shabd-logo

തെരുവിൽ ഒരു സിനിമ -24

13 November 2023

0 കണ്ടു 0
സാത്തിൽ നിന്നു നാലഞ്ചു മൈൽ ദൂരെ ഒരിടത്ത് ഏതോ ഒരു സിനിമാ ക്കമ്പനിക്കാർ പടം പിടിക്കാൻ വന്നിട്ടുണ്ടെന്നു കേട്ട് മണ്ടിയതായിരുന്നു അവൻ. തത്തക്കൈയനോട് എട്ടണ കടം വാങ്ങി ബസ്സിലാണു പോയത്. അവിടെ ന്നപ്പോൾ സിനിമക്കാർ തീൻ കഴിഞ്ഞു പുഴക്കരയിലെ ഒരു മരച്ചുവട്ടിൽ
ഇട്ടേച്ചുപോയ ഇലകളും കടലാസ്സുകളും പഴത്തോടുകളും നാരങ്ങാത്തൊലി കളും മാത്രമേ അവന്നു കാണാൻ കഴിഞ്ഞുള്ളൂ. സിനിമാതാരങ്ങളും പരിവാ രങ്ങളും അങ്ങു ദൂരെ കിഴക്കൻ കാടുകൾ കയറിക്കഴിഞ്ഞിരുന്നു. കറുപ്പൻ കൈയിൽ ബാക്കിയുണ്ടായിരുന്ന നാലണയ്ക്ക് അവിലും ചക്കരയും വാങ്ങി തിന്ന്, കുറച്ചു പച്ചവെള്ളവും കുടിച്ച് പട്ടണത്തിലേക്കുള്ള അഞ്ചുനാഴിക കുത്തനെ നടന്നു. പട്ടണത്തിലെത്തിയപ്പോൾ വമ്പൻ നായാടിയെക്കണ്ടു. നായാടി അവന്നു മമ്മുക്കയുടെ ഹോട്ടലിൽനിന്നു വയറു നിറയെ ചോറു വാങ്ങിക്കൊടുത്തു. വയറിളക്കാൻ ഒരു വിസി ഗുളികയും. വിരേചന ഗുളി കയും വയറ്റിലാക്കി ഒരു ബീഡിയും വലിച്ചുകൊണ്ട് കറുപ്പൻ പെരുമാൾച്ചേരി യുടെ പീടികക്കോലായിൽ, ഒരു സിനിമാ പ്രൊഡ്യൂസർ - ഡയറക്ടറുടെ മട്ടിൽ സിനിമയെപ്പറ്റി ഓരോന്നു ചിന്തിച്ചുകൊണ്ടു മലർന്നുകിടക്കുമ്പോഴാണ് മനാണ്ടിപ്പറങ്ങോടനും ഇറച്ചിക്കണ്ടം മൊയ്തീനും കൂടി അവനെ അന്വേഷിച്ചു വന്ന്, പെരിക്കാലൻ അന്തു കരിങ്കാലിയായിത്തീർന്ന ഭയങ്കര വാർത്ത അവനെ അറിയിച്ചത്. കറുപ്പന് ആദ്യം അതു വിശ്വസിക്കാൻ കഴിഞ്ഞില്ല. മൂന്നു നാലു ദിവസമായിട്ട് അന്തുവിനെ തെരുവിലങ്ങും തീരെ കണ്ടിരുന്നില്ല എന്ന വസ്തുതയും കറുപ്പൻ ഓർത്തു.

“ആ ഹൈവാൻ ഇപ്പം എവടെണ്ട്?" കറുപ്പൻ എണീറ്റിരുന്ന് ചകിരി പ്പുപോലത്തെ തലമുടി പിറകോട്ടു തട്ടിമാറ്റി ചുവന്ന ഉറുമാൽകൊണ്ടു നെറ്റി യിലൂടെ ഒരു കെട്ടും പാസ്സാക്കിക്കൊണ്ടു ചോദിച്ചു.

“ബലക്കം സലൂണിന്റെ മൂലേല് ഒളിച്ചു കുത്തിരിക്യാ. പറങ്ങോടൻ പറഞ്ഞു.

കറുപ്പൻ റോട്ടിലിറങ്ങി നടന്നു. മമ്മതിനെയും തത്തയൻ ചന്തു വിനേയും തിരഞ്ഞുപിടിച്ചു വെൽക്കം സലൂണിലേക്കു കൂട്ടിക്കൊണ്ടുവരാൻ ഇറച്ചിക്കണ്ടം മൊയ്തീനെ ശട്ടം ചെയ്ത സാൻഡോ കറുപ്പൻ പറങ്ങോട നെയും കൂട്ടി തങ്കരാജുവിന്റെ നാക്കടയിലേക്കു നടന്നു. കറുപ്പൻ, അന്ത വിനെ അടിമുതൽ മുടിവരെ ഒന്നുഴിഞ്ഞു നോക്കി. അനുവിന്റെ ചെറിയ കുഴിഞ്ഞ മിഴികളിൽ ലജ്ജയുടെ നേരിയ പാടമൂടിയ ഒരു പേടി ഉറഞ്ഞു കൂടി വരുന്നുണ്ടായിരുന്നു. അന്തുവിന്റെ പുതിയ കൗബോയി വേഷം കണ്ട് കറുപ്പൻ ഉള്ളാലെ അസൂയപ്പെട്ടു. അങ്ങനത്തെ ഒരുടുപ്പിട്ട് അങ്ങാടിയിലൂടെ ഒന്നു ഞെളിഞ്ഞു നടക്കാൻ കറുപ്പൻ പലപ്പോഴും ദിവാസ്വപ്നം കണ്ടിട്ടുണ്ട്. അതെല്ലാം മനസ്സിലൊതുക്കി അവൻ അനുവിനോട് ഉറക്കെ ചോദിച്ചു:

“എവടന്നു കിട്ടു കോളാണെടാ ഇതെക്കെ തനിക്കു പണം കിട്ടിയതെങ്ങനെയാണെന്നു പെട്ടെന്നങ്ങു പറഞ്ഞാൽ കറുപ്പനും കൂട്ടുകാരും അതു വിശ്വസിക്കയില്ലെന്നുറപ്പുണ്ടായിരുന്നതിനാൽ അനു ആ ചരിത്രം ആദ്യം തല വിസ്തരിച്ചു കേൾപ്പിച്ചു. അവൻ പറഞ്ഞതിന്റെ ചുരുക്കം ഇതായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി അവനും തത്തയൻ ചന്തുവും വിക്കി നാരായണനും കിടന്നുറങ്ങിയൽ വടക്കോട്ടി സായ്പിന്റെ തുണി ഷാപ്പിന്റെ വരാന്തയിലായിരുന്നു. രാത്രി കുറേച്ചെന്നപ്പോൾ വീക്കൻ നാണു വിന്ന് ആന്ത്രവായുവിന്റെ വയറ്റിൽ വേദന തുടങ്ങി. ചകിരിത്തിയിട്ടു കാച്ചി ഉഴിഞ്ഞുകൊടുത്തു. പിന്നെ എപ്പോഴാണ് ഉറങ്ങിയതെന്ന് ഓർമ്മയില്ല. പിറ്റേന്നു രാവിലെ എണീറ്റ് ടൗൺ ബാങ്കിലേക്ക് (പബ്ലിക് സ്) പോകാൻ ഒരു
ബീഡിവലിക്കാൻ തപ്പിയപ്പോൾ ഹാഫ് ട്രൗസറിന്റെ കീശയിൽ കിടക്കുന്നു. ഒരു കനത്ത ലക്കോട്ട്. ആ മഞ്ഞ ലക്കോട്ട് പൊളിച്ചുനോക്കിയപ്പോൾ, “ന്റെ റബ്ബ് നോട്ടാണ്. ഒരുകെട്ടു നോട്ട് പുത്യ നോട്ട് അച്ചടിസി മണക്കുന്ന നോട്ട് എണ്ണിനോക്കിപ്പം ഇരുപത്തഞ്ച് ഒക്കെ ഒറ്റ ഉറുപ്യ നോട്ടാണ്...

