shabd-logo

കാര്യം വിഷമസ്ഥിതി-46

18 November 2023

0 കണ്ടു 0
ദേവതയുടെ സമ്മാനമായിരുന്ന പുതിയ ഉടുപ്പും ധരിപ്പിച്ച് ഒരു റിക്ഷാ കുറുപ്പ് ബാപ്പുവൈദ്യരുടെ വീട്ടിന്നു മുമ്പിൽ എത്തിച്ചപ്പോൾ വൈദ്യർ, സ്ഥലത്തെ പ്രമാണിയും തന്റെ പുതി യൊരു ഇരയുമായ അപ്പൂസാപ്പിന്റെ വീട്ടിൽനിന്നു വിളിക്കാൻ ആൾ വന്ന് അങ്ങോട്ടു പോകാൻ പുറപ്പെട്ടു നില്ക്കുകയായിരുന്നു. കുട്ടി ധരിച്ച മുന്തിയ ഉടുപ്പും റിക്ഷാവണ്ടിയിൽ കയറിക്കൊണ്ടുള്ള വരവും മറ്റും കണ്ടപ്പോൾ കക്ഷി മോശമായിരിക്കയില്ലെന്നു മനസ്സിൽ കരുതി വൈദ്യർ കോലായിൽ ത്തന്നെ തങ്ങിനിന്നു.

“വൈദ്യരെ, ഇവൾക്കൊരു പനി. കുറുപ്പ് രാധയെ മുമ്പിൽ താങ്ങി നിർത്തി ക്ഷമാപണഭാവത്തിൽ പറഞ്ഞു.

വൈദ്യർ രാധയുടെ കൈനാഡിയും കണ്ണിന്റെ കീഴ്പ്പോളകളും മിന്നൽ വേഗത്തിലൊന്നു പരിശോധിച്ചു. “സാരമില്ല. രണ്ടുദിവസം ഒരു ഗുളിക കഴി ക്കട്ടെ എന്നിട്ടു മറ്റെന്നാൾ വന്നു വിവരം പറയണം. വൈദ്യർ ശിഷ്യൻ പത്മനാഭനെ വിളിച്ച് എന്തോ സ്വകാര്യം പറഞ്ഞു. പിന്നെ അപ്പൂസാപ്പിന്റെ ആളുടെ കൂടെ ഇറങ്ങിപ്പോയി.

പത്മനാഭൻ ഗുളികകൾ കടലാസ്സിൽ പൊതിഞ്ഞു കുറുപ്പിന്റെ നേർക്കു നീട്ടി: “ദിവസം മൂന്നുനേരം ഓരോ ഗുളിക ഇഞ്ചിനീറ്റിലരച്ചു കൊടുക്കണം. ആറു ഗുളികയുണ്ട് രണ്ടു പ്പിക
കുറുപ്പ് വേഗം കീശയിൽനിന്നു രണ്ടുറുപ്പികയെടുത്തു കൊടുത്തു ഗുളിക വാങ്ങി കൈയിൽ വെച്ചു (ഇനി കീശയിൽ ബാക്കി ഒരു റുപ്പികയുണ്ട്. അതു റിക്ഷാക്കാരന്നുള്ളതാണ്.

റിക്ഷയിൽ നിന്നിറങ്ങിയപ്പോൾ പാടത്തിന്റെ വരമ്പിലൂടെ വീട്ടിലേക്കു നടക്കാൻ രാധയ്ക്ക് തീരെ ശേഷിയില്ലായിരുന്നു. കുറുപ്പ് അവളെ താങ്ങി യെടുത്തു നടന്നു.

മുറിയിൽ കടന്നു രാധയെ പായിൽ കിടത്തിയപ്പോൾ ഒരു ദുർഗ്ഗന്ധം കുറുപ്പിന്റെ മൂക്കിലേക്കു സംക്രമിച്ചു. അടുത്തു പാറുഅമ്മ കിടക്കുന്ന പായിൽനിന്നാണ്. ആ തള്ള അവിടെ ഞരങ്ങിയും മൂളിയും ചുരുണ്ടുകിടക്കു കയാണ്. "കൃഷ്ണാ, മോനേ, ഇത്തിരി കുരുമൊളക്കഷായം കുടിക്കണ്ടീർ
ന്നല്ലോ.” പാറുഅമ്മ പായിൽ തലയിട്ടടിച്ചുകൊണ്ടു പറഞ്ഞു. പാറുഅമ്മയെ തേടിപ്പിടിച്ചുകൊണ്ടു വന്നത് ആപത്തായെന്ന് കുറുപ്പ് ഓർത്തു. ആ തള്ള സുഖമില്ലാതെയാണു വന്നത്. പിറ്റേന്നുമുതൽ പനി തുടങ്ങി. ഇപ്പോഴിതാ വയറ്റീന്നു പോക്കും തുടങ്ങിയിരിക്കുന്നു. രാധയെ ശുശ്രൂഷിക്കാനാണ് അവരെ വരുത്തിയത്. ഇപ്പോൾ അവരെ ശുശ്രൂഷിക്കണ മെന്നു വന്നിരിക്കുന്നു. ഈറ്റെടുക്കാൻ വന്നവൾ ഇരട്ടപെറ്റു എന്നു പറഞ്ഞ പോലെതന്നെ.

രാധയെ മൂടിപ്പുതപ്പിച്ചു കുറുപ്പ് പുറത്തേക്കു വന്നു, മുറ്റത്തേക്കു നടന്നു. രാധയുടെ പൂങ്കാവനത്തിൽ കടന്ന് അവിടെ ഒരു മൂലയിൽ രണ്ടുമൂന്ന്  ഇഞ്ചിത്തൈകൾ വളർന്നു നിന്നിരുന്നു. അവയിലൊന്നിന്റെ കിഴങ്ങു മാന്തി യെടുത്ത്, അടുക്കളയിൽ കടന്ന് ഇഞ്ചി കഴുകി, ചതച്ച് നീരെടുത്ത് ഒരു ചെറിയ പിഞ്ഞാണത്തിൽ പകർന്നു. ബാപ്പു വൈദ്യരുടെ സിദ്ധഗുളികയും അരച്ചുകൊണ്ട് രാധയുടെ മുറിയിലേക്കു വന്നു. രാധയുടെ ഗുളിക അരയ്ക്ക് മ്പോൾ കുറുപ്പിന്റെ നോട്ടവും ചിന്തയും പാറുഅമ്മയുടെ നേർക്കായിരുന്നു തള്ളയെ ചികിത്സിക്കാതിരുന്നാൽ പറ്റില്ല. ഇവിടെവെച്ചു ചത്താൽ... കുറുപ്പ് ഒരു നെടുവീർപ്പിച്ചു ചുമരിലേക്കു നോക്കി. ശിവപാർവ്വതിമാരും മയിൽ വാഹനനും ഗണപതിയും കുറുപ്പിനെ തുറിച്ചുനോക്കുന്നുണ്ടായിരുന്നു. അവരെ എല്ലാവരെയും മനസ്സിൽ ധ്യാനിച്ചുകൊണ്ട് കുറുപ്പ് മകളുടെ വായിൽ ഗുളികനീർ ഒഴിച്ചുകൊടുത്തു.

കുറച്ചു കഴിഞ്ഞപ്പോൾ കുറുപ്പ് അടുക്കളയിൽ കടന്നു ചെറിയ കാപ്പി ച്ചെമ്പിൽ കുറച്ചു വെള്ളം പകർന്ന് അടുപ്പത്തു വെച്ചു തീ കത്തിച്ചു. കുരു മുളകുകഷായം കുറച്ച് രാധയ്ക്കും കൊടുത്താലോ? വേണ്ട; ഗുളികയുടെ വീര്യം കെട്ടുപോകും, വെള്ളം ചെമ്പിൽ തിളയ്ക്കാൻ വിട്ടുകൊണ്ട് കുറുപ്പ് കോലായിലേക്കു വന്നു. അപ്പോൾ കക്ഷത്തിലൊരു പുസ്തകവും ഇറുക്കി പിടിച്ച് എസ്.എസ്.കെ.ടി. പടികയറി വരുന്നതാണു കണ്ടത്.

കുറുപ്പിനെ കണ്ടപ്പോൾ എസ്.എസ്.കെ.ടി, തന്റെ തേനീച്ചക്കൂടുപോലുള്ള തലയൊന്നു കുനിച്ച്, ആ നിർത്തിനിർത്തിച്ചിരിയോടെ കോലായിൽ കയറി ഒരു പലകമേൽ ആസനസ്ഥനായി.

ഒരു പുതിയ വേദാന്തക്കുമ്മിയുമായിട്ടാണ് എസ്.എസ്. കെ. ടി. പുറപ്പെട്ടു വന്നിരിക്കുന്നത് (അന്നു കൊണ്ടുവന്നിരുന്ന ഇരുപതാം നൂറ്റാണ്ടിലെ ഓണപ്പാ ടിന്ന് എന്തുപറ്റിയെന്നു കുറുപ്പ് അന്വേഷിച്ചില്ല). കുറുപ്പിന്റെ സമ്മതമോ സമ യമോ ഒന്നും നോക്കാതെ എസ്.എസ്.കെ.ടി. നോട്ടുപുസ്തകം മലർത്തിവെച്ച് തന്റെ വേദാന്തമ്മിയിലെ ചില വരികൾ ഒരാംഗ്യപ്പാട്ടിന്റെ മട്ടിൽ ചൊല്ലി തുടങ്ങി.

"മണ്ണിൽ പിറന്നുള്ള പഞ്ചഭൂതങ്ങൾ പെണ്ണും പുരുഷനും പട്ടിയും പുല്ലും മണ്ണായിത്തന്നെ മറഞ്ഞുപോം ചൊൽ “സംഗീതസാഹിത്യകാരുണ്ണിത്തങ്കം.

അതിന്റെ കൂടെ സ്വന്തം വ്യാഖ്യാനവും ഉണ്ടായിരുന്നു: "പെണ്ണും പുരു ഷനും മാനവലോകത്തെയും, പട്ടി മൃഗലോകത്തെയും, പുല്ല് സസ്യലോക ത്തെയും പ്രതിനിധീകരിക്കുന്നു. ഇപ്രപഞ്ചത്തിലെ ജീവനുള്ള സകലവും ഇതിലന്തർഭവിച്ചിരിക്കുന്നു. ഇവയെല്ലാം മണ്ണിൽ ജനിച്ച് മണ്ണിൽത്തന്ന തിരോധാനം ചെയ്യുന്നു. ഈ വേദാന്തവാക്യം ആർ പറയുന്നു?-സംഗീത സാഹിത്യകാരുണ്ണി

അകത്തുനിന്നു പാറുഅമ്മ ഓക്കാനിക്കുന്ന ഭയങ്കരശബ്ദം കേട്ട് കുറുപ്പ് കണ്ണുമിഴിച്ചു. തള്ളയ്ക്ക് ഛർദ്ദിയും തുടങ്ങിയിരിക്കുന്നു. ഈശ്വരാ! കാര്യം കുഴപ്പമായല്ലോ.

അകത്തുനിന്നുള്ള ഓക്കാനശബ്ദമോ കുറുപ്പിന്റെ മുഖത്തെ ബേജാ റോ ഒന്നും ശ്രദ്ധിക്കാതെ എസ്.എസ്.കെ.ടി. തന്റെ വേദാന്തക്കുമ്മി തുടർന്നു. “വേദാന്തക്കൈക്കോട്ടുകൊണ്ടു കിളച്ചാൽ
നാരായവേരായ നാരായണനെ
നേരിട്ടു കാണാം നരജാതികൾക്കു നേരായിട്ടോരുന്നു കോരുണ്ണിത്തങ്കം'.

