ഇടുക്കി ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മൂന്നാർ. ഇത് ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. മൂന്നാർ പട്ടണവും വിനോദസഞ്ചാരകേന്ദ്രങ്ങളും ഒന്നായി മൂന്നാർ എന്നാണ് അറിയപ്പെടുന്നത്
സമുദ്രനിരപ്പിൽ നിന്നും ഏകദേശം1600-1800 മീറ്റർ ഉയരത്തിലാണ് മൂന്നാർ സ്ഥിതിചെയ്യുന്നത്. സാധാരണനിലയിൽ 9 °C നും 26 °C നും ഇടയ്കാണ് അവിടുത്തെ താപനില. ഓഗസ്റ്റ് തൊട്ട് മാർച്ച് വരെയുള്ള കാലയളവിലാണ് വിനോദസഞ്ചാരികൾ കൂടുതൽ . ഇരവികുളം നാഷനൽ പാർക്ക് മൂന്നാറിനടുത്താണ്. തെക്കിന്റെ കാശ്മീർ എന്ന അപരനാമത്തിൽ മൂന്നാർ പ്രസിദ്ധമാണ്. മഞ്ഞിൽ കുളിച്ച് നിൽക്കുന്ന തേയില തോട്ടങ്ങളിലൂടെ ഉള്ള സഞ്ചാരം നമ്മുടെ നയനങ്ങൾക്ക് വേറിട്ട അനുഭൂതിയും കഴ്ചകാൾ അതിമനോഹരമാണ്