shabd-logo

ഒരു വിടന്റെ ഒരു രാത്രി-13

10 November 2023

0 കണ്ടു 0
മാലതി ധ്യതിയിൽ ഭർത്താവിനെ വിളിച്ചുണർത്തി: “ദാ നോക്കൂ. ഒന്നെ ണീക്കുന്ന ആരോ അതാ താഴത്തുനിന്നു വിളിക്കുന്നു. രാധാകൃഷ്ണൻ മയക്കം വിടാത്ത മട്ടിൽ മെത്തയിൽത്തന്നെ ഒന്ന് ഓരം
തിരിഞ്ഞു കിടന്നു. “മിസ്റ്റർ രാധാകൃഷ്ണൻ... മിസ്റ്റർ രാധാകൃഷ്ണൻ. ഏത് രാധാ കൃഷ്ണൻ.” താഴെനിന്ന് ഉച്ചത്തിൽ വിളി തുടർന്നുകൊണ്ടിരുന്നു. ഇട യ്ക്കിടെ പടിവാതിലിൽ ഇടിക്കുന്ന ശബ്ദവും,
മാലതി വീണ്ടും ഊക്കോടെ ഭർത്താവിനെ കുലുക്കി വിളിച്ചു. രാധാ കൃഷ്ണൻ കണ്ണു മിഴിച്ചു. മുറിയിൽ വിളക്കു പ്രകാശിപ്പിച്ചിട്ടുണ്ട്. 'ആരോ അതാ താഴത്തുനിന്നു വിളിക്കുന്നു' എന്ന മാലതിയുടെ വാക്കുകൾ ദൂരെ എവിടെയോനിന്നു കേൾക്കുന്നതുപോലെ അയാൾക്കു തോന്നി. ചുമരിലെ
ക്ലോക്കിന്റെ ടിക്ക് ടിക്ക് ടിക്ക് ടിക്ക് ശബ്ദം അടുത്തു വരുന്നതുപോലെയും. രാധാകൃഷ്ണൻ ക്ലോക്കിലേക്കു നോക്കി. സമയം രണ്ടടിക്കാൻ അഞ്ചു മിനിറ്റ് താഴെനിന്നുള്ള വിളി അപ്പോൾ ഉണ്ടായിരുന്നില്ല. മാലതി മിഴികൾ വിടർ
ത്തിക്കൊണ്ടു പതറുന്ന സ്വരത്തിൽ പറഞ്ഞു: “ആരോ താഴെനിന്നു വിളിക്കു
ഒന്നു ചെന്നു നോക്കൂ... രാധാകൃഷ്ണൻ കിടക്കവിട്ടെഴുന്നേറ്റ് ചുമരിലെ കുറ്റിയിൽനിന്നു ഷർട്ട ടുത്തു ധരിച്ചുകൊണ്ട് അരിപം വെറുപ്പോടെ പിറുപിറുത്തു: “ആരാണീ അസമ യത്തു വന്നു വിളിക്കുന്നത്?

ആവോ! ആരെങ്കിലുമാകട്ടെ കുറെ നേരമായി വിളിക്കുന്നു. ഒന്നു ചെന്ന് വാതിൽ തുറന്നുനോക്കൂ. മാലതി കട്ടിലിന്റെ മേൽക്കട്ടിത്തണ്ടിൽ തൂക്കിയിട്ടിരുന്ന സാരി വലിച്ചെടുത്തു ധൃതിയിൽ ചുറ്റിക്കൊണ്ട് ഭർത്താവിനെ അനുഗമിക്കാനൊരുങ്ങി. (സ്വരംകാണി, വിളിക്കുന്ന ആളെ അവൾ തിരിച്ചറി ഞ്ഞിരുന്നു. സുധാകരൻ. പക്ഷേ, അവൾ ഭർത്താവിനോട് അതു വെളിപ്പെടു ത്തിയില്ല.)
“വേലായുധനില്ലേ താഴെ?' രാധാകൃഷ്ണൻ വാതിൽക്കലേക്ക് നീങ്ങി ക്കൊണ്ടു ചോദിച്ചു.

“ഉണ്ടായിരുന്നു.. ആ ചെക്കാൻ മറാട്ടിപോലെ കിടന്നുറങ്ങുന്നുണ്ടാകും. മാലതി തലമുടി വാരിവലിച്ചുകെട്ടി ചുമ കണ്ണാടിയിലേക്ക് ഒന്നു കണ്ണ റിഞ്ഞു.

രാധാകൃഷ്ണനും മാലതിയും കിടപ്പറയിൽനിന്നു മാളികവാന്തയി ലേക്കു കടന്നു. അപ്പോൾ താഴെ പടിപ്പുരയ്ക്കരികിലെ ഉയർന്ന മതിൽക്കെട്ടി നപ്പുറത്തുനിന്ന് ഒരു ടോർച്ചിന്റെ പ്രകാശം വാന്തയിലേക്കു തുടരെത്തു

ഒരു വീശിക്കൊണ്ടിരുന്നു. പുറത്തു നല്ല നിലാവെളിച്ചവും ഉണ്ടായിരുന്നു.

ഇരുവരും കോണിയിറങ്ങി താഴത്തെ പ്രാന്തയിൽ വന്നുനിന്നു. “ആരാണെന്നറിഞ്ഞിട്ട് പടിപ്പുര തുറന്നാൽ മതി. പൂമുഖത്തെ വിള ക്കിന്റെ സ്വിച്ചിട്ടുകൊണ്ട് മാലതി പറഞ്ഞു. പൂമുഖത്തും മുറ്റത്തിന്റെ ഒരു ഭാഗത്തും പ്രസരിച്ച വെളിച്ചത്തിലൂടെ രാധാകൃഷ്ണൻ പടിവാതിരിക്ക നടന്നു.

“ആരാണു വിളിക്കുന്നത്?” രാധാകൃഷ്ണൻ ഉറക്കെ ചോദിച്ചു. “ഞാനാണ്, സുധാകരൻ ഒന്നു ഗേറ്റു തുറക്കു വേഗം കാറിന്റെ ഗേറ്റ്.

“ആര്, സുധിയോ? ഇതെന്തു കഥ?" “അതെ ഞാൻ തന്നെ ഒന്നു ഗേറ്റു തുറക്കൂ. പൊക്കത്തിലുള്ള കൽപ്പടവുകളോടുകൂടിയ പഴയ പടിപ്പുരയുടെ ഒരു

വശത്ത്, മുറ്റത്തെ ഗാരേജിലേക്കു കാർ കൊണ്ടുവരാൻ ഒരു പുതിയ വഴി ഉണ്ടാക്കിവച്ചിരുന്നു. ആ വഴിയുടെ പൊക്കത്തിലുള്ള തകമറയോടുകൂടിയ ഗേറ്റ് രാധാകൃഷ്ണൻ തുറന്നുകൊടുത്തു. സുധാകരന്റെ കാർ പുറത്തു നിർത്തിയിരുന്നു. സുധാകരൻ കാറിൽ കയറി കാർ സ്റ്റാർട്ടുചെയ്തു. മുറ്റത്തുടെ പൂമുഖത്തിന്റെ അരികിൽ കൊണ്ടു

വന്നു നിർത്തി. അപ്പോൾ കാറിന്റെ ഒരു ചക്രം തട്ടി പൂമുഖത്തിനരികെ

വച്ചിരുന്ന പനിനീർപ്പൂച്ചട്ടികളിലൊന്ന് പൊട്ടിത്തകർന്നത് സുധാകരൻ അറിഞ്ഞില്ല 
രാധാകൃഷ്ണൻ അല്പം അത്ഭുതത്തോടും ആശങ്കയോടും കൂടി സുധാ കരന്റെ തല്ക്കാലചെയ്തികളെ വീക്ഷിച്ചു. സുധാകരൻ അന്നേവരെ തന്റെ കാർ ആ മുറ്റത്തു കയറ്റിയിട്ടില്ല. ഇന്നെന്താണ് ഇങ്ങനെയൊരു വരവ് മാത മല്ല, രാധാകൃഷ്ണൻ സൂക്ഷിച്ചുനോക്കി. ആ കാറിന്റെ പിൻസീറ്റിലെ ജാലക തിരശ്ശീലകൾ താഴ്ത്തി കാർ മറച്ചിട്ടുണ്ട്. പൊട്ടിത്തകർന്ന പൂച്ചട്ടിയും രാധാ കൃഷ്ണന്റെ ദൃഷ്ടിയിൽ പെട്ടു. ഓമഞ്ചിയുടെ റോസ് ഗാർഡനിൽ നിന്നു കൊണ്ടുവന്ന പുതിയ 'മാഡ് റോസച്ചെടിയായിരുന്നു ഇത്. അതു

രാധാകൃഷ്ണൻ വെറുപ്പും ഈർഷ്യയും കലർന്ന സ്വരത്തിൽ വേലാ യുധനെ വിളിച്ചു. (താഴെ, കുളിമുറിയുടെ അടുത്തുള്ള ചെറിയൊരു മുറിയി ലാണ് വേലായുധൻ ഉറങ്ങുക) മറുപടിയില്ല. രാധാകൃഷ്ണൻ മുറിയുടെ ജാലകത്തിനടുക്കൽ ചെന്നു വീണ്ടും വിളിച്ചു. നിശ്ശബ്ദം. വാതിലിൽ തട്ടി

നോക്കി. വാതിൽ അടച്ചിട്ടില്ല. അകത്ത് ആളുമില്ല. വേലായുധൻ രാത്രി സർക്കീറ്റിന് ഒളിച്ചുപോയിരിക്കയാണ്. ഹം,ചെകുത്താൻ 

സുധാകരൻ കാറിൽ നിന്നിറങ്ങി പൂമുഖത്തിന്റെ ചവിട്ടുപടിയിൽ കാത്തു നില്ക്കുകയായിരുന്നു. രാധാകൃഷ്ണൻ പൂമുഖത്ത് എത്തിയപ്പോൾ സുധാ കരൻ നേരേ വാന്തയിലേക്കു നടന്നു. അവിടെ ജാലകത്തിനടുക്കലിട്ട കുഷ്യൻ കസേരയിൽ ചെന്നിരുന്നു. സുധാകരൻ തന്റെ അരികിലൂടെ കടന്നു പോയപ്പോൾ മദ്യത്തിന്റെ ഗന്ധം രാധാകൃഷ്ണന്റെ മൂക്കിൽ അടിച്ചു കേറിയി രുന്നു. സുധാകരന്റെ പാന്റും ഷർട്ടും നനഞ്ഞൊട്ടിക്കിടന്നിരുന്നതും രാധാ കൃഷ്ണൻ സംശയത്തോടെ സൂക്ഷിച്ചുനോക്കി.

