shabd-logo

രണ്ടണ-19

12 November 2023

0 കണ്ടു 0
തേൻനിറമുള്ള തടിച്ച ചുണ്ടുകൾ വിടർത്തി ഇടയകുന്ന ചെറിയ പല്ലു കൾ പ്രദർശിപ്പിച്ച് എപ്പോഴും എന്തിനെന്നില്ലാതെ മന്ദഹസിച്ചു കൊണ്ട് പൃഷ്ഠവും കുലുക്കി നടക്കുന്ന ഒരു പ്രൗഢയാണ് ആയിശ്ശ. കറുത്തു മെലിഞ്ഞ ദേഹം. ഉരുണ്ട് അഴകുള്ള അരക്കെട്ട്, "ആയി. കാരക്കച്ചിറികൾ ക്കിടയിൽ കാക്കക്കുരുപ്പല്ലുകൾ കാട്ടി ചിരിക്കുന്നതു കാണാൻ നല്ല മൊയിയുണ്ട്.” (തെരുവിലെ കവിയും ഗായകനുമായ പരിക്കാലൻ അന്തുവിന്റെ അഭിപ്രായമാണ്.) ആയിശ്ശ ചിരിക്കുമ്പോൾ അവളുടെ കറുത്തു കുഴിഞ്ഞ മിഴികളിൽ ഒരു പ്രകാശം വിരിഞ്ഞുവരുന്നതുപോലെ തോന്നും. കൊച്ചു വക്കിൽ മുഴുവനും കടുന്നീലം കലക്കിത്തേച്ചപോലെയുള്ള കാച്ചി
ത്തുണിയുടുത്ത്, വെളുത്ത കുപ്പായം ധരിച്ച്, തലയിൽ വെളുത്ത തട്ടവും മടക്കിയിട്ട്, മാറിൽ നിറയെ ഗിൽറ്റുമാലകളണിഞ്ഞ്, കണങ്കൈ നിറയെ ചുകന്ന കുപ്പിവളകൾ ചാർത്തി, ജഘനവും കുലുക്കി, കഴുത്തും വെട്ടിച്ചു കൊണ്ടുള്ള അവളുടെ അലസഗമനം കണ്ടാൽ അപരിചിതർ ആരും ഒന്നു നോക്കിപ്പോകും. ദിവസവും കുളിച്ച് വൃത്തിയിൽ വസ്ത്രധാരണം ചെയ്തു നടക്കുന്ന ആയിശ്ശായെക്കണ്ടാൽ ഒരു തെരുവുവേശ്യയാണെന്നു തോന്നു കയില്ല. തെരുവു പിച്ചർ അവൾക്കൊരു പരിഹാസപ്പേരു കൊടുത്തിട്ടുണ്ട്. "സ്രാവ്. ആയിശയുടെ വായുടെ ആകൃതി ഏതാണ്ട് ഒരു സ്രാവിന്റേതു പോലെയാണെങ്കിലും അവൾക്ക് ഈ പേർ നേടിക്കൊടുത്തത് അവളുടെ പല്ലുകളുടെ മൂർച്ചയാണ്. അവൾ കടിക്കും. വാക്കുകൾകൊണ്ട് പടവെട്ടാൻ ആയിശയ്ക്കറിഞ്ഞുകൂടാഞ്ഞിട്ടല്ല. എതിരാളിയെ പിടിച്ചു കുടിക്കാനാണ് അവൾക്കു കൂടുതൽ വാസന, തെരുവുപെണ്ണുങ്ങൾ ആയിയോട് വളരെ അടുത്തുനിന്നൊന്നും വക്കാണത്തിന്നൊരുങ്ങുകയില്ല; അവൾ പിടിച്ചൊരു കടി വെച്ചു കൊടുക്കും അതു പെട്ടെന്നായിരിക്കുകയും ചെയ്യും. തെരു വിലെ കാക്കക്കല്യാണിയെയും, പണ്ടാരക്കെട്ട് ആമിനയെയും ആയി പിടിച്ചു കടിച്ചിട്ടുണ്ട്. അവളുടെ അനുവാദം കൂടാതെ അവളുടെയടുക്കൽ. രാത്രിയിൽ മാഞ്ഞാല്യം കളിക്കാൻ ചെന്ന സാൻഡോ കറുപ്പനും, പൂച്ചക്കണ്ണൻ അതമാനം അവളുടെ പല്ലിന്റെ മൂർച്ചയും കടിയുടെ എരിച്ചിലും അനുഭവി ച്ചറിഞ്ഞവരാണ്. ഒരു ബിറ്റ് കാൺസ്റ്റബിൾ നമ്പ്യാരും ആയിശയുടെ കടി യുടെ കല പുറംകൈയിൽ കൊണ്ടു നടക്കുന്നുണ്ടെന്നും പറയപ്പെടുന്നു. മറ്റു തെരുവുപെണ്ണുങ്ങളുമായി കൂട്ടുകൂടി നടക്കുന്നത് ആയിയ്ക്കയ്ക്ക് ഇഷ്ടമല്ല. പക്ഷേ, ചക്കിയമ്മ എന്നൊരു കിഴവിത്തള്ളയെ അവൾ പോറ്റിവരുന്നുണ്ട്.

അനാഥമന്ദിരത്തിൽ നിന്ന് ഓടിപ്പോന്ന ഒരു പിപ്പത്തായമാണ് ചക്കിയമ്മ. ആയിശയുടെ വാടകക്കാമുകന്മാർ ഏതു തരക്കാരാണെന്നോ പട്ടണ ത്തിൽ അവളുടെ രാത്രി സങ്കേതം ഏതു മൂലയിലാണെന്നോ തെരുവു പിളർക്കു നല്ല നിശ്ചയമില്ല. പൂട്ടിയിട്ട ഒരു പീടികയുടെ കോലായിൽ തെരുവുവിളക്കിന്റെ പ്രകാശത്തിൽ അവൾ രാത്രിയിൽ കിടന്നുറങ്ങും. ചിലപ്പോൾ അടുത്ത ചക്കിയമ്മയും ചുരുണ്ടുകിടക്കുന്നുണ്ടാകും.

തടിച്ചു കുറുതായ ഒരു മാപ്പിള ആയിശ്ശയുടെ കൂടെ ആ പീടികക്കോലാ യിലിരുന്നു കൊള്ളുന്നത് തെരുവുപിള്ളർ കാണാറുണ്ട്. അയാൾ വന്നാൽ, അർദ്ധരാത്രിക്കുശേഷം ആ കോലായിൽ വെളുത്ത് കാച്ചിത്തുണികൊണ്ട് ഒരു തിരശ്ശീല വലിച്ചു നീട്ടികെട്ടിയതായും കാണാം.

ആയിശയുടെ ആ മാപ്പിളയുടെ ഊരോ പേരോ ആ തെരുവുപിളർക്ക് അറിയാൻ കഴിഞ്ഞിട്ടില്ല. അയാൾ ഇപ്രദേശത്തുകാരനല്ല. തീർച്ച. ദൂരെ ഏതോ കിഴക്കൻ മൂലയിൽ നിന്നും വരുന്ന പുള്ളിയാണ്. പെരിക്കാലൻ അന്ത ആ മനുഷ്യന്റെ പോക്കുവരവുകൾ സശ്രദ്ധം വീക്ഷിച്ചുകൊണ്ടിരുന്നു. ഒന്നോ രണ്ടോ മാസത്തിൽ ഒരിക്കൽ അയാൾ പട്ടണത്തിൽ വരും. വൈകുന്നേരം ആയിശ്ശായെ അന്വേഷിച്ച് ആ തെരുവിലൂടെ ഒന്നു ചുറ്റിനടക്കും. ആയിശ്ശായെ കണ്ടുകിട്ടിയാൽ അവളെയും കൂട്ടി ആ പീടികക്കോലായിലേക്കു വന്നുചേരും. പിന്നെ അവളെ അടുത്തിരുത്തി, വെറ്റിലടയ്ക്ക് മുറുക്കി, പതിഞ്ഞ സ്വരത്തിൽ സൊള്ളിക്കൊണ്ടിരിക്കും. സ്രാവിന്റെ പുയ്യാപ്ല' എന്നാണു പിള്ളർ അയാൾ പ്പറ്റി പറയുക. ഇരുനിറത്തിൽ തടിച്ചു കുറുതായൊരു മനുഷ്യൻ. അയാളും, മുരടിച്ച തഴമ്പുകെട്ടിയ കൈകളും കരുത്തുള്ള ദേഹവും അയാൾ അം നിച്ചു വേലചെയ്യുന്ന ഒരു കൃഷിക്കാരനാണെന്നു തോന്നിച്ചിരുന്നു. അതു ളുടെ വിളർത്തുമലച്ച് കീഴ്ചുണ്ടിന്റെ വലത്തെ കോണിൽ ചുണ്ണാമ്പു കൊണ്ടു കുറി വരച്ചപോലെ ഒരു പാണ്ടുണ്ട്. വായിൽ മുകൾ വരിയിൽ ഒരു പല്ല പൊയ്പോയിരിക്കുന്നു. എപ്പോഴും വെറ്റില മുറുക്കി കവിൾ വീർപ്പിച്ചു നരിയ പ്പോലെ മോങ്ങുകയും ഞരങ്ങുകയും ചെയ്യുന്ന ആ ചോരക്കണ്ണൻ മൂപ്പർ ഇണയോടടുത്തിരിക്കുമ്പോൾ അടിച്ചെല്ലാൻ ആ തെരുവു പിരിച്ച ഏറ്റവും 'ഉള്ളു സക്തിയുള്ളവനെന്നു സ്വയം അവകാശപ്പെടുന്ന ഇറച്ചി കണ്ടം മൊയ്തീന്നുപോലും മനസ്സുറപ്പുണ്ടായിട്ടില്ല.

ഒരു ദിവസം പെരിക്കാലൻ അന്തു അടുത്ത പീടികയിലെ തൂണും മറഞ്ഞിരുന്ന സ്രാവിന്റെ പുയ്യാപ്ലയെ ഒന്നു നല്ലപോലെ കണ്ടു. അയാളുടെ മാറത്തും കൈകളിലും കറുത്ത രോമങ്ങൾ ഒരു കുപ്പായമിട്ടപോലെ വളർന്നു മൂടിക്കിടക്കുന്നു. ("ഒരു കരടിതന്നെ.) ആ രോമങ്ങൾക്കു മീതെ ഇളംമഞ്ഞ നിറമുള്ളാരു കുഞ്ഞി പ്രാക്കു ധരിച്ചിട്ടുണ്ട്. കണങ്കാൽപ്പകുതിവരെ എത്തുന്ന ഒരു ചുകന്ന ലുങ്കി ഉടുത്തിട്ടുണ്ട്. വലതുഭുജത്തിൽ ചതുരാകൃതിയിലുള്ള ഒരു കറുത്ത ഉറക്കം (“ഒരു ചെറിയ സ്) മുറുക്കിക്കെട്ടിയി ട്ടുണ്ട്. അവയെല്ലാം അത്ര കാര്യമായിത്തോന്നിയില്ല. അനുവിന്ന്. അന്ത വിന്റെ നോട്ടം മുഴുവനും ആ മനുഷ്യന്റെ അരയിലേക്കായിരുന്നു. അയാ ളുടെ കുടവയറിന്നു താഴെ മറ്റൊരു വയറുപോലെ എന്തോ മുഴച്ചുനിന്നിരുന്നു. ഒരു ഭാണ്ഡം. ആ ഭാണ്ഡത്തിൽ കുത്തിത്തിരുകിവെച്ച ചരക്കുകൾ എന്തൊ ക്കെയാണെന്ന് ഒന്നു കാണാൻ അയാൾ ആ ഭാണ്ഡം അഴിക്കുന്നതും കാത്തി രുന്നു അന്നു, ഒടുവിൽ ചുണ്ടിന്മേൽ പാണ്ടുള്ള ആ ചോരക്കണ്ണൻ അരയിൽ തിരുകിയ പൊതിയെടുത്തഴിച്ചു. അനു അതിന്റെ ഉള്ളടക്കം കാണുകയും
ആമിനയുടെ പണ്ടാരക്കെട്ടിലെ രഹസ്യം കൂട്ടുകാരെ പറഞ്ഞു കേൾപ്പി ഇതുപോലെ, സ്രാവിന്റെ പുയ്യാപ്ലയുടെ മടിയിലെ പൊതിയുടെ കഥ അ അവരെ പറഞ്ഞുകേൾപ്പിച്ചത് ഇപ്രകാരമായിരുന്നു. “ഒരു സ്റ്റേസനറി തൊടങ്ങാനുള്ള കോളുണ്ട് മൂപ്പരുടെ അരക്കെട്ടിലും

