shabd-logo

കള്ളപ്പൊന്ന്-40

17 November 2023

0 കണ്ടു 0
കുറുപ്പ് അതിരാവിലെ അന്നത്തെ പത്രങ്ങൾ ഏറ്റുവാങ്ങാൻ ഏജൻസി യാപ്പീസ്സിലേക്കു പോവുകയാണ്. പതിവുപോലുള്ള ഉഷാറൊന്നും കാണുന്നില്ല. മുഖത്ത് വളർന്ന താടിരോമങ്ങളുടെ മറവിൽ വിഷാദവും ബേജാറും പതിയിരിക്കുന്നതുപോലെ തോന്നുന്നു (നരച്ച രോമങ്ങൾ ഇ കലർന്നു വളർന്ന കുറുപ്പിന്റെ മുഖം കാണുമ്പോൾ പേരിക്കക്കാലൻ അ മുമ്പു പറയാറുണ്ടായിരുന്നു, ചായപ്പൊടിയിൽ പഞ്ചാര തൂത്തതാണെന്ന് കുറുപ്പ് ആഴ്ചയിലൊരിക്കൽ മുഖക്ഷൗരം ചെയ്യാറുണ്ട്. ഇപ്പോൾ ആ പതിവും തെറ്റിച്ചാണു കാണുന്നത്. മനസ്സിലെ വിചാരങ്ങൾ കോളെക്കുറിച്ചാണ്. രാ ധയുടെ പനി അതേ നിലയിൽത്തന്നെയുണ്ട്. മണ്ണാൻ കേളുവിന്റെ കഷായം സേവിക്കുന്നുണ്ട്. ഏഴു പൊതി കഷായം കുടിക്കണമെന്നാണ് കേളുവിന്റെ നിർദ്ദേശം. കഷായത്തിന്നുള്ള മരുന്നു വാങ്ങണം. കൈയിൽ കാശില്ല. ഏജൻ സിക്കു കൊടുക്കേണ്ട വകയിൽ കുറച്ചു കാശും എടുത്തു പറ്റിപ്പോയിരി ക്കുന്നു. രാധയ്ക്ക് പനിയാണ്. എന്റെ രാധ പനിച്ചുകിടക്കുകയാണ്. അവളുടെ അടുത്തിരിക്കാൻ ആരുമില്ല.' ദേവകി അമ്മ പതിവുപോലെ രാവിലെ ചമഞ്ഞൊരുങ്ങി വെൽക്കം ഹോട്ടലിലേക്കു പോകും. ആ പെണ്ണുക്ക ചിലപ്പോൾ ആവശ്യപ്പെടാതെതന്നെ അവിടെ കേറിവന്ന് രാധയെ നോക്കാ റുണ്ട്. പക്ഷേ, ആ പെണ്ണുക്ക് വരുന്നതു തനിക്കിഷ്ടമല്ല. തന്റെ അയൽപക്ക ക്കാരിൽ ആരെയും കുറുപ്പിന്നിഷ്ടമില്ല കോടതിശിപായി ലോനപ്പനൊഴികെ ലോനപ്പൻ കുറച്ചു സംസ്കാരമുള്ള കൂട്ടത്തിലാണ്. രാധയെ ഡാൻസ് പഠിപ്പിച്ചാൽ നന്നായിരിക്കുമെന്ന് ലോനപ്പൻ ഒരിക്കൽ തന്നോട് ഉപദേശിച്ചതു കുറുപ്പ് ഓർത്തു, നൃത്തംചെയ്യാൻ പറ്റിയ മെയ്യൊഴുക്കും ചന്തവുമുള്ള കുട്ടി യാണ് രാധ, ശരി, അവളെ നൃത്തം പഠിപ്പിക്കണം. ഡാൻസർ നാണു കുട്ടൻ പുതിയൊരു ഡാൻസ് ക്ലാസ്സ് തുടങ്ങിയിട്ടുണ്ടെന്നു കേട്ടു. രാധയെ അവിടെ അയയ്ക്കണം. ചുവന്ന പട്ടുകാലും ധരിച്ച് കൈയിലൊരു കിലു ക്കാംതബലയുമിളക്കിക്കൊണ്ട് രാധ ജിപ്സി നൃത്തം ചെയ്യുന്ന ചിത്രം കുറു പ്പിന്റെ മനസ്സിൽ മിന്നിമറഞ്ഞു. രാധ പനിച്ചു കിടക്കുകയാണെന്ന ചിന്ത വീണ്ടും മനസ്സിൽ പടംവരുത്തി. 'എന്റെ രാധ പനിപിടിച്ചു കിടക്കുകയാണ്. അവളുടെ അരികത്ത് ആരുമില്ല.' പാറുഅമ്മയെ ഒന്നു വിളിച്ചാലോ? (രാധ യുടെ അമ്മയുടെ ഒരകുന്ന ചാർച്ചക്കാരിയാണ് പാറുഅമ്മ. കാവിന്റെ കിഴക്കു ഭാഗത്തുള്ള കുന്നിൻ ചെരിവിലാണ് അവർ പാർക്കുന്നത്. പാറുന്ന പട്ടർ വക്കീലിന്റെ മാത്തിൽ അടിച്ചുതളിക്കു പോകുന്നുണ്ടെന്നു കേട്ടിരുന്നു. ഉച്ചയ്ക്ക് അവരെയൊന്നു ചെന്നു കണ്ടു വിവരം പറയണം...

പ്രതക്കെട്ടു കൈയിൽ കിട്ടിയപ്പോൾ കുറുപ്പ്, വാർത്തകളുടെ തലക്കെട്ടു കൾ കണ്ണടയിലൂടെ ഒന്ന് തിരക്കിത്തലോടി. ഒരു നല്ല കോളുള്ള വാർത്ത കിടക്കുന്നു. മുപ്പത്തിരണ്ടു ലക്ഷം ഉറുപ്പികയുടെ വ്യാജസ്വർണ്ണം പിടിച്ചിരി ക്കുന്നു. കുറുപ്പിന്റെ മുഖത്തെ വിഷാദവും ബേജാറുമെല്ലാം പറപറന്നു.

“മുപ്പത്തിരണ്ടുലക്ഷം ഉറുപ്പികയുടെ സ്വർണ്ണം പിടിച്ചു. അറബിപ്പോ നിന്റെ ആൾ അറസ്റ്റിൽ കാര്യം വിഷമസ്ഥിതി-പേപ്പർ ഒരണം. ഉഷാ റോടെ ആർത്തുവിളിച്ചുകൊണ്ട് കുറുപ്പ് തെരുവിലേക്ക് ഓടി.

നിറമുള്ളാരു രോഗം തലയിൽ ചുറ്റിക്കേട്ടി മാവില നടത്തത്തിന്നിറങ്ങിയ പെൻഷൻ താസിൽദാർ കുഞ്ഞിരാമൻ കീശയിൽ നിന്നു കണ്ണടയും ഒരണയും ഒന്നിച്ചു പുറത്തെടുത്തു പത്രം വാങ്ങി, കണ്ണട മൂക്കത്തു പിടിപ്പിച്ച് ഒരു കമ്പിത്തൂണിനടുക്കൽ പറ്റിനിന്ന് ആ പൊൻ വാർത്ത മുഴുവനും വായിച്ചു. ഇസ്തിരി മായാത്ത വെള്ളപ്പാൻറും ഷർട്ടും ധരിച്ച് രാവി ലത്തെ ചായ കുടിക്കാൻ മാണി ലോഡ്ജിൽ നിന്നിറങ്ങിയ ഗൗളി അനന്ത പത്രം വാങ്ങി വായിച്ചുകൊണ്ട് മുന്നോട്ടുനടന്ന് എതിരേ വന്ന നൊസ്സത്തി അമ്മാളുവിന്റെ മേൽ ചെന്നു മുട്ടി (അമ്മാളു കൈയും കാലും കുലുക്കി നടുറോഡിൽ നിന്നു മൂന്നുനാലു തിരച്ചിൽ തിരിഞ്ഞു പിന്നെ കാമശാസ്ത്ര ത്തിലെ കാതലായ ചില ഭാഗങ്ങൾ പച്ചമലയാളത്തിലങ്ങു വ്യാഖ്യാനിച്ചു കൊടുത്തു. രാവിലത്തെ വണ്ടി കയറാൻ സ്റ്റേഷനിലേക്കു തിരക്കിട്ട പോകുന്ന തത്തക്കിട്ടൻ കുറുപ്പിനെ തടഞ്ഞുനിർത്തി ഒരു പത്രം വാങ്ങി കീശയിൽനിന്നു കണ്ണടയെടുത്ത് മൂക്കത്തു ഘടിപ്പിച്ച് വായന തുടങ്ങി. അപ്പോൾ അക്ഷരശ്ലോകക്കാരൻ നമ്പൂതിരി പിന്നിൽനിന്ന് എത്തിനോക്കി പൊൻവാർത്ത കൂട്ടു വിഴുങ്ങുന്നുണ്ടെന്ന് പെട്ടെന്നു മനസ്സിലാവുകയാൽ കിട്ടി മെല്ലെ പത്രം വായന പൂർത്തിയാക്കാതെ മടക്കി കക്ഷത്തിലിറുക്കി ഒരു നടത്തം വെച്ചുകൊടുത്തു.

കുറുപ്പ് കുമാരന്റെ പഴക്കച്ചവടപ്പീടികയുടെ അടുത്തെത്തിയപ്പോൾ ചെറി യൊരാൾക്കൂട്ടം ആ പീടികക്കോലായിലേക്ക് ഉൽക്കണ്ഠയോടെ നോക്കി നിരിക്കുന്നതു കണ്ടു. കാര്യമെന്താണെന്നറിയാൻ കുറുപ്പ്, വിളി നിർത്തി അങ്ങോട്ട് ഒന്നു നോക്കി. ഉടുതുണി നീങ്ങിയ വലതുകാൽ താക്കോലായി ലേക്കു തൂക്കിയിട്ട് പന്തിയല്ലാത്തമട്ടിൽ പീടികവാന്തയിൽ ഒരു പെൺകോലം മലർന്നുകിടക്കുന്നു.

“സാദി ആയിയാണ്. രാവിലെ നോക്കുമ്പം പത്തുമലച്ച് കടക്കുന്നു. കാണികളിലൊരാൾ വേറൊരാൾക്കു പറഞ്ഞുകൊടുക്കുന്നത് കുറുപ്പു കേട്ടു. “ആ ജന്തു കേറിക്കെടന്നു ചാവാൻ കണ്ടൊരു സ്ഥലേയ്! പാവം കുമാ തന്റെ പാട്. പീടികയുടമസ്ഥനോടു കുറുള്ള ഒരാൾ പ്രതിഷേധസ്വരത്തിൽ
പറഞ്ഞു. ആളങ്ങനെ പൊടുന്നനേ ചാവോ? ആ ഉമ്മച്ചി ഇന്നലെ ഒരു സൂക്കേടും ഇല്ലാതെ നടക്കണ കണ്ടലോ.” ആയിയെ അറിയുന്ന ഒരു ശുദ്ധാത്മാ വിന്റെ സംശയവും സങ്കടവും.