സുധാകരന്റെ അടുത്തു മറ്റൊരു കസേരയിൽ രാധാകൃഷ്ണനും ഇരുന്നു. മാലതി വാതിൽക്കൽത്തന്നെ നില്ക്കുകയാണ്.

ചുവന്ന കണ്ണുകൾ മിഴിച്ച് ഇടയ്ക്കിടെ ചില ഞരക്കങ്ങൾ പുറപ്പെടു വിച്ചുകൊണ്ട് സുധാകരൻ ആ കുഷ്യൻ കസേരയിൽ, വെള്ളത്തിൽ മുങ്ങൾ കുഴിയിടാൻ ഭാവിക്കുന്നമട്ടിൽ മുന്നോട്ടു ചാഞ്ഞിരിക്കുകയാണ്. രാധാ കൃഷ്ണൻ അയാളെ ഒന്നു നോക്കി. വെറുപ്പും സഹതാപവും ഒന്നുമല്ല. അജ്ഞാതമായ ഒരു ഭയമാണ് രാധാകൃഷ്ണന്റെ നോട്ടത്തിൽ സരിച്ചിരു

ഇരുവരും കുറച്ചുനേരത്തേക്ക് ഒന്നും സംസാരിച്ചില്ല; മുഖത്തോടു മുഖം നോക്കിയിരുന്നതേയുള്ളു.

പെട്ടെന്ന് സുധാകരൻ മൗനം ഭഞ്ജിച്ചുകൊണ്ട് ഒരിഴഞ്ഞ സ്വരത്തിൽ ഇങ്ങനെ പറഞ്ഞു:

മൈ ഫ്രന്റ്, മിസ്റ്റർ രാധാകൃഷ്ണൻ ശ്രദ്ധിച്ചുകേൾക്കു താൻ ഇന്നത്തെ തീയതിവരെ നിങ്ങളുടെയടുക്കൽ ഒരു സഹായം തേടി വന്നി ട്ടില്ല-യു നോ മറ്റ്. എന്നാൽ ഇപ്പോൾ ഞാൻ ഇവിടെ വന്നിരിക്കുന്നത് നിങ്ങളുടെ സഹായം തേടിക്കൊണ്ടാണ് ഒരാപത്തിൽ നിന്ന് നിങ്ങൾ

എനിക്കു രക്ഷ തരണം-അത്-ഗിവ് മീ എലം. (എന്താ, വല്ല കൊലപാതകവും നടത്തിയോ? രാധാകൃഷ്ണൻ മനസ്സിൽ വിചാരിച്ചു. “എന്റെ ജീവിതത്തിൽ എനിക്ക് ഇന്നേവരെ ഇങ്ങനെയൊരാപത്തു വന്നു

ചേർന്നിട്ടില്ല. സുധാകരൻ തുടർന്നു. അയാൾ കസേരയിൽ മുന്നോട്ടു ചാഞ്ഞുചാഞ്ഞ് അതിൽ നിന്നു വഴുതി വീഴുമെന്നു തോന്നി. “ഈ രാത്രിയിൽ എന്നെ രക്ഷിക്കാൻ കഴിയുന്ന ഒരു വ്യക്തി നിങ്ങൾ മാത്രമാണ്.

(കൊലപാതകംതന്നെ രാധാകൃഷ്ണൻ മനസ്സിൽ പറഞ്ഞു.) "നിങ്ങൾ എന്നെ രക്ഷിക്കയില്ലേ?" ദയനീയമായ ഒരു നോട്ടം.

“എന്താണു കാര്യം?" രാധാകൃഷ്ണൻ അക്ഷമയും അല്പം അരോ ചകത്വവും കലർന്ന സ്വരത്തിൽ ചോദിച്ചു.

“ഒരു കലാമിറ്റി വന്നപ്പോൾ ഞാൻ ആദ്യമായി ഓർത്തത് നിങ്ങളെ യാണ്. സുധാകരൻ രാധാകൃഷ്ണന്റെ ചോദ്യം കേൾക്കാത്ത മട്ടിൽ തുടർന്നു. “നിങ്ങൾ എന്നെ രക്ഷിക്കയില്ലേ?"

“മിസ്റ്റർ, എന്താണു കാര്യമെന്നു പറയൂ. രാധാകൃഷ്ണൻ കുറച്ച് ഉച്ച ത്തിൽ, ഇടഞ്ഞ മട്ടിൽ ജല്പിച്ചു.

“എനിക്കു വല്ലാതെ ദാഹിക്കുന്നു. വെള്ളം കുടിക്കണം ” സുധാകരൻ പകുതി വാതിലിലേക്കു നോക്കിക്കൊണ്ടു മൊഴിഞ്ഞു
മാലതി, ഒരു ഗ്ലാസ് വെള്ളും.” രാധാകൃഷ്ണൻ മുഖമിക്കാതെ വിളിച്ചു പറഞ്ഞു.

സുധാകരൻ മിണ്ടാതെ താഴെ നോക്കിക്കൊണ്ടിരുന്നു. മാലതി ഒരു ഗ്ലാസ്സിൽ വെള്ളം കൊണ്ടുവന്ന് രാധാകൃഷ്ണന്റെ കൈയിൽ കൊടുത്തു. രാധാകൃഷ്ണന്റെ കൈയിൽനിന്നു വെള്ളം വാങ്ങി സുധാകരൻ ഒരൊറ്റ വലിച്ചു കുടിച്ചുതീർത്ത് ഗ്ലാസ് ജാലകപ്പടിയിൽ കുത്തിനിർത്തി അറിയാതെ

ചുണ്ടുകൾ ഒന്നു തുടച്ച്, നിവർന്നിരുന്ന് ഗൗരവത്തോടെ പറഞ്ഞു: “എന്റെ കാറിൽ ഒരു സ്ത്രീ ഇരിക്കുന്നുണ്ട്. അവരെ ഇന്നു രാത്രി ഇവിടെ താമസിപ്പിക്കണം." കിട്ടി ഒരടികിട്ടിയപോലെയാണ് സുധാകരന്റെ വാക്കുകൾ രാധാ

കൃഷ്ണൻ കേട്ടത്. രാധാകൃഷ്ണൻ സുധാകരന്റെ മുഖത്തേക്കും പിന്നെ

മുറ്റത്ത്, പൂമുഖപാർശ്വത്തിലെ വള്ളിപ്പടർപ്പിനിടയിലൂടെ കാണുന്ന ആ

മുടിക്കെട്ടിയ കാറിലേക്കും നിന്ദാഗർഭമായി ഒന്നു നോക്കി. “ഒരു സ്ത്രീയോ?” ഈർച്ചവാളിന്റെ സ്വരത്തിലാണ് രാധാകൃഷ്ണൻ ആ ചോദ്യം ചോദിച്ചത്. (അപ്പോൾ, കൊലപാതകമല്ല; സ്ത്രീ മോഷണ മാണ്.

“യെസ്, മൈ ഡിയർ ഫ്രന്റ് ഒരു സ്ത്രീ ഒരു യുവതി ഒരു സുന്ദരി എന്നുകൂടി പറയാം. അവർ ഈ പട്ടണത്തിലെ ഒരു കുബേരന്റെ ഭാര്യ

അതു കേട്ടപ്പോൾ രാധാകൃഷ്ണന് ജിജ്ഞാസയോ അവജ്ഞയോ അത്ഭുതമോ എന്താണു തോന്നിയതെന്നറിഞ്ഞുകൂടാ. അയാൾ ഒരു വല്ലാത്ത

ഭാവത്തോടെ സുധാകരന്റെ ചുവന്ന മിഴികളിലേക്കു തുറിച്ചുനോക്കി. സുധാകരൻ കസേരയിലെ കുഷ്യനിൽ നിന്ന് ഒരു നൂൽ നുള്ളിയെടു ക്കാൻ ശ്രമിച്ചുകൊണ്ടു തുടർന്നു: "അവരെ നിങ്ങൾ ഇന്നു രാത്രി ഇവിടെ

താമസിപ്പിക്കണം. “മി. സുധാകരൻ, നിങ്ങൾ സബുദ്ധിയോടുകൂടിത്തന്നെയാണോ ഇതു പറയുന്നത്?” രാധാകൃഷ്ണൻ ചുണ്ടുകൾ കൊട്ടി ഒരു ചിലച്ച സ്വരത്തിൽ ചോദിച്ചു.

സുധാകരൻ കഴുത്തു ഞെരിച്ച് തലയൊന്നു കുലുക്കി. “യെസ് മൈ ഡിയർ ഫ്രന്റ് ഞാൻ കുടിച്ചിട്ടുണ്ട്. പതിവിലേറെ കുടിച്ചിട്ടുണ്ട്. പക്ഷേ, ഞാൻ എത്ര കുടിച്ചാലും കളവുപറയുകയില്ല ആ സ്ത്രീ ആരാണെന്നു നിങ്ങൾക്കു ചെന്നു നോക്കാം.

“വേണ്ട, എനിക്കു കാണണ്ട.” രാധാകൃഷ്ണൻ പല്ലുകൾ മരിച്ചു കൊണ്ടു പറഞ്ഞു.

