ആധുനിക യുഗം ശാസ്ത്രീയ യുഗമാണ്. ശാസ്ത്രമി ല്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് ഇന്ന് ചിന്തിക്കുവാൻ പോലും സാധിക്കുകയില്ല. ഇന്ന് എല്ലാ തിന്മകൾക്കുമുള്ള ഒരു മറുമരുന്നായാണ് ശാസ്ത്രത്തെ കാണുന്നത്. ജീവി തത്തെ കൂടുതൽ സുഖകരമാക്കിയതിനു പുറമെ ശാസ്ത്രം മനുഷ്യന് ശാസ്ത്രീമായ കാഴ്ചപ്പാട്ട് പ്രദാനം ചെയ് തിരിക്കുന്നു. ഈ ശാസ്ത്രീയമായ കാഴ്ചപ്പാട് ഭാവിയിലെ പുരോഗതിക്കും വളർച്ചയ്ക്കും അത്യന്താപേക്ഷിതമാണ്.
ഗതാഗതത്തിന്റേയും ആശയവിനിമയത്തിന്റെയും - ലോകത്ത് ശാസ്ത്രം അത്ഭുതങ്ങൾ കാഴ്ചവെച്ചിരിക്കു ന്നു. ഇന്ന് മനുഷ്യൻ കരയിലൂടെ വേഗത്തിൽ സഞ്ചരിക്കു ന്നു. ആകാശത്തിലൂടെ പറക്കുന്നു. അലയാഴിയിലൂടെ ഊ ളയിടുന്നു. ടെലിഫോൺ, ടെലിഗ്രാഫ്' ഇന്റർനെറ്റ് എന്നി വയുടെ കണ്ടുപിടുത്തത്തോടെ ഉത്പാദനം വർദ്ധിച്ചു. വൈദ്യശാസ്ത്ര രംഗത്തെ കണ്ടുപിടുത്തങ്ങൾ ജീവിതത്തെ സന്തുഷ്ടവും സുരക്ഷിതവുമാക്കുകയും ആയുർദൈർ ഘ്യം വർദ്ധിപ്പിക്കുകയും ചെയ്തു.
ശാസ്ത്രം മനുഷ്യജീവിതത്തെ കൂടുതൽ സന്തുഷ് ടവും ആരോഗ്യകരവും സുഖകരവുമാക്കിത്തീർത്തു. അത് മനുഷ്യരിൽ പുരോഗമന ചിന്തയും അന്വേഷണ താൽ പര്യവും വളർത്തി. ഏത് സാങ്കേതിക പ്രവർത്തനത്തി ന്റേയും താൽപര്യം മനുഷ്യതാൽപ്പര്യമായിരിക്കണം എന്ന് നാം മനസ്സിലാക്കിയാൽ ശാസ്ത്രം തീർച്ചയായും എല്ലാ തിന്മകൾക്കുമുള്ള മറുമരുന്നു തന്നെയാണ്.