മടിലും ഒക്കെയായിട്ട് ആന്റെ അത്ര വലുപ്പിള്ള ഒരു പായിസ്റ്റയില് നെറച്ചും ബെറ്റിലേം അടക്കം പൊഹലേം. ഒരു നൂറ്റിങ്കരണ്ടോണ്ട്. പിന്നെ ആട്ടിന്റെ കോട്ടിപോലുള്ള ഒരുക്കൻ പിസ്സയി: അതില് നെറച്ചും നോട്ടും ഉറും ഒക്കെ ആയിരിക്കും. പിന്നെ ചെപ്പിത്തോണീം പല്ലുകുത്തി ഒക്കെ കെട്ടിത്തുക്കിപ്പിടിപ്പിച്ച ഒരു പൻ താക്കോൽക്കൂട്ടം. ബാളങ്ങപോലുള്ള ഒരാല് ഒരു പഹേൻ കത്തി പിന്നെ ഒരു ഡബ്ബില് കൊറെ കുളിക്കാരാസനാദി കുളി കാന്തോന്നുന്നു. ഇതൊക്കെ ആ പണ്ടാരപൻ, അല് ഷാക്ക് ചെയ്തിരിക്ക്യാ അങ്ങനെരിക്കുമ്പള് ആ പഹേൻ, ന്റെ തൂണിന്റെ നേരെ ഒന്നു നോക്കി, ചോരക്കണ്ണ് മിയിച്ച് ആ കത്തി ഒന്നായി കൈയിപ്പൊന്തിച്ച് ഒരു പിടുത്തം! കത്തിന്റെ മിന്നിചീo
അപ്പഹന്റെ കണ്ണു തുറിച്ച് നോട്ടോം കണ്ടപ്പം ഹള്ളാ! ഞാമ്പേടിച്ചൊരു 

അതു കേട്ടുനിന്നിരുന്ന ഇറച്ചിക്കുന്നു. മൊയ്തീനും തൊണ്ടിപ്പറങ്ങോ ടനും പൊട്ടിച്ചിരിച്ചു. പറങ്ങോടൻ പറഞ്ഞു: “നോക്കട്ടെ അന്നു നിന്റെ തുണി, മണക്കുന്നോന്ന്

അന്തു പറഞ്ഞു: "യ്യ് ഇക്കിസ്സ മുസുമനും കേക്കെടോ. അപ്പഹൻ ന്നെക്കണ്ടിട്ടും ല്യ ന്നെ നോക്കീട്ടും ല്യ-കേട്ടോ-അയാള് പൊറോന്ന് ചൊറ്യാനെടുത്തതാ, ഒന്ന് ആ കത്തി. കത്തി ബയോട്ട് പിടിച്ച് ഞെളി ത്തിരുന്ന് അയാള് നടുപ്പുറം ഒന്നു ചൊറിഞ്ഞു. ദാ ഇങ്ങനെ...

വാൾ പിറകോട്ടു താഴ്ത്തിപ്പിടിച്ച് വെട്ടാൻ തഞ്ചംപാർത്തു നിൽക്കുന്ന ഒരു പയറ്റുകാരന്റെ പോസിൽ നിന്നുകൊണ്ട് (ഇതു സിനിമയിൽനിന്നു കണ്ടു പഠിച്ചതാണ്. അനു ആ രംഗം ഭംഗിയായി അഭിനയിച്ചു കാട്ടിക്കൊടുത്തു. ഇറച്ചിക്കണ്ടവും തൊണ്ടിയും ചിരിച്ചു മറിഞ്ഞു വീണുപോയി. സാവിന്റെ പുയ്യാപ്ലയ്ക്ക് പായസം വളരെ ഇഷ്ടമാണ്. ഒരു തെരുവിൽ

ഒരു ചെമ്പുകുടത്തിൽ പായസം കൊണ്ടു നടന്നു വില്ക്കുന്ന ഒറ്റക്കണ്ണൻ

കാതറുടെ അടുക്കൽ നിന്ന് അയാൾ രണ്ടു കോപ്പ് പായസം വാങ്ങും. ഒരു കോപ്പ് ആയിശയ്ക്ക് കൊടുത്തു മറ്റേതു താനും കുടിക്കും. കിടപ്പിന്റെ കാര്യ ത്തിലും അയാൾ കുറച്ചു കണിശക്കാരനാണെന്നു തോന്നുന്നു. ഒരു ദിവസം അയാൾ ഒരു പുതിയ മെത്തപ്പായും ഒരു തലയണയും ചുരുട്ടി കക്ഷത്തിൽ വെച്ചുകൊണ്ടാണ് ആയിശ്ശായെത്തേടി വന്നത്.

അയാൾ വന്നുപോയാൽ, ആയിശു ചിലപ്പോൾ കയുടെ നോട്ടുമാറ്റാൻ നടക്കുന്നതു കാണാം.

ഒരിക്കൽ അയാൾ വന്നുപോയതിന്റെ പിറ്റേന്നാൾ രാവിലെ ആയി ആ പീടികക്കോലായിൽ ഒറ്റയ്ക്ക്, തലമുടിയഴിച്ചിട്ടു തലയിൽ സ്വയം പേ പരതിക്കൊണ്ടു ചിന്താമഗ്നയായി കുത്തിയിരിക്കുകയായിരുന്നു. അപ്പോൾ പെരിക്കാലൻ അന്നു മെല്ലെ ആ കോലായുടെ മറ്റേ മൂലയിൽ ചെന്നിരുന്നു തെരുവിലേക്കു നോക്കിക്കൊണ്ട് ഒരു കെസ്റ്റ് കെട്ടിപ്പാടി

ആയിഷബീബിയെകാഘാൻ 
ആശമുത്തു മണ്ടിയെത്തും പായസക്കൊതിയനൊരു പാണ്ടിക്കാടൻ കാക്കി പത്തുകാതം ബയി നടന്നു കാലു രണ്ടും ശുട്ടെടുത്ത പത്തിരിയായ് മൂപ്പരൊരു
പൊതുബന്ധിക്കാരൻ 

തന്റെ കാമുകനെക്കുറിച്ചാണ് അന്തു കെസ്സ് കെട്ടിപ്പാടുന്നത് എന്നു മനസ്സിലായപ്പോൾ ആയി ഒന്നു ചിരിച്ചു മുഖം തിരിച്ചിരുന്നു. പക്ഷേ അയാളെ പോത്തുവണ്ടിക്കാരൻ എന്നു വിശേഷിപ്പിച്ചത് ആയിശയ്ക്ക് രസിച്ചില്ല. അവൾ അല്പം ചൊടിച്ചുകൊണ്ടു പറഞ്ഞു: “ഞമ്മന്റെ പുയ്യാപ്ല പോത്തുംമണ്ടി

ക്കാരനൊന്നില്ല, അനു. “പിന്നാരം മുത്ത, പറ അനു ചോദിച്ചു.
മൂപ്പർ കേക്കുള്ള മൊതലാള്യ 

ആങ്, അങ്ങനെ പറ മൂപ്പരെ കണ്ടിട്ട് കൈയില് മ്മിണി കായും പുത്തനും ഉള്ള കൂട്ടത്തിലാണെന്നു ഞമ്മക്കും തോന്നിക്കണ് ട്ടോ എന്ത ആയിശ്ശായ പുതപ്പന്റെ പേര

പുയ്യാപ്ലയുടെ പേരു പറയാൻ ആയി ആദ്യം മടിച്ചു അവൾക്കൊരു നാണം. അവൾ വെറ്റില മുറുക്കുകയായിരുന്നു. ചൂണ്ടുവിരലിൽ ശേഷിച്ച ചുണ്ണാമ്പി വായിലെ വെറ്റിലയ്ക്കക്കട്ടിൽ തോണ്ടിച്ച് കണ്ണിറുക്കി ക്കൊണ്ട് അവൾ അതു പറഞ്ഞുകൊടുത്തു: “പോക്കര്ക്ക

അതു കേൾക്കേണ്ട താമസം, നിമിഷകവി അനു ഇതാ പിടിച്ചോ എന്ന മട്ടിൽ ഒരു പാട്ടുകെട്ടി ആയി സമർപ്പിച്ചു.

“കോ കേക്കൊരു കാട്ടുമുക്കിക്കൊണക്കും മൊതലാളി പോക്കര്ക്ക്, പണ്ടയാളൊരു പോത്തും ബണ്ടിക്കാരൻ...

"മേണ്ടെട്ടോ അ.” ആയി അരിശം ചൊടിച്ചു പറഞ്ഞു: “പോത്തു അണ്ടിക്കാരൻ നെന്റെ ബാപ്പ ആണ്.” ആയിൽ തലയിൽ നിന്നു മെല്ലെ വഴു തുന്ന തട്ടം എടുത്തു മടക്ക് വീണ്ടും തലയിൽത്തന്നെ നിക്ഷേപിച്ച് അതിന്റെ മീതെ കൈയമർത്തിപ്പിടിച്ച് നിരത്തിലേക്ക് ഒന്നു നീട്ടിത്തുപ്പി.

തന്റെ ബാപ്പാനെപ്പറഞ്ഞതു കേൾക്കാത്തമട്ടിൽ അന്ത, മടക്കിവച്ച കാൽമുട്ടുകളിൽ കൈകൾ പിണച്ചു വെച്ച് നിരത്തിലേക്കു നോക്കിയിരുന്നു. "വഹിച്ചി ബെറ്റിലടയ്ക്ക് തിന്നു തുപ്പിയത് ആട്ടിൻ ചോരപോലെ ചോന്നു കെടക്ക്ണ്" ആയി തുപ്പിയതു നോക്കി അവൻ മനസ്സിൽ പറഞ്ഞു. അപ്പോൾ തെരുവിലൂടെ പോകുന്നുണ്ടായിരുന്നു. തന്റെ പണ്ടാരക്കെട്ടും

കക്ഷത്തിൽ വെച്ച്, ആമിന, ആമിന, പീടികക്കോലായിലിരിക്കുന്ന ആയി

യേയും അനുവിനെയും ഇടങ്കണ്ണിട്ടൊന്നു നോക്കി. പിന്നെ കാണാത്ത ഭാവ ത്തിൽ നേരെ തെക്കോട്ടു വെച്ചടിച്ചു. "ആമിനത്താത്തന്റെ പണ്ടാരക്കെട്ടില് എന്തൊക്യാണെന്നു കേ ണോ?' അന്നു തന്റെ മന്തുകാലൊന്നു മാന്തിക്കൊണ്ട് ആയിശ്ശായോടു ചോദിച്ചു.

ആയിശയ്ക്ക് കേൾക്കണം. അവൾ മിഴികൾ പ്രകാശിപ്പിച്ച് അന്ത വിന്റെ മുഖത്തേക്ക് ഒരു മന്ദഹാസം എറിഞ്ഞുകൊടുത്തു.

താൻ ആമിനത്താത്തയുടെ പണ്ടാരക്കെട്ടിലെ രഹസ്യം കണ്ടുപിടിച്ച ആ കഥ അന്തു ആയിയെ ആദ്യന്തം വിസ്തരിച്ചു കേൾപ്പിച്ചു. ആയി തുടയ്ക്കടിച്ച് ചിരിയോടു ചിരിതന്നെ.

