shabd-logo

കുഞ്ഞിപ്പാത്തു -41

17 November 2023

0 കണ്ടു 0
നേരം പുലർന്നു വരുന്നേയുള്ളു. റെയിൽവേമൈതാനമൂലയിലെ വലിയ ബദാംമരത്തിന്റെ അബുവിനെക്കു റിച്ചോരോന്നോർത്ത് നെടുവീർപ്പിടുകയാണ് കുഞ്ഞിപ്പാത്തു. കുഞ്ഞിപ്പാത്ത വിന്നു കരളിലൊരു നൊമ്പരം തുടങ്ങിയിട്ടു കുറച്ചുനാളായി അബുവിനെ ഒരു നോക്കു കാണാഞ്ഞിട്ട്, അവൻ അവളുടെ അടുക്കൽ തീരെ വരാതാ യിട്ടു മാസം മൂന്നു കഴിഞ്ഞു. അബുവിനെപ്പറ്റിയുള്ള ഏറ്റവും ഒടുവിലത്തെ വർത്തമാനം ഇറച്ചിക്കണ്ടം മൊയ്തീനിൽ നിന്ന് ഇന്നലെയാണ് അവളറി ഞ്ഞത്. അബു വല്യതെരുവിൽ ഉണ്ട്. ഇന്നലെ രാത്രി അവൾക്കു തിരെ ഉറക്കംവന്നില്ല.

തെരുവിലെ സൗന്ദര്യറാണിയാണ് കുഞ്ഞിപ്പാത്തു. അവളുടെ പകൽക്കി നാവുകളിലെ രാജകുമാരനാണ് അബു പൂവൻപഴത്തിന്റെ നിറമുള്ള പുതു ബാല്യക്കാരൻ അബു. നേർത്ത അലകളും ചുരുളുകളുമുള്ള അവന്റെ തല മുടി ഒന്നു പകുത്തു ചീകിക്കൊടുക്കാൻ അവൾക്കു വല്ലാത്തൊരു കൊതി. തന്റെ മൂർച്ചയുള്ള കൈനഖംകൊണ്ട് അബു അവളുടെ വയറ്റത്തു നല്ല നുള്ളുനുള്ളുന്നതും അപ്പോൾ അവൾ അവന്റെ തലമുടി പിടിച്ചുപറിക്കുന്നതും മറ്റുമായ രംഗങ്ങൾ വീണ്ടും അഭിനയിച്ചുകാണാൻ അവൾ ആഗ്രഹിക്കുന്നു. അവളെ വികൃതികാട്ടി വേദനിപ്പിക്കുന്നത്. അവന്നൊരു വിനോദമാണ്. ആ വേദന അവൾക്കൊരാനന്ദവുമാണ്. പക്ഷേ, അതു പുറമേ കാണിക്കാതെ അവളിരുന്നു കരയും. അവനെ നോക്കി വായിൽ തോന്നിയ ചീത്ത വിളിച്ചു പറയും. “വേണ്ട പച്ചീ, നെന്റെ നാവ് ഞാൻ കുടിച്ചു തിന്നുകളയും. അബു അവളെ ഭീഷണിപ്പെടുത്തും. അബുവിനോടു സല്ലപിക്കാൻ അവൾക്ക് നാക്ക് ആവശ്യമില്ലായിരുന്നുവെങ്കിൽ ആ നാക്കു മുഴുവനും അബുവിന് കടിച്ചു തിന്നുവാൻ അവൾ കൊടുക്കുമായിരുന്നു.

അബു ആദ്യമായി ആറുമാസം മുമ്പാണത്. അവളുടെ അടുത്തു കൂടിയ രാത്രിയിലെ രംഗങ്ങൾ അവൾ ആവേശത്തോടെ ഓർത്തു. അന്നാണ് അവൾ സ്ത്രീത്വത്തിന്റെ സംതൃപ്തി ആദ്യമായനുഭവിച്ചത്. താൻ സ്നേഹി ക്കുന്ന ഒരു പുരുഷൻ തന്നെ അനുഭവിച്ചതിലുള്ള ആനന്ദം! അതു കഴിഞ്ഞ തിൽപ്പിന്നെ കുറച്ചുനാളത്തേക്ക് അവൾക്കൊരു വിഷാദമായിരുന്നു. വിഷാദ ത്തോടൊപ്പം മനുഷ്യലോകത്തോടു മുഴുവനും അകാരണമായൊരു വി ഷവും. അബുവിനെ ഒരു മനുഷ്യനായിട്ടല്ല, ആകാശത്തുനിന്ന് ഇറങ്ങിവന്ന ഒരു ദേവരാജകുമാരനായിട്ടാണ് അവൾ കാണുന്നത്. ഒരുനാൾ ഉച്ചയ്ക്ക് ആ ബദാം മരത്തിന്റെ തണലിൽ കിടന്നുറങ്ങുമ്പോൾ അവളൊരു കിനാവു കണ്ടു. കിന്നരിത്തലപ്പാവും പച്ചവില്ലീസുകുപ്പായവും ധരിച്ച് അബു ഒരു മായാപരവതാനിയിൽ ആകാശത്തുനിന്നും ഇറങ്ങി വരുന്നു. ആ പരവതാനി നിലത്തിറങ്ങാറായപ്പോൾ തെരുവിലെ കൂറ്റൻ അതിന്റെ നേർക്കു മുക്രയിട്ടു കൊണ്ടു മണ്ടിവന്നു. അവൾ “അയ്യോ' എന്നു നിലവിളിച്ച് ഞെട്ടി ഉണർന്നു. അബുവുമില്ല. പറക്കും പരവതാനിയുമില്ല. പഴുത്തു ചുവന്നൊരു ബദാംപ്രത വായുവിൽ പറന്നുവരുന്നുണ്ടായിരുന്നു.