തന്റെ വേദാന്തചിന്തകൾ എങ്ങനെയിരിക്കുന്നു എന്ന് അന്വേഷിക്കുന്ന മട്ടിൽ കൺമണികൾ ചുഴറ്റിക്കൊണ്ടു എസ്.എസ്.കെ.ടി. കുറുപ്പിന്റെ മുഖ ത്തേക്ക് ഒന്നു നോക്കി.

കുറുപ്പിന്നു പെട്ടന്നൊരു ബുദ്ധിയുദിച്ചു. "പണ്ഡിതരേ, വയറ്റിന്നുപോക്കും ഛർദ്ദിയും മാറ്റാൻ വല്ല മരുന്നും

ഉണ്ടോ?

“ആർക്കാണു സുഖക്കേട് കേൾക്കട്ടെ.” എസ്.എസ്.കെ.ടി. വായിച്ചു തീർത്ത വരിയിൽ വിരലമർത്തിവെച്ച് ഗൗരവത്തോടെ ചോദിച്ചു.

“എന്റെ ഒരു വല്യമ്മ ഇവിടെ സുഖമില്ലാതെ കിടക്കുന്നുണ്ട്.

“രോഗിയെ ഒന്നു കാണാമോ?

“ഓഹോ, ചെന്നു നോക്കാം.” (വേണമെങ്കിൽ വൈകുന്നേരം വരെ ഈ വേദാ ക്കുമ്മി അവരുടെ അരികിലിരുന്നു പാരായണം ചെയ്യുകയുമാവാം.) കുറുപ്പ് എസ്.എസ്.കെ.ടി.യെ അകത്തേക്കു നയിച്ചു. പണ്ഡിതവൈദ്യർ പാറുഅമ്മയെ പരിശോധിച്ച് തനിയേ പറഞ്ഞു: “പുരീഷഗന്ധംകൊണ്ടറിയാം രോഗമെന്താണെന്ന്.

പിന്നെ രാധയുടെ പായിലേക്കു നോക്കി എസ്.എസ്.കെ.ടി. ചോദിച്ചു: “ഇതാരാണ്?" കുറുപ്പ് അല്പം പരുങ്ങലോടെ പറഞ്ഞു: “ഓ, അതു മകളാണ്. അവൾക്കു

സുഖക്കേടൊന്നുമില്ല. എസ്.എസ്.കെ.ടി. പുറത്തുകടന്നു കുറച്ചുനേരം ആലോചിച്ചു.

“ഞാൻ വേഗം വരാം. എസ്.എസ്.കെ.ടി വേദാന്തക്കുമ്മി കക്ഷത്തി ലിറുക്കി മുറ്റത്തിറങ്ങി പടികടന്നു പാടത്തേക്കു നടന്നു.

പാറുഅമ്മ പിന്നെയും ഛർദ്ദിച്ചു. കുറുപ്പ് രാധയുടെ അരികിൽത്തന്നെ

ചുറ്റിപ്പറ്റി നിന്നു. കുറച്ചുകഴിഞ്ഞപ്പോൾ എസ്.എസ്.കെ.ടി. മടങ്ങിയെത്തി. കൈയിൽ എന്തോ ഒരു പച്ചമരുന്നും ഉണ്ടായിരുന്നു.

“കുറച്ചു പച്ചവെള്ളം. ഒരു പിഞ്ഞാണവും. എസ്.എസ്.കെ.ടി. ആവശ്യ

പ്പെട്ടു. കുറുപ്പ് ഒരു കിണ്ടിയിൽ വെള്ളവും ഒരു പിഞ്ഞാണവും കൊണ്ടുവന്നു

കൊടുത്തു. “കുറച്ച് ഉപ്പ്. എസ്.എസ്.കെ.ടി. ആവശ്യപ്പെട്ടു. കുറുപ്പ് അടുക്കളയിൽ കടന്ന് ഉപ്പുഭരണി തിരഞ്ഞു. അപ്പോഴാണ് കുരു

മുളക് കഷായത്തിന്നു വെള്ളം തിളപ്പിക്കാൻ ചെമ്പ് അടുപ്പത്തുവെച്ചു പോയ കാര്യം ഓർമ്മവന്നത്. അടുപ്പിലെ തീയെല്ലാം കെട്ട് ചെമ്പും വെള്ളവും
അങ്ങനെത്തന്നെ കിടക്കുന്നുണ്ടായിരുന്നു. പിഴിഞ്ഞുണ്ടാക്കിയ പച്ചമരുന്നിൽ എസ്.എസ്.കെ.ടി. ഉപ്പു പൊടിച്ചു ചേർത്തു പിഞ്ഞാണം കുറുപ്പിന്റെ കൈയിൽ കൊടുത്തു പറഞ്ഞു: “ഇതിൽ പകുതി ഇപ്പോൾ സേവിക്കട്ടെ. പകുതി മൂന്നു മണിക്കൂറിനു ശേഷവും 'കുറുപ്പ് പാറു അമ്മയുടെ അരികിൽച്ചെന്നു വിളിച്ചു. അവർക്കു തല പൊക്കാനോ മിണ്ടാനോ വയ്യ. കുറുപ്പ് മരുന്ന് അവരുടെ വായിൽ ഒഴിച്ചു കൊടുത്തു.

കുറുപ്പ് രാധയെ ഒന്നുനോക്കി. അവൾ അനങ്ങാതെ കിടക്കുകയാണ്. അവൾക്കു വിശക്കുന്നുണ്ടാകും. വീണ്ടും കോലായിലേക്കു വന്നപ്പോൾ എസ്.എസ്.കെ.ടി. തന്റെ വേദാന്ത ക്കുമ്മിയിൽ ചില തിരുത്തലുകൾ ചെയ്യുന്നതാണു കണ്ടത്.

കാക്കിയുടുപ്പിട്ട ചിലർ പടികേറി വരുന്നതു കണ്ട് എസ്.എസ്.കെ.ടി. പന്തം കണ്ട പെരുച്ചാഴിയെപ്പോലെ പരുങ്ങി. കുറുപ്പിന്റെ മുഖത്തേക്കു കൺ മിഴികൾ ചുഴറ്റിക്കൊണ്ട് ഒന്നുനോക്കി. പെണ്ണുക്കയുടെ വീട്ടിൽ നടന്ന കൊല പാതകത്തെക്കുറിച്ചന്വേഷിക്കാൻ പോലീസ് ഇൻസ്പെക്ടറും പാർട്ടിയും വരികയാണ്.

പോലീസുകാർ മുറ്റത്തൂടെ കടന്നു പോയപ്പോൾ കുറുപ്പു മെല്ലെ എസ്.എസ്.കെ.ടി.യോടു പറഞ്ഞു: “ഇന്നലെ രാത്രി അടുത്ത വീട്ടിൽ ഒരു കൊലപാതകം നടന്നിരിക്കുന്നു. പോലീസ് അന്വേഷണത്തിന്ന് ഇവിടേക്കും വരാതിരിക്കയില്ല."

കൊലപാതകം: പോലീസ് എസ്.എസ്.കെ.ടി. വേഗം തന്റെ വേദാന്ത കുമ്മി മടക്കി കക്ഷത്തിലിറുക്കി കീഴ്പോട്ടു നോക്കി കണ്മണികൾ മൂന്നു നാലു പ്രാവശ്യം ചുഴറ്റി കുറുപ്പിനോടു യാത്രപോലും പറയാതെ മുറ്റത്തിറങ്ങി നടന്നു.

പോലീസുകാർ കേസന്വേഷണത്തിന് അവിടത്തെ എല്ലാ ബ്ലോക്കു കളിലും കയറിച്ചെല്ലുമെന്നും അക്കൂട്ടത്തിൽ തന്റെ അടുക്കലും എത്തു മെന്നും കുറുപ്പ് ഓർത്തു. അവർ വന്നുകേറുന്നതിനു മുമ്പു സ്ഥലം വിടണം. പോലീസ് ഇൻസ്പെക്ടറുടെ ചോദ്യങ്ങളെ നേരിടാൻ കുറുപ്പിനു ധൈര്യ മില്ലായിരുന്നു. പിന്നെ കോടതിയിൽ സാക്ഷിപറയേണ്ടതായും വരും. കളവു പറയാൻ കഴിയില്ല. ഇന്നലെ രാത്രി കൊലനടന്നു കുറച്ചുകഴിഞ്ഞപ്പോൾ താൻ അവിടെ ചെന്നു നോക്കിയിട്ടുണ്ട്. മുറ്റത്തൂടെ ഒരാൾ ഓടിപ്പോകുന്ന കാൽപ്പെരുമാറ്റവും താൻ കേട്ടിട്ടുണ്ട്. ആ സാൻഡോ കറുപ്പൻ തന്നെയാ യിരിക്കണം അങ്ങനെ ഓടിപ്പോയത്. ആ തെളിവുകളെല്ലാം പോലീസ്സിന്നു കൊടുക്കേണ്ടിവരും. അതിന്നൊന്നും ഇടയാക്കാതെ വേഗം തടിതപ്പണം പക്ഷേ, രാധയെ ഇങ്ങനെ വിട്ട് എങ്ങനെ പുറത്തുപോകും? എങ്ങനെ പുറത്തു പോകാതിരിക്കും? ഇന്നു പത്രം വില്ക്കാൻ പോയിട്ടില്ല. കൈയിൽ ഒരു ചില്ലി ക്കാശില്ല. കുറുപ്പു മൂർച്ചയുള്ള താടിരോമങ്ങൾ ചൊറിഞ്ഞ് ഒന്നിളിച്ചുകാട്ടി

പടിക്കലേക്കു നോക്കി. അപ്പോൾ അടുത്ത ബ്ലോക്കിലെ ആണ്ടിയുടെ മകൾ ജാനു തലയിൽ വലിയൊരു കെട്ടു ചകിരിപ്പുമായി പടികയറി വരുന്നതു കണ്ടു. ഉണ്ണിയുടെ മരണശേഷം ആണ്ടിയെ തീറ്റിപ്പോറ്റുന്നത് ജാനുവാണ്. അവൾ വെളിച്ചപ്പാടു കുട്ടൻനായരുടെ ഷെഡ്ഡിൽനിന്നു ചകിരിപ്പു കൊണ്ടുവന്ന് രാപ്പകലൊരു പോലെ ഇരുന്നു ചൂടി പിരിക്കുകയായിരുന്നു.

കുറുപ്പ് ജാനുവിനോടു സംസാരിക്കുക പതിവില്ലായിരുന്നു. തന്നെക്കാൾ മോശപ്പെട്ടവരാണ് അവരെന്ന ഒരു വിചാരം മനസ്സിലുണ്ടായിരുന്നുതാനും. അതു തെറ്റാണെന്നും ഒരു തോന്നലുണ്ടായി. സുന്ദരിയായൊരു വൃദ്ധ കന്യക യാണ് ജാനു. ഇന്നേവരെ അവളെക്കുറിച്ച് ഒരു സ്വഭാവദൂഷ്യവും പറഞ്ഞു.

കേട്ടിട്ടില്ല. എന്നാൽ എന്തുകൊണ്ടോ ദേവകിയമ്മയ്ക്ക് അവളോടിഷ്ടമില്ല.

അക്കാരണത്താൽ ജാനു ഇവിടെ വരാറില്ല. ജാനു ഇവിടെ ഒരു സഹായ

ത്തിന്നു വന്നു നിന്നാൽ നന്നായിരുന്നു. പക്ഷേ, അവൾ വിളിച്ചാൽ വരുമോ? കുറുപ്പ് എന്തു വേണമെന്നു നിശ്ചയമില്ലാതെ കുറച്ചുനേരം പരുങ്ങി കളിച്ചു. പിന്നെ ധൈര്യമവലംബിച്ചു മുറ്റത്തേക്കിറങ്ങി നിന്നു.

“ജാന്നൂ!” കുറുപ്പു വിളിച്ചു.