അപ്പോൾ തെരുവിൽ തെല്ലകലെനിന്ന് ഒരു വിസിൽ കേട്ട് അന്ത തലപൊക്കി ശ്രദ്ധിച്ചു. തൊണ്ടിപ്പറങ്ങോടന്റെ വിളിയാണെന്നു മനസ്സിലായി. വലതുകൈയിന്റെ തള്ളവിരലും ചൂണ്ടുവിരലും വളച്ചു പിടിച്ച് വായിൽ നാക്കിന്റെ കീഴില് തിരുകി പുറപ്പെടുവിക്കുന്ന ആ ചട്ടം തൊണ്ടിപ്പാ ടൻ സാട്ട് കളിക്കുന്നതിന്നു കൂട്ടുകാരെ വിളിക്കുന്ന സിഗ്നലാണ്. പറങ്ങോ ടൻ കുറച്ചു നേരത്തെ ഒരു താടിക്കാരൻ സേട്ടുവിന്റെ പിന്നാലെ പെട്ടിയും കിടക്കയും ചുമന്നുകൊണ്ട് വെൽക്കം ഹോട്ടലിലേക്കു പോകുന്നത് അനു കണ്ടിട്ടുണ്ടായിരുന്നു. (തലയിൽ ചുവടും വച്ച് 'തിക്കത്തെ തിന്നും' എന്ന താളത്തിൽ നൊണ്ടിപ്പറങ്ങോടൻ നീങ്ങുന്നതു കാണുമ്പോൾ അന്തു തനിയെ ചിരിച്ചു പോകും.) അവന്നു നാലണ കിട്ടിക്കാണും. അത് ഉടൻ കളിച്ചു തീർക്കാനുള്ള വെപ്രാളമാണ്. തെരുവിന്റെ ഒരു മൂലയിൽ സ്ഥാനമുറപ്പിച്ച്

ആ വഴിക്ക് ആദ്യം വരുന്ന മോട്ടോർ കാറിന്റെ നമ്പറിന്റെ ഒടുവിലത്തെ അക്കം ഒറ്റയോ ഇരട്ടയോ എന്നു വാതു വയ്ക്കുക. ജയിച്ചവൻ തോറ്റവന് ഒരണ കൊടുക്കണം. അതാണ് ആ തെരുവുപിള്ളരുടെ സാട്ടകളി

അന്തുവിന്നു സാട്ടകളിക്കണമെന്നു മോഹമുണ്ട്. പക്ഷേ, കൈയിൽ കാൽ പൈസയില്ല. കളിച്ചാൽ നേടുമെന്ന് അവന്നു വിശ്വാസമുണ്ട്. താൻ കളിയിൽ നിസീബുള്ളാരുത്തനാ നൊണ്ടിയുടെ കൈയിലെ കാലുറുപ്പിക തട്ടിയെടുക്കാൻ ഇതു നല്ലൊരവസരമായിരുന്നു. പക്ഷേ, കളി തുടങ്ങു ന്നതിനു മുമ്പ്, 'മുതല്സാക് ഒരണയെങ്കിലും കൈയിൽ കാണിച്ചുകൊടു ത്താലല്ലാതെ നൊണ്ടി സമ്മതിക്കുകയില്ല. കടത്തിന്റെ ഏർപ്പാടൊന്നും ഇക്കളിയിലില്ല.

അന്തു തല ചൊറിഞ്ഞുകൊണ്ടു മെല്ലെ ആശയോടെ ആയിശ്ശയുടെ മുഖത്തേക്കു നോക്കി കെഞ്ചി “ആയിശത്താത്താ, ഒരു രണ്ട് കുടം

സ്രാവ് ഒന്നും മിണ്ടിയില്ല. അവൾ വെറ്റില ചവച്ചു രസിച്ചുകൊണ്ടിരിക്ക

ആയിന് ഉള്ളുകൊണ്ട് അനുവിനെ ഇഷ്ടമാണ്. അന്തു കെസ്സ്

പാടും. (തന്റെ പുയ്യാപ്ലയെപ്പറ്റി അവൻ ഒരു കെസ്സ് കെട്ടിപ്പാടിത്തന്നില്ലേ?)

അന്തു നല്ല തമാശക്കഥ പറയും. (ആമിനയുടെ പണ്ടാരക്കെട്ടിലെ രഹസ്യ

ത്തെപ്പറ്റി അന്തു വിവരിച്ചതോർത്ത് ആയിശ്ശയുടെ ചുണ്ടുകൾ വിരിഞ്ഞു.

പിന്നെ അവൾ അവന്റെ ബാപ്പനെ പറഞ്ഞിട്ടും അന്തു പകരം പറഞ്ഞി

ല്ലല്ലോ. മറ്റു പിള്ളരെപ്പോലെ അന്തു ആയിശ്ശയുടെ മുഖത്തു നോക്കി സ്രാവ്

എന്നു വിളിക്കാറുമില്ല.

അന്തു നയത്തിൽ വീണ്ടും കെഞ്ചി. “ന്റെ പൊന്നായിത്താത്തല്ലേ? ഒരു രണ്ടണ്. നാളെത്തന്നെ മടക്കിത്തരാം.” അവൻ ആയിശ്ശയുടെ മടിക്കു ത്തിലേക്ക് ആശയോടെ നോക്കി. സ്വർണ്ണനിറമുള്ള ചെറിയ കല്ലുകൾകൊണ്ട് മെടഞ്ഞുണ്ടാക്കിയ ഒരു ചെറിയ സഞ്ചി ചുകന്ന ചരടിൽ കോർത്ത് അവ ളുടെ അരയിൽ തിരുകിവെച്ചതിന്റെ നേർക്കായിരുന്നു അന്തുവിന്റെ നോട്ടം. പുയ്യാപ്പ് വന്നുപോയ അവസരമല്ലേ? അതിൽ കോട്ടു കാണാതിരിക്കയില്ല. നോട്ടായിരിക്കും. അഞ്ചുറുപ്പികയുടെ നോട്ട്,

ആയി മെല്ലെ എഴുന്നേറ്റ് അരയിൽ തപ്പി, തുണിയുടെ കെട്ടൊന്നു മുറുക്കി, പിന്നെ തുണിയുടെ നീണ്ട രണ്ടു കോന്തലകളും ഒന്നുഴിഞ്ഞു വലിച്ചു പിടിച്ചുകൊണ്ട് അരയും ഒടിച്ച് അലസമട്ടിൽ അങ്ങനെ ഒരു കാബൂളി നൃത്തം അറിയാതെ അഭിനയിച്ചു.

അന്നു തന്റെ അപേക്ഷ ആവർത്തിച്ചു: “മുത്തായിത്താത്താ, രണ്ടണ്. അള്ളാണ് നാളെ മടക്കിത്തരാണ്ടിരിക്കുല ആയി ഒരു പാട്ടു മൂളിക്കൊണ്ട് നിഷേധമട്ടിൽ തലയാട്ടി.

“ആയിത്താത്ത, രണ്ട് തല ആയിശു കോന്തലപിടുത്തം വിട്ട് തുണിയുടെ പിൻഭാഗം കുറഞ്ഞൊന്നു പൊക്കിപ്പിടിച്ച് നിവർന്നുനിന്ന് അന്തുവിനോടു ചോദിച്ചു.

“എന്തിനാ രണ്ട് കൊണ്ടോയി കുളിച്ചാനല്ലേ? അന്നു അതിന്നു വ്യക്തമായ മറുപടി പറഞ്ഞില്ല. അവൻ രണ്ടണ കാര്യം ആവർത്തിച്ചുകൊണ്ടിരുന്നു.

തൊണ്ടിപ്പറങ്ങോടന്റെ വിസിലടി വീണ്ടും മുഴങ്ങിക്കേട്ടു. അന്തുവി ഇരിക്കപ്പൊറുതിയില്ലാതായി. “നിന്ന് കത്താ അന്തു' ആയിശു വായിലെ മുറുക്കാൻ നീ

നിറക്കി തല ചെരിച്ചു പിടിച്ചു ഗൗരവസ്വരത്തിൽ ചോദിച്ചു. ന്തു അതിന്നും തൃപ്തികരമായ മറുപടി നൽകിയില്ല. പറങ്ങോടന്റെ ചൂളം വിളി തുടരെത്തുടരെ മൂന്നു പ്രാവശ്യം മുഴങ്ങി അത് അവസാനത്തെ വിളിയാണ്. അന്തു നിരാശയോടെ തന്റെ മുഷി

മുണ്ടും മാടിക്കെട്ടി റോട്ടിലേക്കിറങ്ങിനിന്നു. ആയിശു അരയിൽ കൈ തിരുകി. മുത്തുസ്സഞ്ചി പുറത്തെടുത്ത് അതിന്റെ മുഖച്ചരടു വലിച്ചു സഞ്ചി തുറന്ന് ഉള്ളിൽ നിന്ന് ഒരു രണ്ടണനാണ്യം ന യെടുത്ത് അന്തുവിന്റെ മന്തുകാലിനു നേർക്ക് വലിച്ചെറിഞ്ഞുകൊടുത്തു.കായി കൊണ്ടോയി കളിച്ചാണോകൊണ്ട്  പൈകിനെന്ധെലും മെങ്ങിത്തിന്നെടാ ബലാലേ എന്നൊരു ഉപദേശവും .

അന്നു ആ രണ്ടണനാണ്യം പെറുക്കിയെടുത്ത് ഒരു ചാട്ടം ചാടി, പിന്നെ പറങ്ങോടനെ ലക്ഷ്യമാക്കി തെരുവിലൂടെ ഓടിത്തുടങ്ങി. ആറേഴു പീടികക ളുടെ ദൂരം കഴിഞ്ഞപ്പോൾ ഒരു കോലായിൽനിന്നു വല്ലാത്തൊരു ഞരക്കം കേട്ട് അവൻ ഒന്നു തിരിഞ്ഞു നോക്കി. തെരുവിന്റെ പടിഞ്ഞാറെ വരിയിൽ പതിവായി പൂട്ടിയിട്ടുകാണാറുള്ള ഒരു പുസ്തകഷാപ്പിന്റെ കോലായിൽ മൂരിത്തോലുപോലത്തെ ഒരു മുണ്ടുകൊണ്ടു മൂടിപ്പുതച്ചു ചുരുണ്ടുകിടന്ന് ഉഗ്രമായി ഞരങ്ങുന്നു ഒരു മനുഷ്യൻ. അനു സംശയിച്ചുനിന്നു. ആണ്ടിയാ

ണെന്നു തോന്നുന്നു. അന്തു മെല്ലെ പീടികക്കോലായിലേക്കു കേറിച്ചെന്ന് ആ മനുഷ്യന്റെ പുതപ്പു പതുക്കെ ഒന്നു നീക്കി നോക്കി. ആൾ ആണ്ടിതന്നെ. കുഴിഞ്ഞ മഞ്ഞച്ച മിഴികൾ പൊക്കി ആണ്ടി അന്തുവിനെ ഒന്നു നോക്കി.

“എന്താ ങ്ങക്ക്?' അന്തു സഹതാപത്തോടെ ചോദിച്ചു. (അന്ത ആണ്ടിയെ പേരെടുത്തു വിളിക്കാറില്ല. തെരുവുപിള്ളരിൽ ഏറ്റവും പ്രായം കൂടിയ പുള്ളിയാണ് ആണ്ടി. ആണ്ടിക്ക് ചക്കരച്ചോറ്' എന്നൊരു പരിഹാസ പ്പേരും കൂടിയുണ്ട്.)

ആണ്ടിയുടെ ദേഹം അരിമില്ലിലെ യന്ത്രംപോലെ വിറച്ചുകൊണ്ടിരുന്നു. തൊണ്ടയിൽ നിന്നു ഞരക്കം തള്ളിവരുന്നുണ്ട്. മിണ്ടാൻ കഴിയുന്നില്ല. അവൻ വാ തുറന്നു മഞ്ഞക്കണ്ണുകൾ മിഴിച്ച് അനുവിന്റെ മുഖത്തേക്കുതന്നെ

നോക്കിക്കിടന്നു. അനു ആണ്ടിയുടെ നെറ്റി തൊട്ടുനോക്കി. തീക്കട്ടപോലെ പൊള്ളുന്നു. അവന്റെ മുഖത്തും മാറത്തും എന്തൊക്കെയോ പൊന്തിയിട്ടുണ്ട്. ചിരാ അല്ല കുരിപ്പോ?

“ങ്ങക്ക് ചായ കുടിക്കണോ?” അതു ചോദിച്ചു. “ങ്ഹ്ഹഊം." ആണ്ടി ഒരു ഞരക്കത്തോടുകൂടി വേണമെന്നു തലയാട്ടി.

അന്തു നിരത്തിലേക്കിറങ്ങി, അടുത്ത ചായപ്പീടികയിലേക്കു നടന്നു. ഒരണ കൊടുത്ത് അവൻ ഒരു ഗ്ലാസ്സിൽ ചായ വാങ്ങി. ചായ പുറത്തേക്കു കൊണ്ടുപോകാനാണെന്നു മനസ്സിലായപ്പോൾ, മേശവലിപ്പിന്നുള്ളിൽ "ഗന്ധർവ്വൻ' മാസിക നിവർത്തിവച്ചു വായിച്ചു രസിച്ചുകൊണ്ടിരുന്ന ചാ പീടികക്കാരൻ തടഞ്ഞു. അന്തു സംശയത്തോടെ ഒന്നു നോക്കി
പീടികക്കാരൻ പറഞ്ഞു: “ഗ്ലാസ്സിന്റെ വില നാലണ ഇവിടെ പണയംവെച്ചിട്ടു. കൊണ്ടു പൊയ്ക്കോ.