അബു അവളോടൊന്നിച്ചുറങ്ങിയ ആ ആദ്യരാത്രിക്കുശേഷം പിന്നെ

കുറെ നാളത്തേക്ക് അവനെ കണ്ടതേയില്ല. ഓരോ രാത്രിയിലും കുഞ്ഞി

പാത്തു അബുവിനെ കാത്തുകൊതിച്ചിരുന്നു. അവൻ വന്നില്ല. തന്റെ സ്ത്രീത്വ

തിന്ന് അങ്ങാടി വില കിട്ടിത്തുടങ്ങിയ നാൾ മുതൽ അന്നേവരെ (പത്തു

കൊല്ലമായിക്കാണും. കുഞ്ഞിപ്പാത്തുവിന്നു വയസ്സ് ഇരുപത്തിനാലായി) നറു

കണക്കിൽ ആണുങ്ങൾ അവളുടെ അടുത്തു വന്ന് ആഗ്രഹം സാധിപ്പിച്ചു

പോയിട്ടുണ്ട്. അവരിൽ മൂന്നോ നാലോ പേരൊഴികെ ശേഷമുള്ളവരെല്ലാം

അവളുടെ ഓർമ്മയിൽ വെറും നിഴലുകളാണ്. ആ മൂന്നുനാലുപേരിൽ

ഒരാളെ അവൾ ഓർക്കുന്നതു വെറുപ്പോടുകൂടിയാണ്. കൂലിപ്പോർട്ടർ അല

വിക്കാ. തെരുവിൽ അവളുടെ ഉമ്മ ദീനം പിടിച്ചു ചാകാൻ കിടക്കുമ്പോൾ

അലവിക്ക് വന്നു പറഞ്ഞു പുരയിലേക്കു ചെന്നാൽ ഉമ്മയ്ക്ക് കഞ്ഞി

വയ്ക്കാൻ കുറച്ചു കുറിയരി തരാമെന്ന്. അവൾ അലവിക്കായുടെ കൂടെ അയാ

ളുടെ പുരയിലേക്കു ചെന്നു. ആ പുരയിൽ അപ്പോൾ വേറെ ആരുമുണ്ടായിരു

ന്നില്ല. അലവിക്കാ അവളെപ്പിടിച്ച് ഒരു മൃഗത്തെപ്പോലെ പെരുമാറി. നൂറു
ഹരിയും കൊടുത്തു. ആ നുറുക്കരിക്കഞ്ഞി കുടിച്ചു തെല്ലൊരാശ്വാസത്തോടെ
ഉമ്മ മരിക്കുകയുംചെയ്തു. അവൾ തെരുവിൽ ഒറ്റയ്ക്കായി. ജീവിതം പുലർ
ഞാൻ അവൾക്ക് ആണുങ്ങളുടെ കാശു സ്വീകരിച്ച് അവരുടെ ആവശ്യം
നിർവ്വഹിച്ചുകൊടുക്കേണ്ടിവന്നു. എന്നാൽ അലവിക്കയെ മാത്രം അവൾ അടു
പ്പിച്ചില്ല. മൂന്നുനാലു കൊല്ലം കഴിഞ്ഞ് അലവിക്ക് നടപ്പുദീനത്തിൽപ്പെട്ടു
മരിച്ചു. അലവിക്ക് കബറടങ്ങിയിട്ടും കുഞ്ഞിപ്പാത്തുവിന്ന് അയാളോടുള്ള
പകയും വിദ്വേഷവും മനസ്സിൽ നിന്നു മാഞ്ഞുപോയിരുന്നില്ല.) അബുവിനെ
കരളിൽ കുടി വെച്ചതു മുതൽ അവൾക്കു ജീവിതത്തിന്ന് ഒരു പുതിയ ചൂട
വെളിച്ചവും അനുഭവപ്പെട്ടുവരികയാണ്; ചില വലിയ പ്രതീക്ഷകൾ കരളിൽ മൊട്ടിട്ടുവരികയാണ്. പിന്നെ പെട്ടെന്നൊരു ദിവസം അബു അവളുടെ അടുത്തു പ്രത്യക്ഷ പ്പെട്ടു. മൂന്നുനാലു ദിവസം അവർ കൂട്ടുപിരിയാതെ കളിച്ചുകൂടി. പിന്നെ അവൻ പെട്ടെന്നു മറഞ്ഞു. വീണ്ടും വിരഹവേദനയോടെ അവൾ നാളുകൾ കഴിച്ചു. അവൾ ഒരാഗ്രഹം ഉള്ളിലൊതുക്കിവെച്ചിരുന്നു. അബുവിന്റേതായ ഒരു കുഞ്ഞിനെ പെറ്റുവളർത്താൻ. (മൂന്നു നാലു കൊല്ലം മുമ്പ് അവൾ ഒരു കുഞ്ഞിനെ പെറ്റിരുന്നു. കറുത്തു വികൃതമായൊരു സത്വം. അതിന്റെ ബാപ്പ ആരാണെന്ന് എത്ര തന്നെ ആലോചിച്ചിട്ടും അവൾക്കു തീരുമാനിക്കാൻ കഴി ഞ്ഞിരുന്നില്ല. രോഗിയായ ആ ആൺശിശു പത്തിരുപതുനാൾ മാത്രമേ ജീവി മുള്ളു. അതു ചത്തപ്പോൾ ഒരു മാതാവിന്റെ ഹൃദയവേദന കുറഞ്ഞൊന്ന് അവൾക്കനുഭവപ്പെട്ടുവെങ്കിലും ഒരു കന്യകയുടെ നാട്യത്തോടെ തെരുവു ജീവിതം തുടർന്നുപോകാനുള്ള സ്വാതന്ത്ര്യം വീണ്ടുകിട്ടിയതിലുള്ള ആനന്ദം ആ സന്താനദുഃഖത്തെ വേഗം സംഹരിച്ചുകളഞ്ഞു.) അബുവിനെ സ്വന്തമായി കിട്ടാൻ എന്തു ത്യാഗത്തിന്നും അവൾ തയ്യാറായിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം സന്ധ്യയ്ക്ക് അബു അവളുടെ അടുത്തു മെല്ലെ വന്നുചേർന്നു. മുഷിഞ്ഞ ഷർട്ട്, വരണ്ടുപാറിയ തലമുടി, ആകപ്പാടെ ഒരവശനിലയിലാണു വന്നുകേറിയിരിക്കുന്നത്. കുഞ്ഞിപ്പാത്തുവിന്റെ കരൾ പിടഞ്ഞു. അവൾ അവനെ അടിമുതൽ മുടിവരെ ഒന്നു നോക്കി. സഹതാപം ഒതുക്കി ചുണ്ടുകൾക്കിടയിൽ ഒരു കുസൃതിച്ചിരി സൃഷ്ടിച്ച് അല്പം പരിഭവ സ്വരത്തിൽ ചോദിച്ചു: “എങായിനീ ഇത്ര നാളും?"


നാട്ടിലോളം ഒന്നു പോയി. അഞ്ചു തലമുടി മാന്തി ഉറക്കമുണർന്ന മട്ടിൽ പറഞ്ഞു.

“ഇന്ന് ചോറ് ബെയിച്ചോ?” അവൾ ചോദിച്ചു.

അബു ഒന്നു ചിരിച്ചു. മറുപടിയൊന്നും പറഞ്ഞില്ല. അബുവിന്റെ നാരങ്ങാട്ടുപോലത്തെ ചുണ്ടും കുമ്പളക്കുരുപോലത്തെ പല്ലുകളും ആ പല്ലുകൾകൊണ്ട് അവൻ അവളുടെ മാറിന് കടിച്ചു മുറിവേല്പിച്ചിട്ടുണ്ട്. അതോർത്തപ്പോൾ കുഞ്ഞിപ്പാത്തുവിന്റെ കരളൊന്നു പുളഞ്ഞു.

അവൾ പുറംതിരിഞ്ഞിരുന്ന, കുപ്പായത്തിന്റെ കീഴല പൊക്കി അരക്കെട്ടിൽ കൈ തിരുകി മുത്തുസഞ്ചി പുറത്തെടുത്ത് അതിന്റെ മുഖച്ചരടു വലിച്ചുമാറ്റി അതിൽ നിന്ന് ഒാട്ടനാണ്യം തപ്പിയെടുത്ത് അബുവിന്റെ

നേർക്കു നീട്ടി: “പോയി ബെയിച്ച് വരീം കാക്ക അഞ്ചു ആ എട്ടനാണ്യം ഒന്നു തിരിച്ചും മറിച്ചും നോക്കി കീശയിലിട്ടു റോഡിലേക്കിറങ്ങി.

കുഞ്ഞിപ്പാത്തു കാത്തിരുന്നു. 'മാൻ അസ്മയിക്ക് പൊയ്ക്കോളോ എന്നായിരുന്നു അവളുടെ ഉൽക്കണ്ഠ. തലമുടി കോതിക്കെട്ടിക്കൊണ്ട് അവൾ റോഡിലേക്കുതന്നെ നോക്കിയിരുന്നു.

അപ്പോഴുണ്ട് പീടികക്കോലായിലെ തൂണിന്റെ മറവിൽ വന്നു നില്ക്കുന്നു. ഹോട്ടൽ ഏജന്റ് കുട്ടൻ, ഒരു ഒഴിഞ്ഞ റിക്ഷാവണ്ടിയും അവിടെ വന്നു നിന്നു. “ആ മുലയിലേക്കു നടന്നോ എന്നിട്ട് വണ്ടി കേറിക്കോ.” കൂട്ട

അവളോടു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. അതു നല്ലൊരു കോളാണെന്ന് അവൾക്കറിയാം. കുട്ടൻ അവളെ പല തവണ ആ ഹോട്ടലിലേക്കു കൂട്ടിക്കൊണ്ടുപോയിട്ടുണ്ട്. ആദ്യം അവളെ കുട്ടൻ തന്റെ മുറിയിലേക്കാണു കൊണ്ടുപോവുക. ഒരു ധോബിക്കയുടെ തൊട്ടടുത്ത ഒരു മാളികമൂലയിലെ ഇടുങ്ങിയൊരു മുറിയിലാണ് കൂട്ടന്റെ താമസം. അവളെ ആ മടയിൽ കൂട്ടിക്കൊണ്ടു പോയി അവൻ അവളുടെ തുണിയും കുപ്പായവുമെല്ലാം അഴിപ്പിച്ച് അവൾക്കു ധരിക്കാൻ വേറെ നല്ല തുണിയും കുപ്പായവും തട്ടവും മറ്റും എടുത്തുകൊടുക്കും. പൂച്ചവാലു പോലത്തെ മീശയും കുറുക്കന്റെ മുഖവുമുള്ള ആ കുട്ടൻ ആളൊരു ഹബുജാ ലാണ്. അവളെ വേഷം കെട്ടിക്കാൻ ഉപയോഗിക്കുന്ന ആ മുന്തിയ തുണിയും പുള്ളിക്കുപ്പായവും കസവുതട്ടവുമെല്ലാം കുട്ടൻ ആ ധോബിയോടു തൽക്കാ ലത്തേക്ക് ഇരവുവാങ്ങുന്നവയാണെന്ന് അവൾക്കറിയാം. (ഒരിക്കൽ അവൾക്കു കിട്ടിയ കുപ്പായത്തിൽ മുന്തിയ അത്തറിന്റെ മണമുണ്ടായിരുന്നു. രണ്ടു ദിവസം കഴിഞ്ഞിട്ടും ആ കുപ്പായം ധരിച്ച പരിമളം മെയ്യിൽ തങ്ങിക്കിടന്നി രുന്നു.) കുട്ടൻ ഒരു മേക്കപ്പ് വിദഗ്ദ്ധനാണ്. കാൽ മണിക്കൂറുകൊണ്ട് ഏതു തെരുവുതെണ്ടിപ്പെണ്ണിനെയും മാളികപ്പുറബീവിയാക്കി മാറ്റാൻ കുട്ടനു കഴിയും. അവധിക്കണിയാൻ മൂക്കിന്റെ ചിമുക്കയും അലിക്കത്തും മറ്റ് ആര ണങ്ങളും അവൻ കരുതിവെച്ചിരിക്കും. അങ്ങനെ സകല ചമയങ്ങളും കഴിഞ്ഞ് മുറുക്കിച്ചുവപ്പിച്ച ചുണ്ടുമായി അവർ ഹോട്ടൽ മുറിയിലേക്ക് ആനയിക്ക പ്പെടും. ആ മണവറയിലേക്കു കടക്കുമ്പോൾ കുട്ടൻ അവളുടെ ചെകിട്ടിൽ മന്ത്രിക്കും: “നെന്റെ സാമർത്തിയംപോലെ വാങ്ങിക്കോ" കക്ഷികൾ അധി കവും തമിഴ്നാട്ടിൽനിന്നു വരുന്ന കറുത്ത ഭീമൻ മുതലാളിമാരായിരിക്കും. അവരിൽ ചിലർക്കു ബീബികളെത്തന്നെ വേണമെന്നു നിർബന്ധമാണു പോലും (കുഞ്ഞിപ്പാത്തുവിന്റെ തൊലിക്കു തങ്കനിറമുള്ളതുകൊണ്ടാണ് കുട്ടൻ, ബീബിചമയിക്കാൻ കുഞ്ഞിപ്പാത്തുവിനെത്തന്നെ അന്വേഷിച്ചുവരു ന്നത്. എല്ലാം കഴിഞ്ഞാൽ കുട്ടൻ അവളെ വീണ്ടും തന്റെ അണിയറയി ലേക്കു കൊണ്ടുപോയി പുതിയ ഉടുപ്പും പണ്ടങ്ങളും അഴിച്ചുവെപ്പിച്ചതിന്നു ശേഷം അവൾക്കു രണ്ടു റുപ്പിക കൊടുക്കും. 'ബച്ചീസ്' എന്തു കിട്ടി എന്ന ന്വേഷിക്കുകയും ചെയ്യും. അവൾക്കു ചിലപ്പോൾ നല്ല ബീസ്റ്റ് കിട്ടാറുണ്ട്. ഒരു മുറിമൂക്കൻ തമിഴൻ ഒരിക്കൽ അവൾക്കു പത്തു റുപ്പികയുടെ ഒരു നോട്ടു സമ്മാനിക്കുകയുണ്ടായി.

