ഒരു മാതൃകാസമൂഹത്തിൽ എല്ലാവരും ഒന്നല്ലെങ്കിൽ മറ്റൊരു തൊഴിലിൽ ഏർപ്പെട്ടിരിക്കും. അങ്ങനെ അവർ സമൂഹത്തിന്റെ വളർച്ചയ്ക്ക് സഹായിക്കും. തൊഴിലില്ലാ പ്പടയെക്കൊണ്ട് നിറഞ്ഞ ഒരു സമൂഹം എന്നും പ്രശ്നങ്ങ ളെ നേരിടേണ്ടിവരും.
തൊഴിലില്ലായ്മ ഒരു ആഗോള പ്രതിഭാസമാണ്. നമ്മു ടെ രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണ്. തൊഴിലില്ലായ്മയുടെ ഒരു കാരണം അമിതമായ ജനസംഖ്യയാണ്. അപര്യാപ്തവും അനുയോ ജ്യമല്ലാത്തതുമായ വിദ്യാഭ്യാസമാണ് മറ്റൊരു കാരണം.
നമ്മുടെ വിദ്യാർത്ഥികൾ തങ്ങളുടെ വിദ്യാഭ്യാസ ജീ വിതത്തിന്റെ വലിയൊരു പങ്ക് പുസ്തകങ്ങളിൽ നിന്നുള്ള വിജ്ഞാന സമ്പാദനത്തിനായി ചെലവഴിക്കുന്നു. അവർക്ക് പ്രായോഗികമായ പരിജ്ഞാനം ലഭിക്കുന്നില്ല. നമ്മുടെ തൊഴിൽ പരിശീലന കേന്ദ്രങ്ങൾ വളരെ നിലവാരം കുറ വയാകയാൽ അവയിൽ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാ ർത്ഥികൾ പരിതാപകരമായ രീതിയിൽ കഴിവുകെട്ടവരാ യിത്തീരുന്നു.
വ്യവസായവൽക്കരണം കൊണ്ട് തൊഴിലില്ലായ്മ ഒരു പരിധിവരെ പരിഹരിക്കാനാകും. കാർഷിക മേഖലയ്ക്ക് ഗ്രാമീണ ജനതയ്ക്ക് തൊഴിൽ നൽകാനാകും. വ്യവസാ യവൽക്കരണം ഊർജ്ജിതമാകണമെങ്കിൽ സ്വകാര്യമേഖ ലയെ പ്രോത്സാഹിപ്പിക്കണം. എന്തായാലും സ്വകാര്യ വൽക്കരണത്തിന് ഒരു നിയന്ത്രണം ആവശ്യമാണ്. സ്വകാ ര്യമേഖലയെ സംബന്ധിച്ചിടത്തോളം ദേശീയ താൽപ്പര്യ ത്തേക്കാൾ ലാഭത്തിലായിരിക്കും ഊന്നൽ. എന്നാലും സ്വാകര്യമേഖലയെ പൂർണ്ണമായും അവഗണിക്കുന്നത് അബ ദ്ധമായിരിക്കും. കാരണം സ്വകാര്യമേഖലയ്ക്ക് ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകും.