വ്യക്തിപരമായ ഒരു വിശ്വാസമെന്ന നിലയ്ക്ക് മതം ഇന്നും ഇന്ത്യയിൽ ശക്തമായ ഒരു ഘടകമാണ്. അധി കാരം നേടാനുളള ശ്രമത്തിനിടയിൽ രാഷ്ട്രീയക്കാർ ഈ വിശ്വാസത്തെ മതസ്പർധയായക്കി മാറ്റുമ്പോൾ നിരുപദ വകരമായ ഇത് രാജ്യത്തിന് ദോഷകരമായി മാറുന്നു. മത ഭ്രാന്തന്മാർ എല്ലാ രാജ്യങ്ങളിലും എല്ലാ സമൂഹങ്ങളിലു മുണ്ട്. ഇന്ത്യയിലും അങ്ങനെ തന്നെ. ഇന്ന് മതമാണോ രാഷ്ട്രീയമാണോ തെരഞ്ഞെടുക്കേണ്ടത് എന്ന് സാധാര ണക്കാരന് നിശ്ചയമല്ല. മതവും രാഷ്ട്രീയവും വേർതിരി ച്ചെടുക്കാൻ കഴിയാത്ത വിധത്തിൽ ബന്ധപ്പെട്ടു കിടക്കുന്നു എന്ന വസ്തുത അവന്റെ ധർമ്മസങ്കടം വർദ്ധിപ്പി ക്കുന്നു.
പുരാതനകാലം മുതൽക്കുതന്നെ മതാചാരവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മനുഷ്യൻ വിഭാഗീയ കാഴ്ചപ് പ്പാടുകൾ വച്ചുപുലർത്തിയിരുന്നു. എല്ലാ മതങ്ങളും സമൂഹത്തിലെ റിബലുകളാൽ സ്ഥാപിക്കപ്പെട്ടവയാണ്. എന്നാൽ ഒരിക്കൽ ഒരു മതം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞാൽ മതസ്ഥാപകരായ റിബലുകൾ സമൂഹത്തിലെ റിബലുകളെ നിയന്ത്രിക്കാനാണ് ശ്രമിച്ചത്. ഈ റിബലുകളാണ് ചരിത്ര ത്തിന്റെ സൃഷ്ടാക്കൾ, ഈ മിനലുകൾ സത്യത്തിനു മേൽ ചെലുത്തിയിരുന്ന സ്വാധീനമാണ് നാഗരികതയുടെ ഉയർച്ച താഴ്ചകളെ നിയന്ത്രിച്ചത്. പരിഷ്കൃത രാജ്യങ്ങൾ മതത്തെ രാഷ്ട്രീയത്തിൽ നിന്നും അകറ്റിനിർത്താൻ എന്നും ശ്രദ്ധിച്ചിരുന്നു.
ആധുനിക ഇന്ത്യയിൽ രാഷ്ട്രീയത്തിന്റെ സ്വധീനം ഗാന്ധിജിയുടെ കാലം മുതൽക്ക് കാണുവാൻ കഴിയും. ഗാന്ധിജിയുടെ രാഷ്ട്രീയത്തെക്കുറിച്ചുള്ള കാര് പ്പാട് മതാധിഷ്ഠിതമായ ഒന്നായിരുന്നു. സ്വാതന്ത്ര്യം രാമരാജ്യ സൃഷ്ടിക്ക് വഴിതെളിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. ഈ കാഴ്ചപ്പാട് രാജ്യത്തെ ദോഷകരമായി ബാധിച്ചു. ദൈനം ദിന ജീവിതത്തിൽ പിന്തുടരേണ്ട ആശയങ്ങളും മാതൃക കളും അവ്യക്തമായ പുരാണങ്ങളിൽ നിന്നും കണ്ടെത്ത ണമെന്ന സന്ദേശമാണ് ഇതുമൂലം ജനങ്ങൾക്ക് ലഭിച്ചത്.
ജനങ്ങളെ മയക്കുന്ന കറുപ്പായി മാറാൻ മതത്തെ അനുവദിച്ചു. മതസ്ഥാപനങ്ങൾ തർക്കങ്ങളുടെ കേന്ദ്രങ്ങ ളായി മാറി. ഇന്ത്യയുടെ മതവികാരത്തെ വ്രണപ്പെടുത്താ ൻ നാം ആരെയും അനുവദിക്കില്ല. അത്തരത്തിൽ എന്തെ ങ്കിലും സംഭവിച്ചാൽ അക്രമാസക്തരാവാൻ നാം മടിക്കാ റില്ല. ഈ കാഴ്ചപ്പാട് രാഷ്ട്രീയക്കാരും കൈയിലെ ആയു ധമാകുകയും അത് അവർ അധികാരം നേടാൻ വേണ്ടി സമർത്ഥമായി ഉപയോഗിക്കുകയും ചെയ്യുന്നു. അവർ നിസ്സാരകാര്യങ്ങൾക്കുവേണ്ടി തമ്മിലടിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയും അതിനെ വർഗ്ഗീയ സംഘട്ടനമെന്ന് പേർ വിളിക്കുകയും ചെയ്യുന്നു.
മതകാര്യങ്ങളിൽ രാഷ്ട്രീയം നടത്തുന്ന ഇടപെടൽ ഇന്ത്യയിൽ അക്രമം സാർവത്രികമാക്കാൻ കാരണമായി ട്ടുണ്ട്. മനസ്സാക്ഷിയില്ലാത്ത മതമേധാവികളും ആർത്തി പിടിച്ച രാഷ്ട്രീയക്കാരും ഇതിനെക്കുറിച്ച് ഉൽക്കണ്ഠപ്പെടു ന്നില്ല. മറിച്ച് തങ്ങളുടെ വൃത്തികെട്ട തന്ത്രങ്ങളിലൂടെ ആഗ്രഹിച്ച പ്രകാരം ജനങ്ങളുടെ സ്നേഹവും വോട്ടും നേടാൻ കഴിഞ്ഞതിൽ അവർ സംതൃപ്തി കണ്ടെത്തുന്നു.
മധ്യകാലഘട്ടങ്ങളിൽ ഭാരതീയ കവികളും സാമൂഹിക പരിഷ്കർത്താക്കളുമായിരുന്ന കബീർ, നനാക്കി, വിവേ കാനന്ദൻ, രാജാറാം മോഹൻ റായ് എന്നിവർ പോലും മതത്തിനോട് നമുക്കുളള സമീപനം മാറ്റുന്നതിൽ ദയ നീയമായി പരാജയപ്പെട്ടു. എന്നാൽ പ്രതിസന്ധിഘട്ട ങ്ങളിൽ എല്ലാ അഭിപ്രായവ്യത്യാസങ്ങളും മറന്ന് ഒന്നാകാനുളള കഴിവ് ഇന്ത്യൻ സമൂഹത്തിന് പൂർണ്ണമായും നഷ്ടപ്പെട്ടിട്ടില്ല.