ചോര ഛർദ്ദിച്ചിട്ടേ ചത്തത്. കണ്ടില്ലേ വായിൽ ചോര. ഒരു വിദഗ്ധാ ഭിപ്രായം.

കുറുപ്പ് ശവത്തെ ഒന്നു സൂക്ഷിച്ചുനോക്കി. വാസ്തവമാണ്. ആയി യുടെ കാക്കച്ചുണ്ടിൽ ചോര ഒലിച്ച് വടുകെട്ടിക്കിടന്നിരുന്നു. മാത്രമല്ല, കുറു പ്പിന്റെ നോട്ടത്തിൽ വേറെയും ചില പ്രത്യേകതകൾ മുഴച്ചുകണ്ടു. ആയിശ്ശ യുടെ വെള്ളക്കുപ്പായം കഴുത്തിനു താഴെ കുറച്ചു നീളത്തിൽ കീറി അവ ളുടെ മാറിന്റെ ഒരു ഭാഗം വെളിക്കു കാണുന്നുണ്ടായിരുന്നു. അവളുടെ ഗിൽ മാലകളുടെ ചില മണികളും കുപ്പിവളക്കഷണങ്ങളും കോലായിൽ ചിതറി ക്കിടന്നിരുന്നു.

കാണികൾ വർദ്ധിച്ചു. ആയിശ്ശായെ അറിയുന്നവരോ അവളുടെ അകാല നിര്യാണത്തിൽ അനുശോചനം പ്രകടിപ്പിക്കാൻ വന്നവരോ അല്ല. പുതിയ മനുഷ്യശവം നോക്കി നില്ക്കുന്നതിൽ പൈശാചികമായൊരു രസം ആസ്വദിക്കുന്നവർ.

അപ്പോൾ പീടികക്കാരൻ കുമാരൻ കൈയിൽ താക്കോലുമായി അവിടെ വന്നു. കുമാരനെക്കണ്ടപ്പോൾ ആളുകൾ വഴിമാറിക്കൊടുത്തു. തന്റെ പീടിക കോലായിലെ കാഴ്ച ഒന്നു നോക്കി കുമാരൻ ഇടിവെട്ടേറ്റപോലെ നിന്നു പോയി. കുറച്ചുകഴിഞ്ഞപ്പോൾ അവൻ ഒരു റിക്ഷയും പിടിച്ചു പോലീസ് സ്റ്റേഷനിലേക്കു കുതിച്ചു.

ഒരു തെണ്ടിപ്പെണ്ണ് തെരുവിൽക്കിടന്നു ചത്തു. ആക്ഷേപം ബോധിപ്പി ക്കാനോ, ശവത്തിന്മേൽ അവകാശം പുറപ്പെടുവിക്കാനോ ആരുമില്ല. സർക്കാ നിന്ന് ഇനി ഒന്ന് ചെയ്യാനുള്ളു. ആ അനാഥശവം അവിടെനിന്ന് നീക്കം ചെയ്ത്, കടപ്പുറത്തു കൊണ്ടുപോയി കുഴിച്ചിടുക. കുറുപ്പ് അങ്ങനെ എന്തെ ല്ലാമോ ഓർത്ത്, ചുണ്ടുകൾ അമർത്തിപ്പിടിച്ച് അവയൊന്നു കുടഞ്ഞു വേഗം സ്ഥലംവിട്ടു.

രാധ പനിപിടിച്ചു കിടക്കുന്ന രംഗം കുറുപ്പിന്റെ മനസ്സിലേക്കഴിഞ്ഞു വന്നു. വേഗം പേപ്പർ വിറ്റു വീട്ടിലേക്കു മടങ്ങണം. വീണ്ടും വിളി തുടങ്ങി. "മുപ്പത്തിരണ്ടുലക്ഷം ഉറുപ്പികയുടെ വ്യാജസ്വർണ്ണം..

പതിനഞ്ചുമിനിട്ടു കഴിഞ്ഞപ്പോൾ കുറുപ്പ് മാൻ റസ്റ്ററന്റിന്റെ മുമ്പി ലെത്തി. റസ്റ്ററന്റിനകത്തുനിന്നു റാവൂ കുറുപ്പിനെ വിളിച്ചു പ്രശ്നം ആവശ്യ പ്പെട്ടു. പത്രമെടുത്തു നീട്ടിക്കാണിച്ചുകൊണ്ട് കുറുപ്പ് വിളി ആവർത്തിച്ചു. “മുപ്പട്ട തിരണ്ടുലക്ഷം ഉറുപ്പികയുടെ വ്യാജസ്വർണ്ണം പിടിച്ചു കാര്യം വി molol..."

അപ്പോൾ റസ്റ്ററന്റിന്റെ മുമ്പിലെ കമ്പിത്തൂണിന്റെ മറവിൽ നിന്ന് പെട്ടെ

ഒന്നൊരു ചോദ്യം. “ഇതെന്തു ശിവ! ആട് പിടിച്ചു. ഈ വാക്യത്തിൽ കർത്താ

വെവിടെ കുറുപ്പശ്ശാ കുറുപ്പ് മുഖം തിരിച്ചു നോക്കി. “ശിവ പണിക്കരാണ്. തെരുവിലെ താർക്കികൻ.

ഒരു മുറിത്തോർത്തുമുണ്ടുമാത്രം ചുറ്റി തലനിറയെ എണ്ണതേച്ചു നെറ്റി യിലൂടെ ഒലിപ്പിച്ചു തർക്കവും വ്യാകരണവും വിളമ്പിക്കൊണ്ടു സദാ തെരു വിൽ നടക്കുന്ന പണിക്കർ കുറുപ്പിന്റെ നാട്ടുകാരനാണ്. എന്തോ കടുത്ത യോഗാഭ്യാസം പരിശീലിക്കുമ്പോൾ തകരാറു പറ്റി നൊസ്സായിപ്പോയതാണ ന്നാണ് കുറുപ്പ് പറയുന്നത്. എപ്പോഴും ഓരം ചെരിഞ്ഞു നടക്കുന്ന ഒരു കാകദൃഷ്ടിക്കാരനാണ് കറുത്തുമെലിഞ്ഞ ആ പണിക്കർ. ശിവനാമം ചേർത്തുകൊണ്ടായിരിക്കും പണിക്കരുടെ ചോദ്യങ്ങൾ ഇതെന്തു ശിവ ഇതാര് ശിവ? അതെങ്ങനെ ശിവ് ആരെന്തു പറഞ്ഞാലും തിരിഞ്ഞുനിന്നു തർക്കിക്കും. കുറുപ്പും ചിലപ്പോൾ തമാശയ്ക്കുവേണ്ടി പണിക്കരോടു തർ ക്കാറുണ്ട്.

കുറുപ്പ് ചിരിച്ചുകൊണ്ടു പറഞ്ഞു: “മുകളിലേക്കു നോക്കിയാൽ കർത്താ വിനെ കാണാം പണിക്കരെ “ആഹ് മദ് കുമ്മായം ചേർത്തുവെയ്ക്കുമ്പം പുരപ്പുറത്തുനിന്നു
കണ്ടതാ?

കുറുപ്പ് ചൂളിപ്പോയി. കുറുപ്പിന്റെ ജാതിത്തൊഴിലിനെക്കുറിച്ചുള്ളൊരു സൂചനയായിരുന്നു അത്. പണിക്കർ എന്നിട്ടും വിട്ടില്ല. ഉടൻ ഒരു ശ്ലോകമു ണ്ടാക്കി.

“കുറുപ്പാ ത്രിവിധം പ്രോക്തം

വ്യാഖ്യാനം: “കുറുപ്പന്മാർ മൂന്നുതരമുണ്ടെന്നു പറയപ്പെടുന്നു. പരക്കുറുപ്പ്, പടക്കുറുപ്പ്, പപ്പടക്കുറുപ്പ്. പണിക്കർ നെറ്റിയിലെ എണ്ണ തുടച്ചു കൊണ്ടു തുടർന്നു. “ഇപ്പോൾ നാലാമതൊന്നുകൂടി പുറത്തിറങ്ങിയിരിക്കുന്നു. പേപ്പര് കുറുപ്പ് അതു പറഞ്ഞ് പണിക്കർ മോഡേൺ മെഡിക്കൽ ഷാപ്പിന്റെ നേർക്ക് ഒരു നടത്തംവെച്ചു. അവിടെ മോഡേൺ മെഡിക്കൽ ഷാപ്പിന്റെ മുമ്പിൽച്ചെന്നു പുറംതിരിഞ്ഞുനിന്ന് അയാൾ വിളിച്ചുപറഞ്ഞു: “ഓന്റെ പണപ്പെട്ടീം വയറ്റിൽ വേദനം, പച്ചക്കാറും വരട്ടു ചൊറിം

മോഡേൺ മെഡിക്കൽ ഷാപ്പിന്റെ പാരെ ശകാരിക്കുകയാണ്. അയാളുടെ സമ്പാദ്യങ്ങളുടെ വൈവിധ്യം എടുത്തുപറഞ്ഞുകൊണ്ട്. പ്രാ പറ്റി, ഷാപ്പിൽ സ്വസ്ഥാനത്തിരുന്ന് അതെല്ലാം കേൾക്കുന്നുണ്ടായിരുന്നു. ശിവം പണിക്കർക്ക് ഈ ലോകത്തിൽ മൂന്നു ശത്രുക്കളാണുള്ളത്. മാപ്പിള, കമ്മ്യൂണിസ്റ്റ്, മോഡേൺ മെഡിക്കൽ ഷാപ്പിന്റെ പാപറ്റർ, മാപ്പിള മാരോട് ആജന്മവൈരമാണ്. വിശേഷിച്ച്, കാരണമൊന്നുമില്ല. 'മഹാപിഴ ലോപിച്ചതാണ് 'മാപ്പിള'. ആരുടെ മഹാപിഴ പരമശിവന്റെ മഹാപിഴ പണിക്കരുടെ ഒരു മരുമകളെ ഒരു കമ്മ്യൂണിസ്റ്റ് സ്വാറി തട്ടിക്കൊണ്ടുപോയി. അന്നു മുതല്ക്കാണു കമ്മ്യൂണിസ്റ്റുകാർ ബദ്ധവൈരികളായിത്തീർന്നത്. കർമ്മ ദൃഷ്ടി കമ്മ്യൂണിഷ്കർഷങ്ങളിൽ ദുഷ്ടത കാട്ടുന്നവൻ കമ്മ്യൂണിഷ്ട്. അങ്ങനെയാണ് പണിക്കരുടെ സമർത്ഥനം. മോഡേൺ മെഡിക്കൽ ഷാപ്പിന്റെ പ്രൊപ്രൈറ്റരോടുള്ള വിരോധം മറ്റൊരുതരത്തിലാണ്. പെരുമാറ്റദൂഷ്യം. ആ മുതലാളി ഒരിക്കൽ പണിക്കരോടു പറഞ്ഞുവത്ര, കോരകുളത്തിൽ ചെന്ന് ഒന്നു മുങ്ങിക്കുളിക്കാൻ. അന്നുമുതി തുടങ്ങിയ വിരോധമാണ്. മെഡിക്കൽ ഷാപ്പിന്റെ മുമ്പിൽച്ചെന്നു മുതലാളിയുടെ വയറ്റിൽ വേദനയെയും മരുന്നിൽ വെള്ളം ചേർത്തുണ്ടാക്കിയ പണത്തെയും പച്ചനിറ മുള്ള കാറിനെയും വരട്ടുചൊറിയെയും പറ്റി നാലുവാക്കെങ്കിലും വിളിച്ചു പറയാതെ പണിക്കർ ഒരു ദിവസവും ആഹാരം കഴിക്കാറില്ല. അങ്ങനെ, ശിവ പണിക്കരെക്കുറിച്ച് ഓരോ നേരമ്പോക്കുകൾ ഓർത്തുകൊണ്ടു നടന്ന കുറുപ്പിന്റെ മുമ്പിലേക്കു കാറുകളുടെ ഒരു ഘോഷയാത്ര നീങ്ങിവന്നു. കുറുപ്പ്.