അനു ഗ്ലാസ്സും ചായയും അവിടെത്തന്നെ വെച്ച്, ആലോചിച്ചു. അപ്പോൾ തെരുവിലൂടെ പോകുന്നു കുനൻ കണാരൻ. മോഡേൺ മെഡി ക്കൽഷാപ്പിലെ ഉടഞ്ഞ ചില കുപ്പികളും മറ്റും കൂനൻ ശേഖരിച്ചുവയ്ക്കു ന്നത് അന്തു കണ്ടിട്ടുണ്ട്. കൂനൻ കണാരൻ ഒരു കുപ്പി കടം തരില്ലേ? അന്ത കണാരന്റെ പിന്നാലെ ഓടിച്ചെന്നു. “എന്തിനാ കുപ്പി കുനൻ തിരിഞ്ഞുനിന്നു ചന്തി മാന്തിക്കൊണ്ടു

ചോദിച്ചു. അന്തു സംഗതിയെല്ലാം ചുരുക്കിപ്പറഞ്ഞുകൊടുത്തു. "ആര്, ചക്കരച്ചോറോ?" കൂനൻ ചോദിച്ചു. “ഓന് കുരിപ്പായിരിക്കും, കുരിപ്പ്-ആട്ടെ, വാ ഒരു കുപ്പി തരാന്നോക്കാം" അന്തു കണാരന്റെ കൂടെ അവന്റെ മടയിലേക്കു ചെന്നു. ഒരു പഴയ വീഞ്ഞപ്പെട്ടിയിൽ കുറച്ചുനേരം പരതി. കൂനൻ ഒരു കുപ്പി എടുത്ത് അന്ത

വിന്നു കൊടുത്തു. ചായപ്പീടികയിലേക്ക് ഓടുമ്പോൾ അന്നു ആ കുപ്പി ഒന്നു മണത്തു നോക്കി. പനിനീർക്കുട്ടിയാണ്. പഴയ പനിനീരിന്റെ പരിമളം അതിൽ പതുങ്ങിക്കിടന്നിരുന്നു. കുപ്പിയുടെ പുറത്തു പനിനീര്പ്പൂങ്കുലയുടെ വർണ്ണ ചിത്രത്തോടുകൂടിയ ഒരു പഴയ ലേബലും ഒട്ടിക്കിടക്കുന്നുണ്ട്.

അനു ഗ്ലാസ്സിലെ ചായ കുപ്പിയിൽ ഒഴിച്ച് അതുംകൊണ്ട് ആണ്ടിയുടെ അടുക്കലേക്ക് ഓടി. (ബാക്കിയുള്ള ഒരണയ്ക്ക് ഒരു കഷണം പുട്ടും വാങ്ങി ഒരു വാഴയിലക്കഷ്ണത്തിൽ പൊതിഞ്ഞു കൈയിൽ കരുതിയിരുന്നു.

ആണ്ടി വളരെ പ്രയാസപ്പെട്ട് എഴുന്നേറ്റിരുന്ന് കുപ്പിയിലെ ചായ ആർത്തിയോടെ വായിലേക്കൊഴിച്ചു. അപ്പോഴാണ് അനു ആണ്ടി യുടെ ശരീരം നല്ലപോലെ കണ്ടത്. മെലിഞ്ഞ് ഉണ്ണിപ്പിണ്ടിപോലെ വിളറി, നെഞ്ഞത്തും വാരിഭാഗത്തുമുള്ള എല്ലുകളെല്ലാം മുഴച്ചുനില്ക്കുന്ന ഒരു പേക്കോലം. എന്തു തടിയും ബലവുമുള്ള മനുഷ്യനായിരുന്നു ആണ്ടി

ആണ്ടി കുപ്പിയിലെ ചായ മുഴുവനും കുടിച്ച് കുപ്പി അനുവിന്റെ കൈയിൽ കൊടുത്തു. ഇലയിലെ പുട്ടിൽ നിന്ന് അവൻ ഒരു ചെറിയ കഷണം നുള്ളിയെടുത്തു വായിലിട്ട്, ഇനി വേണ്ട എന്ന് ആംഗ്യം കാട്ടി, മുഖം തിരിച്ചു കളഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ആണ്ടി ചുമയ്ക്കാൻ തുടങ്ങി. ഭയങ്കരമായ ചുമ, ചുമയ്ക്കുമ്പോൾ അവന്റെ വാരിയെല്ലുകൾ കോൽക്കളിയിൽ കാലു കൾ ഒന്നിച്ച് ഉയരുകയും താഴുകയും ചെയ്യുന്നപോലെയുണ്ടായിരുന്നു. ചുമച്ചു ചുമച്ച് അവൻ ഛർദ്ദിച്ചു. പുട്ടിന്റെ അംശവും ചാർത്തണ്ണിയും കഫവും കലർന്ന ഒരു കുഴക്കട്ടെ... ആ ചുമ തീർന്നപ്പോൾ അവൻ വിയർപ്പിൽ മുങ്ങിയിരുന്നു. എങ്കിലും അല്പം ആശ്വാസം കിട്ടി. അവൻ അവിടെ കിടന്ന്

ആ മൂരിത്തോലുമുണ്ടു മുഖത്തേക്കു വലിച്ചു മൂടി. അന്തു ചോദിച്ചു: “ഇനി ഞാൻ പോട്ടെ?"

ആ മൂരിത്താലിനുള്ളിൽനിന്ന് ആണ്ടി ഒന്നു മൂളി. അന്തു, പനിനീർക്കു പ്പിയും കക്ഷത്തിൽ വെച്ച് ആണ്ടിയെ സഹതാപത്തോടെ നോക്കിക്കൊണ്ടു കുറച്ചുനേരം അവിടെത്തന്നെ നിന്നു. ആ പുതപ്പിനുള്ളിലെ അസ്ഥികൂടം തന്റെ കഴിഞ്ഞകാലങ്ങളെപ്പറ്റി ചിന്തിക്കുകയാണെന്ന് കഥ അന്തു മനസ്സിലാ ക്കിയില്ല.

ആണ്ടി തികച്ചും തെരുവിന്റെ സന്താനമാണ്. തന്നെ ഒക്കത്തുവെച്ച് ഇരന്നുനടന്നിരുന്ന കറുത്തു തടിച്ച് തന്റെ അമ്മയെപ്പറ്റി അവന്നു നേരി ഓർമ്മയേയുള്ളു. കാറിയ എണ്ണയുടെ നാറ്റമേല്ക്കുമ്പോൾ അവൻ ത അമ്മയെ ഓർക്കാറുണ്ട്. എണ്ണപ്പീടികയിലെ തപ്പുകളിലും ഭരണികളില അവശേഷിച്ച എണ്ണപ്പണ്ടി ഇരന്നുവാങ്ങി എപ്പോഴും തലയിൽ വാരിപ്പോയ നടന്നിരുന്നു ആ തള്ള അമ്മയുടെ തലയിലെ മണം അവനിൽ ഒട്ടിപ്പിടിച്ചു കിടക്കുന്നുണ്ട്. ഒരു ദിവസം രാവിലെ അവൻ ഉണർന്ന് അമ്മയുടെ പ യ്ക്കരികെ കുത്തിയിരുന്നു കുറേനേരം കരഞ്ഞിട്ടും അവന്റെ അമ്മ ഉണം. ന്നതു കണ്ടില്ല. രാവിലെ ഉണർന്ന ഉടനെ അമ്മ അവന്നു ചായയും പട്ടും വാങ്ങിക്കൊടുക്കാറുണ്ട്. 'അമ്മ ചായ' എന്നു പറഞ്ഞുകൊണ്ട് അവ അമ്മയുടെ നെഞ്ഞിൽ ഇടിച്ചു പിന്നെയും കരഞ്ഞു. അമ്മ അനങ്ങിയില്ല. ആരും അവനെ ശ്രദ്ധിച്ചില്ല. കുറേനേരം കഴിഞ്ഞപ്പോൾ അവിടെ പീടികയുടെ മുമ്പിൽ ആളുകൾ തടിച്ചുകൂടി. അവർ അമ്മയെ ചൂണ്ടിക്കാട്ടി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അമ്മ ഇങ്ങനെ ഉച്ചയായിട്ടും കിടന്നുറങ്ങുന്നതു കണ്ട് മുതലാളിമാര് ചീത്തപറയുകയായിരിക്കും. അവ വിചാരിച്ചു. അവൻ വീണ്ടും അമ്മയുടെ മുഖത്തു നുള്ളിയും വയറ്റത് ഇടിച്ചും അമ്മയെ ഉണർത്താൻ ശ്രമിച്ചു. അമ്മ ഉണർന്നില്ല. അവൻ കഴിയു ന്നത് ഉച്ചത്തിൽ കരഞ്ഞു. അപ്പോൾ ഏതോ ഒരാൾ അവന്നു പുട്ടും ചായയും കൊണ്ടുവന്നു കൊടുത്തു. അന്നു വൈകുന്നേരം രണ്ടാളുകൾ ഒരു നീക്ക മരപ്പലകയും താങ്ങിപ്പിടിച്ച് ആ കോലായിലേക്കു കേറിവന്ന് അമ്മയെ എടുത്ത മരപ്പലകയിൽ കിടത്തി ഒരു കറുത്ത പായകൊണ്ടു മൂടി എങ്ങോട്ടോ എടു ത്തുകൊണ്ടുപോയി. “എന്റമ്മേ!' എന്നു വിളിച്ചു കരഞ്ഞുകൊണ്ട് അവൻ അമ്മയുടെ പിന്നാലെ പാഞ്ഞു. അപ്പോൾ കഴുത്തിൽ ഒരു വലിയ സഞ്ചി തൂക്കിയിട്ട ഒരു താടിക്കാരൻ അവനെ വാരിയെടുത്ത്, “ന്റെ കുട്ടി കരയണ്ട. അമ്മ ആശുപത്രീല് പോയതാ. നാളെ വരും കേട്ടോ' എന്നു പറഞ്ഞ് അവനെ സമാശ്വസിപ്പിച്ച് അവന്ന് ഒരു ചുവന്ന കോൽ മിഠായി വാങ്ങിക്കൊടുത്തു. തന്റെ അമ്മയെ പലകയിൽ കിടത്തി എടുത്തുകൊണ്ടുപോയ ആ രണ്ടാളി കളുടെ കറുത്ത മുറിക്കാലുറയും കൊമ്പൻമീശയും സഞ്ചിക്കാരൻ വയസ്സൻ കൊടുത്ത ചുവന്ന കോൽ മിഠായിയും അവന്റെ സ്മരണകളിൽ തങ്ങിക്കിട പുണ്ട്. പിന്നെ അവൻ കുറച്ചു കാലത്തേക്കു തെരുവുപിള്ളരുടെ രക്ഷയിലാ യിരുന്നു. അവർ അവന്ന് എച്ചിൽച്ചോറുകൊണ്ടു വന്നു കൊടുക്കും. അവരുടെ കൂട്ടത്തിൽ ഒരു നായും ഉണ്ടായിരുന്നു. ചാപ്പൻ. ക്രമേണ അവനും ചാപ്പനും തമ്മിൽ പിരിയാത്ത കൂട്ടുകാരായിത്തീർന്നു. ഹോട്ടലിൽ നിന്ന് എച്ചിലിലകൾ കൊണ്ടുവന്നിടുന്ന കൂറ്റൻ കുപ്പത്തൊട്ടിയുടെ സമീപം ആണ്ടിയേയും ചാപ്പ നേയും കണ്ടുതുടങ്ങി. ചാപ്പൻ ബുദ്ധിയുള്ള ഒരു നായായിരുന്നു. ഹോട്ടലിൽ നിന്ന് എച്ചിലിലകൾ എറിയുന്ന സമയത്ത് ആണ്ടി ഉറങ്ങുകയാണെങ്കിൽ ചാപ്പൻ മെല്ലെ അവന്റെ ഉള്ളങ്കാലിൽ മാന്തിയും ചൊറിഞ്ഞും അവനെ ഉണർത്തി, മനുഷ്യൻ പറയുംപോലെ പോവ് ആ പോവ് ആ' എന്നു പ്രത്യേക സ്വരത്തിൽ മുരളും. ഇരുവരും കുപ്പത്തൊട്ടിക്കരികിൽ ഓടിയെത്തും. അവിടെ ചിലപ്പോൾ മറ്റു നായ്ക്കളെയും കാണാം. ചാപ്പൻ ആ ചെത്തലപ്പട്ടികളെ യെല്ലാം കടിച്ച് ഓടിക്കും. ആണ്ടി കുപ്പത്തൊട്ടിയിൽ ഇറങ്ങി എച്ചിലിലകൾ ഓരോന്നായി പെറുക്കി, പരിശോധിച്ച് അവയിൽ പറ്റിക്കിടക്കുന്ന ചാറും
കുഴമ്പും കഷ്ണങ്ങളും വടിച്ചു നക്കും. ഇടയ്ക്ക് ചില ഇലകളും കൊട്ടു കൊട്ടിയുടെ മീതെ മുൻകാലുകൾ രണ്ടും പൊക്കിവച്ച് ആശയോടെ ശൃംഗാര സമഭിനയിക്കുന്ന കഥകളിക്കാരനെപ്പോലെ മോന്തയിളക്കിയും വാലാട്ടിയും നില്ക്കുന്ന ചാപ്പനെ കണ്ടാൽ തീർച്ചയാക്കാം, ആണ്ടി അകത്തുണ്ടെന്ന്. ഇലയിൽ പദാർത്ഥങ്ങളൊന്നും ബാക്കിയില്ലെങ്കിലും അതിൽ പുരണ്ടു പടക്കുന്ന എച്ചിൽക്കുഴമ്പിന്റെ രുചിയും ഗന്ധവുംകൊണ്ട് ആമ്പിക്ക് അനു മാനിച്ചെടുക്കുവാൻ കഴിഞ്ഞിരുന്നു ആ ഇലയിൽ വിളമ്പിയിരുന്ന പദാർത്ഥ ങ്ങളെന്തൊക്കെയാണെന്ന്. ഒരു തുള്ളി ചാറു നക്കി നോക്കിയാൽ അവന്നു ഗണിച്ചെടുക്കുവാൻ കഴിഞ്ഞിരുന്നു, എന്തു മത്സ്യത്തിന്റെ കറിയാണതെന്ന്. നൊട്ടി നുണച്ചു കുറച്ചു നേരം നാക്ക് അമർത്തിപ്പിടിച്ച് അവൻ പട്ടിയെ പറഞ്ഞു കേൾപ്പിക്കും “അറയാണ് പാപ്പാ, അയക്കും.