കുട്ടൻ തൂണിന്റെ മറവിൽനിന്നു കഴുത്തു നീട്ടി കുഞ്ഞിപ്പാത്തുവിനെ തിരക്കി: “വേഗം വാ.

കുഞ്ഞിപ്പാത്തു റോഡിലേക്കു തുറിച്ചുനോക്കിക്കൊണ്ട് അലസമട്ടിൽ പറഞ്ഞു: “ഇന്നു ഞാനില്ല.

കുട്ടന്ന് അതു വിശ്വസിക്കാൻ കഴിഞ്ഞില്ല. “ഒഹം എന്നിക്ക് വേഗ മാവട്ടെ കുട്ടൻ കുഞ്ഞിപ്പാത്തുവിന്റെ മറുപടി കേൾക്കാത്ത ഭാവത്തിൽ വീണ്ടും തിരക്കി.

അവൾ തലയിൽനിന്നു തെറ്റിവീഴുന്ന തട്ടം ഒന്നു പിടിച്ചു നോയാക്കി, നിരത്തിൽനിന്നു കണ്ണെടുക്കാതെ മുഖമാട്ടിക്കൊണ്ടു പറഞ്ഞു. "ഇന്നു സൗകര്യമില്ല. കുട്ടന്റെ പൂച്ചവാമി കുറേശ്ശേ വിറച്ചു. “നന്റെ കളീം മാഞ്ഞാലോം

ഒക്കെ പോട്ടെ വാ." “ഇന്ന് സാതിക്കൂലാന്ന് പറഞ്ഞത് കേട്ടീലേ?” കുഞ്ഞിപ്പാത്തു അരിശം
ചൊടിച്ചു.


“ഒരു തമിള്നാണ്. രാത്രിവണ്ടിക്കു പോകും. വേഗം പോയി വരാം.

കുട്ടൻ കൈ പൊക്കി കക്ഷം ചൊറിഞ്ഞ് ഒന്നിളിച്ചുകാട്ടി. “താനല്ല എന്ത് ചെന്തുക്കുടനായാലും ഇന്ന് ന്നെ നോക്കണ്ട. കുഞ്ഞി പാത്തു ഉറപ്പിച്ചു പറഞ്ഞു. കുട്ടൻ കുറച്ചുനേരം എന്തോ ആലോചിച്ച് അവിടെത്തന്നെ തങ്ങിനിന്നു.

പിന്നെ തലക്കെട്ടൊന്നു താഴ്ത്തി കവിളുകൾ നല്ലപോലെ മറച്ചു നാലുപാടും

ഒന്നു നോക്കി മൊല്ല കുഞ്ഞിപ്പാത്തുവിന്റെ അരികിലേക്കു പതുങ്ങിച്ചെന്ന് അവളുടെ ചെകിട്ടിൽ പറഞ്ഞു: “അഞ്ചു റുപ്പിക. “അല്ല നൂറിന്റെ ഒരു പച്ചനോട്ട് കയ്യിരുന്നാലും ഇന്നു കുഞ്ഞിപ്പാ നെ നോക്കണ്ട.

“നെനക്ക് പ്രാന്താണ്.” അവളെ നോക്കി അതും പറഞ്ഞുകൊണ്ട് കുട്ടൻ ഇറങ്ങിപ്പോയി.

കുറച്ചു ദൂരെ നിന്നിരുന്ന ഒഴിഞ്ഞ റിക്ഷാവണ്ടി കുട്ടനെ പിന്തുടർന്നു.

കുഞ്ഞിപ്പാത്തു തന്നെക്കൊണ്ടുള്ള ആവശ്യം തരംപോലെ ആർക്കും അന്നേവരെ നിഷേധിച്ചിട്ടില്ലായിരുന്നു. ഇന്ന് അങ്ങനെ നിഷേധിക്കുന്നത് അവ ളുടെ ആവശ്യമാണ്. സ്ത്രീത്വത്തിന്റെ തനതായ സ്വാദു നോക്കാൻ അവൾക്കും അവകാശമില്ലേ?

മണി പത്തടിച്ചപ്പോൾ ചുണ്ടിൽ ഒരു സിഗരറ്റും മിന്നിച്ചു പുകച്ചുകൊണ്ട് അബു മടങ്ങിവരുന്നതു കണ്ടു. അവളുടെ കരളിന്റെ മണിയറയിൽ പ്രകാ ശവും പരിമളവും പരന്നു.


അന്ന് അവൾ അബുവിനെ മാറോടണച്ചുകിടന്നുകൊണ്ട് കുറെനേരം കരഞ്ഞു. ആ കരച്ചിലിന്റെ കാരണമെന്താണെന്ന് അവൾക്കുതന്നെ നിശ്ചയ മുണ്ടായിരുന്നില്ല.

പിറ്റേന്നു പുലർച്ചെ കുഞ്ഞിപ്പാത്തു ഉണർന്നു നോക്കിയപ്പോൾ അബു വിനെ കണ്ടില്ല. കുഞ്ഞിപ്പാത്തുവിന്റെ അരയിലെ മുത്തു സഞ്ചിയും കണ്ടില്ല. ആ സഞ്ചിയിൽ പതിനേഴര ഉറുപ്പികയും ഒരു പൊന്മോതിരവും ഉണ്ടാ യിരുന്നു.

അവൾ പശ്ചാത്തപിച്ചില്ല. അബുവിനെ പിരാക്കിയില്ല. ഒരു സങ്കടമേ അവൾക്കുണ്ടായിരുന്നുള്ളു. ആ മോഷണം നടത്തിയ കാരണത്താൽ ഇനി അവൻ അവളുടെ അടുക്കൽ വന്നില്ലെങ്കിലോ?

പിന്നീട് അവൾ അബുവിനെപ്പറ്റി കേൾക്കുന്നത്. ഇന്നലെ ഇറച്ചിക്കണ്ടം മൊയ്തീനിൽ നിന്നാണ്. അബുവിനെ വല്യതെരുവിൽ കണ്ടുവത്രെ. അവളുടെ താവളത്തിൽനിന്ന് അരമൈൽ അകലെയാണ് വല്യതെരു

ആ തെരുവിൽ അവൾ പോകാറില്ല. അവളെസ്സംബന്ധിച്ചിടത്തോളം വല തെരു ഒരു വ്യത്യസ്തലോകമാണ്. അവിടത്തെ തിജീവിതത്തെപ്പറ്റിയും അവിടെ താവളമടിക്കാറുള്ള അന്യനാട്ടുകാരായ തെണ്ടിവർഗ്ഗങ്ങളെപ്പറ്റിയും കോളറയിൽ മരിച്ചുപോയ കുഞ്ഞാമിന പറഞ്ഞുകേട്ടിട്ടുണ്ട്. കൊമ്പനാനയെ പോലത്തെ കറുത്ത അറബികൾ വന്നു തെരുവുപെണ്ണുങ്ങളെ പെറുക്കിയെ ടുത്തു കൊണ്ടുപോകുമത്രെ! ആ തെരുവിലാണ് അബു ചെന്നുകൂടിയിരി

അബുവിനെ ഒരു നോക്കു കാണാൻ കഴിഞ്ഞെങ്കിൽ കുഞ്ഞിപ്പാത്തു വല്യതെരുവിലേക്കു പോകാൻ തന്നെ തീരുമാനിച്ച് മെല്ലെ എണീറ്റ് റോഡി ലേക്കിറങ്ങി.

ഒരു മൂലയിലെത്തിയപ്പോൾ ഒരു പീടികക്കോലായിൽ നിന്ന് ഒരോക്കാനം കേട്ട് അവൾ തിരിഞ്ഞുനോക്കി. കോലായമ്പത്തിരുന്ന് ഓവിലേക്ക് കുനിഞ്ഞ് ആ ദേവിപ്പെന്ന് ഓക്കാനിക്കുന്നു. ദേവിയുടെ കുഞ്ഞ് ആ കോലാ യിൽ ഒരു മൂലയിലിരുന്ന് ഒരു പാട്ടയിൽനിന്നു പഴഞ്ചോറു വാരി തിന്നുന്നു.

കുഞ്ഞിപ്പാത്തു സഹജീവിയെ കരളലിവോടെ ഒന്നു നോക്കി. പാവം പെണ്ണിന്നു പള്ളല് പിടിച്ചിരിക്കുന്നു. ആ കറുത്ത കുഞ്ഞിനെ വയറ്റിലായ ആദ്യഘട്ടത്തിൽ അവളും അങ്ങനെ രാവിലെ എണീറ്റിരുന്ന് ഓക്കാനിച്ചി ട്ടുണ്ട് ഭയങ്കരമായിരുന്നു ആ ഓക്കാനം

തളർന്നു വിളറി, നെറ്റിക്കു കൈ കുത്തിക്കൊണ്ട് ദേവി ദയനീയമട്ടിൽ കുഞ്ഞിപ്പാത്തുവിനെ ഒന്നു നോക്കി. “ഒരു വെളുത്ത പെൺകുഞ്ഞിനെ പറ്റോ? കുഞ്ഞിപ്പാത്തു ദേവിയെ മനസ്സുകൊണ്ടനുഗ്രഹിച്ച് തിരിഞ്ഞു നടന്നു.

കുഞ്ഞിപ്പാത്തു വല്യതെരുവിലെത്തി.

