്തകളിൽ

നിന്നുണർത്തി. ആ ചോദ്യത്തിനുത്തരം പറയാൻ കുറഞ്ഞൊന്നു പരുങ്ങി. ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോ എന്നതുപോലെയുള്ള ഒരു ദുർഘട പ്രശ്നം. ഉണ്ടെന്നോ ഇല്ലന്നോ രണ്ടും പറയാൻ തോന്നിയില്ല.

ഗോപാലേട്ടന്റെ മുഖത്തു വിഷാദം നിഴലിക്കുന്ന ഒരു ഗൗരവം കാണപ്പെട്ടു.

“ശ്രീധരാ, നീ മുടങ്ങാതെ കവിതകളെഴുതണം-ഒരു കാലത്തു നീ പ്രസിദ്ധനായിത്തീരും അന്ന് അതു കാണാൻ ഗോപാലേട്ടൻ ഉണ്ടാവുകയില്ല..... ഇവിടെ

ഗോപാലേട്ടൻ ഗദ്ഗദസ്വരത്തിൽ പറഞ്ഞവസാനിപ്പിച്ച ആ വാക്കുകൾ ശ്രീധരനെ വേദനിപ്പിക്കുകയും വികാരാധീനനാക്കുകയുംചെയ്തു. തന്റെ ഭാവിയെപ്പറ്റി അങ്ങനെ പ്രോത്സാഹയാതകമായൊരാശംസ ഇതേവരെ ഒരാളും അരുളിയിട്ടില്ല. ഗോപാലേട്ടന്റെ തേജോമയമായ മുഖത്തുനിന്നാണ് അതാദ്യമായി കേൾക്കുന്നത്. ആ

സന്ദർഭത്തിൽ ഗോപാലേട്ടൻ എന്തിനങ്ങനെ പറഞ്ഞു?..... ശ്രീധരന്റെ മിഴികൾ നനയുന്നുണ്ടായിരുന്നു...

ഏതോ പാതിരാപ്പക്ഷിയുടെ കൂജനം തുടരെത്തുടരെ മുഴങ്ങി, അയനിപ്പിലാവിന്റെ ശിഖരത്തിൽ നിന്നാണ്.

അതിരാണിപ്പാടത്തെ വൃക്ഷക്കാരണവരാണ്, മാനംമുട്ടി വളർന്നു നിൽക്കുന്ന ആ അയനിപ്പിലാവ്. ആ മരത്തിൽനിന്നു പഴുത്തു വീഴുന്ന ചക്കകൾ എമ്പാടും ശ്രീധരൻ

ഭക്ഷിച്ചിട്ടുണ്ട്. അതിന്റെ ഉണങ്ങിയ തിരികൾ പെറുക്കിക്കൊണ്ടുവന്നു കത്തിക്കും. ആ പുകയ്ക്ക് ഒരു പ്രതേക ഗന്ധമാണ്. ഉറങ്ങാൻ കിടക്കുമ്പോൾ അയനിത്തിരി കത്തിച്ചു തലയ്ക്കൽ വയ്ക്കാറുണ്ടായിരുന്നു. അതെല്ലാം ചെറുപ്പകാലത്തെ വേലകളായിരുന്നു.

രാത്രി ആ അയനിപ്പിലാവിന്റെ കരലിൽ എന്തെല്ലാം നടക്കുന്നു! മൂഷിക വധം പക്ഷികളുടെ പാട്ടുകാ

വെണ്ണിലാവിൽ ആ അയനിപ്പിലാവിന്റെ കാഴ്ച വിസ്മയാവഹമായി തോന്നുന്നു. ഒരു ഗന്ധർവ്വലോകംപോലെ......

ഗോപാലേട്ടൻ സമാധാനത്തോടെയാണ് മൃതിയടഞ്ഞത്. അന്ത്യമുഹൂർത്തത്തിൽ അച്ഛനും ഇളയമ്മയും ശ്രീധരനും അരികെത്തന്നെയുണ്ടായിരുന്നു. തമിഴ്നാട്ടിൽ തങ്ങിയിരിക്കയാണ്.) (ഏട്ടൻ കുഞ്ഞപ്പൂ

ശ്രീധരൻ വായിലിറ്റിച്ചുകൊടുത്ത തീർത്ഥജലം തൊണ്ടയിലിറക്കി, പെട്ടെന്നു മിഴിതുറന്ന്, അച്ഛന്റെയും ഇളയമ്മയുടെയും ശ്രീധരന്റെയും മുഖത്തേക്കു മാറി മാറി നോക്കി, കണ്ണടച്ചു പ്രാണൻ വെടിഞ്ഞു.

ഗോപാലേട്ടന്റെ കടക്കണ്ണിൽ നിന്നടർന്നുവീണ രണ്ടുതുള്ളി കണ്ണീർ കവിളിലൂടെ ഒഴുകുന്നുണ്ടായിരുന്നു. ആ ചുടുകണ്ണീർ ചൂണ്ടിക്കാട്ടി അച്ഛൻ വിതുമ്മിക്കരഞ്ഞു. “എന്റെ ഗോപാലേട്ടൻ പോയി......” ശ്രീധരൻ വാവിട്ടു വിലപിച്ചു.

(ശ്രീധരാ, ദൈവം വളരെ അകലെയാണ്. നീ വിളിച്ചാൽ കേട്ടില്ലെന്നു വരാം. എന്നാൽ നിന്റെ വിളി എളുപ്പം കേൾക്കുന്ന ഒരു മഹച്ഛക്തി നിന്റെ ഉള്ളിൽ കുടികൊള്ളുന്നുണ്ട്. നിന്റെ മനസ്സാക്ഷി....എന്നുപദേശിച്ച ഗോപാലേട്ടന്റെ ശബ്ദം ഇനി കേൾക്കുകയില്ല.)

ഇളയമ്മയുടെ നിലവിളി കേട്ട് അയൽപക്കക്കാർ പാഞ്ഞെത്തി.

അങ്ങനെ ജീവിതയൗവനസ്വപ്നങ്ങൾ ചീഞ്ഞഴുകിപ്പിടിച്ച രോഗശയ്യയിൽനിന്ന് ഗോപാലേട്ടൻ മൃത്യുവിന്റെ ആശ്ലേഷത്തിലമർന്നു.

രണ്ടിറ്റു കണ്ണീർകൊണ്ടു ജീവിതത്തിന് ഉദകക്രിയനടത്തി ആ ഭൗതികദേഹം നിശ്ചലമായി.....ആ പുതിയ പരമഹംസൻ സമാധിയടഞ്ഞു.

ആദ്യം വെൺപട്ടിലും, പിന്നെ ചാണകവരടിയിലും വൈക്കോലിലും മൂടി പട്ടടയിൽ കിടത്തിയ ആ കോമളവിഗ്രഹത്തിന് ശ്രീധരൻ തീക്കൊളുത്തി...... ചിത കത്തിയെരിയുന്നു.

കണ്ണീരിന്റെ കണ്ണാടിപ്പാടയിലൂടെ ആ ചിതാഗ്നി, പ്രപഞ്ചം മുഴുവനും പടർന്നുപിടിച്ച ഒരുജ്ജ്വലചിത്രം കാഴ്ചവയ്ക്കുന്നു!