കറുപ്പൻ തെളിഞ്ഞിരുന്ന ഒരു ചിരി ചിരിച്ചു. അരിമിറ്റേഷൻ പിരിയു യിരുന്നു. തമിഴ് സിനിമയിലെ വില്ലന്റെ വികൃതിച്ചിരി: “എടാ, പട്ടിൽച്ചായം കൂട്ടാനുള്ള പൊള്ള് കറുപ്പനോടു ചെലവാക്കണ്ട. കറുപ്പേല് നോട്ട് പറന്നു വീണ്! അല്ലാ ഉദ്ദീന്റെ അമിതവിളക്കൊന്നും നിനക്കു കിട്ടിയിട്ടില്ലല്ലോ, നോട്ട് വരുത്താൻ... നോ പടം എവിടന്നു കട്ടതാണ്? ഏതു സേട്ടു പണപ്പെട്ടന്ന്...."

“അള്ളാൻ ഞാൻ കട്ടതും പിടിച്ചുപറിച്ചതും ഒന്നല്ല, കറുപ്പോ അന്തു നെഞ്ഞിൽ കൈ വെച്ചുകൊണ്ടു പറഞ്ഞു: “ന്റെ കാല് ആരോ കൊണ്ടിട്ടതാ

“ഏൽ ചൈത്താനാടാ ന്റെ കാപ്പേരി നോട്ട് കൊണ്ടിടുന്നു?” കറുപ്പൻ നെറ്റിയിൽ അഴഞ്ഞുതുടങ്ങുന്ന ഉറുമാൽക്കെട്ട് ഒന്നു നേരെയാക്കി ഊര കൈയും കൊടുത്ത് തനി വില്ലന്റെ പോസിൽ നിന്ന് പൊള്ള് പറന്നെന്നു ഒരു താപ്പ്

“ഓ കടപ്പുറത്തിന്ന് അറബി കൊടുത്തതാരിക്കും.” അപ്പോൾ അവിടെ യെത്തിയ ഇറച്ചിക്കണ്ടം മൊയ്തീനാണ് അതു പറഞ്ഞത്. (തത്തക്കൈയനെ കണ്ടുകിട്ടിയിരുന്നില്ല. അവൻ വള്ളിത്തിരുമണം' സിനിമ കാണാൻ പോയ തായിരിക്കും.) മൊയ്തീന്റെ വാദവും കറുപ്പന്നു സ്വീകാര്യമായിത്തോന്നി യില്ല. അറബികൾ ചിലപ്പോൾ പിളർക്കു പണം കൊടുക്കാറുണ്ട്. അതു വേറെ ആവശ്യത്തിന്നാണ്. നാടുവിട്ടു പോയ പൂച്ചക്കണ്ണൻ അത്യമാണോ അബുവിന്നോ തത്തക്കെയൻ ചന്തുവിന്നുതന്നെയുമോ അറബി നോട്ടു കൊടുത്തുവെന്നു പറഞ്ഞാൽ വിശ്വസിക്കാം. എന്നാൽ കാട്ടറബിയും കൂടി തിരിഞ്ഞു നോക്കാത്ത ഒരു കരിംകുരങ്ങായ പെരിക്കാലൻ അനുവിന്ന് അങ്ങനെ ഉറുപ്പിക കിട്ടിയെന്നു പറഞ്ഞാലോ? അതും ഇരുപത്തഞ്ചു

ആ നിശ്ശബ്ദതയെ ഭജിച്ചുകൊണ്ട് അന്നു പറഞ്ഞു: “കറപ്പേട്ടാ, പൂച്ചക്കണ്ണൻ അത്യമാണ് അങ്ങനെ നോട്ടു കിട്ടീട്ടാണ് ഓൻ നാടുവിട്ടത്. വേറേം ചിലർക്കും അങ്ങനെ നോട്ടു കിട്ടിക്കിന്നാണു കേക്കണത്. പള്ള കടിച്ചു പാട്ടുപാടി ബജാറില് നടന്ന മുസ്തഫക്കും ഒരു കെട്ടു നോട്ടു കിട്ടികണത്രെ അന്തു പറഞ്ഞതു വാസ്തവമായിരിക്കുമോ എന്നു കറുപ്പനു തോന്നി തുടങ്ങി. അന്തു കളവുപറയാറില്ല. കട്ടതാണെങ്കിൽക്കൂടി അവൻ നേരു പറയും. പിന്നെ മുസ്തഫ പുതിയ നോട്ടു മാറിയതിന്ന് കറുപ്പൻ തന്നെ ദൃക്സാ ക്ഷിയാണ്. “അന്തിപ്പാതിരാക്ക് പിള്ളരെ കീസേല് നോട്ടുകെട്ട് കൊണ്ടിട ഈ ചൈത്താൻ ആരാണപ്പാ

“ന്നിട്ട് നോട്ടുകെട്ട് കിട്ടിപ്പം എന്ത് വിചാരിച്ച് കറുപ്പൻ അനുവിന്റെ അദ്ഭുതകഥ തുടർന്നു കേൾക്കാൻ ആഗ്രഹിച്ചുകൊണ്ടു ചോദിച്ചു. “കാവ് കാങ്ങാണ് വിശാരിച്ചു. ചെലപ്പം ഒറങ്ങുമ്പോ കാവി കാങ്ങാറില്ലേ? പുയില് മാന്ത്യം ഒരു കാലുറുപ്യ കെടക്ക് പിന്യം 
മാന്തിനോപ്പം ശരവരിശം കാലുറുതന്നെ. അങ്ങനെ അട്ടി അട്ടി ആയിട്ട് അത് പോലെ നോട്ടിന്റെ അട്ടികാവ് കാങ്ങാണെന്ന് വിശാരിച്ചു. കൊറച്ച് കയിഞ്ഞപ്പം കാവല്ലെന്ന് തിരിഞ്ഞു. നോട്ട്കെട്ട് ഒന്നുകൂടി നോക്കി. അസ്സല് നോട്ടുതന്നെ. ആരെങ്കിലും കണ്ടോ? ആ നെരത്തിലേക്കു നോക്കി. നെരത്ത് ഒരു ചിവീം ല്യ. നാണം തത്തക്കയ്യനം ഒന്നു നോക്കി. രണ്ടാള്ക്കും നല്ല ഒറക്കാ. നോട്ടുംകെട്ട് വെക്കം കാട്ടേത്തന്നെ ആക്കി നെര്ലെറങ്ങി. പിന്നെ തൊടങ്ങി ബേജാറ്. ഇപ്പണംകൊണ്ടത് ശെയ്യും? നാട് ബിട്ട് പോകണെന്നാണ് ആദ്യം മനസ്സാന്നത്. പിന്നെ അത് പുത്തി മോസാണെന്നും തോന്നി. കൈയിലെ കായും പുത്തനും കലാസ്സായപ്പിന്നെ എന്തു കാട്ടും? കറപ്പേട്ടനേം പറങ്ങോടനം മമ്മതിനേം മൊയ്തീനേം ഒക്കെ പിരിഞ്ഞു പോണല്ലോന്ന് ഓർത്തപ്പം കരച്ചിലും വന്നു. ഇരു ബിട്ടു പോയിട്ടുള്ള കളി ബേണ്ട മോനേ എന്ന് മനസ്സിപ്പറഞ്ഞു. പിന്നെ ഇപ്പണംകൊണ്ടെന്ദു ചെയ്യും അനുവിന്റെ സ്വരം താഴ്ന്നു. ഒപരാധിയെപ്പോലെ അവൻ തുടർന്നു. “ഇങ്ങനത്തൊരു റൗസറും രണ്ടു കാപ്പം, പട്ടം, കോളറും കാതും എമ്പാടും ചിപ്പിക്കുടുക്കും പിടിപ്പിച്ച് ഇങ്ങനത്തൊരു കാക്കി സർട്ടും ഇട്ട്, കൗത്തിലൊരു ശോന്ന പട്ടുറുമാലും കെട്ടി നടക്കാൻ അനു പുതിവച്ചിട്ട് എത്ര കാലാ 

“അപ്പം എടാ അന്തു, നിയിപ്പാക്കെ കുപ്പായം തുന്നിക്കാൻ ചെല

വാക്കി, ഇല്ലേ?" കറുപ്പൻ അക്ഷമയോടെ അരിശം ചൊടിച്ചു ചോദിച്ചു.