“എന്താണ് മി. രാധാകൃഷ്ണൻ, നിങ്ങൾ പറയുന്നത്?” “പിന്നെ ഞാൻ എങ്ങനെയാണു പറയേണ്ടത്? അന്യന്റെ ഭാര്യയെയും കൂട്ടി അസമയത്ത് നിങ്ങൾ ഇവിടെ കേറിവന്ന് ഉറങ്ങാൻ സൗകര്യപ്പെടുത്തി

തരണമെന്നു പറയുമ്പോൾ.... രാധാകൃഷ്ണൻ വാചകം പൂർത്തിയാക്കിയില്ല. സുധാകരൻ തടഞ്ഞു കൊണ്ടു മൊഴിഞ്ഞു: “അപ്പറഞ്ഞതു മുഴുവനും ശരിയല്ല. ആ സ്ത്രീയെ ഇന്നു രാത്രി ഇവിടെ പൊറുപ്പിക്കണമെന്നേ ഞാൻ പറഞ്ഞുള്ളു. എനിക്ക് ഉറങ്ങാൻ സ്വന്തമായൊരു വീടുണ്ട്.

എന്നാൽ അവളെയും അവിടേക്കു കൊണ്ടുപൊയ്ക്കോളൂ. നിങ്ങൾ ക്കിതു പുതിയ ഏർപ്പാടൊന്നുമല്ലല്ലോ!”

“അതിനു നിവൃത്തിയില്ല. അതുകൊണ്ടാണല്ലോ ഞാൻ ഇങ്ങോട്ടു വന്നി രിക്കുന്നത്. “എന്നാൽ ആ പെണ്ണിനെ കൂട്ടിക്കൊണ്ടുവന്ന സ്ഥലത്തുതന്നെ കൊണ്ടു

ചെന്നാക്കു അല്ലെങ്കിൽ... ഓ മനസ്സിലായി... “നിങ്ങൾക്കൊന്നും മനസ്സിലായിട്ടില്ല."

“മി. സുധാകരൻ, ഞാൻ നിങ്ങളെ നല്ലപോലെ മനസ്സിലാക്കിയിട്ടുണ്ട്.

“നമ്മൾ തമ്മിൽ തർക്കിക്കണ്ട, അവിവാഹിതനും സമുദായത്തിൽ സദ്യ ചാരവിഷയത്തിൽ നല്ല പേരില്ലാത്തവനുമായ ഒരു മനുഷ്യൻ, പാതിരാ നേരത്തു കുടിച്ചു കുന്തം മറിഞ്ഞ് ഒരു പെണ്ണിനെയും കൂട്ടി വരുമ്പോൾ പിന്നെ

ഞാനെന്താണു മനസ്സിലാക്കേണ്ടത്. പറയൂ?" “ഞാൻ പറയുന്നതു മുഴുവനും ശ്രദ്ധിച്ചു കേൾക്കണം; അതാണു വേണ്ടത്."

“എന്നാൽ പറയൂ. രാധാകൃഷ്ണൻ കോപത്തോടെ കാൽ നിലത്തിട്ട ടിച്ചു. ഒന്നു കാർക്കിച്ചു തുപ്പി.

"അന്യന്റെ ഭാര്യയെന്നു കേട്ടപ്പോൾ നിങ്ങൾ എന്നെ അധിക്ഷേപി ക്കുന്നു. സ്വന്തം സഹോദരിയും അന്യന്റെ ഭാര്യയാകാമല്ലോ." “പക്ഷേ, നിങ്ങൾക്കങ്ങനെ ഒരു സ്വന്തം സഹോദരിയില്ലെന്ന് എനിക്കറി

യാമല്ലോ." “അന്യസ്ത്രീകളെ സ്വന്തം സഹോദരിമാരെപ്പോലെ കരുതിക്കൂടെ ന്നുണ്ടോ?"

"കരുതാൻ കഴിയുമായിരിക്കാം. എന്നാൽ, നിങ്ങളെസ്സംബന്ധിച്ചിട ത്തോളം അങ്ങനെയൊരു പ്രശ്നം ഉദ്ഭവിക്കുകയില്ല. അതു തീർച്ചയാണ്. സുധാകരൻ ഒന്നു ചിരിച്ചു. അതൊരു ദയനീയമായ ചിരിയായിരുന്നു.

“മി. രാധാകൃഷ്ണൻ, ജീവിതത്തിൽ പലതും സംഭവിക്കും. നമ്മൾ വിചാ രിച്ചതുപോലെ നിയന്ത്രിക്കാൻ കഴിയുന്ന ഒരു വാഹനമല്ലല്ലോ ജീവിതം. അതിരിക്കട്ടെ ഇന്നു രാത്രിയിലുണ്ടായ ഒരു സംഭവം ഞാൻ പറയാം. ഞാൻ എന്റെ ഒരു മുസ്ലിം സ്നേഹിതന്റെ വീട്ടിൽ ഒരു സ്വകാര്യപാർട്ടിക്കു പോയി രുന്നു. കണക്കിലേറെ കുടിച്ചു. പാർട്ടിയും കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ സമയം ഒരുമണി കഴിഞ്ഞിരുന്നു. കടപ്പുറത്തിനടുത്ത ആ വലിയ മുസ്ലിം ശ്മശാനപ്പറമ്പിന്റെ അരികിലെ പഴയ റോഡിലൂടെയാണ് എനിക്കു വരേണ്ടി യിരുന്നത്. ഞാൻ ഒറ്റയ്ക്ക് കാർ ഡ്രൈവ് ചെയ്തുകൊണ്ട് ആ നിരത്തിലൂടെ ശാനമുലയിലെത്തി. അതിന്റെ ഒരു ഭാഗം കടപ്പുറമാണ്. നല്ല നിലാവ് - തിരുവാതിരനിലാവാണല്ലോ. പെട്ടെന്ന് കറുത്ത എന്തോ ഒന്ന് എന്റെ കാറിന്റെ മുമ്പിലേക്കു കുതിച്ചുവരുന്നതു ഞാൻ കണ്ടു. വളരെ വേഗത്തിൽ ഉരുണ്ടു മുണ്ടുകൊണ്ടായിരുന്നു അതിന്റെ വരവ്. അത് എന്റെ കാറിന്റെ ചക്രത്തിൽ വന്നു മുട്ടിയെന്നു തോന്നുന്നു. ഞാൻ പെട്ടെന്ന് കാർ ബ്രേക്കിട്ടു. കാറിൽ നിന്ന് ഇറങ്ങുവാൻ അല്പം ശങ്കിച്ചു നേരംകെട്ട നേരം. ആ സ്ഥലവും അത നല്ലതല്ല. എന്റെ ഡ്രൈവർ കൃഷ്ണൻ സ്വതവെ ഒരു പോക്കിരിയാണെങ്കിലും രാത്രിയിൽ ആ കാപ്പറമ്പിനടുത്തുമ്പോൾ സ്റ്റിയറിന് ചക്രത്തിൽ
അവന്റെ കൈ വിറയ്ക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്. “എന്താ കൃഷ്ണാ, കെ യ്ക്കൊരു വിറ്' എന്നു ഞാൻ ചോദിച്ചാൽ അവൻ പറയും. ഒന്നുമില്ല സാർ, പല ഡ്രൈവർമാരെയും ഹലാക്കിലാക്കിയ ഒരു മൂലയാണിത്. ആരാണു ഹലാക്കിലാക്കിയത് എന്നു ചോദിച്ചാൽ അവൻ ഒന്നും പറയുകയുമില്ല. പ്രേതപിശാചുക്കളാണോ? എന്തോ ഇപ്പോൾ കൃഷ്ണൻ കൂടെയില്ല. അതി നാൽ എനിക്കു കൂടുതൽ ധൈര്യം തോന്നുകയാണുണ്ടായത്.

ഞാൻ കാറിൽ നിന്നിറങ്ങി നോക്കി, ആ കറുത്ത ജന്തുവിനെ, അല്ലെങ്കിൽ വസ്തുവെ അവിടെയെങ്ങും കണ്ടില്ല. അപ്പോൾ എനിക്കു പേടിയല്ല. ദേഷ്യ മാണു തോന്നിയത്. ഞാൻ കാറിന്റെ വാതിലും പിടിച്ച്, കടപ്പുറത്തേക്ക് ഒന്നു കണ്ണയച്ചു. നിറഞ്ഞ നിലാവ്. തിരമാലകൾ മിതസ്വരത്തിൽ കരഞ്ഞു കരയിൽ തലതല്ലുന്നു. പെട്ടെന്ന് എനിക്കു തോന്നി. ഒരു വെളുത്ത രൂപം ആ തിരമാലകൾക്കരികെ നൃത്തം ചെയ്യുന്നുണ്ടെന്ന്. ഞാൻ സൂക്ഷിച്ചു നോക്കി. അതെ, അടിമുതൽ മുടിവരെ വെള്ളപ്പട്ടിൽ മൂടിയ ഒരു രൂപം അവിടെ തിരകൾ അടിച്ചു കേറുന്നതിനനുസരിച്ച് പിന്നോട്ടും തിരകൾ പിൻവലിയു ന്നതിനനുസരിച്ച് മുന്നോട്ടും നൃത്തം വച്ചുകൊണ്ടു നീങ്ങുന്നു. ഞാൻ ഒര മിനിട്ടുനേരം ആ കാഴ്ച നോക്കിക്കൊണ്ടുതന്നെ നിന്നു. എന്താണത്. അല്ലെങ്കിൽ ആരാണത് എന്നറിയണമെന്നു ഞാൻ തീരുമാനിച്ചു. കാറിന്റെ സീറ്റിനടിയിൽ എപ്പോഴും കരുതിവയ്ക്കാറുള്ള കാരി കൈയിലെടുത്ത് കാർ പൂട്ടി താക്കോലും കൈയിൽ വെച്ച് ഞാൻ കടപ്പുറത്തേക്കു നടന്നു. വിസ്കി യുടെ ലഹരിയിൽ കാൽ പൂഴിയിൽ ഉറയ്ക്കുന്നില്ല. പക്ഷേ, നീർക്കണങ്ങൾ നിറഞ്ഞ കടൽക്കാറ്റു തലയ്ക്കൊരു ഉണർവ്വ് നല്കി. ഞാൻ ആ രൂപത്തിന്റെ വളരെയടുത്തെത്തി. അപ്പോഴും അതു തിരകളെ നോക്കി കളിക്കുകയോ നൃത്തം ചെയ്യുകയോ ആയിരുന്നു. പിറകിൽനിന്നു വന്ന എന്നെ അതു

കണ്ടില്ല. അടുത്തെത്തിയപ്പോൾ വെണ്ണിലാവിൽ ആ രൂപം ഞാൻ വ്യക്തമായി കണ്ടു. ഒരു മനുഷ്യസ്ത്രീതന്നെ. തൂവെള്ളസ്സാരി ചുറ്റി സാരിത്തുമ്പുകൊണ്ടു ശിരസ്സു മറച്ചിരിക്കുന്നു. മുസ്ലിംസ്ത്രീയാണെന്നു തോന്നി. അവളുടെ കൈക ളില് പൊൻവളക്കൂട്ടങ്ങളും രത്നമോതിരങ്ങളും ചന്ദ്രി തട്ടി തിളങ്ങു ന്നുണ്ടായിരുന്നു.

