shabd-logo

പൂനിലാവിൽ-12

10 November 2023

0 കണ്ടു 0
അണ്ടിക്കമ്പനിയിൽ വേലചെയ്യും മതവിമുപ്പത്തി. കുറുപ്പ് ഒന്നു ഞെട്ടി പ്പോയി. തിരിഞ്ഞുനോക്കി. ആരെയും കാണുന്നില്ല. തന്റെ ചെകിട്ടിൽ ആ പാട്ട് ആരോ മന്ത്രിച്ചതുപോലെയാണ് കുറുപ്പിനു തോന്നിയത്. കുറുപ്പ് എന്തോ ഓർത്തു. റിക്ഷാക്കാരൻ ശൈലിയുടെ പ്രിയപ്പെട്ട പാട്ടാണല്ലോ അത്.

നല്ല തണുപ്പുള്ള രാത്രി. നേരം നാലുമണി കഴിഞ്ഞിരിക്കണം. കര നിലാവ് തെരുവിൽ അവിടവിടെ മസ്ലിൻ തുണി വിരിച്ചിരുന്നു. തീരെ ജീവ ചലനമില്ലാത്ത തെരുവ്. ശവം പോലെ തണുത്ത നിരത്ത്, കുറുപ്പു തെക്കു നിന്നെത്തുന്ന പുലർച്ച വണ്ടി വരുന്ന പേപ്പർട്ടുകൾ വാങ്ങാൻ വീട്ടിൽ നിന്നു പുറപ്പെട്ട് ആ തെരുവിന്റെ മൂലയിലെത്തി ഒരു ചുരുട്ടു പിടിപ്പിക്കാൻ അവിടെ തങ്ങിനിന്ന സമയത്താണ് ആ പാട്ട് ചെവിയിൽ ആരോ ഓതിക്കൊടുത്തത്.

പൈലിയുടെ പാട്ട് കുറുപ്പ് ചുരുട്ടു വലിച്ചുതിക്കൊണ്ടു മനസ്സിൽ മന്ത്രിച്ചു.

കുറുപ്പിന്റെ ചുരുക്കം ചില ചങ്ങാതിമാരിലൊരാളായിരുന്നു റിക്ഷാക്കു രൻ പൈലി. പൈലി കഴിഞ്ഞ ആഴ്ചയിലാണ് നട്ടുച്ചയ്ക്ക് മെയിൽ വണ്ടിക്കു തലവെച്ചുകൊടുത്ത് ആത്മഹത്യ ചെയ്തത്. തന്റെ ചങ്ങാതി റെയിലിൽ ഉടലും തലയും വേർപെട്ടു കിടക്കുന്ന കാഴ്ച കുറുപ്പ് കാണുകയുണ്ടായി. കുറുപ്പിനു ചില ഇംഗ്ലീഷ് ദിനപത്രങ്ങൾ പതിവുകാർക്ക് എത്തിച്ചുകൊടു ക്കുന്ന ജോലിയുമുണ്ട്. അത് ഉച്ചനേരത്തായിരിക്കും. അപ്പോൾ ഒച്ചയും വിളിയും ഒന്നും ഉണ്ടായിരിക്കയില്ല. കുറുപ്പു മൗനവ്രതക്കാരനായി മാറുന്ന നേരമാണത്. അങ്ങനെ ഇംഗ്ലിഷ് പത്രങ്ങളുടെ കെട്ടുമായി പോകുന്ന അവസരത്തിൽ, റെയിൽവേ മൂന്നാം ഗേറ്റിനടുക്കലെത്തിയപ്പോൾ അവിടെ ഒരാൾക്കൂട്ടം കണ്ട് എന്താണെന്നറിയാൻ അയാൾ ഒന്നു ചെന്നു നോക്കി. ഉടലും തലയും വേർപെട്ട് ഒരു മനുഷ്യശവം റെയിലിൽ കിടക്കുന്നു. ആളെ തിരിച്ചറിയാൻ കഴിയുന്നില്ല. കാക്കി നിറമുള്ള മുറിക്കാലുറയും വെളുത്ത ഷർട്ടും ധരിച്ച ചുരുളൻ തലമുടിക്കാരനായ ഒരു കറുത്ത മനുഷ്യൻ. കാലു റയും ഷർട്ടും ചോരയിൽ ഒട്ടിക്കിടക്കുന്നു.

റിക്ഷാക്കാരൻ ചന്തുവാണ് ആളെ ആദ്യമായി തിരിച്ചറിഞ്ഞത്. ചന്തു റെയിൽവേ ഗേറ്റിനടുത്തു നിരത്തിന്റെ ഒരരികിൽ നമസ്കരിച്ചുകിടക്കുന്ന പച്ചനിറത്തിലുള്ള ഒരൊഴിഞ്ഞ റിക്ഷയെയും റെയിലിൽ കിടക്കുന്ന ചുരുളൻ തലമുടിയുള്ള ശിരസ്സിനെയും മാറിമാറി നോക്കി നെഞ്ഞത്തു കൈവെച്ചു കൊണ്ടു പറഞ്ഞു: “അയ്യോ! നമ്മളെ പൈലി പതിച്ചല്ലോ പടച്ചതമ്പുരാനേ, എന്താണിവൻ ഈ കാട്ടിരിക്കുന്നത്?"

കുറുപ്പ് പൈലിയുടെ മുഖത്തേക്ക് ഒന്നു നോക്കി. ആ മുഖത്തിന് ഒരു വൈകൃതവും സംഭവിച്ചിട്ടില്ല. തീവണ്ടിച്ചകം നേരേ കഴുത്തും നെഞ്ഞിന്റെ മുകൾഭാഗവും മുറിച്ചരച്ചുകൊണ്ടാണു കടന്നുപോയത്. പൈലിയുടെ മുഖത്ത് അപ്പോഴും അവന്റെ ആ നേർത്ത പുഞ്ചിരി തങ്ങിക്കിടന്നിരുന്നു.



മുഖത്ത് വിനോദരസവും വായിൽ ശൃംഗാരപ്പാട്ടുമായി നടക്കുന്ന അരോഗദൃഢഗാത്രനായ ഒരു ചെറുപ്പക്കാരനായിരുന്നു. പൈലി. പൈലിക്ക് ഒരൊറ്റ ദുശ്ശീലമേയുള്ളു. കറുപ്പുതീറ്റി. രാത്രിയിൽ മുഴുവനും അവൻ ജോലി യെടുക്കും. ചിലപ്പോൾ രാവിലെയും അദ്ധ്വാനിക്കും. ഉച്ചയ്ക്ക് കറുപ്പു തീറ്റി തുടങ്ങും, കറുപ്പും തിന്ന് അവൻ റിക്ഷയുടെ ചവിട്ടുപടിയിൽ ഇരുന്നു പാട്ടും പാടി അങ്ങനെ ഉറങ്ങും. പഴ കടലാസ് - കുപ്പി - കാലിച്ചാക്കുകാരൻ വറീതിന്റെ കുടിലിന്റെ ചായ്പ്പിന്റെ ഒരു മൂലയിൽ അവനൊരു സ്ഥാനമുണ്ട്. അവൻ ഒറ്റത്തടിയാണ്. ഉറ്റവരായി ആരുമില്ല പെണ്ണുകെട്ടിയിട്ടുമില്ല. ഒന്നു കുളിക്കാനും റിക്ഷയെ കുളിപ്പിക്കാനും ഷർട്ടും ടൗസറും തിരുമ്മാനും വേണ്ടി അവൻ വറീതിന്റെ കുടിലിൽ പോകും. പൈലിയുടെ പായും തലയണയും ആ ചായ്പ്പിന്റെ മൂലയിൽ ചുരുട്ടിവെച്ചത് ഒരിക്കൽ ചിതൽ പിടിച്ചുപോയി. അവൻ പിന്നെ ഉറങ്ങാൻ അവിടെ പോകാറില്ല. റിക്ഷയിൽത്തന്നെ ചാരി ക്കിടന്ന് ഉറങ്ങുകയാണു പതിവ്. പൈലി എട്ടാംതരംവരെ പഠിച്ചിട്ടുണ്ട്. നിത്യവും പത്രവായന നിർബ്ബന്ധമാണ്. കുറുപ്പിന്റെ കൈയിൽ നിന്നാണ് അവൻ പതിവായി പത്രം വാങ്ങുക. പ്രതത്തിനു പുറമേ കുറുപ്പിന്റെ കെട്ടിലെ ചില സിനിമാമാസികകളും പാട്ടുപുസ്തകങ്ങളും അവൻ വാങ്ങാറുണ്ട്. അങ്ങനെയാണ് കുറുപ്പുമായി പരിചയമായത്. പരിചയപ്പെട്ടപ്പോൾ കുറുപ്പിന പൈലിയുടെ പേരിൽ ഒരു സ്നേഹവും ബഹുമാനവും ഒക്കെ തോന്നി. വണ്ടി വരുന്നതും കാത്ത് ഇരുവരും സ്റ്റേഷന്റെ മുമ്പിൽ തങ്ങി പുലർച്ച നിരിക്കും. അപ്പോൾ ശൈലി കുറുപ്പിനോടു പല കഥകളും പറയും, കുറുപ്പ് ചില തത്ത്വജ്ഞാനങ്ങൾ അങ്ങോട്ടും. ആ പൈലിയാണ് ഇതാ ഇവിടെ

തലയ്ക്കു കിടക്കുന്നത്. റിക്ഷാക്കാരൻ ചന്തു പറഞ്ഞു:

“ഇന്നു രാവിലെ ഒരു പത്തുമണിനേരത്ത് പൈലി വെൽക്കം ഹോട്ട ലിന്റെ മുമ്പിൽ ഒഴിഞ്ഞ റിക്ഷയുമായി വന്നിരുന്നു. കുഞ്ഞിമൊയ്തീനും ചക്കപ്പനും അന്തോണിയും ഞാനും കോളൊന്നും കിട്ടാതെ അവിടെ കാത്തു കുത്തിയിരിക്കുന്ന നേരത്താണ് പൈലി മെല്ലെ വന്നത്. അവൻ ആകപ്പാടെ വിളറി തളർന്ന് ഒരു വല്ലാത്ത മട്ടിലായിരുന്നു. അവൻ വന്നപാടെ വണ്ടിയും പിടിച്ചുകൊണ്ട് അങ്ങനെ കുറച്ചു നേരം നിന്നു. പിന്നെ ഒരു സങ്കടസ്വരത്തിൽ പറഞ്ഞു: "പൊന്നു ചങ്ങാതിമാരേ, മൂന്നു ദിവസമായിട്ട് മരുന്നില്ല. വല്ലാത്ത വയറ്റിൽ വേദന, മരുന്നു വാങ്ങാൻ കൈയിൽ ഒരൊറ്റ കാശില്ല. നിങ്ങളാരെ ങ്കിലും ഒരെട്ടണ് കടം തരണം. അല്ലെങ്കിൽ ഞാൻ ഇന്നു തീവണ്ടി തല വെച്ചു കൊടുക്കും

“പൈലിയുടെ തൽക്കാലത്തെ കഷ്ടസ്ഥിതിയിൽ എനിക്കും ചക്കപ്പനും കുഞ്ഞിമൊയ്തീനും സങ്കടം തോന്നി. പൈലി ഒരിക്കലും ഞങ്ങളോടു പൈസ കടം ചോദിക്കാറില്ല. ചോറും ചായയും കിട്ടിയില്ലെങ്കിലും പൈലിക്കു മരുന്നു (കറുപ്പ്) കിട്ടാതെ ജീവിക്കാൻ വയ്യെന്നായിരിക്കുന്നു. പക്ഷേ, ഞങ്ങളുടെ കൈയിലെ കാശ് രാവിലത്തെ കത്തലടക്കിക്കഴിഞ്ഞിരുന്നു. അന്തോണിയുടെ കൈയിൽ കാശുണ്ട്. പക്ഷേ, അവൻ കേൾക്കാത്തമട്ടിൽ ഇരുന്നതേയുള്ളു. ഞങ്ങളും ഒന്നും മിണ്ടിയില്ല. പേടി കുറച്ചുനേരം കുടി റിക്ഷയും പിടിച്ചുകൊണ്ട് അവിടെ തങ്ങിനിന്നു. പിന്നെ അവൻ ഒന്നു തനിയെ ചിരിച്ച് അണ്ടിക്കമ്പനിയിൽ വേലചെയ്യുന്ന മാധവിമുപ്പത്തി'യുടെ പാട്ടും.


