പുരാതന കാലം മുതൽക്കേ വൈദ്യശാസ്ത്രരംഗത്തെ ആവശ്യങ്ങൾക്കുവേണ്ടി മനുഷ്യൻ മയക്കുമരുന്നുകൾ ഉപയോഗി ക്കാറുണ്ട്. എന്നാൽ മുമ്പൊരിക്കും നന്മക്കുമരുന്നുകളുടെ ദുരുപയോഗം ലോകവ്യാപകമായി ഇത് വലിയ പരിക്ക ണയും സമൂഹത്തിന് ഭീകരമായ ഭീഷണിയും ഉയർത്തി യിട്ടില്ല. പൗരസ്ത്യ രാജ്യങ്ങൾ ചാവും മയക്കുമരുന്ന് ശൃംഖ ഖയിൽ നിന്നും സുരക്ഷിതമല്ല. ഇന്ത്യാക്കാരേയും അമേരി ക്കിക്കാരേയും ഒരുപോലെ ആന പ്രമാണ മയ മരുന്നുകളുടെ ദുരുപയോഗം.
മയക്കുമരുന്നുകളുടെ വ്യാപനം ഭാവി തലമുറയ്ക്ക് വലിയ ഭീഷണിയാണുയർത്തുന്നത്. മയക്കുമരുന്ന് ഉപ യോഗിക്കുന്ന ആൾ മറ്റൊരുവനെക്കുറിച്ച് ചിന്തിക്കുന്ന തേയില്ല. അയാളുടെ ബോധമണ്ഡലം മേഘാവൃതമാണ്. അയാൾക്ക് ഓർമ്മ ശക്തിയും വിവേചന ബുദ്ധിയും ഏകാ ഗതയും നഷ്ടമാകുന്നു. പണത്തിന് ആവശ്യം വരുമ്പോൾ മോഷ്ടിക്കാനും സാമൂഹ്യവും പ്രവർത്തനങ്ങളിൽ ഏർപ്പെടാനും അയാൾ മടിക്കുന്നില്ല. പുതിയതായി മയ ക്കുമരുന്നിന് അടിമയാകുന്ന ആൾ മയക്കുമരുന്നുകളുപ യോഗിക്കുന്ന മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിക്കുകയും ഒരു സംഘമായി മാറുകയും ചെയ്യുന്നു. അയാൾ സമൂഹ ത്തിൽ നിന്നും നിഷ്കാസിതനാകുന്നു. അയാൾ തുടർന്ന് ആരോഗ്യകരമായ ഒരു ജീവിതം നയിക്കാനുള്ള സാദ്ധ്യത വളരെ കുറവാണ്.
(ഒരാൾ മയക്കുമരുന്ന് ഉപയോഗിച്ചു തുടങ്ങുന്നത്. വേദനമാറാനോ സുഹൃത്തുക്കളുടെ നിർബന്ധത്തിനു വഴങ്ങി ഒരു രസത്തിനു വേണ്ടിയോ ആണ്. വളരെപ്പെട്ട ന്നാണ് ആ 'രസത്തിനോട് താൽപര്യമേറുന്നു. പതുക്കെ പതുക്കെ അയാൾ ശാരീരികമായും മയക്കുമരുന്നിനെ ആശ്രയിക്കാനാരംഭിക്കുന്നു. അവസാനം മയക്കുമരുന്നു കളുടെ ഉപയോഗം ഒരു ശീലമായി മാറുന്നു. മയക്കുമരുന്നി നെക്കുറിച്ചുള്ള ചിന്ത പോലും അവനെ ആവേശം കൊള്ളി ക്കാൻ തുടങ്ങുന്നു. ആധുനികരാകാൻ വേണ്ടി വിദ്യാർത്ഥി കൾ മയക്കുമരുന്നുകൾ ഉപയോഗിക്കാൻ ആരംഭിക്കുന്നു. മറ്റു ചിലർ നിരാശയിൽ നിന്നും രക്ഷപ്പെടാനും മാനസിക പിരിമുറുക്കത്തിൽ നിന്നും രക്ഷ നേടാനും മയക്കുമരുന്നു കളെ ആശ്രയിക്കുന്നു. പരസ്പരം വഴക്കടിക്കുന്ന മാതാപി താക്കളുടെ മക്കൾ മയക്കുമരുന്നിന് അടിമകളാകാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്. മയക്കുമരുന്നിന് അടിമകളാകുന്നവരുടെ മാതാപിതാക്കൾ കുടുംബകാര്യങ്ങളിൽ നിസ്സംഗരായവരും മാനസികമായി ദുർബലരുമായെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ആരോഗ്യകരമായ വിദ്യാഭ്യാ സത്തിന്റെ അഭാവവും ധാർമ്മിക മൂല്യങ്ങളുടെ തകർച്ചയും മയക്കുമരുന്നുകളുടെ ദുരുപയോഗത്തിന് വഴിതെളിയി ക്കുന്നു. മനശ്ശാസ്ത്ര ചികിത്സയിൽ ഉപയോഗിക്കുന്ന ചില മരുന്നുകൾ ദീർഘകാലം സ്ഥിരമായി കഴിക്കുന്നതും ചില പ്പോൾ മയക്കുമരുന്നിന് അടിമയാകുന്നതിന് കാരണമാ കാറുണ്ട്. പാശ്ചാത്യ സംസ്കാരത്തെ അന്ധമായി അനുക രിക്കാനുളള നമ്മുടെ പ്രവണതയും മയക്കുമരുന്നുകളുടെ അതിവേഗത്തിലുളള വ്യാപനത്തിന് ഒരു കാരണമാണ്.