ജാന്നു കേട്ടില്ലെന്നു തോന്നുന്നു. ആ ചകിരിതൂപ്പു ചുമടു മുന്നോട്ടു നീങ്ങുകയാണ്.

“ജാന്നൂ!" കുറുപ്പു വീണ്ടും വിളിച്ചു. അവൾ തിരിഞ്ഞുനിന്നു.

“ജാന്നു, പിന്നേയ്, ഇവടെ രാധ പനിപിടിച്ചു കെടക്വാണ്. ഓളെ ശുശ്ര ഷിക്കാൻ ഒരു തള്ളയെ കൊണ്ടെന്നീർന്നു. തള്ളം കിടപ്പിലായി. ഇത്തിരി കുഞ്ഞാ വെള്ളാ കാച്ചിക്കൊടുക്കാൻ ഇവടെ ആരൂല്യ. എനിക്കൊന്നു പുറത്തേക്കിറങ്ങണം. ജാനു ഇവടൊന്നു വന്നിരിക്കോ?”

ആ ചകിരിപ്പിന്നുള്ളിൽനിന്ന് അനുകൂലഭാവത്തിൽ ഒരു മൂളൽ കേട്ടു. കുറുപ്പിന് ആശ്വാസമായി. കുറച്ചു കഴിഞ്ഞപ്പോൾ ജാനു തയ്യാറായി വന്നു. പാറു അമ്മയെ രാധ

യുടെ മുറിയിൽനിന്നു ചെറിയ മുറിയിലേക്ക് ഒന്നു മാറ്റിക്കിടത്തണം. തള്ള യുടെ വിസർജ്ജനാദികൾകൊണ്ട് പായും മുറിയും വൃത്തികെട്ടു കിടക്കു കയാണ്. അവിടമെല്ലാം ഒന്നു വൃത്തിയാക്കാൻ ജാനുവിനോടു പറയാനും ഒരു വിമ്മിട്ടം. കുറുപ്പു കുറച്ചുനേരം പരുങ്ങിനിന്നു. പിന്നെ ഒന്നും പറയാതെ വേഷം മാറ്റാൻ മുറിയിൽ കടന്ന്, മുറിക്കാലുറയും ഖദർ ഷർട്ടും എടുത്തു ധരിച്ച് പട്ടക്കടലാസ്സും ശീലക്കുടയുമെടുത്തു പോകാനൊരുങ്ങിനിന്നു. രാധയെ ഒന്നു നോക്കി. അവൾ ശാന്തമായി ഉറങ്ങുകയാണ് (ബാപ്പുവൈദ്യ രുടെ ഗുളിക ഫലിച്ചിട്ടുണ്ടെന്നു തോന്നുന്നു). രാധയുടെ നെറ്റിയിൽ ഒന്നു കൈവെച്ചുനോക്കി. പനി വിട്ടിട്ടില്ല (പനി അങ്ങനെ പെട്ടെന്നു നിർത്തുന്നതും ശരിയല്ല. പാറു അമ്മയെ ഒന്നു നോക്കി. അവരും ഉറങ്ങുകയാണ് (എസ്. എസ്.കെ.ടി.യുടെ ഒറ്റമൂലിക പ്രയോഗവും പറ്റിയിട്ടുണ്ടെന്നാണു തോന്നു ന്നത്). പക്ഷേ, പായിൽനിന്നു പുറപ്പെടുന്ന ദുർഗ്ഗന്ധം സഹിക്കാനാവുന്നില്ല.

കുറുപ്പ് മുറ്റത്തിറങ്ങി നടന്നു. തെരുവിലെത്തി ഏജൻസി ആപ്പീസിൽ ചെന്നപ്പോൾ പത്രങ്ങളൊന്നും കിട്ടിയില്ല. രാവിലെ കുറുപ്പിനെ കാണാതിരുന്നതിനാൽ പത്രങ്ങളെല്ലാം മറ്റു പിള്ളർ കൊണ്ടുപോയി. ഇനി വൈകുന്നേരം വരെ കാത്തിരിക്കണം. ഗന്ധർ വൻ മാസിക വരുന്ന ദിവസമാണ്. നല്ല കോളടിക്കാം.

ഒന്നും ചെയ്യാനില്ലാതെ കുറുപ്പ് തെരുവിൽ ചുറ്റിനടന്നു. തെരുവിന്റെ അറ്റത്തെ മൈതാനമൂലയിൽ ഒരാൾക്കൂട്ടം കുറുപ്പിനെ ആകർഷിച്ചു. മെല്ലെ ചെന്നു നോക്കി. ഒരു പച്ചത്തലക്കെട്ടുകാരൻ എന്തോ മാജിക്കു കാണിക്കുന്നു. മരുന്നു വിൽപനക്കാരനാണെന്നു മനസ്സിലായി. മരുന്നുവില്പനയ്ക്കുമുമ്പ് ആളെക്കൂട്ടാൻ ചില വിദ്യകൾ കാണിക്കുകയാണ്. പല വലിപ്പത്തിലുള്ള ആറേഴ് ഇരുമ്പുവളയങ്ങൾ ഒരു ചങ്ങലയാക്കി എന്തോ വിദ്യ കാണിച്ച്, കാണികളിൽനിന്നു കൈയടി വാങ്ങി, മറ്റൊരു മാജിക്കിന്നു വട്ടം കൂട്ടുന്ന വേളയിലാണ് കുറുപ്പ് അവിടെ തല കാണിച്ചത്. മൂന്നു കോഴി മുട്ടകൾ കൊണ്ടുള്ളൊരു വിദ്യയാണെന്ന് പച്ചത്തലക്കെട്ടുകാരൻ മുന്നറിയിപ്പു നൽകി. അയാൾ ഒരു പഴയ സിഗരറ്റ് ടിൻ തുറന്ന് അതിന്നുള്ളിലേക്കൊന്നു നോക്കി ഇച്ഛാഭംഗത്തോടെ തലയാട്ടി. ടിന്നിന്റെ ഉള്ളടക്കം അവിടെ കൂടി നിന്നവരെയെല്ലാം കാണിച്ചു. അതിൽ രണ്ടു മുട്ടകളേയുള്ളു. വിദ്യ കാണി ക്കാൻ മുട്ട് മൂന്നു വേണം. ഒരു മുട്ടകൂടി കിട്ടാൻ എന്താണു വഴി എന്ന മട്ടിൽ പച്ചത്തല കെട്ടുകാരൻ സദസ്യരുടെ ഇടയിലേക്ക് ഒന്നു നോക്കി. മുറിക്കാ കുറയുമിട്ടു നില്ക്കുന്ന കുറുപ്പ് മാജിക്കുകാരന്റെ ശ്രദ്ധയെ ആകർഷിച്ചു. അയാൾ മെല്ലെ കുറുപ്പിന്റെ മുമ്പിലേക്കു വന്നു. കുറുപ്പിന്റെ ചുമലിൽ തൊട്ട് ഒന്നു പുറംതിരിഞ്ഞു നില്ക്കാൻ പറഞ്ഞു. എന്തിനാണെന്നറിയാതെ കുറുപ്പ് തിരിഞ്ഞു നിന്നുകൊടുത്തു. പെട്ടെന്ന് കാണികൾക്കിടയിൽ നിന്ന് ഒരു കൂട്ടച്ചിരി മുഴങ്ങി. ആ മാജിക്കുകാരൻ കുറുപ്പിന്റെ മുറിക്കാലുറയ്ക്കുള്ളിൽ നിന്ന് ഒരു കോഴിമുട്ട വലിച്ചെടുത്ത് വിരലുകൾ കൊണ്ടു പൊക്കിപ്പിടിച്ചു

പശിപ്പിക്കുന്നു. “പേപ്പറ് കുറുപ്പ് മുട്ടയിട്ടോ കാര്യം വിശമസ്സിതി. അടുത്തു നിന്ന് ഇറച്ചി ക്കണ്ടം മൊയ്തീൻ ഉറക്കെ വിളിച്ചുകൂവി. അടുത്തു നിന്നിരുന്ന ഒരു കോസ് കണ്ണനും അതേറ്റു വിളിച്ചു. കുറുപ്പിന്ന് ഒരു ജാള്യത തോന്നി. ആ തമാശ യോർത്ത് കുറേശ്ശേ ചിരിയും വന്നു.

പെട്ടെന്ന് പിറകിലെ നിരത്തിൽനിന്ന് ഒരു വിസിലടി മുഴങ്ങി. കുറുപ്പ് തിരിഞ്ഞുനോക്കി. ഇറച്ചിക്കണ്ടം മൊയ്തീനും തിരിഞ്ഞുനോക്കി. ഒരു ജഡ് വണ്ടിയിൽ പോകുന്നു ഒരു പാതിരിയച്ചനും, വെള്ള ഷർട്ടു ധരിച്ച ഒരു ചെറു പ്പക്കാരനും,

മൊയ്തീന്നു തന്റെ മിഴികളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ജഡ്ക്കയി ലിരിക്കുന്ന വെള്ളഷർട്ടുകാരൻ തൊണ്ടിപ്പറങ്ങോടനാണ് (ആ വിസിലടി കേട്ട പ്പോൾത്തന്നെ മൊയ്തീൻ മനസ്സിലാക്കിയിരുന്നു പറങ്ങോടന്റെ സാമീപ്യം). പക്ഷേ, അതിനേക്കാൾ വലിയൊരദ്ഭുതമാണ് പറങ്ങോടന്റെ അടുത്തിരി ക്കുന്ന പാതിരിയച്ചൻ; പഴയ കോഴിനെക്കള്ളൻ പറങ്ങോടനെ തട്ടിക്കൊണ്ടു പോയി ക്രിസ്ത്യാനിയാക്കിയതു കോഴിനെക്കള്ളനാണെന്നു മൊയ്തീന് ഇപ്പൊഴേ മനസ്സിലായുള്ളൂ.

“വാടാ ഔസേപ്പ്. മൊയ്തീൻ കോങ്കണ്ണൻ ഔസേപ്പിനെ വിളിച്ചു. ജഡ്ക്കയുടെ പിറകെ ഓടി. പാതിരിയച്ചൻ പറങ്ങോടനെ ശകാരിക്കുകയാണ്. വണ്ടിയിലിരുന്നു വിസിലടിച്ചതിന്ന് (പറങ്ങോടനെ കുറ്റം പറഞ്ഞിട്ടു ഫലമില്ല. തന്റെ പഴയ കൂട്ടുകാരനെ തെരുവിൽ കണ്ടപ്പോൾ അവന്റെ ശ്രദ്ധയാകർഷി ക്കാനുള്ള വെമ്പൽകൊണ്ട് പറങ്ങോടന്റെ കൈവിരലുകൾ അറിയാതെ വായി ലേക്കുയർന്ന് ഒരു വിസിലടിയിൽ കലാശിച്ചതാണ്).

“വിളിയെടാ, കോഴിനെക്കള്ളാ ഹല്ലേലൂയാ മൊയ്തീൻ കോങ്കണ്ണൻ ഔസേപ്പിനോടു കല്പിച്ചു. "കോഴിനെക്കള്ളാ ഹല്ലേലൂയാ!" ഔസേപ്പ് ഉച്ചത്തിൽ വിളിച്ചു. “എടാ, പറങ്ങോടാ!” മൊയ്തീനും ഉറക്കെ വിളിച്ചു.

പറങ്ങോടൻ കേൾക്കാത്ത ഭാവത്തിൽ ഇരുന്നു. താൻ പറങ്ങോടനല്ല.

ഫ്രാൻസീസാണ് എന്ന നാട്യത്തോടെ. ആ രംഗം നോക്കിനിന്ന് കുറുപ്പ് തനിയെ ചിരിച്ചുപോയി.



