ലോകജനസംഖ്യയിൽ വൃദ്ധ ജനങ്ങളുടെ എണ്ണത്തി ലുണ്ടായിക്കൊണ്ടിരിക്കുന്ന വർദ്ധനവാണ് ആധുനിക കാലഘട്ടം നേരിടുന്ന ഏറ്റവും ദൗർഭാഗ്യകരമായ പ്രതിസ ന്ധികളിലൊന്ന്. വൈദ്യശാസ്ത്രരംഗത്തെ പുരോഗതിയും കാർഷിക വിപ്ലവവുമാണ് മുമ്പൊരിക്കലുമുണ്ടാകാത്ത തരത്തിലുള്ള ഈ സാഹചര്യത്തിന് കാരണമായത്. ഇതിന്റെ ഫലമായി വൃദ്ധജനതയെ സംരക്ഷിക്കുക എന്ന പുതിയൊരു സാമൂഹ്യ ബാദ്ധ്യതകൂടി ഉടലെടുത്തിരിക്കുന്നു.
ഈ വിഷയത്തിൽ ലോകത്തിന്റെ ശ്രദ്ധയാകർഷി ക്കാൻ വേണ്ടി ഐക്യരാഷ്ട്രസഭ 1999 ലോക വൃദ്ധ ജന വർഷമായി ആചരിക്കുകയുണ്ടായി. അടുത്തകാലംവരെ വൃദ്ധജനതയുടെ പ്രശ്നങ്ങൾ ഇന്ത്യയിൽ അത്ര രൂക്ഷ മായിരുന്നില്ല. കാരണം ഇന്ത്യൻ പാരമ്പര്യമനുസരിച്ച് മക്കൾ അവരുടെ മാതാപിതാക്കളെ സംരക്ഷിക്കുകയാണ് പതിവ്. മാതാപിതാക്കളെ കുടുംബപാരമ്പര്യത്തിന്റെ സംര ക്ഷകമായാണ് കണക്കാക്കിയിരുന്നത്.
കൂട്ടുകുടുംബങ്ങളുടെ സ്ഥാനത്ത് അണുകുടുംബ ങ്ങൾ രൂപപ്പെട്ടതാണ് വൃദ്ധജന സംരക്ഷണം എന്ന പ്രശ്ന ത്തിന് കാരണമായത്. ഇന്ന് ചെറു പട്ടണങ്ങളിൽ പോലും വൃദ്ധ സദനങ്ങൾ മുളച്ച് പൊന്തുകയാണ്. നാം നമ്മുടെ പാരമ്പര്യത്തെ മറന്നുകൊണ്ട് വൃദ്ധജനങ്ങളെ വൃദ്ധ സദ നങ്ങളിലേക്കയക്കുന്നു. നമ്മുടെ മാതാപിതാക്കളോടുള്ള കടമയിൽ നിന്നും നാം ഒഴിഞ്ഞുമാറുന്നു.
വാർദ്ധക്യം, സ്നേഹവും സംരക്ഷണവും ആഗ്രഹി ക്കുന്ന കാലഘട്ടമാണ്. അത് രണ്ടാം ബാല്യമാണ്. പാശ്ചാ ത്യസംസ്കാരത്തിന്റെ അന്ധമായ അനുകരണം ഭാരതത്തെ പ്പോലൊരു രാഷ്ട്രത്തിന് ചേർന്നതല്ല. നമ്മുടെ അഭിവൃദ്ധി ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.
ലോകത്തിൽ ആരോരുമില്ലാത്ത വൃദ്ധജനങ്ങൾക്ക് വൃദ്ധസദനങ്ങൾ ആശ്വാസമായിരിക്കും. പക്ഷെ മക്കളും പേരമക്കളുമുള്ള വൃദ്ധന്മാർ വൃദ്ധസദനങ്ങളിൽ പോകേ ണ്ട അവസ്ഥ ഉണ്ടാകരുത്. വൃദ്ധജനങ്ങളെ അവരുടെ മക്കൾതന്നെ വൃദ്ധസദനങ്ങളിലാക്കുന്ന രീതി തടയുവാൻ വേണ്ട നിയമം നിർമ്മിക്കുന്നതിനെക്കുറിച്ച് സർക്കാർ ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.