ജ്വലിച്ചിടുന്നൊരിച്ചിതയെക്കാൺകവേ,
ചലിപതെന്തിനായ് ഹൃദയമിങ്ങനെ 
ശവം ദഹിക്കുന്ന ചിതയല്ലിക്കാ ഭുവനജീവിതമഹോത്സവം കണ്ടു

പരലോകത്തേക്കു തിരിച്ചുപോകുന്ന
നരന്റെയന്തിമരഥയാത്രയ അഴകിൽച്ചുഴവുമുയർന്നു പാറുന്നോ രനലജ്ജ്വാലകൾ, ജയപതാകകൾ!- അതിലല്ലയിൽപ്പങ്ങൾ ജനിമൃതിസ്വപ്നപ്പുതുവിതാനങ്ങൾ! മരണസൈന്ധവം വലിച്ചു മണ്ടുന്ന മണിരഥമകന്നകന്നുപോകവേ അതു ചെറുതായിച്ചമയുന്നു ദൃഷ്ടി പഥത്തിലങ്ങനെ കമാലദൃശ്യമായ്...... വിടകൊള്ളുന്നേരം നരന്റെ സമ്പാദ്യ മിവിടെയിത്തിരി പൊടിയും ചാരവും.
68
ലേഖനങ്ങൾ
ഒരു ദേശത്തിന്റെ കഥ
0.0
'ഒരു ദേശത്തിന്റെ കഥ' നഗരവൽക്കരണത്തിൽ നഷ്ടപ്പെടുന്നതിന് മുമ്പുള്ള കേരള ഗ്രാമങ്ങളുടെ എക്കാലത്തെയും ചിത്രമാണ്. തന്റെ ആഖ്യാന വൈദഗ്ദ്ധ്യം കൊണ്ട്, എസ് കെ പി ആ ചിത്രം ഒരു വായനക്കാരന്റെ മനസ്സിലേക്ക് പകർത്തുന്നു. ഗ്രാമത്തിന്റെ അന്തരീക്ഷം അനുഭവിച്ചറിഞ്ഞ ഏതൊരു വ്യക്തിക്കും ഈ പുസ്തകം അവരുടെ ഹൃദയത്തോട് ചേർന്നുനിൽക്കും. ഈ പുസ്തകം രചയിതാവിന്റെ സാങ്കൽപ്പിക ആത്മകഥയാണെന്ന് പറയപ്പെടുന്നു. 'അതിരണിപ്പാടം', 'ഇലഞ്ഞിപ്പൊയിൽ' എന്നിവ എനിക്ക് പരിചയപ്പെടാൻ കഴിയുന്ന സ്ഥലങ്ങളാണ്, കഥാപാത്രങ്ങൾ എനിക്ക് പരിചയമുള്ള ആളുകളുമായി സാമ്യമുള്ളതാണ്, കഥ തന്നെ ജീവിതത്തിൽ നിന്ന് നേരിട്ടുള്ളതാണ്. അതുകൊണ്ടായിരിക്കാം ഈ പുസ്തകത്തോട് എനിക്ക് അടുപ്പം തോന്നിയത്. വളരെ ശാന്തവും മനോഹരവുമായ സ്ഥലങ്ങളിൽ ജീവിക്കുകയും 'ജീവിതം' നിറയ്ക്കുകയും ചെയ്ത എഴുത്തുകാരനോട് എനിക്ക് അസൂയ തോന്നുന്നു. കഥാപാത്രങ്ങളെ വിദഗ്ധമായി ചിത്രീകരിച്ചിരിക്കുന്നു, കഥാഗതി, അതിശയകരമായി രൂപപ്പെടുത്തിയിരിക്കുന്നു. നിങ്ങൾ ഹൃദ്യമായി ചിരിക്കും, തുടർച്ചയായി പുഞ്ചിരിക്കും, അവിടെയും ഇവിടെയും നിങ്ങളുടെ കണ്ണുകൾ നനയും. മരണം തന്നെ സ്പർശിക്കുന്ന ഒരു കഥാപാത്രമാണ്. ആഴത്തിലുള്ള തത്ത്വചിന്തയെ ലാളിത്യ അവതരിപ്പിച്ചിരിക്കുന്നു. ശുഭാപ്തിവിശ്വാസവും നർമ്മവും ഗ്രാമീണ ഗുണങ്ങളും ഒരു അണ്ടർ കറന്റ് പോലെ പുസ്തകത്തിലൂടെ ഒഴുകുന്നു. ഈ പുസ്തകം വായിക്കുന്നത് എന്റെ ബാല്യകാലം വീണ്ടും ജീവിക്കുന്നതുപോലെയായിരുന്നു. അവസാനം ഞാൻ പുസ്തകം അടച്ചപ്പോൾ, എനിക്ക് സഹായിക്കാനായില്ല, പക്ഷേ ഒരു അത്ഭുതകരമായ, ജീവിതസമാനമായ സ്വപ്നത്തിൽ നിന്ന് ഉണരാൻ തോന്നി. നവോന്മേഷത്തിന്റെ ആ അനുഭൂതിയും അത്യധികം ഗൃഹാതുരത്വവും ഉന്മേഷദായകമായ ശാന്തതയും അപ്പോഴും ഉണ്ടായിരുന്നു!! എസ്കെപിയുടെ ഈ മാസ്റ്റർപീസ് ഓരോ മലയാളിയും വായിച്ചിരിക്കേണ്ട ഒന്നാണ്. ജ്ഞാനപീഠം നേടിയ ഈ കൃതി ഇതുവരെ വിവർത്തനം ചെയ്യപ്പെട്ടിട്ടില്ല എന്നത് ഖേദകരമാണ്. എന്നിരുന്നാലും, ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും 40 വയസ്സുള്ള ജിൻക്സ് ഉടൻ തകർക്കുമെന്നും ഞാൻ കേൾക്കുന്നു. അത് ചെയ്യുമെന്ന് പ്രതീക്ഷിക്കാം, കൂടുതൽ വായനക്കാരെ കീഴടക്കും.
1

ഒരു രജിസ്റ്റർ കഥ & പുതിയ ബന്ധുക്കൾ

18 October 2023
1
0
0

എന്റെ ജേഷ്ഠനും തറവാട്ടിൽക്കാരണവരുമായ ചേനക്കോത്ത് കേളുക്കുട്ടി എന്നവരെ എത്രയും വണക്കത്തോടുകൂടി മുഖ്യഅനന്തരവൻ ചേനക്കോത്ത് കൃഷ്ണൻ അറിയിക്കുന്നത്.എന്റെ ആദ്യത്തെ ഭാര്യ മരിച്ചതിനുശേഷം രണ്ടാമതു കല്യാണം ചെയ്യ

2

കുഞ്ഞപ്പു & പട്ടാളക്കാരൻ

18 October 2023
0
0
0

കൃഷ്ണൻമാസ്റ്റരുടെ പുതിയ വിവാഹാടിയന്തരത്തിൽ സംബന്ധിക്കാനോ, അതു കാണാനോ അതിരാണിപ്പാടത്തുകാർക്കു ഭാഗ്യമുണ്ടായില്ല. ആഘോഷപൂർവ്വമല്ലെങ്കിലും ആ വൈവാഹികകർമ്മം നടന്നത് കൃഷ്ണൻ മാസ്റ്റരുടെ തറവാട്ടിൽ വെച്ചുതന