ഉച്ചമുതൽ സന്ധ്യമയങ്ങുന്നതുവരെ ആൾത്തിരക്കും വ്യാപാരബഹള ങ്ങളും വാഹന കോലാഹലങ്ങളും കൊടുമ്പിരിക്കൊള്ളുന്ന വല്യ തെരു വെളു പാൻകാലത്ത് ഉറങ്ങിക്കിടക്കുകയാണ്. കോടിക്കണക്കിൽ പണവും ഉരുക്ക ക്കിൽ ചരക്കുകളും നിത്യേന വിനിമയം നടത്തപ്പെടുന്ന ആ മഹാവിപണി യിൽ തലേന്നാൾ സന്ധ്യയ്ക്കു പാക്കുകളിൽ നിന്ന് ഉതിർന്നുവീണ ധാന്യ മണികൾ കൊത്തിപ്പെറുക്കിത്തിന്നാൻ നേരം വെള്ളകീറുന്നതിനു മുമ്പു എന്നെ ആയിരക്കണക്കിൽ കാക്കകൾ വന്നുകൂടിയിട്ടുണ്ട്. റോഡിൽ കൽ ക്കരി ചിതറിയിട്ടപോലെ തോന്നുന്നു. ആ കാക്കപ്പട കഴിച്ചാൽ അവിടെ ഒച്ചപ്പാ ടൊന്നുമില്ല. പാണ്ടികശാലകളും ഗുദാമുകളും മസാലക്കടകളുമെല്ലാം അട തുകിടക്കുന്നു. ഒന്നുരണ്ടു ചായപ്പീടികകൾമാത്രം പ്രകാശം പരത്തുന്നുണ്ട്. ആ ചായപ്പീടിക കളിൽ, ചില്ലലമാറകളിൽ അട്ടിവെച്ച നെയ്യപ്പം, വ, പുട്ട്, വെള്ളപ്പം, പൊരിച്ച പഴം തുടങ്ങിയ പലഹാരങ്ങൾ ട്യൂബ് ലൈറ്റിന്റെ നീല പ്രകാശത്തിൽ തെളിഞ്ഞു കാണുന്നുണ്ട്. പപ്പടം കാച്ചുന്ന മണവും പൊ രുന്നു. റേഡിയോ പേടകങ്ങളുടെ കാളിയും നിലവിളിയും തുടങ്ങാറായിട്ടില്ല. പക്ഷേ, വേറെ ചില നേർത്ത ശബ്ദങ്ങൾ മറ്റു പീടികകളുടെ കോലായിൽ നിന്നു പുറപ്പെടുന്നുണ്ട്. ലക്ഷ്യമില്ലാതെ റേഡിയോ തിരിച്ചുവെച്ചാൽ കേൾ ക്കാറുള്ളതുപോലത്തെ ചില കറകറാശബ്ദങ്ങൾ! അവിടെ തലങ്ങും വില ങ്ങുമായി കിടന്നുറങ്ങുന്ന തെണ്ടി വർഗ്ഗങ്ങളുടെ മൂക്കിലൂടെയും തൊണ്ടയിലു ടെയും പുറത്തുവരുന്ന നിദ്രാസന്ദേശങ്ങൾ

സമത്വസുന്ദരമായൊരു ലോകമാണ് വല്യതെരു, പിടികവാന്തകൾ ഉപ യോഗപ്പെടുത്തുന്നതിലാണ് സമം ആദ്യം കൈയേറിപ്പിടിച്ചവന്ന് അവ കാശം സ്ഥാപിക്കാം എന്നൊരു അലിഖിത നിയമമുണ്ടെങ്കിലും ആ പാവ ങ്ങളുടെ പ്രഭാതസ്വപ്നങ്ങളിലാണ് സൗന്ദര്യം. രാത്രി ഒൻപതുമണിമുതൽ രാവിലെ ഒൻപതുമണിവരെ വല്യ തെരുവിന്റെ അവകാശികൾ അവരാണ്. അവിടെ ജാതിമതദേശഭാഷാഭേദങ്ങളൊന്നുമില്ല. വ്യാപാരമാത്സര്യങ്ങളില്ല. കക്ഷിരാഷ്ട്രീയ വഴക്കുകളില്ല. (കക്ഷിരാഷ്ട്രീയം മാത്രമേ അവർക്കു. നികുതി പ്രശ്നമില്ല. വാടകപ്രശനമില്ല.

നാഗരികതയെന്ന നദി ഇരുവശത്തേക്കും തള്ളിനീക്കിയ ചണ്ടികളായ ഈ തെണ്ടിവിഴുങ്ങൾ തങ്ങളുടെ വീർത്തുനാറിയ തുണിഭാണ്ഡങ്ങളും ആക്കു പാട്ടുകളും മൺചട്ടികളും തലയ്ക്കൽ വെച്ച് ഉറക്കിന്റെ പാട്ടുകളിൽ ഒളി ച്ചിരിക്കുന്നു. രോഗംകൊണ്ടു വശംകെട്ടവർ, വാർദ്ധക്യത്തിന്റെ വഴിയിലും ലുന്നവർ; ഇരുട്ടിൽ തങ്ങളുടെ മാംസക്കൊഴുപ്പ് വാടകയ്ക്ക് കൊടുത്തു വയറു പുലർത്തുന്ന പെൺകോലങ്ങൾ, പ്രകൃതിവിരുദ്ധക്കാരുടെ ആവശ്യം നിർവ്വ ഹിച്ചുകൊടുക്കുന്ന ശൃംഗാരക്കുട്ടപ്പന്മാർ ഇവരുടെയെല്ലാം നിമാലോക മാണത്. വല്യ

കുഞ്ഞിപ്പാത്തു അബുവിനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് വല്യ തെരു വിലൂടെ അലക്ഷ്യമായി നടന്നു. കുറച്ചുചെന്ന്, ഇടതുഭാഗത്തു നിന്ന് ഒരു റോഡ് വന്നുചേരുന്ന മൂലയിലെത്തിയപ്പോൾ ആരോ അവളെ വിളിച്ചു.

കുഞ്ഞിപ്പാത്തു തിരിഞ്ഞുനോക്കി. ഒരു സ്റ്റേഷനറിക്കച്ചവ വണ്ടിയുടെ അരികെ നിന്നു തത്തയൻ ചന്തു അവളെ അഭിവാദ്യം ചെയ്യുന്നു. “ബീവി എങ്ങോട്ടാ സുബൈക്ക് ഒരു സർക്കീറ്റ്?"

കുഞ്ഞിപ്പാത്തു അടുത്തു ചെന്നു. തത്തയുടെ ഉയർത്തിപ്പിടിച്ച് കാലു പോലെ വികൃതമായ നല്ല സ്വാധീനമില്ലാത്ത വലതുകൈ മടക്കിപ്പൊക്കി, ഉറച്ചു കട്ടിയായ മാംസപേശികളോടുകൂടിയ ഇടതുകൈകൊണ്ട് ഒരു പാട്ട യിൽ വെള്ളമെടുത്തു വണ്ടിയിൽനിന്നു തട്ടിനിരിക്കുന്ന വെറ്റിലത്തട്ടിൽ തളിക്കുകയായിരുന്നു ചന്തു. കുഞ്ഞിപ്പാത്തുവിന്റെ മിഴികളിൽ നേരിയ

അത്ഭുതം സരിച്ചു. തെരുവിൽ തെണ്ടിനടന്നിരുന്ന ചന്തു ചെറിയൊരു കച്ചവടക്കാരനായി മാറിയിരിക്കുന്നു. “ശന്തനപ്പം സേനറിയാ?” കുഞ്ഞിപ്പാത്തു ചിരിച്ചുകൊണ്ടു ലോഗ്യം

പറഞ്ഞു. “ങ്ഊം-തൊടങ്ങീട്ട് രണ്ടു മാസായി.

ചന്തു ആ ചരിത്രം ചുരുക്കിപ്പറഞ്ഞുകൊടുത്തു. കച്ചവട വണ്ടിയുടെ പഴയ ഉടമസ്ഥൻ ഒറ്റക്കണ്ണൻ കുട്ടാപ്പ് വയറ്റിന്ന് ഓപ്പറേഷൻ കഴിച്ചതിനെ തുടർന്ന് ആസ്പത്രിയിൽ വെച്ചു മരിച്ചു. കുട്ടാപ്പുവിന്നു മക്കളില്ല. അടുത്ത അവകാശി ഭാര്യയാണ്. കുട്ടാപ്പുവിന്റെ ഭാര്യ ചില വ്യവസ്ഥകളിന്മേൽ വണ്ടിയും കച്ചവടവും ചന്തുവിന്നു വിട്ടുകൊടുത്തിരിക്കയാണ്. 50 ക. റൊക്കം കൊടുത്തു. പിന്നെ നിത്യേന ഓരോ ഉറുപ്പികയും കൊടുത്തുവരുന്നുണ്ട്. മൂന്നുമാസം കൂടി കഴിഞ്ഞാൽ വണ്ടിയും കച്ചവടവും ചന്തുവിന്റെ സ്വന്ത

കുഞ്ഞിപ്പാത്തു ചന്തുവിന്റെ സ്റ്റേഷനറി വണ്ടിയെ കൗതുകത്തോടെ നോക്കി: മൂന്നു ചുമരും മേൽപ്പുരയും മരപ്പലകകൾ കൊണ്ടു നിർമ്മിച്ച മൂന്നു രുളുകളുള്ള തേരുപോലത്തെ ഒരു കൂറ്റൻ വണ്ടി, സോഡാ ലനേഡ് സർ വൃത്, ബീഡി, ചുരുട്ട്-സിഗരറ്റ് വെറ്റില, സോപ്പ്-ചിപ്പ് കണ്ണാടി, സൂചി പിന്ന പട്ടു പാടി, പ്ലാസ്റ്റിക് കളിക്കോപ്പുകൾ തുടങ്ങിയ പലതരം അങ്ങാടിവസ്തുക്കളും അതിൽ അടക്കം ചെയ്തിട്ടുണ്ട്. ചെറുനാരങ്ങ നിറച്ച ഒരു കമ്പിവലക്കാട്ട് ഇറയിൽ തൂക്കിയിട്ടിരിക്കുന്നു. നഗ്നയായി പുറംതിരി ഞ്ഞുനിന്ന് ഒരു തൊട്ടിയിൽ കുളിക്കുന്ന ഒരു വെള്ളക്കാരിപ്പെണ്ണിന്റെ പടമുള്ള ഒരു കലണ്ടർ മുൻ വശത്തു തൂങ്ങിക്കിടക്കുന്നു. (ആ കലണ്ടറിന്റെ ഒരരികിൽ ഒരു ചെറിയ മയിൽ പേപ്പർസഞ്ചിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന പച്ചനിറത്തി ലുള്ള ചെറിയ ഡബ്ബകൾ വമ്പൻ നായാടിയുടെ വിസ്പി വിനഗുളികക ളാണ്.

