ആദിത്യ എൽ1 ലക്ഷ്യസ്ഥാനത്തേക്ക്; ലഗ്രാഞ്ച് പോയിന്റിലുള്ള മറ്റ് പേടകങ്ങളുടെ ഗതി മനസിലാക്കുന്നതിന് നാസയുമായി ചേർന്ന് പ്രവർത്തിക്കാനൊരുങ്ങി ഐഎസ്ആർഒ
3 October 2023
2 കണ്ടു 2
ആദിത്യ എൽ1 ലക്ഷ്യസ്ഥാനത്തേക്ക്; ലഗ്രാഞ്ച് പോയിന്റിലുള്ള മറ്റ് പേടകങ്ങളുടെ ഗതി മനസിലാക്കുന്നതിന് നാസയുമായി ചേർന്ന് പ്രവർത്തിക്കാനൊരുങ്ങി ഐഎസ്ആർഒ
രാജ്യത്തിന്റെ ആദ്യ സൗര ദൗത്യമായ ആദിത്യ എൽ1 ലക്ഷ്യസ്ഥാനത്തേക്ക് അടുക്കുമ്പോൾ കൂടുതൽ തയാറെടുപ്പുകളുമായി ഐഎസ്ആർഒ. ലക്ഷ്യസ്ഥാനമായ ലഗ്രാഞ്ച് പോയിന്റിൽ നാസയുടേതുൾപ്പെടെ മൂന്ന് പേടകങ്ങളുണ്ട്. ഇവയിൽ ലക്ഷ്യ സ്ഥാനത്തുള്ള പേടകങ്ങളെ ചുറ്റിപ്പറ്റിയുള്ള ഗതാഗതം നിയന്ത്രിക്കുന്നതിനായി നാസയുമായി കൈകോർത്ത് ഐഎസ്ആർഒ.
ബഹിരാകാശത്തെ സാഹചര്യം മനസിലാക്കുന്നതിനെ സ്‌പേസ് സിറ്റുവേഷണൽ അവയർനെസ് അഥവാ എസ്എസ്എ എന്ന് പറയപ്പെടുന്നു. എസ്എസ്എയിലൂടെ ബഹിരാകാശത്ത് ഭ്രമണപഥത്തിൽ പ്രവർത്തിക്കുന്ന ഉപഗ്രങ്ങളുടെ എണ്ണം തിരിച്ചറിയാനും അവയുടെ ഗതി മനസിലാക്കാനും സഹായിക്കുന്നു. ഇത്തരത്തിൽ ഇവയുടെ പരിധി മനസിലാക്കുന്നതിലൂടെ പേടകങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുള്ള അപകടങ്ങൾ ഒഴിവാക്കാനാകും.
ഇത്തരത്തിൽ മറ്റ് പേടകങ്ങളുടെ ഗതി തിരിച്ചറിയുന്നതോടെ ഓരോ ബഹിരാകാശ ഏജൻസിയും കൃത്യമായ നിഗമനത്തിലെത്തുകയും പേടകത്തിന്റെ ഗതി കൈകാര്യം ചെയ്യാനും പ്രതിസന്ധികൾ തടയാനും കഴിയും. ഇതിന്റെ ഭാഗമായി മറ്റ് ബഹിരാകാശ ഏജൻസികളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു. നിലവിൽ നാല് പ്രവർത്തന ബഹിരാകാശ പേടകങ്ങളാണ് എൽ1 പോയിന്റിലുള്ളത്.