3

പിറന്നാൾസദ്യയും പട്ടാളകഥയും

18 October 2023
1
0
0

ദേശം മുഴുവനും ഇളകിയിരിക്കുന്നു. സംഭവം: കേളഞ്ചേരി ചന്തുക്കുട്ടി മേലാന്റെ ദേ പിറന്നാളാഘോഷം. സാധുക്കൾക്ക് അന്നദാനം; സാധാരണക്കാർക്കു സദ്യ; ബ്രാഹ്മണർക്ക് ഊട്ടുംദക്ഷിണയും.സർവ്വാണിസദ്യയ്ക്കു വെച്ചൊരുക്കിയ ചോ

4

ഇലഞ്ഞിപൊയിലിൽ &തുർക്കിപട്ടാളം

18 October 2023
0
0
0

തമ്മില് ഒരു ഫർലോങ്ങിലേറെ അകലത്തിൽ കിഴക്കുപടിഞ്ഞാറായി ഏതാണ്ടു സമരേഖയിൽ സ്ഥിതിചെയ്യുന്ന രണ്ടു വലിയ കുന്നുകൾക്കിടയിൽ വ്യാപിച്ചുകിടക്കുന്ന ഒരു കൊച്ചു കാർഷികസാമ്രാജ്യമാണ് ഇലഞ്ഞിപ്പൊയിൽ. പറമ്പിനോടഭിമുഖമായ ക

5

അപ്പാണ്യം, പുരത്തറ, പെണ്പട

19 October 2023
0
0
0

അതിരാണിപ്പാടത്തിന്റെ വടക്കേ അതിർത്തിയിലൂടെ പോകുന്ന റോഡിന്ആ 'പുതിയനിരത്ത്' എന്നു പറയും. അതു പടിഞ്ഞാറു കടപ്പുറത്തു ചെന്നവസാനിക്കുന്നു. അതിരാണിപ്പാടത്തിന്റെ പടിഞ്ഞാറേ അതിർത്തി ഒരു തോടാണ്. പുതിയനിരത്

6

വീണ്ടും ഇലഞ്ഞിപ്പൊയിലിൽ & പെയിന്റർ കുഞ്ഞപ്പു

19 October 2023
0
0
0

ശ്രീ ധരൻ എഴുത്തു പഠിക്കാൻ തുടങ്ങിയതു പള്ളിക്കൂടത്തിൽ നിന്നായിരുന്നില്ല. ഒരു • ദശമി പൂജാദിവസം സ്ഥലത്തെ പ്രധാന ജോതിഷിയും പണ്ഡിതനുമായ പണിക്കരെ കന്നിപ്പറമ്പിൽ വരുത്തി ശ്രീധരന്റെ അരിയിലെഴുത്തും വിദ്യാരംഭവു

7

അറിവിന്റെ ഉറവിടങ്ങൾ&കിട്ടൻറൈറ്റർ

19 October 2023
0
0
0

ശ്രീധരൻ ഇലഞ്ഞിപ്പൊയിലിൽനിന്ന് ഒരു മൂരിവണ്ടിയിലാണ് പടിഞ്ഞാട്ടു ' മടങ്ങിയത്. കൊപ്പരയും കയറ്റി പട്ടണത്തിലേക്കു വരുന്ന തെയ്യന്റെ മൂരിവണ്ടിയിൽത്തന്നെ.കന്നിപ്പറമ്പിൽ വന്നുകേറിയപ്പോൾ വീട്ടിന്റെ നിറപ്പകി

8

ജഗള

19 October 2023
0
0
0

ജഗള ഊക്കു പെരുകിവരികയാണ്.ലഹളക്കാർ പട്ടണത്തിലേക്ക് എപ്പോഴാണ് ഇളകി പുറപ്പെട്ടു വരുന്നതെന്നു പേടിച്ചു കഴിയുകയാണ് അതിരാണിപ്പാടത്തെ ആബാലവൃദ്ധം ജനങ്ങളും, അവർ ഏതു നിമിഷത്തിലും കടന്നുവരാം. ജില്ലയുടെ തെക്

9

ആകാശത്തിലെ ശത്രു&ആയിശ്ശ

20 October 2023
2
0
0

പുതിയ നിരത്തിന്റെ അപ്പുറത്ത് ധോബികളുടെ ലൈനിന്റെ വലതു ഭാഗത്തായി പുഓടുമേഞ്ഞ ചെറിയൊരു മാളികപ്പുര ഒറ്റപ്പെട്ടു നിൽക്കുന്നു. ഒരു വശം വെശ (മുളന്തട്ടി) കൊണ്ടു മറച്ച അതിന്റെ വരാന്തയിൽ നിത്യവും രാവിലെ വലിയ തിര

10

എല്ലിൻകൂടും ഇലഞ്ഞിപ്പൂമാലയും&എല്ലിൻകൂടും ഇലഞ്ഞിപ്പൂമാലയും

20 October 2023
0
0
0

അന്ന് ഉച്ചയ്ക്ക് അതിരാണിപ്പാടത്ത് ഒരു ചോന്ന തൊപ്പി പ്രത്യക്ഷപ്പെട്ടു ഒരു അ പോലീസ് കോൺസ്റ്റബിൾ.അതിരാണിപ്പാടത്ത് ചോന്ന തൊപ്പി വരുന്നത് ഒരപൂർവ്വസംഭവമാണ്. പെണ്ണുങ്ങൾ മുറ്റത്തിറങ്ങിനിന്നു മിഴിച്ചുനോക്കി.&n

11

കുരങ്ങും കൂർക്കാസും

20 October 2023
0
0
0

ഇലഞ്ഞിപ്പൂമാലയുടെ പരിമളസ്പർശം ശ്രീധരന്റെ കരളിൽ ഒരജ്ഞാത വികാരത്തിന്റെ ആദിമസന്ദേശമങ്കുരിപ്പിച്ചു... തുടർന്ന് ഒരുതരം ലജ് ജയും ഭയവും പശു "ചാത്താപവും അനുഭവപ്പെട്ടു. അന്നുരാത്രി ശ്രീധരന് സൈര്യമായി ഉറങ്

12

വേണുഗോപാലൻ&അപ്പുവിന്റെ കൃഷിവളപ്പിൽ

20 October 2023
0
0
0

ശ്രീധരൻ ഇലഞ്ഞിപ്പൊയിലിൽ ചെന്നുകേറിയത് ആകപ്പാടെ ഒരു വിരക തന്റെ ' മട്ടിലായിരുന്നു. കൂർക്കാസിന്റെ തോക്കിന്റെ മുമ്പിൽ ഒരു നിമിഷം അനുഭവിച്ച പ്രാണഭീതിയുടെ പിടച്ചിൽ കരളിൽ അപ്പോഴും അലയടിച്ചുകൊണ്ടിരുന്നു. കാരോ