ചന്തു കുഞ്ഞിപ്പാത്തുവിനെ മുറുക്കാൻ സൽക്കരിച്ചു. വെറ്റിലക്കെട്ടിൽ നിന്നു വലിയൊരു തളിർ വെറ്റില തിരഞ്ഞെടുത്തു കൊടുത്തു. അടയ്ക്കാ ക്കഷ്ണങ്ങളുടെ പെട്ടി കാലിയായിരുന്നു. ചന്തു വേഗം ഒരു പഴുക്കടയ്ക്കയും വെട്ടുകത്തിയും കൈയിലെടുത്തു. കുരുടിച്ച വലതുകൈപ്പത്തിയിൽ പിടിച്ച അടയ്ക്ക് ഇടതുകൈയിലെ വെട്ടുകത്തികൊണ്ടു വേഗം തോടു നീക്കി തരങ്ങി കഷ്ണിക്കുന്ന ചന്തുവിന്റെ പ്രവർത്തനവൈദഗ്ധ്യം കുഞ്ഞിപ്പാത്തു വിസ്മ യത്തോടെ നോക്കിനിന്നുപോയി.

അപ്പോൾ, കറുത്ത കൈമുറിയൻ ബനിയനും ചുവന്ന കള്ളിത്തുണിയും ധരിച്ച്, ചകിരിപ്പുപോലത്തെ തലമുടി ഒരു വെള്ള ഉറുമാൽകൊണ്ടു പിന്നി ലേക്കു മാറിക്കെട്ടിയ ഒരു ചെറുപ്പക്കാരൻ അതിലേ കടന്നുപോയി. ചന്തുവി നേയും അരികെ നില്ക്കുന്ന കുഞ്ഞിപ്പാത്തുവിനെയും അവൻ തന്റെ വരി പലനിറഞ്ഞ കറുത്ത കുർത്തമുഖം തിരിച്ചു ചെമ്പൻ കണ്ണുകളും മിഴിച്ച് ഒന്നു നോക്കി. ആ നോട്ടത്തിൽ ഒരു ഭീഷണി ഒളിച്ചിരിക്കുന്നുണ്ടെന്നു തോന്നും. അവരെ കുറച്ചുനേരം അങ്ങനെ നോക്കി പിന്നെ അവൻ തലയും ചെരിച്ചുപിടിച്ചുകൊണ്ടു കടപ്പുറം റോഡിലേക്കു നടന്നു. “ന്തന്റെ ശങ്ങായ്യല്ലേ പോണ്, സാണ്ടോ കറപ്പൻ. കുഞ്ഞിപ്പാത്തു തളിർവെറ്റിലയുടെ ഞരമ്പു ള്ളിക്കൊണ്ടു പറഞ്ഞു.



ഊoഓന്റെ ഒരു പോക്ക് കൊലയാളി

ചന്തു കുഞ്ഞിപ്പാത്തുവിന്റെ അടുത്തേക്കു നീങ്ങിനിന്നു പതിഞ്ഞ സ്വര ടിൽ പറഞ്ഞു: “കുഞ്ഞിപ്പാത്തോ, നമ്മളെ സാറി ആയിമാങ്ങാക്കച്ചോ മാരൻ കുമാരൻ മൊതലാളീന്റെ കോലായ്മ കൊന്ന ചത്തില്ലേ..."

“ആങ്ങ്-പാവം, ഓളങ്ങനെ ചത്തു.

“ആയിൽ വെറുങ്ങനെ അങ്ങനെ ചത്തതല്ല. കുഞ്ഞിപ്പാത്ത

“ഇപ്പൻ സാണ്ടോ കറപ്പൻ കൊന്നതാണ്. ആയിശ്ശേനെ കഴുത്തു

കുഞ്ഞിപ്പാത്തു കൈവെള്ളയിലെ തളിർ വെറ്റില അങ്ങനെത്തന്നെ വെച്ച് ഷോക്കടിച്ചപോലെ നിന്നുപോയി.

“ന്റെ ബദീരങ്ങളെ ജ്ജിപ്പറയണത് പട്ടാങ്ങംതന്നെ ആണോ ശാന്താ?' "ആയിശ്ശന്റെ അരയിലെ പണസഞ്ചിം ഈ കാലൻ കട്ടെടുത്തു. ആയി ശ്ശന്റെ കേക്കൻ കാക്ക കൊടുത്ത കോള് അസ്സഞ്ചില് നല്ലോണംണ്ടായി

നിന്ന് പറന്നത്. “നിട്ട് ആ ശൈത്താനെ പോലീസു പുടിച്ചില്ലേ?”

“ഊഫ് പോലീസ്റ്റ്, മണ്ണാങ്കട്ടയാണ്. ഇപ്പം ഓന്റെ സെറ്റ് ആരാണെന്ന റിയോ?. ചന്തു ഒരുകെട്ടു വെറ്റില അങ്ങനെത്തന്നെ എടുത്തു മൺചട്ടി യിലെ വെള്ളത്തിൽ ഒന്നു കുളിപ്പിച്ചു കുടഞ്ഞു.

“ഓന്റെ സെറ്റ് ഇപ്പം പോലീസ്റ്റുകാരാണ്. മാന്പ്പം ആ പേടിക്കണ്ട. ഹേഡും സർക്കളും ഒക്കെ ഓന്റെ കൈയിലല്ലേ? ചെല മൊതലാളിമാരും ചന്തു വെറ്റിലത്തട്ടിൽ വിലങ്ങനെ കെട്ടിയ കമ്പിലിന്നിടയിൽ നനഞ്ഞ വെറ്റില നിരത്തിവെച്ച്, കുഞ്ഞിപ്പാത്തുവിന്റെ അരികിലേക്ക് ഒന്നുകൂടി നീങ്ങി

നിന്നു മെല്ലെ ചോദിച്ചു: “നെനക്ക് ഇപ്പം സ്തിരം ആരെങ്കിലും കുഞ്ഞിപ്പാത്തു ഒന്നു കണ്ണിറുക്കിക്കാട്ടി. റോഡ് വക്കിലേക്കു നീങ്ങി വായിലെ താംബൂല കഷായം ഓവിലേക്കു തുപ്പി ചുണ്ടു തുടച്ച് ഒന്നു ചിരിച്ചു. കരളിൽ അബു മിന്നിമറഞ്ഞു. അബുവിനെപ്പറ്റി ചോദിക്കാൻ നാവിൻ തുമ്പി ലോളം വന്നു. അപ്പോഴേക്കും ബീഡിയും ചുരുട്ടും വാങ്ങാൻ രണ്ടു തുറമുഖ തൊഴിലാളികൾ അവിടേക്കു വന്നു. കുഞ്ഞിപ്പാത്തു മാറിനിന്നു.

അവർ ബീഡിയും വാങ്ങി പോയപ്പോൾ ചന്തു വേറൊരു വിഷയം എടു ത്തിട്ടു: “നമ്മളെ പെരിക്കാലൻ അന്തന്റെ കേസ്സ് വീതി പറഞ്ഞു. അറിഞ്ഞോ?”

“ഓനെ ശിച്ചിച്ചോ?” കുഞ്ഞിപ്പാത്തു ചോദിച്ചു. "ജേല് ഷ്കോളില് അഞ്ച് കൊല്ലം കെടക്കണം. “അന്തു, ന്റെ പണപ്പെട്ടി കുത്തിത്തൊരന്നിട്ടല്ല. അങ്ങനെ കിട്ടണം ചന്തു, ചെറുനാരങ്ങക്കൊട്ട ഏന്തിയെടുത്തു മൺചട്ടിയിലെ വെള്ള ത്തിൽ മുക്കി വീണ്ടും മോന്തായത്തു കൊളുത്തിക്കൊണ്ടു പറഞ്ഞു: “അന്ത ഞാൻ നല്ലോണം അറിയും. ഓനങ്ങനെ കളവും പതിം കാട്ടുന്ന കൂട്ടായിരു ന്നില്ല. എങ്ങനെയൊ ഒന്നങ്ങനെ പറ്റിപ്പോയതാണ്. കള്ളൻ ആ നൊണ്ടിപ്പറ ങ്ങോടനായിരുന്നു. ആങ്! നൊണ്ടിപ്പറങ്ങോടൻ ഇപ്പം ആരാണെന്നറിയാമോ?" "ആരാണ്?
പരാൻസിസ്.
48
ലേഖനങ്ങൾ
ഒരു തെരുവിന്റെ കഥ
0.0
മലയാളിയെ ലോകം കാണിച്ച നിത്യസഞ്ചാരിയായ സാഹിത്യകാരനായ എസ്.കെ. പൊറ്റക്കാട്ടിന് 1962 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത നോവലാണ് ഒരു തെരുവിന്റെ കഥ.ഒരു തെരുവിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന നോവലാണിത്. ഇതിലെ കഥാപാത്രങ്ങളെല്ലാം രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു. ഇവരിലാരും ഇന്നു നമ്മുടെയിടയിലില്ല. മനുഷ്യജീവിതമാകുന്ന മഹാനാടകത്തിൽ ഇവിരിലോരോരുത്തരും തങ്ങളുടേതായ പങ്കു നിർവ്വഹിച്ച്, സ്വന്തമായ ജീവിഭിനയം പിന്തുടർന്ന് സമുദായത്തിന്റെ ബാഹ്യമണ്ഡലത്തിൽ തങ്ങളുടെതായ ലഘുപ്രകാശമോ വികൃതച്ഛായയോ വീഴ്ചത്തി അന്തർദ്ധാനം ചെയ്തു. ചരിത്രകാരന്മാർ മിനക്കെട്ടിരുന്ന് എഴുതുന്ന ഏടുകളിൽ ഇവരുടെ പേരുകൾ ഒന്നുപോലും കാണുകയില്ല. ശവക്കുഴിയിൽ പട്ടടയിൽ വെറും മണ്ണിൽ ഇവർ മാഞ്ഞുപോയി...! എന്നെന്നേക്കുമായി..! പക്ഷേ ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കോലങ്ങൾ ഇവിടെ കെട്ടിയാടുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായ്ക്കുന്നു. ആ കഥകൾ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു....!
1

