ജലം ജീവന്റെ അമൃതാണ്. നദികൾ രാജ്യ ത്തിന്റെ രക്തധമനികളും ലോകൺമ്പമുള്ള നിക തകളെ രൂപപ്പെടുത്തിയെടുക്കുന്നതിൽ നദികൾ വള പ്രധാനപ്പെട്ട ഒരു പങ്കാണ് സഹിച്ചിട്ടുള്ളത്. എല്ലാ പുരോ ഗമന നാഗരികതകളും നദീതീരങ്ങളിൽ രൂപംകൊണ്ട് അഭിവൃദ്ധി പ്രാപിച്ചവയാണ്.
സസ്യങ്ങളുടേയും, മൃഗങ്ങളുടെയും മനുഷ്യന്റെയും നിലനിൽപിന് ഒഴിച്ചുകൂടാനാവാത്ത ശുദ്ധജലം നദികളിൽ സമൃദ്ധമായി ലഭിക്കുന്നു. ഇന്നും കാർഷിക പ്രവർത്തന ങ്ങൾ ഒരു വലിയ അളവുവരെ നദീജലത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ജലത്തിനുപുറമെ നദികൾ വഹിച്ചു കൊണ്ടുവരുന്ന വളക്കൂറുള്ള മണ്ണ് ഉൽപാദനം വർദ്ധിപ്പി ക്കാൻ സഹായിക്കുന്നു.
നദികൾ ഒരു രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് സഹായിക്കുന്നു. ഊർജ്ജോൽപാദനവും ഗതാഗതവും എളുപ്പമാക്കുന്നതിൽ നദികൾ ഒരു പ്രധാന പങ്ക് വഹി ക്കുന്നു. ജലഗതാഗതം ഏറ്റവും ചെലവുകുറഞ്ഞ ഗതാഗത മാഗ്ഗമാണ്. നദികൾ ഒരു ഭൂവിഭാഗത്തിന് സൗന്ദര്യവും വൈവിദ്ധ്യവും നൽകുന്നു. നദീതീരങ്ങളിൽ നിന്ന് സൂര്യോ ദയവും സൂര്യാസ്തമയവും കാണുന്നത് ഹൃദ്യമായ ഒരനു ഭവമാണ്.
നദികളുടെ പ്രാധാന്യം നാം തിരിച്ചറിയുന്നില്ല എന്ന ത് ദുഃഖകരമാണ്. ഇന്ന് നദീജലങ്ങളിൽ കീടനാശിനികളും രാസപദാർത്ഥങ്ങളും ഫാക്ടറികളിൽ നിന്നുള്ള വിഷം കലർന്ന് മാലിന്യങ്ങളും ധാരാളം കാണാം. നദികൾ സംര ക്ഷിക്കപ്പെടണം. സർക്കാർ നദീസംരക്ഷണം നടത്താൻ കാത്തുനിൽക്കാതെ ജനങ്ങൾ സ്വയം മുൻകൈയെടുത്ത് നദികളെ വൃത്തിയാക്കി സംരക്ഷിക്കാൻ തയ്യാറാക്കണം. പ്രകൃതിയുടെ അതുല്ല്യമായ സംഭാവനകളിൽ ഒന്നാണ് നദി. നമ്മളെല്ലാവരും നദികളെ വൃത്തിയായി സംരക്ഷി ക്കാൻ വേണ്ടി പരിശ്രമിക്കണം.