13

ലഹള അടങ്ങുന്നു

21 October 2023
0
0
0

ഇലഞ്ഞിപ്പൊയിലിലേക്കുള്ള ഇടവഴി തിരിഞ്ഞപ്പോൾ ശ്രീധരന്റെ കാതുകളെ എതിരേറ്റത് ഒരു നെലം വിളീം ആയിരുന്നു. എന്താണെന്നറിയാതെ തെല്ലാരു പരിഭ്രമത്തോടെ പടി കേറി. അഭയാർത്ഥികളെല്ലാം കോലായിൽ ചുറ്റിപ്പറ്റി നിൽക്കുന്നു

14

മരണവേണ്ടി

21 October 2023
0
0
0

ശ്രീധരൻ രാവിലെ ഉണർന്നെഴുന്നേറ്റ് “ജാഗ്രതയോടെ പഠനം തുടർന്നു. തുടങ്ങിക്കഴിഞ്ഞാൽ ഒരു പുതിയ ആവേശം കേറും. എന്നാൽ കണക്കിനോടടുക്കുമ്പോൾ ആവേശം ക്രമേണ തണുക്കും. ഒരു കച്ചവടക്കാരന്റെ തേങ്ങാക്കണക്കിൽ കെണിഞ്ഞ

15

രണ്ട് -(ഒന്ന് )സത്യംബ്രൂയാൽ

21 October 2023
0
0
0

ശ്രീധരൻ പുത്തൻ ഹൈസ്കൂളിൽ ആറാംതരത്തിൽ ചേർന്നിരിക്കയാണ്. പുതിയ അനുഭവങ്ങൾ,പരീക്ഷകളിൽ തോറ്റു പതംവന്നവരുടെയും, മറ്റു വിദ്യാശാലകളിൽ നിന്നു പുറത്താക്കപ്പെട്ടവരുടെയും, വിദ്യാർത്ഥികളായിത്തന്നെ എന്നും വിലസ

16

രണ്ട് (ഒന്ന് )അതിരാണിപ്പാടത്തെ മാറ്റങ്ങൾ

21 October 2023
0
0
0

തിരാണിപ്പാടത്തു പല പരിവർത്തനങ്ങളും വന്നുചേർന്നിരിക്കുന്നു. മുഖ്യസംഭവം ആ കന്നിപ്പറമ്പിലെ ബസ്മാകത്തെപ്പു റെയിൽവേജോലിക്കാനായി പരദേശത്തേക്കു പോയതാണ്.അതിനു പിറകിലെ സംഭവം പറയാം.ഒരുദിവസം രാവിലെ കൃഷ്ണൻ മാസ്റ്

17

രണ്ട് (പരദേശയാത്ര)

22 October 2023
0
0
0

ഒരു ശനിയാഴ്ച ഉച്ചയ്ക്ക് ശ്രീധരൻ വെടിവാസുവിനെ വീട്ടിന്റെ മുന്നിലെ ഇടവഴിയിൽ വച്ചു. കണ്ടു. അപ്പോൾ വാസു കീശയിൽനിന്ന് ഒരു തടിച്ച നറുക്കു കടലാസെടുത്തു ശ്രീധരനു സമ്മാനിച്ചു.ശ്രീധരനു പെട്ടെന്ന് അതെന്താണെന്നു

18

പ്രൈവറ്റ് ബുക്കും കസവു വേഷ്ടിയും

22 October 2023
0
0
0

രസികൻ.സംഭവങ്ങളാൽ സ്മരണീയമായൊരു ദിവസമായിരുന്നു അന്നു ശ്രീധരന്.രാവിലെ സ്കൂളിലെത്തിയപ്പോൾ കുട്ടികൾ കൂട്ടംകൂടിനിന്ന് എന്തോ പറയുന്നതും ചിരിക്കുന്നതും കേട്ടു. സംഗതിയെന്താണെന്ന ഷിച്ചപ്പോൾ ഒരു സഹപാഠി അടുത്ത വ

19

കത്തിപ്പടരുന്നൊരു തറവാടും തെക്കുനിന്നു വന്നവരും

22 October 2023
0
0
0

കേളഞ്ചേരിയിലെ ചന്തുക്കുട്ടിമേലാൻ അന്തരിച്ചപ്പോൾ തറവാട്ടുകാരണവരായിത്തീരേണ്ടത് മൂത്തമകൻ രാമനായിരുന്നു. എന്നാൽ, രാമൻ മേലാൻ അച്ഛൻ ജീവിച്ചിരുന്ന കാലത്തുതന്നെ ഒരു ഭക്തനും വിരക്തനുമെന്നനിലയിൽ അകലെയൊരിടത്തു ത

20

അദ്ഭുതനക്ഷത്രം

22 October 2023
0
0
0

ഒരുദിവസം വൈകുന്നേരം വാസു ശ്രീധരനെ വിളിച്ചുകൊണ്ടുപോയി വളരെ സ്വകാര്യമായി ചോദിച്ചു: “ശ്രീധരൻ എനിക്കൊരു സഹായം ചെയ്തു തരോ? മറ്റൊരു ജീവിയും അറിയരുത്." വാസുവിന്റെ വാക്കുകൾ കേട്ടപ്പോൾ ശ്രീധരന്റെ ഉള്ളിൽ ഒരഭിമാ

21

മദ്യവും മഹിളയും

23 October 2023
0
0
0

കേ ഉഞ്ചേരിയിലെ ചെറിയ ശങ്കരൻ മേലാൻ മരിച്ചു. ഒരുദിവസം ആ വാർത്ത ദേശം മുഴുവനും പരന്നു. തലേന്നാൾ രാത്രി പെട്ടെന്നാണ് മരണം സംഭവിച്ചത്.ശങ്കരൻമേലാൻ മരിക്കാനുണ്ടായ ദിനമെന്തായിരുന്നു?ആർക്കും അറിഞ്ഞുകൂടാ.ശങ

22

ഒരു നിധിയുടെ കഥ

23 October 2023
0
0
0

ഒറ്റത്തോര്ത്തുമുണ്ടും മെതിയടിയുമായി കന്നിപ്പറമ്പിലെ കോലായത്തെമ്പിലിരുന്നു ചന്തുമുപ്പൻ കേളഞ്ചേരിയിലെ കുഞ്ഞിക്കേളുമേലാൻ ജനിച്ചതിനു തൊട്ടുമുമ്പുള്ള കാലത്തെ കഥകൾ കൃഷ്ണൻ മാസ്റ്റരെ കേൾപ്പിക്കുകയാണ്.കുഞ്ഞിക്

23

കുറുമാറ്റങ്ങൾ

23 October 2023
0
0
0

മാസങ്ങളും വർഷങ്ങളും കടന്നുപൊയ്ക്കൊണ്ടിരിക്കെ അതിരാണിപ്പാടത്തിന്റെ മുഖച്ഛായകൾക്കും മാറ്റം സംഭവിച്ചുകൊണ്ടിരുന്നു. കന്നിപ്പറമ്പിലേക്കൊന്നു നോക്കുക: പഴയ ഓലപ്പുര പോയി തൽസ്ഥാനത്തു മുകളിൽ തുറന്ന വരാന്തയോടുകൂ