ഏജൻസി ആപ്പീസിൽ വീണ്ടും ചെന്നന്വേഷിച്ചപ്പോൾ കുറുപ്പിന്നു വല്ലാത്ത നിരാശയുണ്ടായി. ഗന്ധർവ്വൻ മാസിക വന്നിട്ടില്ല. ഇനി എന്തു ചെയ്യണമെന്ന് ഒരു നിശ്ചയവുമില്ലാതെ കുറുപ്പു വീണ്ടും തെരുവിലിറങ്ങി. കുറുപ്പ് വിഷാദമൂകനായി ഇടയ്ക്കിടെ നെഞ്ഞു തടവിക്കൊണ്ടു നടന്നു. ഉള്ളിൽ പനിയുള്ളതുപോലൊരു തോന്നൽ, വീട്ടിലെ കാര്യം ഓർത്ത്, രാധ യോട് ഒരു വാക്കുപോലും പറയാതെയാണ് ഇറങ്ങിപ്പോന്നത്. അവൾ കാത്തി രിക്കുന്നുണ്ടാകും. കൈയിലൊരു കാശുപോലുമില്ലാതെ എങ്ങനെ മടങ്ങി

"കയ്യിലൊരു കാശുമില്ലാ കടം തരുവാനാളുമില്ലാ മുന്നെപ്പോഴോ തെരുവിൽനിന്ന് ഒരു തെണ്ടിപ്പയ്യൻ പാടിയ പാട്ട് കുറു

പ്പിന്റെ മനസ്സിൽ തങ്ങിനില്ക്കുന്നുണ്ടായിരുന്നു. കടം തരാൻ ആളില്ലെന്നു മാത്രമല്ല, വാങ്ങിയ കടം വീട്ടാൻ കഴിയാതെ വഴിമാറി നടക്കേണ്ടതായും വന്നിരിക്കുന്നു. ചില്ലറക്കടങ്ങൾ അവിടവിടെ പെരുകിവരികയാണ്. പീടിക ക്കാരുടെ നോട്ടവും പെരുമാറ്റവും പരാതി പറച്ചിലും പരസ്യമായി വിളിച്ചു ചോദിക്കലും യെന്ന് പതിവുപോലുള്ള വഴിക്കൊന്നുമല്ല തന്റെ ഇപ്പോഴത്തെ പോക്കു വരവുകൾ, സ്റ്റേഷനറികാരൻ അപ്പുണ്ണിനായർ ഇന്നാളൊരുദിവസം റോഡിൽ അനേകം ആളുകൾ കേൾക്കേ വിളിച്ചു പറഞ്ഞു: “കുറുപ്പ്, മാസം കൂടിയല്ലോ, പണമെവിടെ? ഇവിടെ കാര്യം വിഷമസ്ഥിതിയാണ് കേട്ടോ. മാനക്കേടായി പോയി. അപ്പുണ്ണിനായർ ചോദിച്ചതിൽ അയാളെ കുറ്റപ്പെടുത്താ നില്ല. അയാളും കുഞ്ഞുകുട്ടികളുള്ള ഒരു മനുഷ്യനാണ്. ആ സ്റ്റേഷനറി ക്കച്ചവടംകൊണ്ട് ഒരു വലിയ കുടുംബം പുലർത്തണം. എല്ലാവരും കടം കൊണ്ടുപോയാൽ അയാൾക്കു വേറെ നിവൃത്തിയുണ്ടോ? എന്നാലും അപ്പു ണ്ണിനായരുടെ ചോദ്യം ആ പരിഹാസസ്വരത്തിൽ വേണ്ടിയിരുന്നില്ല.

അപ്പോൾ ഒരു കൊട്ടയിൽ ചില പച്ചക്കറികളും പൊതികളുമായി ഒരു മ്മച്ചി കുറുപ്പിന്റെ മുമ്പിലൂടെ കടന്നുപോയി. കുറുപ്പിന്നു പെട്ടെന്ന് കുഞ്ഞി വിയുമ്മയെ ഓർമ്മവന്നു. അന്നത്തെ ആ മറക്കാൻ കഴിയാത്ത സംഭവം അതിനു ശേഷം കുറുപ്പ് കുഞ്ഞീവിയുമ്മയെ കണ്ടിട്ടില്ല. ഒന്നുരണ്ടുപ്രാവശ്യം മായാമൻ സീലിന്റെ അരികിലൂടെ കടന്നുപോയിട്ടുണ്ടെങ്കിലും അവിടേക്ക് ഒന്നു നോക്കാൻ പോലും ധൈര്യമുണ്ടായിട്ടില്ല. കുഞ്ഞീവിയുമ്മയെ ഒന്നു ചെന്നു കണ്ടു കുറച്ചു പണം കടം ചോദിച്ചാലെന്താ? അവൾ കേവലം ഒരു വേലക്കാരിയല്ല. കൈയിൽ നല്ല കോളുണ്ടെന്നു വിചാരിക്കുന്നതിൽ തെറ്റില്ല. കുറുപ്പിന്റെ കാലുകൾ കടപ്പുറം നിരത്തിലേക്കു നീങ്ങി. കുറുപ്പ് മായാ മൻസിലിന്റെ മുമ്പിലെത്തിയപ്പോൾ സന്ധ്യമയങ്ങിയിരുന്നു. ആ പഴയ കെട്ടിടത്തിലേക്ക് ഒന്നു നോക്കി. അവിടെ അനക്കമോ വെളിച്ചമോ ഒന്നു മില്ല. പടിപ്പുരയും വീടിന്റെ ജനാലുകളുമെല്ലാം അടച്ചിട്ടിരിക്കുന്നു.

ആ മായാലോകം അന്ധകാരത്തിൽ മറഞ്ഞുപോയി! “ഇവിടെ ഇപ്പോൾ ആരും താമസമില്ലേ?" ആ ഇടവഴിയിലൂടെ വന്ന ഒരു പെരിക്കാലൻ മാപ്പിളയോട് കുറുപ്പ് അന്വേഷിച്ചു.

മാപ്പിള കുറുപ്പിനെ സംശയദൃഷ്ടിയോടെ ഒന്നു നോക്കി. ഒന്നും മറു പടി പറഞ്ഞില്ല. പെരിക്കാലും പിടിച്ചുവലിച്ച് അഞ്ചെട്ടടി മുന്നോട്ടു നീങ്ങിയ തിന്നു ശേഷം ആ മാപ്പിള മറ്റാരോടോ പറയുന്നതുപോലെ ഉച്ചത്തിൽ ജൽപി 

ക്കുന്നതു കേട്ടു. “ആ മാറ് പച്ചവാതം പിടിച്ചു ചത്തു. ആ കിളികളെല്ലാം പറന്നുപോയി.

കുറുപ്പ് തലയും താഴ്ത്തി തിരിഞ്ഞു നടന്നു.

വീണ്ടും തെരുവുമൂലയിൽ വന്നു നിന്നു.

"ദാ, നിങ്ങളെപ്പോലെ മുഖം കണ്ടു ചോദിക്കാൻ വശമില്ലാത്ത രണ്ടു കണ്ണും പൊട്ടിയ കുരുടാനാണെങ് ഗം. മുരുകന്റെ വിലാപഗാനം കുറു പ്പിന്റെ ചെവിയിൽ വന്നലച്ചു. കുറുപ്പ് കുറച്ചുനേരം ചിന്താമഗ്നനായി നിന്നു.

ആ കുരുടന്റെ കൈയിൽ ധാരാളം പൊന്നും പണവുമുണ്ട്. കഴിഞ്ഞ ആഴ്ചയിലാണ് താൻ അവന്ന് ഒരു പുതിയ കാൽ പവൻ വാങ്ങിക്കൊടുത്തത്. അപ്പോൾ അവൻ തന്നോട് ഒരുപദേശം ചോദിച്ചതും കുറുപ്പ് ഓർത്തു. പാമ്പിന്റെ ഉപദ്രവം പോകാൻ എന്തു ചെയ്യണമെന്നായിരുന്നു. മുരുകന്റെ ചോദ്യം. പെരുങ്കായം കലക്കിത്തളിച്ചാൽ പാമ്പ് വിട്ടുപൊയ്ക്കൊള്ളുമെന്ന് ഒരു കൗശലവും താൻ പറഞ്ഞുകൊടുത്തു.

പാമ്പിന്റെ ഉപദ്രവം ആ കുരുടനെ ബാധിച്ചതെങ്ങനെയാണെന്ന് കുറു പിന്ന് എത്രതന്നെ ആലോചിച്ചിട്ടും മനസ്സിലായില്ല. അതുപോകട്ടെ. അവനെ ന്തിനാണ് ഇങ്ങനെ പിശുക്കി സമ്പാദിക്കുന്നത് അതും മനസ്സിലായില്ല. മുരു കനോടു പലിശയ്ക്ക് വാങ്ങിയ മൂന്നുറുപ്പിക താൻ ഇനിയും മടക്കിക്കൊടു ത്തിട്ടില്ല. അവനതു ചോദിക്കാറുമില്ല. അവന്നു തന്നെ വിശ്വാസമാണ്. പക്ഷേ, വീണ്ടും പണം കടം ചോദിച്ചാൽ ഇല്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറാനും മതി. അവനൊരു മൃഗമാണ്.

കുറുപ്പു പിന്നെയും ആലോചിച്ചുനിന്നു. ഒരു യുക്തി മനസ്സിൽ ഉരുക്കുടി വന്നു. പക്ഷേ, അതൊരു വഞ്ചനയല്ലേ? താൻ ഇന്നേവരെ ആരെയും വഞ്ചി ച്ചിട്ടില്ല. മുരുകൻ പവൻ വാങ്ങാൻ തരാറുള്ള പണത്തിൽ നിന്ന് ഒരൊറ്റ പോലും കളവുപറഞ്ഞ് എടുത്തിട്ടില്ല എടുക്കണമെന്ന വിചാരവും ഉണ്ടാ യിട്ടില്ല. ഇന്ന്, ഈ രാത്രിയിൽ താൻ ഒരൊറ്റ ചില്ലിക്കാശുപോലും കൈയിലി ല്ലാതെ കിട്ടാൻ വഴിയില്ലാതെ നെഞ്ഞുരുകിക്കളിക്കുകയാണ്.

ഒരു ദൃഢനിശ്ചയത്തോടെ, എന്നാൽ വിറകൊള്ളുന്ന ഹൃദയത്തോടെ കുറുപ്പ് മുരുകന്റെ അടുത്തേക്കു നടന്നു. അവന്റെ മുമ്പിൽ മുട്ടുമടക്കി ഇരുന്ന്, ഒന്ന് ഒച്ചയനക്കി.

മുരുകന്റെ വിലാപഗാനം പെട്ടെന്നു നിന്നു.

"ഊം ഒന്നു പറയാനുണ്ട്. കുറുപ്പു മന്ത്രിച്ചു.

“കോവാലാ, നീയ്യ് പോയി ഒരു കെട്ട് വാങ്ങിക്കൊണ്ടാ. മുരുകൻ ഗോപാലന്റെ കൈയിൽ ഒരു കാലണ കൊടുത്ത് അവനെ

മുറുക്കാൻ വാങ്ങാൻ പറഞ്ഞയച്ചു. “എന്താണ്, പറിയ്ങ്. മുരുകൻ തിരക്കി.

കുറുപ്പിന്നു തൊണ്ടയിൽ ഒരു കയ്പ്പും വഴുവഴുപ്പും അനുഭവപ്പെട്ടു. ആ വ്യാജം തൊണ്ടയിൽ പിടഞ്ഞുകളിക്കുന്നു. കുറുപ്പ് ഒന്നു ചുമച്ചു വിക്കി വിക്കിക്കൊണ്ടു പറഞ്ഞു: “പവന്ന് പെട്ടെന്ന് വിലകേറിയത് അറിഞ്ഞോ? നിന്റെ പൊന്നു വിൽക്കു ന്നുണ്ടെങ്കിൽ വേഗം വിറ്റോ
ങ്ഹേയ് നേരോ, പവന്ന് എന്താണു നെലവാരം?" (അതു ചോദിച്ച പ്പോൾ മുരുകൻ കിതയ്ക്കുന്നുണ്ടായിരുന്നു.)