തെരുവിലെ ഒരു പ്രഭാതം -1

9 November 2023
2
0
0

മകരമാസത്തിലെ കുളിരുകുത്തുന്നൊരു രാത്രിയുടെ മധുവിലത്തെ യാമ മാണ്. തെരുവിലെ മോഡേൺ മെഡിക്കൽ ഷോപ്പിന്റെ കോലായിൽ പണ്ടിയും ചീത്തക്കടലായും കത്തിച്ചുണ്ടാക്കിയ തീയ്ക്കു ചുറ്റും അഞ്ചാറു മനുഷ്യക്കോലങ്ങൾ കുത്തിയിര

2

പഴയ വേദനങ്ങളും പുതിയ വേഷങ്ങളും -2

9 November 2023
1
0
0

സുനിന്നു. പിന്നെ തലയിൽ കെട്ടിയ തവിട്ടുനിറത്തിലുള്ള രോമമ് അഴിച്ചു് ചുമലിലിട്ടു മെല്ലെ സിമന്റ് പൂശിയ വിശാലമായ മുറ്റത്തിറങ്ങി നാലുപാടും ഒന്നു നോക്കി. ആയും കണ്ടില്ല. മുറ്റത്തുടെ നടന്നു പൂമുഖ ത്തിന്റെ മുമ്

3

പഴയ പാടവും പുതിയ മനുഷ്യരും -3

9 November 2023
0
0
0

പഴയ ചെളിവയൽ പ്രദേശം ക്രമേണ ആൾപാർപ്പ് അതിക്രമിച്ച് മുനി സിപ്പാലിറ്റിയുടെ പുതിയൊരു വാർഡായി വികസിച്ചുവരികയാണ്. പണ്ട് ക വാഴകളും അതിരാണിച്ചെടികളും ആറ്റുവഞ്ഞിപ്പൊന്തകളും വളർന്നു നിന്നി രുന്ന വയലിന്റെ ഒരു ഭാ

4

ഓമഞ്ചി-4

9 November 2023
0
0
0

കപുറത്തെ കസ്റ്റംസ് ആപ്പീസിലെ ഗുദാംകൂർക്കാണ് ഓമഞ്ചി. ശരി യായ പേർ ലാസർ,തടിച്ചു വെളുത്ത് സ്വല്പം പൊക്കമുള്ള ഒരു നാൽപത്തിയെട്ടുകാര നാണ്. പലേടത്തും ദുർമേദസ്സ് ഒട്ടിക്കൂടി മൂപ്പരുടെ ദേഹം കഴയും മുഴയു മുള്ള പ

5

പുതിയ വാർത്തയും പഴയ പത്രങ്ങളും-5

9 November 2023
0
0
0

നീലനിറമുള്ള കടലാസട്ടയിൽ ഒരു വലിയ അട്ടി പത്രങ്ങൾ പ്രതി ഇടത്തെ ആക്കക്കത്തോടെ നിർത്തി വലതുകൈയിൽ ഒരു പ്രതവും പൊക്കിപ്പിടിച്ച് കൃഷ്ണക്കുറുപ്പ് കണ്ണടയും കണ്ഠസ്വരവും ഒന്നു ശരിപ്പെടുത്തി വെൽക്കം ഹോട്ടലിന്റെ പ

6

മൂന്നു മാസ്റ്റർമാർ-6

9 November 2023
0
0
0

കോമാഷിന്റെ ഒരു ബീഡി നിപ്പറ്റിച്ചു വലിച്ചു പുകയൂതിക്കൊണ്ടു പറഞ്ഞു: “ഞാൻ ബോംബെ നഗരത്തിൽ ഒരിടത്ത് ഒന്നിനു മീതെമറ്റൊന്നായി പോകുന്ന മൂന്നു പാതകളുള്ള ഒരു മൂല കണ്ടതായി ഓർക്കുന്നു.ഏറ്റവും അടിയിൽ തീവണ്ടിപ

7

ജ്യോതിഷക്കാരന്റെ കഥ-7

9 November 2023
0
0
0

മാനത്ത് മഴക്കാറു മുടികെട്ടി ദിക്കുകളെല്ലാം നിഴനിൽക്കപെട്ടപോലെ മങ്ങി. അന്തരീക്ഷത്തിൽ തണുപ്പ് ഉറഞ്ഞുകൂടി ആകപ്പാടെ ശോകാ അകമായ ഒരു സായാഹ്നം. തെരുവിന്റെ തെക്കേ അറ്റത്ത് അടച്ചിട്ട ഒരു മുറിപ്പീടികയുടെ കോലായി

8

രാമുണ്ണി മാഷർ-8

9 November 2023
0
0
0

മഴുത്തടക്കൻ കോട്ടും കറുത്ത തൊപ്പിയും കണ്ണടയും ധരിച്ച് ദീർഘകാ കാലെടുത്തു കുത്തുമ്പോൾത്തന്നെ റസ്റ്റാറൻറിലെ വേലക്കാരൻ കൃഷ്ണൻ ധൃതിയിൽ ടികാണിയുടെ മൂടി തുറന്ന് അതിൽനിന്ന് ഒരു ജിഞ്ചർ ബിസ്കറ്റ് എടുത്ത് അയാളുട

9

രാജദ്രോഹം-9

9 November 2023
0
0
0

കൃഷ്ണ കുറുപ്പ് പോലീസ്വ സ്റ്റേഷനിൽ നിന്നാണ്ല്ലാ വരുന്നത്തെ. മുഖം വിളറിയിട്ടുണ്ട്. സ്ഥിതി രാജദ്രോഹപരമായ വ്യാജവാർത്ത പൊതുജനങ്ങളുടെയിടയിൽ പ്രചരി പ്പിച്ചു എന്ന കുറ്റം ചുമത്തി പോലീസ് ഹെഡ്കോൺസ്റ്റബിൾ ഉ

10

ഡയറിക്കുറിപ്പുകൾ-10

10 November 2023
1
0
0

ഓമഞ്ചിയുടെ സ്വകാര്യഡയറിയിൽ മാസാവസാനത്തെ ഏടുകളിൽ.ഓഗസ്റ്റ് 31കാണാം.അരിവെപ്പുകാരൻ ശബളം 6 ക അയ്യപ്പസ് തോട്ടക്കാരൻ

11

വാസുഡോക്ടരുടെ വിരുന്ന്-11

10 November 2023
0
0
0

തെരുവിലെ സാമാന്യം പേരെടുത്ത ഒരിംഗ്ലീഷ് വൈദ്യനാണ് വാ ഡോക്ടർ. മൂർദ്ധാവിൽ പപ്പടവട്ടത്തിൽ കഷണ്ടിയും മുഖത്ത് പാൽപ്പതപോലെ വെന്ന കൊമ്പൻമീശയുമുള്ള നെടിയ കൃശഗാത്രനാണ്. പ്രായം അമ്പതിനടുത്തു കാണും. സദാ നരയൻ സിൽക

12

പൂനിലാവിൽ-12

10 November 2023
0
0
0

അണ്ടിക്കമ്പനിയിൽ വേലചെയ്യും മതവിമുപ്പത്തി. കുറുപ്പ് ഒന്നു ഞെട്ടി പ്പോയി. തിരിഞ്ഞുനോക്കി. ആരെയും കാണുന്നില്ല. തന്റെ ചെകിട്ടിൽ ആ പാട്ട് ആരോ മന്ത്രിച്ചതുപോലെയാണ് കുറുപ്പിനു തോന്നിയത്. കുറുപ്പ് എന്തോ ഓർത്

13

ഒരു വിടന്റെ ഒരു രാത്രി-13

10 November 2023
0
0
0

മാലതി ധ്യതിയിൽ ഭർത്താവിനെ വിളിച്ചുണർത്തി: “ദാ നോക്കൂ. ഒന്നെ ണീക്കുന്ന ആരോ അതാ താഴത്തുനിന്നു വിളിക്കുന്നു. രാധാകൃഷ്ണൻ മയക്കം വിടാത്ത മട്ടിൽ മെത്തയിൽത്തന്നെ ഒന്ന് ഓരംതിരിഞ്ഞു കിടന്നു. “മിസ്റ്റർ രാധാകൃഷ്

14

ആമിന -14

11 November 2023
1
0
0

ഇരുനിറത്തിൽ മെലിഞ്ഞ്, കുറഞ്ഞൊന്നു കുഴഞ്ഞ മാറും അവിടവിടെ ചുണങ്ങു ചിന്നിയ ചെറിയ മുഖവുമുള്ള ഒരു മുപ്പത്തിയഞ്ചുകാരിയാണ് ആമിന. തെരുവുജീവിതത്തിൽ പയറ്റിത്തളർന്ന ഒരു പ്രൗഢയാണെങ്കിലും വേണമെങ്കിൽ ആമിനയ്ക്ക് ഇപ്

15

രാധയുടെ പൂങ്കാവനം-15

11 November 2023
0
0
0

ശനിയാഴ്ചയാണ്. ഇല്ല. രാവിലത്തെ കഞ്ഞിയും തയ്യാറാക്കി ദേവകിയമ്മ വെൽക്കം ഹോട്ട ലിലെ വേലയ്ക്കു പൊയ്ക്കഴിഞ്ഞു. കുളികുറിജപാദികളെല്ലാം നിർവ്വഹിച്ച് കഞ്ഞിയും കുടിച്ച് കൃഷ്ണക്കുറുപ്പ് പഴയ നീലച്ചട്ടയിൽ ഒതുക്കിവെ

16

ഒരു കുരുടന്റെ കഥ -16

11 November 2023
0
0
0

മരുകന്റെ കണ്ണും വസൂരി പിടിപെട്ടു പൊട്ടിപ്പോയിരുന്നു. തെരുവുതെണ്ടിയായിത്തീർന്ന അവന്റെ അമ്മ കാളി, ആ പൈതലിനെയും കൊണ്ടു പിച്ചതെണ്ടി നടന്നു. ആ ശിശു വിനെ കണ്ട് അനുകമ്പ തോന്നി പലരും പതിവിലേറെ പൈസ എറിഞ്ഞു കൊട