അകന്നുവലിയുന്ന ഒരലായപ്പിന്തുടർന്ന് അവൾ വെള്ളത്തിൽ കടലിന്റെ വായിൽ ഇറങ്ങി നിന്നപ്പോൾ ആ സാഗരകന്യക ഉടൻ അന്തർദ്ധാനം ചെയ്യു

മെന്ന് എനിക്കു തോന്നിപ്പോയി. "ആരാണവിടെ നിരക്കുന്നത്?” ഞാൻ ഉറക്കെ ചോദിച്ചു.

കാറ്റിന്റെ മുപ്പലിൽ എന്റെ ശബ്ദം കലങ്ങിപ്പോയോ എന്തോ. ആ രൂപം ഒന്നു തിരിഞ്ഞുനോക്കിയതുപോലുമില്ല. രണ്ടും കല്പിച്ചുകൊണ്ടു ഞാൻ വാകകൾ നീട്ടി മുമ്പോട്ടു നീങ്ങിയതും സാമാന്യം വലിയൊരു തിര ഉരുണ്ടു കൂടി മുമ്പോട്ടു കുതിച്ചതും പെട്ടെന്നുണ്ടായ ഭയംകൊണ്ടോ എന്തോ ആ രൂപം പിന്നോട്ടു ചാടിയതും, എന്റെ ദേഹത്തിൽ വന്നു മുട്ടിയതും ഒന്നിച്ചു കഴിഞ്ഞു. ആ കലിയൻ തിര ഞങ്ങളിരുവരെയും നനച്ചു പൊട്ടിച്ചിരിച്ചു

കൊണ്ടു തിരിച്ചു പോവുകയും ചെയ്തു. അവൾ എന്നെ ഒന്നു നോക്കി നിലവിളിക്കാൻ ശ്രമിച്ചുവെന്നു തോന്നുന്നു. തൊണ്ടയിലെ ശബ്ദം പൊങ്ങാതിരുന്നതോ, പെട്ടെന്ന് അലസിപ്പോയതാഎന്തോ. മുഖത്തും ദേഹത്തും അടിച്ചുകേറിയ ഉപ്പുവെള്ളത്തിന്റെ തണുപ്പ് അവളെ ബോധക്ഷയത്തിൽനിന്നും രക്ഷിച്ചുവെന്നു തോന്നുന്നു.

'കരയ്ക്ക് കേറിനിൽക്കൂ.' ഞാൻ രണ്ടടി പിന്നോക്കം മാറിനിന്ന് അവ ളോട് സ്നേഹസ്വരത്തിൽ ആജ്ഞാപിച്ചു. അവൾ അനുസരിച്ചു.

അവളുടെ ചേലാഞ്ചലം ശിരസ്സിൽ നിന്നൂർന്നുവീണു. മാറിലെ സ്വർണ്ണ മാലകളും കാതിലെ വൈരക്കമ്മലും നീർക്കണങ്ങളണിഞ്ഞു നിലാവിൽ ഒളിമിന്നിക്കൊണ്ടിരുന്നു. അവളുടെ മുഖം ഞാൻ വ്യക്തമായി കണ്ടു. എനിക്ക്

ആളെ മനസ്സിലായി അവൾക്ക് എന്നെയും. 'ഇവിടെ എന്തിനു വന്നു?” അവൾ അവിടെ വന്നതിന്റെ ഉദ്ദേശം എനി വ്യക്തമായി മനസ്സിലായിക്കഴിഞ്ഞിരുന്നുവെങ്കിലും അവളെ സമാധാനിപ്പി ക്കാൻ ഞാനങ്ങനെ സഹതാപത്തോടെ ഒരു ചോദ്യം ഒഴുക്കിവിട്ടു.

അവൾ കീഴെ പൂഴിമണ്ണിലേക്കു നോക്കി വിറച്ചുകൊണ്ട് തണുപ്പു കൊണ്ടായിരിക്കാം-പറഞ്ഞു: “കടലിൽ ചാടി മരിക്കാൻ തന്നെ. കടലിൽ ചാടി മരിക്കാൻ പോയ ആ സ്ത്രീയാണ് ഇതാ ഇവിടെ എന്റെ കാറിൽ ഇരിക്കുന്നത്. അവരാരാണെന്നു നിങ്ങൾക്ക് ഒന്നു ചെന്നു നോക്കാം.

യക്ഷിക്കഥ കേട്ടിരിക്കുന്ന ഒരു ബാലനെപ്പോലെ സുധാകരൻ പറയു ന്നത് അത്ഭുതത്തോടെ ശ്രദ്ധിക്കുകയായിരുന്നു രാധാകൃഷ്ണൻ. സുധാ കാൻ പറഞ്ഞുതീർന്നപ്പോൾ രാധാകൃഷ്ണൻ ആ ആത്മഹത്യക്കാരിയെ ഒന്നു കാണാൻ വേണ്ടി എഴുന്നേറ്റു. അപ്പോൾ സുധാകരൻ അയാളെ തടഞ്ഞു

കൊണ്ടു പറഞ്ഞു: “നിങ്ങൾ ഇവിടെ ഇരിക്കൂ. മാലതി അല്ല, സോറി- മിസ്സിസ് രാധാകൃഷ്ണൻ പോയി അവരെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടുവരട്ടെ. ഈ അഭിപ്രായം രാധാകൃഷ്ണനു രസിച്ചില്ല. എങ്കിലും അയാൾ അവിടെ ത്തന്നെ ഇരുന്നു.

ഭർത്താവിന്റെ മൗനാനുവാദം വിശ്വസിച്ചുകൊണ്ടാണെന്ന ഭാവത്തിൽ മാലതി വാതില്ക്കൽ നിന്ന് മുറ്റത്ത് കാറിനടുത്തേക്കു ബദ്ധപ്പെട്ടു നീങ്ങി. കാറിന്റെ പട്ടുമറശീല പൊക്കി കാറിനകത്തെ ലൈറ്റ് പ്രകാശിപ്പിച്ച് അവൾ ചുഴിഞ്ഞുനോക്കി. സീറ്റിന്റെ ഒരു മൂലയിൽ നനഞ്ഞ വസ്ത്രങ്ങളോടെ ഒരു സ്ത്രീ കുനിഞ്ഞിരുന്നു കൈകൊണ്ടു മുഖം പൊത്തി തേങ്ങിക്കരയുന്നുണ്ടാ യിരുന്നു. മാലതി മെല്ലെ ആ സ്ത്രീയുടെ മുഖത്തുനിന്നു കൈകൾ പിടിച്ചു മാറ്റി സൂക്ഷിച്ചുനോക്കി. ആ മുഖം കണ്ടപ്പോൾ മാലതി അന്തംവിട്ടു നിന്നു പോയി.

ലിടത്തി... മാലതിയും തേങ്ങിക്കരഞ്ഞുപോയി. “വരൂ. മാലതി സ്തോഭമടക്കിക്കൊണ്ട് ആ സ്ത്രീയെ കൈപിടിച്ചെ ന്നേല്പിച്ചു.

മാലതി കാറിൽ നിന്നിറങ്ങി കൈപിടിച്ചു മാളികയിലേക്കു കൂട്ടിക്കൊ ണ്ടുപോകുന്ന ആ സ്ത്രീയെ രാധാകൃഷ്ണൻ തീപ്പിടിച്ച ജിജ്ഞാസയോടെ ഒന്നു നോക്കി. സുധാകരന്റെ കഥയിലെ നായികയും മാലതിയുടെ പോകുന്ന ആ സ്ത്രീയും വേറെവേറെയാണെന്ന ഭാവത്തിലായിരുന്നു രാധാ കൃഷ്ണന്റെ തറച്ച നോട്ടം. പെട്ടെന്ന് രാധാകൃഷ്ണന്റെ തലച്ചോറിൽ എന്തോ പൊട്ടിയതുപോലെ തോന്നി. സിരാകുടങ്ങൾ തരിച്ചു. അയാൾ തലകുനിച്ചിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ രാധാകൃഷ്ണന്റെ തലച്ചോറിൽ ചിന്തകൾക്കു പ്രകാശം കിട്ടിത്തുടങ്ങി. സമ്പൽപ്രൗഢികൊണ്ടും മാന്യതകൊണ്ടും പ്രസിദ്ധിയാർജ്ജിച്ച പഴ