24

വിദ്യാലയത്തിലും വീട്ടിലും

23 October 2023
0
0
0

പുത്തൻഹൈസ്കൂളിൽ മൂന്നുകൊല്ലം പഠിച്ചതിനുശേഷം ശ്രീധരൻ രാജാകോളേജ് പു ഹൈസ്കൂളിലേക്കു മാറി. അവിടെ സ്കൂൾ ഫൈനൽ ക്ളാസ്സിൽ എത്തിയിരിക്കയാണ്.അദ്ധ്യാപകരിൽനിന്നുള്ള വിദ്യാഭ്യസനത്തെക്കാൾ സഹപാഠികളിൽനിന്നുള്ള നാടകീയ

25

പരീക്ഷകൾ

24 October 2023
0
0
0

അന്നുച്ചയ്ക്കു ശ്രീധരൻ മാളികവരാന്തയിലിരുന്ന് താഴെ പൂങ്കാവനത്തിലേക്കു ആ നോക്കിക്കൊണ്ട് ഒരു കവിതയെഴുതാൻ ശ്രമിക്കുകയായിരുന്നു. അപ്പോൾ താഴെനിന്ന് അച്ഛൻ വിളിക്കുന്നതു കേട്ട് കോണിയിറങ്ങി കോലായിലെത്തി.

26

യക്ഷി

24 October 2023
0
0
0

പിറ്റേന്നു രാവിലെ അമ്മയാണ് ശ്രീധരനെ വിളിച്ചുണർത്തിയത്-മണി ഒമ്പതു കഴിഞ്ഞിരുന്നു. “എന്താണിവനിത്ര ഒറക്കം?” എന്ന് അമ്മ തനിയെ പറഞ്ഞത് ഏതോവിദൂരതയിൽനിന്നെന്നപോലെയാണ് ശ്രീധരന്റെ കാതുകളിൽ ഇഴഞ്ഞെത്തിയത്.ഉറക്കുണ

27

മൂന്ന് -തൂവലും സ്വർണ്ണവും

24 October 2023
0
0
0

“കൈലാസേശൻ പാർവതിയെ പാണിഗ്രാഹംചെയ്തെന്നാകിൽ കൈലേസായിപ്പോയ് നമുക്കു കണ്ണീരൊപ്പുവാൻ...എഴുതിത്തീർത്ത ഈരടി ീധരൻ ഒരിക്കൽക്കൂടി പാടിനോക്കി. എ ദേവതകള് ബ്രഹ്മാവിന്റെ തിരുമുമ്പിൽ ചെന്നുനിന്ന്, സങ്കടമുണർത്തിച്ചു

28

കിണറും കലണ്ടറും

24 October 2023
0
0
0

പിറ്റേന്നു ശനിയാഴ്ച.ഹാഷിമുൻഷി വാത്സല്യപൂർവ്വം സമ്മാനിച്ച തൂവല് കൈയിലെടുത്തു കൗതുകത്തോടെ വീണ്ടും പരിശോധിച്ചുകൊണ്ടിരിക്കയാണ് ശ്രീധരൻ. ഹാഷിംമുൻഷിയുടെ എഴുത്ത് അത്ര കമനീയമായിത്തോന്നിയത് കടുക്കമഷികൊണ്ട് എഴു

29

ചീത്തവാർത്തകൾ

25 October 2023
0
0
0

അന്നു രാവിലെ വീട്ടിൽനിന്നു ശ്രീധരൻ പതിവുപോലുള്ള കാപ്പി - പലഹാരം കിട്ടിയില്ല അമ്മ മാസക്കുളിത്തീണ്ടലിലാണ്. അത്തരം കാര്യങ്ങളിൽ കൃഷ്ണൻമാസ്റ്റർ വലിയ ശുദ്ധാചരണക്കാരനായിരുന്നു. വീട്ടിൽഅ വേലക്കാരുണ്

30

“കോര്മീനാ

25 October 2023
0
0
0

പച്ചക്കുതിര മേലേറി വിണ്ണിൻപിച്ചകപ്പൂക്കൾ പറിക്കാൻ അച്ഛനിലാംബരംതന്നിൽ, പൊങ്ങിസ്വച്ഛന്ദമെങ്ങും ചരിക്കാൻകൊച്ചുമേഘങ്ങളിൽത്തങ്ങി നിന്നി ടുച്ചത്തിലൊന്നു ചിരിക്കാൻസ്വപ്നക്കലവരതന്റെ സ്വർണ്ണ ഹേമന്തരാത്രിയെത്തു

31

പുതിയ ശത്രു

25 October 2023
0
0
0

മാത്തമേറ്റിക്സ് ഹോംവർക്ക് ചെയ്യാൻ ശ്രീധരനെ ഇടയ്ക്കിടെ സഹായിച്ചിരുന്നത് ക്ളാസ്സ്മേറ്റ് നാരായണൻ നമ്പ്യാരായിരുന്നു. മെലിഞ്ഞു നീണ്ട കാലുകളും കറുത്ത് ഇടതിങ്ങിയ പുരികങ്ങളോടുകൂടിയ കുഴിഞ്ഞ കണ്ണുകളും ഊക്കൻ രോമ

32

നികുതിയും കവിതയും

25 October 2023
0
0
0

ശ്രീധരന്റെ ഗോപാലേട്ടൻ കിടപ്പിലായി. ശരീരത്തിലെ ചൊറിയും ചെറുവ്രണങ്ങളും കുറേശ്ശെ പടർന്നുപിടിച്ചുതുടങ്ങിയപ്പോഴാണ് ഗോപാലേട്ടൻ വീണ്ടും പനഞ്ചിറക്കാവിലെ വൈദ്യനെക്കാണാൻ പോയത്. വൈദ്യൻ വീര്യമേറിയ പുതിയൊരു ലേഹ്യം

33

ജയമോഹനൻ

26 October 2023
1
0
0

കോളജില് പോകുമ്പോൾ രാവിലെ ചിലപ്പോഴൊക്കെ വഴിക്കുവെച്ചു കാണാറുണ്ട്.... പച്ചനിറമുള്ള പാവാട വെള്ളബ്ലൗസ് മാറത്ത് അടക്കിപ്പിടിച്ച പുസ്തകങ്ങൾ....പാദചുംബനംചെയുന്ന പാവാടത്തുമ്പിലാണ് നായകന്റെ ദൃഷ്ടികൾ ആദ്യം

34

മദനോത്സവം

26 October 2023
0
0
0

അവളുടയ വളർകുടിലകബരിയിലലയമായ് തിരുകിയ പനീരലർ തട്ടിവീഴ്ത്തീടുവാൻ കുറുനിരകളഴകിനൊടു തഴുകി വിഹരിച്ചിടും ചെറുപവന്നോടു ഞാൻ പ്രാർത്ഥിച്ചു നിത്യവും. ഇളവെയിലിലൊളിയിളകുമവളുടയ കമ്മലിന ധവളമണി ബിംബിക്കുമോമൽക്കവിൾത്