റോഡിന്റെ വക്കിലേക്കു മാറിനിന്നു. മുല്ലപ്പൂമാലകൾകൊണ്ടു മൂടിയ ഒരു കാറിൽ നവവരന്റെ വേഷത്തിലിരിക്കുന്നു. വാസുദേവൻ മുതലാളി. വാസുദേവൻ മുതലാളി ആദ്യത്തെ ഭാര്യയെ ഉപേക്ഷിച്ച് ഒരു വലിയ ഗവർമ്മേ രുദ്യോഗസ്ഥന്റെ മകളെ വിവാഹം ചെയ്യാൻ പോകുന്നു എന്ന വാർത്ത കുറുപ്പു കേട്ടിരുന്നു. ആ വൈവാഹികമേളയാണ് വധുഗൃഹത്തിലേക്കു വാദ്യ ഘോഷങ്ങളോടെ മുമ്പിൽ കടന്നുപോകുന്നത്. ഒരു വെളുത്ത കാറിന്റെ മുൻസീറ്റിൽ നിന്നു തല പുറത്തേക്കു നീട്ടി തടിയൻ ഗോപിറൈട്ടർ മദൻ റസ്റ്ററന്റിലേക്കു നോക്കി പ്രൊപ്രൈറ്റർക്കും കാവിന്നും ഓരോ സലാം അടിച്ചുവിടുന്നതും കുറുപ്പു കണ്ടു.

കടന്നുപോയ കാറുകൾ കുറുപ്പ് എണ്ണിനോക്കി. അമ്പത്തിരണ്ടെണ്ണമുണ്ട്. വാസുദേവൻ മുതലാളിയുടെ വയസ്സിന്റെ കണക്ക് ഒപ്പിച്ചതായിരിക്കണം.

കല്യാണക്കാറുകൾ കടന്നുപോയി പൊടി അടങ്ങിയപ്പോൾ കുറുപ്പ് നടത്തം തുടർന്നു. ആ അന്തരീക്ഷത്തിൽ എന്തോ രാധയെപ്പറ്റിയും ഓർമ്മ വന്നു. വാർത്താവിളി തൽക്കാലം നിറുത്തിവെച്ചു. രണ്ടു പത്രം മാത്രമേ ബാക്കിയുള്ളു. വിളംബരമൊന്നും കൂടാതെതന്നെ അവ വഴിക്കു വിറ്റഴിഞ്ഞു പോകും. പിന്നെ നേരെ വീട്ടിലേക്ക് കഷായമരുന്നും വാങ്ങണം. അപ്പോൾ എതിരേ വരുന്ന ഒരു റിക്ഷവണ്ടിയിൽ നിറഞ്ഞിരിക്കുന്ന ഒരു തടിയൻ കുറു പ്പിന്റെ ശ്രദ്ധയിൽപ്പെട്ടു. ആളെ മനസ്സിലായപ്പോൾ കുറുപ്പിന്റെ ചുണ്ടുകൾ ക്കിടയിൽ ഒരു കുസൃതിച്ചിരി മിന്നിമറഞ്ഞു. എരുമക്കാരൻ കണ്ണയ്യനാണ്.

കുറുപ്പ് ഒന്നു ചുമച്ച് വച്ച ശരിപ്പെടുത്തി. “മുപ്പത്തിരണ്ടു ലക്ഷം ഉ പികയുടെ കള്ളപ്പൊന്നു പിടിച്ചു. അറബിപ്പൊന്നുവീരൻ അറസ്റ്റിൽ. പോലീസ് അന്വേഷണം ഉഷാർ. പൊന്നു വാങ്ങിവെച്ച് കൂട്ടരെ പിടികിട്ടാനുണ്ട്. കാര്യം വിഷമസ്ഥിതി... അങ്ങനെ ആ വാർത്തയിൽ ചില എരിവും പുളിയും ചേർത്തുകൊണ്ട് കുറുപ്പ് ഉറക്കെ വിളിച്ചുപറഞ്ഞു.

“നിർത്തെടാ റിക്ഷ കണ്ണയ്യൻ ആജ്ഞാപിച്ചു. റിക്ഷ നിന്നു. കണ്ണയ്യൻ ഒരണയെടുത്തു നീട്ടി. “പേപ്പർ' കുറുപ്പ് പൈസ വാങ്ങി പേപ്പർ കൊടുത്തു. പേപ്പർ വിഴുങ്ങാൻ പോകുന്നപോലെ വായ തുറന്നു കണ്ണും മിഴിച്ചു വായിക്കുന്ന കണ്ണയ്യനെ കുറുപ്പ് ഒന്നു നോക്കി. വായിൽ തിങ്ങിവന്ന ചിരി വിഴുങ്ങാൻ ശ്രമിച്ചുകൊണ്ട് കുറുപ്പ് മുഖവും തിരിച്ച് റിക്ഷയുടെ പിന്നിലേക്കു മാറിനിന്നുകളഞ്ഞു.

കണ്ണയ്യന്ന് ഇയ്യിടെ പറ്റിയ ഒരുക്കൻ ബ്ലീച്ചിന്റെ കഥ തെരുവിൽ പ്രചരിച്ചു തുടങ്ങിയിരുന്നു. ആ കഥയിലെ ചില രംഗങ്ങളോർത്ത് ഇടയ്ക്കിടെ തനിയെ ചിരിച്ചുകൊണ്ടാണ് കുറുപ്പ് വീട്ടിലേക്കു മടങ്ങിയത്.

പട്ടണത്തിന്റെ ഒരു മൂലയിലുള്ള എരുമക്കാരുടെ തെരുവിലെ മുതലാളിമാ യാണ് കണ്ണയ്യനും അയാളുടെ അനിയൻ മുത്തയ്യനും. കണ്ണയ്യനാണ് ബഡാ മുതലാളി. കണ്ണയ്യന്നു പത്തിരുപത് എരുമയും ആറേഴു പശുവും ഉണ്ട്. പാൽ ക്കച്ചവടത്തിന്നു പുറമേ പലതരം ബിസിനസ്സുകളുമുണ്ട്. എല്ലാറ്റിന്നും പുറമേ പണം പലിശയ്ക്കു കൊടുക്കുന്ന ഒരേർപ്പാടുമുണ്ട്. വറുത്ത കടല, ശർക്കര മിഠായി, ചോളപ്പൊരി തുടങ്ങിയ ചില്ലറ തീൻ പണ്ടങ്ങളുണ്ടാക്കി കൊണ്ടു നടന്നു വിറ്റു നിത്യവൃത്തി കഴിക്കുന്ന സാധുപ്പരിഷകൾ ഈ തെരുവിനു ചുറ്റും താമസിക്കുന്നുണ്ട്. അവർക്ക് സാധനങ്ങൾ വാങ്ങാൻ കണ്ണയ്യൻ പണം കടം കൊടുക്കും. ഉറുപ്പികയ്ക്ക് ദിവസത്തേക്കു പലിശ നാലണയാണ്.

രാവിലെ ഒരുറുപ്പിക കൊടുത്താൽ രാത്രി പത്തുമണിക്കു മുമ്പായി ഒന്ന കാലുറുപ്പിക തിരിച്ചുകൊടുക്കണം. കർശനമായ വ്യവസ്ഥയാണിത്. ഈ ഒരൊറ്റ ഏർപ്പാടുകൊണ്ടു കണ്ണയ്ക്കുന്നു മാസത്തിൽ നൂറുനൂറ്റമ്പതുറുപ്പിക ലാഭമുണ്ട്.

ഒന്നുരണ്ടാഴ്ചയ്ക്കപ്പുറം ഒരു സന്ധ്യയ്ക്ക് കണ്ണനെയുമന്വേഷിച്ചു. രണ്ടാളുകൾ അയാളുടെ വീട്ടിൽ കേറിവന്നു. വെളുത്ത ലുങ്കിയും വെളുത്ത കോളറില്ലാത്ത ഷർട്ടും വെളുത്ത തുണിത്തൊപ്പിയും ധരിച്ച് കറുത്തു കുറു തായൊരു മനുഷ്യനും ചുവന്ന ലുങ്കിയും കാക്കി ഷർട്ടും ഒരു പാണ്ടിത്തല ക്കെട്ടും ധരിച്ച് കറുത്തു മെലിഞ്ഞ ഒരു കൊമ്പൻമീശക്കാരനും. കൊമ്പൻ മീശക്കാരൻ ചുമലിൽ വലിയൊരു നെയ്ത്താപ്പും താങ്ങിപ്പിടിച്ചിരുന്നു. കണ്ണ ഇന്ന് അവരെ തീരെ പരിചയമില്ല. കണ്ടപ്പോൾ തിരുപ്പൂരിൽ നിന്നോ മറ്റോ വരുന്ന നെയ്യ് വ്യാപാരികളാണെന്നു തോന്നി. കണ്ണയ്യൻ അവരെ വ്രാന്തയിലെ ചാരുപടിയിൽ സ്വീകരിച്ചിരുത്തി. ആരാണ്? എവിടെനിന്നു വരുന്നു? എന്താണു കാര്യം? അങ്ങനെ അന്വേഷണമായി. വെള്ളത്തൊപ്പിക്കാരൻ നാലു ഭാഗത്തേക്കും ഒന്നു നോക്കി. അല്പം മുമ്പോട്ടു കുനിഞ്ഞിരുന്ന് കണ്ണയ്യന്റെ ചെവിയിൽ മന്ത്രിച്ചു: "പൊന്ന്.