യൊരു തറവാടാണ് പൊന്നാരങ്കണ്ടി. ആ തറവാട്ടിലെ ഏക അവകാശിയായ വാസുദേവൻ, മാറയ്ക്കൽ നാരായണന്റെ ഏകപുത്രിയായ ലക്ഷ്മിയെ വിവാഹം കഴിച്ചു. അത്യാഡംബരത്തോടെ നടന്ന തന്റെ സഹോദരിയുടെ വിവാഹം ഇന്നലെ മാത്രം കഴിഞ്ഞതുപോലെ മനസ്സിൽ തെളിഞ്ഞുവരു ന്നുണ്ട്, രാധാകൃഷ്ണന്. പതിനെട്ടു കൊല്ലം മുമ്പാണത്. അന്ന് ലക്ഷ്മിക്കു പതിന്നാലു വയസ്സു പ്രായമായിരുന്നു. കത്തിളിൽ കുടുംബം. കുബ രനായ ഭർത്താവ്. ആസ്തിക്കും പ്രശസ്തിക്കുമനുസരിച്ചു പുലർത്തിവരുന്ന ആഡംബര പൂർണ്ണമായ ജീവിതം. പരസ്പരം സ്നേഹിച്ചും വിശ്വസിച്ചും ആ ദമ്പതികൾ സമുദായത്തിന്റെ ഏറ്റവും മുകളിലത്തെ കക്ഷ്യയിൽ സ്വർഗ്ഗപ്പക്ഷികളെപ്പോലെ പറന്നുകളിച്ചു. പക്ഷേ, ഒരു കറുത്ത നിഴൽ ആ ദാമ്പത്യത്തെ വിടാതെ പിന്തുടർന്നുകൊണ്ടിരുന്നു. അനപത്യതാദുഃഖം. പൊന്നാരാകണ്ടിത്തറവാട്ടിന്റെ മലപോലത്തെ ധനവും വാസുദേവന്റെ വമ്പിച്ച വ്യാപാരസ്ഥാപനങ്ങളും ഏറ്റുവാങ്ങാൻ ഒരു കൊച്ചവകാശിയെ കാഴ്ചവെക്കാൻ ലക്ഷ്മിക്ക് കഴിഞ്ഞില്ല. ക്ഷേത്രങ്ങളിലേക്കും അനാഥാലയ ങ്ങളിലേക്കും പൊന്നാരങ്കണ്ടിയിലെ പൊന്നും പണവും ചിതറിവീണു. ഫലമു ണ്ടായില്ല. തറവാട്ടിൽ സ്വത്തു വർദ്ധിക്കുന്നു. വാസുദേവനെ വാർദ്ധക്യം എത്തിനോക്കുന്നു-പതിനെട്ടു കൊല്ലം കഴിഞ്ഞു. ലക്ഷ്മി മാമ്മയായിത്തീരു

മെന്ന ആശയും നശിച്ചുതുടങ്ങി. വളരെ നാളത്തെ മൂകചിന്തകൾക്കുശേഷം ഒരു ദിവസം വാസുദേവൻ വേദനയോടുകൂടി ലക്ഷ്മിയോടു ചോദിച്ചു: “ഞാൻ രണ്ടാമതൊരു വിവാഹം കഴിക്കുന്നത് ലക്ഷ്മിക്കു സമ്മതമാണോ?”

വാസുദേവനെ അത്ഭുതപ്പെടുത്തുമാറ് ലക്ഷിമി ഒരു പുഞ്ചിരിയോടുകൂടി സമ്മതം കൊടുത്തു. കഴിഞ്ഞ ആഴ്ചയിലാണ് ഇതുണ്ടായത്. ഈ വർത്ത മാനം കേട്ടപ്പോൾ രാധാകൃഷ്ണൻ തന്റെ സഹോദരിയുടെ വിവേകത്ത അഭിനന്ദിച്ചു. ഒരു തറവാടിന്റെ നിലനില്പിനെ സഹായിക്കാൻ അവൾ മഹത്തായ ത്യാഗം ചെയ്തു. പക്ഷേ, അതിനു പിറകിൽ ഇങ്ങനെയൊരു കടു ചെയ്യാൻ അവൾ മനസ്സിലുറപ്പിച്ചിരുന്നുവെന്ന് ആരറിഞ്ഞു?

രാധാകൃഷ്ണനെ അങ്ങനെ ചിന്തിക്കാൻ വിട്ടുകൊണ്ട് കരയിലെ കുഷ്യനിൽനിന്നു പിടിച്ചുപറ്റിയ ഒരു പച്ചപുൽക്കഷണവും ചവച്ചു കൊണ്ട് ചാഞ്ഞു കുത്തിയിരിക്കുകയായിരുന്നു സുധാകരൻ, “മൈ ഡിയർ ഫ്രന്റ്. ഇതാ ഞാൻ പോകുന്നു.

സുധാകരൻ കസേരയിൽ നിന്നെഴുന്നേറ്റു. രാധാകൃഷ്ണൻ സുധാകരനെ തോഭപാരവശ്യത്തോടെ ഒന്നു ഒന്നും പറഞ്ഞില്ല എന്താണു പറയേണ്ടതെന്നു തോന്നിയതുമില്ല. നോക്കി.

“രാത്രിയിൽ ഇങ്ങനെ ഉറക്കുണർത്തി ഉപദ്രവിച്ചതിനു മാപ്പ് എന്റെ അപേക്ഷ സ്വീകരിച്ച് ആ സ്ത്രീയെ ഇവിടെ പാർപ്പിച്ചതിനു നന്ദി.. സുധാകരൻ ചിരിച്ചുകൊണ്ടു പറഞ്ഞു.

രാധാകൃഷ്ണൻ ചിരിച്ചില്ല. ഒന്നും പറഞ്ഞില്ലാവിവശനായ മട്ടിൽ വീണ്ടും സുധാകരനെ ഒന്നു നോക്കുകമാത്രം ചെയ്തു.

“ഗേറ്റ് തുറന്നുതരണം.” സുധാകരൻ മുറ്റത്തിറങ്ങിനിന്നു വിളിച്ചുപറഞ്ഞു. രാധാകൃഷ്ണൻ മെല്ലെ എഴുന്നേറ്റ് മുറ്റത്തേക്കു നടന്നു. സുധാകരന് കാറിൽ കയറി. വീണ്ടും താഴെയിറങ്ങിവന്നു. എന്തോ ഒരു സാധനം അയാൾ കാറിൽനിന്ന് എടുത്തു കൈയിൽ പിടിച്ചിരുന്നു. "ഇതാ ഇവനെ ഇവിടെ ഭദ്രമായി സൂക്ഷിച്ചേക്കണം.” അയാൾ ആ

സാധനം ഒരു ശീലക്കുട-തുറന്നുകൊണ്ട് രാധാകൃഷ്ണന്റെ നേർക്കുനീട്ടി രാധാകൃഷ്ണൻ മിഴിച്ചുനിന്നു. സുധാകരൻ വിശദീകരിച്ചുകൊടുത്തു. “നിങ്ങളുടെ സഹോദരിയെ ആത്മഹത്യയിൽ നിന്നു രക്ഷിക്കാനുള്ള മെസ്സേജും കൊണ്ട് എന്റെ കാറിനടുക്കലേക്കു കുതിച്ചോടിവന്ന വീരനാ ണിവൻ. ഈ കുടയും തുറന്നു മുഖം മറച്ചുപിടിച്ചുകൊണ്ടാണ് നിങ്ങളുടെ സഹോദരി ഒരുമ്മച്ചിയെപ്പോലെ വീട്ടിൽനിന്നു പുറപ്പെട്ടു റോഡിലൂടെ കടപ്പുറത്തെത്തിയത്. കടലിന്റെ കയിൽനിന്നു ഞാൻ അവരെ ഏറ്റുവാങ്ങി കാറിനടുക്കലേക്കു വന്നപ്പോൾ ഇവൻ നിരത്തുവക്കിലെ ഒരു കള്ളിപ്പടർപ്പിൽ കുടുങ്ങിക്കിടക്കുന്നതു കണ്ടു... ഇവനെ ഒരു മാന്യസ്ഥാനത്തു സൂക്ഷിച്ചു

വെക്കണം-ഗുഡ് നൈറ്റ് സുധാകരൻ കാർ സ്റ്റാർട്ട് ചെയ്തു വിട്ടു വീണ്ടും നിർത്തി. കാറിൽ നിന്നും തല പുറത്തേക്കു നീട്ടി വിളിച്ചു പറഞ്ഞു: "ഇന്ന് ഇവിടെ നടന്ന ഈ സംഭവം നമ്മൾ നാലുപേർ മാത്രമേ അറിഞ്ഞിട്ടുള്ളു എന്ന് ഓർമ്മയിരി ക്കട്ടെ.

48
ലേഖനങ്ങൾ
ഒരു തെരുവിന്റെ കഥ
0.0
മലയാളിയെ ലോകം കാണിച്ച നിത്യസഞ്ചാരിയായ സാഹിത്യകാരനായ എസ്.കെ. പൊറ്റക്കാട്ടിന് 1962 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത നോവലാണ് ഒരു തെരുവിന്റെ കഥ.ഒരു തെരുവിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന നോവലാണിത്. ഇതിലെ കഥാപാത്രങ്ങളെല്ലാം രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു. ഇവരിലാരും ഇന്നു നമ്മുടെയിടയിലില്ല. മനുഷ്യജീവിതമാകുന്ന മഹാനാടകത്തിൽ ഇവിരിലോരോരുത്തരും തങ്ങളുടേതായ പങ്കു നിർവ്വഹിച്ച്, സ്വന്തമായ ജീവിഭിനയം പിന്തുടർന്ന് സമുദായത്തിന്റെ ബാഹ്യമണ്ഡലത്തിൽ തങ്ങളുടെതായ ലഘുപ്രകാശമോ വികൃതച്ഛായയോ വീഴ്ചത്തി അന്തർദ്ധാനം ചെയ്തു. ചരിത്രകാരന്മാർ മിനക്കെട്ടിരുന്ന് എഴുതുന്ന ഏടുകളിൽ ഇവരുടെ പേരുകൾ ഒന്നുപോലും കാണുകയില്ല. ശവക്കുഴിയിൽ പട്ടടയിൽ വെറും മണ്ണിൽ ഇവർ മാഞ്ഞുപോയി...! എന്നെന്നേക്കുമായി..! പക്ഷേ ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കോലങ്ങൾ ഇവിടെ കെട്ടിയാടുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായ്ക്കുന്നു. ആ കഥകൾ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു....!
1

