സ്ത്രീകൾക്ക് സമൂഹത്തിലുള്ള സ്ഥാനം ഈയടുത്ത കാലത്തായി ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. മനുഷ്യജനസംഖ്യയുടെ പകുതിയോളം സ്ത്രീകളാണ്. പക്ഷേ സമൂഹത്തിൽ അവർക്ക് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ല. സ്ത്രീകൾ വെല്ലുവിളികൾ നേരിടുന്നതിലും ഉത്തരവാദിത്തങ്ങൾ പങ്കുവെയ്ക്കുന്നതിലും പുരുഷനോ ടൊപ്പം പ്രവർത്തിക്കുന്നു.
പുരാതന ഇന്ത്യയിൽ സ്ത്രീകൾക്ക് ഉയർന്ന സ്ഥാനം നൽകിയിരുന്നു. കാലക്രമത്തിൽ സമൂഹത്തിൽ പുരുഷാ ധിപത്യം നിലവിൽ വരികയും സ്ത്രീകൾക്ക് സ്വാതന്ത്യ വും സമൂഹത്തിലുള്ള സ്ഥാനവും നഷ്ടപ്പെടുകയും ചെയ് തു. അവർ അവഗണിക്കപ്പെടുകയും മുഖ്യധാരയിൽ നിന്ന് പുറംതള്ളപ്പെടുകയും ചെയ്തു. ഇന്ന് സമൂഹത്തിലെ ഏറ്റ വും ചൂഷണം ചെയ്യപ്പെടുന്ന വിഭാഗമാണ് സ്ത്രീ.
സമൂഹത്തിൽ സ്ത്രീയുടെ സ്ഥാനത്തിലുണ്ടായ തകർ ച്ചയ്ക്ക് സ്വാഭാവികമായ കാരണങ്ങളൊന്നുമില്ല. കേരള ത്തിലെ സ്ത്രീകളുടെ സ്ഥാനം മറ്റു സംസ്ഥാനങ്ങളെ അപേ ക്ഷിച്ച് മെച്ചപ്പെട്ടതാണ്. കേരളത്തിലെ സ്ത്രീകളിൽ ഒരു വലിയ പങ്കും തൊഴിലുള്ളവരും സാമ്പത്തിക സ്വാതന്ത്ര്യം അനുഭവിക്കുന്നവരുമാണ്.
സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിക്കാൻ ഒരു രാ ഷ്ട്രത്തിനും സാധിക്കില്ല. വിദ്യാസമ്പന്നയായ ഒരു സ്ത്രീ തന്റെ കുടുംബത്തിലുള്ള എല്ലാവരേയും വിദ്യ അഭ്യസിപ്പി ക്കുന്നു. രാജ്യത്തെ തൊഴിൽ ശക്തിയുടെ പകുതിയും സ്ത്രീ കളാണ്. സ്ത്രീകൾ കടന്നുചെല്ലാത്ത ഒരു പ്രവർത്തനമേ ഖലയും ഇന്ന് നമ്മുടെ നാട്ടിലില്ല. രാജ്യത്തിന്റെ അഭിവദ്ധിക്കുവേണ്ടി അവർ പുരുഷനോടൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിക്കുന്നു. അതുകൊണ്ടുതന്നെ അവൾ സമൂഹത്തിൽ പുരുഷനുള്ള അതേ സ്ഥാനം അർഹിക്കുന്നു. സ്ത്രീപുരുഷ സമത്വം അംഗീകരിക്കാത്ത ഏതൊരു സമൂഹ വും സംസ്കാരശൂന്യവും അപരിഷ്കൃതവുമാണ്.