"ഇന്നത്തെ നിലവാരം തൊണ്ണൂറുറുപ്പികയാണ്. “ങ്ഹേയ് ഹെന്ത്? ഫൊണ്ണൂറോ? “അതേ, പവൻ തൊണ്ണൂറുറുപ്പിക.

“കുറയാനാണ് വഴി. മുരുകൻ മനക്കണക്കു കൂട്ടി. രണ്ടു കാൽ പവൻ അരപ്പവൻ. നാൽപ
ത്തഞ്ചുറുപ്പിക. മുതല് ഇരുപത്തേഴം ഉറുപ്പിക. ഒരൊറ്റയടിക്കു ലാഭം പ്രതി
നേഴര ഉറുപ്പിക “പേപ്പറ് മാഷ്ടരെ നാളെ രാവിലെ കാണണം. രണ്ടു കാൽപ്പവനും വിക്കണം.

“ഊം” കുറുപ്പ് ഒന്നു മൂളി. ഗോപാലൻ മടങ്ങിവരുന്നോ എന്നു ചെവിയോർത്ത് മുരുകൻ കുറുപ്പിന്റെ മുമ്പിലേക്കു ഒന്നുകൂടി കുനിഞ്ഞു: “പിന്നത് വേറേം കൊറച്ച് പൊന്നുണ്ട്. വിക്കാൻ നാളെ പറയാം." “അങ്ങനെയാവട്ടെ. കുറുപ്പ് എണീറ്റു നടന്നു. നടത്തത്തിന്ന് അൽപം

ഉഷാറും തോന്നി. “ദാ, നിങ്ങളെപ്പോലെ മുഖം കണ്ട്... മുരുകന്റെ ആത്മാലാപത്തിന്നും ഉഷാറുകൂടിയിരുന്നു.

രണ്ടു കാൽപ്പവൻ അപ്പവൻ. വിറ്റാൽ മുപ്പതുറുപ്പികയിൽ കുറയാത കിട്ടും. മുഴുവനും രാധയുടെ ചികിത്സയ്ക്ക് ചെലവഴിക്കണം. ബാപ്പുവൈദ്യ രുടെ ഗുളികകൊണ്ടു ഗുണം കിട്ടിയില്ലെങ്കിൽ ഡോക്ടർ കൃഷ്ണസ്വാമിയെ കൊണ്ടുവരണം. ഇഞ്ചക്ഷൻ വേണമെന്നു പറയും. ഉറുപ്പിക എണ്ണിക്കൊ ടുക്കും, ഓറഞ്ച്, ഗ്ലൂക്കോസ് എല്ലാം വാങ്ങിവെക്കും. രാധയെ രാപ്പകലൊരു പോലെ അരികത്തിരുന്നു ശുശ്രൂഷിക്കാൻ താൻ തന്നെ മതി. അച്ഛൻ അരിക ത്തുണ്ടെങ്കിൽ രാധയുടെ ദണ്ണം പകുതി മാറും. അഞ്ചാറുദിവസം പേപ്പർ വിൽക്കാൻ പോകണ്ട. ഭാഗവതം വായിച്ചുകൊണ്ട് രാധയുടെ അരികിൽ ത്തന്നെ ഇരിക്കും....

അങ്ങനെ മനോരാജ്യത്തിൽ സഞ്ചരിക്കുന്ന കുറുപ്പിന്റെ അരികിലൂടെ മെല്ലെ തേങ്ങിക്കരഞ്ഞുകൊണ്ട് ഒരു രൂപം കടന്നുപോയി. തോർത്തുമുണ്ടു നിവർത്തി തലയിലിട്ടു മുണ്ടിന്റെ കീല മാറിൽ ചേർത്തുപിടിച്ച് അല്പം കുന്നു നടക്കുന്നു ആ രൂപത്തെ കുറുപ്പ് സൂക്ഷിച്ചുനോക്കി. ആളെ മനസ്സിലായില്ല. “കുറുപ്പശ്ശാ. ഹ്ഊങ്-ഹ്ങ് ഈ ഈ ഈ ആ രൂപം തേങ്ങിക്കരഞ്ഞു. കുറുപ്പിന്ന് ഉടൻ ആളെ മനസ്സിലായി. അയ്യപ്പ നാണ് കുറുപ്പിനെ കണ്ടറിഞ്ഞ്

. രാമഞ്ചിയുടെ അരിസ്റ്റോട്ടിൽ അയ്യപ്പൻ, “എന്താണയ്യപ്പാ കരയുന്നത്?” കുറുപ്പു ചോദിച്ചു.

“കുരിപ്പുണ്ടായി. പാരായിപ്പോയില്ലേ? ...ങും 
ഹെന്ദ്?


“ഇന്നു രാവിലെ കടപ്പൊറത്തെ കുരപ്പാതിന്... കുറുപ്പ് തരിച്ചുനിന്നുപോയി. ഓമഞ്ചി മരിച്ചു തന്നെ സഹായിക്കാറുള്ള നല്ലവനും സത്യസന്ധനുമായ ഓമഞ്ചി മരിച്ചു. രാധയുടെ പുതിയ വട്ട നായി വന്ന ഓമഞ്ചി മരിച്ചു.

അയ്യപ്പൻ ആ ചരിത്രമെല്ലാം വിസ്തരിച്ചു പറഞ്ഞു. അതിന്റെ ചുരുക്കം ഇതായിരുന്നു.

വസൂരി പൊന്തിക്കണ്ടപ്പോൾ ഓമഞ്ചി ആ കുന്നിൻപുറത്തെ തന്റെ വീട്ടിൽത്തന്നെ ഒരുങ്ങിക്കൂടുവാൻ തീരുമാനിച്ചു (ആയവസരത്തിലാണ് കുറുപ്പ് അവിടെ കേറിച്ചെന്നതും അയ്യപ്പനിൽ നിന്നു വിവരമറിഞ്ഞു മടങ്ങി amy) anglahps almond any amogaoosem (nuojanj കൻ) ഏർപ്പാടു ചെയ്തുകൊടുത്തു. ആ നോട്ടക്കാരൻ സദാ റാക്കും കുടിച്ചി രിക്കുന്നതുകണ്ട് ഓമഞ്ചി മൂന്നാം ദിവസം അയാളെ ആട്ടി ഓടിച്ചു. തനിക്ക് ഐക്കൊലേഷൻ ഹോസ്പിറ്റലിലേക്കു പോകണമെന്ന് ഓമഞ്ചിതന്നെ പിന്നെ അഭിപ്രായപ്പെട്ടപ്പോൾ കുട്ടൻ നായർ ഒരു മഞ്ചലും നാലഞ്ചു പുലയരേയും ഏർപ്പാടു ചെയ്തുകൊടുത്തു. തടിച്ചുവീർത്ത ഓമഞ്ചിയെ മഞ്ചലിൽ കിടത്തി കുന്നിറക്കി വയലിലൂടെയും തോട്ടുവരമ്പിലൂടെയും ആസ്പത്രിവക ആംബു ലൻസ് വാൻ നിർത്തിയ റോഡിലേക്ക് കൊണ്ടുവരാൻ അവർക്ക് ആ അർദ്ധ രാത്രിയിൽ വളരെ പാടുപെടേണ്ടിവന്നു. വസൂരിയാസ്പത്രിയിലെത്തിയ തിന്റെ ആറാം ദിവസം ഓമഞ്ചി മരിച്ചു. കടപ്പുറത്ത് വസൂരിയാസ്പതിക്കടു ത്തുള്ള പള്ളിയുടെ ശവപ്പറമ്പിന്റെ ഒരു കോണിലാണ് ഓമഞ്ചിയെ അടക്കം കുറുപ്പ് വയലിലെത്തിയപ്പോൾ പുല്ലു വിറ്റു മടങ്ങുന്ന ചെറുമികൾ, ഓമലയും കമ്പനിയും മുമ്പിൽ നീങ്ങുന്നുണ്ടായിരുന്നു. മാഞ്ചിയെപ്പറ്റിയുള്ള ചില തമാശകൾ പറഞ്ഞ് ഉറക്കെ ചിരിച്ചുകൊണ്ടായിരുന്നു അവരുടെ പോക്ക്. കുരിച്ചു പൊന്തിക്കണ്ടപ്പോൾ ഓമഞ്ചി അയ്യപ്പനെ വിളിച്ച് "എടാ, നിനക്ക് പുഴുങ്ങിയ പഠാണിക്കടല വേണോ?” എന്നു ചോദിച്ചതും, വസൂരിയാസ് ത്രിയിലേക്കു കൊണ്ടുപോകുമ്പോൾ ആ കുന്നിറങ്ങുന്ന സമയത്തു മഞ്ചൽ ക്കാർ തടഞ്ഞു വീണതും, അപ്പോൾ ഓമഞ്ചി, “നില്ക്കട്ടെ, എന്റെ ബൈനോ ലേർസ് എടുക്കാൻ മറന്നുപോയി" എന്നു വിളിച്ചുപറഞ്ഞതും, വീടു വീണ്ടും തുറന്ന് ആ കുഴൽക്കണ്ണാടി എടുത്തുകൊണ്ടു വരുന്നതുവരെ ഓമഞ്ചി മഞ്ചലിൽ കിടന്നു തെറിപ്പാട്ടുകൾ പാടിയതും മറ്റുമായിരുന്നു അവർക്കു പറയുവാനുണ്ടായിരുന്ന കഥകൾ, ഓമഞ്ചി മരിച്ച കഥ അവർ അറിഞ്ഞിരുന്നില്ല. കുറുപ്പു പറഞ്ഞതുമില്ല.

വീട്ടിന്റെ പടിക്കലെത്തിയപ്പോൾ കുറുപ്പിന്റെ കരൾ പിടഞ്ഞു തുടങ്ങി. രാധയുടെ സ്ഥിതി എന്തായിരിക്കും? മെല്ലെ മുറിയിലേക്കു ചെന്നു. “അച്ഛാ” രാധയുടെ വിളി കുറുപ്പിനെ കോൾമയിർകൊള്ളിച്ചു. രാധയുടെ അരികിലിരിക്കുന്ന പാറുഅമ്മയെക്കണ്ടപ്പോൾ കുറുപ്പിന് ആശ്വാസത്തെക്കാൾ അത്ഭുതമാണുണ്ടായത്. “രാധയ്ക്ക് പനി വിട്ടുപോകുന്നില്ലല്ലോ, എന്ന് പാറുഅമ്മ പറഞ്ഞ പ്പോൾ കുറുപ്പിന്റെ മനസ്സു വീണ്ടും തളർന്നു. രാധയുടെ നെറ്റിയിലും നെഞ്ഞി ലും കൈവെച്ചുനോക്കി. നല്ല ചൂടുണ്ട്.



“രണ്ടുദിവസം ഗുളിക കഴിക്കാനല്ലേ ബാപ്പു വൈദ്യർ പറഞ്ഞത്? നാളെ യും കൂടി ഒന്നുനോക്കാം. കുറുപ്പ് പറഞ്ഞു.

അടുത്ത മുറിയിൽ നിന്ന് ദേവകിഅമ്മയുടെ ചുമകേട്ടു. “ദേവകി വന്നപാട് കെടക്കുന്നു. സുഖോല്യ.” പാറുഅമ്മ പറഞ്ഞു.