ചാപ്പൻ റോഡിന്റെ നടുവിൽ വച്ച് ഒരു മുതലാളിയുടെ കാർ കയറി ച പോയി. ആണ്ടി ഉറങ്ങുമ്പോഴാണ് ആ കൊല നടന്നത്. അവൻ ഉണർന്ന പ്പോൾ കണ്ട കാഴ്ച. കഴുത്തും തലയും ചതഞ്ഞു ചോരയിൽ മുഴുകി ചെരിഞ്ഞു കിടക്കുന്നു ചാപ്പൻ, ആണ്ടി ഒന്നു നോക്കി. പിന്നെ കൈകൊണ്ടു മുഖം പൊത്തി കുനിഞ്ഞിരുന്നു കരഞ്ഞു. അന്നാദ്യമായിട്ടാണ് ആണ്ടി ഹൃദയവേദന എന്താണെന്നറിഞ്ഞത്... അന്ന് വൈകുന്നേരം മുനിസിപ്പൽ കുപ്പാണ്ടിക്കാർ വന്ന് ചാപ്പനെ രണ്ടു ചെവിയും തൂക്കിപ്പിടിച്ചെടുത്തു ശവവണ്ടിയിലേക്കു വലിച്ചൊരേറുകൊടുത്തു. വേർപാടിന്റെ വേദനയെന്താ ണെന്നും ആണ്ടി അറിഞ്ഞു.

അവൻ തെരുവിൽത്തന്നെ വളർന്നു. ചകിരിത്തുപ്പുപോലത്തെ തലമുടി ചിക്കിപ്പറിച്ചു മാന്തി, ചെമ്മീൻ പൊലത്തെ പല്ലുകൾ മുഴുവനും വെളിക്കു കാട്ടി ഇളിച്ചു കൊണ്ട് ഏതെങ്കിലും പീടികക്കോലായിൽ അവൻ കുത്തിയിരി ക്കുന്നു ണ്ടാകും. മിക്കപ്പോഴും മൗനവ്രതക്കാരനാണ്. ചിലപ്പോൾ തീവണ്ടിയാ പീസിനടുത്ത ഹോട്ടലിൽ വെള്ളം കൊണ്ടുവരാനോ എച്ചിലടിച്ചുവാരാനോ മറ്റു ചില്ലറ ജോലിക്കോ പോയെന്നു വരാം. അക്കാലത്ത് ആണ്ടിയുടെ കൂട്ടു കാരായിരുന്ന തെരുവുപിള്ളരിൽ മിക്കവരും ഇന്ന് എങ്ങോ പോയി മറഞ്ഞു. ചിലർ സ്ഥലം വിട്ടു. ചിലർ ചത്തുപോയി. ഒന്നുരണ്ടുപേർ ജയിലിലും. അവരിൽ മുച്ചിറിയൻ അയ്യപ്പനെ മാത്രം അവൻ ഇടയ്ക്കിടെ കാണാറുണ്ട്. അയ്യപ്പന്ന് 'റാളി വണ്ടി ഉന്തുന്ന ജോലിയാണിപ്പോൾ,

അന്തുവിന്റെ ചൂടുചായ കുടിച്ചപ്പോൾ ആണ്ടിക്കു കുറെ ആശ്വാസം തോന്നി. അവൻ മൂടിപ്പുതച്ചു കിടന്ന്, കഴിഞ്ഞകാലത്തെക്കുറിച്ചെല്ലാം ശാന്ത മായി ചിന്തിച്ചു. കാലം മാറിപ്പോയി! അന്നു തെരുവിലെ നേതാവു താനാ യിരുന്നു. ഇപ്പോൾ നേതാക്കന്മാർ സാൻഡോ കറുപ്പനും ഇറച്ചിക്കണ്ടം മൊയ്തീനും മറ്റുമാണ്. അവർ തന്നെ പുറം തള്ളിയിരിക്കയാണ്. ങ്ഹും. കറുപ്പൻ അവന്റെ തള്ള നുണച്ചി ഉണ്ണൂലിയും താനും ഒരേ എച്ചിലിലയിൽ നിന്നു ചോറു വാരിത്തിന്നതും ഒരേ പായിൽ ഒത്തിപ്പിടിച്ചു കിടന്നതും ഈ ചെക്കനുണ്ടോ ഓർക്കുന്നു? (ഉണ്ണൂലിയുടെ ചക്കപോലത്തെ മുലയെപ്പറ്റി ആണ്ടി ഓർത്തു.) അന്ന് ഈ കറുപ്പൻ തൊലി ചുരണ്ടിയ ചക്കക്കുരുപോലെ ആകെ ചൊറി പിടിച്ച ഒരു ചെക്കനായിരുന്നു. ഇന്ന് അവനാണുപോലും
തെരുവിലെ നേതാവ്. അനുവിന്നു മാത്രം കുറച്ചു നന്ദിയുണ്ട്. അന്ത വിനെ ആദ്യമായി എച്ചിൽത്തൊട്ടിയിൽ ഇറങ്ങാൻ പഠിപ്പിച്ചതു താനാണ് ന്തു കുനൻകണാരന്റെ പനിനീർപ്പിയും കക്ഷത്തിലിറക്കി റോപ്പി ലിറങ്ങി വടക്കോട്ടു നടന്നു. അപ്പോൾ കേട്ടു തെരുവിൽ നിന്നൊരു പ്രഖ്യ പനം: “ഒരു മിസ്സിനു പറ്റിയ അപകടം-കാര്യം വിഷമസ്ഥിതി പേപ്പർ

കൃഷ്ണക്കുറുപ്പ് പുതിയൊരു വാർത്ത വറവുചേർത്തു തെരുവിൽ വിളമ്പുകയാണ്. കേട്ടവരിൽ പലരും തിരിഞ്ഞുനിന്നു. ഏതാണ് മിസ്സ് മിസ്സിന്ന് എന്തപകടമാണ് പറ്റിയത്? സംഭവം നടന്നത് എവിടെയാണ് അതെല്ലാം അറിയാൻ ആ വാർത്ത കേട്ടവരിൽ പലർക്കും ഉൽക്കണ്ഠയ ണ്ടായി. സ്വന്തക്കാരോ ഇഷ്ടക്കാരോ പരിചയക്കാരോ ആയി മിസ്സ്വർഗ്ഗ ത്തിൽ ഒരാളെങ്കിലും കാണാതിരിക്കയില്ലല്ലോ.

കൂനൻ കണാരന്റെ പനിനീർക്കുട്ടിയും കക്ഷത്തിലിറുക്കി അ അവിടെ തങ്ങിനിന്നു. മിസ്സിനു പറ്റിയ അപകടത്തെപ്പറ്റി അറിയാൻ അന്തുവിനും ഒരുക്ക

വലത്തേ ചെവിക്കു മീതെ നരച്ച കടും കെട്ടിവച്ച് നെറ്റിയിൽ ചന്ദനപ്പൊ ടിന്നുള്ളിൽ സിന്ദൂരപ്പൊട്ടും ചാർത്തിയ നീണ്ടു മെലിഞ്ഞൊരു മനുഷ്യൻ, കോടതിക്കാര്യസ്ഥൻ കുഞ്ഞൻ നായർ, നിരത്തിന്റെ നടുവിൽ നിന്നുകൊണ്ടു തന്നെ ഒരുനുള്ളു പുകലപ്പൊടി മൂക്കിന്നുള്ളിൽ തള്ളിക്കയറ്റി, നേരിയ മട്ടി ലൊരു മുക്രയിട്ടു മൂക്കൊന്നു തട്ടിക്കുടഞ്ഞു കണ്ണുരുട്ടിക്കൊണ്ടു കുറുപ്പിനോട് അന്വേഷിച്ചു: “ ഹെവിടത്തെ മിസ്സാ?"

കറുപ്പ് അതു കേട്ട ഭാവം നടിച്ചില്ല. “ ഒരു മിസ്സിനു പറ്റിയ അപ് കടം കാര്യം വിഷമസ്ഥിതി-പേപ്പർ അരയണം.” അയാൾ ആ കമ്പിക്കാ ലിന്നടുക്കൽ നിന്നുകൊണ്ട് വിളി ആവർത്തിച്ചു. കുഞ്ഞൻ നായർ അവിടെ ത്തന്നെ നിന്നു. മിസ്സ് എന്നു കേട്ടപ്പോൾ അയാൾക്കു പെട്ടെന്നോർമ്മ വന്നത്. തന്റെ ഭാര്യയുടെ അനിയത്തിയെപ്പറ്റിയാണ്. അവൾ ഓർക്കാട്ടരിയിൽ ഒരെലിമെന്ററി സ്കൂൾ മിസ്സാണ്. അവിടെ ഒരു ചായക്കച്ചവടക്കാരനു മായി ചില്ലറ പ്രണയബന്ധത്തിലാണെന്ന ഒരു കിംവദന്തിയും കേട്ടിരുന്നു. ഭഗവാനേ! കാര്യം വിഷമസ്ഥിതിയായോ?

“എന്താൺ മിസ്സിനു പ് കുഞ്ഞൻ നായർ കുറുപ്പിന്റെ മൂല ത്തേക്ക് സ്വല്പം കുനിഞ്ഞുനിന്നു ലോഹ്യഭാവത്തിൽ ഒന്നു ചിരിച്ചു കൊണ്ടു മെല്ലെ ചോദിച്ചു.

"പേപ്പർ വാങ്ങി വായിച്ചുനോക്കൂ. കുറുപ്പ് ഗൗരവസ്വരത്തിൽ അല്പം ഉച്ചത്തിൽ ദൂരെ നോക്കിക്കൊണ്ടു പറഞ്ഞു.

അരയണ കൊടുത്തു പലരും പത്രം വാങ്ങി ചുരുട്ടി കക്ഷത്തിൽ വച്ചു കൊണ്ടു നടന്നു. ഒരു വലിയ കാർ ആ കമ്പിക്കാലിന്നടുക്കൽ നിരങ്ങിനിന്നു. കാറിൽനിന്ന് കിട്ടൻഡവർ അരയണ നീട്ടിക്കാണിച്ചു. കുറുപ്പ് ഒരു പത്രം കൊടുത്തു (അപ്പോൾ കുറുപ്പ് എന്തോ ഓർത്തു തനിയേ ഒന്നു മന്ദഹസിച്ചു. ഗൗളി അനന്തനും ഒരു പത്രം വാങ്ങി (ഗൗളി അനന്തന്റെ പുതിയ പ്രമ

ഭാജനം ഒരു മിസ്സാണ്). “പേപ്പർ തീരാറായി. കാര്യം വിഷമസ്ഥിതി. കുറുപ്പു പല്ലവിയൊന്നു മാറ്റി കുഞ്ഞൻ നായർ അവിടെ കുടുമയും ഇളക്കിക്കൊണ്ടു കുറച്ചുനേരം ആലോചിച്ചുനിന്നു. ഒടുവിൽ മിസ്സിന്റെ പേരിൽ അരയണ മുതലിറ ക്കാൻ തന്നെ മൂപ്പർ തീരുമാനിച്ചു കീശയിൽ പൈസ തപ്പിത്തുടങ്ങി. അപ്പോൾ പിറകിലൂടെ വന്ന ഒരു റിക്ഷാവണ്ടി അയാളെ ഉരുമ്മി കടന്നുപോയി.