ഇല്ല കുറുപേട്ടാ കുപ്പായതിനൊക്കെക്കൂടി പന്തിരണ്ടുമുക്കാൽഉറുപ്യ 
ആയി കുടുക്ക് മേങ്ങാൻ ആണ് ബോം-ഇതാ പത്തുറുപ്യ ബേ ത്തന്നെ വെച്ചിട്ടുണ്ട്.” അന്ത കാക്കി ട്രൗസറിന്റെ പോക്കറ്റിൽ നിന്ന് ഒരു ലക്കോട്ടു പുറത്തെടുത്തു തുറന്നുകാട്ടി. പിന്നെ പുതിയ ഒറ്റ ഉറുപ്പിക നോട്ടു കാർ പണം എണ്ണിക്കാണിച്ചു കൊടുത്തു.

കറുപ്പനും മൊയ്തീനും അനുവിന്റെ കൈയിലെ ഓരോ പുത്തൻനോട്ടു വാങ്ങി വിരലുകൊണ്ടൊന്നു തലോടി പിന്നെ മണത്തുനോക്കി. കറുപ്പൻ ഒരു ബാങ്ക് കാഷ്യറുടെ സൂക്ഷികതയോടെ നാട്ടിലെ വാട്ടർമാർക്കു വെളിച്ചത്തു കാട്ടി പരിശോധിച്ചുനോക്കി. അസ്സല് നോട്ട് എന്നൊരഭിപ്രായവും പാസ്സാക്കി.

“ഇപ്പത്തുറുപ്യ ഞമ്മക്കെല്ലാരിക്കും കൂടി സപ്പറാക്കാനാണ്. ഇപ്പത്തന്നെ കണ്ണൻ ബ്ളോഗ് മാട്ടിപ്പോയി, കോയിപ്രദ്യാനം, പൊറോട്ടേം, കരളും കറുപ്പൻ അനുവിനെ വിലക്കിക്കൊണ്ടു നിരാശയോടെ ഒന്നു ചിരിച്ചു. “ഇന്നു വേണ്ട അന്നു സപ്പ്. മറ്റന്നാളാക്കാം. ഇന്നു ഞാൻ നായാടി ഒരു വിസ്പി അടിച്ചിട്ടുണ്ട്. മൂപ്പരുടെ

മൊയ്തീന്നും പറങ്ങോടന്നും വലിയ ഇച്ഛാഭംഗമുണ്ടായി. മറ്റന്നാൾ വരെ സഹിച്ചിരിക്കണ്ടേ? പറങ്ങോടൻ വമ്പൻ നായാടിയെയും അയാളുടെ ഒലക്ക ലെ കുളികയെയും ശപിച്ചു. കറുപ്പനും പറങ്ങോടനും അവിടെ നിന്നിറ ങ്ങിയപ്പോൾ അന്തു പറഞ്ഞു: “കറുപ്പേട്ടാ, ഞാനും ബരാം ചെട്ട്യാരെ കോലാ ൽ കെടക്കാൻ.

അന്തു പറഞ്ഞതു ബുദ്ധിപൂർവ്വകമായിട്ടുണ്ടെന്നു കറുപ്പന്നും തോന്നി. അന്തുവിന്റെ കീശയിൽ പണമുണ്ട്. വല്ലവരും രാത്രിയിൽ അത് അടിച്ച ടുത്തുകളഞ്ഞാലോ?

വെക്കം സമുന്നിൽനിന്ന് അഞ്ചുപേരും ഇറങ്ങി. മമ്മുക്കയുടെ ഹോട്ട ലിന്റെ മുമ്പിലെത്തിയപ്പോൾ അന്തു അവരെ ചായകുടിക്കാൻ ക്ഷണിച്ചു. പറങ്ങോടനും മൊയ്തീനും മമ്മതും അന്തവും ഓരോ ആപ്പും' 'മുക്കിപ്പോ മിയും വാങ്ങി. സാൻഡോ ഒരാപ്പ് മാത്രം കുടിച്ചു. വയറ്റിൽ വിസിയു

അന്നു രാത്രി സമയം രണ്ടുമണി കഴിഞ്ഞുകാണും. പെരുമാൾച്ചട്ടിയുടെ പീടികക്കോലായിൽ കിടക്കുന്ന കറുപ്പന്നു തീരെ ഉറക്കം വന്നില്ല. സിനിമയെ പറ്റിത്തന്നെയായിരുന്നു അവന്റെ ചിന്ത. സിനിമയിൽ ഒന്നഭിനയിക്കാൻ ക ഞ്ഞില്ലെങ്കിൽ പോട്ടെ; ഒരു പടം ഷൂട്ട് ചെയ്യുന്നത് ഒന്നു കണ്ടാൽ മതിയാ യിരുന്നു. രാവിലെ പറ്റിയ ബ്ലീച്ച് ഓർത്ത് അവൻ തന്നെത്താൻ ശപിച്ചു. ആ സിനിമക്കമ്പനിക്കാർ ഇപ്പോൾ കാട്ടിൽ കിടന്നുറങ്ങുകയായിരിക്കും. സിനിമാ ഷ്ടാറുകളുടെ തോട്ടിവേലക്കാരനായിച്ചേരാനെങ്കിലും ഭാഗ്യമുണ്ടാകുമോ ഈ കറുപ്പ്

പെട്ടെന്ന് അവന്നു തോന്നി അന്തു കിടക്കുന്ന മൂലയിൽ എന്തോ അന ക്കുന്നപോലെ സൂക്ഷിച്ചു നോക്കി. അന്തു മെല്ലെ എഴുന്നേറ്റു നില്ക്കുക യാണ്. കറുപ്പന്നു പല സംശയങ്ങളും ഉദിച്ചു. അന്നു ആ കോലായിൽ കിടക്കുന്നവരെയെല്ലാം സൂത്രത്തിൽ നോക്കുന്നുണ്ട്. ഉറങ്ങിയോ എന്നു പരിശോധിക്കുകയായിരിക്കും. കറുപ്പൻ അനങ്ങാതെ കിടന്നു, പുതച്ച ഉ മുണ്ടിന്നിടയിലുടെ അന്തുവിന്റെ ചലനങ്ങളെ വിടാതെ വീക്ഷിച്ചുകൊണ്ടു തന്നെ.

എല്ലാം ദം എന്നു നോക്കി മനസ്സിലാക്കിയതിന്നുശേഷം അന്തു തെരു വിന്റെ മൂലയിലേക്ക് ഇറങ്ങിനിന്നു. തന്റെ ആ കൗബോയ് വേഷത്തിൽ ത്തന്നെയാണ്.