35

തിരിച്ചുവരവ്

26 October 2023
0
0
0

ഏതാണ്ട് ഒരു കൊല്ലം മുമ്പ് സൗത്തിന്ത്യൻ റെയിൽവേക്കമ്പനിയിൽ നടന്ന ഏ തൊഴിലാളിസൈക്കിന് പങ്കെടുത്തുവെന്ന കുറ്റത്തിന് ഫിറ്റർ കുഞ്ഞപ്പൂവിനെ കമ്പനി സർവ്വീസിൽനിന്നു പിരിച്ചുവിട്ട വിവരം അതിരാണിപ്പാടത്തിനടുത്തു

36

ഇബ്രാഹിം എന്ന കാഥികൻ

26 October 2023
0
0
0

ശ്രീധരൻ രാവിലെ കോളേജിലേക്കു പോകുമ്പോൾ, കോൽക്കാരൻ ആണ്ടിക്കുട്ടി തനിയെ പിറുപിറുത്തു വരുന്നതു കണ്ടു. അപ്പോൾ മീശക്കണാരനും എതിരേ വന്നു.“ആണ്ടിക്കുട്ടി എന്താ ജപിച്ചുകൊണ്ടു വരുന്നത്? കണാരൻ ചോദിച്ചു. “പണിക്കരെ

37

ആൽത്തറസന്ന്യാസി

27 October 2023
0
0
0

ഗോപാലേട്ടന്റെ രോഗം പുതിയൊരു പതനത്തിലായി. അതു തലച്ചോറിന്റെ ഞരമ്പുകളിൽ കടന്നു കുറേശ്ശെ ആക്രമണം തുടങ്ങി. “ശ്രീധരാ ശ്രീധരാ ഓടിവാ ഇതു നോക്ക്.....” ഗോപാലേട്ടൻ വിളിക്കും,ഒരദ്ഭുതം കാട്ടിക്കൊടുക്കാൻ. ശ്രീധരൻ അ

38

അണ്ഡകടാഹം

27 October 2023
0
0
0

യുവതയുടെ നന്മണിക്കോവിലിലാദ്യമായ് ഭവതിയുടെ വിഗ്രഹം ദർശനം ചെയ്തു ഞാൻ: നവതയുടെ സൗരഭം തൂകിനിൽക്കുന്ന നിൻ സുഭഗത നുകർന്നുകൊണ്ടെന്നെ മറന്നു ഞാൻ! മുകുളമൊരു തെന്നലിൻ തുള്ളലിൽപ്പോലെ നിൻ മുഖമിളകിയെന്നെ നീയൊന്നു

39

പാഞ്ചി

27 October 2023
0
0
0

കൊമ്പന്ദാമു നാടുവിട്ടു പൊയ്ക്കളഞ്ഞു.ദാമു പെട്ടെന്ന് ഒളിച്ചോടിപ്പോവാൻ കാരണം: പാഞ്ചി പ്രസവക്കേസ്. പ്രായേണ ഉറങ്ങിക്കിടന്നിരുന്ന അതിരാണിപ്പാടത്തെ പിടിച്ചുകുലുക്കിയ ഒരു സംഭവമായിരുന്നു പ്രമാദമായ പാഞ്ചി പ്രസ

40

തിരിച്ചുവരവ് ഒന്നുകൂടി

27 October 2023
0
0
0

നിയാഴ്ച രാവിലെ ശ്രീധരൻ ഉൽക്കണ്ഠയോടെ ഇടവഴിയിലേക്കു നോക്കിക്കൊണ്ട് മാളികവരാന്തയിൽ ഇരിക്കുകയാണ് പോസ്റ്റ്മാന്റെ വരവും കാത്ത്. നായികയ്ക്ക് ആദ്യത്തെ പ്രേമലേഖനം അയച്ചുകഴിഞ്ഞു. എന്നാൽ, ചെറിയൊരു ബുദ്ധിമോശം പറ്

41

കയ്പും പുളിയും എരിവും മധുരവും

28 October 2023
1
0
0

പ്രകൃതിയുടെ അരങ്ങത്ത് വർഷർത്തു നൃത്തം തുടങ്ങി. ശ്രീധരന് മഴക്കാലം ഇഷ്ടമാണ്. പുതുമഴ പെയ്യുമ്പോൾ ആഹ്ളാദത്തിമർപ്പോടെ മുറ്റത്തു മിക്കവാറും നഗ്നനായി നൃത്തം ചെയ്യാറുണ്ടായിരുന്നു. ചെറുപ്പത്തിൽ. (മാനത്തുനിന്നു

42

കോൺഗ്രസ് വളണ്ടിയർ കുഞ്ഞപ്പു

28 October 2023
0
0
0

പുതിയ ദേശീയപ്രബുദ്ധതയുടെ അലകൾ അതിരാണിപ്പാടത്തെ അത്രയൊന്നുംസ്പർശിച്ചിരുന്നില്ല. ഈർച്ചക്കാരും ചെത്തുതൊഴിലാളികളും കൂലിപ്പണിക്കാരുംരാവിലെ വേലയ്ക്കു പോകും. വൈകുന്നേരം മടങ്ങി വരും. ചിലർ രാത്രി പുരയിൽ അടങ്ങി

43

കേളഞ്ചേരിയിലെ സർപ്പം

28 October 2023
0
0
0

കേളഞ്ചേരിയിലെ കുഞ്ഞിക്കേളുലാന്റെ വിനോദവിപ്ലവങ്ങളും ആർഭാടതാണ്ഡവങ്ങളും യാതൊരു നിയന്ത്രണവുമില്ലാതെ കൂടുതൽ വീര്യത്തോടും വൈവിദ്ധ്യത്തോടുംകൂടി തുടർന്നുകൊണ്ടിരുന്നു നിത്യവും മദ്യവും പെണ്ണും സദ്യയും കത്തും തന

44

രണ്ടു നാടകങ്ങൾ

28 October 2023
0
0
0

ഒരുദിവസം വൈകുന്നേരം ശ്രീധരൻ, മുനിസിപ്പൽ പബ്ലിക്ലൈബ്രറിയിൽനിന്നു 3 വീട്ടിലേക്കു മടങ്ങുമ്പോൾ റെയിൽവേ യാർഡിൽ വെച്ചു കുടക്കാൽ ബാലൻ പിന്നിൽനിന്നു വിളിക്കുന്നതു കേട്ട്, തിരിഞ്ഞുനോക്കി.“നിന്നെത്തന്നെയാണു കാണ

45

അമ്മുക്കുട്ടി

29 October 2023
1
0
0

ശ്രീധരൻ സെപ്റ്റംബർ പരീക്ഷയ്ക്കു ചേരാൻ ഫീസടച്ചു. സെറ്റും സർക്കീട്ടുമെല്ലാം തീരെ നിറുത്തിവെച്ചു. രാപ്പകലിരുന്നു പാഠങ്ങൾ പഠിച്ചു. സഹായിക്കാൻ ആരുമില്ല. പഴയ മാത്തമേറ്റിക്സ് വിരുതൻ സുഹൃത്ത്, കുളക്കോഴി, പരീക

46

പൊന്നമ്മ

29 October 2023
0
0
0

ശ്രീധരൻ മാളികവരാന്തയിലെ ഈസിച്ചെയറിൽ തളർന്നുകിടന്നു. മിഴിയടച്ചാലും തുറന്നാലും മുന്നിൽക്കാണുന്നത് ആ ഭയങ്കര ചിത്രമാണ് തയിര്ക്കുടക്കിരീടമണിഞ്ഞ് മനോരാജ്യത്തിൽ മുഴുകി മെല്ലെ നീങ്ങുന്ന പൊന്നമ്മ തലതിരിഞ്ഞ് ഇഴ