അതു കേട്ടമാത്രയിൽ കണ്ണന്നു രക്തസമ്മർദ്ദമിളകി. അപ്പോൾ ഇവർ കള്ളപ്പൊന്നിന്റെ ആൾക്കാരാണ്. പട്ടണത്തിൽ കുറെ തമിഴ് കാക്കാലന്മാർ താവളമടിച്ചിരുന്നു. അവർ കള്ളപ്പൊന്നു വ്യാപാരം നടത്തുന്നുണ്ടെന്ന് ഒരു കിംവദന്തിയും പ്രചരിച്ചിരുന്നു. കൊമ്പൻ മീശക്കാരൻ ഒരു കാക്കാലൻ തന്നെ. വെള്ളത്തൊപ്പിക്കാരൻ ഒരു റാവുത്തറാണ്. പട്ടണത്തിൽ അറബിപ്പൊന്നു വ്യാപാരംകൊണ്ടു പലരും ലക്ഷപ്രഭുക്കളായിത്തീർന്ന കഥകൾ കണ്ണൻ കേട്ടിരുന്നു. ആ വ്യാപാരത്തിലിറങ്ങാൻ തനിക്ക് ഇതേവരെ ഒരു സന്ദർഭം കിട്ടിയിരുന്നില്ല. ഇപ്പോഴിതാ ഭാഗ്യം തന്നെ അന്വേഷിച്ചു വന്നിരിക്കുന്നു. ആനന്ദം ഉള്ളിലൊതുക്കിക്കൊണ്ട് ഒന്നും മനസ്സിലായില്ല എന്ന മട്ടിൽ കണ്ണ യ്യൻ ചോദിച്ചു: “പൊന്നോ? എന്തു പൊന്ന്?

റാവുത്തർ കാര്യമെല്ലാം ചുരുക്കിപ്പറഞ്ഞുകൊടുത്തു. അവരുടെ കൈ

യിൽ കുറച്ചു കള്ളപ്പൊന്നുണ്ട്. വില്ക്കാൻ. അവർ നാട്ടിലേക്കു മടങ്ങുക യാണ്. ബാക്കിയുള്ള പൊന്നു വേഗം വിറ്റഴിക്കണം. വാങ്ങുന്നോ? “വിലയെന്താണ്?" കണ്ണയ്യൻ അക്ഷമയോടെ ചോദിച്ചുപോയി. പാലിനെ പറ്റിയും പണത്തിന്റെ പലിശയെപ്പറ്റിയുമല്ലാതെ കയ്യന്ന് അറബിപ്പൊ ന്നിനെക്കുറിച്ച് അത്ര പിടിപാടൊന്നുമില്ല.

“പവൻ തൂക്കത്തിന്ന് 50 ക. തോതിൽ തരാം. 100 പവൻ തൂക്കമുള്ള

ഒരു കട്ടിയാണു ബാക്കിയുള്ളത്. റാവുത്തർ വിശദീകരിച്ചു. കണ്ണയ്യന്റെ കരൾ പതഞ്ഞു. നൂറു പവൻ തൂക്കത്തിൽ ഒരു കട്ടി കണ്ണ ഇൻ മെല്ലെ പുരയുടെ ഉത്തരത്തിൽ തപ്പി അന്നത്തെ പ്രതമെടുത്തു നിവർത്തി അങ്ങാടിനിലവാരം ഒന്നു നോക്കി. സ്വർണ്ണം-പവൻ തൂക്കം 76 ക. കണ്ണയ്യൻ മനക്കണക്കു കൂട്ടി. അപ്പോൾ ലാഭം 2,600ക

“സ്വർണ്ണം കണ്ടതിനുശേഷം വില നിശ്ചയിക്കാം. കണ്ണയ്യൻ കുറച്ചു കച്ചവടബുദ്ധിയുപയോഗിച്ചു പറഞ്ഞു.

“എന്നാൽ നമുക്ക് അകത്തു കടന്നിരുന്നു സംസാരിക്കാം. റാവുത്തർ അഭിപ്രായപ്പെട്ടു.


കണ്ണയ്യൻ തെക്കേ അറയുടെ വാതിൽ തുറന്ന് റാവുത്തറെ ക്ഷണിച്ചു. റാവുത്തർ കൊമ്പൻമീശക്കാരനോട് എന്തോ ആംഗ്യം കാട്ടി. അപ്പോൾ കൊമ്പൻമീശക്കാരൻ ആ നെയ്യ്പ്പ് താങ്ങിയെടുത്ത് റാവുത്തറുടെ കൂടെ അറയിലേക്കു കടന്നു. വാതിൽ ഭദ്രമായി അടച്ചതിനുശേഷം റാവുത്തർ ആ ടിൻ പാത്രത്തിന്റെ മൂടി തുറന്നു. കണ്ണയ്യൻ ഒന്നെത്തിനോക്കി. നിറയെ നെയ്യാണു കാണുന്നത്. റാവുത്തർ തപ്പിൽ കൈയിട്ട് മഞ്ഞനിറത്തിലുള്ള ഒരു ലോഹക്കട്ട പൊക്കിയെടുത്തു നിലത്തുവെച്ചു. കൊമ്പൻമീശക്കാരൻ തന്റെ തലക്കെ ട്ടിന്റെ വാലുകൊണ്ട് അതു തുടച്ചു വെടിപ്പാക്കി.

അപ്പോഴാണ് കണ്ണന്നു കപ്പോന്നു കടത്തുന്ന ഒരു ടിക്കു മനസ്സിലാ യത്. അമ്പട വീരന്മാരെ, നെയ്യാണെന്നു വിശ്വസിപ്പിച്ച് ഈ അറബിപ്പൊന്ന് അങ്ങാടിയിലൂടെ പരസ്യമായി കടത്തിക്കൊണ്ടു വന്നില്ലേ? സ്വർണ്ണക്കട്ട

മുമ്പിൽ കണ്ടപ്പോൾ കണ്ണയ്യന്നു. രക്തസമ്മർദ്ദം വല്ലാതെ വർദ്ധിച്ചു. അവൻ തോർത്തുമുടുത്തു തലങ്ങും വിലങ്ങും വീശിക്കൊണ്ടിരുന്നു.

റാവുത്തർ കണ്ണന്റെ ഒരുത്തമഗുണകാംക്ഷിയെപ്പോലെ ഉപദേശ രൂപത്തിൽ പറഞ്ഞു. “ഇത് ശുദ്ധസ്വർണ്ണമാണോ എന്നു നിങ്ങൾക്ക് ഏറ്റവും വിശ്വസ്തനായ ഒരാളെക്കൊണ്ടു പരിശോധിപ്പിച്ചിട്ടു ശേഷം കാര്യങ്ങൾ പറയാം."

റാവുത്തർ കൊമ്പൻമീശക്കാരനെ നോക്കി ഒരാംഗ്യം കാട്ടി. കൊമ്പൻ മീശക്കാരൻ, തലക്കെട്ടിനുള്ളിൽ നിന്ന് ഒരു ചുറ്റിക പുറത്തെടുത്തു. കണ്ണ തന്റെ കൈയിൽ ചുറ്റിക കൊടുത്ത് റാവുത്തർ പറഞ്ഞു: “ഈ കട്ടിയിൽ നിന്നു ചെറിയൊരു കഷണം അടിച്ചുപൊട്ടിച്ചെടുക്കൂ.

കണ്ണയ്യർ അപ്രകാരം ചെയ്തു. നിലത്തുവീണ കഷണം പെറുക്കിയെ ടുത്ത് റാവുത്തർ കണ്ണയ്യന്റെ കൈയിൽ വച്ചുകൊടുത്തു. “ഇനി വേഗം പോയി വല്ലവരെക്കൊണ്ടും ഇതിന്റെ മാറ്റുരച്ചു പരിശോധിച്ചുവരൂ. മുറി പൂട്ടിക്കോളൂ. ഞങ്ങൾ പുറത്തു നില്ക്കാം."

കയ്യൻ റോഡിലിറങ്ങി ഒരു റിക്ഷയും പിടിച്ചു തട്ടാൻ നമ്പിയുടെ അടുത്തേക്കോടി. നമ്പി പൊന്നുരച്ചു പരിശോധിച്ചു: “നല്ല സ്വർണ്ണമാണ്. നമ്പി ഉറപ്പിച്ചു പറഞ്ഞു. പിന്നെ ഒരു കള്ളച്ചിരിയോടെ നമ്പി പറഞ്ഞു: “കള്ള പൊന്നാണെന്നു തോന്നുന്നല്ലോ.

കണ്ണയ്യൻ ഒന്നും വ്യക്തമാക്കാത്ത മട്ടിൽ ഒന്നു ചിരിച്ച് അവിടെ നിന്നി റി. ഒരാളെക്കൊണ്ടുകൂടി പരിശോധിപ്പിക്കണം. കണ്ണൻ അസാപ്പിന്റെ
അടുക്കലോടി “നല്ല സ്വർണ്ണമാണ്, സാപ്പും അഭിപ്രായപ്പെട്ടു. കണ്ണയ്യൻ അവിടെ

നിന്നിറങ്ങാൻ ഭാവിച്ചപ്പോൾ സാപ്പ് മെല്ലെ പറഞ്ഞു: “അറുപതുറുപ്പികയോ തിലാണെങ്കിൽ ഞാൻ എടുത്തോളാം.

“പിന്നെ പറയാം."

കണ്ണയ്യൻ റിക്ഷയിൽ ചാടിക്കയറി വേഗം വീട്ടിലെത്തി.

"എന്താ, ബോദ്ധ്യമായോ? നല്ല സ്വർണ്ണമല്ലേ?” റാവുത്തർ പടിക്കൽ വെച്ചു ചോദിച്ചു.

"നല്ല സ്വർണ്ണംതന്നെയാണ്. പക്ഷേ, വിലയുടെ കാര്യത്തിൽ “ഓ, അതൊക്കെ സംസാരിക്കാം. നമുക്ക് അകത്തു കടന്നിരിക്കാം."



മൂവരും അറയിൽ പ്രവേശിച്ചു. വാതിലടച്ചു.

റാവുത്തർ പറഞ്ഞു: “നൂറു പവൻ തൂക്കമുണ്ട്. അയ്യായിരം ഉറുപ്പിക “അൻപതുറുപ്പികത്താതെ കുറെ അധികമാണ്. മുപ്പതുറുപ്പികയോ തിലാണെങ്കിൽ ഞാൻ വാങ്ങാം. കണ്ണയ്യന്റെ മറുപടി.