പിന്നീടു കണ്ട കാഴ്ച കറുപ്പനെ ആദ്യം അത്ഭുതപ്പെടുത്തുകയും പിന്നെ ചിരിപ്പിക്കുകയും ചെയ്തു. അന്തു രണ്ടു കൈയും മുന്നോട്ടുനീട്ടി തമ്മിൽ കോർത്തുപിടിച്ച് ചാടിച്ചാടിക്കൊണ്ട് ഒരു പോക്ക്, തെരുവിന്റെ തെക്കേ അറ്റത്തേക്ക്. കുതിരസ്സവാരിയാണെന്നു കുറുപ്പന്ന് ഉടൻ മനസ്സിലായി ആ കൗബോയിയുടെ കാലുകൾക്കിടയിൽ അപകടം പിടിച്ചൊരു കുതിരയുണ്ട്. എന്നും മനസ്സിലാക്കിക്കൊള്ളണം..... കൗബോയും കുതിരയും അതാ മടങ്ങി വരുന്നു. കുതിരയെ നിയന്ത്രിക്കാൻ കഴിയുന്നില്ല. അതു ശിരസ്സു കുതറിത്തെ റിപ്പിച്ച് ചാടുകയും രണ്ടുകാലിൽ വായുവിൽ നൃത്തം വയ്ക്കുകയും ചെയ്യു ന്നുണ്ട്. (അനുവിന്റെ ഭൂജങ്ങളും നടത്തും കഴുത്തും ഉലഞ്ഞു കുത്തുന്ന ഉഗചേഷ്ടകളിൽനിന്നൂഹിക്കാം കുതിരയുടെ പോക്കിരിത്തം)...ഒടുവിൽ ആ വീരസാഹസികനായ കൗബോയ് ആ കുരുത്തംകെട്ട കുതിരയെ അടക്കി നിർത്തുക തന്നെ ചെയ്തു. ആ വിരൻ കുതിരയുടെ കുഞ്ചിരോമം ഒന്നു തലോടി അതിന്റെ മുതുകത്ത് ഓമനിച്ച് മൂന്നുനാലു പ്രഹരിച്ച്, പിന്നെ കടി അതാണ് കുറുക്കിപ്പിടിച്ച് മൂന്നുനാലു വട്ടം ചുറ്റിച്ചു.... വലതു കൈപ്പത്തി ഉയർത്തി കണ്ണിന്നു മുകളിൽ ചെരിച്ചുപിടിച്ച് അവൻ ദൂരെ നോക്കുന്നു. ശത്ര ക്കൾ വരുന്നുണ്ടോ? പോട്ടെന്ന് അടുത്ത മുൾപ്പടർപ്പിന്നുള്ളിൽ നിന്ന് (പഴയ ഇരുമ്പുസാമാനം വില്ക്കുന്ന കാസ്മിക്കയുടെ കടയാണത്) ഒരു ശബ്ദം കേട്ട് ആ കൗബോയ് ഒന്നു പകിരി തിരിഞ്ഞു. (എക്സ് മിലിടിക്കാൻ ഒറ്റാലൻ ഔസേപ്പ് അവിടെക്കിടന്നു കൂർക്കം വലിക്കുന്നു.) ഒന്നുനോക്കി. ഒളിഞ്ഞിരി ക്കുന്ന ശത്രു കൗബോയ് അരയിൽ നിന്നു കൈത്തോക്ക് (കറുപ്പൻ സൂക്ഷിച്ചു നോക്കി. കൈത്തോക്കിന്റെ ആകൃതിയും വലിപ്പവുമുള്ള ഒരു കറുത്ത സാധനം) വലിച്ചെടുത്ത് അനായാസേന ഉന്നംവെച്ച് ഒരൊറ്റ വെടി (ഒച്ചയൊ ന്നുമില്ല. പതിയിരിക്കുന്ന ശത്രു (എക്സ് മിലിട്രി ഒറ്റക്കാലൻ ! പിന്നെ നാലുഭാഗത്തുനിന്നും ശത്രുക്കളുടെ ആക്രമണമാണ്. ആ വീരസാഹസികൻ ഒറ്റയ്ക്ക് നിന്നു പൊരുതുന്നു. മിന്നൽ വേഗത്തിൽ ഇടവും വലവും തിരിഞ്ഞു തുരുതുരെ വെടി.... ഒരു വെടി കറുപ്പാന്റെ തലയ്ക്കു മീതെക്കൂടിയും കടന്നു പോയെന്നു തോന്നുന്നു... എല്ലാം കഴിഞ്ഞ് ആ വീരസാഹസിക യുവാവ് ചുറ്റുപാടുമൊന്നു നോക്കി. പീടികത്തിണ്ണകളിലും കോലായകളിലും ഇറ യത്തും കിടന്നുറങ്ങുന്ന തെണ്ടിപ്പരിഷകളെല്ലാം അവന്റെ വെടിയേറ്റു വീണ ശത്രുക്കളാണ്... ഹോ! അതാ വരുന്നു നായിക! ആ മോഹിനിക്കുവേണ്ടിയാണ് ഈ വീരസാഹസിക പരാക്രമങ്ങളെല്ലാം നടത്തിയത് ഇനി നായികയെ കെട്ടിപ്പിടിച്ചു കുതിരപ്പുറത്തു കയറ്റുകയേ വേണ്ടൂ....

"ഊയെന്റമ്മോ! അന്നെക്കൊന്നോ.. ഭയങ്കരമായൊരു നിലവിളി. അടുത്ത ഇടവഴിയിൽനിന്ന് ആ തെരുവുമൂലയിലേക്കു മിന്നിവന്ന യക്ഷി പാറുവിന്റെ നിലവിളിയാണ്. യക്ഷിപ്പാറുവിന്റെ പിന്നാലെത്തന്നെ ആ ഇടവഴി യിൽ നിന്ന്, മെല്ലെ തന്റെ അരയിലെ ബെൽറ്റ് മുറുക്കിയിട്ടുകൊണ്ട് ബീറ്റ് കോൺസ്റ്റബിൾ ബാലൻ നായരും വരുന്നുണ്ടായി രുന്നു.

അന്തു കൗബോയ് സ്വയം വെടിയേറ്റു മരിച്ചപോലെ അങ്ങനെ നിന്നു പോയി. കോൺസ്റ്റബിൾ ബാലൻ നായർ അന്തു കൗബോയിയുടെമേൽ ചാടി വീണു 

“ങ്ഹാ, ങ്ഹാ ഇവനാരാ?" ബാലൻ നായർ ആ വീരസാഹസിക യുവാ വിനെ തെരുവുവിളക്കിന്നടുത്തേക്കു പിടിച്ചുവലിച്ചു കൊണ്ടുപോയി ഒന്നു നോക്കി.

യക്ഷിപ്പാറു അപ്രത്യക്ഷയായി. തെരുവിൽ നടക്കുന്ന ആ സിനിമയുടെ അന്ത്യരംഗം നോക്കി നില്ക്കാ നുള്ള മനക്കരുത്തില്ലാതെ സാൻഡോ കറുപ്പൻ കണ്ണടച്ചു കിടന്നുകളഞ്ഞു.
48
ലേഖനങ്ങൾ
ഒരു തെരുവിന്റെ കഥ
0.0
മലയാളിയെ ലോകം കാണിച്ച നിത്യസഞ്ചാരിയായ സാഹിത്യകാരനായ എസ്.കെ. പൊറ്റക്കാട്ടിന് 1962 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത നോവലാണ് ഒരു തെരുവിന്റെ കഥ.ഒരു തെരുവിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന നോവലാണിത്. ഇതിലെ കഥാപാത്രങ്ങളെല്ലാം രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു. ഇവരിലാരും ഇന്നു നമ്മുടെയിടയിലില്ല. മനുഷ്യജീവിതമാകുന്ന മഹാനാടകത്തിൽ ഇവിരിലോരോരുത്തരും തങ്ങളുടേതായ പങ്കു നിർവ്വഹിച്ച്, സ്വന്തമായ ജീവിഭിനയം പിന്തുടർന്ന് സമുദായത്തിന്റെ ബാഹ്യമണ്ഡലത്തിൽ തങ്ങളുടെതായ ലഘുപ്രകാശമോ വികൃതച്ഛായയോ വീഴ്ചത്തി അന്തർദ്ധാനം ചെയ്തു. ചരിത്രകാരന്മാർ മിനക്കെട്ടിരുന്ന് എഴുതുന്ന ഏടുകളിൽ ഇവരുടെ പേരുകൾ ഒന്നുപോലും കാണുകയില്ല. ശവക്കുഴിയിൽ പട്ടടയിൽ വെറും മണ്ണിൽ ഇവർ മാഞ്ഞുപോയി...! എന്നെന്നേക്കുമായി..! പക്ഷേ ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കോലങ്ങൾ ഇവിടെ കെട്ടിയാടുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായ്ക്കുന്നു. ആ കഥകൾ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു....!
1