പാടിക്കൊണ്ട് അവിടുന്നു പോയതാണ്. പൈലി പറഞ്ഞതുപോലെ പണി പറ്റിച്ചു. കുറുപ്പു വിചാരിച്ചു. പൈലി മരിച്ചാലും ഈ തെരുവു വിട്ടുപോകയില്ല.

കുറുപ്പിനു പ്രേതങ്ങളിൽ വിശ്വാസമുണ്ടെന്നും ഇല്ലെന്നും പറഞ്ഞുകൂടാ. ചുരുക്കം ചില അനുഭവങ്ങളുമുണ്ട്. എരുമയെ കറക്കുന്ന കുഞ്ഞാപ്പു കുറു പ്പിന്റെ ഒരിഷ്ടനായിരുന്നു. അവൻ കുറുപ്പിന്റെ വീട്ടിലേക്കു പോകുന്ന വഴി യുടെ വക്കിലുള്ള ആലിന്റെ കൊമ്പിൽ കെട്ടിത്തൂങ്ങി മരിച്ചു. ഒരു ദിവസം രാത്രി കുറുപ്പ് ആ വഴിക്കു പോകുമ്പോൾ കുഞ്ഞാപ്പ ആലിന്റെ മുകളിൽ നിന്നിറങ്ങിവന്ന് കുറുപ്പിന്റെ മുമ്പിൽ നിന്നു കഴുത്തു ചെരിച്ചു നാക്കുനീട്ടി തുടയിൽ അഞ്ചാറു പ്രാവശ്യം മാന്തി. അതു വെറും ഒരു തോന്നലോ എന്തോ കുറുപ്പ് കണ്ണടച്ച് ഒരോട്ടം വെച്ചുകൊടുത്തു. അതു കഴിഞ്ഞു മൂന്നുനാലു ദിവസം കുറുപ്പു പനിച്ചുകിടക്കുകയും ചെയ്തു. അതുപോലെ ഈ പാട്ടും ഒരു തോന്നൽ മാത്രമാണോ, എന്തോ

കുറുപ്പ് മുന്നോട്ടു നീങ്ങാൻ ഭാവിച്ചു. നീങ്ങാൻ കഴിയുന്നില്ല. ആരോ തന്നെ അവിടെ പിടിച്ചുനിർത്തുന്നതുപോലെ ഒരനുഭവം. സ്വപ്നം കാണു കയാണോ? കുറുപ്പ് കൈയിൽ എരിയുന്ന ചുരുട്ട് ഒന്നു നോക്കി. പിന്നെ അത് വലത്തെ ചൂണ്ടാണിവിരൽ കൊണ്ട് ഒന്നു തൊട്ടു. വിരൽ പൊള്ളു ന്നുണ്ട്. താൻ സ്വപ്നം കാണുകയല്ല. പക്ഷേ, ഈ തെരുവ് ഇങ്ങനെ തണുത്തു മരവിച്ചു നിർജീവമായിക്കിടക്കാൻ കാരണമെന്ത്? "നമ്മൾ താമസി ക്കുന്ന വീട്ടിലും തെരുവിലും പറമ്പിലും പാടത്തും എല്ലാം മറ്റൊരു ലോകം ഒളിഞ്ഞു കിടക്കുന്നുണ്ട്. പ്രേതങ്ങളുടെ ലോകം. നമ്മൾക്ക് ആ ലോക ത്തെയും അവിടെ പാർക്കുന്ന കൂട്ടരെയും കാണാൻ കഴിയുന്നില്ലെന്ന യുള്ളു. എങ്കിലും അപൂർവ്വം ചില അവസരങ്ങളിൽ ആ പ്രേതലോകത്തിന്റെ ഒരംശം ചിലർക്ക് അനുഭവപ്പെടാറുമുണ്ട്' എന്ന് കേളുമാക്കർ ഒരിക്കൽ പറഞ്ഞത് കുറുപ്പ് ഓർത്തു. അപ്പോൾ താൻ തന്റെ മുമ്പിൽ ഇപ്പോൾ കാണു

ന്നത് ആ പ്രേതലോകത്തിന്റെ ഒരംശമായിരിക്കുമോ? അതിന്റെ മറുപടിയെന്നോണം കുറുപ്പിന്റെ ചെകിട്ടിൽ വീണ്ടും മുഴങ്ങി ആ ഗാനത്തിന്റെ തുടർച്ച

"അവളുടെ ചന്തികുലുക്കാം ചാന്തുപൊട്ടും കണ്ടു സഹിച്ചുടാ-ഹാ, കണ്ടു സഹിച്ചൂടാ.

കുറുപ്പിന്ന് ഇപ്പോൾ എന്തോ പേടി തോന്നിയില്ല. അയാൾ ഏതോ ഒരു പുതിയ അന്തരീക്ഷത്തിൽ കുറേശ്ശേ അലിഞ്ഞുചേരുകയാണ്. ഒന്നും തന്നെ ബാധിക്കുന്ന കാര്യങ്ങളല്ല എന്നൊരു തോന്നൽ.

അടുത്ത ഒരു പീടികയുടെ അകത്തുനിന്ന് ഒരു ക്ലോക്ക് നാലുമണി അടിച്ചു. ആ മണിനാദം കുറുപ്പിനെ ഉണർത്തി. അയാൾ പഴയപോലെ ഓരോന്നു ചിന്തിച്ചുതുടങ്ങി. ഇങ്ങനത്തെ നിറഞ്ഞ നിലാവുള്ളാരു പാതിര യ്ക്ക് അന്നൊരിക്കൽ ശൈലി തന്നെ പറഞ്ഞു കേൾപ്പിച്ച ഒരു കഥ പൈലിയുടെ ഒരനുഭവകഥ കുറുപ്പ് പോട്ടെന്ന് ഓർത്തു. പൈലി ആ കഥ വിവരിച്ചത്. ഇങ്ങനെയായിരുന്നു.

ഞാൻ ഒരു കോളജ് വിദ്യാർത്ഥിനിയെ രാവിലെ വീട്ടിൽ നിന്നു കോളജി ലേക്കും വൈകുന്നേരം കോളജിൽനിന്നു വീട്ടിലേക്കും റിക്ഷയിൽ കൊണ്ടു പോകാറുണ്ടായിരുന്നു. മൂന്നു മാസത്തേക്കുള്ള ഒരു പതിവുജോലിയായിരുന്നു.


അത്. അവൾ സ്ഥലത്തെ ഒരു വക്കീലിന്റെ ഭാര്യയുടെ അനുജത്തിയാ യിരുന്നു. ആ കുട്ടിയുടെ സ്വന്തം വീട് ടൗണിൽ നിന്നു നാലഞ്ചു മൈൽ തെക്ക് ചെറുകുന്നൂര് എന്നൊരു സ്ഥലത്താണ്. അവിടത്തെ അധികാരിയുടെ മക ളാണ്. കോളജിൽ പഠിക്കാൻ ഇവിടെ വന്നു താമസിക്കുകയായിരുന്നു.

ഇങ്ങനെ പൊടിപ്പും കുസൃതിത്തരവുമുള്ള ഒരു പെൺകിടാവിനെ ഞാൻ കണ്ടിട്ടില്ല. പത്തുപതിനെട്ടു പ്രായമുണ്ട്. പിടിപ്പതു സൗന്ദര്യവുമുണ്ട്. ഒരു സിനിമാസ്റ്റാറിനെപ്പോലെ തോന്നും. കുലയ്ക്കാറായ കാളി വാഴപോലത്തെ ഒരു കോമളാംഗി-വാഴക്കൂമ്പിന്റെ നിറവും. അവൾക്കൊരു പ്രത്യേകതയു ണ്ടായിരുന്നു ഉടുപ്പിൽ എപ്പോഴും വെള്ളവസ്ത്രമേ ധരിക്കൂ. വെള്ളസാരിയും വെള്ള ബ്ലൗസ്സും. വലതുകൈത്തണ്ടിൽ നിറയെ സ്വർണ്ണവളകൾ, ഇടതു കൈത്തണ്ടിൽ നിറയെ കൗതുകമുള്ള കുപ്പിവളകൾ. അങ്ങനെയാണ് അവളുടെ അലങ്കാരഭ്രമം. കഴുത്തു മുഴുവനും മൂടിക്കൊണ്ട് ഒരു കൂറ്റൻ കുഴിമിന്നി മാലയും ചാർത്തിയിട്ടുണ്ടാകും. മുടിക്കെട്ടിൽ ഒരുപാടു മുല്ലപ്പൂവും, വാസ്തവം പറഞ്ഞാൽ അവളെ റിക്ഷയിൽ കയറ്റിക്കൊണ്ടാടുന്നത് എനിക്ക് ഒരു പരമാനന്ദമായിരുന്നു. അവളുടെ വളക്കിലുക്കവും മുല്ലപ്പൂവിന്റെ വാസ

നയും എന്നെ പുളകംകൊള്ളിക്കും. രാവിലെ മ്പതുമണിക്കു മുമ്പായിത്തന്നെ ഞാൻ വക്കീലിന്റെ വീട്ടിന്റെ മുമ്പിൽ റിക്ഷയുമായി ഹാജരാകും. അവൾ ഒരിക്കലും സമയത്തിനു പുവിപ്പ ടുകയില്ല. അവളുടെ ഏട്ടത്തി അവളെ ശകാരിക്കുന്നതു കേൾക്കാം: “ശാരദേ. ഇതെന്തൊരു ശീലമാണ്? നിനക്കു കോളേജിൽ പോകണ്ടേ? നേരം ഒമ്പതു കഴിഞ്ഞു. റിക്ഷാക്കാരൻ വന്നു കാത്തുനില്ക്കുന്നു.

അങ്ങനെയാണ് ഞാൻ അവളുടെ പേരു മനസ്സിലാക്കിയത്-ശാരദ. ശാരദ കുളിക്കാൻ ഒരുങ്ങിപ്പുറപ്പെട്ടു പോകുന്നത് ഒരുനോക്കു കാണാം. കുളിമുറി, ഞാൻ റിക്ഷ നിർത്തിയിടാറുള്ള മുലയുടെ തൊട്ടടുത്താണ്. കുളിമുറിയിൽനിന്ന് ശാരിയുടെ പാട്ടും ഇടയ്ക്കിടെ കേൾക്കാറുണ്ട്. കുളിയും ഭക്ഷണവും കഴിഞ്ഞ് മാറിൽ ഒരു കെട്ടു പുസ്തകങ്ങളും താങ്ങിപ്പിടിച്ചു കൊണ്ടു മുഖത്തു മായാത്ത കുസൃതിപ്പുഞ്ചിരിയുമായി അവൾ ഓടിവരു ന്നത് ഒരു കാഴ്ചയാണ്. റിക്ഷയിൽ കയറിയിരുന്ന് അവൾ പതുക്കെ പറയും: “ഓടിക്കോ പൈലി. മണി ഒമ്പതര കഴിഞ്ഞു.