റാവുത്തറും കണ്ണയ്യനും കുറെ നേരം തമ്മിൽ പിശകി. ഒടുവിൽ റാവു ത്തർ മുപ്പത്തഞ്ചുറുപ്പികയോതിൽ സ്വർണ്ണം കൊടുക്കാമെന്നു കഷ്ടിച്ചു സമ്മതിച്ചു. അധികം പിശകാൻ നില്ക്കാത്തതിന്റെ കാരണം, അവർക്കു

രാത്രിയിൽത്തന്നെ സ്ഥലം വിടണം. കണ്ണയ്യർ ആ സ്വർണ്ണക്കട്ടി പിണ്ണാക്കു തൂക്കുന്ന സ്വന്തം തുലാസിലി തൂക്കിനോക്കി. തൂക്കം മിക്കവാറും ശരിയാണ്.

ഇനി പണത്തിന്റെ കാര്യം. ഈ വ്യാപാരത്തിൽ എല്ലാം റെഡി ക്യാഷാണ് എന്നു റാവുത്തർ പത്തു തവണ കണ്ണിനെ ഓർമ്മപ്പെടുത്തിയിരുന്നു. കണ്ണയ്യന്റെ പെട്ടിയിൽ രണ്ടായിരമുറുപ്പികയുണ്ട്. കണ്ണയ്യൻ ഇയ്യിടെ

എടുത്ത പ്രൈവറ്റ് ടാക്സിക്കാറിന്റെ വിലയിൽ ഹാജിയാർക്ക് ബാക്കി കൊടു

ക്കാൻ വെച്ച പണമാണ്. പെട്ടിയിൽ എല്ലാം കൂടി തട്ടിമുട്ടി നോക്കിയാൽ ഒരിരു

നൂറുറുപ്പികയോളം വേറെയുണ്ടാകും. ബാക്കി പണമോ? “രണ്ടായിരമുറുപ്പിക ഇപ്പോൾ തരാം. ബാക്കി നാളെ കിട്ടിയാൽ പോരേ? കണ്ണയ്യൻ സങ്കടസ്വരത്തിൽ ചോദിച്ചു. റാവുത്തർ കൊമ്പൻമീശക്കാരനോട് ഒരാംഗ്യം കാട്ടി. കൊമ്പൻമീശക്കാ

തൻ നെയ്പ്പ് എടുക്കാൻ ഭാവിച്ചു. “വേണ്ട. ഇവിടെ ഇരിക്കൂ. ഞാനിപ്പോൾ വരാം.” കണ്ണയ്യൻ പുറത്തിറ ഞാൻ ഭാവിച്ചു.

“പിന്നെ ഒരു കാര്യം. ഈ എടപാട് നമ്മൾ മൂവരുമല്ലാതെ വേറെ ഒരു

ജീവി അറിഞ്ഞുപോയാൽ അതിനുത്തരവാദി നിങ്ങളായിരിക്കും, ഓർമ്മ

യിരിക്കട്ടെ." റാവുത്തർ അല്പം പരുഷസ്വരത്തിൽ പറഞ്ഞു. “അതു സമ്മതിച്ചു. കണ്ണയ്യൻ പറഞ്ഞു: “ഞാൻ ഒരാളോടു കുറച്ചു പണം ചോദിക്കാൻ പോവുകയാണ് അരമണിക്കൂറിനകം വരും. “ശരി, അങ്ങനെയാവട്ടെ.” റാവുത്തർ പറഞ്ഞു.

മുറിയിൽ നിന്നു പുറത്തു കടക്കുമ്പോൾ കണ്ണയ്യൻ ആ കൊമ്പൻമീശ ക്കാരനെ ഒന്നു നോക്കി. അവൻ മടിയിൽനിന്നു വലിയൊരു കത്തിയെടുത്തു നിവർത്തി പല്ലിൽ കുത്തിക്കൊണ്ടിരിക്കുകയായിരുന്നു. കണ്ണയ്യൻ ചൂളി

കണ്ണയൻ ഓടിയത് നേരേ അനിയൻ മുത്തയ്യന്റെ വീട്ടിലേക്കായിരുന്നു. സംഗതിയെല്ലാം മുത്തയ്യനെ ധരിപ്പിച്ചു. ആയിരത്തഞ്ഞൂറുറുപ്പിക സഹായി ച്ചാൽ ലാഭത്തിൽ ഒരു ഷെയർ അവന്നും കിട്ടും. സംഗതി തരക്കേടില്ല എന്നു മുത്തയ്യനും തോന്നി. പക്ഷേ, അപ്പോൾ

മുത്തയ്യന്റെ കൈയിൽ ക്യാഷായിട്ട് എണ്ണൂറുറുപ്പികയേ ഉണ്ടായിരുന്നുള്ളു.

ഏട്ടനോട് അവിടെ ഇരിക്കാൻ പറഞ്ഞു മുത്തയ്യൽ ഓടി, കുറിക്കാരൻ കൃഷ്ണന്റെ അടുക്കലോ. കൃഷ്ണൻ എഴുനൂറുറുപ്പിക കടം കൊടുത്തു. രാത്രി പതിനൊന്നുമണിയായപ്പോൾ റാവുത്തരുടെ നൂറു പവൻ തൂക്ക മുള്ള സ്വർണ്ണക്കട്ടി കണ്ണന്റെ സ്വന്തമായി. സ്വർണ്ണ
ക്കട്ടി നെയ്യ്പ്പിൽ ത്തന്നെ നിക്ഷേപിച്ച് നെയ്യ് പകർന്നു മൂടി, കുണ്ണയ്യൻ ആ അറയിൽത്തന്നെ
കിടന്നു. രക്തസമ്മർദ്ദം വല്ലാതെ ജാസ്തിയായി. ഗുളികകൾ കൂടെക്കൂടെ കഴിച്ചുകൊണ്ടിരുന്നു.

നാലഞ്ചു ദിവസം അങ്ങനെ കഴിഞ്ഞു. പിന്നെ സാധനം വിറ്റൊഴിക്കാ നുള്ള വഴി ആലോചിക്കുകയായി. തട്ടാൻ നമ്പിയുടെ അടുക്കലേക്കോ അപ്പു സാപ്പിന്റെ അടുക്കലേക്കോ ഒന്നുമല്ല കണ്ണയൻ പോയത്. നേരെ ജ്വല്ലറ കുട്ടപ്പൻ നായരുടെ അടുക്കലേക്ക്.

"സാധനം ഒന്നു കാണട്ടെ. കുട്ടപ്പൻ നായർ പറഞ്ഞു. പരിശോധന തൂക്കും അതിനെസ്സംബന്ധിച്ച മറ്റ് ഇടപാടുകാർക്കുമുള്ള ഒരു ഗൂഢസ്ഥലവും കുട്ടപ്പൻ നായർ പറഞ്ഞുകൊടുത്തു.

സാധനം ഒരു തുണിയിൽ പൊതിഞ്ഞ് ഒരു പെട്ടിയിലാക്കി കൈയിലെ ടൂത്ത് കണ്ണൻ രാത്രി പതിനൊന്നുമണിക്ക് കുട്ടപ്പൻ നായർ നിർദ്ദേശിച്ച ഗൂഢസ്ഥലത്തെത്തിച്ചേർന്നു.

കുട്ടപ്പൻ നായർ സാധനം പരിശോധിച്ചു. പിന്നെ കുണ്ണയ്യന്റെ മുഖത്തേക്കു തുറിച്ചുനോക്കി. “ചങ്ങാതീ, ഇതെങ്ങനെ പറ്റി ഇതു പിത്തളയാണല്ലോ?

“ഹെന്ത് കുണ്ണയ്യൻ ഒരു ചാട്ടം ചാടി. “അതേ. ഒന്നാന്തരം പിത്തള

“തട്ടാൻ നമ്പിയും അപ്പൂസാപ്പും പരിശോധിച്ച് നല്ല സ്വർണ്ണമാണെന്നു പറഞ്ഞുവല്ലോ. ഇതാ ഈ കഷണം ഒന്നു നോക്കൂ.

കണ്ണയ്യൻ ആ കഷണം കുട്ടപ്പൻ നായരുടെ കൈയിലേക്കു നീട്ടി. കുട്ടപ്പൻ നായർ അത് ഒന്നു തിരിച്ചും മറിച്ചും നോക്കി സംതൃപ്തിയോടെ ഉടക്കല്ലിലിട്ടു മാറ്റു നോക്കി: “ഇത് അസ്സൽ സ്വർണ്ണം തന്നെ."

കുട്ടപ്പൻ നായർ ആ കഷണം കൊച്ചുതുലാസ്സിലിട്ട് തുലാസ്സിന്റെ ചൂണ്ടു പലക രണ്ടുമൂന്നു പ്രാവശ്യം തട്ടി തൂക്കിനോക്കി. നാലരപ്പണത്തൂക്കത്തിന്ന് ഒരു വിശം കുറയും.

“എനിക്കൊന്നു കിടക്കണം. കണ്ണയ്യൻ രക്തസമ്മർദ്ദംകൊണ്ടുള്ള ശ്വാ സംമുട്ടലോടെ പറഞ്ഞു.

കുട്ടപ്പൻ നായർ ഒരു പായ നിവർത്തിയിട്ടുകൊടുത്തു. കണ്ണയ്യന്ന് കുറച്ചൊ രാശ്വാസമായപ്പോൾ കുട്ടപ്പൻ നായർ ചോദിച്ചു: “എന്തൊക്കെയാണു നടന്നത് എല്ലാം വിസ്തരിച്ചു പറയൂ. കേൾക്കട്ടെ.

കണ്ണയ്യൻ നടന്ന സംഗതികളെല്ലാം വിസ്തരിച്ചു പറഞ്ഞുകൊടുത്തു. ഒരു ഡിറ്റക്ടീവിന്റെ മട്ടിൽ കുട്ടപ്പൻ നായർ ശ്രദ്ധിച്ചുകേട്ടു. എല്ലാം കേട്ടുകഴി

ഞ്ഞപ്പോൾ കുട്ടപ്പൻ നായർ ഒരു ചോദ്യം: “നിങ്ങൾ ഈ ലോഹക്കട്ടി അടിച്ചുടച്ചപ്പോൾ ഒരു ചെറിയ കഷണം താഴെ വീണു. റാവുത്തർ അതെടുത്തു നിങ്ങളുടെ കൈയിൽ തന്നു. 

"അങ്ങനെതന്നെയാണുണ്ടായത്.

“ബഹുവീരൻ തന്നെ. അവൻ ആ പിത്തളക്കഷണം കൈയടക്കി. കൈ യിൽ കരുതിവെച്ചിരുന്ന ഈ അസ്സൽ സ്വർണ്ണം നിങ്ങൾക്കു തന്നു. അങ്ങനെ യാണുണ്ടായത് സാരമില്ല. കുട്ടപ്പൻ നായർ ആ പിത്തളക്കുട്ടിമേൽ കാലെടു ത്തുവെച്ച് മെത്തയിൽ ചാഞ്ഞുകിടന്ന് ഒന്നു പൊട്ടിച്ചിരിച്ചു: “3,500 കിയുടെ മുതൽമുടക്കിൽ കിട്ടിയത് ഒരു പിത്തളക്കട്ടിയും നാലരപ്പണത്തൂക്കം പൊന്നും ഒരു നെയ്തപ്പും.