പൗരസ്ത്യ രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും മയക്കുമരുന്നുപയോഗം ഇല്ലാതിരുന്ന കാലം കഴിഞ്ഞു പോയി. അടുത്ത കാലത്ത് നടന്ന പോലീസ് റെയ്ഡു കളിൽ പിടിച്ചെടുത്ത വലിയ അളവിലുള്ള മയക്കുമരുന്ന ശേഖരം മയക്കുമരുന്ന് ദുരുപയോഗത്തിന്റെ ഒരു കേന്ദ്ര മെന്ന ദുഷ്പേര് ഇന്ത്യയ്ക്ക് വരുത്തിവയ്ക്കുകയുണ്ടായി. മയക്കുമരുന്ന് കള്ളക്കടത്തിന്റെ പ്രധാന റൂട്ടുകളിൽ ഒന്ന് എന്ന നിലയ്ക്ക് ഭാരതത്തിനുളള പങ്ക് ലോകരാഷ്ട്ര ക്ക് | ങ്ങളിൽ ഉൽക്കണ്ഠയുയർത്തിയിട്ടുണ്ട്.
മയക്കുമരുന്ന് ദുരുപയോഗത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാൻ യുവജനങ്ങളുടെ സ്വമേധയാ ഉളള ഇടപെടൽ അത്യന്താപേക്ഷിതമാണ്. മയക്കുമരുന്നുപയോ ഗത്തിൽ നിന്നും രക്ഷ നേടാൻ വേണ്ടി സമൂഹവുമായി നിരന്തരം ബന്ധം പുലർത്തണം. അങ്ങനെ വന്നാൽ മുൻ കാലത്ത് മയക്കുമരുന്നുപയോഗിക്കുന്നവരും ഇപ്പോൾ മയക്കുമരുന്നു വിമുക്തരുമായിട്ടുള്ളവർ അവരിൽ ആ വിശ്വാസം ഉണ്ടാക്കും. മയക്കുമരുന്നിനടിമയായവർക്ക് ” ജീവിത്തോടുള്ള നിക്ഷേധാത്മകമായ സമീപനം മാറാൻ ഇത് സഹായിക്കും. ഇതിനെല്ലാം പുറമെ മാതാപിതാക്കളു ടേയും സുഹൃത്തുക്കളുടേയും ശക്തമായ മേൽനോട്ടം ഉണ്ടായിരിക്കേണ്ടതും അത്യാവശ്യമാണ്.
സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് അധി കാരികളും ജനങ്ങളും, സർക്കാർ സ്ഥാപനങ്ങളും, അന ദ്യോഗിക പുനരധിവാസ കേന്ദ്രങ്ങളും കൈകോർത്ത് പിടി ച്ച് പ്രവർത്തിക്കണം, മയക്കുമരുന്നുപയോഗിക്കുന്നയാളെ അയാൾ ഒറ്റയ്ക്കില്ലെന്ന് വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചു കൊണ്ടിരിക്കണം. അയാൾക്ക് ജീവിതത്തോട് ശുഭാപ്തി വിശ്വാസമുള്ള സമീപനം പുലർത്താനും ജീവിതത്തിനു മേൽ ഒരിക്കൽ കൂടി നിയന്ത്രണം സ്ഥാപിച്ചെടുക്കാനും കഴിഞ്ഞാൽ അതാണ് ചികിത്സയുടെ വിജയം.