ഇന്ത്യയിൽ അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന വ്യാജ സർവകലാശാലകളുടെ പട്ടിക പുറത്തുവിട്ട് യുജിസി
ന്യൂഡൽഹി : ഇന്ത്യയിൽ സർക്കാർ അംഗീകാരമില്ലാതെ യൂണിവേഴ്സിറ്റി എന്ന പേരിൽ പ്രവർത്തിക്കുന്ന വ്യാജ സർവകലാശാലകളുടെ പട്ടിക യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ പുറത്തുവിട്ടു. ഈ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും യുജിസി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം വ്യാജ സ്ഥാപനങ്ങൾക്കെതിരെ വിദ്യാർത്ഥികളും രക്ഷാകർത്താക്കളും ജാഗ്രത പാലിക്കുന്നതിനാണ് പട്ടിക പുറത്തിറക്കുന്നത് എന്നും യുജിസി വ്യക്തമാക്കി.
ഡൽഹിയടക്കമുള്ള നിരവധി സംസ്ഥാനങ്ങളിൽ വ്യാജ സർവകലാശാലകൾ പ്രവർത്തിക്കുന്നുണ്ട്. കർണാടകയിലെ ബദഗൻവി ഗവൺമെന്റ് വേൾഡ് ഓപ്പൺ യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ സൊസൈറ്റിയും പുതുച്ചേരിയിലെ ശ്രീ ബോധി അക്കാദമി ഓഫ് ഹയർ എജ്യുക്കേഷനും കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ് മെഡിസിനും വ്യാജ സർവകലാശാലകളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഏറ്റവും കൂടുതൽ വ്യാജ സർവകലാശാലകൾ ഉള്ളത് ഡൽഹിയിലാണ്. ഏഴു വ്യാജന്മാരാണ് ഡൽഹിയിൽ അംഗീകാരമില്ലാതെ സർവകലാശാല എന്ന പേരിൽ പ്രവർത്തിക്കുന്നത്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ആൻഡ് ഫിസിക്കൽ ഹെൽത്ത് സയൻസസ് (AIPHS)
സ്റ്റേറ്റ് ഗവൺമെന്റ് യൂണിവേഴ്സിറ്റി,
കൊമേഴ്‌സ്യൽ
യൂണിവേഴ്‌സിറ്റി ലിമിറ്റഡ്,
യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി,
വൊക്കേഷണൽ യൂണിവേഴ്സിറ്റി
ADR- സെൻട്രിക് ജൂറിഡിക്കൽ
യൂണിവേഴ്സിറ്റി,
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എഞ്ചിനീയറിംഗ്,
സ്പിരിച്വൽ യൂണിവേഴ്സിറ്റി എന്നിവയാണ് ഡൽഹിയിൽ പ്രവർത്തിക്കുന്ന വ്യാജ സർവ്വകലാശാലകൾ.