ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകൃതമായ ജനുവരി 25, സമ്മതിദായകരുടെ ദേശീയ ദിനം ആയി ആചരിക്കുന്നു. ജനാധിപത്യ പ്രക്രിയയിൽ വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും വോട്ടർപട്ടികയില പേരു ചേർത്തുകൊണ്ട് തെരഞ്ഞെടുപ്പുകളിൽ പങ്കാളികളാകുന്നതിന് യുവാക്കളിൽ അവബോധം വളർത്തുന്നതിനുമായാണ് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സമ്മതിദായകരുടെ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നത്.
പ്രവർത്തനങ്ങൾ
•സമ്മതിദായകദിന പ്രതിജ്ഞ.
വോട്ടർപ്പട്ടികയിൽ പുതുതായി പേര് ചേർത്തിട്ടുള്ള പോളിങ് ബൂത്തുകളിലെ 18 വയസുകാരായ യുവവോട്ടർമാർക്ക് തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്യുക.
•സംസ്ഥാനതലത്തിലും ജില്ലാ/താലൂക്ക് ആസ്ഥാനങ്ങളിലും എല്ലാ പോളിങ് ബൂത്തുകളിലും ദിനാചരണത്തിന്റെ ഭാഗമായി പൊതുപരിപാടികൾ സംഘടിപ്പിച്ച് പുതുതായി വോട്ടർപ്പട്ടികയിൽ പേര് ചേർത്ത യുവവോട്ടർമാരെ അനുമോദിക്കുക.
•പുതുതായി പേരു ചേർത്ത മുഴുവൻ പേരുടെയും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്യുക.