തെരുവിലെ ഒരു പ്രഭാതം -1

9 November 2023
2
0
0

മകരമാസത്തിലെ കുളിരുകുത്തുന്നൊരു രാത്രിയുടെ മധുവിലത്തെ യാമ മാണ്. തെരുവിലെ മോഡേൺ മെഡിക്കൽ ഷോപ്പിന്റെ കോലായിൽ പണ്ടിയും ചീത്തക്കടലായും കത്തിച്ചുണ്ടാക്കിയ തീയ്ക്കു ചുറ്റും അഞ്ചാറു മനുഷ്യക്കോലങ്ങൾ കുത്തിയിര

2

പഴയ വേദനങ്ങളും പുതിയ വേഷങ്ങളും -2

9 November 2023
1
0
0

സുനിന്നു. പിന്നെ തലയിൽ കെട്ടിയ തവിട്ടുനിറത്തിലുള്ള രോമമ് അഴിച്ചു് ചുമലിലിട്ടു മെല്ലെ സിമന്റ് പൂശിയ വിശാലമായ മുറ്റത്തിറങ്ങി നാലുപാടും ഒന്നു നോക്കി. ആയും കണ്ടില്ല. മുറ്റത്തുടെ നടന്നു പൂമുഖ ത്തിന്റെ മുമ്

3

പഴയ പാടവും പുതിയ മനുഷ്യരും -3

9 November 2023
0
0
0

പഴയ ചെളിവയൽ പ്രദേശം ക്രമേണ ആൾപാർപ്പ് അതിക്രമിച്ച് മുനി സിപ്പാലിറ്റിയുടെ പുതിയൊരു വാർഡായി വികസിച്ചുവരികയാണ്. പണ്ട് ക വാഴകളും അതിരാണിച്ചെടികളും ആറ്റുവഞ്ഞിപ്പൊന്തകളും വളർന്നു നിന്നി രുന്ന വയലിന്റെ ഒരു ഭാ

4

ഓമഞ്ചി-4

9 November 2023
0
0
0

കപുറത്തെ കസ്റ്റംസ് ആപ്പീസിലെ ഗുദാംകൂർക്കാണ് ഓമഞ്ചി. ശരി യായ പേർ ലാസർ,തടിച്ചു വെളുത്ത് സ്വല്പം പൊക്കമുള്ള ഒരു നാൽപത്തിയെട്ടുകാര നാണ്. പലേടത്തും ദുർമേദസ്സ് ഒട്ടിക്കൂടി മൂപ്പരുടെ ദേഹം കഴയും മുഴയു മുള്ള പ

5

പുതിയ വാർത്തയും പഴയ പത്രങ്ങളും-5

9 November 2023
0
0
0

നീലനിറമുള്ള കടലാസട്ടയിൽ ഒരു വലിയ അട്ടി പത്രങ്ങൾ പ്രതി ഇടത്തെ ആക്കക്കത്തോടെ നിർത്തി വലതുകൈയിൽ ഒരു പ്രതവും പൊക്കിപ്പിടിച്ച് കൃഷ്ണക്കുറുപ്പ് കണ്ണടയും കണ്ഠസ്വരവും ഒന്നു ശരിപ്പെടുത്തി വെൽക്കം ഹോട്ടലിന്റെ പ

6

മൂന്നു മാസ്റ്റർമാർ-6

9 November 2023
0
0
0

കോമാഷിന്റെ ഒരു ബീഡി നിപ്പറ്റിച്ചു വലിച്ചു പുകയൂതിക്കൊണ്ടു പറഞ്ഞു: “ഞാൻ ബോംബെ നഗരത്തിൽ ഒരിടത്ത് ഒന്നിനു മീതെമറ്റൊന്നായി പോകുന്ന മൂന്നു പാതകളുള്ള ഒരു മൂല കണ്ടതായി ഓർക്കുന്നു.ഏറ്റവും അടിയിൽ തീവണ്ടിപ

7

ജ്യോതിഷക്കാരന്റെ കഥ-7

9 November 2023
0
0
0

മാനത്ത് മഴക്കാറു മുടികെട്ടി ദിക്കുകളെല്ലാം നിഴനിൽക്കപെട്ടപോലെ മങ്ങി. അന്തരീക്ഷത്തിൽ തണുപ്പ് ഉറഞ്ഞുകൂടി ആകപ്പാടെ ശോകാ അകമായ ഒരു സായാഹ്നം. തെരുവിന്റെ തെക്കേ അറ്റത്ത് അടച്ചിട്ട ഒരു മുറിപ്പീടികയുടെ കോലായി

8

രാമുണ്ണി മാഷർ-8

9 November 2023
0
0
0

മഴുത്തടക്കൻ കോട്ടും കറുത്ത തൊപ്പിയും കണ്ണടയും ധരിച്ച് ദീർഘകാ കാലെടുത്തു കുത്തുമ്പോൾത്തന്നെ റസ്റ്റാറൻറിലെ വേലക്കാരൻ കൃഷ്ണൻ ധൃതിയിൽ ടികാണിയുടെ മൂടി തുറന്ന് അതിൽനിന്ന് ഒരു ജിഞ്ചർ ബിസ്കറ്റ് എടുത്ത് അയാളുട

9

രാജദ്രോഹം-9

9 November 2023
0
0
0

കൃഷ്ണ കുറുപ്പ് പോലീസ്വ സ്റ്റേഷനിൽ നിന്നാണ്ല്ലാ വരുന്നത്തെ. മുഖം വിളറിയിട്ടുണ്ട്. സ്ഥിതി രാജദ്രോഹപരമായ വ്യാജവാർത്ത പൊതുജനങ്ങളുടെയിടയിൽ പ്രചരി പ്പിച്ചു എന്ന കുറ്റം ചുമത്തി പോലീസ് ഹെഡ്കോൺസ്റ്റബിൾ ഉ

10

ഡയറിക്കുറിപ്പുകൾ-10

10 November 2023
1
0
0

ഓമഞ്ചിയുടെ സ്വകാര്യഡയറിയിൽ മാസാവസാനത്തെ ഏടുകളിൽ.ഓഗസ്റ്റ് 31കാണാം.അരിവെപ്പുകാരൻ ശബളം 6 ക അയ്യപ്പസ് തോട്ടക്കാരൻ

11

വാസുഡോക്ടരുടെ വിരുന്ന്-11

10 November 2023
0
0
0

തെരുവിലെ സാമാന്യം പേരെടുത്ത ഒരിംഗ്ലീഷ് വൈദ്യനാണ് വാ ഡോക്ടർ. മൂർദ്ധാവിൽ പപ്പടവട്ടത്തിൽ കഷണ്ടിയും മുഖത്ത് പാൽപ്പതപോലെ വെന്ന കൊമ്പൻമീശയുമുള്ള നെടിയ കൃശഗാത്രനാണ്. പ്രായം അമ്പതിനടുത്തു കാണും. സദാ നരയൻ സിൽക

