പസഫികിന്റെ ആഴത്തില്‍ നിഗൂഢതയേറിയ പൊന്‍മുട്ട കണ്ടെത്തി ഗവേഷകര്‍. ഓഗസ്റ്റ് അവസാനത്തോടെ യു.എസിലെ അലസ്കാ തീരത്തിന് അടുത്തുള്ള നാഷണൽ അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ കപ്പലിലെ മറൈൻ ബയോളജിസ്റ്റുകളാണ് പസഫികിന്റെ അടിത്തട്ടിലേക്ക് നടത്തിയ ഡൈവിങില്‍ ഈ പൊന്‍മുട്ട കണ്ടെത്തിയത്.
കണ്ടെത്തിയ വിവരം ചിത്രത്തോടുകൂടി ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് ലോകത്തെ ഇവർ അറിയിച്ചത്. ആദ്യ കാഴ്ചയിൽ തിരിച്ചറിയപ്പെടാത്ത വസ്തുവിനെ `മഞ്ഞ തൊപ്പി' എന്നാണ് ഗവേഷകർ ആദ്യം വിശേഷിപ്പിച്ചത് എന്നാൽ ഇപ്പോൾ ഇതിന് `സ്വർണ്ണ മുട്ട', `പൊന്മുട്ട' തുടങ്ങി വിശേഷണങ്ങൾ ഏറെയാണ്. മഞ്ഞനിറത്തിൽ തിളക്കത്തോടെ, താഴികക്കുടത്തിന്റെ ആകൃതിയിലുള്ള, 10 സെന്റീമീറ്റർ വ്യാസമുള്ള വസ്തു പാറയിൽ പറ്റിപ്പിടിച്ചിരിക്കുന്ന അവസ്ഥയിലാണ് കണ്ടെത്തിയത്.
സ്വർണ്ണ മുട്ട ശേഖരിച്ച് കപ്പലിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞെങ്കിലും അതിന്റെ ഉത്ഭവം മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. ഇതിനെ തിരിച്ചറിയാൻ കൂടുതൽ പരിശോധനകളും പരീക്ഷണങ്ങളും നടത്തേണ്ടതുണ്ട്. ആഴക്കടൽ എന്നും വിചിത്രമാണ്. അതിനെക്കുറിച്ച് പഠിക്കാൻ ഇനിയും ഏറെയുണ്ടെന്ന് തെളിയിക്കുന്നതാണ് ഇതെന്നും NOAA പര്യവേഷണത്തിലെ കോഡിനേറ്റർ സാം കാൻസിയോ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. നിലവിൽ 48 അംഗ സംഘവുമായി സമീപത്തുള്ള ആഴമേറിയ സമുദ്രം പരിവേഷണം ചെയ്യാനുള്ള 5 മാസത്തെ ദൗത്യത്തിലാണ്