shabd-logo

നെഞ്ഞിലൊരു വേദന നെറ്റിക്കൊരു പരുക്ക്-37

16 November 2023

0 കണ്ടു 0
തി ഭൂമാല തൂങ്ങിമരിച്ചു. കുറുപ്പ് പുലർച്ചെ അമ്പലക്കുളത്തിൽ നിന്നു കുളികഴിഞ്ഞു വന്നപ്പോൾ കേട്ട വർത്തമാനം അതായിരുന്നു. മരം മുറിക്കാരൻ ആണ്ടിയുടെ മൂത്തമകൾ തിരമാല അവിവാഹിതയായിരുന്നു. അവൾക്ക് ഗർഭമുണ്ടെന്നു ചിലർ. ആരുടേതാണെന്നതിനെപ്പറ്റിയായിരുന്നു അഭിപ്രായവ്യത്യാസം. വെളിച്ചപ്പാടു കുട്ടൻ നായരുടെ ചൂടിപിരിയഡ്ഡിൽ അവൾ പതിവായി പോകാറുണ്ട്. സൈക്കിൾ ഷാപ്പുകാരൻ ശങ്കരനുമായും അവൾ ലോഹ്യത്തിലാണ്. എങ്ങനെയായാലും തിരുമാല ചത്തു. ആണ്ടി മാവിലെ കണികണ്ടൽ അടുക്കളയുടെ വിട്ടത്തിൽ തൂങ്ങിക്കിടക്കുന്ന കോള തായിരുന്നു.

ആ വർത്തമാനം കേട്ടാൽ മകൾ പേടിക്കുമെന്നു കരുതി കുറുപ്പു വീട്ടിൽ അതിനെക്കുറിച്ചൊന്നും മിണ്ടിയില്ല. രാധ പായിൽ ഉണർന്നു കിടക്കുകയാ യിരുന്നു. കുറുപ്പ് അവളുടെ നെറ്റിയിലും മാറിലും ഒന്നു കൈവച്ചു നോക്കി. നല്ല ചൂടുണ്ട്. “ജലദോഷപ്പനിയായിരിക്കും. കുറുപ്പ് സ്വയം സമാധാനിപ്പിച്ചു കൊണ്ടു പറഞ്ഞു.

“അച്ഛാ എനിക്കു ബുക്കു വാങ്ങിക്കൊണ്ടന്നോ?" രാധ മെല്ലെ ചോദിച്ചു. “വാങ്ങിത്തരാം മോളെ. എന്റെ മോള് ഇന്നും നാളേം ഒന്നും സ്കൂളിൽ പോണില്ലല്ലോ. പനി മാറി കുളിച്ചിട്ടു പോയാൽ മതി കേട്ടോ?”

"ഊം. രാധ നിരാശയോടെ ഒന്നു മൂളി.

കൈയിൽ ഒരൊറ്റ കാശില്ല. കുറുപ്പ് തനിയെ രണ്ടു മൂളി. ഓമഞ്ചിയുടെ അടുക്കൽ ചെന്നു മൂന്നുറുപ്പിക ചോദിക്കണം. പുതിയ പ്രൈവറ്റ് ബുക്ക് വരു ത്താനാണെന്നു പറഞ്ഞാൽ മൂപ്പർ പണം തരും. അങ്ങോട്ടു പോകുന്നവഴിക്ക് ആ വൈദ്യൻ മണ്ണാൻ കേളുവിനെയും ഒന്നു കാണാം രാധയ്ക്കു പനിക്കു രണ്ടു ഗുളിക വാങ്ങാൻ.

കുറച്ചു കുടയും കടലാസ്സു ചട്ടയുമെടുത്തു പുറപ്പെട്ടു. മുറ്റത്തിറങ്ങി യപ്പോൾ ശകുനം കണ്ടത് പടികയറിവരുന്ന എസ്.എസ്.കെ.ടി.യെയാണ്. കുറുപ്പിനെ കണ്ടപ്പോൾ എസ്.എസ്.കെ.ടി. നിർത്തി നിർത്തി നാലഞ്ചു ചിരിചിരിച്ചു. പിന്നെ കക്ഷത്തിൽ നിന്ന് ഒരു നോട്ടുബുക്കെടുത്തു നിവർത്തി വീണ്ടും നിർത്തിനിർത്തി മൂന്നുനാലു ചിരിചിരിച്ചു. തലകുലുക്കിക്കൊണ്ടു പറഞ്ഞു: "പൂർത്തിയാക്കി “ഇരുപതാം നൂറ്റാണ്ടിലെ ഓണപ്പാട്ട്' എന്നാണു ഗ്രന്ഥത്തിനു പേര് നല്കിയിരിക്കുന്നത് വായിച്ചുകേൾക്കണോ? കുറുപ്പ് പരുങ്ങലിലായി. ആ മനുഷ്യനോടു സംസാരിച്ചുനിന്നാൽ പറ്റില്ല.

ആ പുതിയ ഓണപ്പാട്ടു മുഴുവനും വായിച്ചുകേൾപ്പിച്ചേ അയാൾ അടങ്ങു.

അപ്പോഴേക്കും മണ്ണാൻ വൈദ്യൻ എങ്ങോട്ടെങ്കിലും പോയിട്ടുണ്ടാകും.

ഓമഞ്ചിയും ചിലപ്പോൾ നേർത്ത വീട്ടിൽനിന്നു പുറപ്പെടാറുണ്ട്. തന്റെ റോസുകൾ കൊണ്ടുപോയ കക്ഷികളെ കാണാൻ “എസ്.എസ്.കെ.ടി. നാളെ വരൂ. കുറുപ്പ് നയത്തിൽ പറഞ്ഞു: “ഇപ്പോൾ ഞാൻ വളരെ അടിയന്തരമായി ഒരു വൈദ്യരെക്കാണാൻ ഇറങ്ങിയിരിക്ക യാണ്.

വൈദ്യരുടെ കാര്യം പറയേണ്ടിയിരുന്നില്ല എന്ന് കുറുപ്പ് തോന്നി എസ്.എസ്.കെ.ടി.യും വൈദ്യം പഠിച്ചിട്ടുണ്ട്. അയാൾ വലിഞ്ഞുകേ ചികിത്സ നിശ്ചയിച്ചാൽ കുഴപ്പമാണ്.

“വൈദ്യരോ? ആർക്കാണു ദണ്ഡം?" എസ്.എസ്.കെ.ടി. ഗൗരവസ്വര ത്തിൽ ചോദിച്ചു. കുറുപ്പ് ശങ്കിച്ചുനിന്ന് ഒരു കളവു പറയാൻ തീരുമാനിച്ചു. "ദണ്ഡത്തിന്റെ കാര്യമല്ല. കുറച്ചു കാശു കിട്ടാനുണ്ട്.

ആ കളവ് അങ്ങനെ പറഞ്ഞതും അബദ്ധമായെന്ന് കുറുപ്പിനു തോന്നി. എസ്.എസ്.കെ.ടി. വരുന്നതു കാശു ചോദിക്കാനാണ്-തന്റെ പാട്ടുപുസ്ത കങ്ങൾ അച്ചടിപ്പിക്കാൻ. കുറുപ്പ് ചിലപ്പോഴൊക്കെ കൊടുക്കാറുണ്ട് അയാ ളുടെ അച്ചടിച്ച പാട്ടുപുസ്തകങ്ങൾ, പഞ്ചാംഗം, കലണ്ടർ ഇവയുടെ കൂടെ വിറ്റു കൊടുത്ത്, തന്റെ കാശ് ഈടാക്കുകയും അയാളെ സഹായിക്കുകയും ചെയ്യാറുണ്ട്. കാശു വാങ്ങാനാണു പോകുന്നതെന്നു മനസ്സിലായാൽ അയാൾ തന്റെ പിന്നാലെ പ്രത്യാശയോടെ കൂടാനും മതി. അതിനാൽ ആത്മരക്ഷ യ്ക്കുവേണ്ടി കുറുപ്പ് ഇങ്ങനെ കുട്ടിപ്പറഞ്ഞു. “ഒരു റുപ്പിക കിട്ടാൻ വേണ്ടി

നാലു പ്രാവശ്യമായി നടക്കുന്നു. ആ വൈദ്യരെ ഒരിക്കലും കണ്ടുകിട്ടൂല. “ഏതു വൈദ്യരാണ്?

“ഒരു ഹോമ്യോപ്പതിക്കാരനാണ്." (ഒരു കളവുകൂടി.) “ഹോാപ്പതിമരുന്നു വയറിളക്കാൻ നല്ലതാണ്. വേറെയൊന്നിന്നും കൊള്ളുകയില്ല.'' അതും പറഞ്ഞ് എസ്.എസ്.കെ.ടി. തന്റെ തുടർച്ചിരി തുറന്നുവിട്ടു.

“എസ്.എസ്.കെ.ടി.നാളെ വരൂ. കുറുപ്പ് അല്പം നീരസം നടിച്ചു കൊണ്ടു പറഞ്ഞു.

“ഓ, നാളെ രാവിലെ വരാം. നാളെത്തന്നെ ഗ്രന്ഥം പ്രസ്സിൽ കൊടു ക്കണം. ആയിരം കോപ്പി, പകർപ്പവകാശം ഗ്രന്ഥകർത്താവിന്ന് എന്നും ഗ്രന്ഥ കർത്താവിന്റെ ഒപ്പില്ലാത്ത പ്രതി വ്യാജനിർമ്മിതമാണ് എന്നും അതിൽ പ്രത്യേകം അടിക്കണം. അല്ലെങ്കിൽ പ്രസ്സുകാർ പറ്റിക്കും--എന്റെ ഈ കവിത പുറത്തു വരട്ടെ. അതു വായിച്ചാൽ സാക്ഷാൽ വള്ളത്തോൾ പോലും വെള്ളം

കുടിച്ചു പോവും. ഇതിലെ രണ്ടുവരി ഒന്നു കേൾക്കൂ. “അത്തം പത്താണെന്താണു കൂട്ടാൻ? വിത്തിന്നുള്ള പയറും കൂട്ടാനും..

“വിത്തിന്നുള്ള പയറും കൂട്ടാനും എന്നു പറഞ്ഞാലെന്താണ്?" കുറുപ്പു ചോദിച്ചുപോയി. ചോദിച്ച് അബദ്ധമായെന്നും തോന്നി. “ങും? മനസ്സിലായില്ലാ!" എസ്.എസ്.കെ.ടി.ക്ക് ആവേശം കയറി.

കവിത കേട്ടാൽ അങ്ങനെ ചോദിച്ചുപോകണം. അതാണു ശരിയായ കവിത യുടെ ലക്ഷണം. വിശദീകരിക്കാം. ഓണനാളിലെ പഞ്ഞമാണ് ഇതിയിൽ വ്യഞ്ജിപ്പിച്ചിരിക്കുന്നത്. അത്തം പത്തോണത്തിന്നു സദ്യയൊരുക്കാൻ ഒന്നു മില്ല. പിന്നെ ഗൃഹനായിക് എന്തു ചെയ്യും? വിത്തിനു വെച്ച പയറെടുത്തു കൂട്ടാനുണ്ടാക്കി. അതത്ര വിത്തിന്നുള്ള പയറും കൂട്ടാനും മനസ്സിലായോ? ആ വ്യാഖ്യാനത്തിന്നു തന്റെ തുടർച്ചിരികൊണ്ട് ഒരു വിരാമമിട്ടു. എസ്. എസ്.കെ.ടി വീണ്ടും തന്റെ ഗ്രന്ഥത്തിന്റെ അച്ചടിക്കാര്യത്തിലേക്കു കടന്നു. “അച്ചടിക്കൂലി എന്തു വരുമെന്നാണു പറയുന്നത്? എട്ടു പേജ്...


കുറുപ്പ് അയാളെ തടഞ്ഞുകൊണ്ടു പറഞ്ഞു: “അതൊക്കെ നാളെ പുറയാം മാഷിന്റെ ഇപ്പോൾ പോയ്ക്കോ..

“ഓഹോ, നാളെപ്പറയാം. നാളെ നാളെ പുനഃ പുനഃ എന്നുമുണ്ട് അതും നാളെപ്പറയാം. നാളെ വെള്ളിയാഴ്ച നല്ല ദിവസമാണ് പത്തരമണിക്കു രാഹുകാലം തുടങ്ങും. അതിനുമുമ്പേ പ്രസ്സിൽ...

കുറുപ്പ് പടിയിറങ്ങിക്കഴിഞ്ഞിരുന്നു. എസ്.എസ്.കെ.ടി.യും പിന്നാലെ വന്നു: “എന്നാൽ നാളെ....