12

പൂനിലാവിൽ-12

10 November 2023
0
0
0

അണ്ടിക്കമ്പനിയിൽ വേലചെയ്യും മതവിമുപ്പത്തി. കുറുപ്പ് ഒന്നു ഞെട്ടി പ്പോയി. തിരിഞ്ഞുനോക്കി. ആരെയും കാണുന്നില്ല. തന്റെ ചെകിട്ടിൽ ആ പാട്ട് ആരോ മന്ത്രിച്ചതുപോലെയാണ് കുറുപ്പിനു തോന്നിയത്. കുറുപ്പ് എന്തോ ഓർത്

13

ഒരു വിടന്റെ ഒരു രാത്രി-13

10 November 2023
0
0
0

മാലതി ധ്യതിയിൽ ഭർത്താവിനെ വിളിച്ചുണർത്തി: “ദാ നോക്കൂ. ഒന്നെ ണീക്കുന്ന ആരോ അതാ താഴത്തുനിന്നു വിളിക്കുന്നു. രാധാകൃഷ്ണൻ മയക്കം വിടാത്ത മട്ടിൽ മെത്തയിൽത്തന്നെ ഒന്ന് ഓരംതിരിഞ്ഞു കിടന്നു. “മിസ്റ്റർ രാധാകൃഷ്

14

ആമിന -14

11 November 2023
1
0
0

ഇരുനിറത്തിൽ മെലിഞ്ഞ്, കുറഞ്ഞൊന്നു കുഴഞ്ഞ മാറും അവിടവിടെ ചുണങ്ങു ചിന്നിയ ചെറിയ മുഖവുമുള്ള ഒരു മുപ്പത്തിയഞ്ചുകാരിയാണ് ആമിന. തെരുവുജീവിതത്തിൽ പയറ്റിത്തളർന്ന ഒരു പ്രൗഢയാണെങ്കിലും വേണമെങ്കിൽ ആമിനയ്ക്ക് ഇപ്

15

രാധയുടെ പൂങ്കാവനം-15

11 November 2023
0
0
0

ശനിയാഴ്ചയാണ്. ഇല്ല. രാവിലത്തെ കഞ്ഞിയും തയ്യാറാക്കി ദേവകിയമ്മ വെൽക്കം ഹോട്ട ലിലെ വേലയ്ക്കു പൊയ്ക്കഴിഞ്ഞു. കുളികുറിജപാദികളെല്ലാം നിർവ്വഹിച്ച് കഞ്ഞിയും കുടിച്ച് കൃഷ്ണക്കുറുപ്പ് പഴയ നീലച്ചട്ടയിൽ ഒതുക്കിവെ

16

ഒരു കുരുടന്റെ കഥ -16

11 November 2023
0
0
0

മരുകന്റെ കണ്ണും വസൂരി പിടിപെട്ടു പൊട്ടിപ്പോയിരുന്നു. തെരുവുതെണ്ടിയായിത്തീർന്ന അവന്റെ അമ്മ കാളി, ആ പൈതലിനെയും കൊണ്ടു പിച്ചതെണ്ടി നടന്നു. ആ ശിശു വിനെ കണ്ട് അനുകമ്പ തോന്നി പലരും പതിവിലേറെ പൈസ എറിഞ്ഞു കൊട

17

മമ്മത് -17

11 November 2023
0
0
0

തെരുവിന്നു ചിലപ്പോഴൊക്കെ സ്വല്പം നേരമ്പോക്കു സംഭാവന ചെയ്യു ചെയ്യുന്നത് മമ്മതാണ്. തെരുവിലെ പീടികക്കാരുടെയെല്ലാം പൊതു ചങ്ങാതിയാണയാൾ. പാതി പൊട്ടനും കാൽ കിറുക്കനും കാൽ വിദൂഷകനുമായ മമ്മത്, വെറും മാരി തെരുവ

18

മുതലാളിമാരും മുഖമുടികളും-18

12 November 2023
0
0
0

പെട്ടെന്നുണ്ടായ പെരുമഴകാരണം ഒരിടത്ത് റെയിൽ തകരാറായതി പെനാൽ അന്നത്തെ രാത്രിവണ്ടി നാലുമണിക്കൂർ താമസിച്ചിട്ടാണ് എത്തിയത്. വണ്ടിയിൽനിന്നു പത്രക്കെട്ടും വാങ്ങി കെട്ടഴിച്ചു തിരച്ചിലും വകതിരിക്കലുമെല്ലാം കഴി

19

രണ്ടണ-19

12 November 2023
0
0
0

തേൻനിറമുള്ള തടിച്ച ചുണ്ടുകൾ വിടർത്തി ഇടയകുന്ന ചെറിയ പല്ലു കൾ പ്രദർശിപ്പിച്ച് എപ്പോഴും എന്തിനെന്നില്ലാതെ മന്ദഹസിച്ചു കൊണ്ട് പൃഷ്ഠവും കുലുക്കി നടക്കുന്ന ഒരു പ്രൗഢയാണ് ആയിശ്ശ. കറുത്തു മെലിഞ്ഞ ദേഹം. ഉരുണ്

20

കടപ്പുറത്തേക്ക് -20

12 November 2023
0
0
0

വൈകുന്നേരമാണ്.ഇടതുകൈത്തണ്ടയിൽ തൂക്കിയിട്ട് സഞ്ചിയും വലതുചുമലിൽ മടക്കി വെച്ച കുടയുമായി ഓമഞ്ചി തെരുവിൽ വന്ന്, നാക്കു നീട്ടി മേൽച്ചുണ്ട ചൊറിഞ്ഞുകൊണ്ടു നാലുപാടുമൊന്നു നോക്കി. പിന്നെ ഇടതുകൈയിൽ ചുരുട്ടിപ്പി

21

ഒരു കുരുടന്റെ കഥ (തുടർച്ച)-21

12 November 2023
0
0
0

അതിന് അവരെ രക്ഷിക്കാനെന്ന നാട്യത്തിൽ ജാനുവും അവളുടെ ഭർത്താവ് കൂലിപ്പോർട്ടർ വേലായുധനും അവരുടെ കൂടെ ആ പുരയിൽ താമസമാക്കിയ തിന്നുശേഷം വർഷങ്ങൾ കഴിഞ്ഞു. ഇക്കാലത്തിന്നിടയിൽ അവിടെ പലതും സംഭവിച്ചു.കൂലിപ്പോർട്ട

22

ഒരു സായാഹ്നത്തിൽ-22

13 November 2023
1
0
0

വെയിലാറിത്തുടങ്ങുന്നേയുള്ളു.അച്ഛൻ കൊണ്ടുവന്നുകൊടുത്ത പുതിയ പച്ചപ്പാവാടയും ധരിച്ച് രാധ വീട്ടിന്റെ മുമ്പിലത്തെ വയലിലേക്കിറങ്ങി. വക്കിൽ ചുവന്ന പൂക്കളുള്ള ഒരു പച്ചപ്പാവാടയായിരുന്നു അത്.തന്റെ കൊച്ചുപൂങ്കാവ

23

പൊതുജനം-23

13 November 2023
0
0
0

ഉച്ചനേരം കുനൻ കണാരൻ തെരുവിന്റെ ഒരു മൂലയിൽ വന്നുനിന്ന് ആസനമൊന്നു ചൊറിഞ്ഞു നാലുപാടുമൊന്നു കണ്ണയച്ചു. തെരുവിൽ അപ്പോൾ ആളുകൾ കഷ്ടിയായിരുന്നു. കുറച്ചു ദൂരെനിന്ന് ഒരു പെട്ടിയും ചുമലിൽ വെച്ച് കൈയി ലൊരു ക

24

തെരുവിൽ ഒരു സിനിമ -24

13 November 2023
0
0
0

സാത്തിൽ നിന്നു നാലഞ്ചു മൈൽ ദൂരെ ഒരിടത്ത് ഏതോ ഒരു സിനിമാ ക്കമ്പനിക്കാർ പടം പിടിക്കാൻ വന്നിട്ടുണ്ടെന്നു കേട്ട് മണ്ടിയതായിരുന്നു അവൻ. തത്തക്കൈയനോട് എട്ടണ കടം വാങ്ങി ബസ്സിലാണു പോയത്. അവിടെ ന്നപ്പോൾ സിനിമക