ഞാൻ എന്റെ ദേഹബലവും ഓട്ടത്തിലുള്ള മിടുക്കും നല്ലപോലെ പ്രദർ ശിപ്പിക്കും. എനിക്കു പ്രദർശിപ്പിക്കാനുള്ള കഴിവ് അതു മാത്രമായിരുന്നു. റോട്ടിൽ അടുത്ത ആളുകളൊന്നുമില്ലാത്തപ്പോൾ ഇടയ്ക്ക് അവൾ എന്നോടു സംസാരിക്കും “പലി പെണ്ണുകെട്ടിയിട്ടുണ്ടോ? പേലിക്കു പാട്ടറിയാമോ? പൈലിയുടെ കഴുത്തിന്റെ പിന്നിലെ ആ കല എങ്ങനെ പറ്റിയതാണ്? കുരു വന്നതോ, അല്ല കത്തിക്കുത്തു നടത്തിയതോ? പൈലി കള്ളുകുടിക്കാ റുണ്ടോ?” അങ്ങനെ തമ്മിൽ ബന്ധമില്ലാത്ത ഒരുകൂട്ടം ചോദ്യങ്ങൾ. ഒരിക്കൽ അവൾ പറഞ്ഞു: “പൈലി എനിക്കൊരു മോഹമുണ്ട്.
എന്താ കൊച്ചമ്മേ 

നിന്റെ റിക്ഷ ഒന്നു വലിച്ചുകൊണ്ടോടാൻ. അതു കേട്ടു ഞാൻ പൊട്ടിച്ചിരിച്ചുപോയി. ഞാൻ പറഞ്ഞു: “ഒരു ദിവസം ഞാൻ റിക്ഷ വക്കീലങ്ങുന്നിന്റെ വീട്ടിൽ ഇട്ടിട്ടു പോകാം. കൊച്ചമ്മ മോഹം.

തീർത്തൊള്ളൂ 


“അയ്യോ! അതു വേണ്ട. നിന്റെ വക്കിലങ്ങുന്ന് നിന്റെ വണ്ടി തല്ലിപ്പൊ ജിച്ച് റോട്ടിലെറിഞ്ഞുകളയും." അവൾ പകുതി കാര്യമായും പകുതി കളി യായും പറഞ്ഞു. ആ വക്കീലിനെ മാത്രമേ അവൾക്ക് ഈ ലോകത്തിൽ കുറച്ചു ഭയമുണ്ടായിരുന്നുള്ളു. കുറച്ചുകഴിഞ്ഞപ്പോൾ അവൾ ഏതോ സ്വപ്ന ത്തിൽനിന്ന് ഉണർന്നപോലെ പറഞ്ഞു: “നീ എന്റെ വീട്ടിൽ വരണം റിക്ഷയും കൊണ്ട് ചെറുകുന്നൂരിൽ. അവിടെ വീട്ടിനു മുമ്പിൽ നോക്കിയാൽ കണ്ണ ത്താത്ത ദൂരത്തോളം പരന്നുകിടക്കുന്ന പാടങ്ങളാണ്. ആ പാടങ്ങളുടെ നടു വിലൂടെ പോകുന്ന പാതയിലൂടെ റിക്ഷയും വലിച്ചോടുന്നത് എന്തൊരാനന്ദമാ

ഞാൻ ചോദിച്ചു: “ആ നാട്ടിൻ പുറത്തേക്ക് ആരെങ്കിലും റിക്ഷയിൽ പോകുമോ?'

"ഇല്ല; അതുകൊണ്ടല്ലേ ഞാൻ പറയുന്നത്. പൈലി ഒരിക്കൽ റിക്ഷയും കൊണ്ട് അങ്ങോട്ട് ഒരു സർക്കീറ്റടിക്കണമെന്ന് എന്താ വന്നുകൂടെ?” ഞാൻ ഒന്നു ചിരിച്ചു. മറുപടിയൊന്നും പറഞ്ഞില്ല.

മൂന്നു മാസം കഴിഞ്ഞ് കോളജ് പൂട്ടി അവൾ സ്വന്തം വീട്ടിലേക്കു പോയി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ വക്കീലിനെ കോടതിയിലേക്കു കൊണ്ടുപോകാൻ കുറച്ചു ദിവസത്തേക്ക് എന്നെ അദ്ദേഹം ഏർപ്പാടു ചെയ്തു. ആ കിഴവൻ വക്കീലിനെ റിക്ഷയിൽ കയറ്റിക്കൊണ്ടു പോകുന്നത് ഒരു ബോറായിത്തോന്നിയെങ്കിലും പതിവായി കിട്ടുന്ന ജോലിയല്ലേ എന്നു കരുതി ഞാൻ അതു സ്വീകരിച്ചു. പക്ഷേ, വക്കീലിന്റെ വീട്ടിന്റെ മുമ്പിൽ റിക്ഷയും ചായ്ച്ചു കാത്തിരിക്കുമ്പോൾ ഒരു വല്ലായ്മ ആ കുളിമുറിയിൽനിന്നു പാട്ടു കേൾക്കില്ല. മുല്ലപ്പൂമണവും വളക്കിലുക്കവുമായി ആ പുഞ്ചിരിപെൺകിടാ വിന്റെ വരവില്ല. ആ വെള്ളപ്പിറാവിനു പകരം ചിറകൊടിഞ്ഞ കാക്കയെ പ്പോലെ റിക്ഷയിൽ വന്നുകേറും ആ കിഴവൻ വക്കീൽ കോളജ് തു ക്കട്ടെ ആ പഴയ ഉത്സവം വീണ്ടും വരും എന്ന മധുരപ്രതീക്ഷയോടെ ഞാൻ ദിവസങ്ങൾ കഴിച്ചു.

ഒരു ദിവസം പതിവുപോലെ വക്കീലിന്റെ വീട്ടുപടിക്കൽ ഞാൻ റിക്ഷയു മായി ചെന്നപ്പോൾ, വക്കീലിന്റെ വേലക്കാരൻ എന്റെയടുക്കൽ വന്നു പറഞ്ഞു. “ഇന്നു റിക്ഷ വേണ്ട. യജമാനൻ ഭാര്യവീട്ടിലേക്കു പോയി. എന്തിനാണു പോയതെന്നോ?" അവൻ ചോദിക്കാതെതന്നെ പറഞ്ഞു: "ഇവിടെ പഠിക്കാൻ താമസിച്ചിരുന്ന യജമാനത്തിയുടെ ആ അനിയത്തിപ്പെൺകുട്ടിയില്ലേ. അവൾ

ഇന്നലെ വൈകുന്നേരം മരിച്ചു. പനിയായിരുന്നു വിഷപ്പനി യജമാനനും യജമാനത്തിയും ഇന്നലെ രാത്രിയിൽത്തന്നെ അങ്ങോട്ടു പോയിരിക്കയാണ്. ഞാൻ എന്റെ ദീക്ഷയുടെ ചവിട്ടുപടിയിൽ കുറച്ചുനേരം തരിച്ചിരുന്നു. പിന്നെ റിക്ഷയും വലിച്ചു മെല്ലെ എന്റെ സ്ഥലത്തേക്കു പോയി. അന്ന് ഞാൻ റിക്ഷ വലിക്കാൻ പോയില്ല. പതിവിലേറെ അഫീനും തിന്നു കിടന്നുറങ്ങി. പിറ്റേന്നും അങ്ങനെതന്നെ കഴിച്ചുകൂട്ടി. പിന്നെ അതെല്ലാം അങ്ങു മറക്കു

കയും ചെയ്തു. പിറ്റേത്തെ വേനൽക്കാലം പിറന്നു. രാത്രിയിൽ മാത്രം ജോലി ചെയ്യുക എന്നൊരു പതിവ് ഞാൻ സ്വീകരിച്ചിരുന്നു. പാതിരായ്ക്ക് ഒന്നോ രണ്ടോ കോളു കിട്ടിയാൽ മതി. പിറ്റേന്നാളത്തെ കറുപ്പു തീറ്റിക്കും മറ്റു ചെലവു പാർക്കുമുള്ള വക കിട്ടും. റെയിൽവേസ്റ്റേഷന്റെ മുമ്പിലായിരുന്നു എന്റെ
അവളം. അന്ന് ഇവിടെ വന്നവസാനിക്കുന്ന രാത്രിവണ്ടി രണ്ടു മണിക്കൂർ വൈകിയിട്ടാണ് എത്തിയത്. യാത്രക്കാരെല്ലാം ഇറങ്ങി അതാതുവഴിക്കു പോയി. ആരും എന്റെ റിക്ഷ ആവശ്യപ്പെട്ടില്ല. അങ്ങനെ ഞാൻ മടങ്ങാൻ ഭാവിക്കുമ്പോൾ കക്ഷത്തിൽ ഒരു വലിയ തോൽ ബാഗും താങ്ങിക്കൊണ്ട് കാലുറയും കോട്ടും ടൈയും മറ്റും ധരിച്ച ഒരു കുറിയ മനുഷ്യൻ എന്റെയടു ക്കൽ വന്നു ചോദിച്ചു: “വരുന്നോ, ഒരു നാലു നാഴിക ദൂരെ പോകണം. “എവിടെയാണു സ്ഥലം?” ഞാൻ ചോദിച്ചു.

അയാൾ ആ സ്ഥലത്തിന്റെ പേരു പറഞ്ഞു. അഞ്ചു മൈൽ തെക്കാണ്. അയാൾക്ക് അടിയന്തരമായി അവിടെ എത്തിച്ചേരണം. മറ്റു റിക്ഷക്കാ രൊന്നും കൂട്ടാക്കുന്നില്ല. എന്റെ മട്ടും അനുകൂലമല്ലെന്നു കണ്ടു മനസ്സി ലാക്കിയതുകൊണ്ടോ എന്തോ, ആ മനുഷ്യൻ കീശയിൽനിന്ന് പുറപ്പിക നോട്ടെടുത്തു നീട്ടിക്കൊണ്ടു പറഞ്ഞു: “ന്നാ, അഞ്ചു റുപ്പിക. എന്നെ കഴിയുന്ന വേഗത്തിൽ അവിടെ കൊണ്ടുചെന്നു വിട്ടുതരണം.

ഞാൻ പിന്നെയും സംശയിച്ചു. അർദ്ധരാത്രിസമയത്ത് അത്രയും ദൂരം പോവുക ഒരു സാഹസം തന്നെയാണ്. പിറ്റേന്നാളത്തെ ചെലവിന് ഒരു ചെമ്പുതുട്ടുപോലും കീശയിലില്ല എന്ന പരമാർത്ഥവും എന്നെ അലട്ടിയി രുന്നു. ഞാൻ അയാളുടെ കൈയിലെ നോട്ട് ആർത്തിയോടെ നോക്കി “കേറിയിരിക്കൂ.