"ശരി. അങ്ങനെയാവട്ടെ. കുറുപ്പ് വയൽ വരമ്പിലൂടെ വടക്കോട്ടു നടന്നു. നോട്ടുപുസ്തകം ചുരുട്ടി കക്ഷത്തിൽ വെച്ച് എസ്.എസ്.കെ.ടി. വരമ്പിലേക്കും നീങ്ങി. തെക്കേ

അഞ്ചുപത്തടി നടന്ന് കുറുപ്പ് ഒന്നു തിരിഞ്ഞുനോക്കി. കാറ്റിന്നെതിരെ പറക്കുന്ന തുമ്പിയെപ്പോലെ നിലയുറയ്ക്കാത്ത മട്ടിലാണ് ആ മനുഷ്യൻ നീങ്ങുന്നത്. പാവം! അയാൾ ശരിക്ക് എന്തെങ്കിലും ഭക്ഷണം കഴിച്ചിട്ടു നാളു കൾ ഏറെയായിക്കാണും. അയാൾക്കു ചായ കുടിക്കാൻ കൊടുക്കാൻ ഒരണ

പോലും തന്റെ കൈയിലില്ലാതായിപ്പോയി. മണ്ണാൻ കേളുവിന്റെ പുരയിലേക്കു നടക്കുമ്പോൾ കുറുപ്പിന്റെ ചിന്ത കർ എസ്.എൻ.കെ.ടി.യെക്കുറിച്ചായിരുന്നു.

കോരുണ്ണി എന്നാണ് ശരിയായ പേർ. വിവാൻ കോരുണ്ണി, കോരുണ്ണി വൈദ്യർ, കാരുണ്ണിമാഷർ, പണ്ഡിതർ എന്നിങ്ങനെ പലതരത്തിലും അയാളെ വിളിക്കാറുണ്ടെങ്കിലും സ്വയം കല്പിതമായ എസ്.എസ്.കെ.ടി. എന്ന പേരിലാണ് അയാൾ അധികം അറിയപ്പെടുന്നത്. ആ പേരെടുത്തു തന്നെ വിളിക്കുന്നതാണ് അയാൾക്കു കൂടുതൽ സന്തോഷം.

അയാളുടെ ജീവിതം ഒരു ഉണങ്ങിയ ഔഷധച്ചെടിയാണ്. കറുത്തു മെലിഞ്ഞു തെല്ലൊന്നുള്ളാട്ടു വലിഞ്ഞ്, തലയിൽ പിഞ്ഞിയ

കമ്പിളിത്തൊപ്പി ധരിച്ചപോലെ ഉണങ്ങിപ്പിടിച്ച ചുരുളൻ മുടിയുമായി നടക്കുന്ന ആ യുവാദി സംസ്കൃതത്തിൽ നല്ല പാണ്ഡിത്യം നേടിയ ആളാണ്. വൈദ്യ ശാസ്ത്രത്തിലും നല്ല പത്തിയുണ്ട്. സംഗീതജ്ഞനുമാണ്. പക്ഷേ, എന്തു ചെയ്യും. തലയ്ക്കകത്ത് ഒരു തകരാറിലാണ്. സംസാരിക്കു അതു കേട്ടാൽ തുടക്കത്തിൽ കിറുക്കുണ്ടെന്നു തോന്നുകയില്ല. പറഞ്ഞു പറഞ്ഞു പെട്ടെന്നു ലൈൻ മാറും. വള്ളത്തോൾക്കവിതയെപ്പറ്റി പറഞ്ഞു തുടങ്ങി ഒടുവിൽ ചെന്നു ചാടുന്നത് ബലാഗുളൂച്യാദി എണ്ണയിൽ ചേർക്കുന്ന കൽക്കനിലായിരിക്കും. പക്ഷേ, അയാളങ്ങനെ അധികമാരോടും സംസാരി ക്കാറില്ല. ആളുകളെ കാണുമ്പോൾ തലയും താഴ്ത്തി നടന്നുകളയും. തെരു വിൽ അയാളെ ചിലപ്പോഴൊക്കെ കാണാം; തലയും താഴ്ത്തി ഒരു നവോ യെപ്പോലെ പോകുന്നത്. ആരുമില്ലാത്തേടത്തു ചെന്നുനിന്നു തലയു യർത്തി മൂന്നുനാലു ചിരിചിരിക്കും. ഒരു നേർത്ത ഞെരക്കത്തോടുകൂടി നിർത്തിനിർത്തിക്കൊണ്ടാണു ചിരി. ചിലപ്പോൾ അങ്ങനെതന്നെ കരയുകയും ചെയ്യും.ആ ചിരിയും കരച്ചിലും തമ്മിൽ വേർതിരിച്ചറിയാൻ കുറച്ചു

പ്രയാസമുണ്ട്. അധികം ആൾപെരുമാറ്റമില്ലാത്ത ഇടവഴികളുടെ മുക്കിൽ മതിലിന്ന തായി അയാളെ കാണാം. ഉച്ചനേരത്ത്. മതിലിന്മേൽ ഒരു നോട്ടുപുസ്ത കവും മലർത്തിവെച്ച് അയാൾ ധ്യതിയിൽ കുത്തിക്കുറിക്കുന്നുണ്ടാവും

സാഹിത്യനിർമ്മാണമാണ്. പുതുതായി കിളച്ച മതിലിനോടാണ് അയാൾ കൂടുതൽ അടുപ്പം. മതിലിന്മേൽ പലപ്പോഴും വികൃതിപ്പിള്ളർ ചില പ്രാദേശിക വാർത്തകളും ശരീരശാസ്ത്രചിത്രങ്ങളും ഇരട്ടപ്പേരുകളും മറ്റും എഴുതിയും വരച്ചും വെച്ചിട്ടുണ്ടായിരിക്കും. അവയെല്ലാം ക്ഷമയോടെ മാനിച്ചു വെടുപ്പ ക്കിയതിന്നുശേഷമേ അയാൾ മതിലിൽ തന്റെ നോട്ടുപുസ്തകം പ്രതിഷ്ഠിക്കു കയുള്ളു. തിരുവാതിരപ്പാട്ട്, ഓണപ്പാട്ട് മുതലായ മണ്ണിന്റെ മണം കലർന്ന പാട്ടുകളാണ് അയാളുടെ ഇഷ്ടസാഹിത്യം. കുറെ എഴുതിക്കഴിഞ്ഞാൽ പെട്ടെന്ന് അയാൾ പുസ്തകം മടക്കി കക്ഷത്തിൽ വെച്ചു തിരിഞ്ഞു നടക്കും സ്ഥലം വിടുന്നതിനുമുമ്പ് ആ മതിലിന്മേൽ ഒരു ചെങ്കൽക്കഷണം കൊണ്ട് 5.S.K.T. എന്നു വലിയ അക്ഷരങ്ങളിൽ എഴുതിവെക്കാൻ അയാൾ മറക്കാ റില്ല. ആ പാട്ടുകൾ എങ്ങനെയെങ്കിലും അച്ചടിപ്പിച്ച് ഓരോ സ്ഥലത്തുകൊണ്ടു നടന്നു വിരിക്കും. അതാണിപ്പോഴത്തെ തൊഴിൽ. അയാൾ സംസ്കൃതവിദ്വാൻ പരീക്ഷ പാസ്സായതിന്നുശേഷം കുറച്ചു

കാലം വൈദ്യവും ചില വീടുകളിൽ സംസ്കൃതം ട്യൂഷനുമായി അങ്ങനെ കഴിഞ്ഞുകൊണ്ടിരിക്കെയാണ് അതു സംഭവിച്ചത്. അയാൾക്കു സ്വജാതി യിൽപ്പെട്ട ഒരു മാന്യന്റെ വീട്ടിൽ ട്യൂഷനുണ്ടായിരുന്നു. ഗൃഹനാഥൻ ഒരു ഗവർ യേണ്ടുദ്യോഗസ്ഥനാണ്. ഉദ്യോഗസ്ഥന്റെ അനിയൻ കുട്ടിയെ സംസ്കൃതം പഠിപ്പിക്കാനാണ് വിവാൻ കോരുണ്ണിവൈദ്യർ നിയുക്തനായത്. ഗൃഹനാഥന ഭാര്യാസഹോദരി, സുന്ദരിയായ ഒരു ഹൈസ്കൂൾ വിദ്യാർത്ഥിനിയും ആ വീട്ടിൽ താമസിച്ചിരുന്നു. വെളുത്തു തടിച്ചു വീർത്ത മുഖവും പുത്തുൻ തല മുടിയുമുള്ളൊരു തരളാക്ഷി. മാഷ്ടർ കുട്ടിയെ സിദ്ധരൂപവും അമരകോശവും പഠിപ്പിക്കുമ്പോൾ അവൾ കോലായുടെ മറ്റേയറ്റത്ത് ഒരു കസേരയിലിരുന്ന ഇംഗ്ലിഷ് പാഠങ്ങൾ ഉരുവിടുന്നുണ്ടാകും. ഒന്നുരണ്ടു മാസം ആ വിദ്വാൻ സഹിച്ചു. പിന്നെ ഒരു നേർത്ത ചിരി തുടങ്ങി ഒരു ഞരക്കത്തോടുകൂടി. കുട്ടിയെ പഠിപ്പിക്കുന്നതിലല്ല കോലായുടെ അറ്റത്തിരിക്കുന്ന കറ്റവാർ കുഴിയെ കടാക്ഷിക്കുന്നതിലായിരുന്നു പണ്ഡിതരുടെ ശ്രദ്ധ. പിന്നെയും ഒരു മാസം കഴിഞ്ഞു. അയാൾ ചില ശ്ലോകങ്ങളും വ്യാഖ്യാനങ്ങളും തുടങ്ങി.

ഉഡുരാജമുഖി മൃഗരാജകടി ഗജരാജ വിരാജിത മന്ദഗതി യദി സാ വനിതാ ഹൃദയേ നിഹിതാ ക ജപ കീ തപഃ ക്വ സമാധി ഗതി ആ ശ്ലോകത്തിന്റെ അർത്ഥം എട്ടു വയസ്സായ തന്റെ ശിഷ്യന്ന് മാർ ഉറക്കെ വിവരിച്ചുകൊടുക്കും. എന്നിട്ട് തന്റെ ദേവിയെ ഒന്നു നോക്കും. പിന്നെ ആ ചിരി ചിരിക്കും. ചിലപ്പോൾ സ്വന്തം കവിതയും പുറത്തു ചാടും;

“കണിവെള്ളരിക്ക തൻ മീതെ രണ്ടു കരിവണ്ടു വിശ്രമിക്കുന്നു. കണ്ടാ എന്താണ് അർത്ഥം? പറ

ശിഷ്യൻ മിഴിച്ചിരിക്കും. മാഷിന്റെ വ്യാഖ്യാനിക്കും. “ഒരു സുന്ദരിയുടെ തങ്കനിറ മുള്ള അതേ, തങ്കനിറമുള്ള മുഖത്തു വിലസുന്ന കറുത്ത കണ്ണുകളെ നോക്കി ഒരു കവി ഉൽപ്രേക്ഷിക്കുകയാണ്. കണിവെള്ളരിക്കയുടെ മുകളിൽ രണ്ടു കരിവണ്ടുകൾ വിശ്രമിക്കുന്നു എന്ന്. മനസ്സിലായോ? ദിവസങ്ങൾ കഴിയുന്നതിന്നുമുമ്പ് ഗൃഹനാഥന്നു മനസ്സിലായി.

പണ്ഡിതരുടെ പുതിയ സുഖക്കേടിന്റെ പൊരുൾ. ആ പെൺകുട്ടിയും പരാതി പറഞ്ഞു, മാക്ടറുടെ ആ ശ്ലോകം ചൊല്ലൽ ഒരു വലിയ സൊല്ലയായിത്തീർന്നി ിക്കുന്നുവെന്ന്. ഗൃഹനാഥൻ മാർക്കു താക്കീതു നല്കി: “കുട്ടിയെ ശൃംഗാരശ്ലോകങ്ങളൊന്നും പഠിപ്പിക്കേണ്ട. അമരകോശവും ശ്രീരാമോ ദന്തവും മറ്റും പറഞ്ഞുകൊടുത്താൽ മതി.

അതിനെത്തുടർന്ന് അഞ്ചാറു നാൾ മാന്റർ അടങ്ങിക്കഴിച്ചു. പിന്നെയും തുടങ്ങി ശ്ലോക പാരായണം. പക്ഷേ, മട്ടു മാറിയിരുന്നു. ദേവീസ്തോത്രങ്ങ മാണ്. സംഗീതം കലർത്തിക്കൊണ്ടാണു ചൊല്ലൽ. ചില ഘട്ടത്തിൽ തനി സംഗീത മായിത്തീരും. തുടയിൽ താളം പിടിച്ച് തലയാട്ടിക്കൊണ്ട് ഉറക്കെ ഒരാലാപനം.

ഗൃഹനാഥന്നു കലികയറി. ഒരു ദിവസം അദ്ദേഹം മാക്ടറോടു പറഞ്ഞു: “മാഷ്ടർ ഇനി നാളെമുതൽക്ക് ഇവിടെ പഠിപ്പിക്കാൻ വരേണ്ട.” മാഷറുടെ ആ മാസത്തെ ഫീസ് അഞ്ചുറുപ്പികയും അപ്പോൾത്തന്നെ കൊടുത്തു. പണ്ഡിതർ ഒരു സാധാരണ ചിരി ചിരിച്ചു പണവും വാങ്ങി പടിയിറങ്ങി

പോയി. പക്ഷേ, പിറ്റേന്നാൾ അതേ നേരത്ത് അയാൾ പഴയ ചിരിയും ചിരിച്ചു പടി കയറി വരുന്നുണ്ടായിരുന്നു. കൈയിലൊരു പൊതിയും ഉണ്ട്. കോലാ യിൽ കയറി ഗൃഹനാഥനെ അഭിമുഖീകരിച്ചു: “കുട്ടിയെവിടെ?”