47

കറുപ്പും വെളുപ്പും

29 October 2023
0
0
0

തിരാണിപ്പടത്ത അമ്മാളു, വെളുത്തുതടിച്ച് നല്ല അഴകുള്ളൊരു പ്രൗഢയാണ്. അ അമ്മാളുവിന്റെ കിഴവിത്തുള്ള കുഞ്ഞിക്കാളിയും പഴയ ദശാബ്ദങ്ങളിലെ ഒരു പ്രാദേശികമേനകയായിരുന്നു. പരമ്പരയാ ചീത്തപ്പേരുള്ള കുടുംബമാണ്.(കുഞ്ഞി

48

രഥയാത്ര

29 October 2023
0
0
0

ശ്രീധരൻ കുടക്കാൽ ബാലനെ കാണാൻ അവന്റെ പുരയിലേക്കു ചെന്നു. ചായ്പിലിട്ട ചൂടിക്കട്ടിലിൽ അവശനിലയിൽ കിടക്കുകയായിരുന്നു, ബാലൻ! ശ്രീധരനെ കണ്ടപ്പോൾ അവനൊന്നു മുഖം ചുളിച്ചു. മുഖത്ത് ഒരു മന്ദഹാസത്തിന്റെ പേക്കോലം ന

49

പുതിയ പ്രേമലേഖനം

30 October 2023
0
0
0

സമയം അർദ്ധരാത്രി. കേളഞ്ചേരി തറവാടുഭവനത്തിന്റെ നീലയറയിൽ കുഞ്ഞിക്കേളു മേലാനും കൂലിപ്പണിക്കാരൻ കേളനും കഴിച്ചുമാന്തുകയാണ്. നിധി കണ്ടുപിടിക്കാൻ. കുളഞ്ചേരിവക പറമ്പുകളും നിലങ്ങളുമെല്ലാം അന്യാധീനപ്പെട്ടു കഴിഞ

50

ഭാഗ്യശാലികൾ

30 October 2023
0
0
0

ശ്രീധർ, യു മസ്റ്റ് ലേൺ ഷോർട്ട് ഹാൻഡ് ടൈപ്പ്റൈറ്റിങ്-ഇറ്റ് വില് ഹെൽപ് യൂ ടു ഗെറ്റ് ഏ ഗുഡ് ജോബ് ആഫ്റ്റർവേർഡ്സ്..... ധർമ്മരാജയ്യങ്കാരുടെ ഉപദേശമാണ്.ഇന്റർ പാസ്സായി തുടർന്നു പഠിച്ചാലും ഇല്ലെങ്കിലും കമ്മേർസൽ

51

ലഹരിയിൽ

30 October 2023
0
0
0

പിറ്റേന്നു രാവിലെ ഉണർന്നു കണ്ണുമിഴിച്ചപ്പോൾ ദേഹത്തിന് അസാധാരണമായൊരു ആലസ്യവും തലച്ചോറിൽ വെള്ളപ്പുകപോലെയുള്ള ഒരവ്യക്തതയും ശ്രീധരന് അനുഭവപ്പെട്ടു. ഗോവിന്ദക്കുറുപ്പ് സൽക്കരിച്ച വിസ്കിയുടെ വേലയാണെന്നു ക്രമ

52

വനവാസം

30 October 2023
0
0
0

ഇന്റർപരീക്ഷാഫലം പുറത്തായി.ശ്രീധരൻ മൂന്നാംപ്രാവശ്യവും തോറ്റിരിക്കുന്നു. (ഇത്തവണ പറ്റിച്ചതു ഫിസിക്സാണെന്ന് പിന്നീടറിഞ്ഞു.)മനസ്സിനെ ബാധിച്ച ഇച്ഛാഭംഗത്തിന്നും ആത്മനിന്ദയ്ക്കും പഴയ കാഠിന്യമുണ്ടായിരുന്നില്ല

53

കാലത്തിന്റെ ഒളിയമ്പുകൾ

31 October 2023
0
0
0

“നിര്ത്തെടാ നിര്ത്തെടാ...."റിക്ഷക്കാരൻ നിർത്തിയില്ല. ഒഴിഞ്ഞ വണ്ടിയും കൊണ്ട് ഒരോട്ടം വെച്ചു കൊടുത്തു.കേളഞ്ചേരി മേലാനാണ് കക്ഷി. കൂലി കടംതന്നെ.നെഞ്ചിൽ തുറന്നുകിടക്കുന്ന പിഞ്ഞിയ ചീനപ്പട്ടുഷർട്ടും നിലത്തിഴ

54

പരലോകത്തുനിന്ന്

31 October 2023
0
0
0

മാസങ്ങൾ ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്നു.അസ്വസ്ഥതകളുടേയും അൽപപ്രസരിപ്പുകളുടേയും വിഷാദമൂകതയുടേയും ലഘുവിജയങ്ങളുടേയും സ്വപ്നസ്പങ്ങളുടേയും മർദ്ദനത്തിലും ആശ്ലേഷത്തിലുമായി ശ്രീധരന്റെ ജീവിതവും ചലിച്ചുകൊണ്ടിരുന്നു.

55

പ്രശ്നങ്ങൾ

31 October 2023
0
0
0

“അതിനു ഞാനെന്തുവേണമെന്നാണു രാമാ, നീ പറയുനത്? "മാട്ടറ് ചിരുതേനെ വിളിച്ച് വരുത്തി ഒന്നു ചോയിക്കണം. മാട്ടറ് ചോയിച്ചാല് പെണ്ണ് നേര് പറയാണ്ടിരിക്കൂല. ആളെ ഒന്നറിയണമല്ലോ...കൃഷ്ണൻമാസ്റ്റർ കണ്ണടച്ചിരുന്ന് മൂർദ

56

അച്ഛനും അന്തരിച്ചു

31 October 2023
0
0
0

ബാ ജീവിതചര്യകൾക്കുവേണ്ടിയുള്ള ഒരാശ മുമ്പു ചിലപ്പോഴെല്ലാം മനസ്സിനെ അസ്വസ്ഥമാക്കാറുണ്ടായിരുന്നു. എന്നാൽ ഇച്ഛിച്ച സ്വാതന്ത്യം പെട്ടെന്നു കൈവന്നപ്പോൾ പുതിയൊരു ഭീതിയാണ് ശ്രീധരന് അനുഭവപ്പെടുന്നത്. ഏകാന്തതയി

57

അതിരാണിപ്പാടമേ, വിട!

1 November 2023
0
0
0

കന്നിപ്പറമ്പിലെ തെക്കേക്കണ്ടത്തിലെ പൂളമരത്തിൽനിന്ന് കാക്കകൾ പൂന്തേൻ ക കുടിക്കുന്നതും നോക്കി നിൽക്കുകയാണ്, ശ്രീധരൻ ഇന്നലെ അവസാനമായി അച്ഛന്റെ ബലിപിണ്ഡമുണ്ട് കാക്കകൾ തന്നെയായിരിക്കും, ചിറകുകൾ തൊന്നു വിടർ

58

അതിരാണിപ്പാടമേ, വിട!