തെരുവിലെ ഒരു പ്രഭാതം -1

9 November 2023
2
0
0

മകരമാസത്തിലെ കുളിരുകുത്തുന്നൊരു രാത്രിയുടെ മധുവിലത്തെ യാമ മാണ്. തെരുവിലെ മോഡേൺ മെഡിക്കൽ ഷോപ്പിന്റെ കോലായിൽ പണ്ടിയും ചീത്തക്കടലായും കത്തിച്ചുണ്ടാക്കിയ തീയ്ക്കു ചുറ്റും അഞ്ചാറു മനുഷ്യക്കോലങ്ങൾ കുത്തിയിര

2

പഴയ വേദനങ്ങളും പുതിയ വേഷങ്ങളും -2

9 November 2023
1
0
0

സുനിന്നു. പിന്നെ തലയിൽ കെട്ടിയ തവിട്ടുനിറത്തിലുള്ള രോമമ് അഴിച്ചു് ചുമലിലിട്ടു മെല്ലെ സിമന്റ് പൂശിയ വിശാലമായ മുറ്റത്തിറങ്ങി നാലുപാടും ഒന്നു നോക്കി. ആയും കണ്ടില്ല. മുറ്റത്തുടെ നടന്നു പൂമുഖ ത്തിന്റെ മുമ്

3

പഴയ പാടവും പുതിയ മനുഷ്യരും -3

9 November 2023
0
0
0

പഴയ ചെളിവയൽ പ്രദേശം ക്രമേണ ആൾപാർപ്പ് അതിക്രമിച്ച് മുനി സിപ്പാലിറ്റിയുടെ പുതിയൊരു വാർഡായി വികസിച്ചുവരികയാണ്. പണ്ട് ക വാഴകളും അതിരാണിച്ചെടികളും ആറ്റുവഞ്ഞിപ്പൊന്തകളും വളർന്നു നിന്നി രുന്ന വയലിന്റെ ഒരു ഭാ

4

ഓമഞ്ചി-4

9 November 2023
0
0
0

കപുറത്തെ കസ്റ്റംസ് ആപ്പീസിലെ ഗുദാംകൂർക്കാണ് ഓമഞ്ചി. ശരി യായ പേർ ലാസർ,തടിച്ചു വെളുത്ത് സ്വല്പം പൊക്കമുള്ള ഒരു നാൽപത്തിയെട്ടുകാര നാണ്. പലേടത്തും ദുർമേദസ്സ് ഒട്ടിക്കൂടി മൂപ്പരുടെ ദേഹം കഴയും മുഴയു മുള്ള പ

5

പുതിയ വാർത്തയും പഴയ പത്രങ്ങളും-5

9 November 2023
0
0
0

നീലനിറമുള്ള കടലാസട്ടയിൽ ഒരു വലിയ അട്ടി പത്രങ്ങൾ പ്രതി ഇടത്തെ ആക്കക്കത്തോടെ നിർത്തി വലതുകൈയിൽ ഒരു പ്രതവും പൊക്കിപ്പിടിച്ച് കൃഷ്ണക്കുറുപ്പ് കണ്ണടയും കണ്ഠസ്വരവും ഒന്നു ശരിപ്പെടുത്തി വെൽക്കം ഹോട്ടലിന്റെ പ

6

മൂന്നു മാസ്റ്റർമാർ-6

9 November 2023
0
0
0

കോമാഷിന്റെ ഒരു ബീഡി നിപ്പറ്റിച്ചു വലിച്ചു പുകയൂതിക്കൊണ്ടു പറഞ്ഞു: “ഞാൻ ബോംബെ നഗരത്തിൽ ഒരിടത്ത് ഒന്നിനു മീതെമറ്റൊന്നായി പോകുന്ന മൂന്നു പാതകളുള്ള ഒരു മൂല കണ്ടതായി ഓർക്കുന്നു.ഏറ്റവും അടിയിൽ തീവണ്ടിപ

7

ജ്യോതിഷക്കാരന്റെ കഥ-7

9 November 2023
0
0
0

മാനത്ത് മഴക്കാറു മുടികെട്ടി ദിക്കുകളെല്ലാം നിഴനിൽക്കപെട്ടപോലെ മങ്ങി. അന്തരീക്ഷത്തിൽ തണുപ്പ് ഉറഞ്ഞുകൂടി ആകപ്പാടെ ശോകാ അകമായ ഒരു സായാഹ്നം. തെരുവിന്റെ തെക്കേ അറ്റത്ത് അടച്ചിട്ട ഒരു മുറിപ്പീടികയുടെ കോലായി

8

രാമുണ്ണി മാഷർ-8

9 November 2023
0
0
0

മഴുത്തടക്കൻ കോട്ടും കറുത്ത തൊപ്പിയും കണ്ണടയും ധരിച്ച് ദീർഘകാ കാലെടുത്തു കുത്തുമ്പോൾത്തന്നെ റസ്റ്റാറൻറിലെ വേലക്കാരൻ കൃഷ്ണൻ ധൃതിയിൽ ടികാണിയുടെ മൂടി തുറന്ന് അതിൽനിന്ന് ഒരു ജിഞ്ചർ ബിസ്കറ്റ് എടുത്ത് അയാളുട

9

രാജദ്രോഹം-9

9 November 2023
0
0
0

കൃഷ്ണ കുറുപ്പ് പോലീസ്വ സ്റ്റേഷനിൽ നിന്നാണ്ല്ലാ വരുന്നത്തെ. മുഖം വിളറിയിട്ടുണ്ട്. സ്ഥിതി രാജദ്രോഹപരമായ വ്യാജവാർത്ത പൊതുജനങ്ങളുടെയിടയിൽ പ്രചരി പ്പിച്ചു എന്ന കുറ്റം ചുമത്തി പോലീസ് ഹെഡ്കോൺസ്റ്റബിൾ ഉ

10

ഡയറിക്കുറിപ്പുകൾ-10

10 November 2023
1
0
0

ഓമഞ്ചിയുടെ സ്വകാര്യഡയറിയിൽ മാസാവസാനത്തെ ഏടുകളിൽ.ഓഗസ്റ്റ് 31കാണാം.അരിവെപ്പുകാരൻ ശബളം 6 ക അയ്യപ്പസ് തോട്ടക്കാരൻ

11

വാസുഡോക്ടരുടെ വിരുന്ന്-11

10 November 2023
0
0
0

തെരുവിലെ സാമാന്യം പേരെടുത്ത ഒരിംഗ്ലീഷ് വൈദ്യനാണ് വാ ഡോക്ടർ. മൂർദ്ധാവിൽ പപ്പടവട്ടത്തിൽ കഷണ്ടിയും മുഖത്ത് പാൽപ്പതപോലെ വെന്ന കൊമ്പൻമീശയുമുള്ള നെടിയ കൃശഗാത്രനാണ്. പ്രായം അമ്പതിനടുത്തു കാണും. സദാ നരയൻ സിൽക

12

പൂനിലാവിൽ-12

10 November 2023
0
0
0

അണ്ടിക്കമ്പനിയിൽ വേലചെയ്യും മതവിമുപ്പത്തി. കുറുപ്പ് ഒന്നു ഞെട്ടി പ്പോയി. തിരിഞ്ഞുനോക്കി. ആരെയും കാണുന്നില്ല. തന്റെ ചെകിട്ടിൽ ആ പാട്ട് ആരോ മന്ത്രിച്ചതുപോലെയാണ് കുറുപ്പിനു തോന്നിയത്. കുറുപ്പ് എന്തോ ഓർത്

13

ഒരു വിടന്റെ ഒരു രാത്രി-13

10 November 2023
0
0
0

മാലതി ധ്യതിയിൽ ഭർത്താവിനെ വിളിച്ചുണർത്തി: “ദാ നോക്കൂ. ഒന്നെ ണീക്കുന്ന ആരോ അതാ താഴത്തുനിന്നു വിളിക്കുന്നു. രാധാകൃഷ്ണൻ മയക്കം വിടാത്ത മട്ടിൽ മെത്തയിൽത്തന്നെ ഒന്ന് ഓരംതിരിഞ്ഞു കിടന്നു. “മിസ്റ്റർ രാധാകൃഷ്

14

ആമിന -14

11 November 2023
1
0
0

ഇരുനിറത്തിൽ മെലിഞ്ഞ്, കുറഞ്ഞൊന്നു കുഴഞ്ഞ മാറും അവിടവിടെ ചുണങ്ങു ചിന്നിയ ചെറിയ മുഖവുമുള്ള ഒരു മുപ്പത്തിയഞ്ചുകാരിയാണ് ആമിന. തെരുവുജീവിതത്തിൽ പയറ്റിത്തളർന്ന ഒരു പ്രൗഢയാണെങ്കിലും വേണമെങ്കിൽ ആമിനയ്ക്ക് ഇപ്

15

രാധയുടെ പൂങ്കാവനം-15

11 November 2023
0
0
0

ശനിയാഴ്ചയാണ്. ഇല്ല. രാവിലത്തെ കഞ്ഞിയും തയ്യാറാക്കി ദേവകിയമ്മ വെൽക്കം ഹോട്ട ലിലെ വേലയ്ക്കു പൊയ്ക്കഴിഞ്ഞു. കുളികുറിജപാദികളെല്ലാം നിർവ്വഹിച്ച് കഞ്ഞിയും കുടിച്ച് കൃഷ്ണക്കുറുപ്പ് പഴയ നീലച്ചട്ടയിൽ ഒതുക്കിവെ

16

ഒരു കുരുടന്റെ കഥ -16

11 November 2023
0
0
0

മരുകന്റെ കണ്ണും വസൂരി പിടിപെട്ടു പൊട്ടിപ്പോയിരുന്നു. തെരുവുതെണ്ടിയായിത്തീർന്ന അവന്റെ അമ്മ കാളി, ആ പൈതലിനെയും കൊണ്ടു പിച്ചതെണ്ടി നടന്നു. ആ ശിശു വിനെ കണ്ട് അനുകമ്പ തോന്നി പലരും പതിവിലേറെ പൈസ എറിഞ്ഞു കൊട