“എന്തിനാണ്?” ഗൃഹനാഥൻ ചോദിച്ചു. “ഇതൊന്നു കൊടുക്കാനാണ്.

എന്താണിത്?
മാക്ടർ കടലാസ്സുപൊതിച്ചൽ നീക്കിക്കാണിച്ചു. ഒരു ടിൻ ചോക്ലറ്റ്. ലണ്ടൻ മിഠായിയാണ്. മാർ ആ ഞെക്കേച്ചിരി ചിരിച്ചുകൊണ്ടു പറഞ്ഞു.

അപ്പോൾ ആ കുട്ടിയും കോലായിലേക്കു വന്നു. മാർ ആ മിഠായിട്ടി കുട്ടിയുടെ നേർക്കു നീട്ടി. കുട്ടി ശങ്കിച്ച് ഏട്ടന്റെ മുഖത്തേക്കു നോക്കി. ഗൃഹനാഥൻ ധർമ്മസങ്കടത്തിൽപ്പെട്ടു. ഗുരുനാഥന്റെ സംഭാവനയാണ്. വാങ്ങേണ്ട എന്നു പറയുന്നതെങ്ങനെ? ആ ചോക്ലേറ്റുടിന്നിന്നു മൂന്നു നാലു റുപ്പിക വില കാണും. തലേന്നാൾ കൊടുത്ത അഞ്ചുറുപ്പികയിൽനിന്നു വാങ്ങി യതാണ്. തീർച്ച. "വാങ്ങിക്കോളൂ." ഗൃഹനാഥൻ അനിയന്നു സമ്മതം കൊടുത്തു.

മാഷ്ടർ ചിരിച്ചു. തെക്കുഭാഗത്തേക്കു നോക്കി. ആ ലണ്ടൻ മിഠായിക്കോ ലുകളിൽ ഒന്നെങ്കിലും ആ ചോരിവായിൽ ചെന്നെത്താതിരിക്കയില്ല.

ഗൃഹനാഥൻ അകത്തു പോയി, മഞ്ചുറുപ്പിനോടുമായി മടങ്ങിവന്ന് നോട്ട് മാഷ്ടറുടെ നേർക്ക് നീട്ടി: “ഇതു കൈയിൽ വെച്ചോളൂ.

മാഷ്ടർ വാങ്ങാൻ കൂട്ടാക്കിയില്ല. ഗൃഹനാഥൻ ആ നോട്ട് മാക്ടറുടെ കീശയിൽ ഇട്ടുകൊടുത്തു.

മാഷ്ടർ അവിടെ കുറച്ചു നേരം ഇരുന്നു. ഞരക്കച്ചിരിക്കു പുറമേ ഇടയ്ക്കിടെ കൺമിഴികൾ ചുഴറ്റുന്ന ഒരു പുതിയ അഭ്യാസവും മാഷർ.

പ്രദർശിപ്പിച്ചുതുടങ്ങിയിരുന്നു. അരമണിക്കൂറു കഴിഞ്ഞപ്പോൾ അയാൾ യാത്ര പറഞ്ഞുപോയി.

പിറ്റേന്നും അതേ നേരത്തു വിദ്വാൻ കോരുണ്ണി പടികയറി വന്നു. ഗൃഹ നാഥൻ ആശങ്കയോടെ ഒന്നു നോക്കി; കൈയിൽ പുതിയ മിഠായിട്ടിൻ ഉണ്ടാ എന്ന്. ഇല്ല. ഒഴിഞ്ഞ കൈയായിട്ടാണു വരവ്. വരുമെന്നു ഗൃഹനാഥ അറിയ മായിരുന്നു. തലേന്നാൾ അയാൾ തന്റെ നോട്ടുപുസ്തകം അവിടെ ഇട്ടേച്ചാണു പോയത്. മനഃപൂർവ്വം ചെയ്തതോ മറന്നതോ എന്തോ? ഗൃഹനാഥൻ ആ നോട്ടുബുക്കു നിവർത്തി നോക്കിയിരുന്നു. കവിതകളാണ്. "ആത്മരോദനം, കണിവെള്ളരിക്കയും കരിവണ്ടും', 'ആംഗ്ലേയപ്പെങ്കിളി', 'എന്റെ ദേവി അങ്ങനെ ചില തലക്കെട്ടുകൾ. ഗൃഹനാഥന്നു കവിത വായിച്ചാൽ മനസ്സി ലാവുകയില്ല. അതുകൊണ്ട് അദ്ദേഹം എല്ലാം ഒന്നു മറിച്ചുനോക്കി, പുസ്തകം

മേശ യിൽ വെച്ചു പൂട്ടി. “എന്താ വന്നത് ഗൃഹനാഥൻ ചോദിച്ചു.

“എന്റെ നോട്ടുപുസ്തകം ഇന്നലെ ഇവിടെവച്ചു മറന്നുപോയല്ലോ തെക്കെ മൂലയിലെ ചുരുളൻ തലമുടിയെ നോക്കിക്കൊണ്ടാണ് മാഷ്ടർ മറുപടി പറഞ്ഞത്. അവൾ തന്റെ ലണ്ടൻ മിഠായിയും കടിച്ചുതിന്നുകൊണ്ട് തന്റെ കവിതകൾ മുഴുവനും വായിച്ച് പുസ്തകത്തിൽ നെടുവീർപ്പും കണ്ണീരും ചൊരിഞ്ഞിരിക്കുമെന്നാണ് വിന്റെ വിശ്വാസം. ഒന്നുമില്ലെങ്കിൽ അവളുടെ ഒരു തലനാരിഴച്ചുരുട്ടെങ്കിലും അതിൽ പറ്റിക്കിടന്നാൽ മതിയായിരുന്നു.

ഗൃഹനാഥൻ മേശ തുറന്നു നോട്ടുപുസ്തകമെടുത്ത് മാഷിലൂടെ നേർക്കു നീട്ടിയപ്പോൾ മാഷറുടെ മുഖത്ത് ആ ചിരി വിടർന്നില്ല. അയാൾ കൺമീരി കൾ ചുഴറ്റിക്കൊണ്ടിരുന്നു. കുറച്ചുനേരം അങ്ങനെ കഴിച്ചു. പിന്നെ അയാൾ എഴുന്നേറ്റുപോയി.

പിറ്റേന്നും അതേ നേരത്ത് അയാൾ അവിടെ ഹാജരായി. കാരണമൊന്നു മില്ല. വെറുതെ വന്നു. ആരും അയാളോടു മിണ്ടിയില്ല. അയാൾ ഒരു ശ്ലോകം മൂളിക്കൊണ്ട് അങ്ങനെ ഇരുന്നു.

ഗൃഹനാഥൻ അകത്തുനിന്നു കോലായിലേക്കു വന്ന് അയാളുടെ ചുമ ലിൽ തട്ടി ഗൗരവസ്വരത്തിൽ പറഞ്ഞു: “മാ, നിങ്ങൾ മേലിൽ ഇവിടെ

മാർ തന്റെ തുടർച്ചിരി ചിരിച്ചു മെല്ലെ എഴുന്നേറ്റ് ഇടയ്ക്കിടെ

തിരിത്തുനോക്കിക്കൊണ്ടു പടിക്കലേക്കു നടന്നു. പക്ഷേ, പിറ്റേന്നും അതേ നേരത്തു മാഷ്ടർ ആ കസേരയിൽ വന്നിരിക്കു ന്നുണ്ടായിരുന്നു.

ഗൃഹനാഥൻ കോലായിലേക്കു വന്ന്. മാഷിടറുടെ കരണക്കുറ്റിക്കു നല്ല കണക്കിൽ ഒരു പെട വെച്ചുകൊടുത്തു: “കടക്കെടാ പൊറത്ത്. ഇനി നിന്നെ ഈ പറമ്പിലോ ഇതിന്റെ ചുറ്റുപാടിലോ കണ്ടാൽ നിന്റെ കാലു ഞാൻ തല്ലി യാടിക്കും. ഫോ, കഴുതേ!

ഗൃഹനാഥന്റെ ആ പടയോടുകൂടിയാണ് പണ്ഡിതരുടെ തലയി അടഞ്ഞുകിടന്നിരുന്ന ആണി തെറിച്ചുപോയത്. അയാൾ അന്ന് അവിടെനിന്നു പുറത്തു ചാടിയത് ഒരു പുതിയ മനുഷ്യനായിട്ടാണ്. പേരും മാറ്റി, എസ്.എസ് കെ.ടി. എന്നാക്കി. എന്താണ് ആ അക്ഷരങ്ങളുടെ സൂചന എന്നു ചോദിച്ചാൽ അയാൾ അഭിമാനദ്യോതകമായൊരു ഗൗരവത്തോടെ പറയും: “സംഗീത
സാഹിത്യ കോരുണ്ണി തങ്കം (അയാളുടെ ആ പ്രേമദേവതയുടെ പേരാണ് mo.)

അർദ്ധരാത്രി കഴിഞ്ഞാൽ, ആ ഗൃഹവും പരിസരങ്ങളും നിദ്രയിലാണ്ടു പടക്കുമ്പോൾ എസ്.എസ്.കെ.ടി. ഒരു പ്രേതത്തെപ്പോലെ ആ പുരയിട തിന്നു ചുറ്റുമുള്ള ഇടവഴികളിലൂടെ അലഞ്ഞുനടക്കാറുണ്ട്, തന്റെ

ആത്മരോദനക്കവിതയും ഉരുവിട്ടുകൊണ്ട്. പാവം എസ്.എസ്.കെ.ടി.

കുറുപ്പ് മണ്ണാൻ കേളുവിന്റെ പുരയുടെ മുൻവശത്തുള്ള ഇടവഴിയി ത്തി പടികയറി. പുര അടച്ചിട്ടിരിക്കുന്നു. അടുത്ത വീട്ടിൽനിന്ന് ഒരശരീരി കേട്ടു: “അവിടെ ആരൂല്യ. വൈദ്യർ അളിയന്റെ കല്യാണത്തിനു പോയി

കുറുപ്പ് ഇറങ്ങിനടന്നു. കുമ്പാരന്മാരുടെ കുന്നു കയറി ഓമഞ്ചിയുടെ പറമ്പിനു മുമ്പിലെത്തി.

മുട്ടുവാതിലിന്നടുക്കെ ഒരു വടിയും ചെത്തിപ്പിച്ചുകൊണ്ടിരിക്കുന്നു അയ്യപ്പൻ, ഓമഞ്ചി സാർ പോയോ?” കുറുപ്പ് അയ്യപ്പനോടു ചോദിച്ചു.

കുറുപ്പ് പറമ്പിലേക്കു കടക്കാൻ ഭാവിച്ചു. അപ്പോൾ അയ്യപ്പൻ തടഞ്ഞു. പിന്നെ കുറുപ്പിന്റെ കിട്ടിൽ പറഞ്ഞു: “മയിർ കുരിപ്പു പൊന്തി കിടക്കാണ്.

കുറുപ്പ് പിന്നെ ഒന്നും ചോദിച്ചില്ല. തലയും താഴ്ത്തി നടന്നു. തെരുവിലെത്തി.

പേപ്പർകെട്ട് എടുക്കണം. ഇപ്പോൾ ഏജന്റിന്റെ ആപ്പീസ്സിൽ വെച്ചു തന്നെ യാണ് വിതരണം. നേരെ അങ്ങോട്ടു നടന്നു.

പേപ്പർ കൈയിൽ നിവർത്തി തലക്കെട്ടുകൾ ഒന്ന് ഓടിച്ചുനോക്കി. നാക്കിൽ ഒട്ടിപ്പിടിക്കുന്നതായി ഒന്നും കണ്ടില്ല. പ്രാദേശികവാർത്തകളിൽ പരതി. ഒരു ചെറിയ വാർത്ത തടഞ്ഞു. കുറുപ്പ് പഴയ കുറുപ്പായി മാറി. പത്രവും പൊക്കിപ്പിടിച്ചു തെരുവിലൂടെ ഓടി: “ഭാര്യയുടെ ജാരനെ പട്ടാപ്പ കൽ കണ്ടുപിടിച്ച ഭർത്താവിന്നു കിട്ടിയ സമ്മാനം-കാര്യം വിഷമസ്ഥിതി പേപ്പർ അരയണ 
കരിവെള്ളൂരിലെവിടെയോവെച്ചു നടന്ന സംഭവമാണ്. ഭർത്താവിന്നു ഭാര്യാകാമുകന്റെ കൈയിൽനിന്നു പൊതിരെ തല്ലു കിട്ടി. അതായിരുന്നു കുറുപ്പിന്റെ സമ്മാനവാർത്ത,

ആ വാർത്തയിൽ താൽപര്യം തോന്നി പലരും പത്രം വാങ്ങിത്തുടങ്ങി. കുറുപ്പ് പത്രവാർത്ത വിളിച്ചുപറഞ്ഞുകൊണ്ട് തെരുവിലെ ചതഞ്ഞ കമ്പിക്കാലിന്റെ മൂലയിൽ വന്നു നിന്നു. “ഭാര്യയുടെ ജാരനെ പട്ടാപ്പകൽ കണ്ടുപിടിച്ച ഭർത്താവിന്നു കിട്ടിയ സമ്മാനം!-പേപ്പർ അരയണം.