കുറുപ്പ് ഒന്നു മൂളി. ഒട്ടും സുഖകരമല്ലാത്ത ഒരു മൂളൽ. വല്യമ്മയ്ക്ക് ദണ്ണം മാറിയോ?" കുറുപ്പ് അന്വേഷിച്ചു.

" “ഇപ്പളൊന്നൂല്യ. വൈകുന്നേരം ഞാനെണീറ്റു കഞ്ഞികുടിച്ചു ആ ജാനു കഞ്ഞിവെച്ചുതന്നു അവള് വല്യ പാടുപെട്ടു കേട്ടോ എന്നെ ഇവിടന്ന് മാറ്റി കെടത്തതും എന്റെ പായ കഴുകിത്തന്നതും ഒക്കെ അവളാ. എന്നിട്ട് പാറു അമ്മ പതിഞ്ഞ സ്വരത്തിൽ തുടർന്നു: “ദേവകി വന്നു കോപ്പം ജാന്നൂനെ ഇവിടെ കണ്ട് ഒരുപാടു ചീത്ത വിളിച്ചുപറഞ്ഞ് അവളെ ആട്ടി പറഞ്ഞയച്ചു, ട്ടോ. ഇത് ദേവകിടെ വീടാണത്. അവൾടെ സമ്മതം കൂടാതെ ഒരു പട്ടീനം ഇവടെ കേറ്റല്
കുറുപ്പ് എല്ലാം മൂളിക്കേട്ടു-ശരിയാണ്, വീട്ടിനു വാടക കൊടുക്കുന്നത്.

ദേവകിയാണ്. അവളുടെ അധികാരംതന്നെ നടക്കട്ടെ. പക്ഷേ, ആ ജാനു ഇവിടെയൊരു തോട്ടിയെപ്പോലെ പണിയെടുത്തിട്ടുണ്ട്. അതിന്ന് ഒരു എട്ടണ യെങ്കിലും അവൾക്കു കൊടുക്കണം. “ആ വൈദ്യരുടെ മരുന്നു വെടികൊണ്ടപോലെ ഫലിച്ചുട്ടോ? നടപ്പു ദീനം കിട്ട്യാലല്ലെ ഞാൻ ഓക്കാനിച്ചിരുന്നത്. ആ മരുന്നു വയറ്റിച്ചെന്നപ്പ ഒര് കാള് തോന്നി പിന്നെ തുറലും കർദ്ദീം പോയ വഴില്ല."

പാറുഅമ്മ പറഞ്ഞതുകേട്ട് കുറുപ്പ് ഒന്നു മന്ദഹസിച്ചു. എസ്.എസ്.
കെ.ടിയുടെ വേദാന്തക്കുമ്മിയും, പോലീസിനെ കണ്ടപ്പോൾ ഇറങ്ങിപ്പോയ
പോക്കും ഓർത്ത് ഒന്നു ചിരിക്കുകയും ചെയ്തു. “രാധയേം ആ വൈദ്യരെത്തന്നെ ഒന്നു കാണിച്ചാലെന്താ?” പാറു അമ്മ കാര്യമായി ചോദിച്ചു.

“നാളത്തടം കഴിയട്ടെ. കുറുപ്പ് പറഞ്ഞു: “പനിക്കു പൊറുതികാണു ന്നില്ലെങ്കിൽ ഡോക്ടർ കൃഷ്ണസ്വാമിയെ വിളിച്ചുകൊണ്ടുവരാം."

48
ലേഖനങ്ങൾ
ഒരു തെരുവിന്റെ കഥ
0.0
മലയാളിയെ ലോകം കാണിച്ച നിത്യസഞ്ചാരിയായ സാഹിത്യകാരനായ എസ്.കെ. പൊറ്റക്കാട്ടിന് 1962 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത നോവലാണ് ഒരു തെരുവിന്റെ കഥ.ഒരു തെരുവിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന നോവലാണിത്. ഇതിലെ കഥാപാത്രങ്ങളെല്ലാം രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു. ഇവരിലാരും ഇന്നു നമ്മുടെയിടയിലില്ല. മനുഷ്യജീവിതമാകുന്ന മഹാനാടകത്തിൽ ഇവിരിലോരോരുത്തരും തങ്ങളുടേതായ പങ്കു നിർവ്വഹിച്ച്, സ്വന്തമായ ജീവിഭിനയം പിന്തുടർന്ന് സമുദായത്തിന്റെ ബാഹ്യമണ്ഡലത്തിൽ തങ്ങളുടെതായ ലഘുപ്രകാശമോ വികൃതച്ഛായയോ വീഴ്ചത്തി അന്തർദ്ധാനം ചെയ്തു. ചരിത്രകാരന്മാർ മിനക്കെട്ടിരുന്ന് എഴുതുന്ന ഏടുകളിൽ ഇവരുടെ പേരുകൾ ഒന്നുപോലും കാണുകയില്ല. ശവക്കുഴിയിൽ പട്ടടയിൽ വെറും മണ്ണിൽ ഇവർ മാഞ്ഞുപോയി...! എന്നെന്നേക്കുമായി..! പക്ഷേ ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കോലങ്ങൾ ഇവിടെ കെട്ടിയാടുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായ്ക്കുന്നു. ആ കഥകൾ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു....!
1

തെരുവിലെ ഒരു പ്രഭാതം -1

9 November 2023
2
0
0

മകരമാസത്തിലെ കുളിരുകുത്തുന്നൊരു രാത്രിയുടെ മധുവിലത്തെ യാമ മാണ്. തെരുവിലെ മോഡേൺ മെഡിക്കൽ ഷോപ്പിന്റെ കോലായിൽ പണ്ടിയും ചീത്തക്കടലായും കത്തിച്ചുണ്ടാക്കിയ തീയ്ക്കു ചുറ്റും അഞ്ചാറു മനുഷ്യക്കോലങ്ങൾ കുത്തിയിര

2

പഴയ വേദനങ്ങളും പുതിയ വേഷങ്ങളും -2

9 November 2023
1
0
0

സുനിന്നു. പിന്നെ തലയിൽ കെട്ടിയ തവിട്ടുനിറത്തിലുള്ള രോമമ് അഴിച്ചു് ചുമലിലിട്ടു മെല്ലെ സിമന്റ് പൂശിയ വിശാലമായ മുറ്റത്തിറങ്ങി നാലുപാടും ഒന്നു നോക്കി. ആയും കണ്ടില്ല. മുറ്റത്തുടെ നടന്നു പൂമുഖ ത്തിന്റെ മുമ്

3

പഴയ പാടവും പുതിയ മനുഷ്യരും -3

9 November 2023
0
0
0

പഴയ ചെളിവയൽ പ്രദേശം ക്രമേണ ആൾപാർപ്പ് അതിക്രമിച്ച് മുനി സിപ്പാലിറ്റിയുടെ പുതിയൊരു വാർഡായി വികസിച്ചുവരികയാണ്. പണ്ട് ക വാഴകളും അതിരാണിച്ചെടികളും ആറ്റുവഞ്ഞിപ്പൊന്തകളും വളർന്നു നിന്നി രുന്ന വയലിന്റെ ഒരു ഭാ

4

ഓമഞ്ചി-4

9 November 2023
0
0
0

കപുറത്തെ കസ്റ്റംസ് ആപ്പീസിലെ ഗുദാംകൂർക്കാണ് ഓമഞ്ചി. ശരി യായ പേർ ലാസർ,തടിച്ചു വെളുത്ത് സ്വല്പം പൊക്കമുള്ള ഒരു നാൽപത്തിയെട്ടുകാര നാണ്. പലേടത്തും ദുർമേദസ്സ് ഒട്ടിക്കൂടി മൂപ്പരുടെ ദേഹം കഴയും മുഴയു മുള്ള പ

5

പുതിയ വാർത്തയും പഴയ പത്രങ്ങളും-5

9 November 2023
0
0
0

നീലനിറമുള്ള കടലാസട്ടയിൽ ഒരു വലിയ അട്ടി പത്രങ്ങൾ പ്രതി ഇടത്തെ ആക്കക്കത്തോടെ നിർത്തി വലതുകൈയിൽ ഒരു പ്രതവും പൊക്കിപ്പിടിച്ച് കൃഷ്ണക്കുറുപ്പ് കണ്ണടയും കണ്ഠസ്വരവും ഒന്നു ശരിപ്പെടുത്തി വെൽക്കം ഹോട്ടലിന്റെ പ

6

മൂന്നു മാസ്റ്റർമാർ-6

9 November 2023
0
0
0

കോമാഷിന്റെ ഒരു ബീഡി നിപ്പറ്റിച്ചു വലിച്ചു പുകയൂതിക്കൊണ്ടു പറഞ്ഞു: “ഞാൻ ബോംബെ നഗരത്തിൽ ഒരിടത്ത് ഒന്നിനു മീതെമറ്റൊന്നായി പോകുന്ന മൂന്നു പാതകളുള്ള ഒരു മൂല കണ്ടതായി ഓർക്കുന്നു.ഏറ്റവും അടിയിൽ തീവണ്ടിപ

7

ജ്യോതിഷക്കാരന്റെ കഥ-7

9 November 2023
0
0
0

മാനത്ത് മഴക്കാറു മുടികെട്ടി ദിക്കുകളെല്ലാം നിഴനിൽക്കപെട്ടപോലെ മങ്ങി. അന്തരീക്ഷത്തിൽ തണുപ്പ് ഉറഞ്ഞുകൂടി ആകപ്പാടെ ശോകാ അകമായ ഒരു സായാഹ്നം. തെരുവിന്റെ തെക്കേ അറ്റത്ത് അടച്ചിട്ട ഒരു മുറിപ്പീടികയുടെ കോലായി

8

രാമുണ്ണി മാഷർ-8

9 November 2023
0
0
0

മഴുത്തടക്കൻ കോട്ടും കറുത്ത തൊപ്പിയും കണ്ണടയും ധരിച്ച് ദീർഘകാ കാലെടുത്തു കുത്തുമ്പോൾത്തന്നെ റസ്റ്റാറൻറിലെ വേലക്കാരൻ കൃഷ്ണൻ ധൃതിയിൽ ടികാണിയുടെ മൂടി തുറന്ന് അതിൽനിന്ന് ഒരു ജിഞ്ചർ ബിസ്കറ്റ് എടുത്ത് അയാളുട

9

രാജദ്രോഹം-9

9 November 2023
0
0
0

കൃഷ്ണ കുറുപ്പ് പോലീസ്വ സ്റ്റേഷനിൽ നിന്നാണ്ല്ലാ വരുന്നത്തെ. മുഖം വിളറിയിട്ടുണ്ട്. സ്ഥിതി രാജദ്രോഹപരമായ വ്യാജവാർത്ത പൊതുജനങ്ങളുടെയിടയിൽ പ്രചരി പ്പിച്ചു എന്ന കുറ്റം ചുമത്തി പോലീസ് ഹെഡ്കോൺസ്റ്റബിൾ ഉ

10

ഡയറിക്കുറിപ്പുകൾ-10

10 November 2023
1
0
0

ഓമഞ്ചിയുടെ സ്വകാര്യഡയറിയിൽ മാസാവസാനത്തെ ഏടുകളിൽ.ഓഗസ്റ്റ് 31കാണാം.അരിവെപ്പുകാരൻ ശബളം 6 ക അയ്യപ്പസ് തോട്ടക്കാരൻ

11

വാസുഡോക്ടരുടെ വിരുന്ന്-11

10 November 2023
0
0
0

തെരുവിലെ സാമാന്യം പേരെടുത്ത ഒരിംഗ്ലീഷ് വൈദ്യനാണ് വാ ഡോക്ടർ. മൂർദ്ധാവിൽ പപ്പടവട്ടത്തിൽ കഷണ്ടിയും മുഖത്ത് പാൽപ്പതപോലെ വെന്ന കൊമ്പൻമീശയുമുള്ള നെടിയ കൃശഗാത്രനാണ്. പ്രായം അമ്പതിനടുത്തു കാണും. സദാ നരയൻ സിൽക