ഞാൻ അയാളെ റിക്ഷയിൽ കയറ്റിയിരുത്തി. ഞങ്ങൾ പട്ടണത്തിൽ നിന്നു പുറപ്പെട്ടപ്പോൾ നേരം പാതിര കഴിഞ്ഞിരുന്നു. മൂന്നു മൈൽ ഓടി, പട്ടണത്തിന്റെ അതിർത്തിവിട്ടു. ഇരുവശത്തും വിശാലമായ പാടങ്ങൾ കണ്ടു തുടങ്ങി. മീനമാസത്തിലെ വെളുത്തവാവുദിവസമാണ്. നോക്കുന്നട ത്തെല്ലാം വെള്ള വലിച്ചപോലെ തോന്നി. നാലാമത്തെ മൈൽ കഴിഞ്ഞ പ്പോൾ ആ മാന്യൻ പറഞ്ഞു. “ഇടതു ഭാഗത്തു കാണുന്ന പാതയിലേക്കു തിരിഞ്ഞോളു കൊയ്തു കഴിഞ്ഞ് ഒഴിഞ്ഞുകിടക്കുന്ന വയലുകൾ. ദൂരെ കിഴക്കൻ മലകളുടെ നരച്ച കോലങ്ങൾ പൊങ്ങിക്കാണുന്നു. ഞാൻ തലയും പൊക്കി പിടിച്ച് വീതിയുള്ള വയൽവരമ്പിലൂടെ റിക്ഷയും നിക്കി നീങ്ങിത്തുടങ്ങി. ഒരു മുക്കാൽ മൈൽ ദൂരം അങ്ങനെ പോയിക്കാണും. അപ്പോൾ ആ മാന്യൻ പറഞ്ഞു: “ഇതാ, ഇവിടെ നിർത്തിക്കോളൂ." ഞാൻ റിക്ഷ നിർത്തി അയാൾ ബാഗും കക്ഷത്തിലിറുക്കി താഴെയിറങ്ങി അഞ്ചു റുപ്പിക നോട്ട് എന്റെ കൈ യിൽ തന്നു. "ഇതുകൂടി ഇരിക്കട്ടെ.” അയാൾ ഒരു റുപ്പിക എനിക്കു സമ്മാനിച്ചു ഞാൻ ചോദിച്ചു: “സർ, സമയമെന്തായി?” അയാൾ വാച്ചു നോക്കി പറഞ്ഞു: "2 മണി 5 മിനിട്ട്. അതും പറഞ്ഞ് അയാൾ ആ പാതയിൽ വന്നു ചേരുന്ന മറ്റൊരു വരമ്പിലൂടെ വടക്കോട്ടു നടന്നു.

പണം ട്രൗസറിന്റെ പോക്കറ്റിലിട്ട് റിക്ഷ തിരിച്ചുവെച്ചു ഞാൻ ഒരു ബീഡി കത്തിച്ചു വലിച്ചു. നാലഞ്ചു നാഴിക ദൂരം ഇനിയും തിരികെ ഓടണ മല്ലോ പട്ടണത്തിൽ മടങ്ങിയെത്താൻ എന്നോർത്തപ്പോൾ പെട്ടെന്നു ദേഹ ത്തിന് ഒരു ക്ഷീണവും തലയ്ക്കകത്ത് ഒരു മയക്കവും തോന്നി. വയൽ വര മ്പിലൂടെ നടന്ന് അകലുന്ന ആ മാന്യനെ ഞാൻ അലസമായി നോക്കി. ആ വയലിന്റെ മറുകരയിൽ മരങ്ങൾ ഇടതിങ്ങി വളർന്ന് ഒരു പറമ്പും ഒരു
പടിപ്പുരയും മങ്ങിക്കാണുന്നുണ്ടായിരുന്നു. പടിപ്പുരയുടെ വെളുത്ത ചുമരിൽ നിലാവു വീശുന്നുണ്ട്. അതിനരികെ ഒരു കൂറ്റൻ വൈക്കോൽണ്ടയുടെ നരച്ച കോലവും പൊങ്ങിക്കാണുന്നു.

ഏതായിരിക്കും ഈ മാന്യൻ ഈ അസമയത്ത് ധ്യതിപിടിച്ച് ഇവിടെ വരാൻ എന്താണു കാരണം? ഒന്നുകിൽ ഇയാൾ പോകുന്നത് മരിക്കാൻ കിടക്കുന്ന വല്ല ബന്ധുക്കളുടെയും അടുത്തേക്കായിരിക്കും അല്ലെങ്കിൽ വല്ല രഹസ്യകാമുകിയുടെയും അടുത്തേക്ക്. മരണത്തിന്റെ അല്ലെങ്കിൽ പ്രണയ ത്തിന്റെ മണമാണ് അയാളുടെ പോക്കിൽ പതിയിരിക്കുന്നത്.

അങ്ങനെ ഓരോന്നു ചിന്തിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് എനിക്കു തോന്നി. ആ മാന്യന്റെ കൂടെ വേറൊരു വെളുത്ത രൂപവും നീങ്ങുന്നുണ്ടെന്ന്. രണ്ടു വെളുത്ത രൂപങ്ങളെ ഞാൻ ആ വയലിൽ ദൂരെ വ്യക്തമായിക്കണ്ടു. വീണ്ടും സൂക്ഷിച്ചു നോക്കിയപ്പോൾ അതൊരു വെറും തോന്നലാണെന്നു മനസ്സിലായി, മാറ്റ് രൂപം മാത്രമേ നീങ്ങുന്നുള്ളു. ഞാൻ റിക്ഷ പൊക്കി. റിക്ഷത്തണ്ടിൽ കൈയും നീട്ടിപ്പിടിച്ചു മെല്ലെ അവിടെനിന്നു നീങ്ങി. ഒരിലയന ങ്ങുന്ന ശബ്ദം പോലുമില്ലാത്ത വയൽപ്പരപ്പ്. രണ്ടു മൈൽ അകലെ മെയിൻ റോഡിൽ വെച്ച് ഒരു കള്ളുകുടിയനെ കണ്ടതിൽപ്പിന്നെ ഇതേവരെ ഒരൊറ്റ ജീവിയെയും കണ്ടിട്ടില്ല. ചുറ്റുപാടും നരച്ച ചുടുകാടുപോലെ തോന്നി. അങ്ങ നത്തെ ഒരു വിജനതയും നിശ്ശബ്ദതയും. എന്റെ ദേഹം മുഴുവനും കോരി രിക്കുന്നതുപോലെ തോന്നി ഒരു കാരണവുമില്ല. ഞാൻ അവിടെ ഒറ്റ യ്ക്കാണ് എന്ന വിചാരം എന്റെ കരളിൽ ഇഴഞ്ഞുകേറിയപ്പോൾ ഞാൻ അറിയാതെ ഓട്ടം തുടങ്ങി. പെട്ടെന്ന് ഒരു പരികളും എന്റെ മുക്കിൽ തള്ളി ക്കേറി-മുല്ലപ്പൂവിന്റെ വാസന, ഈ പാട്ടവയലിലെവിടെനിന്നു മുല്ലയുടെ മണം വരുന്നു? ഇല്ല. ഇപ്പോൾ വാസന തോന്നുന്നില്ല. അതാ വീണ്ടും വരുന്നു മുല്ലപ്പൂമണം. മെയിൻ റോഡിലേക്ക് ഇനിയെത്ര പോകണം എന്നു ഞാൻ ഓർത്തുനോക്കി. ദൂരത്തെപ്പറ്റി ഒരു ബോധവുമില്ല. ദൂരെ മെയിൻ റോട്ടില നടക്കാവുമരങ്ങളുടെ മങ്ങിയ രേഖ കാണുന്നുണ്ട്. പെട്ടെന്നു ഞാൻ ഒന്നു ഞെട്ടി. എന്റെ ചെകിട്ടിൽ ഒരു മണ്ണട്ട് കരഞ്ഞതുപോലെ തോന്നി മണ്ണട്ട യുടെ സ്വരമല്ല; ഒരു വളകിലുക്കം ഞാൻ കഴുത്തു തിരിച്ചു റിക്ഷയിലേക്കു നോക്കി. അതാ എന്റെ റിക്ഷയിലിരിക്കുന്നു. ഒരു വെളുത്ത രൂപം മിന്നൽ വേഗത്തിൽ ആ രൂപം ഞാൻ വ്യക്തമായി കണ്ടു. അവൾ എന്റെ ആ പഴയ കോളേജ് കുമാരി, ശരിക്കൊച്ച

കഴുത്തിൽ പട്ട കെട്ടിയപോലെ ആ കുഴിമിന്നിമലയുണ്ട്. കൈകളിൽ സ്വർണ്ണവളകളും കുപ്പിവളകളുമുണ്ട്. വെള്ളപ്പട്ടുസാരിയിൽത്തന്നെയാണ്. മുഖത്തു മായാത്ത ആ കുസൃതിപ്പുഞ്ചിരിയുമുണ്ട്. ഞാൻ ഒന്നു നോക്കി. ഒന്നു നിലവിളിച്ചുവെന്നു തോന്നുന്നു. പക്ഷേ, ഒച്ച പൊങ്ങിയില്ല. ഞാൻ റിക്ഷ താഴെയിട്ടു വയലിലേക്ക് ഒരു ചാട്ടം ചാടി, തിരിഞ്ഞുനോക്കാൻ തോന്നു ന്നില്ല. ഏതു ദിക്കിലേക്ക് ഓടണമെന്നു നിശ്ചയമില്ല. റിക്ഷ ഇളകുന്നതും ചകങ്ങൾ നിലത്തുരഞ്ഞു തിരിയുന്നതുമായ ശബ്ദം പെട്ടെന്ന് എന്നെ ഉണർത്തി.ഞാൻ അറിയാതെ മുഖം തിരിച്ച് ഒന്നു നോക്കിപ്പോയി. റിക്ഷ തനിയെ ഓടുന്നു. ആ വരമ്പിലൂടെ എതിർവശത്തേക്ക് ഞാൻ ആ യാത്രക്കാ രനെ കൊണ്ടുവിട്ട സ്ഥലത്തേക്കുതന്നെ. എന്റെ വയർ ഒന്നു കത്തി. എന്റെ റിക്ഷാവണ്ടി! ആ വണ്ടി ഉഗ്രവേഗത്തോടെ കുറെ ദൂരെ എത്തിക്കഴിഞ്ഞിരുന്നു.



ഞാൻ പിന്നാലെ ഓടി. ഓട്ടത്തിന് എത്രതന്നെ വേഗം കൂട്ടിയിട്ടും അതിന്റെ അടുത്തെത്താൻ കഴിയുന്നില്ല. റിക്ഷയുടെ പിൻഭാഗം ഞാൻ വ്യക്തമായിക്കാ ണുന്നുണ്ട്. അതു വലിച്ചുകൊണ്ടു കുതിക്കുന്ന ആളെ കാണാൻ കഴിയു ന്നില്ല. നേരെ കിഴക്കോട്ടു പോകുന്ന ഒരു പാതയാണിത്. ഞാൻ പിന്നെയും അതിന്റെ പിന്നാലെ കുതിച്ചു. അങ്ങനെ എത്ര ദൂരം എത്ര നേരം ഓടി എന്നൊന്നും ഓർമ്മയില്ല... ആരോ എന്നെ തട്ടിയുണർത്തി. ഞാൻ മിഴിച്ചു നോക്കി. ഒരു മാപ്പില്ല. എന്റെ മുമ്പിൽ നില്ക്കുന്നു. പിറകിൽ ഒരു മുരിവണ്ടിയും.

