ഇന്ത്യൻ ജനാധിപത്യത്തിന്റെ നെടുംതൂണുകളാണ് ലെജിസ്ലേറ്റീവും എക്സിക്യൂട്ടിവും ജുഡീഷ്യറിയും, ഭരണ ഘടന ഉറപ്പു നൽകുന്ന പൗരാവകാശങ്ങൾ ഉറപ്പു നൽ കുന്നതിൽ സുപ്രിംകോടതിയും ഹൈക്കോടതികളും കീഴ്ക്കോടതികളും അടങ്ങുന്ന ഇന്ത്യൻ നീതി നിർവ്വഹണ വ്യവസ്ഥിതിക്ക് വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിക്കാ നുള്ളത്. അതുകൊണ്ടുതന്നെ കോടതികൾ അവകാശങ്ങ ളുടെ കാവൽ നായ്ക്കളാണെന്ന് പറയാം.
പൊതുതാൽപര്യമുള്ള വിഷയങ്ങളിലെ കോടതി കളുടെ ഇടപെടലും എക്സിക്യൂട്ടീവ് നൽകുന്ന നിർദ്ദേ ശങ്ങളും കോടതികളുടെ ബഹുമാന്യത വർദ്ധിപ്പിച്ചിട്ടുണ്ട്. പൗരന്മാരുടെ, ഭരണഘടനാപരവും മാനുഷികവുമായ അവ കാശങ്ങൾ എപ്പോഴൊക്കെ എവിടെയൊക്കെ ചവിട്ടിയര ക്കപ്പെട്ടിട്ടുണ്ടോ; അപ്പോഴൊക്കെ അവിടെയൊക്കെ കോട തികൾ മുന്നോട്ടുവരികയും പൗരാവകാശങ്ങൾ സംരക്ഷി ക്കപ്പെടുന്നു എന്നുറപ്പുവരുത്താൻ നടപടികൾ സ്വീകരി ക്കുകയും ചെയ്യുന്നു.
നീതിന്യായ വ്യവസ്ഥിതി അഴിമതി വിമുക്തമായിരി ക്കണം. അഴിമതി രഹിതമായ ഒരു നീതിന്യായ വ്യവസ്ഥി തിക്കു മാത്രമേ അതിന്റെ ചുമതലകൾ ആത്മാർത്ഥമായി നിർവ്വഹിക്കാൻ സാധിക്കുകയുള്ളൂ. അടുത്ത കാലത്തായി പൊതുജനതാൽപര്യം പ്രതിഫലിക്കാത്തതിന്റെ പേരിൽ കോടതിവിധികൾ വിമർശിക്കപ്പെട്ടിട്ടുണ്ട്. ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനേക്കാൾ കച്ചവട താൽപ്പര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നതിന്റെ പേരിൽ നീതിന്യായ വ്യവസ്ഥ വിരിക്കപ്പെടുന്നുണ്ട്. ഈ സാഹ ചര്യം തികച്ചും അപകടകരമാണ്. ജനങ്ങൾ നീതിന്യായ വ്യവസ്ഥയിൽ അവിശ്വാസം കാണിക്കുകയും കോടതികൾ ക്കെതിരെ പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയും ചെയ്യു വാൻ തുടങ്ങിയാൽ നീതിന്യായ വ്യവസ്ഥിതിയുടെ അടി തന്നെ ദുർബലമാകും.
അവകാശങ്ങളുടെ സംരക്ഷകർ എന്ന നിലയിൽ ജനങ്ങൾ കോടതികളിൽ അർപ്പിച്ചിട്ടുള്ള വിശ്വാസമാണ് അവരെ സമാധാനത്തോടെ ജീവിക്കാനും ശുഭാപ്തി വിശ്വാസമുള്ളവരാകാനും പ്രേരിപ്പിക്കുന്നത്. ഒരിക്കൽ ആ വിശ്വാസം നഷ്ടപ്പെട്ടാൽ അതിന്റെ ഫലം അരാജകത്വ മായിരിക്കും. അതുകൊണ്ട് തന്നെ കോടതികളുടെ മാന്യത സംരക്ഷിക്കുകയും ജനങ്ങൾക്ക് കോടതികളിലുള്ള വി ശ്വാസം ഉറപ്പിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിത മാണ്.