1 November 2023
1
0
0

കന്നിപ്പറമ്പിലെ തെക്കേക്കണ്ടത്തിലെ പൂളമരത്തിൽനിന്ന് കാക്കകൾ പൂന്തേൻ ക കുടിക്കുന്നതും നോക്കി നിൽക്കുകയാണ്, ശ്രീധരൻ ഇന്നലെ അവസാനമായി അച്ഛന്റെ ബലിപിണ്ഡമുണ്ട് കാക്കകൾ തന്നെയായിരിക്കും, ചിറകുകൾ തൊന്നു വിടർ

59

മർമ്മരങ്ങൾ -1

1 November 2023
0
0
0

പതിനായിരം ഗ്യാലൻ കൊള്ളുന്ന ആ കൂറ്റൻ പെട്രോൾ ടാങ്കിലേക്ക് ശ്രീധരൻ വീണ്ടുമൊന്നു നോക്കി.അത്രയും എണ്ണയുടെ വീര്യംകൊണ്ടു ബഹുദൂരം ഓടുന്ന ആയിരമായിരം വാഹനങ്ങൾ മനസ്സിൽ കാണുന്നു.അതിരാണിപ്പാടത്തെപ്പറ്റിയുള്ള സ്മര

60

മർമ്മരങ്ങൾ -2

1 November 2023
0
0
0

അതെ, എം. പി. യാണ്.അ ഭാരതത്തിലെ നാല്പതുകോടി പ്രജകളിൽ നിന്നു ദൽഹിയിലെ പരമോന്നത നിയമനിർമ്മാണസഭാമന്ദിരത്തിൽ സ്ഥാനം ലഭിച്ച അഞ്ഞൂറു സാമാജികന്മാരിലൊരാൾ അഞ്ചുലക്ഷം വോട്ടർമാർ തിരഞ്ഞെടുത്ത ലോകസഭയിലേക്കയച്ച

61

മർമ്മരങ്ങൾ -3

1 November 2023
0
0
0

“കന്നിപ്പറമ്പും വീട്ടുമൊതലും ഓരിവെച്ചത് ഇന്നലെക്കഴിഞ്ഞാണം തോന്നുന്നു. വേലുമൂപ്പർ തലയാട്ടിക്കൊണ്ടു തുടർന്നു.ശ്രീധരനും ഓർക്കുകയാണ്. മുപ്പത്തിനാലു കൊല്ലം മുമ്പു നടന്ന ഭാഗം പിരിവുരംഗം മനസ്സിൽ തങ്ങിക്കിടക്

62

മർമ്മരങ്ങൾ -4

2 November 2023
1
0
0

ഭാസ്കര് മുതലാളി കോമളനും മോടിയിൽ വസ്ത്രധാരണം ചെയുന്ന ഒരു പരിഷ്കാരിയും പണക്കാരനും വികൃതമായ ലൈംഗികസ്വഭാവം പുലർത്തുന്ന ഒരു പുള്ളിയുമാണെന്ന് ശ്രീധരൻ അക്കാലത്തു മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. കുടക്കാൽ ബാലന

63

മർമ്മരങ്ങൾ 5

2 November 2023
0
0
0

ആപ്രേമലേഖനാപവാദം പെരുപ്പിച്ച നാടു മുഴുവനും കൊട്ടിയറിച്ചു നടന്ന നാരദൻകുണ്ടുവിനെപ്പറ്റി വേലുമൂപ്പരോടു വീണ്ടും ചോദിച്ചു. വേലുമുപ്പർ എല്ലാം വിസ്തരിച്ചു കേൾപ്പിച്ചു.നാരദൻ കുണ്ടുവിന്റെ വാർദ്ധക്യം അയാളുടെ ആര

64

മർമ്മരങ്ങൾ -6

2 November 2023
0
0
0

അതിരാണിപ്പാടത്തുകാരനായിരുന്നില്ലെങ്കിലും ഇപ്രദേശക്കാരുടെ ആ ഇഷ്ടനായിരുന്ന കിട്ടൻ റൈറ്റർ പരലോകം പ്രാപിച്ചിട്ട് ഇരുപത്തൊന്നുകൊല്ലമായെന്നു വേലുമുപ്പരിൽനിന്നും ഗ്രഹിക്കാൻ കഴിഞ്ഞു. നാൽപത്തഞ്ചുവയസ്സുവരെ കിട്

65

മർമ്മരങ്ങൾ -7

2 November 2023
0
0
0

ഈ ശ്രീധരന്റെ ശ്രദ്ധയെ പാകം ആകർഷിച്ചിട്ടുണ്ടായിരുന്നു. അത് ഒരു പഴയ ചൈനീസ് ഫ്ളവർ വാസാണെന്നു മനസ്സിലായി - അദ്ഭുതകരമായൊരു കലാവസ്തു. അതിന്റെ പ്രാചീനമഹിമയും കലാ മൂല്യവുമൊന്നുമറിയാതെ വേലുമൂപ്പരുടെ വീട്ടുകാർഅ

66

മർമ്മരങ്ങൾ -8

3 November 2023
1
0
0

ചാരനിറത്തിലുള്ള സൂട്ടും സിന്ദൂരച്ചോപ്പൻ നെക്ക് ടൈയും ധരിച്ച്, മാൻ തോൽച്ചട്ടയിട്ട ഒരു ഇന്ത്യൻ സൂട്ട് കേസും കൈയിൽ തൂക്കിക്കൊണ്ട് ശ്രീധരൻ ഇന്റർലേക്കനിലെ എൽമർ ഹോട്ടലി'ന്റെ സ്വീകരണമുറിയിലേക്കു കടന്നുചെന്നു

67

മർമ്മരങ്ങൾ 9

3 November 2023
0
0
0

ജങ്ഹാസന്ദര്ശനം അവിസ്മരണീയമായൊരനുഭവമായിരുന്നു. മലമേടുകളും മഞ്ഞരുവികളും ഹിമപ്പാടങ്ങളും തുരങ്കശൃംഖലകളും ഹിമ സ്തംഭപാദങ്ങളും കടന്ന്, ''വൈറ്റർഹോൺ', 'ഫിയെഷർഹോൺ തുടങ്ങിയ ബെർണിയർ ആൽപ്സ് ഗിരിശൃംഗങ്ങൾക്കിടയിലൂടെ

68

മർമ്മരങ്ങൾ -10 പുസ്തകത്തിന്റെ അവസാനം

3 November 2023
0
0
0

ഇനി വേലുമുപ്പരോടു വിടവാങ്ങണം. ഈ വീട്ടിൽനിന്നു രുചിയും വെടിപ്പുമുള്ള ആഹാരം വയറുനിറയെ കഴിച്ചു. ' വേലുമുപ്പരുടെ മുഖത്തുനിന്നു കരൾനിറയെ കഥകളും കിട്ടി. എത് വിലകൊടുത്താലും വേറൊരിടത്തുനിന്നും ലഭിക്കാവുന്നതല്

---

ഒരു പുസ്തകം വായിക്കുക