ഒളിമ്പിക്സിന്റെ ചരിത്രം വളരെ പഴക്കമുള്ളതാണ്. ബി.സി. 776 ലാണ് ആദ്യത്തെ ഒളിമ്പിക്സ് നടന്നത്. തെ ക്കു കിഴക്കൻ ഗ്രീസിലെ ഒളിമ്പിയയിലാണ് ആദ്യത്തെ ഗെയിംസ് അരങ്ങേറിയത്. ആദ്യത്തെ ഒളിമ്പിക്സ് ഗ യിംസ് അഞ്ച് ദിവസം നീണ്ടു നിന്നു. ഇന്ന് നാലുവർഷം കൂടുമ്പോഴാണ് ഒളിമ്പിക്സ് നടത്തുന്നത്. ലോകത്തിലെ ഏതാണ്ടെല്ലാ രാജ്യങ്ങളും ഒളിമ്പിക്സിൽ പങ്കെടുക്കുന്നു.തുടക്കത്തിൽ ഒളിമ്പിക്സിനെ ഒരു മതപരമായ ഉത്സവ മായാണ് കണക്കാക്കിയിരുന്നത്. ഗ്രീക്കുകാർ മാത്രമാണ് അതിൽ പങ്കെടുത്തിരുന്നത്. ഗ്രീക്കുകാരുടെ പ്രധാന ദൈ വമായ സിയൂസ് ദേവന്റെ ബഹുമാനാർത്ഥമാണ് ഒളിമ്പി ക്സ് നടത്തപ്പെട്ടിരുന്നത്. മത്സരങ്ങളിൽ പങ്കെടുക്കുന്നതി ദേവന്റെ ക്ഷേത നുമുമ്പ് ഓരോ കളിക്കാരനും സിയൂസ് ത്തിൽ ആരാധന നടത്തും. ക്ഷേത്രത്തിൽ നട്ടുപിടിപ്പിച്ച ഒലീവ് മരത്തിന്റെ ചില്ലകൾ ഓരോ മത്സരത്തിലെയും വിജയിക്ക് ലമ്മാനമായി നൽകുമായിരുന്നു. അക്കാലത്ത് സ്ത്രീകൾ ഒളിമ്പിക്സ് മത്സരങ്ങളിൽ പങ്കെടുത്തിരുന്നില്ല.
എ.ഡി 394-ൽ ഗ്രീസ് കീഴടക്കിയ തെയഡോഷ്യസ് എന്ന റോമൻ രാജാവ് ഒളിമ്പിക്സ് മത്സരങ്ങൾ നിരോ ധിച്ചു. 1896-ൽ ഫ്രഞ്ചുകാരനായ പിയറി.ഡി.ക്യൂബർട്ടിൻ പ്രഭു ഒരിക്കൽ കൂടി ഒളിമ്പിക്സ് മത്സരങ്ങൾ പുനരാ രംഭിച്ചു. ആധുനിക ഒളിമ്പിക്സ് ഗ്രീസിന്റെ തലസ്ഥാന മായ ഏഥൻസിലാണ് നടത്തപ്പെട്ടത്. 1896 ന് ശേഷം ഒളിമ്പിക്സ് മത്സരങ്ങൾ തടസ്സമില്ലാതെ നടന്നുവരുന്നു.
ഒളിമ്പിക്സ് മത്സരങ്ങളുടെ വേദി തീരുമാനിക്കുന്നത് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയാണ്. ഒളിമ്പിക്സിന്റെ ആദ്യ ദിവസം ഒളിമ്പിക്സ് നടക്കുന്ന രാജ്യത്തിന്റെ ഭരണാ ധികാരി മത്സരങ്ങൾ ആരംഭിച്ചതായി ഔപചാരികമായി പ്രഖ്യാപിക്കും. തൊട്ടുമുമ്പത്തെ ഒളിമ്പിക്സ് നടത്തിയ രാജ്യത്തിന്റെ പ്രതിനിധി ഒളിമ്പിക്സ് പതാക ആതിഥേയർക്ക് കൈമാറും.ഒളിമ്പിക്സ് ദീപം പ്രധാന സ്റ്റേഡിയത്തിലേക്ക് കൊ ണ്ടുവരികയും ഗെയിംസ് കഴിയുന്നതുവരെ അണയാതെ സൂക്ഷിക്കുകയും ചെയ്യും. ഒളിമ്പിക്സിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ മാർച്ച് പാസ്റ്റിനായി അണിനിരക്കും. മാർച്ച് പാസ്റ്റിന്റെ തുടക്കത്തിൽ ഗ്രീക്ക് ടീമും അവസാനം ആതിഥേയ രാഷ്ട്രവും അണിനിരക്കും. മത്സരങ്ങളുടെ അവസാ ന ദിവസം നടക്കുന്ന സമാപനച്ചടങ്ങിൽ വെച്ച് ഒളിമ്പിക് സ് ദീപം അണയ്ക്കും.