ചെത്തുഭയ്യന്റെ നടക്കു വെച്ചവണ്ടീം കൊണ്ടിട്ടു കൊന്നോറങ്ങ- ബണ്ടി ഒന്നുരിഘാകിങ് - മുരി ബണ്ടി പോട്ടെ.

എനിക്കൊന്നും തിരിയുന്നില്ല. നേരം പുലർന്നുവരുന്നതേയുള്ളു ഞാൻ റിക്ഷയിൽത്തന്നെ ഇരുന്ന് ഉറങ്ങുകയായിരുന്നു. പക്ഷേ, സ്ഥലത്തെപ്പറ്റി ഒരു രൂപവുമില്ല. ഞാൻ നാലുപാടും ഒന്നു നോക്കി. കൊയ്ത്തു കഴിഞ്ഞ പാടങ്ങൾ. ക്രമേണ എനിക്കു തലേന്നാൾ രാത്രിയിലെ സംഭവം ഓർമ്മവന്നു. ഞാൻ വടക്കേ പാടത്തിന്റെ മറുകരയിലേക്ക് ഒന്നു നോക്കി. ആ പടിപ്പുരയും വൈക്കോൽണ്ടയും പുലർവെളിച്ചത്തിൽ തെളിഞ്ഞു കാണുന്നുണ്ട്. മരങ്ങൾ ഇടതിങ്ങിയ പറമ്പ് ഒരു നാഗത്താൻ കോട്ടയാണ്. അവിടെ ഒരു മുലയിൽ ഒരു പോളിഞ്ഞ അമ്പലവും ഒരാൽത്തറയുമുണ്ട്.

ഞാൻ റിക്ഷ വയലിലേക്ക് ഇറക്കി നിർത്തിക്കൊടുത്തു. ഒരു മൂരി വണ്ടിക്കു കഷ്ടിച്ചു പോകാനുള്ള വീതിയേ ആ പാതയ്ക്കുണ്ടായിരുന്നുള്ളൂ. “ആരുടെ വീടാണ് അക്കാണുന്നത്?” ഞാൻ അങ്ങോട്ടു ചൂണ്ടി വണ്ടി ക്കാരൻ മാപ്പിളയോടു ചോദിച്ചു.

“അത് അധികാരി കുട്ടിസ്സങ്കരൻ നായരെ ബീഡാ അധികാരിക്കു ദണ്ണം കലശലാഇന്നോ നാലോ എന്നും പറഞ്ഞു കെടക്കാ.” അയാൾ വണ്ടി തെളിച്ചുകൊണ്ട് ഒരു ചിലച്ച സ്വരത്തിൽ പറഞ്ഞു.

ഞാൻ റിക്ഷയും വലിച്ചുകൊണ്ട് അവിടെനിന്നു മെല്ലെ പുറപ്പെട്ടു. എത്ര തന്നെ ആലോചിച്ചിട്ടും വീണ്ടും ഞാൻ അവിടെത്തന്നെ എങ്ങനെ വന്നു പെട്ടുവെന്ന് എനിക്കു മനസ്സിലായില്ല. ഇപ്പോഴും മനസ്സിലായിട്ടില്ല. വെള്ള സാരി ചുറ്റി കഴുത്തിൽ കുഴിമിന്നി മാലയും മിന്നിച്ചു മുല്ലപ്പൂക്കൾ ചൂടി കൈ വളകളും കിലുക്കി കള്ളപ്പുഞ്ചിരിയോടെ ആ കോളജ്കുമാരി എന്റെ റിക്ഷ യിൽ കുത്തിയിരിക്കുന്നത് ഒരുനോക്കു കണ്ടതും ഞാൻ റിക്ഷ താഴെയിട്ടു വയലിലേക്കു ചാടിയതും ഞാൻ ശരിക്കും ഓർക്കുന്നുണ്ട്-റിക്ഷ അതി വേഗം എതിർവശത്തേക്കു കുതിച്ചോടുന്ന കാഴ്ചയും ഞാൻ വ്യക്തമായി ഓർക്കുന്നുണ്ട്-പിന്നെ ഞാനെപ്പോൾ എങ്ങനെ എന്റെ റിക്ഷയിൽ കയറി ക്കൂടി ആ റിക്ഷ മറ്റേ പാത വന്നു മുട്ടുന്ന മുലയിൽത്തന്നെ വീണ്ടും എങ്ങനെ വന്നുചേർന്നു? ഇതൊന്നും ഇപ്പോഴും എനിക്കു വ്യാഖ്യാനിക്കാൻ

കഴിയുന്നില്ല.. അങ്ങനെയാണ് പൈലി കുറുപ്പിനെ ആ പ്രേതകഥ പറഞ്ഞു കേൾപ്പി ച്ചത്. പൈലി പറഞ്ഞ ആ നീണ്ട കഥയിലെ രംഗങ്ങളും സംഭാഷണങ്ങളു മെല്ലാം ഒരു നിമിഷംകൊണ്ട് കുറുപ്പിന്റെ മനസ്സിലൂടെ മിന്നിമറഞ്ഞുപോയി. ചെറുകുന്നൂരിലെ ആ പാടങ്ങൾ പോലെതന്നെ ഈ തെരുവും നിർജ്ജീവ മായിക്കിടക്കുകയാണ്. ആ പ്രേതകഥ പറഞ്ഞ ശൈലിയും ഇന്നൊരു പതമായിക്കഴിഞ്ഞു. ആ കോളജ് കുമാരിയുടെ പതം അവന്റെ ചെകി ട്ടിൽ വളക്കിലുക്കം കേൾപ്പിച്ചതുപോലെ, പൈലി തന്റെ ചെകിട്ടിൽ മാതവി മുപ്പത്തിയുടെ പാട്ട് മന്ത്രിക്കുകയാണോ? കുറുപ്പിന്റെ ദേഹം ആകെ ഒന്ന് ഉടുത്തു കേറി. കുറുപ്പ് അവിടെന്നെ നിന്നു നാലുപാടും നോക്കി. പീടിക ത്തിണ്ണകളിൽ കുറേപ്പേർ കിടന്നുറങ്ങുന്നു. അവർ ഒന്നു കൂർക്കം വലിക്കുന്നു പോലുമില്ല. എല്ലാം ശവങ്ങളെപ്പോലെ കിടക്കുകയാണ്. കുറുപ്പ് ഓർത്തു. ഈ തെരുവും വലിയൊരു ശ്മശാനമാണ്. എത്രപേർ ഈ പീടികത്തിണ്ണ കളിലും തെരുവുമുലകളിലും കിടന്നു ചത്തിട്ടുണ്ട്.

കുറുപ്പിന്റെ ചിന്തകൾ വീണ്ടും പുലിയുടെ മരണദിവസത്തിലേക്കു കടന്നുചാടി. അന്നു വൈകുന്നേരം ശൈലിയുടെ ഉടലും തലയും ഒരു ചാക്കിൽ പെറുക്കിയിട്ടു കെട്ടി, പറയർ പോലീസിന്റെ അകമ്പടിയോടുകൂടി ആസ്പത്രിയിലേക്കു പോസ്റ്റ്മാർട്ടം കഴിക്കാൻ കൊണ്ടുപോയി. അവിടെ ആ കർമ്മം കഴിഞ്ഞപ്പോൾ ശവം ഏറ്റെടുക്കാൻ ആരുമുണ്ടായിരുന്നില്ല. പൈലിയുടെ ഇറച്ചിപ്പൊതി ഒരു പലകയിൽ നിക്ഷേപിച്ച് ഒരു കറുത്ത ടാർ പ്പായക്കാണംകൊണ്ടു മൂടി പറയർ വീണ്ടും അതു കടപ്പുറത്തു കൊണ്ടു പോയി കുഴിച്ചിട്ടു. പൈലിയുടെ ശവം ഏറ്റെടുക്കാൻ ആളില്ലായിരുന്നു. പക്ഷേ, അവന്റെ റിക്ഷ ഏറ്റെടുക്കാൻ വൈകുന്നേരം തന്നെ ആൾ വന്നു. കുഞ്ഞമ്മുട്ടി മുതലാളി ശൈലി നിത്യശൂലി കൊടുത്ത വണ്ടിയായി രുന്നു അത്. കുഞ്ഞമ്മൂട്ടി മുതലാളി വന്നു റിക്ഷ മുഴുവനും ഒന്നു പരിശോ ധിച്ച് അതിന്റെ ഇരിപ്പിടപ്പെട്ടി ഒന്നു തുറന്നുനോക്കി. പൈലിയുടെ സമ്പാദ്യം മുഴുവനും അതിൽ ഒതുക്കിവെച്ചിട്ടുണ്ടായിരുന്നു. ഒരു പഴയ ഷർട്ട്. ഒരു കാലുറുപ്പികയുടെ കള്ളനാണയം, ഒരു ടോർച്ച്, ഒരു കണ്ണാടിയും ചിരപ്പും; ഇവയ്ക്കു പുറമെ ഒരു ചെറിയ കടലാസ്സു പൊതിയും ഉണ്ടായിരുന്നു. കുഞ്ഞ കുട്ടി മുതലാളി ആ പൊതിയഴിച്ചു നോക്കി: ഉടഞ്ഞ രണ്ടു കുപ്പിവളകളും ഉണങ്ങിവരണ്ട് കുറച്ചു മുല്ലപ്പൂക്കളും പ്ലാസ്റ്റിക്കിന്റെ പഴയൊരു മുടിപ്പിന്നു

മാണ്. മൃദമായി അതിൽ പൊതിഞ്ഞുകെട്ടി വച്ചിരിക്കുന്ന വസ്തുക്കൾ ഉണങ്ങിയ മുല്ലപ്പൂക്കളും ഉടഞ്ഞ കുപ്പിവളകളും! കുറുപ്പ് എന്തോ ഓർത്തു തനിയേ ചിരിച്ചു.

“കുറുപ്പു ചേട്ടാ! അടുത്തെവിടെനിന്നോ ഒരു വിളി കേട്ട് കുറുപ്പ് ആകെ തരിച്ചുപോയി. പൈലി മാത്രമേ തന്നെ കുറുപ്പുചേട്ടാ എന്നു വിളിക്കാറുള്ളു. കുറുപ്പു നാലു പാടും നോക്കി. ആരെയും കാണുന്നില്ല. പെട്ടെന്നു പീടികകൾക്കിടയിലെ ഇടുങ്ങിയ വഴിയിൽ നിന്ന് ഒരു രൂപം കുറുപ്പിന്റെ അടുക്കലേക്കു വന്നു. നീണ്ട കാലുറയും കാക്കി ഷർട്ടും ധരിച്ച ഒരു മനുഷ്യൻ. കുറുപ്പിന് ഉടൻ ആ മനസ്സിലായി. പരിപ്പുകിട്ടനാണ്.

“കുറുപ്പുചേട്ടാ, ആ കണ്ടം ചുരുട്ട് ഇങ്ങു താ.” കിട്ടൻ കിറുക്കനാണ് ങ്കിലും തല്ക്കാലം കൂട്ടിന് ഒരു മനുഷ്യജീവിയെ കിട്ടിയല്ലോ എന്നോർത്ത് കുറുപ്പ് ആശ്വസിച്ചു. കീശയിൽനിന്ന് ഒരു പുതിയ ചുരുട്ടെടുത്തു കുറുപ്പ് കിട്ടനു സമ്മാനിച്ചു. കിട്ടനു പെരുത്തു സന്തോഷമായി.

