തമിഴ് സിനിമ മേഖലയിലെ പ്രധാന നടനും നിർമ്മാതാവും ഗാനരചയിതാവുമാണ് മക്കൾ സെൽവൻ എന്നറിയപ്പെടുന്ന വിജയ് സേതുപതി. വിജയ് സിനിമ ജീവിതത്തിന് മുമ്പ് ഒരു അക്കൗണ്ടന്റ് ആയിട്ട് ജോലി ചെയ്യുകയായിരുന്നു.സിനിമയിൽ അദ്ദേഹം ആദ്യം ചെറിയ സപ്പോർട്ടിങ് റോളുകൾ ചെയ്തിരുന്നു. അഞ്ച് വർഷത്തോളം അദ്ദേഹം ചെറിയ റോളുകളിൽ വന്നു.
സീനു രാമസമിയുടെ തെന്മേർക് പരുവകട്രിന് (2010) ആണ് വിജയുടെ ആദ്യ നായകനായുള്ള സിനിമ. പിന്നീട് സുന്തരപന്ത്യൻ (2012) എന്ന സിനിമയിൽ വില്ലൻ കഥാപാത്രം, പിസ്സ (2012) , നടുവിലെ കൊഞ്ചം പാകാത്ത (2012) എന്ന ചിത്രങ്ങളിൽ നായക വേഷം ലഭിച്ചു. തുടർന്നുള്ള അദ്ദേഹത്തിന്റെ സിനിമകൾ വൻവിജയവും കൂടാതെ അദ്ദേഹത്തിന്റെ താര പദവി ഉയരുകയും ചെയ്തു. സൂന്ത് കവ്വും (2013), ഇദ്ധർകുതനെ അസൈപെട്ടെയ് ബലകുമാര (2013), പണ്ണിയരും പദ്മിനിയും(2014), നാനും രൗഡി താൻ (2015), സേതുപതി,കാതലും കടന്ത് പോകും (2016), ധർമ ദുരൈ (2016), കവൻ (2017), വിക്രം വേദ (2017), കറുപ്പൻ (2017), ചെക്ക ചിവന്ത വാനം (2018) , 96 (2018) എന്നി ചിത്രങ്ങൾ വൻവിജയം ആയി തീരുകയും വിജയ് സേതുപതി വിജയവും പ്രശസ്തിമുയുള്ള ഇന്ത്യൻ താരമായി തമിഴ് സിനിമയിൽ തിളങ്ങുന്നു ഇത് അദ്ദേഹത്തിന് മക്കൾ സെൽവൻ എന്ന പേര് സമ്മാനിച്ചു.