ഇനി ഏഴല്ല ഭൂമിയിൽ എട്ട് ഭൂഖണ്ഡങ്ങളുണ്ടെന്ന് ശാസ്ത്രലോകത്തിന്റെ കണ്ടെത്തൽ. 375 വര്‍ഷം മറഞ്ഞിരുന്ന ഭൂഖണ്ഡത്തെ ഭൗമശാസ്ത്രജ്ഞരും ഭൂകമ്പ ശാസ്ത്രജ്ഞരും കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. സിലാന്‍ഡിയ എന്ന പേരിട്ടിരിക്കുന്ന ഭൂഖണ്ഡത്തിന്റെ ഭൂപടവും ഗവേഷകർ പുറത്തുവിട്ടു.
സമുദ്രത്തിന്റെ അടിത്തട്ടില്‍ ഡ്രെഡ്ജ് ചെയ്ത പാറകളുടെ സാമ്പിള്‍ പരിശോധനയില്‍ നിന്നും കിട്ടിയ അറിവു ഉപയോഗിച്ചാണ് ഗവേഷകരുടെ കണ്ടെത്തല്‍. ജേണൽ ടെക്ടോണികയിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
1.89 ദശലക്ഷം ചതുരശ്ര മൈൽ പരന്നു കിടക്കുന്നതാണ് സിലാന്‍ഡിയ എന്ന ഭൂഖണ്ഡമാണ്. മഡഗസ്‌കറിനെക്കാള്‍ ആറ് മടങ്ങ് വലിപ്പമുള്ള ഈ ഭൂഖണ്ഡ്തതിന്റെ 94 ശതമാനവും വെള്ളത്തിനടിയിലാണ്. ന്യൂസിലാൻഡിന് സമാനമായി ഏതാനും ദ്വീപുകൾ മാത്രമാണ് സമുദ്രത്തിന്റെ ആഴങ്ങളിൽ നിന്ന് പുറത്തേക്ക് കാണപ്പെടുന്നത്. 550 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് രൂപം കൊണ്ട പുരാതനമായ ഭൂഖണ്ഡമായ ഗോണ്ട്‌വാനയുടെ ഭാഗമായിരുന്നു സിലാന്‍ഡിയ എന്നാണ് കണ്ടെത്തൽ