12

പൂനിലാവിൽ-12

10 November 2023
0
0
0

അണ്ടിക്കമ്പനിയിൽ വേലചെയ്യും മതവിമുപ്പത്തി. കുറുപ്പ് ഒന്നു ഞെട്ടി പ്പോയി. തിരിഞ്ഞുനോക്കി. ആരെയും കാണുന്നില്ല. തന്റെ ചെകിട്ടിൽ ആ പാട്ട് ആരോ മന്ത്രിച്ചതുപോലെയാണ് കുറുപ്പിനു തോന്നിയത്. കുറുപ്പ് എന്തോ ഓർത്

13

ഒരു വിടന്റെ ഒരു രാത്രി-13

10 November 2023
0
0
0

മാലതി ധ്യതിയിൽ ഭർത്താവിനെ വിളിച്ചുണർത്തി: “ദാ നോക്കൂ. ഒന്നെ ണീക്കുന്ന ആരോ അതാ താഴത്തുനിന്നു വിളിക്കുന്നു. രാധാകൃഷ്ണൻ മയക്കം വിടാത്ത മട്ടിൽ മെത്തയിൽത്തന്നെ ഒന്ന് ഓരംതിരിഞ്ഞു കിടന്നു. “മിസ്റ്റർ രാധാകൃഷ്

14

ആമിന -14

11 November 2023
1
0
0

ഇരുനിറത്തിൽ മെലിഞ്ഞ്, കുറഞ്ഞൊന്നു കുഴഞ്ഞ മാറും അവിടവിടെ ചുണങ്ങു ചിന്നിയ ചെറിയ മുഖവുമുള്ള ഒരു മുപ്പത്തിയഞ്ചുകാരിയാണ് ആമിന. തെരുവുജീവിതത്തിൽ പയറ്റിത്തളർന്ന ഒരു പ്രൗഢയാണെങ്കിലും വേണമെങ്കിൽ ആമിനയ്ക്ക് ഇപ്

15

രാധയുടെ പൂങ്കാവനം-15

11 November 2023
0
0
0

ശനിയാഴ്ചയാണ്. ഇല്ല. രാവിലത്തെ കഞ്ഞിയും തയ്യാറാക്കി ദേവകിയമ്മ വെൽക്കം ഹോട്ട ലിലെ വേലയ്ക്കു പൊയ്ക്കഴിഞ്ഞു. കുളികുറിജപാദികളെല്ലാം നിർവ്വഹിച്ച് കഞ്ഞിയും കുടിച്ച് കൃഷ്ണക്കുറുപ്പ് പഴയ നീലച്ചട്ടയിൽ ഒതുക്കിവെ

16

ഒരു കുരുടന്റെ കഥ -16

11 November 2023
0
0
0

മരുകന്റെ കണ്ണും വസൂരി പിടിപെട്ടു പൊട്ടിപ്പോയിരുന്നു. തെരുവുതെണ്ടിയായിത്തീർന്ന അവന്റെ അമ്മ കാളി, ആ പൈതലിനെയും കൊണ്ടു പിച്ചതെണ്ടി നടന്നു. ആ ശിശു വിനെ കണ്ട് അനുകമ്പ തോന്നി പലരും പതിവിലേറെ പൈസ എറിഞ്ഞു കൊട

17

മമ്മത് -17

11 November 2023
0
0
0

തെരുവിന്നു ചിലപ്പോഴൊക്കെ സ്വല്പം നേരമ്പോക്കു സംഭാവന ചെയ്യു ചെയ്യുന്നത് മമ്മതാണ്. തെരുവിലെ പീടികക്കാരുടെയെല്ലാം പൊതു ചങ്ങാതിയാണയാൾ. പാതി പൊട്ടനും കാൽ കിറുക്കനും കാൽ വിദൂഷകനുമായ മമ്മത്, വെറും മാരി തെരുവ

18

മുതലാളിമാരും മുഖമുടികളും-18

12 November 2023
0
0
0

പെട്ടെന്നുണ്ടായ പെരുമഴകാരണം ഒരിടത്ത് റെയിൽ തകരാറായതി പെനാൽ അന്നത്തെ രാത്രിവണ്ടി നാലുമണിക്കൂർ താമസിച്ചിട്ടാണ് എത്തിയത്. വണ്ടിയിൽനിന്നു പത്രക്കെട്ടും വാങ്ങി കെട്ടഴിച്ചു തിരച്ചിലും വകതിരിക്കലുമെല്ലാം കഴി

19

രണ്ടണ-19

12 November 2023
0
0
0

തേൻനിറമുള്ള തടിച്ച ചുണ്ടുകൾ വിടർത്തി ഇടയകുന്ന ചെറിയ പല്ലു കൾ പ്രദർശിപ്പിച്ച് എപ്പോഴും എന്തിനെന്നില്ലാതെ മന്ദഹസിച്ചു കൊണ്ട് പൃഷ്ഠവും കുലുക്കി നടക്കുന്ന ഒരു പ്രൗഢയാണ് ആയിശ്ശ. കറുത്തു മെലിഞ്ഞ ദേഹം. ഉരുണ്

20

കടപ്പുറത്തേക്ക് -20

12 November 2023
0
0
0

വൈകുന്നേരമാണ്.ഇടതുകൈത്തണ്ടയിൽ തൂക്കിയിട്ട് സഞ്ചിയും വലതുചുമലിൽ മടക്കി വെച്ച കുടയുമായി ഓമഞ്ചി തെരുവിൽ വന്ന്, നാക്കു നീട്ടി മേൽച്ചുണ്ട ചൊറിഞ്ഞുകൊണ്ടു നാലുപാടുമൊന്നു നോക്കി. പിന്നെ ഇടതുകൈയിൽ ചുരുട്ടിപ്പി

21

ഒരു കുരുടന്റെ കഥ (തുടർച്ച)-21

12 November 2023
0
0
0

അതിന് അവരെ രക്ഷിക്കാനെന്ന നാട്യത്തിൽ ജാനുവും അവളുടെ ഭർത്താവ് കൂലിപ്പോർട്ടർ വേലായുധനും അവരുടെ കൂടെ ആ പുരയിൽ താമസമാക്കിയ തിന്നുശേഷം വർഷങ്ങൾ കഴിഞ്ഞു. ഇക്കാലത്തിന്നിടയിൽ അവിടെ പലതും സംഭവിച്ചു.കൂലിപ്പോർട്ട

22

ഒരു സായാഹ്നത്തിൽ-22

13 November 2023
1
0
0

വെയിലാറിത്തുടങ്ങുന്നേയുള്ളു.അച്ഛൻ കൊണ്ടുവന്നുകൊടുത്ത പുതിയ പച്ചപ്പാവാടയും ധരിച്ച് രാധ വീട്ടിന്റെ മുമ്പിലത്തെ വയലിലേക്കിറങ്ങി. വക്കിൽ ചുവന്ന പൂക്കളുള്ള ഒരു പച്ചപ്പാവാടയായിരുന്നു അത്.തന്റെ കൊച്ചുപൂങ്കാവ

23

പൊതുജനം-23

13 November 2023
0
0
0

ഉച്ചനേരം കുനൻ കണാരൻ തെരുവിന്റെ ഒരു മൂലയിൽ വന്നുനിന്ന് ആസനമൊന്നു ചൊറിഞ്ഞു നാലുപാടുമൊന്നു കണ്ണയച്ചു. തെരുവിൽ അപ്പോൾ ആളുകൾ കഷ്ടിയായിരുന്നു. കുറച്ചു ദൂരെനിന്ന് ഒരു പെട്ടിയും ചുമലിൽ വെച്ച് കൈയി ലൊരു ക

24

തെരുവിൽ ഒരു സിനിമ -24

13 November 2023
0
0
0

സാത്തിൽ നിന്നു നാലഞ്ചു മൈൽ ദൂരെ ഒരിടത്ത് ഏതോ ഒരു സിനിമാ ക്കമ്പനിക്കാർ പടം പിടിക്കാൻ വന്നിട്ടുണ്ടെന്നു കേട്ട് മണ്ടിയതായിരുന്നു അവൻ. തത്തക്കൈയനോട് എട്ടണ കടം വാങ്ങി ബസ്സിലാണു പോയത്. അവിടെ ന്നപ്പോൾ സിനിമക

25

ഒരു നല്ല ദിവസം-25

13 November 2023
0
0
0

കുറുപ്പ് ഇന്ന് നല്ലൊരു 'മൂഡിലാണ്. ക്ഷാരം കഴിച്ച് മുഖം മിനുക്കിയി ട്ടുണ്ട്. നെറ്റിയിലെ ചന്ദനപ്പൊട്ടിന്നുള്ളിലെ സിന്ദൂരപ്പൊട്ട് വളരെ സൂക്ഷ്മതയോടെയാണ് നിർവ്വഹിച്ചിരിക്കുന്നത്. (കുറുപ്പിന്റെ നെറ്റിയി

26

നേരും നുണയും -26

14 November 2023
0
0
0

“യൂണിഫോറം തരക്കേടില്ലല്ലോ ഒരു സല്യൂട്ട് അടിക്കാൻ തോന്നുന്നു. ഹെഡ് കാൺസ്റ്റബിൾ ഉക്കുനായർ ആത്മഗതസ്വരത്തിൽ ഉറക്കെ പറഞ്ഞു. ഒരു പൈശാചികച്ചിരിയോടെ അന്തുവിനെ അടി മുതൽ മുടിവരെ ഒന്നു നോക്കി. ഉക്കുനായരുടെ ആ ചിര

27

മാണി ലോഡ്ജ്-27

14 November 2023
0
0
0

മുഖം മൂടി ധരിച്ച് കവർച്ചക്കാരുടെ ഗൂഢസംഘം ഈ നഗരത്തിൽ! കാര്യം വിഷമസ്ഥിതിട്ടുവിന്റെ പന്നപ്പട്ടി കവർച്ച ചെയ്തവരിൽ ഒരുത്തന പണത്തോടുകൂടി പിടികിട്ടി പേപ്പർ ഒരണ ജനങ്ങൾ ജാഗ്രത! പോലീസ് അറിയിപ്പ് കാര്യം വിഷമസ്ഥി

28

മായാ മൻസിൽ-28

14 November 2023
0
0
0

ചങ്ങലയും കുലുക്കി പട്ടി കുരച്ചൊരു ചാട്ടം, കുറുപ്പ് ഒന്നു ഞെട്ടി റോഡിലേക്കും ഒരു ചാട്ടം പട്ടണത്തിന്റെ ഒരറ്റത്തു കിടക്കുന്ന ആൻഡ്രൂസ് റോഡിന്നരികിലെ ആ ബംഗ്ലാവിൽ കുറുപ്പ് മുമ്പ് പതിവായി പോകാറുണ്ടായിരു

29

കസ്തുരി റോസ്റ്റ് -29

14 November 2023
0
0
0

കുറുപ്പു പിറ്റേന്നു വളരെ വൈകീട്ടാണുണർന്നത്. കോസടിയിൽ കുറ നേരം അങ്ങനെ കണ്ണും മിഴിച്ചു കിടന്നു. തലേന്നു രാത്രിയിൽ മായാ | മൻസിലിൽ വെച്ചു നടന്നതെല്ലാം ഒരു ജന്മാന്തരസ്വപ്നംപോലെ തോന്നി; ജീവനില്ലാത്ത ചില ചലന

