നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയില്‍ പഠിക്കാം; അപേക്ഷ ജനുവരി മൂന്ന് വരെ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (എൻ.ഐ.എഫ്.ടി.) 16 കേന്ദ്രങ്ങളിലായി നടത്തുന്ന ഫാഷൻ ഡിസൈനിങ്/ടെക്നോളജി ബിരുദ, പോസ്റ്റ്ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ജനുവരി മൂന്ന് വരെ അപേക്ഷിക്കാം.
കാമ്പസുകൾ: ബംഗളൂരു, ഭോപാൽ, ഭുവനേശ്വർ, ചെന്നൈ, കംഗ്റ, കണ്ണൂർ, കൊൽക്കത്ത, മുംബൈ, ഷില്ലോങ്, ശ്രീനഗർ, ഗാന്ധിനഗർ, ഹൈദരാബാദ്, ജോദ്പുർ, ന്യൂഡൽഹി, പട്ന, റായ്ബറേലി.
കണ്ണൂർ കേന്ദ്രത്തിലെ പ്രോഗ്രാമുകൾ:ബി.ഡിസ്- ഫാഷൻ ഡിസൈൻ, ടെക്സ്റ്റൈൽ ഡിസൈൻ, ഫാഷൻ കമ്യൂണിക്കേഷൻ; ബി.എഫ്.ടെക്. എം.ഡിസ്., എം.എഫ്.എം. പ്ലസ്ടു പരീക്ഷ കേരളത്തിൽ പൂർത്തിയാക്കിയവർക്ക് കണ്ണൂരിലെ ഡൊമിസൈൽ വിഭാഗ സീറ്റിന് അർഹതയുണ്ട്. അപേക്ഷാസമയത്ത് താത്പര്യം അറിയിക്കണം.
യു.ജി.: ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡിസ്.), ബാച്ചിലർ ഓഫ് ഫാഷൻ ടെക്നോളജി (ബി.എഫ്.ടെക്.): ഫാഷൻ ഡിസൈൻ, ലതർ ഡിസൈൻ, അക്സസറി ഡിസൈൻ, ടെക്സ്റ്റൈൽ ഡിസൈൻ, ഫാഷൻ കമ്യൂണിക്കേഷൻ എന്നീ സവിശേഷ മേഖലകളിലാണ് ബി.ഡിസ്. പ്രോഗ്രാം. പ്ലസ്ടു/തത്തുല്യ പരീക്ഷ നാഷണൽ ഓപ്പൺ സ്കൂൾ സീനിയർ സെക്കൻഡറി സ്കൂൾ പരീക്ഷ തുടങ്ങിയവ ജയിച്ചവർക്ക് അപേക്ഷിക്കാം.
അപ്പാരൽ പ്രൊഡക്ഷൻ ബി.എഫ്.ടെക്: ഫിസിക്സ്, മാത്തമാറ്റിക്സ് പഠിച്ച്, പ്ലസ്ടു/തത്തുല്യ പരീക്ഷ ജയിച്ചവർ, നാഷണൽ ഓപ്പൺ സ്കൂൾ പ്ലസ്ടുതല പരീക്ഷ (ഫിസിക്സ്, മാത്തമാറ്റിക്സ് ഉൾപ്പെടെ കുറഞ്ഞത് അഞ്ചുവിഷയങ്ങൾ പഠിച്ച്) ജയിച്ചവർ എന്നിവർക്ക് അപേക്ഷിക്കാം. പ്ലസ്ടുവിനു തുല്യമെന്ന് അംഗീകരിച്ച ചില വിദേശയോഗ്യത ഉള്ളവർക്കും (ബി.എഫ്.ടെക്കിന് വിഷയ വ്യവസ്ഥകൾ ഉണ്ടാകും) അപേക്ഷിക്കാം.
പി.ജി.: മാസ്റ്റർ ഓഫ് ഡിസൈൻ (എം.ഡിസ്.), മാസ്റ്റർ ഓഫ് ഫാഷൻ മാനേജ്മെന്റ് (എം.എഫ്.എം.), മാസ്റ്റർ ഓഫ് ഫാഷൻ ടെക്നോളജി (എം.എഫ്.ടെക്.). വിവിധ പ്രോഗ്രാമുകളിലായി ഏതെങ്കിലും വിഷയത്തിൽ ബിരുദം, ബി.ഇ./ബി.ടെക്. ബിരുദം, നിഫ്റ്റിൽനിന്നും ബി.എഫ്.ടെക്., നിഫ്റ്റ്/എൻ.ഐ.ഡി.യിൽനിന്നും കുറഞ്ഞത് മൂന്നുവർഷം ദൈർഘ്യമുള്ള ഡിപ്ലോമ തുടങ്ങിയവ നേടിയവർക്ക് അപേക്ഷിക്കാം.
ഗവേഷണപ്രോഗ്രാമുകളിലേക്ക് പ്രായപരിധിയില്ല
പ്രവേശനപരീക്ഷ: ഓൺലൈൻ പരീക്ഷയ്ക്കായി ഡിസംബർ അഞ്ച് മുതൽ ജനുവരി മൂന്ന് വരെ അപേക്ഷിക്കാം. രാജ്യത്ത് 60 പരീക്ഷാകേന്ദ്രങ്ങളിലായി ഫെബ്രുവരി അഞ്ചിനാണ് യു.ജി/പി.ജി പ്രവേശന പരീക്ഷ