ആ കമ്പിത്തൂണിന്നടുക്കൽ കേട്ടുവിന്റെ തുണിഷാപ്പിലേക്കു തുറിച്ചു നോക്കിക്കൊണ്ട് ഒരു സൈക്കിളും പിടിച്ചു നില്ക്കുന്നുണ്ടായിരുന്നു നീലഷർ ട്ടിട്ട ഒരു തടിയൻ, താടിരോമങ്ങൾ വളർന്നു കോലംകെട്ട മുഖവും അവ്യക്ത മായി എന്തോ നൊടിഞ്ഞുകൊണ്ടിരിക്കുന്ന തടിച്ച ചുണ്ടുകളുമുള്ള ആ മനു ഷ്യൻ കുറുപ്പിന്റെ പ്രഖ്യാപനം കേട്ട് ഒന്നു ഞെട്ടിത്തിരിഞ്ഞു നോക്കി.


ഭാര്യയുടെ ജാരനെ പട്ടാപ്പകൽ കണ്ടുപിടിച്ച ഭർത്താവിന്നു കിട്ടിയ

സമ്മാനം-കാര്യം വിഷമസ്ഥിതി. പേപ്പർ അരയണ കുറുപ്പ് അത്യുച്ചത്തിൽ ആവർത്തിച്ചു. നീലഷർട്ടുകാരൻ കുറുപ്പിന്റെ അരികിലേക്കു നീങ്ങി. വിരൽ ചൂണ്ടി ഉറച്ച സ്വരത്തിൽ സ്വകാര്യമായിപ്പറഞ്ഞു: “ഇനി മിണ്ടിപ്പോകരുത്

കുറുപ്പ് അതു ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു. കക്ഷത്തിൽ ചുരുട്ടി വെച്ച ഒരു പുതിയ പുൽപായയുമായി വരുന്ന ഒരു കുടുമക്കാരൻ കാരണവർ മടി യിൽ പൈസ തപ്പുന്നുണ്ടായിരുന്നു. കുറുപ്പിന്റെ ശ്രദ്ധ അയാളിലായിരുന്നു. കാരണവർക്കു പത്രം കൊടുത്തു പൈസ വാങ്ങി കീശയിലിട്ട് കുറുപ്പ് വീണ്ടും സമ്മാനവാർത്ത പ്രക്ഷേപണം ചെയ്തു: “ഭാര്യയുടെ ജാരനെ... കുറുപ്പിന്നു പൂർത്തിയാക്കാൻ കഴിഞ്ഞില്ല. നീലഷർട്ടുകാരന്റെ കൈ കുറു പ്പിന്റെ കിടുത്ത് മൂപ്പ് എന്നുവന്നു പതിച്ചതും കുറുപ്പ് കമ്പിത്തൂണിൽ തല യടിച്ചു റോഡിലേക്കു ചെരിഞ്ഞു കുത്തി വീണതും ഞൊടിയിടകൊണ്ടു கரி

അടിയുടെ ഒച്ചയും കുറുപ്പിന്റെ വീഴ്ചയും അടുത്തുണ്ടായിരുന്നവരെ ആകർഷിച്ചു. പലരും ഓടിയെത്തി. പത്രങ്ങൾ താഴെ ചിതറിക്കിടക്കുന്നു. കുറുപ്പിന്റെ കണ്ണടയും ഒരു പത്രത്തിന്റെ മീതെ മിന്നുന്നു. മിഠായിബാലൻ കുറുപ്പിനെ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിക്കുകയാണ്. ധോബി കണ്ണപ്പൻ കുറുപ്പിന്റെ കണ്ണട കുനിഞ്ഞെടുത്തു കൈയിൽ വെച്ചു; അതിന്നു കേടൊന്നും പറ്റിയിട്ടില്ല. രണ്ടുമൂന്നു പഴയ പുസ്തകങ്ങൾ ഇടതുകക്ഷത്തിൽ ഇറുക്കി പ്പിടിച്ചു കൊണ്ട് രാമുണ്ണി മാഷിന്റെ കുനിഞ്ഞു പ്രശ്നങ്ങൾ നുള്ളിപ്പെറുക്കു മ്പോൾ ആരോ വന്നു മുതുകിൽ മുട്ടി. രാമുണ്ണി മാഷ്ടറുടെ കണ്ണട നിലത്തു വീണു പൊട്ടിപ്പോയി. പൊട്ടിയ കണ്ണട പെറുക്കിയെടുത്തൊന്നു നോക്കി രാമു ണ്ണിമാഷ്ടർ അവിടെ കൂടിനിന്നവരെ ഒന്നടങ്കം ശകാരിച്ചുതുടങ്ങി. പക്ഷേ,

ആരും അതത്ര കാര്യമാക്കിയില്ല. ഈ കുഴപ്പങ്ങൾക്കെല്ലാം കാരണക്കാരനായ നീലഷർട്ടുകാരൻ തടിയൻ, ഇക്കഴിഞ്ഞതൊന്നും തന്നെ സംബന്ധിക്കുന്ന കാര്യമല്ല എന്നൊരു മട്ടിൽ ശേട്ടുവിന്റെ തുണിഷാപ്പിലേക്കു നോക്കി എന്തോ പിറുപിറുത്തുകൊണ്ടു നില്ക്കുകയായിരുന്നു.

മിഠായിബാലൻ കുറുപ്പിനെ പിടിച്ചെഴുന്നേൽപിച്ചപ്പോൾ കുറുപ്പിന്റെ വലത്തെ നെറ്റിയിൽ നിന്നു രക്തം പൊട്ടി കവിളിലൂടെ ഒഴുകുന്നുണ്ടായിരുന്നു. അവിടെ വന്നുചേർന്നവരിൽ കുറുപ്പിനെ അറിയുന്നവരും അല്ലാത്തവരുമായ ചിലർ അഭിപ്രായപ്പെട്ടു. ആ സാധുമനുഷ്യനെ അടിച്ചു പരുക്കേൽപിച്ച ആ നീലഷർട്ടുകാരനെ വെറുതെ വിടാൻ പാടില്ലെന്ന്. എന്താണു സംഭവമെന്നു നോക്കാൻ ബദ്ധപ്പെട്ട് ഓടിവന്നവരിൽ ചിലർ വിചാരിച്ചു. അതൊരു സ ക്കിൾ ആക്സിഡന്റാണെന്ന്. രാമുണ്ണി മാഷ്ടറുടെ ശകാരം കേട്ടു മറ്റു ചിലർ ധരിച്ചത്. കുറുപ്പിനെ തല്ലിയത് രാമുണ്ണി മാഷ്ടറാണെന്നായിരുന്നു. ആകപ്പാടെ കുഴപ്പം. അപ്പോൾ ഈ ബഹളത്തിനിടയിലേക്കു പുതിയൊരാൾ കടന്നുവന്നു. മഞ്ഞ് സിൽക്ക് ഷർട്ടും സിൽക്ക് മുണ്ടും ധരിച്ച്, കൈയ്ക്കു സ്വർണ്ണറിസ്റ്റ് വാച്ചും കൈവിരലുകളിൽ സ്വർണ്ണമോതിരങ്ങളും കഴുത്തിൽ സ്വർണ്ണച്ച യിനും അണിഞ്ഞ വെളുത്തു മെലിഞ്ഞ ചുരുളൻ മുടിക്കാരനായൊരു ചെറു പ്പക്കാരൻ, ശേട്ടുവിന്റെ തുണിഷാപ്പിലെ സെയിൽസ്മാൻ സണ്ണി. സണ്ണിയെ  അടുത്തു കണ്ടപ്പോൾ അക്രമിയായ തടിയൻ പാമ്പിനെക്കണ്ട പെരുച്ചാഴിയെ പ്പോലെ പിന്നോട്ടു വലിഞ്ഞു. അക്രമി ഓടി രക്ഷപ്പെടാൻ നോക്കുകയാ ണെന്നു കരുതി രണ്ടു തടിയന്മാർ അയാളെ തടുത്തു. അക്രമിയുടെ കുസ ലില്ലായ്മ കണ്ട് അരിശം മൂത്ത് കോരങ്കുളം കണ്ണേട്ടൻ തരത്തിൽ അയാ ളുടെ മുതുകത്ത് ഒരിടി ചാർത്തിക്കൊടുത്തുവെന്നും തോന്നുന്നു. അപ്പോൾ സണ്ണി തടഞ്ഞുകൊണ്ടു പറഞ്ഞു “ഒന്നും ചെയ്യരുത്.” അയാൾക്കു തലയ്ക്കു സുഖമില്ല എന്ന് സണ്ണി അവിടെ കൂടിനിന്നവരെ ആംഗ്യം കാട്ടി മനസ്സിലാക്കി. അക്രമിക്ക് അണ് കുറവാണെന്ന് മിറായിബാലനും പറഞ്ഞു. അപ്പോൾ നീലഷർട്ടുകാരനെ തടഞ്ഞു നിന്നവർ മെല്ലെ പിൻവലിഞ്ഞു. അക്രമി സ കിളിൽ കയറി സ്ഥലംവിട്ടൽ ആരും കണ്ടതായി നടിച്ചതുമില്ല.

കുറുപ്പ് തരിച്ചുനില്ക്കുകയാണ്. അയാളുടെ കൈകാലുകളും താടി തെല്ലും വിറയ്ക്കുന്നുണ്ട്. കണ്ണടയുടെ ആവരണമില്ലാത്ത മിഴികളിൽ നിന്നു കണ്ണീർ ഒഴുകുന്നു. കവിളിലൂടെ ചോരയും. വിളർത്തു വാടിയ ആ മുഖം വല്ലാത്തൊരു ദയനീയ കാഴ്ചയായിരുന്നു. തനിക്കു തല്ലുകിട്ടുന്നത്. ഇന്നാ ദ്യമായിട്ടാണ്. പോലീസ് സ്റ്റേഷനിൽ പിടിച്ചുകൊണ്ടുപോയിട്ടുകൂടി അവിടെ

വച്ച് അവർ തന്നെ തല്ലിയിട്ടില്ല. ധോബി കണ്ണപ്പൻ കണ്ണട മെല്ലെ കുറുപ്പിന്റെ കൈയിൽ വെച്ചുകൊടുത്തു. രാമുണ്ണിക്കാർ പെറുക്കിയെടുത്ത പ്രതല്ലാം റോട്ടിൽത്തന്നെ വലിച്ച റിഞ്ഞു തന്റെ ഉടഞ്ഞ കണ്ണട ഒരു കാഴ്ചവസ്തുവെന്നോണം പൊക്കിപ്പിടിച്ച് സകലരെയും പുലഭ്യം ശകാരിച്ചുകൊണ്ടു നില്ക്കുകയായിരുന്നു (പഴയ പു

അപ്പോൾ ഒരു കെട്ട് ഓറഞ്ച് കടിച്ചീമ്പിക്കൊണ്ട് വിക്കൻ നാരായണനും തന്റെ വകയായി ഒരു കരിമീശവെച്ചുകൊടുത്ത ഒരു സിനിമാനടിയുടെ പടം ചുമരിൽ പറ്റിച്ച പോസ്റ്ററിൽനിന്നു പറിച്ചു ചീന്തിയത്) കക്ഷത്തിലിറുക്കി കൊണ്ട് ഇറച്ചിക്കണ്ടം മൊയ്തീനും സംഭവസ്ഥലത്തെത്തി. മൊയ്തീൻ നിലത്തുനിന്നു പ്രതങ്ങൾ പെറുക്കിയെടുത്തൽ ഒരുക്കി കുറുപ്പിന്റെ നേർക്കു നീട്ടി. പൊടിയും ചെളിയും പറ്റിയ ആ പത്രങ്ങൾ വാങ്ങാൻ കുറുപ്പ് കൂട്ടാക്കി യില്ല. അപ്പോൾ മൊയ്തീന്റെ കൈയിൽ നിന്ന് സണ്ണി പത്രങ്ങൾ ഏറ്റുവാങ്ങി.

“വരൻ, കുറുപ്പുചേട്ടാ ക്ഷമിക്കണം. പേപ്പറിന്റെ വില ഞാൻ തരാം. നെറ്റിയിലെ മുറിവു മരുന്നുവെച്ചു കെട്ടിയിട്ടു നമുക്ക് എല്ലാം സംസാരിക്കാം.. സണ്ണി കുറുപ്പിന്റെ കൈപിടിച്ചു മോഡേൺ മെഡിക്കൽ ഷാപ്പിലേക്കു നടത്തി. കുറുപ്പ് ഒരു പത്തെപ്പോലെ സണ്ണിയുടെ കൂടെ നീങ്ങി.