അപ്പോൾ താൻ കുറച്ചുമുമ്പേ കേട്ട പാട്ടോ? ആ സ്വരം കിട്ടന്റേതല്ല. കിട്ടൻ ഒരിക്കലും പാട്ടുപാടിയതായി താൻ കേട്ടിട്ടില്ല. പുളിച്ച് ശകാരവാക്യ ങ്ങളാണ് അവൻ നിത്യവും ഉരുവിടാറുള്ള പാഠങ്ങൾ കിട്ടൻ ആളെ നോക്കി
ഒന്നും പറയുകയില്ല. വല്ല കമ്പിത്തൂണിന്റെയോ കുപ്പത്തൊട്ടിയുടെയോ നേർക്കു തിരിഞ്ഞുനിന്നു പല്ലുകൾ ഞെരിച്ചുകൊണ്ട് കിട്ടൻ പിറുപിറുക്കും. “എഢാ നായിന്റെ മോൻ അടിച്ച് നിന്റെ എല്ലു ഞാൻ സൂപ്പാക്കും, കിട്ടന് അറിയാവുന്ന പാട്ട് അതുമാത്രമാണ്.

കിട്ടൻ ചുരുട്ടു പിടിപ്പിച്ചു വലിച്ച് ഒരു പുക വിട്ടു. പിന്നെ അടുത്ത പീടിക യുടെ കോണിപ്പടിയെ നോക്കി പല്ലു ഞെരിച്ചുകൊണ്ടു പിറുപിറുത്തു. "എാ, നായിന്റെ മോൻ അടിച്ചു നിന്റെ എല്ലി ഞാൻ സൂപ്പാക്കും. അതും പറഞ്ഞു കിട്ടൻ റെയിൽവേസ്റ്റേഷന്റെ നേർക്കു പട്ടാളക്കാരനെ പ്പോലെ മാർച്ചു ചെയ്തു നീങ്ങി കിട്ടൻ ഒരു എക്സ് മിലിട്ടറിക്കാരനാണ് കുറുപ്പും അവനെ പിന്തുടർന്നു.
48
ലേഖനങ്ങൾ
ഒരു തെരുവിന്റെ കഥ
0.0
മലയാളിയെ ലോകം കാണിച്ച നിത്യസഞ്ചാരിയായ സാഹിത്യകാരനായ എസ്.കെ. പൊറ്റക്കാട്ടിന് 1962 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത നോവലാണ് ഒരു തെരുവിന്റെ കഥ.ഒരു തെരുവിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന നോവലാണിത്. ഇതിലെ കഥാപാത്രങ്ങളെല്ലാം രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു. ഇവരിലാരും ഇന്നു നമ്മുടെയിടയിലില്ല. മനുഷ്യജീവിതമാകുന്ന മഹാനാടകത്തിൽ ഇവിരിലോരോരുത്തരും തങ്ങളുടേതായ പങ്കു നിർവ്വഹിച്ച്, സ്വന്തമായ ജീവിഭിനയം പിന്തുടർന്ന് സമുദായത്തിന്റെ ബാഹ്യമണ്ഡലത്തിൽ തങ്ങളുടെതായ ലഘുപ്രകാശമോ വികൃതച്ഛായയോ വീഴ്ചത്തി അന്തർദ്ധാനം ചെയ്തു. ചരിത്രകാരന്മാർ മിനക്കെട്ടിരുന്ന് എഴുതുന്ന ഏടുകളിൽ ഇവരുടെ പേരുകൾ ഒന്നുപോലും കാണുകയില്ല. ശവക്കുഴിയിൽ പട്ടടയിൽ വെറും മണ്ണിൽ ഇവർ മാഞ്ഞുപോയി...! എന്നെന്നേക്കുമായി..! പക്ഷേ ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കോലങ്ങൾ ഇവിടെ കെട്ടിയാടുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായ്ക്കുന്നു. ആ കഥകൾ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു....!
1

തെരുവിലെ ഒരു പ്രഭാതം -1

9 November 2023
2
0
0

മകരമാസത്തിലെ കുളിരുകുത്തുന്നൊരു രാത്രിയുടെ മധുവിലത്തെ യാമ മാണ്. തെരുവിലെ മോഡേൺ മെഡിക്കൽ ഷോപ്പിന്റെ കോലായിൽ പണ്ടിയും ചീത്തക്കടലായും കത്തിച്ചുണ്ടാക്കിയ തീയ്ക്കു ചുറ്റും അഞ്ചാറു മനുഷ്യക്കോലങ്ങൾ കുത്തിയിര

2

പഴയ വേദനങ്ങളും പുതിയ വേഷങ്ങളും -2

9 November 2023
1
0
0

സുനിന്നു. പിന്നെ തലയിൽ കെട്ടിയ തവിട്ടുനിറത്തിലുള്ള രോമമ് അഴിച്ചു് ചുമലിലിട്ടു മെല്ലെ സിമന്റ് പൂശിയ വിശാലമായ മുറ്റത്തിറങ്ങി നാലുപാടും ഒന്നു നോക്കി. ആയും കണ്ടില്ല. മുറ്റത്തുടെ നടന്നു പൂമുഖ ത്തിന്റെ മുമ്

3

പഴയ പാടവും പുതിയ മനുഷ്യരും -3

9 November 2023
0
0
0

പഴയ ചെളിവയൽ പ്രദേശം ക്രമേണ ആൾപാർപ്പ് അതിക്രമിച്ച് മുനി സിപ്പാലിറ്റിയുടെ പുതിയൊരു വാർഡായി വികസിച്ചുവരികയാണ്. പണ്ട് ക വാഴകളും അതിരാണിച്ചെടികളും ആറ്റുവഞ്ഞിപ്പൊന്തകളും വളർന്നു നിന്നി രുന്ന വയലിന്റെ ഒരു ഭാ

4

ഓമഞ്ചി-4

9 November 2023
0
0
0

കപുറത്തെ കസ്റ്റംസ് ആപ്പീസിലെ ഗുദാംകൂർക്കാണ് ഓമഞ്ചി. ശരി യായ പേർ ലാസർ,തടിച്ചു വെളുത്ത് സ്വല്പം പൊക്കമുള്ള ഒരു നാൽപത്തിയെട്ടുകാര നാണ്. പലേടത്തും ദുർമേദസ്സ് ഒട്ടിക്കൂടി മൂപ്പരുടെ ദേഹം കഴയും മുഴയു മുള്ള പ

5

പുതിയ വാർത്തയും പഴയ പത്രങ്ങളും-5

9 November 2023
0
0
0

നീലനിറമുള്ള കടലാസട്ടയിൽ ഒരു വലിയ അട്ടി പത്രങ്ങൾ പ്രതി ഇടത്തെ ആക്കക്കത്തോടെ നിർത്തി വലതുകൈയിൽ ഒരു പ്രതവും പൊക്കിപ്പിടിച്ച് കൃഷ്ണക്കുറുപ്പ് കണ്ണടയും കണ്ഠസ്വരവും ഒന്നു ശരിപ്പെടുത്തി വെൽക്കം ഹോട്ടലിന്റെ പ

6

മൂന്നു മാസ്റ്റർമാർ-6

9 November 2023
0
0
0

കോമാഷിന്റെ ഒരു ബീഡി നിപ്പറ്റിച്ചു വലിച്ചു പുകയൂതിക്കൊണ്ടു പറഞ്ഞു: “ഞാൻ ബോംബെ നഗരത്തിൽ ഒരിടത്ത് ഒന്നിനു മീതെമറ്റൊന്നായി പോകുന്ന മൂന്നു പാതകളുള്ള ഒരു മൂല കണ്ടതായി ഓർക്കുന്നു.ഏറ്റവും അടിയിൽ തീവണ്ടിപ

7

ജ്യോതിഷക്കാരന്റെ കഥ-7

9 November 2023
0
0
0

മാനത്ത് മഴക്കാറു മുടികെട്ടി ദിക്കുകളെല്ലാം നിഴനിൽക്കപെട്ടപോലെ മങ്ങി. അന്തരീക്ഷത്തിൽ തണുപ്പ് ഉറഞ്ഞുകൂടി ആകപ്പാടെ ശോകാ അകമായ ഒരു സായാഹ്നം. തെരുവിന്റെ തെക്കേ അറ്റത്ത് അടച്ചിട്ട ഒരു മുറിപ്പീടികയുടെ കോലായി

8

രാമുണ്ണി മാഷർ-8

9 November 2023
0
0
0

മഴുത്തടക്കൻ കോട്ടും കറുത്ത തൊപ്പിയും കണ്ണടയും ധരിച്ച് ദീർഘകാ കാലെടുത്തു കുത്തുമ്പോൾത്തന്നെ റസ്റ്റാറൻറിലെ വേലക്കാരൻ കൃഷ്ണൻ ധൃതിയിൽ ടികാണിയുടെ മൂടി തുറന്ന് അതിൽനിന്ന് ഒരു ജിഞ്ചർ ബിസ്കറ്റ് എടുത്ത് അയാളുട

9

രാജദ്രോഹം-9

9 November 2023
0
0
0

കൃഷ്ണ കുറുപ്പ് പോലീസ്വ സ്റ്റേഷനിൽ നിന്നാണ്ല്ലാ വരുന്നത്തെ. മുഖം വിളറിയിട്ടുണ്ട്. സ്ഥിതി രാജദ്രോഹപരമായ വ്യാജവാർത്ത പൊതുജനങ്ങളുടെയിടയിൽ പ്രചരി പ്പിച്ചു എന്ന കുറ്റം ചുമത്തി പോലീസ് ഹെഡ്കോൺസ്റ്റബിൾ ഉ

10

ഡയറിക്കുറിപ്പുകൾ-10

10 November 2023
1
0
0

ഓമഞ്ചിയുടെ സ്വകാര്യഡയറിയിൽ മാസാവസാനത്തെ ഏടുകളിൽ.ഓഗസ്റ്റ് 31കാണാം.അരിവെപ്പുകാരൻ ശബളം 6 ക അയ്യപ്പസ് തോട്ടക്കാരൻ

11

വാസുഡോക്ടരുടെ വിരുന്ന്-11

10 November 2023
0
0
0

തെരുവിലെ സാമാന്യം പേരെടുത്ത ഒരിംഗ്ലീഷ് വൈദ്യനാണ് വാ ഡോക്ടർ. മൂർദ്ധാവിൽ പപ്പടവട്ടത്തിൽ കഷണ്ടിയും മുഖത്ത് പാൽപ്പതപോലെ വെന്ന കൊമ്പൻമീശയുമുള്ള നെടിയ കൃശഗാത്രനാണ്. പ്രായം അമ്പതിനടുത്തു കാണും. സദാ നരയൻ സിൽക

12

പൂനിലാവിൽ-12

10 November 2023
0
0
0

അണ്ടിക്കമ്പനിയിൽ വേലചെയ്യും മതവിമുപ്പത്തി. കുറുപ്പ് ഒന്നു ഞെട്ടി പ്പോയി. തിരിഞ്ഞുനോക്കി. ആരെയും കാണുന്നില്ല. തന്റെ ചെകിട്ടിൽ ആ പാട്ട് ആരോ മന്ത്രിച്ചതുപോലെയാണ് കുറുപ്പിനു തോന്നിയത്. കുറുപ്പ് എന്തോ ഓർത്

