ലോകമെമ്പാടും നടക്കുന്ന സംഭവങ്ങൾ അറിയാൻ സാധാരണക്കാരനെ സഹായിക്കുന്ന ജാലകമാണ് പത്രം. അത് മനുഷ്യന്റെ സാമൂഹികവും രാഷ്ട്രീയപരവുമായ കാഴ്ചപ്പാടുകളെയും സ്വാധീനിക്കുന്നു.
ആധുനിക ലോകത്ത് ടെലിവിഷനും റോഡിയോയും പത്രങ്ങളേക്കാൾ വേഗത്തിൽ വാർത്തകൾ നമ്മളിലെത്തി ക്കുന്നു. എന്നാൽ വാർത്തകളുടെ വിശദാംശങ്ങൾ നൽകു ന്നത് പ്രതങ്ങളാണ്. കൂടാതെ അവ വിലകുറഞ്ഞതും ആരു ടേയും സാമ്പത്തിക പരിമിതികളിൽ ഒതുങ്ങി നിൽക്കു ന്നതുമാണ്. വാർത്തകൾക്കുപുറമേ പത്രങ്ങളിൽ സമകാ ലികമായ പല വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളുണ്ടാ കും. ഇങ്ങനെ വായനക്കാർക്ക് വിജ്ഞാനം പകരുന്ന പംക്തികൾ എഡിറ്റോറിയൽ പേജിലാണ് ഉൾപ്പെടുത്തു ന്നത്.
ഒരു പരസ്യമാധ്യമെന്ന നിലയ്ക്ക് പത്രം ടെലിവിഷ നേക്കാൾ ചെലവു കുറഞ്ഞതാണ്. വായിക്കുന്നവരുടെ എ ണ്ണം കണക്കിലെടുത്താൽ പത്രങ്ങളിലെ ക്ലാസിഫൈഡ് അഡ്വർടൈസ്മെന്റ് കോളം ഏറ്റവും ചെലവുകുറഞ്ഞ പര സ്യമാർഗ്ഗമാണെന്ന് പറയാം. തീവണ്ടി സമയം മുതലായ പത്രങ്ങളിൽ വരുന്ന വിവരങ്ങൾ സാധാരണക്കാർക്ക് വള രെ ഉപകാരപ്രദമാണ്.
ഇന്ന് മിക്കവാറും പത്രങ്ങളും വ്യവസായികളുടേയോ രാഷ്ട്രീപാർട്ടികളുടേയോ നിയന്ത്രണത്തിലാണ്. ഉടമസ്ഥ രുടെ താൽപര്യങ്ങൾ സംരക്ഷിക്കുവാൻ വേണ്ടി അവ പല പ്പോഴും സത്യത്തെ വക്രീകരിക്കാറുണ്ട്. അതുകൊണ്ട് ഒരു വാർത്തയെക്കുറിച്ചുള്ള സത്യമറിയുവാൻ ഒന്നിൽ കൂടു തൽ പത്രങ്ങൾ വായിക്കേണ്ടതായി വരും. ഇത് പത്രങ്ങ ളുടെ ഒരു ന്യൂനതയായി തോന്നാമെങ്കിലും ഇതു തന്നെ യാണ് ടെലിവിഷൻ ചാനലുകളുടേയും സ്ഥിതി.