വിലക്കയറ്റം പോലെ സാധാരണക്കാരന്റെ താല്പര്യ ങ്ങൾക്കും രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥിതിക്കും ഇത്രയധികം ദോഷം ചെയ്യുന്ന മറ്റൊന്നുമില്ല. അവികസിത മായ ഒരു സമ്പദ്വ്യവസ്ഥയിൽ സാമ്പത്തിക വളർച്ചയുടെ പ്രാരംഭഘട്ടത്തിൽ ഒരു സമ്പദ്വ്യവസ്ഥയിൽ സാമ്പത്തിക വളർച്ചയുടെ പ്രാരംഭഘട്ടങ്ങളിൽ വിലകളുടെ കാര്യത്തിൽ ഉണ്ടാകുന്ന ചെറിയ വർദ്ധനവ് ഒഴിച്ചുകൂടാനാവാത്തതാണ്. എന്നാൽ അമിതമായ വിലക്കയറ്റം രാജ്യത്തിന്റെ
സാമ്പത്തിക വളർച്ചയെ ദോഷകരമായി ബാധിക്കുന്നു. ദരിദ്ര
രും ഇടത്തരക്കാരും വിലക്കയറ്റം മൂലം വളരെയധികം
കഷ്ടപ്പാടുകൾ സഹിക്കേണ്ടിവരുന്നു.
പണത്തിന്റെ തോത് ജി.ഡി.പി യേക്കാൾ കൂടുത ലാകുമ്പോൾ വിലക്കയറ്റം സൃഷ്ടിക്കപ്പെടുന്നു. റവന്യൂ കമ്മറ്റി നികത്താൻ വേണ്ടി പുതിയ കറൻസി അച്ചടിക്കു ന്നത് വിലക്കയറ്റത്തിന്റെ തോത് വർദ്ധിപ്പിക്കുന്നു. കറൻസികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ജനങ്ങളുടെ കൈവശമുള്ള പണത്തിന്റെ തോത് വർദ്ധിക്കുന്നു. ഇതിന് അനുസൃതമായി ഉൽപ്പാദനം വർദ്ധിക്കാതെ വരുമ്പോൾ സാധനങ്ങളുടെ വില വർദ്ധിക്കുന്നു.
ജനസംഖ്യാവർദ്ധനവ് വിലക്കയറ്റത്തെ വളരെയധി കം സ്വാധീനിക്കുന്ന ഘടകമാണ്. ജനസംഖ്യ വർദ്ധിക്കു മ്പോൾ ആവശ്യം വർദ്ധിക്കുന്നു. ഉൽപ്പാദനരംഗത്തെ പ ത്യേകിച്ച് കാർഷികോൽപാദനരംഗത്തെ, തകർച്ച വിലക്ക യറ്റത്തിന് വഴിതെളിക്കുന്നു. ഉൾപ്പാദന മാന്ദ്യം മൂലം ആവ ശ്യത്തിനുള്ള ഉൽപ്പന്നങ്ങൾ മാർക്കറ്റിലെത്താതെ വരിക യും അതിന്റെ ഫലമായി വിലക്കയറ്റം ഉണ്ടാകുകയും ചെയ്യുന്നു.
ഓരോ പ്രാവശ്യം വിലക്കയറ്റം ഉണ്ടാകുമ്പോഴും സർക്കാർ ജീവനക്കാരും മറ്റ് സംഘടിത തൊഴിലാളികളും ശമ്പള വർദ്ധനവ് ആവശ്യപ്പെടും. മിക്കപ്പോഴും അവരുടെ ആവശ്യങ്ങൾ അംഗീകരിക്കും. പക്ഷേ ഇത് പ്രശ്നത്തിന് പരിഹാരമാകുകയില്ല. ഓരോ ശമ്പള വർദ്ധനവും വിലക്ക യറ്റത്തിന് വഴി തെളിയിക്കുന്നു. വിലക്കയറ്റമാകട്ടെ വർദ്ധി പ്പിച്ച ശമ്പളനിരക്കിനേക്കാൾ ഉയർന്ന തോതിലുമായിരി
സർക്കാരിന്റെ ചില നയങ്ങളും വിലക്കയറ്റം സൃഷ്- മൊരു ടിക്കുന്നു. അധിക വരുമാനത്തിനുവേണ്ടി പലപ്പോഴും ക റയിൽവേക്കൂലി, ചാക്കുകൂലി, പോസ്റ്റൽ ചാർ, ഉരുക്ക് ഇരുമ്പ് മുതലായ പൊതു മേഖലയിൽ ഉൾപ്പാദിപ്പിക്കുന്ന ഉദാഹ ഉൽപ്പന്നങ്ങൾ എന്നിവയുടെ വില സർക്കാർ വർദ്ധിപ്പി ക്കാറുണ്ട്. ഇത് സമ്പദ്വ്യവസ്ഥയുടെ മേലുളള വിലക്കയറ്റ ത്തിന്റെ സമ്മർദ്ദത്തെ സങ്കീർണ്ണമാക്കുന്നു. മോശം കാലവ ർഷം, വ്യാവസായിക ഉൽപാദനത്തകർച്ച, രൂപയുടെ മൂല്യത്തകർച്ച എന്നിവ വിലക്കയറ്റത്തിന് കാരണമാകുന്നു. കള്ളപ്പണത്തിന്റെ മക്കും വിലക്കയറ്റം രൂക്ഷമാകുന്ന തിൽ വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
വിലക്കയറ്റം നിശ്ചിത വരുമാനം മാത്രമുളള ജനവി ഭാഗങ്ങളെ ദോഷകരമായി ബാധിക്കുന്നു. വിലക്കയറ്റം ഇന്ത്യയിൽ അഴിമതിക്കും ധാർമ്മിക തകർച്ചയ്ക്കും കാരണ മാകുന്നു. ശമ്പളം കൊണ്ട് ജീവിക്കുന്നവർക്കും നിശ്ചിത വരുമാനം മാത്രം ഉള്ളവർക്കും മാന്യമായ ജീവിതം അസാ ദ്ധ്യമായിത്തീരുന്നു. ഇത് അഴിമതിക്ക് കാരണമാകുന്നു. നിശ്ചിത ശമ്പളമുളളവരുടെ സ്ഥിതി ദുരിതപൂർണ്ണമാണെ ൺങ്കിൽ അസംഘടിതരായ കോടിക്കണക്കിന് സാധാരണ ക്കാരുടെ സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ.വിലക്കയറ്റം തടയണമെങ്കിൽ അവശ്യവസ്തുക്കൾ ന്യായവില ഷോപ്പുകളിലൂടെ കുറഞ്ഞ വിലയ്ക്ക് വിതര ണം ചെയ്യണം. അവശ്യവസ്തുക്കൾ പൂഴ്ത്തിവെയ്ക്ക ന്നത് തടയാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരി ക്കണം. ജനസംഖ്യാവർദ്ധനവ് നിയന്ത്രിക്കുകയും അവശ്യ വസ്തുക്കളുടെ കയറ്റുമതി നിരോധിക്കുകയും വേണം.