രാമുണ്ണി മാഷ്ടർ അപ്പോഴും അവിടെ ഞെളിഞ്ഞുനിന്നു ബഹുജനങ്ങളെ ഇംഗ്ലീഷിലും മലയാളത്തിലും മിശ്രഭാഷയിലും ശകാരിച്ചുകൊണ്ടിരുന്നു. ഉപ കാരം ചെയ്യാൻ പുറപ്പെട്ടാൽ ഇക്കാലത്തു കിട്ടുന്ന പ്രതിഫലം, പബ്ലിക്കിന്റെ സിവിക്ക് കോൺഷ്യൻസ്സില്ലായ്മ തുടങ്ങിയ പല പോയിന്റുകളും മാഷ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞിരുന്നു. മാഷറുടെ പ്രസംഗം കേട്ട്, പുതിയ ആളുകൾ കൂടിത്തുടങ്ങി. അയാളുടെ കോട്ടും കറുത്ത തൊപ്പിയും കക്ഷ ത്തിലെ ബൈബിൾപോലുള്ള പുസ്തകങ്ങളും കണ്ട് ഒരു പുതിയ ക്രിസ്ത്യൻ

ഉപദേശിയാണെന്നു ചിലർ തെറ്റിദ്ധരിച്ചു. “അലീമാബീവി ഇപ്പം എബട് ആ ഇറച്ചിക്കണ്ടം സ്നേഹപൂർവ്വം ന്വേഷണം! നാരായണൻ കൈകൊട്ടി കുക്കി. താൻ ആരുടെ ഗുണത്തിനു

വേണ്ടി കണ്ഠക്ഷോഭം ചെയ്യുന്നുവോ ആ പൊതുജനങ്ങളുടെ വകയായി ഒരു പരിഹാസച്ചിരിയും. രാമുണ്ണി മാഷ്ടൻ കലിതുള്ളി കൈയേറ്റത്തിനുള്ള പുറപ്പാടാണെന്നു കണ്ടപ്പോൾ, കണ്ണടഷാപ്പുകാരൻ ഗോപാലൻ ഓടിവന്നു മാഷ്ടറുടെ കൈപിടിച്ചു: “വരീൻ മാഷ്ടറെ കണ്ണട ഞാൻ റിപ്പയർ ചെയ്ത

അങ്ങനെ രാമുണ്ണി മാഷ്ടെ കണ്ണട പ്രശ്നം പരിഹരിക്കപ്പെട്ടു. ഇറച്ചി ക്കണ്ടം മൊയ്തീന്നു വിളിച്ചുപറയുവാൻ ഒരു വാർത്തയും കിട്ടി. “കാരിയം ശമസ്സിതിക്കാരന്നു നട്ടുച്ചയ്ക്ക് കിട്ടിയ സമ്മാനം-കാരിയം വശമ

സണ്ണി, മോഡേൺ മെഡിക്കൽ ഷാപ്പിലെ വേലുകമ്പൗണ്ടറുടെ മുറിയിൽ കുറുപ്പിനെ കൊണ്ടുചെന്നിരുത്തി, മുറി ഡ്രസ്സുചെയ്തു കഴിയുമ്പോഴേക്കും മടങ്ങിവരാമെന്നും പറഞ്ഞു വിന്റെ തുണി ഷാപ്പിലേക്കുതന്നെ ഓടി പ്പോയി.

കുറുപ്പിന്റെ നെറ്റിയിലെ മുറി കഴുകി. പരുത്തിയിൽ മരുന്നു പുരട്ടിക്കൊ ണ്ടിരിക്കെ. വേലുകമ്പൗണ്ടർ ചോദിച്ചു ആരാണു തല്ലിയതെന്ന്. കുറുപ്പ് ഉണ്ടായ സംഭവം വിവരിച്ചുകൊടുത്തു. അപ്പോൾ എന്തോ സംശയിച്ചുകൊണ്ടു കമ്പൗണ്ടർ കുറുപ്പിനോടു ചോദിച്ചു: “നിങ്ങൾ എന്തു ന്യൂസാണു വിളിച്ചു പറഞ്ഞിരുന്നത്?

ഭാര്യയുടെ ജാരനെ പട്ടാപ്പകൽ കണ്ടുപിടിച്ച ഭർത്താവിന്നു കിട്ടിയ സമ്മാനം. അങ്ങനെയാണു വിളിച്ചു പറഞ്ഞത്. കരിവെള്ളൂരിൽ നടന്നൊരു സംഭവമാണ്...."

മരുന്നു പുരട്ടിയ പടുത്തി വലത്തുകൈയിൽ നീട്ടിപ്പിടിച്ചു മേൽപോട്ടു നോക്കിക്കൊണ്ട് വേലുകമ്പൗണ്ടർ “ഹഹ ഹ ഹ്ഹ” എന്നൊരു വമ്പൻ ചിരി ചിരിച്ചു.

“ഹും? എന്താണു നിങ്ങളിങ്ങനെ ചിരിക്കുന്നത് കുറുപ്പു ചോദിച്ചു. കമ്പൗണ്ടർക്കു കുറച്ചുനേരത്തേക്കു സംസാരിക്കാൻ ശ്വാസം കിട്ടിയില്ല. പിന്നെ കമ്പൗണ്ടർ അവിടെ ഇരുന്നു. സണ്ണി വരുന്നുണ്ടോ എന്നു പുറ ത്തേക്കു കൂടെക്കൂടെ പാത്തുനോക്കിക്കൊണ്ട് കമ്പൗണ്ടർ ആ കഥ പറഞ്ഞു

കൊടുത്തു. കുറുപ്പിനെ തല്ലിയ നീലഷർട്ടുകാരൻ, ലണ്ടൻ ടെയിലറിങ് ഹൗസിലെ ഹെഡ്ക്വറായ വില്ലിമേസ്തിരിയാണ്. വില്ലിമേസ്തിരിയും മേസ്തിരിയുടെ നവോഢയായ ഭാര്യ ലൂസിയും താമസിക്കുന്ന വലിയ വാടകവീട്ടിൽ വേറെയും രണ്ടുകൂട്ടർ താമസിക്കുന്നുണ്ട്. മോട്ടോർ മെക്കാനിക്ക് ഫ്രാൻസിസും കുടും ബവും, സണ്ണിയും, അവിവാഹിതനായ സണ്ണി ഒറ്റയ്ക്കാണു താമസം. കുറച്ചു നാൾ കഴിഞ്ഞപ്പോൾ വില്ലിമേസ്തിരിക്കൊരു സംശയം. സണ്ണിക്ക് ലൂസിയുടെ നേർക്ക് ഒരു കണ്ണുണ്ടോ എന്ന്, അതുപോലെ ലൂസിക്ക് അങ്ങോട്ടും. വില്ലി മേസ്തിരി സ്വതവേ തന്നെ ഒരരക്കിറുക്കനാണ്. ഈ സംശയവും കൂടി മന സ്സിൽ കടന്നുകൂടിയപ്പോൾ മേസ്തിരിക്കു ചൂടു വർദ്ധിച്ചു. നിസ്സാര കുറ്റങ്ങൾക്ക് ലൂസിയെ തല്ലിത്തുടങ്ങി. നീ അങ്ങോട്ടു നോക്കി ഇരുന്നില്ലേ? നീ മുടിയിൽ ചൂടിയ റോസ് പൂവ് ആ മുറ്റത്തേക്ക് എറിഞ്ഞുകൊടുത്തില്ലേ? എന്നൊക്കെയാ യിരുന്നു ചോദ്യം. സണ്ണിക്ക് ഉച്ചയ്ക്കു രണ്ടു മണിക്കൂർ ഒഴിവുണ്ട്. ആ സമയം വീട്ടിൽത്തന്നെ കഴിച്ചുകൂട്ടും. ഉച്ചയ്ക്ക് ചിലപ്പോൾ ലൂസി സണ്ണിയെ
സന്ദർശിക്കാൻ അവന്റെ മുറിയിൽ പോകാറുണ്ട് എന്നൊരു ചാർജ്ജായി ന്ന സംശയം സഹിക്കാതായപ്പോൾ വില്ലിമേസ്തിരി ഒരു ദിവസം ഉച്ചയ്ക്ക് വീട്ടിൽ വന്നു. ഒരു മിന്നൽപ്പരിശോധന നടത്താൻ, ലൂസിയെ വീട്ടിൽ കണ്ടില്ല. നേരെ സണ്ണിയുടെ സ്ഥലത്തു ചെന്നു വാതിലിന്നു മുട്ടി. സണ്ണി വാതിൽ തുറന്നു. വില്ലിമേസ്തിരി അകത്തേക്കു കുതിക്കാനാണു ഭാവമെന്നു കണ്ടപ്പോൾ സണ്ണി തടുത്തു: “എങ്ങോട്ടാ?"

“പരിശോധിക്കണം. അടുക്കളയും കുളിമുറിയുമെല്ലാം പരിശോധി ചണം. വില്ലിമേസ്തിരി ഒരു വില്ലന്റെ മട്ടിൽ പറഞ്ഞു. “നീയാടാ എന്റെ മുറിയിൽ കടന്നു പരിശോധിക്കാൻ സണ്ണി

മേസ്തിരിയുടെ കരണക്കുറ്റിക്ക് ഒന്നു വെച്ചുകൊടുത്തു. ഓർക്കാപ്പുറത്ത് അടി കിട്ടിയപ്പോൾ മേസ്തിരി തിരിഞ്ഞാടി. അപ്പോൾ ലൂസി, ഫ്രാൻസി സിന്റെ കുഞ്ഞിനെയുമെടുത്തു ഫ്രാൻസിസിന്റെ വീട്ടിൽനിന്ന് ഓടിവരുന്നതു കണ്ടു. വില്ലിമേസ്തിരി വേഗം ലണ്ടൻ ടെയ്ലറിങ് ഹൗസിലേക്കുതന്നെ കുതിച്ചു.

പക്ഷേ, മേസ്തിരിക്ക് ഉള്ളിൽ പുകയുന്ന സംശയവും പകയും ചില പ്പോൾ അടിക്കാൻ കഴിഞ്ഞിരുന്നില്ല. ടെയ്ലറിങ് ഹൗസിൽനിന്നു വിലയറിയ ഫ്ളാനൽസും ഫാക്കും മറ്റും മുറിക്കുന്നതിനിടയിൽ പെട്ടെന്ന് വില്ലി മേസ്തിരിക്ക് ഒരു ഭൂതോദയമുണ്ടാവും. പകുതി മുറിച്ച് തുണിശ്ശീല മേ പുറത്തു വലിച്ചെറിഞ്ഞ് മൂപ്പർ റോഡിലിറങ്ങി അടുത്ത സൈക്കിൾ ഷാപ്പിൽ നിന്ന് ഒരു സൈക്കിൾ വാടകയ്ക്കെടുത്ത് ഒരു കുതികുതിക്കും; കേട്ടുവിന്റെ തുണിഷാപ്പിന്റെ മുമ്പിലേക്ക്. അവിടെ ആ ചതഞ്ഞ കമ്പിക്കാലിന്റെ സമീപം ചെന്നു സൈക്കിളും പിടിച്ചു നിന്ന് സണ്ണിയെ നോക്കി ചില ആംഗ്യങ്ങളോടെ

പല്ലിറുമ്മിക്കൊണ്ടു പിറുപിറുക്കും: “എടാ, നായിന്റെ മോനേ നിന്നെ ഞാൻ. “വില്ലിമേസ്തിരിയുടെ ഈ വരവും ശകാരവും മറ്റും സണ്ണി, ലൂസിയെ ഓർത്തു. കമ്പൗണ്ടർ അത്രയും പറഞ്ഞപ്പോൾ സണ്ണി മുറിയിലേക്ക് ഓടി വന്നു. “മുറി നനയ്ക്കരുത്. ഒരാഴ്ചയ്ക്ക് കുളിക്കണ്ട. കമ്പൗണ്ടർ അങ്ങനെ പറഞ്ഞവസാനിപ്പിച്ച് കുറുപ്പിന്റെ നെറ്റിയിലെ ബാൻഡേജ് ശരിപ്പെടുത്തി

ഒന്നമർത്തി. കുറുപ്പിനെ സണ്ണി റോഡിലേക്കു കൈപിടിച്ചിറക്കി.

“കുറുപ്പുചേട്ടാ, കഴിഞ്ഞതെല്ലാം ക്ഷമിക്കണം. വീട്ടിൽ ചെന്നു വിശ്രമ മെടുക്കു ഒരു റിക്ഷയിൽ പോകാം."

സണ്ണി റോഡിൽ അങ്ങുമിങ്ങും തിരഞ്ഞുനോക്കി, ഒരു റിക്ഷവണ്ടി എവിടെയെങ്കിലും കിടക്കുന്നുണ്ടോ എന്ന്.

അപ്പോൾ റിക്ഷാക്കാരൻ വേലു തന്റെ ഒഴിഞ്ഞ് വണ്ടിയും വലിച്ചു കൊണ്ട് ഓടിയെത്തി. കുറുപ്പിനെക്കണ്ട് ഓടിവന്നതാണ്. “കേറിക്കോളിൻ കുറുപ്പാളം വേലു റിക്ഷ ഒരുക്കി പിന്മാറിനിന്നു.

"വേണ്ട; റിക്ഷവണ്ടിയൊന്നും വേണ്ട ഞാൻ നടന്നുപൊയ്ക്കോളാം. കുറുപ്പ് തോർത്തുമുണ്ടു ബാൻഡേജിന്റെ മീതെ തലയിൽ ചാർത്തി നിരത്തി ലൂടെ രണ്ടുമൂന്നടി നടന്നു. സണ്ണി തടഞ്ഞു: "റിക്ഷയിൽ കയറിക്കൊള്ളു. വെയിലത്തു നടക്കണ്ട തല ചുറ്റും എടോ, കുറുപ്പുചേട്ടനെ ഒന്നു വീട്ടിൽ കൊണ്ടുചെന്നു വിട്ടു വാ. കൂലി ഇവിടന്നു ഞാൻ തരാം, കേട്ടോ?