30

മയ്യത്ത് -30

15 November 2023
0
0
0

മമ്മതിന്റെ മരണം സുഖമായിരുന്നു. ക്ഷണം കഴിഞ്ഞു. സന്നിപാതമാ ണെന്നോ ഹൃദയസ്തംഭനമാണെന്നോ പറയാം.ഒരു ഉച്ചയ്ക്കാണ്. മമ്മുക്കയുടെ ഹോട്ടലിൽ നിന്നു വയറു നിറയെ ചോറു ബയിച്ച് ഒരു കണ്ടം ചുരുട്ടും വലിച്ചുകൊണ്ടു മമ്മത്

31

മറവിയുടെ മണം -31

15 November 2023
0
0
0

ഒരു തിങ്കളാഴ്ചയാണ്. രാവിലെ തോട്ടപ്പണിയും കഴിഞ്ഞ് ഓമഞ്ചി കുഞ്ഞി കുടിക്കാനിരുന്നു. പ്ലാവില കൈയിൽഉയർത്തിപ്പിടിച്ച് നാലുപാടും നാറ്റി നോക്കിക്കൊണ്ട് ഓമഞ്ചി അയ്യപ്പനോടു ചോദിച്ചു. “ങ്ങ് ഹി ഹം എന്തൊ ഒരു നാറ്റ

32

മണമുള്ള കിനാവുകൾ-32

15 November 2023
0
0
0

മുരുകൻ, മുറുകിയ നിലയിൽ ചിലപ്പോൾ ചില സ്വപ്നങ്ങൾ അനുഭവിക്കാറുണ്ട്. ബാഹ്യലോകത്തിലെ രൂപങ്ങളോ നിറങ്ങളോ പ്രകാശങ്ങളോ അവന്റെ മസ്തിഷ്കമണ്ഡലത്തിന്ന് അജ്ഞാതങ്ങളാണെന്നിരിക്കിലും ആ മസ്തിഷ്കത്തിനും മനുഷ്യസാധാരണങ്ങള

33

കുനംപറമ്പിൽ-33

15 November 2023
0
0
0

ഒമഞ്ചി തെരുവുമൂലയിൽ വന്നു നിന്നു ചുണ്ടു നക്കിക്കൊണ്ടു ചുറ്റു പാടുമൊന്നു പതിവുപോലെ പച്ചില സംഭരണത്തിന്നു കൂടെ കൊണ്ടുപോകാൻ പിള്ളരെ അന്വേഷിച്ചു വന്നിരിക്കയാണ്. ഇടതുകൈയിൽ സഞ്ചി തൂക്കിപ്പി ടിച്ചിട്ടുണ്ട്. പ

34

ഒരു ദേവത -34

16 November 2023
0
0
0

രാവിലെ നല്ലൊരു മഴ പെയ്തു തോർന്ന നേരമാണ്. ടാറിട്ട റോഡ് കഴുകിയാലായ പോലെ കിടന്നിരുന്നു. ഓടയിലൂടെ ചുകന്ന അഴു വെള്ളം കുത്തിയൊലിക്കുന്ന നേർത്ത ഇരമ്പം നിലച്ചിരുന്നില്ല. റോഡരി കിലെ ശീമ വാകമരത്തിൽ നിന്നുതിർന്ന

35

ഒരു ദേവത -35(തുടർച്ച )

16 November 2023
0
0
0

കൊല്ലം റെയിലാപ്പിസ്റ്റാണിതു ചെല്ലമ്മാ കണികണ്ടാലും ആ പ്രസന്നമായ സായാഹ്നത്തിൽ തെരുവുമൂലയിൽ വെച്ച് ദാസ് തന്റെ പാട്ടുപുസ്തകം പാടി വിൽക്കുകയാണ്. മുഖത്തു കണ്ണടയും മുറിമീശയു മുക്കാൽപ്പുഞ്ചിരിയുമായി വളർന

36

ഒരു പുതിയ പിശാച് -36

16 November 2023
0
0
0

രാവിലെ മണി തെരുവിൽ ഹാജിയാരുടെ തുണിഷാപ്പിന്റെ കോലായിൽ ഒരു പഴയ ചാക്കുതിരശ്ശീല തുടങ്ങിക്കിടക്കുന്നു. അതിന്റെ മറവിൽ കുറുതായൊരു സം ചമ്രം പടിഞ്ഞിരിക്കുന്നു. പെട്ടെന്നു കണ്ടാൽ ഒരു ശിലാവിഗ്രഹമാണെന്നു തോന്നും.

37

നെഞ്ഞിലൊരു വേദന നെറ്റിക്കൊരു പരുക്ക്-37

16 November 2023
0
0
0

തി ഭൂമാല തൂങ്ങിമരിച്ചു. കുറുപ്പ് പുലർച്ചെ അമ്പലക്കുളത്തിൽ നിന്നു കുളികഴിഞ്ഞു വന്നപ്പോൾ കേട്ട വർത്തമാനം അതായിരുന്നു. മരം മുറിക്കാരൻ ആണ്ടിയുടെ മൂത്തമകൾ തിരമാല അവിവാഹിതയായിരുന്നു. അവൾക്ക് ഗർഭമുണ്ടെന്നു ച

38

ഭാരതകൾ-38

17 November 2023
1
0
0

തെരുവിന്ന് ഒരു കോങ്കണ്ണന്റെ കുറവുണ്ടായിരുന്നു. ആ കുറവു പരി ഹരിക്കാനെന്നപോലെ ഔസേപ്പ് ഒരു ഞായറാഴ്ച വൈകുന്നേരം അവിടെ ഹാജരായി.ഒരു നാട്ടുകാരനാണ് ഔസേപ്പ് അടിച്ചു കുറുതായൊരു പയ്യൻ. നല്ല ശരീരശേഷിയുമുണ്ട്. പറമ

39

ഒരു രാത്രി-39

17 November 2023
0
0
0

അന്നു രാത്രി മുരുകനും ഗോപാലനും പതിവുപോലെ അത്താഴം കഴിഞ്ഞു പഴമ്പായും വിരിച്ച് ഉറങ്ങാൻ കിടന്നു. ചരുവിന്റെ വലത്തെ മുലയി ലാണ് മുരുകന്റെ സ്ഥാനം. ഇടത്തെ മൂലയിൽ ഗോപാലന്റെയുംമുരുകൻ ഉറങ്ങാതെ, എന്നാൽ ഉറക്കം നടിച

40

കള്ളപ്പൊന്ന്-40

17 November 2023
0
0
0

കുറുപ്പ് അതിരാവിലെ അന്നത്തെ പത്രങ്ങൾ ഏറ്റുവാങ്ങാൻ ഏജൻസി യാപ്പീസ്സിലേക്കു പോവുകയാണ്. പതിവുപോലുള്ള ഉഷാറൊന്നും കാണുന്നില്ല. മുഖത്ത് വളർന്ന താടിരോമങ്ങളുടെ മറവിൽ വിഷാദവും ബേജാറും പതിയിരിക്കുന്നതുപോലെ തോന്ന

41

കുഞ്ഞിപ്പാത്തു -41

17 November 2023
0
0
0

നേരം പുലർന്നു വരുന്നേയുള്ളു. റെയിൽവേമൈതാനമൂലയിലെ വലിയ ബദാംമരത്തിന്റെ അബുവിനെക്കു റിച്ചോരോന്നോർത്ത് നെടുവീർപ്പിടുകയാണ് കുഞ്ഞിപ്പാത്തു. കുഞ്ഞിപ്പാത്ത വിന്നു കരളിലൊരു നൊമ്പരം തുടങ്ങിയിട്ടു കുറച്ചുനാളായി

42

കത്തുന്നൊരു കത്ത്-42

18 November 2023
0
0
0

മാലതീ.ഇങ്ങനെയൊരുകത്ത്എന്നിൽനിന്ന് മാലതി പ്രതീക്ഷിച്ചിരിക്കയി ല്ലെന്ന് എനിക്കറിയാം.ഏതാണ്ട് പതിനെട്ടുകൊല്ലം മുനി, യൗവനത്തിന്റെ അണിയറയിലേക്കു ഞാൻ എത്തിനോക്കുന്ന ആ കാലഘട്ടത്തിൽ എന്റെ അവിവേകം കൊണ്ടു

43

പട്ടാളക്കാരൻ കുട്ടപ്പൻ-43

18 November 2023
0
0
0

എടീ നന്ദികെട്ട കൂത്തിച്ചീ ഉറുവശി ചമഞ്ഞു നിന്റെ സിനിമയ്ക്കുപോക്കും നിന്റെ വാലാത്തനെയും ഒന്നിച്ച് എന്റെ കണ്ണിൽ ദൈവം കാട്ടിത്തന്നില്ലേ? എടീ, ഞാൻ നിനക്കു വാങ്ങിത്തന്ന ചോന്ന ചേലയും ഞാൻ നിനക്കു വാങ്ങിത്തരാത

44

മൃഗശാലയിൽ ഒരു കൊലപാതകം-44

18 November 2023
0
0
0

നേരം പാതിര കഴിഞ്ഞിരുന്നു. ഉറക്കം പിടിച്ചുവരുന്ന കുറുപ്പിന്റെ ചെവി നോക്കി ഒരു നിലവിളിയുടെ നേരിയ അല് ഇഴഞ്ഞു വന്നു. മയക്ക ത്തിന്റെ സമനിലതെറ്റി കുറുപ്പിന്റെ മിഴികൾ മെല്ലെ തുറന്നു. നിലവിളി തുടർന്നു കേട്ടു;

45

ബാപ്പുവൈദ്യർ -45

18 November 2023
0
0
0

ആറുശതമാനം വൈദ്യവിജ്ഞാനം, അറുപതുശതമാനം വാക്സാമർ ആര്യവും ബഡായിയും, പത്തുശതമാനം ധൈര്യം, ബാക്കി ഭാഗ്യ വും അതായിരുന്നു ബാപ്പുവൈദ്യർ.അപസ്മാരം മുതൽ പുഴുനഖം കുടിവരെയുള്ള സകല രോഗങ്ങൾക്കും ബാപ്പുവൈദ്യരുടെ കൈയിൽ

46

കാര്യം വിഷമസ്ഥിതി-46

18 November 2023
0
0
0

ദേവതയുടെ സമ്മാനമായിരുന്ന പുതിയ ഉടുപ്പും ധരിപ്പിച്ച് ഒരു റിക്ഷാ കുറുപ്പ് ബാപ്പുവൈദ്യരുടെ വീട്ടിന്നു മുമ്പിൽ എത്തിച്ചപ്പോൾ വൈദ്യർ, സ്ഥലത്തെ പ്രമാണിയും തന്റെ പുതി യൊരു ഇരയുമായ അപ്പൂസാപ്പിന്റെ വീട്ടിൽനിന്

47

കമ്പിത്തൂൺ -47

18 November 2023
0
0
0

കുറുപ്പു പിറ്റേന്ന് പതിവുപോലെ അതിരാവിലെ ഉണർന്ന് അമ്പലക്കു കളത്തിൽ പോയി കുളിച്ചുവന്ന്, ധ്യാനവും പൂജയും കഴിച്ച്, കഞ്ഞി കുടിച്ച്, കടലാസ്സ് ചട്ടയും ശീലക്കുടയും കൈയിലെടുത്ത് ടൗണിലേക്കു പുറപ്പെട്ടു. രാധയോട്

48

തെരുവിൽ ഒരു രാത്രി പുലരുന്നു-48

18 November 2023
0
0
0

ന്നത്തെ സായാഹ്നത്തിന് അത്ഭുതകരമായൊരു ശാന്തിയും പ്രസ ന്നതയും ഉണ്ടായിരുന്നു. വീട്ടിന്റെ കോലായിൽ ഒരു പഴയ പുല്ലു പായിൽ കൈമടക്കി തലയ്ക്കുവെച്ചു പാടത്തേക്കു നോക്കി കിടക്കുകയാണ്വിറകുകച്ചവടക്കാരൻ കണ്ടക്കുട്ടി

---

ഒരു പുസ്തകം വായിക്കുക