48
ലേഖനങ്ങൾ
ഒരു തെരുവിന്റെ കഥ
0.0
മലയാളിയെ ലോകം കാണിച്ച നിത്യസഞ്ചാരിയായ സാഹിത്യകാരനായ എസ്.കെ. പൊറ്റക്കാട്ടിന് 1962 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത നോവലാണ് ഒരു തെരുവിന്റെ കഥ.ഒരു തെരുവിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന നോവലാണിത്. ഇതിലെ കഥാപാത്രങ്ങളെല്ലാം രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു. ഇവരിലാരും ഇന്നു നമ്മുടെയിടയിലില്ല. മനുഷ്യജീവിതമാകുന്ന മഹാനാടകത്തിൽ ഇവിരിലോരോരുത്തരും തങ്ങളുടേതായ പങ്കു നിർവ്വഹിച്ച്, സ്വന്തമായ ജീവിഭിനയം പിന്തുടർന്ന് സമുദായത്തിന്റെ ബാഹ്യമണ്ഡലത്തിൽ തങ്ങളുടെതായ ലഘുപ്രകാശമോ വികൃതച്ഛായയോ വീഴ്ചത്തി അന്തർദ്ധാനം ചെയ്തു. ചരിത്രകാരന്മാർ മിനക്കെട്ടിരുന്ന് എഴുതുന്ന ഏടുകളിൽ ഇവരുടെ പേരുകൾ ഒന്നുപോലും കാണുകയില്ല. ശവക്കുഴിയിൽ പട്ടടയിൽ വെറും മണ്ണിൽ ഇവർ മാഞ്ഞുപോയി...! എന്നെന്നേക്കുമായി..! പക്ഷേ ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കോലങ്ങൾ ഇവിടെ കെട്ടിയാടുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായ്ക്കുന്നു. ആ കഥകൾ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു....!
1

തെരുവിലെ ഒരു പ്രഭാതം -1

9 November 2023
2
0
0

മകരമാസത്തിലെ കുളിരുകുത്തുന്നൊരു രാത്രിയുടെ മധുവിലത്തെ യാമ മാണ്. തെരുവിലെ മോഡേൺ മെഡിക്കൽ ഷോപ്പിന്റെ കോലായിൽ പണ്ടിയും ചീത്തക്കടലായും കത്തിച്ചുണ്ടാക്കിയ തീയ്ക്കു ചുറ്റും അഞ്ചാറു മനുഷ്യക്കോലങ്ങൾ കുത്തിയിര

2

പഴയ വേദനങ്ങളും പുതിയ വേഷങ്ങളും -2

9 November 2023
1
0
0

സുനിന്നു. പിന്നെ തലയിൽ കെട്ടിയ തവിട്ടുനിറത്തിലുള്ള രോമമ് അഴിച്ചു് ചുമലിലിട്ടു മെല്ലെ സിമന്റ് പൂശിയ വിശാലമായ മുറ്റത്തിറങ്ങി നാലുപാടും ഒന്നു നോക്കി. ആയും കണ്ടില്ല. മുറ്റത്തുടെ നടന്നു പൂമുഖ ത്തിന്റെ മുമ്

3

പഴയ പാടവും പുതിയ മനുഷ്യരും -3

9 November 2023
0
0
0

പഴയ ചെളിവയൽ പ്രദേശം ക്രമേണ ആൾപാർപ്പ് അതിക്രമിച്ച് മുനി സിപ്പാലിറ്റിയുടെ പുതിയൊരു വാർഡായി വികസിച്ചുവരികയാണ്. പണ്ട് ക വാഴകളും അതിരാണിച്ചെടികളും ആറ്റുവഞ്ഞിപ്പൊന്തകളും വളർന്നു നിന്നി രുന്ന വയലിന്റെ ഒരു ഭാ

4

ഓമഞ്ചി-4

9 November 2023
0
0
0

കപുറത്തെ കസ്റ്റംസ് ആപ്പീസിലെ ഗുദാംകൂർക്കാണ് ഓമഞ്ചി. ശരി യായ പേർ ലാസർ,തടിച്ചു വെളുത്ത് സ്വല്പം പൊക്കമുള്ള ഒരു നാൽപത്തിയെട്ടുകാര നാണ്. പലേടത്തും ദുർമേദസ്സ് ഒട്ടിക്കൂടി മൂപ്പരുടെ ദേഹം കഴയും മുഴയു മുള്ള പ

5

പുതിയ വാർത്തയും പഴയ പത്രങ്ങളും-5

9 November 2023
0
0
0

നീലനിറമുള്ള കടലാസട്ടയിൽ ഒരു വലിയ അട്ടി പത്രങ്ങൾ പ്രതി ഇടത്തെ ആക്കക്കത്തോടെ നിർത്തി വലതുകൈയിൽ ഒരു പ്രതവും പൊക്കിപ്പിടിച്ച് കൃഷ്ണക്കുറുപ്പ് കണ്ണടയും കണ്ഠസ്വരവും ഒന്നു ശരിപ്പെടുത്തി വെൽക്കം ഹോട്ടലിന്റെ പ

6

മൂന്നു മാസ്റ്റർമാർ-6

9 November 2023
0
0
0

കോമാഷിന്റെ ഒരു ബീഡി നിപ്പറ്റിച്ചു വലിച്ചു പുകയൂതിക്കൊണ്ടു പറഞ്ഞു: “ഞാൻ ബോംബെ നഗരത്തിൽ ഒരിടത്ത് ഒന്നിനു മീതെമറ്റൊന്നായി പോകുന്ന മൂന്നു പാതകളുള്ള ഒരു മൂല കണ്ടതായി ഓർക്കുന്നു.ഏറ്റവും അടിയിൽ തീവണ്ടിപ

7

ജ്യോതിഷക്കാരന്റെ കഥ-7

9 November 2023
0
0
0

മാനത്ത് മഴക്കാറു മുടികെട്ടി ദിക്കുകളെല്ലാം നിഴനിൽക്കപെട്ടപോലെ മങ്ങി. അന്തരീക്ഷത്തിൽ തണുപ്പ് ഉറഞ്ഞുകൂടി ആകപ്പാടെ ശോകാ അകമായ ഒരു സായാഹ്നം. തെരുവിന്റെ തെക്കേ അറ്റത്ത് അടച്ചിട്ട ഒരു മുറിപ്പീടികയുടെ കോലായി

8

രാമുണ്ണി മാഷർ-8

9 November 2023
0
0
0

മഴുത്തടക്കൻ കോട്ടും കറുത്ത തൊപ്പിയും കണ്ണടയും ധരിച്ച് ദീർഘകാ കാലെടുത്തു കുത്തുമ്പോൾത്തന്നെ റസ്റ്റാറൻറിലെ വേലക്കാരൻ കൃഷ്ണൻ ധൃതിയിൽ ടികാണിയുടെ മൂടി തുറന്ന് അതിൽനിന്ന് ഒരു ജിഞ്ചർ ബിസ്കറ്റ് എടുത്ത് അയാളുട

9

രാജദ്രോഹം-9

9 November 2023
0
0
0

കൃഷ്ണ കുറുപ്പ് പോലീസ്വ സ്റ്റേഷനിൽ നിന്നാണ്ല്ലാ വരുന്നത്തെ. മുഖം വിളറിയിട്ടുണ്ട്. സ്ഥിതി രാജദ്രോഹപരമായ വ്യാജവാർത്ത പൊതുജനങ്ങളുടെയിടയിൽ പ്രചരി പ്പിച്ചു എന്ന കുറ്റം ചുമത്തി പോലീസ് ഹെഡ്കോൺസ്റ്റബിൾ ഉ

10

ഡയറിക്കുറിപ്പുകൾ-10

10 November 2023
1
0
0

ഓമഞ്ചിയുടെ സ്വകാര്യഡയറിയിൽ മാസാവസാനത്തെ ഏടുകളിൽ.ഓഗസ്റ്റ് 31കാണാം.അരിവെപ്പുകാരൻ ശബളം 6 ക അയ്യപ്പസ് തോട്ടക്കാരൻ

11

വാസുഡോക്ടരുടെ വിരുന്ന്-11

10 November 2023
0
0
0

തെരുവിലെ സാമാന്യം പേരെടുത്ത ഒരിംഗ്ലീഷ് വൈദ്യനാണ് വാ ഡോക്ടർ. മൂർദ്ധാവിൽ പപ്പടവട്ടത്തിൽ കഷണ്ടിയും മുഖത്ത് പാൽപ്പതപോലെ വെന്ന കൊമ്പൻമീശയുമുള്ള നെടിയ കൃശഗാത്രനാണ്. പ്രായം അമ്പതിനടുത്തു കാണും. സദാ നരയൻ സിൽക

12

പൂനിലാവിൽ-12

10 November 2023
0
0
0

അണ്ടിക്കമ്പനിയിൽ വേലചെയ്യും മതവിമുപ്പത്തി. കുറുപ്പ് ഒന്നു ഞെട്ടി പ്പോയി. തിരിഞ്ഞുനോക്കി. ആരെയും കാണുന്നില്ല. തന്റെ ചെകിട്ടിൽ ആ പാട്ട് ആരോ മന്ത്രിച്ചതുപോലെയാണ് കുറുപ്പിനു തോന്നിയത്. കുറുപ്പ് എന്തോ ഓർത്

13

ഒരു വിടന്റെ ഒരു രാത്രി-13

10 November 2023
0
0
0

മാലതി ധ്യതിയിൽ ഭർത്താവിനെ വിളിച്ചുണർത്തി: “ദാ നോക്കൂ. ഒന്നെ ണീക്കുന്ന ആരോ അതാ താഴത്തുനിന്നു വിളിക്കുന്നു. രാധാകൃഷ്ണൻ മയക്കം വിടാത്ത മട്ടിൽ മെത്തയിൽത്തന്നെ ഒന്ന് ഓരംതിരിഞ്ഞു കിടന്നു. “മിസ്റ്റർ രാധാകൃഷ്

14

ആമിന -14

11 November 2023
1
0
0

ഇരുനിറത്തിൽ മെലിഞ്ഞ്, കുറഞ്ഞൊന്നു കുഴഞ്ഞ മാറും അവിടവിടെ ചുണങ്ങു ചിന്നിയ ചെറിയ മുഖവുമുള്ള ഒരു മുപ്പത്തിയഞ്ചുകാരിയാണ് ആമിന. തെരുവുജീവിതത്തിൽ പയറ്റിത്തളർന്ന ഒരു പ്രൗഢയാണെങ്കിലും വേണമെങ്കിൽ ആമിനയ്ക്ക് ഇപ്