"കമ്പിക്കാലും കുഴിച്ചിട്ടപോലെ റോട്ടിന്റെ നടൂലാ!' റിക്ഷാക്കാരൻ മുഖം തിരിച്ചുകൊണ്ട് കുഞ്ഞൻ നായരെ പിരാട്ടി. കുഞ്ഞൻ നായർ കേട്ടില്ല. കുഞ്ഞൻ നായരുടെ മനസ്സ് ഓർക്കാട്ടരിയിൽ ഓടി നടക്കുകയായിരുന്നു. കുഞ്ഞൻ നായർ രണ്ടു കാലനാണ്യം കുറുപ്പിന്റെ നേർക്കു നീട്ടി “നോക്കട്ടെ ഒരു പേപ്പറ്. "

“പേപ്പർ തീർന്നു. കുറുപ്പ് ചില സിനിമാ മാസികകളുടെ കെട്ടു പുറ ഉടുത്തുകൊണ്ടു പറഞ്ഞു.

“ഒരു പേപ്പറു കിട്ടാതെ കഴിയും. കുഞ്ഞൻ നായർ സങ്കടപ്പെട്ടു. "ആദ്യം വാങ്ങാമായിരുന്നില്ലേ? പതിവുകാർക്കു കൊടുക്കാൻ കരുതിവച്ച ഒരു പേപ്പർ ബാക്കിയുണ്ട്. ഒരണ തന്നാൽ അതു തരാം. കുറുപ്പ് മുമ്പോട്ടു

നോക്കിക്കൊണ്ടു പറഞ്ഞു. "പേപ്പർ വില്പനയിലും കരിഞ്ചന്തയോ? കുഞ്ഞൻ നായർ അല്പം

ദേഷ്യത്തോടെ ചോദിച്ചു. “മനസ്സുണ്ടെങ്കിൽ വാങ്ങിയാൽ മതി. കുറുപ്പ് നീങ്ങാനുള്ള ഭാവമാണ്. കുഞ്ഞൻ നായർ എന്തോ പിറുപിറുത്തു പിരൽകിക്കൊണ്ട് കീശയിൽ നിന്ന് അരയണകൂടി പരതിയെടുത്തു കൊടുത്തു.

കുഞ്ഞൻ നായർ പേപ്പർ വാങ്ങി തെരുവിന്റെ ഒരരികിലേക്കു നീങ്ങി നിന്ന്, കണ്ണടയെടുത്തു മൂക്കിലും ചെവിക്കുറ്റിയിലുമായി ഘടിപ്പിച്ച് പത്രത്തിൽ ആ വാർത്ത പരതിത്തുടങ്ങി. ഐക്യസേനയുടെ മുന്നേറ്റം, ഗ്രീസിലെ ഭൂകമ്പം, മദിരാശി ഗവർണ്ണറുടെ പ്രസംഗം, അങ്ങനെ ചില തലക്കെട്ടുകളല്ലാതെ മിസ സ്സിന്റെ കാര്യം കാണുന്നില്ല. അയാൾ വീണ്ടും, ഓരോ പേജിലെ ഓരോ കോളവും ചുഴിഞ്ഞുനോക്കി. ഒടുവിൽ നാലാം പേജിന്റെ ഒരു കോണിൽ സ്ഥല വാർത്തകൾക്കിടയിൽ ഒരു നാലുവരിയിൽ അടക്കം ചെയ്ത മിസ

സ്സിനെ അയാൾ മാന്തിയെടുത്തു. ഇങ്ങനെയായിരുന്നു വാർത്ത ഋഷിനാരദമംഗലം, മാർച്ച് 18 സ്ഥലത്തെ ഹയർ എലിമെന്ററി സ്കൂളിലെ ഒരദ്ധ്യാപികയായ വിശാ ലാക്ഷി അമ്മയെ ഇന്നലെ സ്കൂളിലേക്കു പോകുന്ന ഇടവഴിയിൽ വെച്ച് ഒരു ഭ്രാന്തൻ കുറുക്കൻ കടിച്ചു. കുറുക്കനെ അപ്പോൾത്തന്നെ നാട്ടുകാർ തല്ലി ക്കൊന്നു.

ഭ്രാന്തൻ കുറുക്കന്റെ കടിയേറ്റ ഒരു മിസ്സിന്നു വേണ്ടി ഒരണ ചെല വിട്ടതോർത്ത് കുഞ്ഞൻ നായർ അറിയാതെ നെഞ്ഞത്തടിച്ചുപോയി. അയാൾ പത്രം ചുരുട്ടി ഒരുണ്ടയാക്കി ഓവുചാലിലേക്കു വലിച്ചൊരേറുകൊടുത്തു. തന്നെ പറ്റിച്ച ആ പത്രവില്പനക്കാരനെ പിടിച്ചുനിർത്തി രണ്ടു ഞായം പറഞ്ഞു നാലു ശകാരിക്കണമെന്നുണ്ടായിരുന്നു കുഞ്ഞൻ നായർക്ക്. പക്ഷേ,

അപ്പോഴേക്കും കുറുപ്പ് സ്ഥലം വിട്ടുകഴിഞ്ഞിരുന്നു. അന്തു പനിനീരക്കുപ്പി കൂനൻ കണാരന്നുതന്നെ കൊണ്ടുചെന്നു കൊടുത്തു മടങ്ങിവരുമ്പോൾ കുറുപ്പ്, ആണ്ടി കിടക്കുന്ന പീടികയുടെ
ഇറയ്ക്കു താഴെ തങ്ങിനിന്ന് പൈസ എണ്ണി കണക്കാക്കുന്നതു കണ്ടു കുറുപ്പ് ഇങ്ങനെ പിറുപിറുക്കുന്നതും അതു ചെവിയോർത്തു. “രാധയും പാവാടത്തുണി വാങ്ങാൻ ഇനിയും വേണല്ലോ ഈശ്വരാ രണ്ടണ!
48
ലേഖനങ്ങൾ
ഒരു തെരുവിന്റെ കഥ
0.0
മലയാളിയെ ലോകം കാണിച്ച നിത്യസഞ്ചാരിയായ സാഹിത്യകാരനായ എസ്.കെ. പൊറ്റക്കാട്ടിന് 1962 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത നോവലാണ് ഒരു തെരുവിന്റെ കഥ.ഒരു തെരുവിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന നോവലാണിത്. ഇതിലെ കഥാപാത്രങ്ങളെല്ലാം രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു. ഇവരിലാരും ഇന്നു നമ്മുടെയിടയിലില്ല. മനുഷ്യജീവിതമാകുന്ന മഹാനാടകത്തിൽ ഇവിരിലോരോരുത്തരും തങ്ങളുടേതായ പങ്കു നിർവ്വഹിച്ച്, സ്വന്തമായ ജീവിഭിനയം പിന്തുടർന്ന് സമുദായത്തിന്റെ ബാഹ്യമണ്ഡലത്തിൽ തങ്ങളുടെതായ ലഘുപ്രകാശമോ വികൃതച്ഛായയോ വീഴ്ചത്തി അന്തർദ്ധാനം ചെയ്തു. ചരിത്രകാരന്മാർ മിനക്കെട്ടിരുന്ന് എഴുതുന്ന ഏടുകളിൽ ഇവരുടെ പേരുകൾ ഒന്നുപോലും കാണുകയില്ല. ശവക്കുഴിയിൽ പട്ടടയിൽ വെറും മണ്ണിൽ ഇവർ മാഞ്ഞുപോയി...! എന്നെന്നേക്കുമായി..! പക്ഷേ ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കോലങ്ങൾ ഇവിടെ കെട്ടിയാടുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായ്ക്കുന്നു. ആ കഥകൾ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു....!
1

തെരുവിലെ ഒരു പ്രഭാതം -1

9 November 2023
2
0
0

മകരമാസത്തിലെ കുളിരുകുത്തുന്നൊരു രാത്രിയുടെ മധുവിലത്തെ യാമ മാണ്. തെരുവിലെ മോഡേൺ മെഡിക്കൽ ഷോപ്പിന്റെ കോലായിൽ പണ്ടിയും ചീത്തക്കടലായും കത്തിച്ചുണ്ടാക്കിയ തീയ്ക്കു ചുറ്റും അഞ്ചാറു മനുഷ്യക്കോലങ്ങൾ കുത്തിയിര

2

പഴയ വേദനങ്ങളും പുതിയ വേഷങ്ങളും -2

9 November 2023
1
0
0

സുനിന്നു. പിന്നെ തലയിൽ കെട്ടിയ തവിട്ടുനിറത്തിലുള്ള രോമമ് അഴിച്ചു് ചുമലിലിട്ടു മെല്ലെ സിമന്റ് പൂശിയ വിശാലമായ മുറ്റത്തിറങ്ങി നാലുപാടും ഒന്നു നോക്കി. ആയും കണ്ടില്ല. മുറ്റത്തുടെ നടന്നു പൂമുഖ ത്തിന്റെ മുമ്

3

പഴയ പാടവും പുതിയ മനുഷ്യരും -3

9 November 2023
0
0
0

പഴയ ചെളിവയൽ പ്രദേശം ക്രമേണ ആൾപാർപ്പ് അതിക്രമിച്ച് മുനി സിപ്പാലിറ്റിയുടെ പുതിയൊരു വാർഡായി വികസിച്ചുവരികയാണ്. പണ്ട് ക വാഴകളും അതിരാണിച്ചെടികളും ആറ്റുവഞ്ഞിപ്പൊന്തകളും വളർന്നു നിന്നി രുന്ന വയലിന്റെ ഒരു ഭാ

4

ഓമഞ്ചി-4

9 November 2023
0
0
0

കപുറത്തെ കസ്റ്റംസ് ആപ്പീസിലെ ഗുദാംകൂർക്കാണ് ഓമഞ്ചി. ശരി യായ പേർ ലാസർ,തടിച്ചു വെളുത്ത് സ്വല്പം പൊക്കമുള്ള ഒരു നാൽപത്തിയെട്ടുകാര നാണ്. പലേടത്തും ദുർമേദസ്സ് ഒട്ടിക്കൂടി മൂപ്പരുടെ ദേഹം കഴയും മുഴയു മുള്ള പ

5

പുതിയ വാർത്തയും പഴയ പത്രങ്ങളും-5

9 November 2023
0
0
0

നീലനിറമുള്ള കടലാസട്ടയിൽ ഒരു വലിയ അട്ടി പത്രങ്ങൾ പ്രതി ഇടത്തെ ആക്കക്കത്തോടെ നിർത്തി വലതുകൈയിൽ ഒരു പ്രതവും പൊക്കിപ്പിടിച്ച് കൃഷ്ണക്കുറുപ്പ് കണ്ണടയും കണ്ഠസ്വരവും ഒന്നു ശരിപ്പെടുത്തി വെൽക്കം ഹോട്ടലിന്റെ പ

6

മൂന്നു മാസ്റ്റർമാർ-6

9 November 2023
0
0
0

കോമാഷിന്റെ ഒരു ബീഡി നിപ്പറ്റിച്ചു വലിച്ചു പുകയൂതിക്കൊണ്ടു പറഞ്ഞു: “ഞാൻ ബോംബെ നഗരത്തിൽ ഒരിടത്ത് ഒന്നിനു മീതെമറ്റൊന്നായി പോകുന്ന മൂന്നു പാതകളുള്ള ഒരു മൂല കണ്ടതായി ഓർക്കുന്നു.ഏറ്റവും അടിയിൽ തീവണ്ടിപ

7

ജ്യോതിഷക്കാരന്റെ കഥ-7

9 November 2023
0
0
0

മാനത്ത് മഴക്കാറു മുടികെട്ടി ദിക്കുകളെല്ലാം നിഴനിൽക്കപെട്ടപോലെ മങ്ങി. അന്തരീക്ഷത്തിൽ തണുപ്പ് ഉറഞ്ഞുകൂടി ആകപ്പാടെ ശോകാ അകമായ ഒരു സായാഹ്നം. തെരുവിന്റെ തെക്കേ അറ്റത്ത് അടച്ചിട്ട ഒരു മുറിപ്പീടികയുടെ കോലായി

8

രാമുണ്ണി മാഷർ-8

9 November 2023
0
0
0

മഴുത്തടക്കൻ കോട്ടും കറുത്ത തൊപ്പിയും കണ്ണടയും ധരിച്ച് ദീർഘകാ കാലെടുത്തു കുത്തുമ്പോൾത്തന്നെ റസ്റ്റാറൻറിലെ വേലക്കാരൻ കൃഷ്ണൻ ധൃതിയിൽ ടികാണിയുടെ മൂടി തുറന്ന് അതിൽനിന്ന് ഒരു ജിഞ്ചർ ബിസ്കറ്റ് എടുത്ത് അയാളുട

