ദേശീയ ബാലികാദിനാചാരണത്തിന്റെ ഭാഗമായി ജനുവരി 18 മുതല്‍ 24 വരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും വനിതാ-ശിശു വികസനമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. 1966 ജനുവരി 24-നാണ് ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി ചുമതലയേല്‍ക്കുന്നത്. 2008 മുതല്‍ ഈ ദിനം രാജ്യത്ത് പെണ്‍കുട്ടികളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ ബാലികാ ദിനമായി ആചരിച്ചു വരികയാണ്. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, അവര്‍ നേരിടുന്ന ലിംഗവിവേചനങ്ങള്‍ക്കെതിരേ ബോധവത്കരണം നടത്തുക എന്നിവയെല്ലാം ബാലികാ ദിനാചരണത്തിന്റെ ലക്ഷ്യങ്ങളാണ്. എല്ലാ പെണ്‍കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസവും മെച്ചപ്പട്ട ജീവിതം ഉറപ്പാക്കുക എന്ന ഉദ്ദേശ്യവും ഇതിനുപിന്നിലുണ്ട്.
ഭൂമിയില്‍ ജനിച്ചുവീഴുന്ന ഓരോ കുട്ടിക്കും ജീവിക്കാനും മെച്ചപ്പെട്ട ജീവിതം കണ്ടെത്താനും തുല്യ അവകാശമാണുള്ളത്. പക്ഷേ, ഗര്‍ഭപാത്രത്തില്‍ ഭ്രൂണാവസ്ഥയിലിരിക്കുമ്പോള്‍ തന്നെ ലിംഗവിവേചനം എന്ന മഹാവിപത്ത് അവരെ പിടികൂടുന്നു. ഇത് ഏറ്റവുമധികം ബാധിക്കുന്നത് പെണ്‍കുട്ടികളെയാണ്. ഭ്രൂണം പെണ്ണായാണ് വളരാന്‍ പോകുന്നതെന്നറിഞ്ഞാല്‍ ചിലര്‍ ജനിക്കാതെ പോകാം. പെണ്‍കുട്ടിയായി ജനിച്ചുപോയാല്‍ നല്ലൊരു ബാല്യമില്ലാതെ അവര്‍ക്ക് വളരേണ്ടിവരും, മെച്ചപ്പെട്ട ജീവിതം കണ്ടെത്താനുള്ള അവസരങ്ങള്‍ ഇല്ലാതായെന്നും വരും. അവളുടെ ശബ്ദം കേള്‍ക്കാതെയും അവകാശങ്ങള്‍ ഹനിക്കപ്പെട്ടും വളരാന്‍ ആ കുട്ടി നിര്‍ബന്ധിതയാവും. പതിയെ ഇതായിരിക്കാം ജീവിതമെന്നും വിധിയെന്നും കരുതി അവര്‍ നിശബ്ദതയിലേക്ക് പിന്‍വാങ്ങും. ലോകത്തെ തന്നെ വിസ്മയിപ്പിക്കാന്‍ കഴിവുള്ള ഒരു പ്രതിഭയെയായിരിക്കും ചിലപ്പോള്‍ അവള്‍. ഇത് മനസ്സിലാക്കിയാണ് പെണ്‍കുട്ടികളെ പ്രശ്‌നങ്ങളെയും വെല്ലുവിളികളെയും നേരിടാനും, മെച്ചപ്പെട്ടതും അന്തസ്സുള്ളതുമായ ജീവിതം കൈയെത്തിപിടിക്കാൻ സഹായിക്കാനും ശാക്തീകരിക്കാനുമായി അവര്‍ക്കായി ഒരു ദിനം മാറ്റിവെക്കാന്‍ രാജ്യം തീരുമാനിക്കുന്നത്. എല്ലാ വര്‍ഷവും ജനുവരി 24-നാണ് രാജ്യം പെണ്‍കുട്ടികളുടെ ദിനമായി ആചരിക്കുന്നത്.
ദേശീയ ബാലികാദിനാചാരണത്തിന്റെ ഭാഗമായി ജനുവരി 18 മുതല്‍ 24 വരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും വനിതാ-ശിശു വികസനമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. 1966 ജനുവരി 24-നാണ് ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി ചുമതലയേല്‍ക്കുന്നത്. 2008 മുതല്‍ ഈ ദിനം രാജ്യത്ത് പെണ്‍കുട്ടികളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ ബാലികാ ദിനമായി ആചരിച്ചു വരികയാണ്. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, അവര്‍ നേരിടുന്ന ലിംഗവിവേചനങ്ങള്‍ക്കെതിരേ ബോധവത്കരണം നടത്തുക എന്നിവയെല്ലാം ബാലികാ ദിനാചരണത്തിന്റെ ലക്ഷ്യങ്ങളാണ്. എല്ലാ പെണ്‍കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസവും മെച്ചപ്പട്ട ജീവിതം ഉറപ്പാക്കുക എന്ന ഉദ്ദേശ്യവും ഇതിനുപിന്നിലുണ്ട്.
ദിനാചരണത്തിന്റെ ഭാഗമായി എല്ലാ സ്‌കൂളുകളിലും 'ബേട്ടി ബച്ചാവോ ബേട്ടി പഠാവോ' പദ്ധതിയുടെ പ്രതിജ്ഞ ഏറ്റുച്ചൊല്ലുക, പ്രത്യേക ഗ്രാമസഭകളോ മഹിളാ സഭകളോ കൂടുക, പെണ്‍കുട്ടികളെ കായിക മേഖലയിലേക്ക് ആകര്‍ഷിക്കുന്ന പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുക, ബാലവിവാഹം അവസാനിപ്പിക്കാനായി മത-സാമൂഹിക നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ബോധവൽക്കരണ കാമ്പൈനുകള്‍ തുടങ്ങി നിരവധി പരിപാടികളാണ് ഇത്തവണ സംഘടിപ്പിക്കുന്നത്.
എന്നാല്‍ ഇതുകൊണ്ട് മാത്രം പെണ്‍കുട്ടികളോടുള്ള സമൂഹത്തിന്റെ മനോഭാവം മാറ്റാന്‍ കഴിയുമോ? കഴിയില്ല എന്നതാണ് സത്യം. അതിന് ആണ്‍കുട്ടികളോടുള്ള സമൂഹത്തിന്റെ മനോഭാവത്തിലും മാറ്റം വരുത്തേണ്ടതുണ്ട്. ഈ ആശയം കൂടി ഉള്‍ക്കൊണ്ടാണ് ഇത്തവണത്തെ ബാലികാ ദിനാചരണത്തിന്റെ പ്രമേയം തയ്യാറാക്കിയത്.