17

മമ്മത് -17

11 November 2023
0
0
0

തെരുവിന്നു ചിലപ്പോഴൊക്കെ സ്വല്പം നേരമ്പോക്കു സംഭാവന ചെയ്യു ചെയ്യുന്നത് മമ്മതാണ്. തെരുവിലെ പീടികക്കാരുടെയെല്ലാം പൊതു ചങ്ങാതിയാണയാൾ. പാതി പൊട്ടനും കാൽ കിറുക്കനും കാൽ വിദൂഷകനുമായ മമ്മത്, വെറും മാരി തെരുവ

18

മുതലാളിമാരും മുഖമുടികളും-18

12 November 2023
0
0
0

പെട്ടെന്നുണ്ടായ പെരുമഴകാരണം ഒരിടത്ത് റെയിൽ തകരാറായതി പെനാൽ അന്നത്തെ രാത്രിവണ്ടി നാലുമണിക്കൂർ താമസിച്ചിട്ടാണ് എത്തിയത്. വണ്ടിയിൽനിന്നു പത്രക്കെട്ടും വാങ്ങി കെട്ടഴിച്ചു തിരച്ചിലും വകതിരിക്കലുമെല്ലാം കഴി

19

രണ്ടണ-19

12 November 2023
0
0
0

തേൻനിറമുള്ള തടിച്ച ചുണ്ടുകൾ വിടർത്തി ഇടയകുന്ന ചെറിയ പല്ലു കൾ പ്രദർശിപ്പിച്ച് എപ്പോഴും എന്തിനെന്നില്ലാതെ മന്ദഹസിച്ചു കൊണ്ട് പൃഷ്ഠവും കുലുക്കി നടക്കുന്ന ഒരു പ്രൗഢയാണ് ആയിശ്ശ. കറുത്തു മെലിഞ്ഞ ദേഹം. ഉരുണ്

20

കടപ്പുറത്തേക്ക് -20

12 November 2023
0
0
0

വൈകുന്നേരമാണ്.ഇടതുകൈത്തണ്ടയിൽ തൂക്കിയിട്ട് സഞ്ചിയും വലതുചുമലിൽ മടക്കി വെച്ച കുടയുമായി ഓമഞ്ചി തെരുവിൽ വന്ന്, നാക്കു നീട്ടി മേൽച്ചുണ്ട ചൊറിഞ്ഞുകൊണ്ടു നാലുപാടുമൊന്നു നോക്കി. പിന്നെ ഇടതുകൈയിൽ ചുരുട്ടിപ്പി

21

ഒരു കുരുടന്റെ കഥ (തുടർച്ച)-21

12 November 2023
0
0
0

അതിന് അവരെ രക്ഷിക്കാനെന്ന നാട്യത്തിൽ ജാനുവും അവളുടെ ഭർത്താവ് കൂലിപ്പോർട്ടർ വേലായുധനും അവരുടെ കൂടെ ആ പുരയിൽ താമസമാക്കിയ തിന്നുശേഷം വർഷങ്ങൾ കഴിഞ്ഞു. ഇക്കാലത്തിന്നിടയിൽ അവിടെ പലതും സംഭവിച്ചു.കൂലിപ്പോർട്ട

22

ഒരു സായാഹ്നത്തിൽ-22

13 November 2023
1
0
0

വെയിലാറിത്തുടങ്ങുന്നേയുള്ളു.അച്ഛൻ കൊണ്ടുവന്നുകൊടുത്ത പുതിയ പച്ചപ്പാവാടയും ധരിച്ച് രാധ വീട്ടിന്റെ മുമ്പിലത്തെ വയലിലേക്കിറങ്ങി. വക്കിൽ ചുവന്ന പൂക്കളുള്ള ഒരു പച്ചപ്പാവാടയായിരുന്നു അത്.തന്റെ കൊച്ചുപൂങ്കാവ

23

പൊതുജനം-23

13 November 2023
0
0
0

ഉച്ചനേരം കുനൻ കണാരൻ തെരുവിന്റെ ഒരു മൂലയിൽ വന്നുനിന്ന് ആസനമൊന്നു ചൊറിഞ്ഞു നാലുപാടുമൊന്നു കണ്ണയച്ചു. തെരുവിൽ അപ്പോൾ ആളുകൾ കഷ്ടിയായിരുന്നു. കുറച്ചു ദൂരെനിന്ന് ഒരു പെട്ടിയും ചുമലിൽ വെച്ച് കൈയി ലൊരു ക

24

തെരുവിൽ ഒരു സിനിമ -24

13 November 2023
0
0
0

സാത്തിൽ നിന്നു നാലഞ്ചു മൈൽ ദൂരെ ഒരിടത്ത് ഏതോ ഒരു സിനിമാ ക്കമ്പനിക്കാർ പടം പിടിക്കാൻ വന്നിട്ടുണ്ടെന്നു കേട്ട് മണ്ടിയതായിരുന്നു അവൻ. തത്തക്കൈയനോട് എട്ടണ കടം വാങ്ങി ബസ്സിലാണു പോയത്. അവിടെ ന്നപ്പോൾ സിനിമക

25

ഒരു നല്ല ദിവസം-25

13 November 2023
0
0
0

കുറുപ്പ് ഇന്ന് നല്ലൊരു 'മൂഡിലാണ്. ക്ഷാരം കഴിച്ച് മുഖം മിനുക്കിയി ട്ടുണ്ട്. നെറ്റിയിലെ ചന്ദനപ്പൊട്ടിന്നുള്ളിലെ സിന്ദൂരപ്പൊട്ട് വളരെ സൂക്ഷ്മതയോടെയാണ് നിർവ്വഹിച്ചിരിക്കുന്നത്. (കുറുപ്പിന്റെ നെറ്റിയി

26

നേരും നുണയും -26

14 November 2023
0
0
0

“യൂണിഫോറം തരക്കേടില്ലല്ലോ ഒരു സല്യൂട്ട് അടിക്കാൻ തോന്നുന്നു. ഹെഡ് കാൺസ്റ്റബിൾ ഉക്കുനായർ ആത്മഗതസ്വരത്തിൽ ഉറക്കെ പറഞ്ഞു. ഒരു പൈശാചികച്ചിരിയോടെ അന്തുവിനെ അടി മുതൽ മുടിവരെ ഒന്നു നോക്കി. ഉക്കുനായരുടെ ആ ചിര

27

മാണി ലോഡ്ജ്-27

14 November 2023
0
0
0

മുഖം മൂടി ധരിച്ച് കവർച്ചക്കാരുടെ ഗൂഢസംഘം ഈ നഗരത്തിൽ! കാര്യം വിഷമസ്ഥിതിട്ടുവിന്റെ പന്നപ്പട്ടി കവർച്ച ചെയ്തവരിൽ ഒരുത്തന പണത്തോടുകൂടി പിടികിട്ടി പേപ്പർ ഒരണ ജനങ്ങൾ ജാഗ്രത! പോലീസ് അറിയിപ്പ് കാര്യം വിഷമസ്ഥി

28

മായാ മൻസിൽ-28

14 November 2023
0
0
0

ചങ്ങലയും കുലുക്കി പട്ടി കുരച്ചൊരു ചാട്ടം, കുറുപ്പ് ഒന്നു ഞെട്ടി റോഡിലേക്കും ഒരു ചാട്ടം പട്ടണത്തിന്റെ ഒരറ്റത്തു കിടക്കുന്ന ആൻഡ്രൂസ് റോഡിന്നരികിലെ ആ ബംഗ്ലാവിൽ കുറുപ്പ് മുമ്പ് പതിവായി പോകാറുണ്ടായിരു

29

കസ്തുരി റോസ്റ്റ് -29

14 November 2023
0
0
0

കുറുപ്പു പിറ്റേന്നു വളരെ വൈകീട്ടാണുണർന്നത്. കോസടിയിൽ കുറ നേരം അങ്ങനെ കണ്ണും മിഴിച്ചു കിടന്നു. തലേന്നു രാത്രിയിൽ മായാ | മൻസിലിൽ വെച്ചു നടന്നതെല്ലാം ഒരു ജന്മാന്തരസ്വപ്നംപോലെ തോന്നി; ജീവനില്ലാത്ത ചില ചലന

30

മയ്യത്ത് -30

15 November 2023
0
0
0

മമ്മതിന്റെ മരണം സുഖമായിരുന്നു. ക്ഷണം കഴിഞ്ഞു. സന്നിപാതമാ ണെന്നോ ഹൃദയസ്തംഭനമാണെന്നോ പറയാം.ഒരു ഉച്ചയ്ക്കാണ്. മമ്മുക്കയുടെ ഹോട്ടലിൽ നിന്നു വയറു നിറയെ ചോറു ബയിച്ച് ഒരു കണ്ടം ചുരുട്ടും വലിച്ചുകൊണ്ടു മമ്മത്

31

മറവിയുടെ മണം -31

15 November 2023
0
0
0

ഒരു തിങ്കളാഴ്ചയാണ്. രാവിലെ തോട്ടപ്പണിയും കഴിഞ്ഞ് ഓമഞ്ചി കുഞ്ഞി കുടിക്കാനിരുന്നു. പ്ലാവില കൈയിൽഉയർത്തിപ്പിടിച്ച് നാലുപാടും നാറ്റി നോക്കിക്കൊണ്ട് ഓമഞ്ചി അയ്യപ്പനോടു ചോദിച്ചു. “ങ്ങ് ഹി ഹം എന്തൊ ഒരു നാറ്റ

32

മണമുള്ള കിനാവുകൾ-32

15 November 2023
0
0
0

മുരുകൻ, മുറുകിയ നിലയിൽ ചിലപ്പോൾ ചില സ്വപ്നങ്ങൾ അനുഭവിക്കാറുണ്ട്. ബാഹ്യലോകത്തിലെ രൂപങ്ങളോ നിറങ്ങളോ പ്രകാശങ്ങളോ അവന്റെ മസ്തിഷ്കമണ്ഡലത്തിന്ന് അജ്ഞാതങ്ങളാണെന്നിരിക്കിലും ആ മസ്തിഷ്കത്തിനും മനുഷ്യസാധാരണങ്ങള