കുറുപ്പ് മനസ്സില്ലാമനസ്സോടെ റിക്ഷയിൽ കയറാൻ ഭാവിച്ചപ്പോൾ സണ്ണി ഞ്ചുറുപ്പിനോട് കുറുപ്പിന്റെ കീശയിൽ ഇട്ടുകൊടുത്തു. “ഇതു കൈയി കുറുപ്പ് ഒന്നു ചിരിച്ചു.

“എന്നോ, പതുക്കെ പോയാൽ മതി. കേട്ടോ?” സണ്ണി വേലുവിനോടു വിളിച്ചു പറഞ്ഞു.

റിക്ഷ പതുക്കെ നീങ്ങി.

കമ്പൗണ്ടർ പറഞ്ഞ കഥ ഓർത്ത് കുറുപ്പ് ഇടയ്ക്കിടെ ഊറിച്ചിരിക്കുന്നു. ണ്ടായിരുന്നു. ഒരു സംശയം കുറുപ്പിന്റെ മനസ്സിൽ തിരപ്പുറപ്പാടു നടത്തി. ആ മേസ്തിരിയുടെ കാര്യത്തിൽ സണ്ണി ഇത്ര താൽപര്യം കാണിക്കുന്നതിന്റെ രഹസ്യമെന്താണ്?

കുറുപ്പാളേ, ങ്ങളെ ഒന്ന് സൗന്നര്യത്തിനു കണ്ടുകിട്ടാൻ എത്ര വൈസായി നോക്കിനടക്കന്ന് ങ്ങക്കെപ്പളും പേപ്പറുംകൊണ്ട് ഓട്ടോം പാച്ചിലും തന്നെ വേലുവിന്റെ നപുംസകസ്വരത്തിലുള്ള സംസാരം കുറുപ്പിനെ ഉണർത്തി. “ഹും? എന്തിനാ വേലു

“അല്ല. ഞാനോരോന്നു നിരീക. ഈ പെണ്ണുങ്ങളെന്നു പറഞ്ഞാല് ചങ്കില് മൊയ ഇല്ലാത്ത പാവങ്ങളല്ലെ?"

“ഏയ് വേലുനെന്താണു ഇപ്പം പെണ്ണുങ്ങളെപ്പറ്റി ഇങ്ങനെയൊരാ ലോചന

“അല്ല, ഞാനെന്റെ മാതവിനെപ്പറ്റി പറയാണേ “മാധവിയുമായുള്ള ബന്ധാം കുന്തോം ഒക്കെ വേലു ഉപേക്ഷിച്ചതല്ലേ? ഇപ്പോൾ മാധവിക്കെന്തുപറ്റി

റിക്ഷ ഒരു കുണ്ടിൽ ചാടി. കുറുപ്പ് ഒന്നു തെള്ളിപ്പോയി. നെറ്റിയിലെ മുറിവിൽനിന്ന് ഒരു വേദനയും പുളഞ്ഞു. കുറുപ്പു പറഞ്ഞതു കേൾക്കാത്ത മട്ടിൽ വേലു തുടർന്നു.

"പെണ്ണുങ്ങളുടെ തെറ്റും കുറ്റോം ചിലതൊക്കെ ആണുങ്ങള് കണ്ട് കണ്ണു ചിമ്മണം. അതാണ് പുരുസന്റെ ജോഗ്യത. അങ്ങനെ അല്ലേ കുറുപ്പാളേ?

“ഊം. കുറുപ്പ് ഒന്നു മൂളി. വേലു പറഞ്ഞുകൊണ്ടുവരുന്ന കാര്യം കുറു

പിന്നു പിടികിട്ടി. “കുറുപ്പാളേ, ഞാൻ ഒക്കെ ശെമിച്ചു. മാതവിനെ ഇനീം സമ്മന്തം ചെ കൂടാൻ ഞാൻ റെഡിയാണ്. കുറുപ്പാളേ, ങ്ങളൊന്ന് റക്കമെൻ ചെയ്യണം.

കുറുപ്പ് ചിരിയടക്കി. 'ദാ കുറുപ്പാളേ, ങ്ങളൊക്കെ സാക്ഷ്യാ. ഈ ബന്തോം കുന്തോം ഒന്നും വേണ്ട വേണ്ട' എന്നും പറഞ്ഞു റിക്ഷാവണ്ടി ലയണയും കക്ഷത്തിലിറുക്കി വേലു അന്നു പടിയിറങ്ങിപ്പോയ രംഗം കുറുപ്പിന്റെ മനസ്സിൽ തെളിഞ്ഞുനിന്നിരുന്നു. ആ വേലുവാണ് ഇപ്പോൾ അപേ കഴിക്കുന്നത്. സംബന്ധം പുതുക്കാൻ ഒന്നു റെക്കമെന്റ് ചെയ്യാൻ

"എടോ, മാധവിക്ക് ഇപ്പോൾ ഒരു പുതിയ സംബന്ധക്കാരനുണ്ട്. ഒരു ബീഡക്കാരൻ ചോയിക്കുട്ടി. കുറുപ്പ് ആ ന്യൂസ് വേലുവിനെ കേൾപ്പിച്ചു.

“അത് സാരല്ലോ വേലു വരുന്ന് കേട്ടാല് മാതവി ആ ബീഡക്കാരനെ ചന്തിത്തുപ്പി പറഞ്ഞയച്ചോളും. എന്റെ കാരിയം കുറുപ്പാളൊന്നു റക്കമൻ ചെയ്താല് മതി.

കുറുപ്പിന്റെ ചിന്ത വീട്ടിനെപ്പറ്റിയായിരുന്നു. രാധയുടെ പനി എങ്ങനെ
നിരിക്കുന്നുണ്ടാകും? ഒരു സ്റ്റേഷനറിപ്പീടികയുടെ മുമ്പിലെത്തിയപ്പോൾ കുറുപ്പ് വേലുവിനോടു റിക്ഷ നിർത്താൻ പറഞ്ഞു. ആ പീടികയിലെ അളമാറ മിക്ക ഉപ്പിലിട്ട മാങ്ങയും നാരങ്ങയും മറ്റും നിറച്ച ഭരണികൾ കാണുന്നുണ്ട്. കീശയിലുണ്ടായിരുന്ന പേപ്പർ വിറ്റ് ചില്ലറപൈസയിൽനിന്നു രണ്ട മടുത്തു കുറുപ്പ് രണ്ട് ഉപ്പിലിട്ട നാരങ്ങ വാങ്ങി; രാധയ്ക്കു കഞ്ഞി കുടിക്കു ബോൾ തൊട്ടുകൂട്ടാൻ.

വേലു സംബന്ധക്കാര്യത്തിൽത്തന്നെ പിടികൂടി ഓരോന്നു പറഞ്ഞു കൊണ്ടിരുന്നു. കുറുപ്പ് ശ്രദ്ധിക്കുന്നമട്ടിൽ മൂളിക്കൊടുത്തു.

റിക്ഷ പാടത്തിന്റെ വരമ്പിലൂടെ നീങ്ങി. മരംമുറിക്കാരൻ ആണ്ടിയുടെ പുരയിൽ ചുവന്ന തൊപ്പികൾ കാണുന്നു. തിരുമാലയുടെ ശവം നീക്കം ചെയ്യാൻ അധികാരിയും പോലീസ്സും മറ്റും വന്നിരിക്കയാണ്... രാധയ്ക്ക് എങ്ങനെയിരിക്കുന്നു? “. കുറുപ്പാളേ, ഒരു കാരിയം ഓർമ്മണ്ടല്ലോ - രാധയെ പുറത്തു കാണുന്നില്ല. നെഞ്ഞിലൊരു വേദനയും നെറ്റിക്കൊരു പരിക്കുമായി കുറുപ്പു റിക്ഷയിൽനിന്നു താഴെയിറങ്ങി.
48
ലേഖനങ്ങൾ
ഒരു തെരുവിന്റെ കഥ
0.0
മലയാളിയെ ലോകം കാണിച്ച നിത്യസഞ്ചാരിയായ സാഹിത്യകാരനായ എസ്.കെ. പൊറ്റക്കാട്ടിന് 1962 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത നോവലാണ് ഒരു തെരുവിന്റെ കഥ.ഒരു തെരുവിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന നോവലാണിത്. ഇതിലെ കഥാപാത്രങ്ങളെല്ലാം രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു. ഇവരിലാരും ഇന്നു നമ്മുടെയിടയിലില്ല. മനുഷ്യജീവിതമാകുന്ന മഹാനാടകത്തിൽ ഇവിരിലോരോരുത്തരും തങ്ങളുടേതായ പങ്കു നിർവ്വഹിച്ച്, സ്വന്തമായ ജീവിഭിനയം പിന്തുടർന്ന് സമുദായത്തിന്റെ ബാഹ്യമണ്ഡലത്തിൽ തങ്ങളുടെതായ ലഘുപ്രകാശമോ വികൃതച്ഛായയോ വീഴ്ചത്തി അന്തർദ്ധാനം ചെയ്തു. ചരിത്രകാരന്മാർ മിനക്കെട്ടിരുന്ന് എഴുതുന്ന ഏടുകളിൽ ഇവരുടെ പേരുകൾ ഒന്നുപോലും കാണുകയില്ല. ശവക്കുഴിയിൽ പട്ടടയിൽ വെറും മണ്ണിൽ ഇവർ മാഞ്ഞുപോയി...! എന്നെന്നേക്കുമായി..! പക്ഷേ ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കോലങ്ങൾ ഇവിടെ കെട്ടിയാടുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായ്ക്കുന്നു. ആ കഥകൾ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു....!
1

തെരുവിലെ ഒരു പ്രഭാതം -1

9 November 2023
2
0
0

മകരമാസത്തിലെ കുളിരുകുത്തുന്നൊരു രാത്രിയുടെ മധുവിലത്തെ യാമ മാണ്. തെരുവിലെ മോഡേൺ മെഡിക്കൽ ഷോപ്പിന്റെ കോലായിൽ പണ്ടിയും ചീത്തക്കടലായും കത്തിച്ചുണ്ടാക്കിയ തീയ്ക്കു ചുറ്റും അഞ്ചാറു മനുഷ്യക്കോലങ്ങൾ കുത്തിയിര

2

പഴയ വേദനങ്ങളും പുതിയ വേഷങ്ങളും -2

9 November 2023
1
0
0

സുനിന്നു. പിന്നെ തലയിൽ കെട്ടിയ തവിട്ടുനിറത്തിലുള്ള രോമമ് അഴിച്ചു് ചുമലിലിട്ടു മെല്ലെ സിമന്റ് പൂശിയ വിശാലമായ മുറ്റത്തിറങ്ങി നാലുപാടും ഒന്നു നോക്കി. ആയും കണ്ടില്ല. മുറ്റത്തുടെ നടന്നു പൂമുഖ ത്തിന്റെ മുമ്

3

പഴയ പാടവും പുതിയ മനുഷ്യരും -3

9 November 2023
0
0
0

പഴയ ചെളിവയൽ പ്രദേശം ക്രമേണ ആൾപാർപ്പ് അതിക്രമിച്ച് മുനി സിപ്പാലിറ്റിയുടെ പുതിയൊരു വാർഡായി വികസിച്ചുവരികയാണ്. പണ്ട് ക വാഴകളും അതിരാണിച്ചെടികളും ആറ്റുവഞ്ഞിപ്പൊന്തകളും വളർന്നു നിന്നി രുന്ന വയലിന്റെ ഒരു ഭാ

4

ഓമഞ്ചി-4

9 November 2023
0
0
0

കപുറത്തെ കസ്റ്റംസ് ആപ്പീസിലെ ഗുദാംകൂർക്കാണ് ഓമഞ്ചി. ശരി യായ പേർ ലാസർ,തടിച്ചു വെളുത്ത് സ്വല്പം പൊക്കമുള്ള ഒരു നാൽപത്തിയെട്ടുകാര നാണ്. പലേടത്തും ദുർമേദസ്സ് ഒട്ടിക്കൂടി മൂപ്പരുടെ ദേഹം കഴയും മുഴയു മുള്ള പ

5

പുതിയ വാർത്തയും പഴയ പത്രങ്ങളും-5

9 November 2023
0
0
0

നീലനിറമുള്ള കടലാസട്ടയിൽ ഒരു വലിയ അട്ടി പത്രങ്ങൾ പ്രതി ഇടത്തെ ആക്കക്കത്തോടെ നിർത്തി വലതുകൈയിൽ ഒരു പ്രതവും പൊക്കിപ്പിടിച്ച് കൃഷ്ണക്കുറുപ്പ് കണ്ണടയും കണ്ഠസ്വരവും ഒന്നു ശരിപ്പെടുത്തി വെൽക്കം ഹോട്ടലിന്റെ പ

6

മൂന്നു മാസ്റ്റർമാർ-6

9 November 2023
0
0
0

കോമാഷിന്റെ ഒരു ബീഡി നിപ്പറ്റിച്ചു വലിച്ചു പുകയൂതിക്കൊണ്ടു പറഞ്ഞു: “ഞാൻ ബോംബെ നഗരത്തിൽ ഒരിടത്ത് ഒന്നിനു മീതെമറ്റൊന്നായി പോകുന്ന മൂന്നു പാതകളുള്ള ഒരു മൂല കണ്ടതായി ഓർക്കുന്നു.ഏറ്റവും അടിയിൽ തീവണ്ടിപ