13

ഒരു വിടന്റെ ഒരു രാത്രി-13

10 November 2023
0
0
0

മാലതി ധ്യതിയിൽ ഭർത്താവിനെ വിളിച്ചുണർത്തി: “ദാ നോക്കൂ. ഒന്നെ ണീക്കുന്ന ആരോ അതാ താഴത്തുനിന്നു വിളിക്കുന്നു. രാധാകൃഷ്ണൻ മയക്കം വിടാത്ത മട്ടിൽ മെത്തയിൽത്തന്നെ ഒന്ന് ഓരംതിരിഞ്ഞു കിടന്നു. “മിസ്റ്റർ രാധാകൃഷ്

14

ആമിന -14

11 November 2023
1
0
0

ഇരുനിറത്തിൽ മെലിഞ്ഞ്, കുറഞ്ഞൊന്നു കുഴഞ്ഞ മാറും അവിടവിടെ ചുണങ്ങു ചിന്നിയ ചെറിയ മുഖവുമുള്ള ഒരു മുപ്പത്തിയഞ്ചുകാരിയാണ് ആമിന. തെരുവുജീവിതത്തിൽ പയറ്റിത്തളർന്ന ഒരു പ്രൗഢയാണെങ്കിലും വേണമെങ്കിൽ ആമിനയ്ക്ക് ഇപ്

15

രാധയുടെ പൂങ്കാവനം-15

11 November 2023
0
0
0

ശനിയാഴ്ചയാണ്. ഇല്ല. രാവിലത്തെ കഞ്ഞിയും തയ്യാറാക്കി ദേവകിയമ്മ വെൽക്കം ഹോട്ട ലിലെ വേലയ്ക്കു പൊയ്ക്കഴിഞ്ഞു. കുളികുറിജപാദികളെല്ലാം നിർവ്വഹിച്ച് കഞ്ഞിയും കുടിച്ച് കൃഷ്ണക്കുറുപ്പ് പഴയ നീലച്ചട്ടയിൽ ഒതുക്കിവെ

16

ഒരു കുരുടന്റെ കഥ -16

11 November 2023
0
0
0

മരുകന്റെ കണ്ണും വസൂരി പിടിപെട്ടു പൊട്ടിപ്പോയിരുന്നു. തെരുവുതെണ്ടിയായിത്തീർന്ന അവന്റെ അമ്മ കാളി, ആ പൈതലിനെയും കൊണ്ടു പിച്ചതെണ്ടി നടന്നു. ആ ശിശു വിനെ കണ്ട് അനുകമ്പ തോന്നി പലരും പതിവിലേറെ പൈസ എറിഞ്ഞു കൊട

17

മമ്മത് -17

11 November 2023
0
0
0

തെരുവിന്നു ചിലപ്പോഴൊക്കെ സ്വല്പം നേരമ്പോക്കു സംഭാവന ചെയ്യു ചെയ്യുന്നത് മമ്മതാണ്. തെരുവിലെ പീടികക്കാരുടെയെല്ലാം പൊതു ചങ്ങാതിയാണയാൾ. പാതി പൊട്ടനും കാൽ കിറുക്കനും കാൽ വിദൂഷകനുമായ മമ്മത്, വെറും മാരി തെരുവ

18

മുതലാളിമാരും മുഖമുടികളും-18

12 November 2023
0
0
0

പെട്ടെന്നുണ്ടായ പെരുമഴകാരണം ഒരിടത്ത് റെയിൽ തകരാറായതി പെനാൽ അന്നത്തെ രാത്രിവണ്ടി നാലുമണിക്കൂർ താമസിച്ചിട്ടാണ് എത്തിയത്. വണ്ടിയിൽനിന്നു പത്രക്കെട്ടും വാങ്ങി കെട്ടഴിച്ചു തിരച്ചിലും വകതിരിക്കലുമെല്ലാം കഴി

19

രണ്ടണ-19

12 November 2023
0
0
0

തേൻനിറമുള്ള തടിച്ച ചുണ്ടുകൾ വിടർത്തി ഇടയകുന്ന ചെറിയ പല്ലു കൾ പ്രദർശിപ്പിച്ച് എപ്പോഴും എന്തിനെന്നില്ലാതെ മന്ദഹസിച്ചു കൊണ്ട് പൃഷ്ഠവും കുലുക്കി നടക്കുന്ന ഒരു പ്രൗഢയാണ് ആയിശ്ശ. കറുത്തു മെലിഞ്ഞ ദേഹം. ഉരുണ്

20

കടപ്പുറത്തേക്ക് -20

12 November 2023
0
0
0

വൈകുന്നേരമാണ്.ഇടതുകൈത്തണ്ടയിൽ തൂക്കിയിട്ട് സഞ്ചിയും വലതുചുമലിൽ മടക്കി വെച്ച കുടയുമായി ഓമഞ്ചി തെരുവിൽ വന്ന്, നാക്കു നീട്ടി മേൽച്ചുണ്ട ചൊറിഞ്ഞുകൊണ്ടു നാലുപാടുമൊന്നു നോക്കി. പിന്നെ ഇടതുകൈയിൽ ചുരുട്ടിപ്പി

21

ഒരു കുരുടന്റെ കഥ (തുടർച്ച)-21

12 November 2023
0
0
0

അതിന് അവരെ രക്ഷിക്കാനെന്ന നാട്യത്തിൽ ജാനുവും അവളുടെ ഭർത്താവ് കൂലിപ്പോർട്ടർ വേലായുധനും അവരുടെ കൂടെ ആ പുരയിൽ താമസമാക്കിയ തിന്നുശേഷം വർഷങ്ങൾ കഴിഞ്ഞു. ഇക്കാലത്തിന്നിടയിൽ അവിടെ പലതും സംഭവിച്ചു.കൂലിപ്പോർട്ട

22

ഒരു സായാഹ്നത്തിൽ-22

13 November 2023
1
0
0

വെയിലാറിത്തുടങ്ങുന്നേയുള്ളു.അച്ഛൻ കൊണ്ടുവന്നുകൊടുത്ത പുതിയ പച്ചപ്പാവാടയും ധരിച്ച് രാധ വീട്ടിന്റെ മുമ്പിലത്തെ വയലിലേക്കിറങ്ങി. വക്കിൽ ചുവന്ന പൂക്കളുള്ള ഒരു പച്ചപ്പാവാടയായിരുന്നു അത്.തന്റെ കൊച്ചുപൂങ്കാവ

23

പൊതുജനം-23

13 November 2023
0
0
0

ഉച്ചനേരം കുനൻ കണാരൻ തെരുവിന്റെ ഒരു മൂലയിൽ വന്നുനിന്ന് ആസനമൊന്നു ചൊറിഞ്ഞു നാലുപാടുമൊന്നു കണ്ണയച്ചു. തെരുവിൽ അപ്പോൾ ആളുകൾ കഷ്ടിയായിരുന്നു. കുറച്ചു ദൂരെനിന്ന് ഒരു പെട്ടിയും ചുമലിൽ വെച്ച് കൈയി ലൊരു ക

24

തെരുവിൽ ഒരു സിനിമ -24

13 November 2023
0
0
0

സാത്തിൽ നിന്നു നാലഞ്ചു മൈൽ ദൂരെ ഒരിടത്ത് ഏതോ ഒരു സിനിമാ ക്കമ്പനിക്കാർ പടം പിടിക്കാൻ വന്നിട്ടുണ്ടെന്നു കേട്ട് മണ്ടിയതായിരുന്നു അവൻ. തത്തക്കൈയനോട് എട്ടണ കടം വാങ്ങി ബസ്സിലാണു പോയത്. അവിടെ ന്നപ്പോൾ സിനിമക

25

ഒരു നല്ല ദിവസം-25

13 November 2023
0
0
0

കുറുപ്പ് ഇന്ന് നല്ലൊരു 'മൂഡിലാണ്. ക്ഷാരം കഴിച്ച് മുഖം മിനുക്കിയി ട്ടുണ്ട്. നെറ്റിയിലെ ചന്ദനപ്പൊട്ടിന്നുള്ളിലെ സിന്ദൂരപ്പൊട്ട് വളരെ സൂക്ഷ്മതയോടെയാണ് നിർവ്വഹിച്ചിരിക്കുന്നത്. (കുറുപ്പിന്റെ നെറ്റിയി

26

നേരും നുണയും -26

14 November 2023
0
0
0

“യൂണിഫോറം തരക്കേടില്ലല്ലോ ഒരു സല്യൂട്ട് അടിക്കാൻ തോന്നുന്നു. ഹെഡ് കാൺസ്റ്റബിൾ ഉക്കുനായർ ആത്മഗതസ്വരത്തിൽ ഉറക്കെ പറഞ്ഞു. ഒരു പൈശാചികച്ചിരിയോടെ അന്തുവിനെ അടി മുതൽ മുടിവരെ ഒന്നു നോക്കി. ഉക്കുനായരുടെ ആ ചിര

27

മാണി ലോഡ്ജ്-27

14 November 2023
0
0
0

മുഖം മൂടി ധരിച്ച് കവർച്ചക്കാരുടെ ഗൂഢസംഘം ഈ നഗരത്തിൽ! കാര്യം വിഷമസ്ഥിതിട്ടുവിന്റെ പന്നപ്പട്ടി കവർച്ച ചെയ്തവരിൽ ഒരുത്തന പണത്തോടുകൂടി പിടികിട്ടി പേപ്പർ ഒരണ ജനങ്ങൾ ജാഗ്രത! പോലീസ് അറിയിപ്പ് കാര്യം വിഷമസ്ഥി

28

മായാ മൻസിൽ-28

14 November 2023
0
0
0

ചങ്ങലയും കുലുക്കി പട്ടി കുരച്ചൊരു ചാട്ടം, കുറുപ്പ് ഒന്നു ഞെട്ടി റോഡിലേക്കും ഒരു ചാട്ടം പട്ടണത്തിന്റെ ഒരറ്റത്തു കിടക്കുന്ന ആൻഡ്രൂസ് റോഡിന്നരികിലെ ആ ബംഗ്ലാവിൽ കുറുപ്പ് മുമ്പ് പതിവായി പോകാറുണ്ടായിരു

29

കസ്തുരി റോസ്റ്റ് -29

14 November 2023
0
0
0

കുറുപ്പു പിറ്റേന്നു വളരെ വൈകീട്ടാണുണർന്നത്. കോസടിയിൽ കുറ നേരം അങ്ങനെ കണ്ണും മിഴിച്ചു കിടന്നു. തലേന്നു രാത്രിയിൽ മായാ | മൻസിലിൽ വെച്ചു നടന്നതെല്ലാം ഒരു ജന്മാന്തരസ്വപ്നംപോലെ തോന്നി; ജീവനില്ലാത്ത ചില ചലന

30

മയ്യത്ത് -30

15 November 2023
0
0
0

മമ്മതിന്റെ മരണം സുഖമായിരുന്നു. ക്ഷണം കഴിഞ്ഞു. സന്നിപാതമാ ണെന്നോ ഹൃദയസ്തംഭനമാണെന്നോ പറയാം.ഒരു ഉച്ചയ്ക്കാണ്. മമ്മുക്കയുടെ ഹോട്ടലിൽ നിന്നു വയറു നിറയെ ചോറു ബയിച്ച് ഒരു കണ്ടം ചുരുട്ടും വലിച്ചുകൊണ്ടു മമ്മത്

