സ്പെയിനിലെ സിറ്റി ഓഫ് ഗ്രാനഡയ്ക്ക് സമീപത്തുള്ള കുവേ ഡേ ലോസ് മര്‍സിലാഗോസില്‍ നിന്നാണ് ചെരിപ്പുകളും കുട്ടകളും ഉപകരണങ്ങളും കണ്ടെത്തിയത്.
മാഡ്രിഡ്: സ്പെയിനിലെ തെക്കന്‍ മേഖലയിലെ വവ്വാലുകളുടെ താവളത്തില്‍ നിന്ന് കണ്ടെത്തിയത് യൂറോപ്പിലെ തന്നെ ഏറ്റവും പഴക്കമുള്ള ചെരിപ്പെന്ന് ഗവേഷകര്‍. 6200 വര്‍ഷത്തോളം പഴക്കമുള്ള ചെരുപ്പാണ് കണ്ടെത്തിയതെന്നാണ് ഗവേഷകര്‍ വിശദമാക്കിയത്. സ്പെയിനിലെ സിറ്റി ഓഫ് ഗ്രാനഡയ്ക്ക് സമീപത്തുള്ള കുവേ ഡേ ലോസ് മര്‍സിലാഗോസില്‍ നിന്നാണ് ചെരിപ്പുകളും കുട്ടകളും ഉപകരണങ്ങളും കണ്ടെത്തിയത്.
19ാം നൂറ്റാണ്ടിലെ വേട്ടക്കാരുടെ സംസ്കാര സ്ഥലത്ത് നിന്നാണ് ഇവ കണ്ടെത്തിയതെന്നാണ് ഗവേഷകര്‍ സയന്‍സ് അഡ്വാന്‍സെസ് ജേണലില്‍ ബുധനാഴ്ച വ്യക്തമാക്കിയത്. 76 ഇനങ്ങളില്‍ റേഡിയോ കാര്‍ബണ്‍ ഡേറ്റിംഗ് നടത്തിയാണ് കാലപ്പഴക്കം കണ്ടെത്തിയിട്ടുള്ളത്. പുല്ലുകള്‍ക്ക് സമാനമായ വസ്തുക്കള്‍ക്കൊണ്ട് നിര്‍മ്മിച്ച 22 ചെരിപ്പുകളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. ആയിരക്കണക്കിന് മുന്‍പ് വടക്കന്‍ ആഫ്രിക്കന്‍ മേഖലയില്‍ ചെരിപ്പുകള്‍ നിര്‍മ്മിക്കാന്‍ പുല്ലുകള്‍ ഉപയോഗിച്ചിരുന്നതെന്നാണ് ഗവേഷകര്‍ വിശദമാക്കുന്നത്. പുല്ലുകള്‍ ചതച്ച് അവയെ ചേര്‍ത്ത് പിന്നി കുട്ടകളും ബാഗുകളും ചെരിപ്പുകളും ആദിമ മനുഷ്യര്‍ നിര്‍മ്മിച്ചതായി ഗവേഷകര്‍ നേരത്തെ കണ്ടെത്തിയിട്ടുണ്ട്.
20 മുതല്‍ 30 ദിവസം വരെ പുല്ലുകള്‍ ഉണക്കിയ ശേഷം ചെറുതായി കുതിര്‍ത്താണ് ഇത്തരം കലാവിരുതുകള്‍ തയ്യാറാക്കിയിട്ടുള്ളതെന്നാണ് ഗവേശകരുടെ നിരീക്ഷണം. അര്‍മേനിയയില്‍ നിന്ന് 5500 വര്‍ഷങ്ങള്‍ പഴക്കമുള്ള സമാനമായ ചെരിപ്പുകള്‍ നേരത്തെ കണ്ടെത്തിയിട്ടുണ്ട്. 1991ല്‍ ഇറ്റലിയില്‍ കണ്ടെത്തിയ പുരാതന മനുഷ്യന്‍ ധരിച്ചിരുന്നതാണ് ഇവയെന്നാണ് ഗവേഷകര്‍ വിശദമാക്കുന്നത്. രണ്ട് ലേസുകളും ഒറ്റവള്ളിയില്‍ കാലിനോട് ചേര്‍ത്ത് കെട്ടാവുന്ന രീതിയിലുള്ള ചെരുപ്പുകളാണ് കണ്ടെത്തിയിട്ടുള്ളത്. സമാനമായ ചെരിപ്പുകള്‍ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ പുല്ല് അല്ലാതെ മറ്റ് പല വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചത് പലപ്പോഴായി കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിയ ചെരിപ്പുകള്‍ ചിലത് ധരിച്ചവയാണ് എന്നാല്‍ ചിലത് ഉപയോഗിച്ചിട്ടില്ലാത്തവയാണ്.
Neolithic organic based artifacts, including a mallet and sandals, were recovered at the Cueva de los Murciélagos in Andalucia, southern Spain.
സംസ്കരിച്ചവരുടെ ചെരിപ്പുകളാവാം ഇവയെന്നാണ് ഗവേഷകര്‍ നിരീക്ഷിക്കുന്നത്. ഗുഹയ്ക്കുള്ളിലെ ജലാംശമില്ലാത്ത അവസ്ഥയാണ് പുരാവസ്തുക്കളെ ഇത്ര കാലം സുരക്ഷിതമായി കാത്തതെന്നാണ് ഗവേഷകര്‍ നിരീക്ഷിക്കുന്നത്. മധ്യേഷ്യയിലും ചാവ് കടലിലും പുരാവസ്തുക്കള്‍ കണ്ടെത്താന്‍ ഈര്‍പ്പം കുറഞ്ഞ കാലാവസ്ഥ സഹായകരമായിട്ടുണ്ട്. 1857ലാണ് ഈ ഗുഹയില്‍ ഖനനം ആരംഭിക്കുന്നത്. ഖനനം മൂലം പുരാവസ്തുക്കളില്‍ വലിയൊരു പങ്കിനും കേടുപാടുകള്‍ സംഭവിച്ചതായും ഗവേഷകര്‍ ജേണലില്‍ വിശദമാക്കിയിട്ടുണ്ട്.