7

ജ്യോതിഷക്കാരന്റെ കഥ-7

9 November 2023
0
0
0

മാനത്ത് മഴക്കാറു മുടികെട്ടി ദിക്കുകളെല്ലാം നിഴനിൽക്കപെട്ടപോലെ മങ്ങി. അന്തരീക്ഷത്തിൽ തണുപ്പ് ഉറഞ്ഞുകൂടി ആകപ്പാടെ ശോകാ അകമായ ഒരു സായാഹ്നം. തെരുവിന്റെ തെക്കേ അറ്റത്ത് അടച്ചിട്ട ഒരു മുറിപ്പീടികയുടെ കോലായി

8

രാമുണ്ണി മാഷർ-8

9 November 2023
0
0
0

മഴുത്തടക്കൻ കോട്ടും കറുത്ത തൊപ്പിയും കണ്ണടയും ധരിച്ച് ദീർഘകാ കാലെടുത്തു കുത്തുമ്പോൾത്തന്നെ റസ്റ്റാറൻറിലെ വേലക്കാരൻ കൃഷ്ണൻ ധൃതിയിൽ ടികാണിയുടെ മൂടി തുറന്ന് അതിൽനിന്ന് ഒരു ജിഞ്ചർ ബിസ്കറ്റ് എടുത്ത് അയാളുട

9

രാജദ്രോഹം-9

9 November 2023
0
0
0

കൃഷ്ണ കുറുപ്പ് പോലീസ്വ സ്റ്റേഷനിൽ നിന്നാണ്ല്ലാ വരുന്നത്തെ. മുഖം വിളറിയിട്ടുണ്ട്. സ്ഥിതി രാജദ്രോഹപരമായ വ്യാജവാർത്ത പൊതുജനങ്ങളുടെയിടയിൽ പ്രചരി പ്പിച്ചു എന്ന കുറ്റം ചുമത്തി പോലീസ് ഹെഡ്കോൺസ്റ്റബിൾ ഉ

10

ഡയറിക്കുറിപ്പുകൾ-10

10 November 2023
1
0
0

ഓമഞ്ചിയുടെ സ്വകാര്യഡയറിയിൽ മാസാവസാനത്തെ ഏടുകളിൽ.ഓഗസ്റ്റ് 31കാണാം.അരിവെപ്പുകാരൻ ശബളം 6 ക അയ്യപ്പസ് തോട്ടക്കാരൻ

11

വാസുഡോക്ടരുടെ വിരുന്ന്-11

10 November 2023
0
0
0

തെരുവിലെ സാമാന്യം പേരെടുത്ത ഒരിംഗ്ലീഷ് വൈദ്യനാണ് വാ ഡോക്ടർ. മൂർദ്ധാവിൽ പപ്പടവട്ടത്തിൽ കഷണ്ടിയും മുഖത്ത് പാൽപ്പതപോലെ വെന്ന കൊമ്പൻമീശയുമുള്ള നെടിയ കൃശഗാത്രനാണ്. പ്രായം അമ്പതിനടുത്തു കാണും. സദാ നരയൻ സിൽക

12

പൂനിലാവിൽ-12

10 November 2023
0
0
0

അണ്ടിക്കമ്പനിയിൽ വേലചെയ്യും മതവിമുപ്പത്തി. കുറുപ്പ് ഒന്നു ഞെട്ടി പ്പോയി. തിരിഞ്ഞുനോക്കി. ആരെയും കാണുന്നില്ല. തന്റെ ചെകിട്ടിൽ ആ പാട്ട് ആരോ മന്ത്രിച്ചതുപോലെയാണ് കുറുപ്പിനു തോന്നിയത്. കുറുപ്പ് എന്തോ ഓർത്

13

ഒരു വിടന്റെ ഒരു രാത്രി-13

10 November 2023
0
0
0

മാലതി ധ്യതിയിൽ ഭർത്താവിനെ വിളിച്ചുണർത്തി: “ദാ നോക്കൂ. ഒന്നെ ണീക്കുന്ന ആരോ അതാ താഴത്തുനിന്നു വിളിക്കുന്നു. രാധാകൃഷ്ണൻ മയക്കം വിടാത്ത മട്ടിൽ മെത്തയിൽത്തന്നെ ഒന്ന് ഓരംതിരിഞ്ഞു കിടന്നു. “മിസ്റ്റർ രാധാകൃഷ്

14

ആമിന -14

11 November 2023
1
0
0

ഇരുനിറത്തിൽ മെലിഞ്ഞ്, കുറഞ്ഞൊന്നു കുഴഞ്ഞ മാറും അവിടവിടെ ചുണങ്ങു ചിന്നിയ ചെറിയ മുഖവുമുള്ള ഒരു മുപ്പത്തിയഞ്ചുകാരിയാണ് ആമിന. തെരുവുജീവിതത്തിൽ പയറ്റിത്തളർന്ന ഒരു പ്രൗഢയാണെങ്കിലും വേണമെങ്കിൽ ആമിനയ്ക്ക് ഇപ്

15

രാധയുടെ പൂങ്കാവനം-15

11 November 2023
0
0
0

ശനിയാഴ്ചയാണ്. ഇല്ല. രാവിലത്തെ കഞ്ഞിയും തയ്യാറാക്കി ദേവകിയമ്മ വെൽക്കം ഹോട്ട ലിലെ വേലയ്ക്കു പൊയ്ക്കഴിഞ്ഞു. കുളികുറിജപാദികളെല്ലാം നിർവ്വഹിച്ച് കഞ്ഞിയും കുടിച്ച് കൃഷ്ണക്കുറുപ്പ് പഴയ നീലച്ചട്ടയിൽ ഒതുക്കിവെ

16

ഒരു കുരുടന്റെ കഥ -16

11 November 2023
0
0
0

മരുകന്റെ കണ്ണും വസൂരി പിടിപെട്ടു പൊട്ടിപ്പോയിരുന്നു. തെരുവുതെണ്ടിയായിത്തീർന്ന അവന്റെ അമ്മ കാളി, ആ പൈതലിനെയും കൊണ്ടു പിച്ചതെണ്ടി നടന്നു. ആ ശിശു വിനെ കണ്ട് അനുകമ്പ തോന്നി പലരും പതിവിലേറെ പൈസ എറിഞ്ഞു കൊട

17

മമ്മത് -17

11 November 2023
0
0
0

തെരുവിന്നു ചിലപ്പോഴൊക്കെ സ്വല്പം നേരമ്പോക്കു സംഭാവന ചെയ്യു ചെയ്യുന്നത് മമ്മതാണ്. തെരുവിലെ പീടികക്കാരുടെയെല്ലാം പൊതു ചങ്ങാതിയാണയാൾ. പാതി പൊട്ടനും കാൽ കിറുക്കനും കാൽ വിദൂഷകനുമായ മമ്മത്, വെറും മാരി തെരുവ

18

മുതലാളിമാരും മുഖമുടികളും-18

12 November 2023
0
0
0

പെട്ടെന്നുണ്ടായ പെരുമഴകാരണം ഒരിടത്ത് റെയിൽ തകരാറായതി പെനാൽ അന്നത്തെ രാത്രിവണ്ടി നാലുമണിക്കൂർ താമസിച്ചിട്ടാണ് എത്തിയത്. വണ്ടിയിൽനിന്നു പത്രക്കെട്ടും വാങ്ങി കെട്ടഴിച്ചു തിരച്ചിലും വകതിരിക്കലുമെല്ലാം കഴി

19

രണ്ടണ-19

12 November 2023
0
0
0

തേൻനിറമുള്ള തടിച്ച ചുണ്ടുകൾ വിടർത്തി ഇടയകുന്ന ചെറിയ പല്ലു കൾ പ്രദർശിപ്പിച്ച് എപ്പോഴും എന്തിനെന്നില്ലാതെ മന്ദഹസിച്ചു കൊണ്ട് പൃഷ്ഠവും കുലുക്കി നടക്കുന്ന ഒരു പ്രൗഢയാണ് ആയിശ്ശ. കറുത്തു മെലിഞ്ഞ ദേഹം. ഉരുണ്

20

കടപ്പുറത്തേക്ക് -20

12 November 2023
0
0
0

വൈകുന്നേരമാണ്.ഇടതുകൈത്തണ്ടയിൽ തൂക്കിയിട്ട് സഞ്ചിയും വലതുചുമലിൽ മടക്കി വെച്ച കുടയുമായി ഓമഞ്ചി തെരുവിൽ വന്ന്, നാക്കു നീട്ടി മേൽച്ചുണ്ട ചൊറിഞ്ഞുകൊണ്ടു നാലുപാടുമൊന്നു നോക്കി. പിന്നെ ഇടതുകൈയിൽ ചുരുട്ടിപ്പി

21

ഒരു കുരുടന്റെ കഥ (തുടർച്ച)-21

12 November 2023
0
0
0

അതിന് അവരെ രക്ഷിക്കാനെന്ന നാട്യത്തിൽ ജാനുവും അവളുടെ ഭർത്താവ് കൂലിപ്പോർട്ടർ വേലായുധനും അവരുടെ കൂടെ ആ പുരയിൽ താമസമാക്കിയ തിന്നുശേഷം വർഷങ്ങൾ കഴിഞ്ഞു. ഇക്കാലത്തിന്നിടയിൽ അവിടെ പലതും സംഭവിച്ചു.കൂലിപ്പോർട്ട

22

ഒരു സായാഹ്നത്തിൽ-22

13 November 2023
1
0
0

വെയിലാറിത്തുടങ്ങുന്നേയുള്ളു.അച്ഛൻ കൊണ്ടുവന്നുകൊടുത്ത പുതിയ പച്ചപ്പാവാടയും ധരിച്ച് രാധ വീട്ടിന്റെ മുമ്പിലത്തെ വയലിലേക്കിറങ്ങി. വക്കിൽ ചുവന്ന പൂക്കളുള്ള ഒരു പച്ചപ്പാവാടയായിരുന്നു അത്.തന്റെ കൊച്ചുപൂങ്കാവ

23

പൊതുജനം-23

13 November 2023
0
0
0

ഉച്ചനേരം കുനൻ കണാരൻ തെരുവിന്റെ ഒരു മൂലയിൽ വന്നുനിന്ന് ആസനമൊന്നു ചൊറിഞ്ഞു നാലുപാടുമൊന്നു കണ്ണയച്ചു. തെരുവിൽ അപ്പോൾ ആളുകൾ കഷ്ടിയായിരുന്നു. കുറച്ചു ദൂരെനിന്ന് ഒരു പെട്ടിയും ചുമലിൽ വെച്ച് കൈയി ലൊരു ക

24

തെരുവിൽ ഒരു സിനിമ -24

13 November 2023
0
0
0

സാത്തിൽ നിന്നു നാലഞ്ചു മൈൽ ദൂരെ ഒരിടത്ത് ഏതോ ഒരു സിനിമാ ക്കമ്പനിക്കാർ പടം പിടിക്കാൻ വന്നിട്ടുണ്ടെന്നു കേട്ട് മണ്ടിയതായിരുന്നു അവൻ. തത്തക്കൈയനോട് എട്ടണ കടം വാങ്ങി ബസ്സിലാണു പോയത്. അവിടെ ന്നപ്പോൾ സിനിമക

25

ഒരു നല്ല ദിവസം-25

13 November 2023
0
0
0

കുറുപ്പ് ഇന്ന് നല്ലൊരു 'മൂഡിലാണ്. ക്ഷാരം കഴിച്ച് മുഖം മിനുക്കിയി ട്ടുണ്ട്. നെറ്റിയിലെ ചന്ദനപ്പൊട്ടിന്നുള്ളിലെ സിന്ദൂരപ്പൊട്ട് വളരെ സൂക്ഷ്മതയോടെയാണ് നിർവ്വഹിച്ചിരിക്കുന്നത്. (കുറുപ്പിന്റെ നെറ്റിയി

26

നേരും നുണയും -26

14 November 2023
0
0
0

“യൂണിഫോറം തരക്കേടില്ലല്ലോ ഒരു സല്യൂട്ട് അടിക്കാൻ തോന്നുന്നു. ഹെഡ് കാൺസ്റ്റബിൾ ഉക്കുനായർ ആത്മഗതസ്വരത്തിൽ ഉറക്കെ പറഞ്ഞു. ഒരു പൈശാചികച്ചിരിയോടെ അന്തുവിനെ അടി മുതൽ മുടിവരെ ഒന്നു നോക്കി. ഉക്കുനായരുടെ ആ ചിര

27

മാണി ലോഡ്ജ്-27

14 November 2023
0
0
0

മുഖം മൂടി ധരിച്ച് കവർച്ചക്കാരുടെ ഗൂഢസംഘം ഈ നഗരത്തിൽ! കാര്യം വിഷമസ്ഥിതിട്ടുവിന്റെ പന്നപ്പട്ടി കവർച്ച ചെയ്തവരിൽ ഒരുത്തന പണത്തോടുകൂടി പിടികിട്ടി പേപ്പർ ഒരണ ജനങ്ങൾ ജാഗ്രത! പോലീസ് അറിയിപ്പ് കാര്യം വിഷമസ്ഥി

