ന്യൂഡൽഹി • പരുക്കിനെത്തു ടർന്നു വിശ്രമത്തിലായിരുന്ന കെ.എൽ. രാഹുലിനെയും ശ്രേയസ് അയ്യരെയും ഉൾപ്പെടുത്തി ഏഷ്യാ കപ്പിനുള്ള 17 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഇതോടെ ഏകദിന ലോകകപ്പ് ടീമിൽ ഇരു വരും ഉണ്ടാകുമെന്ന് ഏറക്കുറെ ഉറപ്പായി. വിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ മികച്ച പ്രക ടനം നടത്തിയ തിലക് വർമയാണ് ടീമിലെ പുതുമുഖം. റിസർവ് താരമായി മലയാളി താരം സഞ്ജു സാംസണെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാൻ കിഷനും വിൻഡീസിൽ നിരാശപ്പെടുത്തിയ ഓപ്പണർ ശു ഭ്മാൻ ഗില്ലും ടീമിൽ സ്ഥാനം നി ലനിർത്തിയപ്പോൾ യശസ്വി ജയ് സ്വാൾ പുറത്തായി. പരുക്കി നെത്തുടർന്നു ഏറെക്കാലം പുറ ത്തായിരുന്ന പേസർ ജസ്പ്രീത് ബുമ്ര ഏകദിന ടീമിൽ തിരിച്ചെ ത്തി. അയർലൻഡിനെതിരെ തി ളങ്ങിയ പ്രസിദ്ധ് കൃഷ്ണയാണ് ടീമിലെ നാലാം പേസർ, രവീന്ദ്ര ജഡേജയും അക്ഷർ പട്ടേലും സ്പിൻ ബോളിങ് ഓൾ റൗണ്ടർ മാരായി ടീമിൽ ഇടംപിടിച്ചു. കുൽദീപ് യാദവ് ടീമിലെ ഏക സ്പിന്നറായി.
ശ്രേയസിന്റെ പരുക്കു പൂർണ മായി ഭേദപ്പെട്ടുവെന്നും കള ത്തിൽ ഇറങ്ങാൻ സജ്ജനാണ ന്നും ബിസിസിഐ സിലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ വ്യക്തമാക്കി. കെ. എൽ.രാഹുലിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
ബാറ്റർമാർ
രോഹിത് ശർമ, ശുഭ്മൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, തിലക് വർമ
വിക്കറ്റ് കീപ്പർമാർ
കെ.എൽ.രാഹുൽ, ഇഷൻ കിഷൻ, സഞ്ജു സാംസൺ (റിസർവ്)
ഓൾറൗണ്ടർമാർ
ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, ഷാർദൂൽ ഠാക്കൂർ
ബോളർമാർ
ജസ്പ്രീത് ബും, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്