17

മമ്മത് -17

11 November 2023
0
0
0

തെരുവിന്നു ചിലപ്പോഴൊക്കെ സ്വല്പം നേരമ്പോക്കു സംഭാവന ചെയ്യു ചെയ്യുന്നത് മമ്മതാണ്. തെരുവിലെ പീടികക്കാരുടെയെല്ലാം പൊതു ചങ്ങാതിയാണയാൾ. പാതി പൊട്ടനും കാൽ കിറുക്കനും കാൽ വിദൂഷകനുമായ മമ്മത്, വെറും മാരി തെരുവ

18

മുതലാളിമാരും മുഖമുടികളും-18

12 November 2023
0
0
0

പെട്ടെന്നുണ്ടായ പെരുമഴകാരണം ഒരിടത്ത് റെയിൽ തകരാറായതി പെനാൽ അന്നത്തെ രാത്രിവണ്ടി നാലുമണിക്കൂർ താമസിച്ചിട്ടാണ് എത്തിയത്. വണ്ടിയിൽനിന്നു പത്രക്കെട്ടും വാങ്ങി കെട്ടഴിച്ചു തിരച്ചിലും വകതിരിക്കലുമെല്ലാം കഴി

19

രണ്ടണ-19

12 November 2023
0
0
0

തേൻനിറമുള്ള തടിച്ച ചുണ്ടുകൾ വിടർത്തി ഇടയകുന്ന ചെറിയ പല്ലു കൾ പ്രദർശിപ്പിച്ച് എപ്പോഴും എന്തിനെന്നില്ലാതെ മന്ദഹസിച്ചു കൊണ്ട് പൃഷ്ഠവും കുലുക്കി നടക്കുന്ന ഒരു പ്രൗഢയാണ് ആയിശ്ശ. കറുത്തു മെലിഞ്ഞ ദേഹം. ഉരുണ്

20

കടപ്പുറത്തേക്ക് -20

12 November 2023
0
0
0

വൈകുന്നേരമാണ്.ഇടതുകൈത്തണ്ടയിൽ തൂക്കിയിട്ട് സഞ്ചിയും വലതുചുമലിൽ മടക്കി വെച്ച കുടയുമായി ഓമഞ്ചി തെരുവിൽ വന്ന്, നാക്കു നീട്ടി മേൽച്ചുണ്ട ചൊറിഞ്ഞുകൊണ്ടു നാലുപാടുമൊന്നു നോക്കി. പിന്നെ ഇടതുകൈയിൽ ചുരുട്ടിപ്പി

21

ഒരു കുരുടന്റെ കഥ (തുടർച്ച)-21

12 November 2023
0
0
0

അതിന് അവരെ രക്ഷിക്കാനെന്ന നാട്യത്തിൽ ജാനുവും അവളുടെ ഭർത്താവ് കൂലിപ്പോർട്ടർ വേലായുധനും അവരുടെ കൂടെ ആ പുരയിൽ താമസമാക്കിയ തിന്നുശേഷം വർഷങ്ങൾ കഴിഞ്ഞു. ഇക്കാലത്തിന്നിടയിൽ അവിടെ പലതും സംഭവിച്ചു.കൂലിപ്പോർട്ട

22

ഒരു സായാഹ്നത്തിൽ-22

13 November 2023
1
0
0

വെയിലാറിത്തുടങ്ങുന്നേയുള്ളു.അച്ഛൻ കൊണ്ടുവന്നുകൊടുത്ത പുതിയ പച്ചപ്പാവാടയും ധരിച്ച് രാധ വീട്ടിന്റെ മുമ്പിലത്തെ വയലിലേക്കിറങ്ങി. വക്കിൽ ചുവന്ന പൂക്കളുള്ള ഒരു പച്ചപ്പാവാടയായിരുന്നു അത്.തന്റെ കൊച്ചുപൂങ്കാവ

23

പൊതുജനം-23

13 November 2023
0
0
0

ഉച്ചനേരം കുനൻ കണാരൻ തെരുവിന്റെ ഒരു മൂലയിൽ വന്നുനിന്ന് ആസനമൊന്നു ചൊറിഞ്ഞു നാലുപാടുമൊന്നു കണ്ണയച്ചു. തെരുവിൽ അപ്പോൾ ആളുകൾ കഷ്ടിയായിരുന്നു. കുറച്ചു ദൂരെനിന്ന് ഒരു പെട്ടിയും ചുമലിൽ വെച്ച് കൈയി ലൊരു ക

24

തെരുവിൽ ഒരു സിനിമ -24

13 November 2023
0
0
0

സാത്തിൽ നിന്നു നാലഞ്ചു മൈൽ ദൂരെ ഒരിടത്ത് ഏതോ ഒരു സിനിമാ ക്കമ്പനിക്കാർ പടം പിടിക്കാൻ വന്നിട്ടുണ്ടെന്നു കേട്ട് മണ്ടിയതായിരുന്നു അവൻ. തത്തക്കൈയനോട് എട്ടണ കടം വാങ്ങി ബസ്സിലാണു പോയത്. അവിടെ ന്നപ്പോൾ സിനിമക

25

ഒരു നല്ല ദിവസം-25

13 November 2023
0
0
0

കുറുപ്പ് ഇന്ന് നല്ലൊരു 'മൂഡിലാണ്. ക്ഷാരം കഴിച്ച് മുഖം മിനുക്കിയി ട്ടുണ്ട്. നെറ്റിയിലെ ചന്ദനപ്പൊട്ടിന്നുള്ളിലെ സിന്ദൂരപ്പൊട്ട് വളരെ സൂക്ഷ്മതയോടെയാണ് നിർവ്വഹിച്ചിരിക്കുന്നത്. (കുറുപ്പിന്റെ നെറ്റിയി

26

നേരും നുണയും -26

14 November 2023
0
0
0

“യൂണിഫോറം തരക്കേടില്ലല്ലോ ഒരു സല്യൂട്ട് അടിക്കാൻ തോന്നുന്നു. ഹെഡ് കാൺസ്റ്റബിൾ ഉക്കുനായർ ആത്മഗതസ്വരത്തിൽ ഉറക്കെ പറഞ്ഞു. ഒരു പൈശാചികച്ചിരിയോടെ അന്തുവിനെ അടി മുതൽ മുടിവരെ ഒന്നു നോക്കി. ഉക്കുനായരുടെ ആ ചിര

27

മാണി ലോഡ്ജ്-27

14 November 2023
0
0
0

മുഖം മൂടി ധരിച്ച് കവർച്ചക്കാരുടെ ഗൂഢസംഘം ഈ നഗരത്തിൽ! കാര്യം വിഷമസ്ഥിതിട്ടുവിന്റെ പന്നപ്പട്ടി കവർച്ച ചെയ്തവരിൽ ഒരുത്തന പണത്തോടുകൂടി പിടികിട്ടി പേപ്പർ ഒരണ ജനങ്ങൾ ജാഗ്രത! പോലീസ് അറിയിപ്പ് കാര്യം വിഷമസ്ഥി

28

മായാ മൻസിൽ-28

14 November 2023
0
0
0

ചങ്ങലയും കുലുക്കി പട്ടി കുരച്ചൊരു ചാട്ടം, കുറുപ്പ് ഒന്നു ഞെട്ടി റോഡിലേക്കും ഒരു ചാട്ടം പട്ടണത്തിന്റെ ഒരറ്റത്തു കിടക്കുന്ന ആൻഡ്രൂസ് റോഡിന്നരികിലെ ആ ബംഗ്ലാവിൽ കുറുപ്പ് മുമ്പ് പതിവായി പോകാറുണ്ടായിരു

29

കസ്തുരി റോസ്റ്റ് -29

14 November 2023
0
0
0

കുറുപ്പു പിറ്റേന്നു വളരെ വൈകീട്ടാണുണർന്നത്. കോസടിയിൽ കുറ നേരം അങ്ങനെ കണ്ണും മിഴിച്ചു കിടന്നു. തലേന്നു രാത്രിയിൽ മായാ | മൻസിലിൽ വെച്ചു നടന്നതെല്ലാം ഒരു ജന്മാന്തരസ്വപ്നംപോലെ തോന്നി; ജീവനില്ലാത്ത ചില ചലന

30

മയ്യത്ത് -30

15 November 2023
0
0
0

മമ്മതിന്റെ മരണം സുഖമായിരുന്നു. ക്ഷണം കഴിഞ്ഞു. സന്നിപാതമാ ണെന്നോ ഹൃദയസ്തംഭനമാണെന്നോ പറയാം.ഒരു ഉച്ചയ്ക്കാണ്. മമ്മുക്കയുടെ ഹോട്ടലിൽ നിന്നു വയറു നിറയെ ചോറു ബയിച്ച് ഒരു കണ്ടം ചുരുട്ടും വലിച്ചുകൊണ്ടു മമ്മത്

31

മറവിയുടെ മണം -31

15 November 2023
0
0
0

ഒരു തിങ്കളാഴ്ചയാണ്. രാവിലെ തോട്ടപ്പണിയും കഴിഞ്ഞ് ഓമഞ്ചി കുഞ്ഞി കുടിക്കാനിരുന്നു. പ്ലാവില കൈയിൽഉയർത്തിപ്പിടിച്ച് നാലുപാടും നാറ്റി നോക്കിക്കൊണ്ട് ഓമഞ്ചി അയ്യപ്പനോടു ചോദിച്ചു. “ങ്ങ് ഹി ഹം എന്തൊ ഒരു നാറ്റ

32

മണമുള്ള കിനാവുകൾ-32

15 November 2023
0
0
0

മുരുകൻ, മുറുകിയ നിലയിൽ ചിലപ്പോൾ ചില സ്വപ്നങ്ങൾ അനുഭവിക്കാറുണ്ട്. ബാഹ്യലോകത്തിലെ രൂപങ്ങളോ നിറങ്ങളോ പ്രകാശങ്ങളോ അവന്റെ മസ്തിഷ്കമണ്ഡലത്തിന്ന് അജ്ഞാതങ്ങളാണെന്നിരിക്കിലും ആ മസ്തിഷ്കത്തിനും മനുഷ്യസാധാരണങ്ങള