15

രാധയുടെ പൂങ്കാവനം-15

11 November 2023
0
0
0

ശനിയാഴ്ചയാണ്. ഇല്ല. രാവിലത്തെ കഞ്ഞിയും തയ്യാറാക്കി ദേവകിയമ്മ വെൽക്കം ഹോട്ട ലിലെ വേലയ്ക്കു പൊയ്ക്കഴിഞ്ഞു. കുളികുറിജപാദികളെല്ലാം നിർവ്വഹിച്ച് കഞ്ഞിയും കുടിച്ച് കൃഷ്ണക്കുറുപ്പ് പഴയ നീലച്ചട്ടയിൽ ഒതുക്കിവെ

16

ഒരു കുരുടന്റെ കഥ -16

11 November 2023
0
0
0

മരുകന്റെ കണ്ണും വസൂരി പിടിപെട്ടു പൊട്ടിപ്പോയിരുന്നു. തെരുവുതെണ്ടിയായിത്തീർന്ന അവന്റെ അമ്മ കാളി, ആ പൈതലിനെയും കൊണ്ടു പിച്ചതെണ്ടി നടന്നു. ആ ശിശു വിനെ കണ്ട് അനുകമ്പ തോന്നി പലരും പതിവിലേറെ പൈസ എറിഞ്ഞു കൊട

17

മമ്മത് -17

11 November 2023
0
0
0

തെരുവിന്നു ചിലപ്പോഴൊക്കെ സ്വല്പം നേരമ്പോക്കു സംഭാവന ചെയ്യു ചെയ്യുന്നത് മമ്മതാണ്. തെരുവിലെ പീടികക്കാരുടെയെല്ലാം പൊതു ചങ്ങാതിയാണയാൾ. പാതി പൊട്ടനും കാൽ കിറുക്കനും കാൽ വിദൂഷകനുമായ മമ്മത്, വെറും മാരി തെരുവ

18

മുതലാളിമാരും മുഖമുടികളും-18

12 November 2023
0
0
0

പെട്ടെന്നുണ്ടായ പെരുമഴകാരണം ഒരിടത്ത് റെയിൽ തകരാറായതി പെനാൽ അന്നത്തെ രാത്രിവണ്ടി നാലുമണിക്കൂർ താമസിച്ചിട്ടാണ് എത്തിയത്. വണ്ടിയിൽനിന്നു പത്രക്കെട്ടും വാങ്ങി കെട്ടഴിച്ചു തിരച്ചിലും വകതിരിക്കലുമെല്ലാം കഴി

19

രണ്ടണ-19

12 November 2023
0
0
0

തേൻനിറമുള്ള തടിച്ച ചുണ്ടുകൾ വിടർത്തി ഇടയകുന്ന ചെറിയ പല്ലു കൾ പ്രദർശിപ്പിച്ച് എപ്പോഴും എന്തിനെന്നില്ലാതെ മന്ദഹസിച്ചു കൊണ്ട് പൃഷ്ഠവും കുലുക്കി നടക്കുന്ന ഒരു പ്രൗഢയാണ് ആയിശ്ശ. കറുത്തു മെലിഞ്ഞ ദേഹം. ഉരുണ്

20

കടപ്പുറത്തേക്ക് -20

12 November 2023
0
0
0

വൈകുന്നേരമാണ്.ഇടതുകൈത്തണ്ടയിൽ തൂക്കിയിട്ട് സഞ്ചിയും വലതുചുമലിൽ മടക്കി വെച്ച കുടയുമായി ഓമഞ്ചി തെരുവിൽ വന്ന്, നാക്കു നീട്ടി മേൽച്ചുണ്ട ചൊറിഞ്ഞുകൊണ്ടു നാലുപാടുമൊന്നു നോക്കി. പിന്നെ ഇടതുകൈയിൽ ചുരുട്ടിപ്പി

21

ഒരു കുരുടന്റെ കഥ (തുടർച്ച)-21

12 November 2023
0
0
0

അതിന് അവരെ രക്ഷിക്കാനെന്ന നാട്യത്തിൽ ജാനുവും അവളുടെ ഭർത്താവ് കൂലിപ്പോർട്ടർ വേലായുധനും അവരുടെ കൂടെ ആ പുരയിൽ താമസമാക്കിയ തിന്നുശേഷം വർഷങ്ങൾ കഴിഞ്ഞു. ഇക്കാലത്തിന്നിടയിൽ അവിടെ പലതും സംഭവിച്ചു.കൂലിപ്പോർട്ട

22

ഒരു സായാഹ്നത്തിൽ-22

13 November 2023
1
0
0

വെയിലാറിത്തുടങ്ങുന്നേയുള്ളു.അച്ഛൻ കൊണ്ടുവന്നുകൊടുത്ത പുതിയ പച്ചപ്പാവാടയും ധരിച്ച് രാധ വീട്ടിന്റെ മുമ്പിലത്തെ വയലിലേക്കിറങ്ങി. വക്കിൽ ചുവന്ന പൂക്കളുള്ള ഒരു പച്ചപ്പാവാടയായിരുന്നു അത്.തന്റെ കൊച്ചുപൂങ്കാവ

23

പൊതുജനം-23

13 November 2023
0
0
0

ഉച്ചനേരം കുനൻ കണാരൻ തെരുവിന്റെ ഒരു മൂലയിൽ വന്നുനിന്ന് ആസനമൊന്നു ചൊറിഞ്ഞു നാലുപാടുമൊന്നു കണ്ണയച്ചു. തെരുവിൽ അപ്പോൾ ആളുകൾ കഷ്ടിയായിരുന്നു. കുറച്ചു ദൂരെനിന്ന് ഒരു പെട്ടിയും ചുമലിൽ വെച്ച് കൈയി ലൊരു ക

24

തെരുവിൽ ഒരു സിനിമ -24

13 November 2023
0
0
0

സാത്തിൽ നിന്നു നാലഞ്ചു മൈൽ ദൂരെ ഒരിടത്ത് ഏതോ ഒരു സിനിമാ ക്കമ്പനിക്കാർ പടം പിടിക്കാൻ വന്നിട്ടുണ്ടെന്നു കേട്ട് മണ്ടിയതായിരുന്നു അവൻ. തത്തക്കൈയനോട് എട്ടണ കടം വാങ്ങി ബസ്സിലാണു പോയത്. അവിടെ ന്നപ്പോൾ സിനിമക

25

ഒരു നല്ല ദിവസം-25

13 November 2023
0
0
0

കുറുപ്പ് ഇന്ന് നല്ലൊരു 'മൂഡിലാണ്. ക്ഷാരം കഴിച്ച് മുഖം മിനുക്കിയി ട്ടുണ്ട്. നെറ്റിയിലെ ചന്ദനപ്പൊട്ടിന്നുള്ളിലെ സിന്ദൂരപ്പൊട്ട് വളരെ സൂക്ഷ്മതയോടെയാണ് നിർവ്വഹിച്ചിരിക്കുന്നത്. (കുറുപ്പിന്റെ നെറ്റിയി

26

നേരും നുണയും -26

14 November 2023
0
0
0

“യൂണിഫോറം തരക്കേടില്ലല്ലോ ഒരു സല്യൂട്ട് അടിക്കാൻ തോന്നുന്നു. ഹെഡ് കാൺസ്റ്റബിൾ ഉക്കുനായർ ആത്മഗതസ്വരത്തിൽ ഉറക്കെ പറഞ്ഞു. ഒരു പൈശാചികച്ചിരിയോടെ അന്തുവിനെ അടി മുതൽ മുടിവരെ ഒന്നു നോക്കി. ഉക്കുനായരുടെ ആ ചിര

27

മാണി ലോഡ്ജ്-27

14 November 2023
0
0
0

മുഖം മൂടി ധരിച്ച് കവർച്ചക്കാരുടെ ഗൂഢസംഘം ഈ നഗരത്തിൽ! കാര്യം വിഷമസ്ഥിതിട്ടുവിന്റെ പന്നപ്പട്ടി കവർച്ച ചെയ്തവരിൽ ഒരുത്തന പണത്തോടുകൂടി പിടികിട്ടി പേപ്പർ ഒരണ ജനങ്ങൾ ജാഗ്രത! പോലീസ് അറിയിപ്പ് കാര്യം വിഷമസ്ഥി

28

മായാ മൻസിൽ-28

14 November 2023
0
0
0

ചങ്ങലയും കുലുക്കി പട്ടി കുരച്ചൊരു ചാട്ടം, കുറുപ്പ് ഒന്നു ഞെട്ടി റോഡിലേക്കും ഒരു ചാട്ടം പട്ടണത്തിന്റെ ഒരറ്റത്തു കിടക്കുന്ന ആൻഡ്രൂസ് റോഡിന്നരികിലെ ആ ബംഗ്ലാവിൽ കുറുപ്പ് മുമ്പ് പതിവായി പോകാറുണ്ടായിരു

29

കസ്തുരി റോസ്റ്റ് -29

14 November 2023
0
0
0

കുറുപ്പു പിറ്റേന്നു വളരെ വൈകീട്ടാണുണർന്നത്. കോസടിയിൽ കുറ നേരം അങ്ങനെ കണ്ണും മിഴിച്ചു കിടന്നു. തലേന്നു രാത്രിയിൽ മായാ | മൻസിലിൽ വെച്ചു നടന്നതെല്ലാം ഒരു ജന്മാന്തരസ്വപ്നംപോലെ തോന്നി; ജീവനില്ലാത്ത ചില ചലന

30

മയ്യത്ത് -30

15 November 2023
0
0
0

മമ്മതിന്റെ മരണം സുഖമായിരുന്നു. ക്ഷണം കഴിഞ്ഞു. സന്നിപാതമാ ണെന്നോ ഹൃദയസ്തംഭനമാണെന്നോ പറയാം.ഒരു ഉച്ചയ്ക്കാണ്. മമ്മുക്കയുടെ ഹോട്ടലിൽ നിന്നു വയറു നിറയെ ചോറു ബയിച്ച് ഒരു കണ്ടം ചുരുട്ടും വലിച്ചുകൊണ്ടു മമ്മത്

31

മറവിയുടെ മണം -31

15 November 2023
0
0
0

ഒരു തിങ്കളാഴ്ചയാണ്. രാവിലെ തോട്ടപ്പണിയും കഴിഞ്ഞ് ഓമഞ്ചി കുഞ്ഞി കുടിക്കാനിരുന്നു. പ്ലാവില കൈയിൽഉയർത്തിപ്പിടിച്ച് നാലുപാടും നാറ്റി നോക്കിക്കൊണ്ട് ഓമഞ്ചി അയ്യപ്പനോടു ചോദിച്ചു. “ങ്ങ് ഹി ഹം എന്തൊ ഒരു നാറ്റ