31

മറവിയുടെ മണം -31

15 November 2023
0
0
0

ഒരു തിങ്കളാഴ്ചയാണ്. രാവിലെ തോട്ടപ്പണിയും കഴിഞ്ഞ് ഓമഞ്ചി കുഞ്ഞി കുടിക്കാനിരുന്നു. പ്ലാവില കൈയിൽഉയർത്തിപ്പിടിച്ച് നാലുപാടും നാറ്റി നോക്കിക്കൊണ്ട് ഓമഞ്ചി അയ്യപ്പനോടു ചോദിച്ചു. “ങ്ങ് ഹി ഹം എന്തൊ ഒരു നാറ്റ

32

മണമുള്ള കിനാവുകൾ-32

15 November 2023
0
0
0

മുരുകൻ, മുറുകിയ നിലയിൽ ചിലപ്പോൾ ചില സ്വപ്നങ്ങൾ അനുഭവിക്കാറുണ്ട്. ബാഹ്യലോകത്തിലെ രൂപങ്ങളോ നിറങ്ങളോ പ്രകാശങ്ങളോ അവന്റെ മസ്തിഷ്കമണ്ഡലത്തിന്ന് അജ്ഞാതങ്ങളാണെന്നിരിക്കിലും ആ മസ്തിഷ്കത്തിനും മനുഷ്യസാധാരണങ്ങള

33

കുനംപറമ്പിൽ-33

15 November 2023
0
0
0

ഒമഞ്ചി തെരുവുമൂലയിൽ വന്നു നിന്നു ചുണ്ടു നക്കിക്കൊണ്ടു ചുറ്റു പാടുമൊന്നു പതിവുപോലെ പച്ചില സംഭരണത്തിന്നു കൂടെ കൊണ്ടുപോകാൻ പിള്ളരെ അന്വേഷിച്ചു വന്നിരിക്കയാണ്. ഇടതുകൈയിൽ സഞ്ചി തൂക്കിപ്പി ടിച്ചിട്ടുണ്ട്. പ

34

ഒരു ദേവത -34

16 November 2023
0
0
0

രാവിലെ നല്ലൊരു മഴ പെയ്തു തോർന്ന നേരമാണ്. ടാറിട്ട റോഡ് കഴുകിയാലായ പോലെ കിടന്നിരുന്നു. ഓടയിലൂടെ ചുകന്ന അഴു വെള്ളം കുത്തിയൊലിക്കുന്ന നേർത്ത ഇരമ്പം നിലച്ചിരുന്നില്ല. റോഡരി കിലെ ശീമ വാകമരത്തിൽ നിന്നുതിർന്ന

35

ഒരു ദേവത -35(തുടർച്ച )

16 November 2023
0
0
0

കൊല്ലം റെയിലാപ്പിസ്റ്റാണിതു ചെല്ലമ്മാ കണികണ്ടാലും ആ പ്രസന്നമായ സായാഹ്നത്തിൽ തെരുവുമൂലയിൽ വെച്ച് ദാസ് തന്റെ പാട്ടുപുസ്തകം പാടി വിൽക്കുകയാണ്. മുഖത്തു കണ്ണടയും മുറിമീശയു മുക്കാൽപ്പുഞ്ചിരിയുമായി വളർന

36

ഒരു പുതിയ പിശാച് -36

16 November 2023
0
0
0

രാവിലെ മണി തെരുവിൽ ഹാജിയാരുടെ തുണിഷാപ്പിന്റെ കോലായിൽ ഒരു പഴയ ചാക്കുതിരശ്ശീല തുടങ്ങിക്കിടക്കുന്നു. അതിന്റെ മറവിൽ കുറുതായൊരു സം ചമ്രം പടിഞ്ഞിരിക്കുന്നു. പെട്ടെന്നു കണ്ടാൽ ഒരു ശിലാവിഗ്രഹമാണെന്നു തോന്നും.

37

നെഞ്ഞിലൊരു വേദന നെറ്റിക്കൊരു പരുക്ക്-37

16 November 2023
0
0
0

തി ഭൂമാല തൂങ്ങിമരിച്ചു. കുറുപ്പ് പുലർച്ചെ അമ്പലക്കുളത്തിൽ നിന്നു കുളികഴിഞ്ഞു വന്നപ്പോൾ കേട്ട വർത്തമാനം അതായിരുന്നു. മരം മുറിക്കാരൻ ആണ്ടിയുടെ മൂത്തമകൾ തിരമാല അവിവാഹിതയായിരുന്നു. അവൾക്ക് ഗർഭമുണ്ടെന്നു ച

38

ഭാരതകൾ-38

17 November 2023
1
0
0

തെരുവിന്ന് ഒരു കോങ്കണ്ണന്റെ കുറവുണ്ടായിരുന്നു. ആ കുറവു പരി ഹരിക്കാനെന്നപോലെ ഔസേപ്പ് ഒരു ഞായറാഴ്ച വൈകുന്നേരം അവിടെ ഹാജരായി.ഒരു നാട്ടുകാരനാണ് ഔസേപ്പ് അടിച്ചു കുറുതായൊരു പയ്യൻ. നല്ല ശരീരശേഷിയുമുണ്ട്. പറമ

39

ഒരു രാത്രി-39

17 November 2023
0
0
0

അന്നു രാത്രി മുരുകനും ഗോപാലനും പതിവുപോലെ അത്താഴം കഴിഞ്ഞു പഴമ്പായും വിരിച്ച് ഉറങ്ങാൻ കിടന്നു. ചരുവിന്റെ വലത്തെ മുലയി ലാണ് മുരുകന്റെ സ്ഥാനം. ഇടത്തെ മൂലയിൽ ഗോപാലന്റെയുംമുരുകൻ ഉറങ്ങാതെ, എന്നാൽ ഉറക്കം നടിച

40

കള്ളപ്പൊന്ന്-40

17 November 2023
0
0
0

കുറുപ്പ് അതിരാവിലെ അന്നത്തെ പത്രങ്ങൾ ഏറ്റുവാങ്ങാൻ ഏജൻസി യാപ്പീസ്സിലേക്കു പോവുകയാണ്. പതിവുപോലുള്ള ഉഷാറൊന്നും കാണുന്നില്ല. മുഖത്ത് വളർന്ന താടിരോമങ്ങളുടെ മറവിൽ വിഷാദവും ബേജാറും പതിയിരിക്കുന്നതുപോലെ തോന്ന

41

കുഞ്ഞിപ്പാത്തു -41

17 November 2023
0
0
0

നേരം പുലർന്നു വരുന്നേയുള്ളു. റെയിൽവേമൈതാനമൂലയിലെ വലിയ ബദാംമരത്തിന്റെ അബുവിനെക്കു റിച്ചോരോന്നോർത്ത് നെടുവീർപ്പിടുകയാണ് കുഞ്ഞിപ്പാത്തു. കുഞ്ഞിപ്പാത്ത വിന്നു കരളിലൊരു നൊമ്പരം തുടങ്ങിയിട്ടു കുറച്ചുനാളായി

42

കത്തുന്നൊരു കത്ത്-42

18 November 2023
0
0
0

മാലതീ.ഇങ്ങനെയൊരുകത്ത്എന്നിൽനിന്ന് മാലതി പ്രതീക്ഷിച്ചിരിക്കയി ല്ലെന്ന് എനിക്കറിയാം.ഏതാണ്ട് പതിനെട്ടുകൊല്ലം മുനി, യൗവനത്തിന്റെ അണിയറയിലേക്കു ഞാൻ എത്തിനോക്കുന്ന ആ കാലഘട്ടത്തിൽ എന്റെ അവിവേകം കൊണ്ടു

43

പട്ടാളക്കാരൻ കുട്ടപ്പൻ-43

18 November 2023
0
0
0

എടീ നന്ദികെട്ട കൂത്തിച്ചീ ഉറുവശി ചമഞ്ഞു നിന്റെ സിനിമയ്ക്കുപോക്കും നിന്റെ വാലാത്തനെയും ഒന്നിച്ച് എന്റെ കണ്ണിൽ ദൈവം കാട്ടിത്തന്നില്ലേ? എടീ, ഞാൻ നിനക്കു വാങ്ങിത്തന്ന ചോന്ന ചേലയും ഞാൻ നിനക്കു വാങ്ങിത്തരാത

44

മൃഗശാലയിൽ ഒരു കൊലപാതകം-44

18 November 2023
0
0
0

നേരം പാതിര കഴിഞ്ഞിരുന്നു. ഉറക്കം പിടിച്ചുവരുന്ന കുറുപ്പിന്റെ ചെവി നോക്കി ഒരു നിലവിളിയുടെ നേരിയ അല് ഇഴഞ്ഞു വന്നു. മയക്ക ത്തിന്റെ സമനിലതെറ്റി കുറുപ്പിന്റെ മിഴികൾ മെല്ലെ തുറന്നു. നിലവിളി തുടർന്നു കേട്ടു;

45

ബാപ്പുവൈദ്യർ -45

18 November 2023
0
0
0

ആറുശതമാനം വൈദ്യവിജ്ഞാനം, അറുപതുശതമാനം വാക്സാമർ ആര്യവും ബഡായിയും, പത്തുശതമാനം ധൈര്യം, ബാക്കി ഭാഗ്യ വും അതായിരുന്നു ബാപ്പുവൈദ്യർ.അപസ്മാരം മുതൽ പുഴുനഖം കുടിവരെയുള്ള സകല രോഗങ്ങൾക്കും ബാപ്പുവൈദ്യരുടെ കൈയിൽ

46

കാര്യം വിഷമസ്ഥിതി-46

18 November 2023
0
0
0

ദേവതയുടെ സമ്മാനമായിരുന്ന പുതിയ ഉടുപ്പും ധരിപ്പിച്ച് ഒരു റിക്ഷാ കുറുപ്പ് ബാപ്പുവൈദ്യരുടെ വീട്ടിന്നു മുമ്പിൽ എത്തിച്ചപ്പോൾ വൈദ്യർ, സ്ഥലത്തെ പ്രമാണിയും തന്റെ പുതി യൊരു ഇരയുമായ അപ്പൂസാപ്പിന്റെ വീട്ടിൽനിന്

47

കമ്പിത്തൂൺ -47

18 November 2023
0
0
0

കുറുപ്പു പിറ്റേന്ന് പതിവുപോലെ അതിരാവിലെ ഉണർന്ന് അമ്പലക്കു കളത്തിൽ പോയി കുളിച്ചുവന്ന്, ധ്യാനവും പൂജയും കഴിച്ച്, കഞ്ഞി കുടിച്ച്, കടലാസ്സ് ചട്ടയും ശീലക്കുടയും കൈയിലെടുത്ത് ടൗണിലേക്കു പുറപ്പെട്ടു. രാധയോട്

48

തെരുവിൽ ഒരു രാത്രി പുലരുന്നു-48

18 November 2023
0
0
0

ന്നത്തെ സായാഹ്നത്തിന് അത്ഭുതകരമായൊരു ശാന്തിയും പ്രസ ന്നതയും ഉണ്ടായിരുന്നു. വീട്ടിന്റെ കോലായിൽ ഒരു പഴയ പുല്ലു പായിൽ കൈമടക്കി തലയ്ക്കുവെച്ചു പാടത്തേക്കു നോക്കി കിടക്കുകയാണ്വിറകുകച്ചവടക്കാരൻ കണ്ടക്കുട്ടി

---

ഒരു പുസ്തകം വായിക്കുക