9

രാജദ്രോഹം-9

9 November 2023
0
0
0

കൃഷ്ണ കുറുപ്പ് പോലീസ്വ സ്റ്റേഷനിൽ നിന്നാണ്ല്ലാ വരുന്നത്തെ. മുഖം വിളറിയിട്ടുണ്ട്. സ്ഥിതി രാജദ്രോഹപരമായ വ്യാജവാർത്ത പൊതുജനങ്ങളുടെയിടയിൽ പ്രചരി പ്പിച്ചു എന്ന കുറ്റം ചുമത്തി പോലീസ് ഹെഡ്കോൺസ്റ്റബിൾ ഉ

10

ഡയറിക്കുറിപ്പുകൾ-10

10 November 2023
1
0
0

ഓമഞ്ചിയുടെ സ്വകാര്യഡയറിയിൽ മാസാവസാനത്തെ ഏടുകളിൽ.ഓഗസ്റ്റ് 31കാണാം.അരിവെപ്പുകാരൻ ശബളം 6 ക അയ്യപ്പസ് തോട്ടക്കാരൻ

11

വാസുഡോക്ടരുടെ വിരുന്ന്-11

10 November 2023
0
0
0

തെരുവിലെ സാമാന്യം പേരെടുത്ത ഒരിംഗ്ലീഷ് വൈദ്യനാണ് വാ ഡോക്ടർ. മൂർദ്ധാവിൽ പപ്പടവട്ടത്തിൽ കഷണ്ടിയും മുഖത്ത് പാൽപ്പതപോലെ വെന്ന കൊമ്പൻമീശയുമുള്ള നെടിയ കൃശഗാത്രനാണ്. പ്രായം അമ്പതിനടുത്തു കാണും. സദാ നരയൻ സിൽക

12

പൂനിലാവിൽ-12

10 November 2023
0
0
0

അണ്ടിക്കമ്പനിയിൽ വേലചെയ്യും മതവിമുപ്പത്തി. കുറുപ്പ് ഒന്നു ഞെട്ടി പ്പോയി. തിരിഞ്ഞുനോക്കി. ആരെയും കാണുന്നില്ല. തന്റെ ചെകിട്ടിൽ ആ പാട്ട് ആരോ മന്ത്രിച്ചതുപോലെയാണ് കുറുപ്പിനു തോന്നിയത്. കുറുപ്പ് എന്തോ ഓർത്

13

ഒരു വിടന്റെ ഒരു രാത്രി-13

10 November 2023
0
0
0

മാലതി ധ്യതിയിൽ ഭർത്താവിനെ വിളിച്ചുണർത്തി: “ദാ നോക്കൂ. ഒന്നെ ണീക്കുന്ന ആരോ അതാ താഴത്തുനിന്നു വിളിക്കുന്നു. രാധാകൃഷ്ണൻ മയക്കം വിടാത്ത മട്ടിൽ മെത്തയിൽത്തന്നെ ഒന്ന് ഓരംതിരിഞ്ഞു കിടന്നു. “മിസ്റ്റർ രാധാകൃഷ്

14

ആമിന -14

11 November 2023
1
0
0

ഇരുനിറത്തിൽ മെലിഞ്ഞ്, കുറഞ്ഞൊന്നു കുഴഞ്ഞ മാറും അവിടവിടെ ചുണങ്ങു ചിന്നിയ ചെറിയ മുഖവുമുള്ള ഒരു മുപ്പത്തിയഞ്ചുകാരിയാണ് ആമിന. തെരുവുജീവിതത്തിൽ പയറ്റിത്തളർന്ന ഒരു പ്രൗഢയാണെങ്കിലും വേണമെങ്കിൽ ആമിനയ്ക്ക് ഇപ്

15

രാധയുടെ പൂങ്കാവനം-15

11 November 2023
0
0
0

ശനിയാഴ്ചയാണ്. ഇല്ല. രാവിലത്തെ കഞ്ഞിയും തയ്യാറാക്കി ദേവകിയമ്മ വെൽക്കം ഹോട്ട ലിലെ വേലയ്ക്കു പൊയ്ക്കഴിഞ്ഞു. കുളികുറിജപാദികളെല്ലാം നിർവ്വഹിച്ച് കഞ്ഞിയും കുടിച്ച് കൃഷ്ണക്കുറുപ്പ് പഴയ നീലച്ചട്ടയിൽ ഒതുക്കിവെ

16

ഒരു കുരുടന്റെ കഥ -16

11 November 2023
0
0
0

മരുകന്റെ കണ്ണും വസൂരി പിടിപെട്ടു പൊട്ടിപ്പോയിരുന്നു. തെരുവുതെണ്ടിയായിത്തീർന്ന അവന്റെ അമ്മ കാളി, ആ പൈതലിനെയും കൊണ്ടു പിച്ചതെണ്ടി നടന്നു. ആ ശിശു വിനെ കണ്ട് അനുകമ്പ തോന്നി പലരും പതിവിലേറെ പൈസ എറിഞ്ഞു കൊട

17

മമ്മത് -17

11 November 2023
0
0
0

തെരുവിന്നു ചിലപ്പോഴൊക്കെ സ്വല്പം നേരമ്പോക്കു സംഭാവന ചെയ്യു ചെയ്യുന്നത് മമ്മതാണ്. തെരുവിലെ പീടികക്കാരുടെയെല്ലാം പൊതു ചങ്ങാതിയാണയാൾ. പാതി പൊട്ടനും കാൽ കിറുക്കനും കാൽ വിദൂഷകനുമായ മമ്മത്, വെറും മാരി തെരുവ

18

മുതലാളിമാരും മുഖമുടികളും-18

12 November 2023
0
0
0

പെട്ടെന്നുണ്ടായ പെരുമഴകാരണം ഒരിടത്ത് റെയിൽ തകരാറായതി പെനാൽ അന്നത്തെ രാത്രിവണ്ടി നാലുമണിക്കൂർ താമസിച്ചിട്ടാണ് എത്തിയത്. വണ്ടിയിൽനിന്നു പത്രക്കെട്ടും വാങ്ങി കെട്ടഴിച്ചു തിരച്ചിലും വകതിരിക്കലുമെല്ലാം കഴി

19

രണ്ടണ-19

12 November 2023
0
0
0

തേൻനിറമുള്ള തടിച്ച ചുണ്ടുകൾ വിടർത്തി ഇടയകുന്ന ചെറിയ പല്ലു കൾ പ്രദർശിപ്പിച്ച് എപ്പോഴും എന്തിനെന്നില്ലാതെ മന്ദഹസിച്ചു കൊണ്ട് പൃഷ്ഠവും കുലുക്കി നടക്കുന്ന ഒരു പ്രൗഢയാണ് ആയിശ്ശ. കറുത്തു മെലിഞ്ഞ ദേഹം. ഉരുണ്

20

കടപ്പുറത്തേക്ക് -20

12 November 2023
0
0
0

വൈകുന്നേരമാണ്.ഇടതുകൈത്തണ്ടയിൽ തൂക്കിയിട്ട് സഞ്ചിയും വലതുചുമലിൽ മടക്കി വെച്ച കുടയുമായി ഓമഞ്ചി തെരുവിൽ വന്ന്, നാക്കു നീട്ടി മേൽച്ചുണ്ട ചൊറിഞ്ഞുകൊണ്ടു നാലുപാടുമൊന്നു നോക്കി. പിന്നെ ഇടതുകൈയിൽ ചുരുട്ടിപ്പി

21

ഒരു കുരുടന്റെ കഥ (തുടർച്ച)-21

12 November 2023
0
0
0

അതിന് അവരെ രക്ഷിക്കാനെന്ന നാട്യത്തിൽ ജാനുവും അവളുടെ ഭർത്താവ് കൂലിപ്പോർട്ടർ വേലായുധനും അവരുടെ കൂടെ ആ പുരയിൽ താമസമാക്കിയ തിന്നുശേഷം വർഷങ്ങൾ കഴിഞ്ഞു. ഇക്കാലത്തിന്നിടയിൽ അവിടെ പലതും സംഭവിച്ചു.കൂലിപ്പോർട്ട

22

ഒരു സായാഹ്നത്തിൽ-22

13 November 2023
1
0
0

വെയിലാറിത്തുടങ്ങുന്നേയുള്ളു.അച്ഛൻ കൊണ്ടുവന്നുകൊടുത്ത പുതിയ പച്ചപ്പാവാടയും ധരിച്ച് രാധ വീട്ടിന്റെ മുമ്പിലത്തെ വയലിലേക്കിറങ്ങി. വക്കിൽ ചുവന്ന പൂക്കളുള്ള ഒരു പച്ചപ്പാവാടയായിരുന്നു അത്.തന്റെ കൊച്ചുപൂങ്കാവ

23

പൊതുജനം-23

13 November 2023
0
0
0

ഉച്ചനേരം കുനൻ കണാരൻ തെരുവിന്റെ ഒരു മൂലയിൽ വന്നുനിന്ന് ആസനമൊന്നു ചൊറിഞ്ഞു നാലുപാടുമൊന്നു കണ്ണയച്ചു. തെരുവിൽ അപ്പോൾ ആളുകൾ കഷ്ടിയായിരുന്നു. കുറച്ചു ദൂരെനിന്ന് ഒരു പെട്ടിയും ചുമലിൽ വെച്ച് കൈയി ലൊരു ക

24

തെരുവിൽ ഒരു സിനിമ -24

13 November 2023
0
0
0

സാത്തിൽ നിന്നു നാലഞ്ചു മൈൽ ദൂരെ ഒരിടത്ത് ഏതോ ഒരു സിനിമാ ക്കമ്പനിക്കാർ പടം പിടിക്കാൻ വന്നിട്ടുണ്ടെന്നു കേട്ട് മണ്ടിയതായിരുന്നു അവൻ. തത്തക്കൈയനോട് എട്ടണ കടം വാങ്ങി ബസ്സിലാണു പോയത്. അവിടെ ന്നപ്പോൾ സിനിമക

25

ഒരു നല്ല ദിവസം-25

13 November 2023
0
0
0

കുറുപ്പ് ഇന്ന് നല്ലൊരു 'മൂഡിലാണ്. ക്ഷാരം കഴിച്ച് മുഖം മിനുക്കിയി ട്ടുണ്ട്. നെറ്റിയിലെ ചന്ദനപ്പൊട്ടിന്നുള്ളിലെ സിന്ദൂരപ്പൊട്ട് വളരെ സൂക്ഷ്മതയോടെയാണ് നിർവ്വഹിച്ചിരിക്കുന്നത്. (കുറുപ്പിന്റെ നെറ്റിയി

26

നേരും നുണയും -26

14 November 2023
0
0
0

“യൂണിഫോറം തരക്കേടില്ലല്ലോ ഒരു സല്യൂട്ട് അടിക്കാൻ തോന്നുന്നു. ഹെഡ് കാൺസ്റ്റബിൾ ഉക്കുനായർ ആത്മഗതസ്വരത്തിൽ ഉറക്കെ പറഞ്ഞു. ഒരു പൈശാചികച്ചിരിയോടെ അന്തുവിനെ അടി മുതൽ മുടിവരെ ഒന്നു നോക്കി. ഉക്കുനായരുടെ ആ ചിര

27

മാണി ലോഡ്ജ്-27

14 November 2023
0
0
0

മുഖം മൂടി ധരിച്ച് കവർച്ചക്കാരുടെ ഗൂഢസംഘം ഈ നഗരത്തിൽ! കാര്യം വിഷമസ്ഥിതിട്ടുവിന്റെ പന്നപ്പട്ടി കവർച്ച ചെയ്തവരിൽ ഒരുത്തന പണത്തോടുകൂടി പിടികിട്ടി പേപ്പർ ഒരണ ജനങ്ങൾ ജാഗ്രത! പോലീസ് അറിയിപ്പ് കാര്യം വിഷമസ്ഥി

28

മായാ മൻസിൽ-28

14 November 2023
0
0
0

ചങ്ങലയും കുലുക്കി പട്ടി കുരച്ചൊരു ചാട്ടം, കുറുപ്പ് ഒന്നു ഞെട്ടി റോഡിലേക്കും ഒരു ചാട്ടം പട്ടണത്തിന്റെ ഒരറ്റത്തു കിടക്കുന്ന ആൻഡ്രൂസ് റോഡിന്നരികിലെ ആ ബംഗ്ലാവിൽ കുറുപ്പ് മുമ്പ് പതിവായി പോകാറുണ്ടായിരു