28

മായാ മൻസിൽ-28

14 November 2023
0
0
0

ചങ്ങലയും കുലുക്കി പട്ടി കുരച്ചൊരു ചാട്ടം, കുറുപ്പ് ഒന്നു ഞെട്ടി റോഡിലേക്കും ഒരു ചാട്ടം പട്ടണത്തിന്റെ ഒരറ്റത്തു കിടക്കുന്ന ആൻഡ്രൂസ് റോഡിന്നരികിലെ ആ ബംഗ്ലാവിൽ കുറുപ്പ് മുമ്പ് പതിവായി പോകാറുണ്ടായിരു

29

കസ്തുരി റോസ്റ്റ് -29

14 November 2023
0
0
0

കുറുപ്പു പിറ്റേന്നു വളരെ വൈകീട്ടാണുണർന്നത്. കോസടിയിൽ കുറ നേരം അങ്ങനെ കണ്ണും മിഴിച്ചു കിടന്നു. തലേന്നു രാത്രിയിൽ മായാ | മൻസിലിൽ വെച്ചു നടന്നതെല്ലാം ഒരു ജന്മാന്തരസ്വപ്നംപോലെ തോന്നി; ജീവനില്ലാത്ത ചില ചലന

30

മയ്യത്ത് -30

15 November 2023
0
0
0

മമ്മതിന്റെ മരണം സുഖമായിരുന്നു. ക്ഷണം കഴിഞ്ഞു. സന്നിപാതമാ ണെന്നോ ഹൃദയസ്തംഭനമാണെന്നോ പറയാം.ഒരു ഉച്ചയ്ക്കാണ്. മമ്മുക്കയുടെ ഹോട്ടലിൽ നിന്നു വയറു നിറയെ ചോറു ബയിച്ച് ഒരു കണ്ടം ചുരുട്ടും വലിച്ചുകൊണ്ടു മമ്മത്

31

മറവിയുടെ മണം -31

15 November 2023
0
0
0

ഒരു തിങ്കളാഴ്ചയാണ്. രാവിലെ തോട്ടപ്പണിയും കഴിഞ്ഞ് ഓമഞ്ചി കുഞ്ഞി കുടിക്കാനിരുന്നു. പ്ലാവില കൈയിൽഉയർത്തിപ്പിടിച്ച് നാലുപാടും നാറ്റി നോക്കിക്കൊണ്ട് ഓമഞ്ചി അയ്യപ്പനോടു ചോദിച്ചു. “ങ്ങ് ഹി ഹം എന്തൊ ഒരു നാറ്റ

32

മണമുള്ള കിനാവുകൾ-32

15 November 2023
0
0
0

മുരുകൻ, മുറുകിയ നിലയിൽ ചിലപ്പോൾ ചില സ്വപ്നങ്ങൾ അനുഭവിക്കാറുണ്ട്. ബാഹ്യലോകത്തിലെ രൂപങ്ങളോ നിറങ്ങളോ പ്രകാശങ്ങളോ അവന്റെ മസ്തിഷ്കമണ്ഡലത്തിന്ന് അജ്ഞാതങ്ങളാണെന്നിരിക്കിലും ആ മസ്തിഷ്കത്തിനും മനുഷ്യസാധാരണങ്ങള

33

കുനംപറമ്പിൽ-33

15 November 2023
0
0
0

ഒമഞ്ചി തെരുവുമൂലയിൽ വന്നു നിന്നു ചുണ്ടു നക്കിക്കൊണ്ടു ചുറ്റു പാടുമൊന്നു പതിവുപോലെ പച്ചില സംഭരണത്തിന്നു കൂടെ കൊണ്ടുപോകാൻ പിള്ളരെ അന്വേഷിച്ചു വന്നിരിക്കയാണ്. ഇടതുകൈയിൽ സഞ്ചി തൂക്കിപ്പി ടിച്ചിട്ടുണ്ട്. പ

34

ഒരു ദേവത -34

16 November 2023
0
0
0

രാവിലെ നല്ലൊരു മഴ പെയ്തു തോർന്ന നേരമാണ്. ടാറിട്ട റോഡ് കഴുകിയാലായ പോലെ കിടന്നിരുന്നു. ഓടയിലൂടെ ചുകന്ന അഴു വെള്ളം കുത്തിയൊലിക്കുന്ന നേർത്ത ഇരമ്പം നിലച്ചിരുന്നില്ല. റോഡരി കിലെ ശീമ വാകമരത്തിൽ നിന്നുതിർന്ന

35

ഒരു ദേവത -35(തുടർച്ച )

16 November 2023
0
0
0

കൊല്ലം റെയിലാപ്പിസ്റ്റാണിതു ചെല്ലമ്മാ കണികണ്ടാലും ആ പ്രസന്നമായ സായാഹ്നത്തിൽ തെരുവുമൂലയിൽ വെച്ച് ദാസ് തന്റെ പാട്ടുപുസ്തകം പാടി വിൽക്കുകയാണ്. മുഖത്തു കണ്ണടയും മുറിമീശയു മുക്കാൽപ്പുഞ്ചിരിയുമായി വളർന

36

ഒരു പുതിയ പിശാച് -36

16 November 2023
0
0
0

രാവിലെ മണി തെരുവിൽ ഹാജിയാരുടെ തുണിഷാപ്പിന്റെ കോലായിൽ ഒരു പഴയ ചാക്കുതിരശ്ശീല തുടങ്ങിക്കിടക്കുന്നു. അതിന്റെ മറവിൽ കുറുതായൊരു സം ചമ്രം പടിഞ്ഞിരിക്കുന്നു. പെട്ടെന്നു കണ്ടാൽ ഒരു ശിലാവിഗ്രഹമാണെന്നു തോന്നും.

37

നെഞ്ഞിലൊരു വേദന നെറ്റിക്കൊരു പരുക്ക്-37

16 November 2023
0
0
0

തി ഭൂമാല തൂങ്ങിമരിച്ചു. കുറുപ്പ് പുലർച്ചെ അമ്പലക്കുളത്തിൽ നിന്നു കുളികഴിഞ്ഞു വന്നപ്പോൾ കേട്ട വർത്തമാനം അതായിരുന്നു. മരം മുറിക്കാരൻ ആണ്ടിയുടെ മൂത്തമകൾ തിരമാല അവിവാഹിതയായിരുന്നു. അവൾക്ക് ഗർഭമുണ്ടെന്നു ച

38

ഭാരതകൾ-38

17 November 2023
1
0
0

തെരുവിന്ന് ഒരു കോങ്കണ്ണന്റെ കുറവുണ്ടായിരുന്നു. ആ കുറവു പരി ഹരിക്കാനെന്നപോലെ ഔസേപ്പ് ഒരു ഞായറാഴ്ച വൈകുന്നേരം അവിടെ ഹാജരായി.ഒരു നാട്ടുകാരനാണ് ഔസേപ്പ് അടിച്ചു കുറുതായൊരു പയ്യൻ. നല്ല ശരീരശേഷിയുമുണ്ട്. പറമ

39

ഒരു രാത്രി-39

17 November 2023
0
0
0

അന്നു രാത്രി മുരുകനും ഗോപാലനും പതിവുപോലെ അത്താഴം കഴിഞ്ഞു പഴമ്പായും വിരിച്ച് ഉറങ്ങാൻ കിടന്നു. ചരുവിന്റെ വലത്തെ മുലയി ലാണ് മുരുകന്റെ സ്ഥാനം. ഇടത്തെ മൂലയിൽ ഗോപാലന്റെയുംമുരുകൻ ഉറങ്ങാതെ, എന്നാൽ ഉറക്കം നടിച

40

കള്ളപ്പൊന്ന്-40

17 November 2023
0
0
0

കുറുപ്പ് അതിരാവിലെ അന്നത്തെ പത്രങ്ങൾ ഏറ്റുവാങ്ങാൻ ഏജൻസി യാപ്പീസ്സിലേക്കു പോവുകയാണ്. പതിവുപോലുള്ള ഉഷാറൊന്നും കാണുന്നില്ല. മുഖത്ത് വളർന്ന താടിരോമങ്ങളുടെ മറവിൽ വിഷാദവും ബേജാറും പതിയിരിക്കുന്നതുപോലെ തോന്ന

41

കുഞ്ഞിപ്പാത്തു -41

17 November 2023
0
0
0

നേരം പുലർന്നു വരുന്നേയുള്ളു. റെയിൽവേമൈതാനമൂലയിലെ വലിയ ബദാംമരത്തിന്റെ അബുവിനെക്കു റിച്ചോരോന്നോർത്ത് നെടുവീർപ്പിടുകയാണ് കുഞ്ഞിപ്പാത്തു. കുഞ്ഞിപ്പാത്ത വിന്നു കരളിലൊരു നൊമ്പരം തുടങ്ങിയിട്ടു കുറച്ചുനാളായി

42

കത്തുന്നൊരു കത്ത്-42

18 November 2023
0
0
0

മാലതീ.ഇങ്ങനെയൊരുകത്ത്എന്നിൽനിന്ന് മാലതി പ്രതീക്ഷിച്ചിരിക്കയി ല്ലെന്ന് എനിക്കറിയാം.ഏതാണ്ട് പതിനെട്ടുകൊല്ലം മുനി, യൗവനത്തിന്റെ അണിയറയിലേക്കു ഞാൻ എത്തിനോക്കുന്ന ആ കാലഘട്ടത്തിൽ എന്റെ അവിവേകം കൊണ്ടു

43

പട്ടാളക്കാരൻ കുട്ടപ്പൻ-43

18 November 2023
0
0
0

എടീ നന്ദികെട്ട കൂത്തിച്ചീ ഉറുവശി ചമഞ്ഞു നിന്റെ സിനിമയ്ക്കുപോക്കും നിന്റെ വാലാത്തനെയും ഒന്നിച്ച് എന്റെ കണ്ണിൽ ദൈവം കാട്ടിത്തന്നില്ലേ? എടീ, ഞാൻ നിനക്കു വാങ്ങിത്തന്ന ചോന്ന ചേലയും ഞാൻ നിനക്കു വാങ്ങിത്തരാത

44

മൃഗശാലയിൽ ഒരു കൊലപാതകം-44

18 November 2023
0
0
0

നേരം പാതിര കഴിഞ്ഞിരുന്നു. ഉറക്കം പിടിച്ചുവരുന്ന കുറുപ്പിന്റെ ചെവി നോക്കി ഒരു നിലവിളിയുടെ നേരിയ അല് ഇഴഞ്ഞു വന്നു. മയക്ക ത്തിന്റെ സമനിലതെറ്റി കുറുപ്പിന്റെ മിഴികൾ മെല്ലെ തുറന്നു. നിലവിളി തുടർന്നു കേട്ടു;

45

ബാപ്പുവൈദ്യർ -45

18 November 2023
0
0
0

ആറുശതമാനം വൈദ്യവിജ്ഞാനം, അറുപതുശതമാനം വാക്സാമർ ആര്യവും ബഡായിയും, പത്തുശതമാനം ധൈര്യം, ബാക്കി ഭാഗ്യ വും അതായിരുന്നു ബാപ്പുവൈദ്യർ.അപസ്മാരം മുതൽ പുഴുനഖം കുടിവരെയുള്ള സകല രോഗങ്ങൾക്കും ബാപ്പുവൈദ്യരുടെ കൈയിൽ

46

കാര്യം വിഷമസ്ഥിതി-46

18 November 2023
0
0
0

ദേവതയുടെ സമ്മാനമായിരുന്ന പുതിയ ഉടുപ്പും ധരിപ്പിച്ച് ഒരു റിക്ഷാ കുറുപ്പ് ബാപ്പുവൈദ്യരുടെ വീട്ടിന്നു മുമ്പിൽ എത്തിച്ചപ്പോൾ വൈദ്യർ, സ്ഥലത്തെ പ്രമാണിയും തന്റെ പുതി യൊരു ഇരയുമായ അപ്പൂസാപ്പിന്റെ വീട്ടിൽനിന്

47

കമ്പിത്തൂൺ -47

18 November 2023
0
0
0

കുറുപ്പു പിറ്റേന്ന് പതിവുപോലെ അതിരാവിലെ ഉണർന്ന് അമ്പലക്കു കളത്തിൽ പോയി കുളിച്ചുവന്ന്, ധ്യാനവും പൂജയും കഴിച്ച്, കഞ്ഞി കുടിച്ച്, കടലാസ്സ് ചട്ടയും ശീലക്കുടയും കൈയിലെടുത്ത് ടൗണിലേക്കു പുറപ്പെട്ടു. രാധയോട്

48

തെരുവിൽ ഒരു രാത്രി പുലരുന്നു-48

18 November 2023
0
0
0

ന്നത്തെ സായാഹ്നത്തിന് അത്ഭുതകരമായൊരു ശാന്തിയും പ്രസ ന്നതയും ഉണ്ടായിരുന്നു. വീട്ടിന്റെ കോലായിൽ ഒരു പഴയ പുല്ലു പായിൽ കൈമടക്കി തലയ്ക്കുവെച്ചു പാടത്തേക്കു നോക്കി കിടക്കുകയാണ്വിറകുകച്ചവടക്കാരൻ കണ്ടക്കുട്ടി

---

ഒരു പുസ്തകം വായിക്കുക