വിദ്യാസമ്പന്നരായ പൗരന്മാർ ഒരു രാഷ്ട്രത്തിന്റെ സമ്പ ത്താണ്. സാക്ഷരത ഒരു രാഷ്ട്രത്തെ സാമ്പത്തികവും ശാസ്ത്രീയവും സാസ്കാരികവുമായ പുരോഗതിക്ക് സഹാ യിക്കുന്നു. അത് സാമൂഹ്യ തിന്മകളെ തുടച്ചു നീക്കാൻ സഹാ യിക്കുന്നു. ഏറ്റവും മികച്ച ഭരണക്രമം എന്ന് വിശേഷി പ്പിക്കപ്പെടുന്ന ജനാധിപത്യത്തിന്റെ നിലനിൽപിനും അത് അത്യന്താപേക്ഷിതമാണ്.
ജനാധിപത്യം വിജയിക്കണമെങ്കിൽ ജനങ്ങൾ ശരി യായ തെരഞ്ഞെടുപ്പ് നടത്തണം. വിദ്യാസമ്പന്നരായ ജന തയ്ക്ക് മാത്രമേ ഒരു സർക്കാരിന്റെ നയങ്ങളെയും പദ്ധ തികളെയും വിലയിരുത്താൻ കഴിയൂ. സാക്ഷരത തങ്ങ ളുടെ കടമകളേയും അവകാശങ്ങളേയും കുറിച്ച് ജനങ്ങളെ ബോധവാൻമാരാക്കുന്നു.
സാക്ഷരത ചൂഷണത്തെ തടയുകയും അതുവഴി സാമ്പ ത്തിക പുരോഗതിക്ക് സഹായിക്കുകയും ചെയ്യുന്നു. സാമൂ ഹ്യ തിന്മകളായ സ്ത്രീധനം വർഗ്ഗീയത എന്നിവ ഒരു പരിധി വരെ ഇല്ലാതാക്കാൻ സാധിക്കും. ചുരുക്കി പറഞ്ഞാൽ സുഖകരവും വിജയകരവുമായ ജീവിതം നയിക്കാൻ സാക്ഷരത അത്യാവശ്യമാണ്.