25

ഒരു നല്ല ദിവസം-25

13 November 2023
0
0
0

കുറുപ്പ് ഇന്ന് നല്ലൊരു 'മൂഡിലാണ്. ക്ഷാരം കഴിച്ച് മുഖം മിനുക്കിയി ട്ടുണ്ട്. നെറ്റിയിലെ ചന്ദനപ്പൊട്ടിന്നുള്ളിലെ സിന്ദൂരപ്പൊട്ട് വളരെ സൂക്ഷ്മതയോടെയാണ് നിർവ്വഹിച്ചിരിക്കുന്നത്. (കുറുപ്പിന്റെ നെറ്റിയി

26

നേരും നുണയും -26

14 November 2023
0
0
0

“യൂണിഫോറം തരക്കേടില്ലല്ലോ ഒരു സല്യൂട്ട് അടിക്കാൻ തോന്നുന്നു. ഹെഡ് കാൺസ്റ്റബിൾ ഉക്കുനായർ ആത്മഗതസ്വരത്തിൽ ഉറക്കെ പറഞ്ഞു. ഒരു പൈശാചികച്ചിരിയോടെ അന്തുവിനെ അടി മുതൽ മുടിവരെ ഒന്നു നോക്കി. ഉക്കുനായരുടെ ആ ചിര

27

മാണി ലോഡ്ജ്-27

14 November 2023
0
0
0

മുഖം മൂടി ധരിച്ച് കവർച്ചക്കാരുടെ ഗൂഢസംഘം ഈ നഗരത്തിൽ! കാര്യം വിഷമസ്ഥിതിട്ടുവിന്റെ പന്നപ്പട്ടി കവർച്ച ചെയ്തവരിൽ ഒരുത്തന പണത്തോടുകൂടി പിടികിട്ടി പേപ്പർ ഒരണ ജനങ്ങൾ ജാഗ്രത! പോലീസ് അറിയിപ്പ് കാര്യം വിഷമസ്ഥി

28

മായാ മൻസിൽ-28

14 November 2023
0
0
0

ചങ്ങലയും കുലുക്കി പട്ടി കുരച്ചൊരു ചാട്ടം, കുറുപ്പ് ഒന്നു ഞെട്ടി റോഡിലേക്കും ഒരു ചാട്ടം പട്ടണത്തിന്റെ ഒരറ്റത്തു കിടക്കുന്ന ആൻഡ്രൂസ് റോഡിന്നരികിലെ ആ ബംഗ്ലാവിൽ കുറുപ്പ് മുമ്പ് പതിവായി പോകാറുണ്ടായിരു

29

കസ്തുരി റോസ്റ്റ് -29

14 November 2023
0
0
0

കുറുപ്പു പിറ്റേന്നു വളരെ വൈകീട്ടാണുണർന്നത്. കോസടിയിൽ കുറ നേരം അങ്ങനെ കണ്ണും മിഴിച്ചു കിടന്നു. തലേന്നു രാത്രിയിൽ മായാ | മൻസിലിൽ വെച്ചു നടന്നതെല്ലാം ഒരു ജന്മാന്തരസ്വപ്നംപോലെ തോന്നി; ജീവനില്ലാത്ത ചില ചലന

30

മയ്യത്ത് -30

15 November 2023
0
0
0

മമ്മതിന്റെ മരണം സുഖമായിരുന്നു. ക്ഷണം കഴിഞ്ഞു. സന്നിപാതമാ ണെന്നോ ഹൃദയസ്തംഭനമാണെന്നോ പറയാം.ഒരു ഉച്ചയ്ക്കാണ്. മമ്മുക്കയുടെ ഹോട്ടലിൽ നിന്നു വയറു നിറയെ ചോറു ബയിച്ച് ഒരു കണ്ടം ചുരുട്ടും വലിച്ചുകൊണ്ടു മമ്മത്

31

മറവിയുടെ മണം -31

15 November 2023
0
0
0

ഒരു തിങ്കളാഴ്ചയാണ്. രാവിലെ തോട്ടപ്പണിയും കഴിഞ്ഞ് ഓമഞ്ചി കുഞ്ഞി കുടിക്കാനിരുന്നു. പ്ലാവില കൈയിൽഉയർത്തിപ്പിടിച്ച് നാലുപാടും നാറ്റി നോക്കിക്കൊണ്ട് ഓമഞ്ചി അയ്യപ്പനോടു ചോദിച്ചു. “ങ്ങ് ഹി ഹം എന്തൊ ഒരു നാറ്റ

32

മണമുള്ള കിനാവുകൾ-32

15 November 2023
0
0
0

മുരുകൻ, മുറുകിയ നിലയിൽ ചിലപ്പോൾ ചില സ്വപ്നങ്ങൾ അനുഭവിക്കാറുണ്ട്. ബാഹ്യലോകത്തിലെ രൂപങ്ങളോ നിറങ്ങളോ പ്രകാശങ്ങളോ അവന്റെ മസ്തിഷ്കമണ്ഡലത്തിന്ന് അജ്ഞാതങ്ങളാണെന്നിരിക്കിലും ആ മസ്തിഷ്കത്തിനും മനുഷ്യസാധാരണങ്ങള

33

കുനംപറമ്പിൽ-33

15 November 2023
0
0
0

ഒമഞ്ചി തെരുവുമൂലയിൽ വന്നു നിന്നു ചുണ്ടു നക്കിക്കൊണ്ടു ചുറ്റു പാടുമൊന്നു പതിവുപോലെ പച്ചില സംഭരണത്തിന്നു കൂടെ കൊണ്ടുപോകാൻ പിള്ളരെ അന്വേഷിച്ചു വന്നിരിക്കയാണ്. ഇടതുകൈയിൽ സഞ്ചി തൂക്കിപ്പി ടിച്ചിട്ടുണ്ട്. പ

34

ഒരു ദേവത -34

16 November 2023
0
0
0

രാവിലെ നല്ലൊരു മഴ പെയ്തു തോർന്ന നേരമാണ്. ടാറിട്ട റോഡ് കഴുകിയാലായ പോലെ കിടന്നിരുന്നു. ഓടയിലൂടെ ചുകന്ന അഴു വെള്ളം കുത്തിയൊലിക്കുന്ന നേർത്ത ഇരമ്പം നിലച്ചിരുന്നില്ല. റോഡരി കിലെ ശീമ വാകമരത്തിൽ നിന്നുതിർന്ന

35

ഒരു ദേവത -35(തുടർച്ച )

16 November 2023
0
0
0

കൊല്ലം റെയിലാപ്പിസ്റ്റാണിതു ചെല്ലമ്മാ കണികണ്ടാലും ആ പ്രസന്നമായ സായാഹ്നത്തിൽ തെരുവുമൂലയിൽ വെച്ച് ദാസ് തന്റെ പാട്ടുപുസ്തകം പാടി വിൽക്കുകയാണ്. മുഖത്തു കണ്ണടയും മുറിമീശയു മുക്കാൽപ്പുഞ്ചിരിയുമായി വളർന

36

ഒരു പുതിയ പിശാച് -36

16 November 2023
0
0
0

രാവിലെ മണി തെരുവിൽ ഹാജിയാരുടെ തുണിഷാപ്പിന്റെ കോലായിൽ ഒരു പഴയ ചാക്കുതിരശ്ശീല തുടങ്ങിക്കിടക്കുന്നു. അതിന്റെ മറവിൽ കുറുതായൊരു സം ചമ്രം പടിഞ്ഞിരിക്കുന്നു. പെട്ടെന്നു കണ്ടാൽ ഒരു ശിലാവിഗ്രഹമാണെന്നു തോന്നും.