33

കുനംപറമ്പിൽ-33

15 November 2023
0
0
0

ഒമഞ്ചി തെരുവുമൂലയിൽ വന്നു നിന്നു ചുണ്ടു നക്കിക്കൊണ്ടു ചുറ്റു പാടുമൊന്നു പതിവുപോലെ പച്ചില സംഭരണത്തിന്നു കൂടെ കൊണ്ടുപോകാൻ പിള്ളരെ അന്വേഷിച്ചു വന്നിരിക്കയാണ്. ഇടതുകൈയിൽ സഞ്ചി തൂക്കിപ്പി ടിച്ചിട്ടുണ്ട്. പ

34

ഒരു ദേവത -34

16 November 2023
0
0
0

രാവിലെ നല്ലൊരു മഴ പെയ്തു തോർന്ന നേരമാണ്. ടാറിട്ട റോഡ് കഴുകിയാലായ പോലെ കിടന്നിരുന്നു. ഓടയിലൂടെ ചുകന്ന അഴു വെള്ളം കുത്തിയൊലിക്കുന്ന നേർത്ത ഇരമ്പം നിലച്ചിരുന്നില്ല. റോഡരി കിലെ ശീമ വാകമരത്തിൽ നിന്നുതിർന്ന

35

ഒരു ദേവത -35(തുടർച്ച )

16 November 2023
0
0
0

കൊല്ലം റെയിലാപ്പിസ്റ്റാണിതു ചെല്ലമ്മാ കണികണ്ടാലും ആ പ്രസന്നമായ സായാഹ്നത്തിൽ തെരുവുമൂലയിൽ വെച്ച് ദാസ് തന്റെ പാട്ടുപുസ്തകം പാടി വിൽക്കുകയാണ്. മുഖത്തു കണ്ണടയും മുറിമീശയു മുക്കാൽപ്പുഞ്ചിരിയുമായി വളർന

36

ഒരു പുതിയ പിശാച് -36

16 November 2023
0
0
0

രാവിലെ മണി തെരുവിൽ ഹാജിയാരുടെ തുണിഷാപ്പിന്റെ കോലായിൽ ഒരു പഴയ ചാക്കുതിരശ്ശീല തുടങ്ങിക്കിടക്കുന്നു. അതിന്റെ മറവിൽ കുറുതായൊരു സം ചമ്രം പടിഞ്ഞിരിക്കുന്നു. പെട്ടെന്നു കണ്ടാൽ ഒരു ശിലാവിഗ്രഹമാണെന്നു തോന്നും.

37

നെഞ്ഞിലൊരു വേദന നെറ്റിക്കൊരു പരുക്ക്-37

16 November 2023
0
0
0

തി ഭൂമാല തൂങ്ങിമരിച്ചു. കുറുപ്പ് പുലർച്ചെ അമ്പലക്കുളത്തിൽ നിന്നു കുളികഴിഞ്ഞു വന്നപ്പോൾ കേട്ട വർത്തമാനം അതായിരുന്നു. മരം മുറിക്കാരൻ ആണ്ടിയുടെ മൂത്തമകൾ തിരമാല അവിവാഹിതയായിരുന്നു. അവൾക്ക് ഗർഭമുണ്ടെന്നു ച

38

ഭാരതകൾ-38

17 November 2023
1
0
0

തെരുവിന്ന് ഒരു കോങ്കണ്ണന്റെ കുറവുണ്ടായിരുന്നു. ആ കുറവു പരി ഹരിക്കാനെന്നപോലെ ഔസേപ്പ് ഒരു ഞായറാഴ്ച വൈകുന്നേരം അവിടെ ഹാജരായി.ഒരു നാട്ടുകാരനാണ് ഔസേപ്പ് അടിച്ചു കുറുതായൊരു പയ്യൻ. നല്ല ശരീരശേഷിയുമുണ്ട്. പറമ

39

ഒരു രാത്രി-39

17 November 2023
0
0
0

അന്നു രാത്രി മുരുകനും ഗോപാലനും പതിവുപോലെ അത്താഴം കഴിഞ്ഞു പഴമ്പായും വിരിച്ച് ഉറങ്ങാൻ കിടന്നു. ചരുവിന്റെ വലത്തെ മുലയി ലാണ് മുരുകന്റെ സ്ഥാനം. ഇടത്തെ മൂലയിൽ ഗോപാലന്റെയുംമുരുകൻ ഉറങ്ങാതെ, എന്നാൽ ഉറക്കം നടിച

40

കള്ളപ്പൊന്ന്-40

17 November 2023
0
0
0

കുറുപ്പ് അതിരാവിലെ അന്നത്തെ പത്രങ്ങൾ ഏറ്റുവാങ്ങാൻ ഏജൻസി യാപ്പീസ്സിലേക്കു പോവുകയാണ്. പതിവുപോലുള്ള ഉഷാറൊന്നും കാണുന്നില്ല. മുഖത്ത് വളർന്ന താടിരോമങ്ങളുടെ മറവിൽ വിഷാദവും ബേജാറും പതിയിരിക്കുന്നതുപോലെ തോന്ന

41

കുഞ്ഞിപ്പാത്തു -41

17 November 2023
0
0
0

നേരം പുലർന്നു വരുന്നേയുള്ളു. റെയിൽവേമൈതാനമൂലയിലെ വലിയ ബദാംമരത്തിന്റെ അബുവിനെക്കു റിച്ചോരോന്നോർത്ത് നെടുവീർപ്പിടുകയാണ് കുഞ്ഞിപ്പാത്തു. കുഞ്ഞിപ്പാത്ത വിന്നു കരളിലൊരു നൊമ്പരം തുടങ്ങിയിട്ടു കുറച്ചുനാളായി

42

കത്തുന്നൊരു കത്ത്-42

18 November 2023
0
0
0

മാലതീ.ഇങ്ങനെയൊരുകത്ത്എന്നിൽനിന്ന് മാലതി പ്രതീക്ഷിച്ചിരിക്കയി ല്ലെന്ന് എനിക്കറിയാം.ഏതാണ്ട് പതിനെട്ടുകൊല്ലം മുനി, യൗവനത്തിന്റെ അണിയറയിലേക്കു ഞാൻ എത്തിനോക്കുന്ന ആ കാലഘട്ടത്തിൽ എന്റെ അവിവേകം കൊണ്ടു

43

പട്ടാളക്കാരൻ കുട്ടപ്പൻ-43

18 November 2023
0
0
0

എടീ നന്ദികെട്ട കൂത്തിച്ചീ ഉറുവശി ചമഞ്ഞു നിന്റെ സിനിമയ്ക്കുപോക്കും നിന്റെ വാലാത്തനെയും ഒന്നിച്ച് എന്റെ കണ്ണിൽ ദൈവം കാട്ടിത്തന്നില്ലേ? എടീ, ഞാൻ നിനക്കു വാങ്ങിത്തന്ന ചോന്ന ചേലയും ഞാൻ നിനക്കു വാങ്ങിത്തരാത

44

മൃഗശാലയിൽ ഒരു കൊലപാതകം-44

18 November 2023
0
0
0

നേരം പാതിര കഴിഞ്ഞിരുന്നു. ഉറക്കം പിടിച്ചുവരുന്ന കുറുപ്പിന്റെ ചെവി നോക്കി ഒരു നിലവിളിയുടെ നേരിയ അല് ഇഴഞ്ഞു വന്നു. മയക്ക ത്തിന്റെ സമനിലതെറ്റി കുറുപ്പിന്റെ മിഴികൾ മെല്ലെ തുറന്നു. നിലവിളി തുടർന്നു കേട്ടു;

45

ബാപ്പുവൈദ്യർ -45

18 November 2023
0
0
0

ആറുശതമാനം വൈദ്യവിജ്ഞാനം, അറുപതുശതമാനം വാക്സാമർ ആര്യവും ബഡായിയും, പത്തുശതമാനം ധൈര്യം, ബാക്കി ഭാഗ്യ വും അതായിരുന്നു ബാപ്പുവൈദ്യർ.അപസ്മാരം മുതൽ പുഴുനഖം കുടിവരെയുള്ള സകല രോഗങ്ങൾക്കും ബാപ്പുവൈദ്യരുടെ കൈയിൽ

46

കാര്യം വിഷമസ്ഥിതി-46

18 November 2023
0
0
0

ദേവതയുടെ സമ്മാനമായിരുന്ന പുതിയ ഉടുപ്പും ധരിപ്പിച്ച് ഒരു റിക്ഷാ കുറുപ്പ് ബാപ്പുവൈദ്യരുടെ വീട്ടിന്നു മുമ്പിൽ എത്തിച്ചപ്പോൾ വൈദ്യർ, സ്ഥലത്തെ പ്രമാണിയും തന്റെ പുതി യൊരു ഇരയുമായ അപ്പൂസാപ്പിന്റെ വീട്ടിൽനിന്

47

കമ്പിത്തൂൺ -47

18 November 2023
0
0
0

കുറുപ്പു പിറ്റേന്ന് പതിവുപോലെ അതിരാവിലെ ഉണർന്ന് അമ്പലക്കു കളത്തിൽ പോയി കുളിച്ചുവന്ന്, ധ്യാനവും പൂജയും കഴിച്ച്, കഞ്ഞി കുടിച്ച്, കടലാസ്സ് ചട്ടയും ശീലക്കുടയും കൈയിലെടുത്ത് ടൗണിലേക്കു പുറപ്പെട്ടു. രാധയോട്

48

തെരുവിൽ ഒരു രാത്രി പുലരുന്നു-48

18 November 2023
0
0
0

ന്നത്തെ സായാഹ്നത്തിന് അത്ഭുതകരമായൊരു ശാന്തിയും പ്രസ ന്നതയും ഉണ്ടായിരുന്നു. വീട്ടിന്റെ കോലായിൽ ഒരു പഴയ പുല്ലു പായിൽ കൈമടക്കി തലയ്ക്കുവെച്ചു പാടത്തേക്കു നോക്കി കിടക്കുകയാണ്വിറകുകച്ചവടക്കാരൻ കണ്ടക്കുട്ടി

---

ഒരു പുസ്തകം വായിക്കുക