32

മണമുള്ള കിനാവുകൾ-32

15 November 2023
0
0
0

മുരുകൻ, മുറുകിയ നിലയിൽ ചിലപ്പോൾ ചില സ്വപ്നങ്ങൾ അനുഭവിക്കാറുണ്ട്. ബാഹ്യലോകത്തിലെ രൂപങ്ങളോ നിറങ്ങളോ പ്രകാശങ്ങളോ അവന്റെ മസ്തിഷ്കമണ്ഡലത്തിന്ന് അജ്ഞാതങ്ങളാണെന്നിരിക്കിലും ആ മസ്തിഷ്കത്തിനും മനുഷ്യസാധാരണങ്ങള

33

കുനംപറമ്പിൽ-33

15 November 2023
0
0
0

ഒമഞ്ചി തെരുവുമൂലയിൽ വന്നു നിന്നു ചുണ്ടു നക്കിക്കൊണ്ടു ചുറ്റു പാടുമൊന്നു പതിവുപോലെ പച്ചില സംഭരണത്തിന്നു കൂടെ കൊണ്ടുപോകാൻ പിള്ളരെ അന്വേഷിച്ചു വന്നിരിക്കയാണ്. ഇടതുകൈയിൽ സഞ്ചി തൂക്കിപ്പി ടിച്ചിട്ടുണ്ട്. പ

34

ഒരു ദേവത -34

16 November 2023
0
0
0

രാവിലെ നല്ലൊരു മഴ പെയ്തു തോർന്ന നേരമാണ്. ടാറിട്ട റോഡ് കഴുകിയാലായ പോലെ കിടന്നിരുന്നു. ഓടയിലൂടെ ചുകന്ന അഴു വെള്ളം കുത്തിയൊലിക്കുന്ന നേർത്ത ഇരമ്പം നിലച്ചിരുന്നില്ല. റോഡരി കിലെ ശീമ വാകമരത്തിൽ നിന്നുതിർന്ന

35

ഒരു ദേവത -35(തുടർച്ച )

16 November 2023
0
0
0

കൊല്ലം റെയിലാപ്പിസ്റ്റാണിതു ചെല്ലമ്മാ കണികണ്ടാലും ആ പ്രസന്നമായ സായാഹ്നത്തിൽ തെരുവുമൂലയിൽ വെച്ച് ദാസ് തന്റെ പാട്ടുപുസ്തകം പാടി വിൽക്കുകയാണ്. മുഖത്തു കണ്ണടയും മുറിമീശയു മുക്കാൽപ്പുഞ്ചിരിയുമായി വളർന

36

ഒരു പുതിയ പിശാച് -36

16 November 2023
0
0
0

രാവിലെ മണി തെരുവിൽ ഹാജിയാരുടെ തുണിഷാപ്പിന്റെ കോലായിൽ ഒരു പഴയ ചാക്കുതിരശ്ശീല തുടങ്ങിക്കിടക്കുന്നു. അതിന്റെ മറവിൽ കുറുതായൊരു സം ചമ്രം പടിഞ്ഞിരിക്കുന്നു. പെട്ടെന്നു കണ്ടാൽ ഒരു ശിലാവിഗ്രഹമാണെന്നു തോന്നും.

37

നെഞ്ഞിലൊരു വേദന നെറ്റിക്കൊരു പരുക്ക്-37

16 November 2023
0
0
0

തി ഭൂമാല തൂങ്ങിമരിച്ചു. കുറുപ്പ് പുലർച്ചെ അമ്പലക്കുളത്തിൽ നിന്നു കുളികഴിഞ്ഞു വന്നപ്പോൾ കേട്ട വർത്തമാനം അതായിരുന്നു. മരം മുറിക്കാരൻ ആണ്ടിയുടെ മൂത്തമകൾ തിരമാല അവിവാഹിതയായിരുന്നു. അവൾക്ക് ഗർഭമുണ്ടെന്നു ച

38

ഭാരതകൾ-38

17 November 2023
1
0
0

തെരുവിന്ന് ഒരു കോങ്കണ്ണന്റെ കുറവുണ്ടായിരുന്നു. ആ കുറവു പരി ഹരിക്കാനെന്നപോലെ ഔസേപ്പ് ഒരു ഞായറാഴ്ച വൈകുന്നേരം അവിടെ ഹാജരായി.ഒരു നാട്ടുകാരനാണ് ഔസേപ്പ് അടിച്ചു കുറുതായൊരു പയ്യൻ. നല്ല ശരീരശേഷിയുമുണ്ട്. പറമ

39

ഒരു രാത്രി-39

17 November 2023
0
0
0

അന്നു രാത്രി മുരുകനും ഗോപാലനും പതിവുപോലെ അത്താഴം കഴിഞ്ഞു പഴമ്പായും വിരിച്ച് ഉറങ്ങാൻ കിടന്നു. ചരുവിന്റെ വലത്തെ മുലയി ലാണ് മുരുകന്റെ സ്ഥാനം. ഇടത്തെ മൂലയിൽ ഗോപാലന്റെയുംമുരുകൻ ഉറങ്ങാതെ, എന്നാൽ ഉറക്കം നടിച

40

കള്ളപ്പൊന്ന്-40

17 November 2023
0
0
0

കുറുപ്പ് അതിരാവിലെ അന്നത്തെ പത്രങ്ങൾ ഏറ്റുവാങ്ങാൻ ഏജൻസി യാപ്പീസ്സിലേക്കു പോവുകയാണ്. പതിവുപോലുള്ള ഉഷാറൊന്നും കാണുന്നില്ല. മുഖത്ത് വളർന്ന താടിരോമങ്ങളുടെ മറവിൽ വിഷാദവും ബേജാറും പതിയിരിക്കുന്നതുപോലെ തോന്ന

41

കുഞ്ഞിപ്പാത്തു -41

17 November 2023
0
0
0

നേരം പുലർന്നു വരുന്നേയുള്ളു. റെയിൽവേമൈതാനമൂലയിലെ വലിയ ബദാംമരത്തിന്റെ അബുവിനെക്കു റിച്ചോരോന്നോർത്ത് നെടുവീർപ്പിടുകയാണ് കുഞ്ഞിപ്പാത്തു. കുഞ്ഞിപ്പാത്ത വിന്നു കരളിലൊരു നൊമ്പരം തുടങ്ങിയിട്ടു കുറച്ചുനാളായി

42

കത്തുന്നൊരു കത്ത്-42

18 November 2023
0
0
0

മാലതീ.ഇങ്ങനെയൊരുകത്ത്എന്നിൽനിന്ന് മാലതി പ്രതീക്ഷിച്ചിരിക്കയി ല്ലെന്ന് എനിക്കറിയാം.ഏതാണ്ട് പതിനെട്ടുകൊല്ലം മുനി, യൗവനത്തിന്റെ അണിയറയിലേക്കു ഞാൻ എത്തിനോക്കുന്ന ആ കാലഘട്ടത്തിൽ എന്റെ അവിവേകം കൊണ്ടു

43

പട്ടാളക്കാരൻ കുട്ടപ്പൻ-43

18 November 2023
0
0
0

എടീ നന്ദികെട്ട കൂത്തിച്ചീ ഉറുവശി ചമഞ്ഞു നിന്റെ സിനിമയ്ക്കുപോക്കും നിന്റെ വാലാത്തനെയും ഒന്നിച്ച് എന്റെ കണ്ണിൽ ദൈവം കാട്ടിത്തന്നില്ലേ? എടീ, ഞാൻ നിനക്കു വാങ്ങിത്തന്ന ചോന്ന ചേലയും ഞാൻ നിനക്കു വാങ്ങിത്തരാത

44

മൃഗശാലയിൽ ഒരു കൊലപാതകം-44

18 November 2023
0
0
0

നേരം പാതിര കഴിഞ്ഞിരുന്നു. ഉറക്കം പിടിച്ചുവരുന്ന കുറുപ്പിന്റെ ചെവി നോക്കി ഒരു നിലവിളിയുടെ നേരിയ അല് ഇഴഞ്ഞു വന്നു. മയക്ക ത്തിന്റെ സമനിലതെറ്റി കുറുപ്പിന്റെ മിഴികൾ മെല്ലെ തുറന്നു. നിലവിളി തുടർന്നു കേട്ടു;

45

ബാപ്പുവൈദ്യർ -45

18 November 2023
0
0
0

ആറുശതമാനം വൈദ്യവിജ്ഞാനം, അറുപതുശതമാനം വാക്സാമർ ആര്യവും ബഡായിയും, പത്തുശതമാനം ധൈര്യം, ബാക്കി ഭാഗ്യ വും അതായിരുന്നു ബാപ്പുവൈദ്യർ.അപസ്മാരം മുതൽ പുഴുനഖം കുടിവരെയുള്ള സകല രോഗങ്ങൾക്കും ബാപ്പുവൈദ്യരുടെ കൈയിൽ

46

കാര്യം വിഷമസ്ഥിതി-46

18 November 2023
0
0
0

ദേവതയുടെ സമ്മാനമായിരുന്ന പുതിയ ഉടുപ്പും ധരിപ്പിച്ച് ഒരു റിക്ഷാ കുറുപ്പ് ബാപ്പുവൈദ്യരുടെ വീട്ടിന്നു മുമ്പിൽ എത്തിച്ചപ്പോൾ വൈദ്യർ, സ്ഥലത്തെ പ്രമാണിയും തന്റെ പുതി യൊരു ഇരയുമായ അപ്പൂസാപ്പിന്റെ വീട്ടിൽനിന്

47

കമ്പിത്തൂൺ -47

18 November 2023
0
0
0

കുറുപ്പു പിറ്റേന്ന് പതിവുപോലെ അതിരാവിലെ ഉണർന്ന് അമ്പലക്കു കളത്തിൽ പോയി കുളിച്ചുവന്ന്, ധ്യാനവും പൂജയും കഴിച്ച്, കഞ്ഞി കുടിച്ച്, കടലാസ്സ് ചട്ടയും ശീലക്കുടയും കൈയിലെടുത്ത് ടൗണിലേക്കു പുറപ്പെട്ടു. രാധയോട്

48

തെരുവിൽ ഒരു രാത്രി പുലരുന്നു-48

18 November 2023
0
0
0

ന്നത്തെ സായാഹ്നത്തിന് അത്ഭുതകരമായൊരു ശാന്തിയും പ്രസ ന്നതയും ഉണ്ടായിരുന്നു. വീട്ടിന്റെ കോലായിൽ ഒരു പഴയ പുല്ലു പായിൽ കൈമടക്കി തലയ്ക്കുവെച്ചു പാടത്തേക്കു നോക്കി കിടക്കുകയാണ്വിറകുകച്ചവടക്കാരൻ കണ്ടക്കുട്ടി

---

ഒരു പുസ്തകം വായിക്കുക