ക്യാൻസർ പോലെ അഴിമതി നമ്മുടെ സമൂഹത്തിൽ പടർന്നു പിടിച്ചിരിക്കുന്നു. രാഷ്ട്രീയം പോലും അഴിമതി മുക്തമല്ല. ചുമതലാബോധവും, ധാർമ്മികതയും, സത്യ സന്ധതയും മനുഷ്യത്വവും നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ദുരാഗ്രഹമാണ് അഴിമതിയുടെ മൂലകാരണം. സമ്പത്തിന്റെ ആകർഷണവലയത്തെ ചെറുത്തു നിൽക്കാൻ കഴിഞ്ഞാൽ മാത്രമേ നമുക്ക് ഈ തിന്മയെ വേരോടെ പിഴുതെറിയാന് കഴിയൂ.
ലളിതമായ ജീവിതവും ഉയർന്ന ചിന്തയുമായിരി ക്കണം നമ്മുടെ മുദ്രാവാക്യം. ഒരു ധനികനോട് നമുക്ക് അസൂയ തോന്നാം. എന്നാൽ അയാൾ ആദരിക്കപ്പെടു ന്നില്ല. സമൂഹം ധനികരെ ആരാധിക്കാൻ തുടങ്ങിയാൽ ജനങ്ങൾക്ക് പണത്തോടുള്ള ഭ്രാന്ത് വർദ്ധിക്കും. അതു കൊണ്ട് സമ്പത്തിന് പ്രാധാന്യം നൽകരുത്.
അഴിമതിക്കാർക്ക് കനത്ത ശിക്ഷ നൽകണം. അഴിമ തിക്കാർ നിയമത്തിന്റെ കൈയിൽ നിന്നും എളുപ്പത്തിൽ രക്ഷപ്പെടുന്നതുകൊണ്ടാണ് അഴിമതി സമൂഹത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നത്. നിയമം നിർമ്മിക്കുന്നവർ തന്നെ നിയമലംഘകരായി മാറുന്നു. ഔദ്യോഗിക കാര്യങ്ങൾക്കുണ്ടാകുന്ന കാലതാമസമാണ് അഴിമതിയുടെ മറ്റൊരു കാരണം. അതുകൊണ്ട് ഔദ്യോഗിക കാര്യങ്ങൾ ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാകുന്നു എന്ന് സർക്കാർ ഉറപ്പുവരുത്തണം. ഇത് അഴിമതിയുടെ തോത് കുറയ്ക്കാൻ സഹായിക്കും. സമീപനത്തിലുള്ള മാറ്റം കൊ ണ്ടുമാത്രമേ അഴിമതി തുടച്ചു മാറ്റാനാകൂ.