37

നെഞ്ഞിലൊരു വേദന നെറ്റിക്കൊരു പരുക്ക്-37

16 November 2023
0
0
0

തി ഭൂമാല തൂങ്ങിമരിച്ചു. കുറുപ്പ് പുലർച്ചെ അമ്പലക്കുളത്തിൽ നിന്നു കുളികഴിഞ്ഞു വന്നപ്പോൾ കേട്ട വർത്തമാനം അതായിരുന്നു. മരം മുറിക്കാരൻ ആണ്ടിയുടെ മൂത്തമകൾ തിരമാല അവിവാഹിതയായിരുന്നു. അവൾക്ക് ഗർഭമുണ്ടെന്നു ച

38

ഭാരതകൾ-38

17 November 2023
1
0
0

തെരുവിന്ന് ഒരു കോങ്കണ്ണന്റെ കുറവുണ്ടായിരുന്നു. ആ കുറവു പരി ഹരിക്കാനെന്നപോലെ ഔസേപ്പ് ഒരു ഞായറാഴ്ച വൈകുന്നേരം അവിടെ ഹാജരായി.ഒരു നാട്ടുകാരനാണ് ഔസേപ്പ് അടിച്ചു കുറുതായൊരു പയ്യൻ. നല്ല ശരീരശേഷിയുമുണ്ട്. പറമ

39

ഒരു രാത്രി-39

17 November 2023
0
0
0

അന്നു രാത്രി മുരുകനും ഗോപാലനും പതിവുപോലെ അത്താഴം കഴിഞ്ഞു പഴമ്പായും വിരിച്ച് ഉറങ്ങാൻ കിടന്നു. ചരുവിന്റെ വലത്തെ മുലയി ലാണ് മുരുകന്റെ സ്ഥാനം. ഇടത്തെ മൂലയിൽ ഗോപാലന്റെയുംമുരുകൻ ഉറങ്ങാതെ, എന്നാൽ ഉറക്കം നടിച

40

കള്ളപ്പൊന്ന്-40

17 November 2023
0
0
0

കുറുപ്പ് അതിരാവിലെ അന്നത്തെ പത്രങ്ങൾ ഏറ്റുവാങ്ങാൻ ഏജൻസി യാപ്പീസ്സിലേക്കു പോവുകയാണ്. പതിവുപോലുള്ള ഉഷാറൊന്നും കാണുന്നില്ല. മുഖത്ത് വളർന്ന താടിരോമങ്ങളുടെ മറവിൽ വിഷാദവും ബേജാറും പതിയിരിക്കുന്നതുപോലെ തോന്ന

41

കുഞ്ഞിപ്പാത്തു -41

17 November 2023
0
0
0

നേരം പുലർന്നു വരുന്നേയുള്ളു. റെയിൽവേമൈതാനമൂലയിലെ വലിയ ബദാംമരത്തിന്റെ അബുവിനെക്കു റിച്ചോരോന്നോർത്ത് നെടുവീർപ്പിടുകയാണ് കുഞ്ഞിപ്പാത്തു. കുഞ്ഞിപ്പാത്ത വിന്നു കരളിലൊരു നൊമ്പരം തുടങ്ങിയിട്ടു കുറച്ചുനാളായി

42

കത്തുന്നൊരു കത്ത്-42

18 November 2023
0
0
0

മാലതീ.ഇങ്ങനെയൊരുകത്ത്എന്നിൽനിന്ന് മാലതി പ്രതീക്ഷിച്ചിരിക്കയി ല്ലെന്ന് എനിക്കറിയാം.ഏതാണ്ട് പതിനെട്ടുകൊല്ലം മുനി, യൗവനത്തിന്റെ അണിയറയിലേക്കു ഞാൻ എത്തിനോക്കുന്ന ആ കാലഘട്ടത്തിൽ എന്റെ അവിവേകം കൊണ്ടു

43

പട്ടാളക്കാരൻ കുട്ടപ്പൻ-43

18 November 2023
0
0
0

എടീ നന്ദികെട്ട കൂത്തിച്ചീ ഉറുവശി ചമഞ്ഞു നിന്റെ സിനിമയ്ക്കുപോക്കും നിന്റെ വാലാത്തനെയും ഒന്നിച്ച് എന്റെ കണ്ണിൽ ദൈവം കാട്ടിത്തന്നില്ലേ? എടീ, ഞാൻ നിനക്കു വാങ്ങിത്തന്ന ചോന്ന ചേലയും ഞാൻ നിനക്കു വാങ്ങിത്തരാത

44

മൃഗശാലയിൽ ഒരു കൊലപാതകം-44

18 November 2023
0
0
0

നേരം പാതിര കഴിഞ്ഞിരുന്നു. ഉറക്കം പിടിച്ചുവരുന്ന കുറുപ്പിന്റെ ചെവി നോക്കി ഒരു നിലവിളിയുടെ നേരിയ അല് ഇഴഞ്ഞു വന്നു. മയക്ക ത്തിന്റെ സമനിലതെറ്റി കുറുപ്പിന്റെ മിഴികൾ മെല്ലെ തുറന്നു. നിലവിളി തുടർന്നു കേട്ടു;

45

ബാപ്പുവൈദ്യർ -45

18 November 2023
0
0
0

ആറുശതമാനം വൈദ്യവിജ്ഞാനം, അറുപതുശതമാനം വാക്സാമർ ആര്യവും ബഡായിയും, പത്തുശതമാനം ധൈര്യം, ബാക്കി ഭാഗ്യ വും അതായിരുന്നു ബാപ്പുവൈദ്യർ.അപസ്മാരം മുതൽ പുഴുനഖം കുടിവരെയുള്ള സകല രോഗങ്ങൾക്കും ബാപ്പുവൈദ്യരുടെ കൈയിൽ

46

കാര്യം വിഷമസ്ഥിതി-46

18 November 2023
0
0
0

ദേവതയുടെ സമ്മാനമായിരുന്ന പുതിയ ഉടുപ്പും ധരിപ്പിച്ച് ഒരു റിക്ഷാ കുറുപ്പ് ബാപ്പുവൈദ്യരുടെ വീട്ടിന്നു മുമ്പിൽ എത്തിച്ചപ്പോൾ വൈദ്യർ, സ്ഥലത്തെ പ്രമാണിയും തന്റെ പുതി യൊരു ഇരയുമായ അപ്പൂസാപ്പിന്റെ വീട്ടിൽനിന്

47

കമ്പിത്തൂൺ -47

18 November 2023
0
0
0

കുറുപ്പു പിറ്റേന്ന് പതിവുപോലെ അതിരാവിലെ ഉണർന്ന് അമ്പലക്കു കളത്തിൽ പോയി കുളിച്ചുവന്ന്, ധ്യാനവും പൂജയും കഴിച്ച്, കഞ്ഞി കുടിച്ച്, കടലാസ്സ് ചട്ടയും ശീലക്കുടയും കൈയിലെടുത്ത് ടൗണിലേക്കു പുറപ്പെട്ടു. രാധയോട്

48

തെരുവിൽ ഒരു രാത്രി പുലരുന്നു-48

18 November 2023
0
0
0

ന്നത്തെ സായാഹ്നത്തിന് അത്ഭുതകരമായൊരു ശാന്തിയും പ്രസ ന്നതയും ഉണ്ടായിരുന്നു. വീട്ടിന്റെ കോലായിൽ ഒരു പഴയ പുല്ലു പായിൽ കൈമടക്കി തലയ്ക്കുവെച്ചു പാടത്തേക്കു നോക്കി കിടക്കുകയാണ്വിറകുകച്ചവടക്കാരൻ കണ്ടക്കുട്ടി

---

ഒരു പുസ്തകം വായിക്കുക