29

കസ്തുരി റോസ്റ്റ് -29

14 November 2023
0
0
0

കുറുപ്പു പിറ്റേന്നു വളരെ വൈകീട്ടാണുണർന്നത്. കോസടിയിൽ കുറ നേരം അങ്ങനെ കണ്ണും മിഴിച്ചു കിടന്നു. തലേന്നു രാത്രിയിൽ മായാ | മൻസിലിൽ വെച്ചു നടന്നതെല്ലാം ഒരു ജന്മാന്തരസ്വപ്നംപോലെ തോന്നി; ജീവനില്ലാത്ത ചില ചലന

30

മയ്യത്ത് -30

15 November 2023
0
0
0

മമ്മതിന്റെ മരണം സുഖമായിരുന്നു. ക്ഷണം കഴിഞ്ഞു. സന്നിപാതമാ ണെന്നോ ഹൃദയസ്തംഭനമാണെന്നോ പറയാം.ഒരു ഉച്ചയ്ക്കാണ്. മമ്മുക്കയുടെ ഹോട്ടലിൽ നിന്നു വയറു നിറയെ ചോറു ബയിച്ച് ഒരു കണ്ടം ചുരുട്ടും വലിച്ചുകൊണ്ടു മമ്മത്

31

മറവിയുടെ മണം -31

15 November 2023
0
0
0

ഒരു തിങ്കളാഴ്ചയാണ്. രാവിലെ തോട്ടപ്പണിയും കഴിഞ്ഞ് ഓമഞ്ചി കുഞ്ഞി കുടിക്കാനിരുന്നു. പ്ലാവില കൈയിൽഉയർത്തിപ്പിടിച്ച് നാലുപാടും നാറ്റി നോക്കിക്കൊണ്ട് ഓമഞ്ചി അയ്യപ്പനോടു ചോദിച്ചു. “ങ്ങ് ഹി ഹം എന്തൊ ഒരു നാറ്റ

32

മണമുള്ള കിനാവുകൾ-32

15 November 2023
0
0
0

മുരുകൻ, മുറുകിയ നിലയിൽ ചിലപ്പോൾ ചില സ്വപ്നങ്ങൾ അനുഭവിക്കാറുണ്ട്. ബാഹ്യലോകത്തിലെ രൂപങ്ങളോ നിറങ്ങളോ പ്രകാശങ്ങളോ അവന്റെ മസ്തിഷ്കമണ്ഡലത്തിന്ന് അജ്ഞാതങ്ങളാണെന്നിരിക്കിലും ആ മസ്തിഷ്കത്തിനും മനുഷ്യസാധാരണങ്ങള

33

കുനംപറമ്പിൽ-33

15 November 2023
0
0
0

ഒമഞ്ചി തെരുവുമൂലയിൽ വന്നു നിന്നു ചുണ്ടു നക്കിക്കൊണ്ടു ചുറ്റു പാടുമൊന്നു പതിവുപോലെ പച്ചില സംഭരണത്തിന്നു കൂടെ കൊണ്ടുപോകാൻ പിള്ളരെ അന്വേഷിച്ചു വന്നിരിക്കയാണ്. ഇടതുകൈയിൽ സഞ്ചി തൂക്കിപ്പി ടിച്ചിട്ടുണ്ട്. പ

34

ഒരു ദേവത -34

16 November 2023
0
0
0

രാവിലെ നല്ലൊരു മഴ പെയ്തു തോർന്ന നേരമാണ്. ടാറിട്ട റോഡ് കഴുകിയാലായ പോലെ കിടന്നിരുന്നു. ഓടയിലൂടെ ചുകന്ന അഴു വെള്ളം കുത്തിയൊലിക്കുന്ന നേർത്ത ഇരമ്പം നിലച്ചിരുന്നില്ല. റോഡരി കിലെ ശീമ വാകമരത്തിൽ നിന്നുതിർന്ന

35

ഒരു ദേവത -35(തുടർച്ച )

16 November 2023
0
0
0

കൊല്ലം റെയിലാപ്പിസ്റ്റാണിതു ചെല്ലമ്മാ കണികണ്ടാലും ആ പ്രസന്നമായ സായാഹ്നത്തിൽ തെരുവുമൂലയിൽ വെച്ച് ദാസ് തന്റെ പാട്ടുപുസ്തകം പാടി വിൽക്കുകയാണ്. മുഖത്തു കണ്ണടയും മുറിമീശയു മുക്കാൽപ്പുഞ്ചിരിയുമായി വളർന

36

ഒരു പുതിയ പിശാച് -36

16 November 2023
0
0
0

രാവിലെ മണി തെരുവിൽ ഹാജിയാരുടെ തുണിഷാപ്പിന്റെ കോലായിൽ ഒരു പഴയ ചാക്കുതിരശ്ശീല തുടങ്ങിക്കിടക്കുന്നു. അതിന്റെ മറവിൽ കുറുതായൊരു സം ചമ്രം പടിഞ്ഞിരിക്കുന്നു. പെട്ടെന്നു കണ്ടാൽ ഒരു ശിലാവിഗ്രഹമാണെന്നു തോന്നും.

37

നെഞ്ഞിലൊരു വേദന നെറ്റിക്കൊരു പരുക്ക്-37

16 November 2023
0
0
0

തി ഭൂമാല തൂങ്ങിമരിച്ചു. കുറുപ്പ് പുലർച്ചെ അമ്പലക്കുളത്തിൽ നിന്നു കുളികഴിഞ്ഞു വന്നപ്പോൾ കേട്ട വർത്തമാനം അതായിരുന്നു. മരം മുറിക്കാരൻ ആണ്ടിയുടെ മൂത്തമകൾ തിരമാല അവിവാഹിതയായിരുന്നു. അവൾക്ക് ഗർഭമുണ്ടെന്നു ച

38

ഭാരതകൾ-38

17 November 2023
1
0
0

തെരുവിന്ന് ഒരു കോങ്കണ്ണന്റെ കുറവുണ്ടായിരുന്നു. ആ കുറവു പരി ഹരിക്കാനെന്നപോലെ ഔസേപ്പ് ഒരു ഞായറാഴ്ച വൈകുന്നേരം അവിടെ ഹാജരായി.ഒരു നാട്ടുകാരനാണ് ഔസേപ്പ് അടിച്ചു കുറുതായൊരു പയ്യൻ. നല്ല ശരീരശേഷിയുമുണ്ട്. പറമ

39

ഒരു രാത്രി-39

17 November 2023
0
0
0

അന്നു രാത്രി മുരുകനും ഗോപാലനും പതിവുപോലെ അത്താഴം കഴിഞ്ഞു പഴമ്പായും വിരിച്ച് ഉറങ്ങാൻ കിടന്നു. ചരുവിന്റെ വലത്തെ മുലയി ലാണ് മുരുകന്റെ സ്ഥാനം. ഇടത്തെ മൂലയിൽ ഗോപാലന്റെയുംമുരുകൻ ഉറങ്ങാതെ, എന്നാൽ ഉറക്കം നടിച

40

കള്ളപ്പൊന്ന്-40

17 November 2023
0
0
0

കുറുപ്പ് അതിരാവിലെ അന്നത്തെ പത്രങ്ങൾ ഏറ്റുവാങ്ങാൻ ഏജൻസി യാപ്പീസ്സിലേക്കു പോവുകയാണ്. പതിവുപോലുള്ള ഉഷാറൊന്നും കാണുന്നില്ല. മുഖത്ത് വളർന്ന താടിരോമങ്ങളുടെ മറവിൽ വിഷാദവും ബേജാറും പതിയിരിക്കുന്നതുപോലെ തോന്ന

41

കുഞ്ഞിപ്പാത്തു -41

17 November 2023
0
0
0

നേരം പുലർന്നു വരുന്നേയുള്ളു. റെയിൽവേമൈതാനമൂലയിലെ വലിയ ബദാംമരത്തിന്റെ അബുവിനെക്കു റിച്ചോരോന്നോർത്ത് നെടുവീർപ്പിടുകയാണ് കുഞ്ഞിപ്പാത്തു. കുഞ്ഞിപ്പാത്ത വിന്നു കരളിലൊരു നൊമ്പരം തുടങ്ങിയിട്ടു കുറച്ചുനാളായി

42

കത്തുന്നൊരു കത്ത്-42

18 November 2023
0
0
0

മാലതീ.ഇങ്ങനെയൊരുകത്ത്എന്നിൽനിന്ന് മാലതി പ്രതീക്ഷിച്ചിരിക്കയി ല്ലെന്ന് എനിക്കറിയാം.ഏതാണ്ട് പതിനെട്ടുകൊല്ലം മുനി, യൗവനത്തിന്റെ അണിയറയിലേക്കു ഞാൻ എത്തിനോക്കുന്ന ആ കാലഘട്ടത്തിൽ എന്റെ അവിവേകം കൊണ്ടു

43

പട്ടാളക്കാരൻ കുട്ടപ്പൻ-43

18 November 2023
0
0
0

എടീ നന്ദികെട്ട കൂത്തിച്ചീ ഉറുവശി ചമഞ്ഞു നിന്റെ സിനിമയ്ക്കുപോക്കും നിന്റെ വാലാത്തനെയും ഒന്നിച്ച് എന്റെ കണ്ണിൽ ദൈവം കാട്ടിത്തന്നില്ലേ? എടീ, ഞാൻ നിനക്കു വാങ്ങിത്തന്ന ചോന്ന ചേലയും ഞാൻ നിനക്കു വാങ്ങിത്തരാത

44

മൃഗശാലയിൽ ഒരു കൊലപാതകം-44

18 November 2023
0
0
0

നേരം പാതിര കഴിഞ്ഞിരുന്നു. ഉറക്കം പിടിച്ചുവരുന്ന കുറുപ്പിന്റെ ചെവി നോക്കി ഒരു നിലവിളിയുടെ നേരിയ അല് ഇഴഞ്ഞു വന്നു. മയക്ക ത്തിന്റെ സമനിലതെറ്റി കുറുപ്പിന്റെ മിഴികൾ മെല്ലെ തുറന്നു. നിലവിളി തുടർന്നു കേട്ടു;

45

ബാപ്പുവൈദ്യർ -45

18 November 2023
0
0
0

ആറുശതമാനം വൈദ്യവിജ്ഞാനം, അറുപതുശതമാനം വാക്സാമർ ആര്യവും ബഡായിയും, പത്തുശതമാനം ധൈര്യം, ബാക്കി ഭാഗ്യ വും അതായിരുന്നു ബാപ്പുവൈദ്യർ.അപസ്മാരം മുതൽ പുഴുനഖം കുടിവരെയുള്ള സകല രോഗങ്ങൾക്കും ബാപ്പുവൈദ്യരുടെ കൈയിൽ

46

കാര്യം വിഷമസ്ഥിതി-46

18 November 2023
0
0
0

ദേവതയുടെ സമ്മാനമായിരുന്ന പുതിയ ഉടുപ്പും ധരിപ്പിച്ച് ഒരു റിക്ഷാ കുറുപ്പ് ബാപ്പുവൈദ്യരുടെ വീട്ടിന്നു മുമ്പിൽ എത്തിച്ചപ്പോൾ വൈദ്യർ, സ്ഥലത്തെ പ്രമാണിയും തന്റെ പുതി യൊരു ഇരയുമായ അപ്പൂസാപ്പിന്റെ വീട്ടിൽനിന്

47

കമ്പിത്തൂൺ -47

18 November 2023
0
0
0

കുറുപ്പു പിറ്റേന്ന് പതിവുപോലെ അതിരാവിലെ ഉണർന്ന് അമ്പലക്കു കളത്തിൽ പോയി കുളിച്ചുവന്ന്, ധ്യാനവും പൂജയും കഴിച്ച്, കഞ്ഞി കുടിച്ച്, കടലാസ്സ് ചട്ടയും ശീലക്കുടയും കൈയിലെടുത്ത് ടൗണിലേക്കു പുറപ്പെട്ടു. രാധയോട്

48

തെരുവിൽ ഒരു രാത്രി പുലരുന്നു-48

18 November 2023
0
0
0

ന്നത്തെ സായാഹ്നത്തിന് അത്ഭുതകരമായൊരു ശാന്തിയും പ്രസ ന്നതയും ഉണ്ടായിരുന്നു. വീട്ടിന്റെ കോലായിൽ ഒരു പഴയ പുല്ലു പായിൽ കൈമടക്കി തലയ്ക്കുവെച്ചു പാടത്തേക്കു നോക്കി കിടക്കുകയാണ്വിറകുകച്ചവടക്കാരൻ കണ്ടക്കുട്ടി

---

ഒരു പുസ്തകം വായിക്കുക