33

കുനംപറമ്പിൽ-33

15 November 2023
0
0
0

ഒമഞ്ചി തെരുവുമൂലയിൽ വന്നു നിന്നു ചുണ്ടു നക്കിക്കൊണ്ടു ചുറ്റു പാടുമൊന്നു പതിവുപോലെ പച്ചില സംഭരണത്തിന്നു കൂടെ കൊണ്ടുപോകാൻ പിള്ളരെ അന്വേഷിച്ചു വന്നിരിക്കയാണ്. ഇടതുകൈയിൽ സഞ്ചി തൂക്കിപ്പി ടിച്ചിട്ടുണ്ട്. പ

34

ഒരു ദേവത -34

16 November 2023
0
0
0

രാവിലെ നല്ലൊരു മഴ പെയ്തു തോർന്ന നേരമാണ്. ടാറിട്ട റോഡ് കഴുകിയാലായ പോലെ കിടന്നിരുന്നു. ഓടയിലൂടെ ചുകന്ന അഴു വെള്ളം കുത്തിയൊലിക്കുന്ന നേർത്ത ഇരമ്പം നിലച്ചിരുന്നില്ല. റോഡരി കിലെ ശീമ വാകമരത്തിൽ നിന്നുതിർന്ന

35

ഒരു ദേവത -35(തുടർച്ച )

16 November 2023
0
0
0

കൊല്ലം റെയിലാപ്പിസ്റ്റാണിതു ചെല്ലമ്മാ കണികണ്ടാലും ആ പ്രസന്നമായ സായാഹ്നത്തിൽ തെരുവുമൂലയിൽ വെച്ച് ദാസ് തന്റെ പാട്ടുപുസ്തകം പാടി വിൽക്കുകയാണ്. മുഖത്തു കണ്ണടയും മുറിമീശയു മുക്കാൽപ്പുഞ്ചിരിയുമായി വളർന

36

ഒരു പുതിയ പിശാച് -36

16 November 2023
0
0
0

രാവിലെ മണി തെരുവിൽ ഹാജിയാരുടെ തുണിഷാപ്പിന്റെ കോലായിൽ ഒരു പഴയ ചാക്കുതിരശ്ശീല തുടങ്ങിക്കിടക്കുന്നു. അതിന്റെ മറവിൽ കുറുതായൊരു സം ചമ്രം പടിഞ്ഞിരിക്കുന്നു. പെട്ടെന്നു കണ്ടാൽ ഒരു ശിലാവിഗ്രഹമാണെന്നു തോന്നും.

37

നെഞ്ഞിലൊരു വേദന നെറ്റിക്കൊരു പരുക്ക്-37

16 November 2023
0
0
0

തി ഭൂമാല തൂങ്ങിമരിച്ചു. കുറുപ്പ് പുലർച്ചെ അമ്പലക്കുളത്തിൽ നിന്നു കുളികഴിഞ്ഞു വന്നപ്പോൾ കേട്ട വർത്തമാനം അതായിരുന്നു. മരം മുറിക്കാരൻ ആണ്ടിയുടെ മൂത്തമകൾ തിരമാല അവിവാഹിതയായിരുന്നു. അവൾക്ക് ഗർഭമുണ്ടെന്നു ച

38

ഭാരതകൾ-38

17 November 2023
1
0
0

തെരുവിന്ന് ഒരു കോങ്കണ്ണന്റെ കുറവുണ്ടായിരുന്നു. ആ കുറവു പരി ഹരിക്കാനെന്നപോലെ ഔസേപ്പ് ഒരു ഞായറാഴ്ച വൈകുന്നേരം അവിടെ ഹാജരായി.ഒരു നാട്ടുകാരനാണ് ഔസേപ്പ് അടിച്ചു കുറുതായൊരു പയ്യൻ. നല്ല ശരീരശേഷിയുമുണ്ട്. പറമ

39

ഒരു രാത്രി-39

17 November 2023
0
0
0

അന്നു രാത്രി മുരുകനും ഗോപാലനും പതിവുപോലെ അത്താഴം കഴിഞ്ഞു പഴമ്പായും വിരിച്ച് ഉറങ്ങാൻ കിടന്നു. ചരുവിന്റെ വലത്തെ മുലയി ലാണ് മുരുകന്റെ സ്ഥാനം. ഇടത്തെ മൂലയിൽ ഗോപാലന്റെയുംമുരുകൻ ഉറങ്ങാതെ, എന്നാൽ ഉറക്കം നടിച

40

കള്ളപ്പൊന്ന്-40

17 November 2023
0
0
0

കുറുപ്പ് അതിരാവിലെ അന്നത്തെ പത്രങ്ങൾ ഏറ്റുവാങ്ങാൻ ഏജൻസി യാപ്പീസ്സിലേക്കു പോവുകയാണ്. പതിവുപോലുള്ള ഉഷാറൊന്നും കാണുന്നില്ല. മുഖത്ത് വളർന്ന താടിരോമങ്ങളുടെ മറവിൽ വിഷാദവും ബേജാറും പതിയിരിക്കുന്നതുപോലെ തോന്ന

41

കുഞ്ഞിപ്പാത്തു -41

17 November 2023
0
0
0

നേരം പുലർന്നു വരുന്നേയുള്ളു. റെയിൽവേമൈതാനമൂലയിലെ വലിയ ബദാംമരത്തിന്റെ അബുവിനെക്കു റിച്ചോരോന്നോർത്ത് നെടുവീർപ്പിടുകയാണ് കുഞ്ഞിപ്പാത്തു. കുഞ്ഞിപ്പാത്ത വിന്നു കരളിലൊരു നൊമ്പരം തുടങ്ങിയിട്ടു കുറച്ചുനാളായി

42

കത്തുന്നൊരു കത്ത്-42

18 November 2023
0
0
0

മാലതീ.ഇങ്ങനെയൊരുകത്ത്എന്നിൽനിന്ന് മാലതി പ്രതീക്ഷിച്ചിരിക്കയി ല്ലെന്ന് എനിക്കറിയാം.ഏതാണ്ട് പതിനെട്ടുകൊല്ലം മുനി, യൗവനത്തിന്റെ അണിയറയിലേക്കു ഞാൻ എത്തിനോക്കുന്ന ആ കാലഘട്ടത്തിൽ എന്റെ അവിവേകം കൊണ്ടു

43

പട്ടാളക്കാരൻ കുട്ടപ്പൻ-43

18 November 2023
0
0
0

എടീ നന്ദികെട്ട കൂത്തിച്ചീ ഉറുവശി ചമഞ്ഞു നിന്റെ സിനിമയ്ക്കുപോക്കും നിന്റെ വാലാത്തനെയും ഒന്നിച്ച് എന്റെ കണ്ണിൽ ദൈവം കാട്ടിത്തന്നില്ലേ? എടീ, ഞാൻ നിനക്കു വാങ്ങിത്തന്ന ചോന്ന ചേലയും ഞാൻ നിനക്കു വാങ്ങിത്തരാത

44

മൃഗശാലയിൽ ഒരു കൊലപാതകം-44

18 November 2023
0
0
0

നേരം പാതിര കഴിഞ്ഞിരുന്നു. ഉറക്കം പിടിച്ചുവരുന്ന കുറുപ്പിന്റെ ചെവി നോക്കി ഒരു നിലവിളിയുടെ നേരിയ അല് ഇഴഞ്ഞു വന്നു. മയക്ക ത്തിന്റെ സമനിലതെറ്റി കുറുപ്പിന്റെ മിഴികൾ മെല്ലെ തുറന്നു. നിലവിളി തുടർന്നു കേട്ടു;

45

ബാപ്പുവൈദ്യർ -45

18 November 2023
0
0
0

ആറുശതമാനം വൈദ്യവിജ്ഞാനം, അറുപതുശതമാനം വാക്സാമർ ആര്യവും ബഡായിയും, പത്തുശതമാനം ധൈര്യം, ബാക്കി ഭാഗ്യ വും അതായിരുന്നു ബാപ്പുവൈദ്യർ.അപസ്മാരം മുതൽ പുഴുനഖം കുടിവരെയുള്ള സകല രോഗങ്ങൾക്കും ബാപ്പുവൈദ്യരുടെ കൈയിൽ

46

കാര്യം വിഷമസ്ഥിതി-46

18 November 2023
0
0
0

ദേവതയുടെ സമ്മാനമായിരുന്ന പുതിയ ഉടുപ്പും ധരിപ്പിച്ച് ഒരു റിക്ഷാ കുറുപ്പ് ബാപ്പുവൈദ്യരുടെ വീട്ടിന്നു മുമ്പിൽ എത്തിച്ചപ്പോൾ വൈദ്യർ, സ്ഥലത്തെ പ്രമാണിയും തന്റെ പുതി യൊരു ഇരയുമായ അപ്പൂസാപ്പിന്റെ വീട്ടിൽനിന്

47

കമ്പിത്തൂൺ -47

18 November 2023
0
0
0

കുറുപ്പു പിറ്റേന്ന് പതിവുപോലെ അതിരാവിലെ ഉണർന്ന് അമ്പലക്കു കളത്തിൽ പോയി കുളിച്ചുവന്ന്, ധ്യാനവും പൂജയും കഴിച്ച്, കഞ്ഞി കുടിച്ച്, കടലാസ്സ് ചട്ടയും ശീലക്കുടയും കൈയിലെടുത്ത് ടൗണിലേക്കു പുറപ്പെട്ടു. രാധയോട്

48

തെരുവിൽ ഒരു രാത്രി പുലരുന്നു-48

18 November 2023
0
0
0

ന്നത്തെ സായാഹ്നത്തിന് അത്ഭുതകരമായൊരു ശാന്തിയും പ്രസ ന്നതയും ഉണ്ടായിരുന്നു. വീട്ടിന്റെ കോലായിൽ ഒരു പഴയ പുല്ലു പായിൽ കൈമടക്കി തലയ്ക്കുവെച്ചു പാടത്തേക്കു നോക്കി കിടക്കുകയാണ്വിറകുകച്ചവടക്കാരൻ കണ്ടക്കുട്ടി

---

ഒരു പുസ്തകം വായിക്കുക